Latest News

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ സംഭവം പുറത്തുവിട്ട തീയേറ്റര്‍ ഉടമയ്‌ക്കെതിരെ പ്രതികാര നടപടിയുമായി പോലീസ്. തീയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചുവെന്ന് അറസ്റ്റ്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സതീഷിനെ അല്പ സമയത്തിനു ശേഷം കോടതിയില്‍ ഹാജരാക്കും.

തീയേറ്ററില്‍ വ്യവസായി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ച ദൃശ്യം തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ നിരന്തരം പരതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടിരുന്നു. സമൂഹമധ്യത്തില്‍ വന്‍ വിമര്‍ശനം നേരിട്ടതോടെയാണ് പോലീസ് മൊയ്തീന്‍ കുട്ടിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.

കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്.ഐയ്ക്കും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായത്. കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ പോക്‌സോ ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയെ കൊന്നുകത്തിച്ചത് പൂര്‍വകാമുകന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇത് കോട്ടയത്ത് നിന്ന് കാണാതായ ജെസ്നയുടേതാണെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ ജെസ്നയുടെ സഹോദരന്‍ ജെയ്സ് മൃതദേഹം ജെസ്നയുടെതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നീട് തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇൗ കേസിലാണ് യുവതിയുടെ പൂര്‍വകാമുകന്‍ എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് െചയ്യുന്നത്.

പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തനമാണ്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇൗ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

വിവാഹിതനായിരുന്നിട്ടും ഇയാള്‍ പൊക്കിഷവുമായി ബന്ധം തുടര്‍ന്നുപോന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം പലകുറി ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. സംഭവദിവസം ബാലമുരുകന്റെ ആവശ്യപ്രകാരമാണ് പൊക്കിഷം ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയത്.തുടര്‍ന്ന് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീടാണ് തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം ബാലമുരുകനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ബാലമുരുകന്‍ നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ കുക്കര്‍ ഉപയോഗിച്ച് ബാലമുരുകന്‍ പൊക്കിഷത്തിന്റെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷം അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പല്ലിനിട്ടിരുന്ന ക്ലിപ്പാണ്, മൃതദേഹം ജെസ്നയുടേതാണെന്ന സംശയത്തിനിടയാക്കിയത്. ഇതിനെ തുടർന്ന് വെച്ചൂച്ചിറ എസ്.ഐ പി.എച്ച്.അഷ്റഫ്, ജെസ്നയുടെ സഹോദരൻ ജെയ്സ് എന്നിവരടങ്ങിയ സംഘം ചെങ്കൽപേട്ട് മെഡിക്കൽ കോളജിലെത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് ജെസ്നയുമായി സാമ്യമില്ലെന്ന് സഹോദരൻ പറഞ്ഞു. പല്ലിലെ ക്ലിപ്പിലും വ്യത്യാസമുണ്ട്. അതിനിടെയാണ് അണ്ണാ നഗറിൽ നിന്ന് കാണാതായ യുവതിയുടെതാണോ മൃതദേഹം ആണോ എന്ന് പരിശോധിക്കാൻ അവരുടെ ബന്ധുക്കൾ എത്തിയത്. മുഖം പൂർണമായും കത്തിക്കരിയാത്തതിനാൽ മൃതദേഹം പൊക്കിഷ മേരിയുടെതാണെന്ന് ബന്ധുക്കൾക്ക് തിരിച്ചറിയാനായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

 

സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അപമാനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി അപര്‍ണ ബാലമുരളിയും അസ്കറും. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവിൽ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടി ശവമേ..’ എന്നാണ് െക.ആര്‍ രാഹുല്‍ എന്ന യുവാവ് കമന്റിട്ടത്. ഇത്തരത്തില്‍ സൈബര്‍ ആക്രമണം കൂടിയപ്പോള്‍ അപര്‍ണ തന്നെ നേരിട്ട് രംഗത്തെത്തിയത്. ‘മലയാളികൾക്ക് നല്ലൊരു സംസ്കാരമുണ്ട്. എന്നാൽ അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ പുതിയ മലയാളി ആൺകുട്ടികൾക്ക് പെട്ടന്ന് ദേഷ്യം വരും. അതുകൊണ്ടാണ് ലൈവിൽ ഒന്നുകൂടെ വരാൻ കാരണം. അത്ര മോശമായിട്ടാണ് ചിലര്‍ കമന്റിടുന്നത്. അപര്‍ണ പറയുന്നു.

