ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന് മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിൽ ഏറ്റവും വലിയ വേദന ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നെന്ന് അറ്റ്ലസ് രാമചന്ദ്രന്. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എംഎം രാമചന്ദ്രന് ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. 2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്.
അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.
പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്. ഷെട്ടിയോടാണ്. ഗള്‍ഫിലെ അറ്റ്ലസിന്റെ ആശുപത്രികള്‍ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു വാങ്ങാന്‍ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടല്‍ നിരാശരാക്കുകയും ചെയ്തു. രാമചന്ദ്രന്റെ മോചനത്തിനായി ആരും ഇടപെടാതെ വന്നതോടെയുള്ള ദുരവസ്ഥ ഭാര്യ ഇന്ദിര യു.എ.ഇയിലെ പ്രമുഖ മാധ്യമത്തോടു വിവരിച്ചതു കണ്ടാണ് ഷെട്ടി ഇടപെട്ടത്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ ഏറ്റെടുക്കാമെന്ന് ഷെട്ടി സമ്മതിച്ചതോടെ പ്രതീക്ഷയായി.
ഇതിനിടെ സിനിമാ നിര്‍മാണ രംഗത്ത് സജീവമായ ഷെട്ടി 1000 കോടി രൂപ മുതല്‍മുടക്കില്‍ മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന സിനിമയുടെ നിര്‍മാണമേറ്റു. അതോടെ അറ്റ്ലസിന്റെ ആശുപത്രികള്‍ ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറുമെന്ന് അഭ്യൂഹങ്ങളായി. എന്നാല്‍ ഷെട്ടി വാക്കില്‍ ഉറച്ചുനിന്നു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്ലസ് ആശുപത്രികള്‍ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന് പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്നത്തില്‍ ഇടപെട്ട് കടമ്പകള്‍ മറികടന്നു.
ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല
‘ഞാന്‍ പൊതുജനങ്ങള്‍ക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോള്‍ കടലില്‍നിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. എന്നാല്‍ ഇത്തവണത്തെ പ്രയാസം അല്പം ദൈര്‍ഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല’.
വീടിന്റെ സുരക്ഷയില്‍നിന്ന് ജയിലേക്ക്
ബര്‍ദുബായി പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു വിളിവന്നു. കാണാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ വീട്ടില്‍വന്ന ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് മനസിലായത് തടവിലാക്കിയതാണ് എന്ന്.
പിറ്റേന്നാണ് കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ജയിലില്‍ ആയിരുന്നപ്പോള്‍ പത്രങ്ങളില്‍വന്ന അവാസ്തവമായ വാര്‍ത്തകള്‍ ഏറെവേദനിപ്പിച്ചു. വലിയൊരു ഭീകരനായി അവതരിപ്പിച്ചതില്‍ വിഷമം ഉണ്ടായി. ഭാര്യ ഇന്ദുവാണ് ഇതില്‍നിന്നെല്ലാം മോചനം നേടാന്‍ സഹായിച്ചത്.
സമയം ലഭിച്ചിരുന്നെങ്കില്‍ കടം കൊടുത്തു തീര്‍ക്കാമായിരുന്നു
സമയം കിട്ടിയിരുന്നെങ്കില്‍ എല്ലാ കടങ്ങളും തിരിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നു. ജയിലില്‍ ആയിരുന്നതുകൊണ്ട് ന്യായമായ വിലപോലും ലഭിക്കാതെ കിട്ടിയ വിലയ്ക്കാണ് ആശുപത്രി വില്‍ക്കേണ്ടിവന്നത്.
അതില്‍ വളരെ വിഷമം ഉണ്ടായി. ജയലിനു പുറത്തായിരുന്നെങ്കില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. കടം ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആസ്തി അപ്പോള്‍ ഉണ്ടായിരുന്നു. അല്പം കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടമെല്ലാം കൊടുത്തു തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഒന്നില്‍നിന്നും ഒളിച്ചോടാന്‍ താന്‍ ആഗ്രഹിച്ചില്ല- അദ്ദേഹം പറഞ്ഞു.