കമന്റില്‍ ‘ശവമേ’ എന്നുവിളിച്ച യുവാവിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അവരെ ശവമേ എന്ന് ഇവൻ വിളിക്കൂമോ? നീ ഓർക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാൽ മോശമാകും. സിനിമയിൽ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാർ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക. ഞാൻ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധമുണ്ട്. നമ്മൾ പ്രതികരിക്കണം. സിനിമ മോശമാണെങ്കിൽ അതിനെ വിമർശിക്കാം. എന്നാൽ അതിൽ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമുക്ക് പരിചയമില്ലാത്ത പെൺകുട്ടികളെ എടി എന്നൊക്കെ വിളിക്കുന്നത് ചുട്ട അടികൊള്ളാത്തതുകൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയേണ്ടതും കേരളത്തിലെ ആൺപിള്ളേരുടെ സംസ്കാരമാണ്.’അസ്കർ പറഞ്ഞു.

തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായും പിണറായി നിയമസഭയെ അറിയിച്ചു. കെവിന്റെ ദുരഭിമാനക്കൊല കേരളാ പോലീസിന്റെ ഒത്താശയോടെ നടപ്പിലാക്കിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് പിണറായി ഇക്കാര്യം സൂചിപ്പിച്ചത്.

പോലീസിന്റെ അനാസ്ഥ കാരണമാണ് കെവിന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്. കെവിനൊപ്പം പോകണമെന്ന് നിലപാടെടുത്ത നീനുവിനെ പോലീസുകാരുടെ മുന്നില്‍ വെച്ച് ബന്ധുക്കള്‍ വലിച്ചിഴച്ചപ്പോഴും പോലീസ് നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ ആരോപിച്ചു.

കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്. കേസില്‍ സര്‍ക്കാര്‍ രണ്ടുഭാഗത്തും നില്‍ക്കുകയാണ്. കേസ് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം കെവിന്റേത് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

കെവിന്‍ കൊലപാതക കേസില്‍ അറസ്റ്റിലായവരെ ഇന്നലെ തെന്‍മലയില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഗുണ്ടാസംഘം ഉപേക്ഷിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പോലീസ് കണ്ടെത്തി. നിലവില്‍ 14 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഗുണ്ടാസംഘത്തിലെ ചിലരും ഗൂഢാലോചനയില്‍ പങ്കാളിയായ നീനുവിന്റെ മാതാവിനെയും ഇനി പിടികിട്ടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.

കോ​​ട്ട​​യം: കെ​​വി​​ൻ കേ​​സി​​ലെ പ്ര​​തി​​ക​​ളു​​മാ​​യി പോ​​ലീ​​സ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി. കെ​​വി​​നെ​​യും അ​​നീ​​ഷി​​നെ​​യും മാ​​ന്നാ​​ന​​ത്തെ വീ​​ട്ടി​​ൽ​നി​​ന്നു രാ​​ത്രി​​യി​​ൽ ത​​ട്ടി​​കൊ​​ണ്ടുപോ​​യ സം​​ഭ​​വ​ങ്ങ​ൾ അ​തേ​പ​ടി ആ​വ​ർ​ത്തി​ച്ചാ​ണ് പോ​​ലീ​​സ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. അ​​ക്ര​​മസം​​ഭ​​വ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി​​യ അ​​തേ​​സ​​മ​​യ​​ത്തുത​​ന്നെയാണ് പ്ര​​തി​​ക​​ളെ സ്ഥ​​ല​​ത്തെ​​ത്തി​​ച്ച​​ത്.

കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട മൂ​​ന്നു പ്ര​​തി​​ക​​ളു​​മാ​​യാ​​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. പു​​ല​​ർ​​ച്ചെ 1.30ന് ​​ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​നി​​ൽ​നി​​ന്ന് പ്ര​​തി​​ക​​ളെ മാ​​ന്നാ​​നം പ​​ള്ളി​​ത്താ​​ഴെ​​യു​​ള്ള അ​​നീ​​ഷി​​ന്‍റെ വീ​​ടു വ​​രെ​​യെ​​ത്തി​​ച്ചു. സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന നി​​യാ​​സ്, ഫ​​സ​​ൽ, വി​​ഷ്ണു എ​​ന്നി​​വ​​രെ​​യാ​​ണു തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി എ​​ത്തി​​ച്ച​​ത്. എ​​ന്നാ​​ൽ, വീ​​ടി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​ച്ചി​​ല്ല. വീ​​ട്ടി​​ലേ​​ക്കു​​ള്ള വ​​ഴി, സം​​ഭ​​വ​​സ​​മ​​യ​​ത്തെ വെ​​ളി​​ച്ചം എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച​ ശേ​​ഷം പ്ര​​തി​​ക​​ളു​​മാ​​യി മ​​ട​​ങ്ങി. തു​​ട​​ർ​​ന്ന് പ്ര​​തി​​ക​​ൾ കോ​​ട്ട​​യ​​ത്തു​നി​​ന്നു തെ​ന്മ​ല​​യി​​ലേ​​ക്കു പോ​​യ വ​​ഴി​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചു തെ​ന്മ​ല ചാ​​ലി​​യേ​​ക്ക​​ര തോ​​ടി​​നു സ​​മീ​​പ​​മെ​​ത്തി. പ്ര​​തി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്നു ക​​രു​​തു​​ന്ന വാ​​ളു​​ക​​ൾ പ്ര​​തി വി​​ഷ്ണു​​വി​​ന്‍റെ പു​​ന​​ലൂ​​രി​​ലെ വീ​​ടി​​ന​​ടു​​ത്തുള്ള തോ​​ട്ടി​​ൽ​നി​​ന്നു ക​​ണ്ടെ​​ത്തി​​യ​​താ​​യി അ​​ന്വേ​​ഷ​​ണസം​​ഘം പ​​റ​​ഞ്ഞു. ഇ​​വ കേ​​സി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കും. വി​​ഷ്ണു ത​​ന്നെ​​യാ​​ണു വാ​​ളു​​ക​​ൾ കാ​​ണി​​ച്ചു​​കൊ​​ടു​​ത്ത​​ത്.

ത​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്നു കെ​​വി​​ൻ ര​​ക്ഷ​​പ്പെ​​ട്ടു​​വെ​​ന്ന മൊ​​ഴി തെ​​ളി​​വെ​​ടു​​പ്പി​​നി​​ട​​യി​​ലും പ്ര​​തി​​ക​​ൾ ആ​​വ​​ർ​​ത്തി​​ച്ചു. അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​ക​​ളി​​ൽ ഒ​​ന്നാം പ്ര​​തി​​യും നീ​​നു​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​നു​​മാ​​യ ഷാ​​നു പി. ​​ചാ​​ക്കോ, പി​​താ​​വ് ചാ​​ക്കോ എ​​ന്നി​​വ​​രെ തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി കൊ​​ണ്ടു​​പോ​​യി​​ല്ല. അ​​നീ​​ഷി​​ന്‍റെ വീ​​ട്ടി​​ൽ​നി​​ന്നു ഫോ​​റ​​ൻ​​സി​​ക് വി​ഭാ​ഗം പി​​റ്റേ​​ന്നു ത​​ന്നെ വി​​ശ​​ദ​​മാ​​യി വി​​വ​​രം ശേ​​ഖ​​രി​​ച്ചി​​രു​​ന്നു​​വെ​​ന്നും അ​​തി​​നാ​​ലാ​​ണു വീ​​ട്ടി​​ലെ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​പ്പു ന​​ട​​ത്താ​​തി​​രു​​ന്ന​​തെ​​ന്നും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ആ​​ർ. ഹ​​രി​​ശ​​ങ്ക​​ർ പ​​റ​​ഞ്ഞു.

ല​ണ്ട​ന്‍: വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തി​ല്ലാ​ത്ത ടീ​മു​മാ​യി ലോ​ക​ക​പ്പി​നെ​ത്തു​ന്ന ഇം​ഗ്ല​ണ്ടി​നും പ​രി​ശീ​ല​ക​ന്‍ ഗാ​ര​ത് സൗ​ത്ത്‌​ഗേ​റ്റി​നും ആ​ശ്വ​സി​ക്കാം. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് 2-1ന് ​നൈജീരിയയെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​ത​യി​ല്‍ ഗാ​രി കാ​ഹി​ല്‍ (7), നാ​യ​ക​ന്‍ ഹാ​രി കെ​യ്ന്‍ (39) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ ഇം​ഗ്ല​ണ്ടി​നു ജ​യ​മൊ​രു​ക്കി. ഇ​വ​യെ​ല്ലാം നൈ​ജീ​ര​യു​ടെ പി​ഴ​വു​കൊ​ണ്ട് വീ​ണു​കി​ട്ടി​യ​താ​ണ്.

ര​ണ്ടാം പ​കു​തി​യി​ല്‍ നൈ​ജീ​രി​യ ന​ന്നാ​യി ക​ളി​ച്ച​തോ​ടെ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ക്കു​ക​യും ചെ​യ്തു. ഇം​ഗ്ല​ണ്ടി​ന് കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടാ​നു​മാ​യി​ല്ല. അ​ല​ക്‌​സ് ഇ​വോ​ബി​യാ​ണ് (47) നൈ​ജീ​രി​യു​ടെ സ്‌​കോ​റ​ര്‍.ബെ​ല്‍ജി​യം-​പോ​ര്‍ച്ചു​ഗ​ല്‍, സ്വീ​ഡ​ന്‍-​ഡെ​ന്‍മാ​ര്‍ക്ക് മ​ത്സ​ര​ങ്ങ​ള്‍ ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.ബെ​ല്‍ജി​യം പ്ര​തി​രോ​ധ​താ​രം വി​ന്‍സ​ന്‍റ് കോം​പ​നി​ക്ക് മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റു. അടിവയറ്റിലെ പ​രി​ക്കി​ല്‍ 55-ാം മി​നി​റ്റി​ല്‍ കോം​പ​നി​യെ പി​ന്‍വ​ലി​ക്കേ​ണ്ടി​വ​ന്നു. പ​രി​ക്കി​ന്‍റെ ആ​ഴം എ​ത്ര​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
മെ​ക്‌​സി​ക്കോ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സ്‌​കോ​ട്‌​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