ജനകോടികളുടെ സൗഹൃദം
ചാരത്തില്‍നിന്നും പറന്നുയരുന്ന ഫിനിക്സിനെപ്പോലെ വീണ്ടും തിരിച്ചുവരും. ആ നിശ്ചയദാര്‍ഡ്യം തനിക്കുണ്ട്. ജനകോടികളുടെ സൗഹൃദം തനിക്ക് പിന്തുണയായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍മക്കുറുപ്പുകള്‍
ജയിലില്‍ ഓര്‍മക്കുറുപ്പുകള്‍ എഴുതുന്നതായിരുന്നു സമയം കളയാന്‍ കണ്ടെത്തിയ മാര്‍ഗം. മനസില്‍ തിരയടിച്ച ഓര്‍മകളെല്ലാം കടലാസില്‍ കുറിച്ചുവച്ചു. കുട്ടിക്കാലത്തെ ഓര്‍മകളാണ് ആദ്യം എത്തിയത്. ജനിച്ചസമയത്തെ കാര്യങ്ങള്‍ അച്ഛന് പറഞ്ഞുതന്നതുമുതല്‍, അമ്മയും അച്ഛനും പറഞ്ഞ കഥകള്‍ വരെ കുറുപ്പുകളായി പുനര്‍ജനിച്ചു.
സ്നേഹിക്കാന്‍ ഒരാള്‍ മാത്രം
ഇനി ആരെയും അമിതമായി വിശ്വസിക്കില്ല. വിഷമതകളുടെ കാലത്ത് സ്നേഹിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിപൂര്‍ണ സ്നേഹം അത് തന്റെ ഇന്ദു മാത്രമാണ്. അവള് ബിസിനസില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട “ഷാർപ്പ് ഷൂട്ടർ’ അറസ്റ്റിൽ. കുപ്രസിദ്ധ കുറ്റവാളി സമ്പത് നെഹ്റയാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിൽനിന്ന് ഹരിയാന പോലീസാണ് നെഹ്റയെ അറസ്റ്റ് ചെയ്തത്.
സൽമാൻ ഖാനെ വധിക്കാൻ മുംബൈയിലെത്തിയ നെഹ്റ നടന്റെ വീടിന്റെ ചിത്രങ്ങളും ഇവിടേക്ക് എത്തുന്ന വഴിയും മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചു. വീട് നിരീക്ഷിച്ച നെഹ്റ നടനെ വധിച്ച ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
കൊടുംകുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് നെഹ്റ. സൽമാൻ ഖാനെ വധിക്കുമെന്ന് ബിഷ്ണോയി ജനുവരിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. കൊലക്കേസ് അടക്കം നിരവധി ക്രമിനൽ കേസുകൾ ബിഷ്ണോയിയുടെ സംഘത്തിനെതിരായുണ്ട്.
ന്യൂസ് ഡെസ്ക്
ജയില്‍ മോചിതനായ അറ്റ് ലസ് രാമചന്ദ്രന്റെ ആദ്യ അഭിമുഖം പുറത്തുവന്നു. തന്ന്റെ ചിറകുകള് അരിയപ്പെട്ട ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്… കണ്ണീര് വാര്‍ത്ത രാത്രികള്‍ ഇല്ലാതില്ല.. ഇരുട്ടറയില്‍നിന്ന് പുറത്തെത്തിച്ചതു ഭാര്യ ഇന്ദുവിന്റെ മനോധൈര്യമാണ്. ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരും.. രാമചന്ദ്രൻ മനസു തുറന്നു. കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആണ് അഭിമുഖം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വ്യവസായി അറ്റ് ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്.
ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്.
എന്നാല്‍ കേന്ദ്ര സർക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരിയുമായാണ് ഒടുവിൽ ഒത്തുതീർപ്പിലെത്തിയത്. യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാമെന്നാണ് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.
3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ തുടർന്നു സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം ഇന്നും ശനിയാഴ്ചയും പെയ്ത മഴ സംസ്ഥനത്ത് കനത്ത നാശമാണ് വിതച്ചത്. പലയിടങ്ങളിലും ശക്തമായ മഴയിൽ മരം കടപുഴകി വീഴുകയും റോഡുകളും വീടുകളും തകരുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു. കട്ടപ്പന കുട്ടിക്കാനം റോഡിൽ ആലടിക്ക് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി.
മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. പത്തനംതിട്ട മല്ലപ്പള്ളിയിൽ മരംവീണ് പരിക്കേറ്റ കുട്ടി ഇന്ന് ഉച്ചയോടെ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകൻ അക്ഷയ്(8) ആണ് മരിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുതി ലൈൻ തട്ടി ഇന്ന് രാവിലെ ഒരാൾ മരിച്ചിരുന്നു. ശാസ്തവട്ടം സ്വദേശി ശശിധരൻ (75) ആണ് മരിച്ചത്.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്.
ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങള്‍ക്കു താഴെ #മൃൃലേെബാലബീേീ എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രതിഷേധ കമന്റുകള്‍ നിറയുന്നത്.