കെവിൻ കൊലക്കേസിൽ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നൽകി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കൽ ബോർഡിന്റെ സഹായം തേടാൻ പൊലിസ് തീരുമാനിച്ചു.

ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കെവിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ശ്വാസകോശത്തിന്റെ ഒരു പാളിയിൽ നിന്നു 150 മില്ലിലിറ്ററും അടുത്തതിൽ നിന്നു 120 മില്ലിലിറ്ററും വെള്ളം ലഭിച്ചു. മുങ്ങിമരണം അല്ലെങ്കിൽ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

തെന്‍മലയ്ക്ക് സമീപം ചാലിയക്കര പുഴയിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനാറ് മുറിവുകളാണ് കെവിന്‍റെ ശരീരത്തിലുള്ളത് ഇതൊന്നും പക്ഷെ മരണത്തിനിടയാക്കുന്നതല്ല. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരീകാവയവങ്ങള്‍ക്കും പരുക്കില്ല. സ്വാഭാവിക മുങ്ങിമരണമെന്ന് കരുതാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍ വലത് കണ്ണിന്‍റെ മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കണ്ണിലേറ്റ ഇടിയുടെ ആഘാതത്തില്‍ ബോധക്ഷയം സംഭവിക്കാന്‍ സാധ്യത ഏറെ.

കൂടാതെ നിലത്തുകൂടെ വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്‍റെ ശരീരത്തിലുണ്ട്. ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽതരിയോ ഇലയോ ഇല്ല. കാറിനുള്ളില്‍ വെച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെ അക്രമികള്‍ വലിച്ചിഴച്ച് പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.

 

കൊല്ലം: പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നുമാണ് വാളുകള്‍ കണ്ടെടുത്തത്.

അതേസമയം പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കെവിനെ റോഡില്‍ നിന്ന് താഴെയുള്ള പുഴയിലേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും മൊഴി നല്‍കി. ചാലിയേക്കരയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികള്‍ മൊഴി നല്‍കിയത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുറ്റകൃത്യം നടത്തിയ രീതി പ്രതികളെക്കൊണ്ട് പോലീസ് പുനരാവിഷ്‌കരിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ചാലിയേക്കര പുഴയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി.

അതേസമയം കെവിന്റേത് മുങ്ങിമരണമാണെന്നാണ് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടി. കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയില്‍ തള്ളിയിട്ടതോ ഓടിച്ച് പുഴയിലേക്ക് ഇറക്കിയതോ ആകാമെന്നാണ് പോലീസ് നിഗമനം.

 

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാം ഘട്ടത്തില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 18 കേസുകളില്‍ 16 പേരാണ് മരിച്ചത്. കണ്ണൂരിലും വയനാട്ടിലും ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെ. ഇതിനിടെ ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘം കോഴിക്കോട് തുടരാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപ്പിഡമിയോളജി എന്നിവടങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.

വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെന്ന് സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫ്രണ്‍സ് വഴിയാണ് യോഗം ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയും കോഴിക്കോട് നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്.

 

കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിപ്പ വൈറസ് ബാധയ്ക്ക് മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. നിപ്പയ്ക്ക് മരുന്നു കണ്ടുപിടിച്ചതായി ഹോമിയോ ഡോക്ടര്‍മാര്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാരുടെ അവകാശവാദം ആരോഗ്യവകുപ്പ് തള്ളി. മരുന്ന് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മരുന്നിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ അവ വിതരണം ചെയ്യാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോമിയോ ഡോക്ടര്‍മാരുടെ സംസ്ഥാനഘടകമാണ് നിപ്പ വൈറസിന് പ്രതിരോധ മരുന്നുണ്ട് എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ മറ്റു ഏജന്‍സികളൊന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹോമിയോപ്പതിയില്‍ നിപ്പയ്ക്ക് മരുന്നുള്ളതായി നേരത്തെ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ വളരെ കൃത്യമായി പാലിക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

RECENT POSTS
Copyright © . All rights reserved