എംഎല്‍എയുടെ സ്വന്തം മണ്ഡലമായ ആറന്മുളയില് പ്രതിഷേധം അലയടിക്കുമ്പോഴും, പൗരാവകാശത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ യുവനേതാക്കള്‍ ആരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിഷയം ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്..
ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 44 കാരനായ കാമുനൊപ്പം പോയത്. യുവതിയും കാമുകനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു. കേവലം ആറുമാസത്തെ പരിചയത്തിന്റെ പുറത്താണു യുവതി മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന് മഠത്തില്‍ ജിത്തു(44)വിനൊപ്പം പോയത്. തനിക്ക് ഇനിയും നിങ്ങളെ സഹിക്കാന്‍ വയ്യ ഞാന്‍ പോകുകയാണ് എന്നു ഭര്‍ത്താവിനു ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതി പോയത്. ജിത്തു യുവതിയുടെ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശത്തില്‍ യുവതിയേയും മകളേയും കൂട്ടി തങ്ങള്‍ ഇന്ത്യ വിടും എന്നു പറഞ്ഞിരുന്നു.
എന്നാല്‍ ജിത്തുവിനു പാസ്പോര്‍ട്ട് പോലും ഇല്ല എന്നാണു പോലീസ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു നാട്ടില്‍ നിന്നു പോയ ഇയാള്‍ക്കു ബന്ധുക്കളോ നാട്ടുകാരോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള്‍ മുമ്പ് ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ബന്ധം ഉപേക്ഷിച്ച ഇയാള്‍ തമിഴ്നാട്ടിലേയ്ക്കു പോയിരുന്നു.
തമിഴ്നാട്ടില്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വച്ച ശേഷമാണ് ഇവര്‍ കണ്ണൂരിലേയ്ക്ക് എത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇയാള്‍ക്ക് സ്വന്തമായി മൊബെല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിങ്ങ് ലൈസന്‍സ് കര്‍ണ്ണാടകയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഇതോടെയാണു യുവതി ചതിക്കുഴിയില്‍ പെട്ടോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. യുവതിയും ജിത്തുവും ഇപ്പോള്‍ ഡല്‍ഹിയിലാണ് എന്ന സൂചനയുണ്ട്.
സുനിതയുടെ വാക്കുകള്‍ ഇങ്ങനെയാണ്.
‘ ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്‍ക്ക് എന്താണെന്നുവെച്ചാല്‍ ഇഷ്ടംപോലെ ചെയ്തോ. കേസ് കൊടുത്താല്‍ ഞാന്‍ ഡൈവോഴ്സ് നോട്ടീസ് അയക്കും’.
ജിത്തുവിന്റെ ശബ്ദ സന്ദേശം അല്പം കൂടി കടുപ്പിച്ചാണ്.
‘ രതീഷേ…പറയണതില് എനിക്ക് വിഷമമുണ്ട്. പക്ഷെ നിന്നോട് വിഷമം കാണിക്കേണ്ട ആവശ്യുല്ലെന്നാ എനിക്ക് തോന്നണേ. സുനിത ഞാനുമായിട്ട് ഇഷ്ടത്തിലാ ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് കൊറേ നാളായി. ഇന്ന് രാവിലെ മുതല്‍ അവള് കൊച്ചുമായി വന്നു നില്‍ക്കണാ, എന്നോട് എങ്ങോട്ടെങ്കിലും കൊണ്ടുപോ എന്നു പറഞ്ഞോണ്ട് നീ വരുന്നതിന് മുമ്പേന്നും പറഞ്ഞു. അപ്പോ വേറെ ഒരു നിവര്ത്തിയുമില്ല. എനിക്കും ആരുമില്ലല്ലോ. അപ്പോ ഞാനവളെ കൊണ്ടുപോകാ… വെറുതേ കേസും ബഹളൊക്കെയായിട്ട് സ്വയം നാറാം എന്നല്ലാണ്ട് വേറെ ഒരു പ്രയോജനവുമില്ല. കേസ് കൊടുത്ത് കഴിഞ്ഞാ അവള് ഡൈവോഴ്സ് പെറ്റീഷന് കൊടുക്കും. പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല. കേരളത്തിലെന്നല്ല മിക്കവാറും ഇന്ത്യയില്‍ തന്നെ കാണില്ല ഒരു 10 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടും.അതുകൊണ്ട് ഏ.. 10 ദെവസൊന്നും വേണ്ട മോനേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഞാന്‍ ഇന്ത്യ വിടും. ഞങ്ങളൊരുമിച്ച്. അപ്പോ വെറുതേ അതിന് ഒരു വഴക്കും വക്കാണവും ഉണ്ടാക്കാന്‍ നിക്കണ്ട. നീയും സ്വയം നാറാന്‍ നിക്കണ്ട കേട്ടോ. ശരിയെന്നാ….
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ഇരുവരും ബൈക്കില്‍ അഴീക്കലില്‍ കടല്‍ കാണാനായി പോയത്. ഇരുവരും കൈവീശിക്കാട്ടിപ്പോയത് മരണത്തിലേക്കാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും സുഹൃത്തുക്കള്‍ക്കായിട്ടില്ല. ഇന്നലെ കൊല്ലം ഓച്ചിറ അഴീക്കലിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ചാരുംമൂട് പേരൂര്‍ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ വേടരപ്ലാവ് കാത്താടേത്ത് പുത്തന്‍വീട്ടില്‍ അരുണ്‍ മുരളിയും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു.
ഇരുവര്‍ക്കും 19 വയസ്സായിരുന്നു പ്രായം. സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചുള്ള ആ സൗഹൃദയാത്രയുടെ അവസാനം പക്ഷേ വിധി ക്രൂരനായി. കോട്ടയത്തു പോളിടെക്നിക് കോളജില്‍ പഠിക്കുന്ന അഖിലും ഹരിപ്പാട്ട് സൈനിക റിക്രൂട്മെന്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്ന അരുണും ദിവസവും വൈകിട്ടു കണ്ടു മുട്ടിയ ശേഷമായിരുന്നു വീടുകളിലേക്കു പോകുന്നത്.
അപകടത്തിന്റെ രൂപത്തിലെത്തിയ മരണത്തിനുപോലും പിരിക്കാനായില്ല അവരെ. ബാല്യകാലം തെട്ട് ഒന്നിച്ചുവളര്‍ന്ന ആത്മാര്‍ഥ സൗഹൃദം. പത്തുവരെ താമരക്കുളം വിവിഎച്ച്എസ്എസിലും പിന്നീട് നൂറനാട് സിബിഎം എച്ച്എസിലും ഇവര്‍ ഒന്നിച്ചായിരുന്നു പഠനം. സ്കൂളിലേക്കു പോകുന്നതും മടങ്ങുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. നാട്ടുകാര്‍ക്ക് എന്നും അതിശയമായിരുന്നു ഇവരുടെ ആത്മാര്‍ഥമായ സൗഹൃദം. പ്ലസ് ടുവിനു ശേഷം വ്യത്യസ്ത പഠനശാഖകളിലേക്കു തിരിഞ്ഞെങ്കിലും സൗഹൃദത്തിന്റെ അളവ് കൂടിയതേയുള്ളൂ.
കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ഓണത്തിന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാനഷെഡ്യൂള്‍ ആരംഭിച്ചു. സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായ രാജാമണിയാണ് സിനിമയില്‍ നായകനായി എത്തുന്നത്. അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ളാഡ്സ്റ്റണ് യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍.
സലിംകുമാര്‍, ജനാര്ദനന്, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്മ്മജന്, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.
കഥ: വിനയന്, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.
“ചാലക്കുടിക്കാരൻ ചങ്ങാതി” യുടെ ലാസ്റ്റ് ഷെഡ്യുൾ ഇന്നു തുടങ്ങി.. ഒാണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണ പ്രതീക്ഷിക്കുന്നു..
മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് മേഖലയിലെ നരിമാന് പോയന്റിലെ ഡിവൈഡറില്‍ വെച്ച് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. പട്ടാപ്പകല്‍ ഡിവൈഡറില്‍ വെച്ച് ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതോടെ പ്രദേശത്ത് വന്‍ ജനത്തിരക്കുണ്ടാവുകയും ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്ക് മാനസികമായ തകരാറുണ്ടെന്നും ഇവരെ മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ചുംബിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇവര്‍ ഗോവ സ്വദേശിയാണ്.
ചോദ്യം ചെയ്യലില്‍ ആദ്യം മറുപടികള്‍ കൃത്യമായി പറഞ്ഞെങ്കിലും പിന്നീട് അവര്‍ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങിയതായി പോലീസ് പറയുന്നു. യുവതിയുടെ കാമുകനാണ് ഓടി രക്ഷപ്പെട്ട വ്യക്തിയെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ച് യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ന്യൂദല്‍ഹി: ഇന്ത്യ – മ്യാന്മര് 17-ാം വിദേശകാര്യ സമ്മേളനത്തില്‍ മ്യാന്മറില് നിന്നും പലായനം ചെയ്ത റോഹിംഗ്യകളുടെ തിരിച്ചുവരവും ചര്‍ച്ചാവിഷയമായി. റോഹിംഗ്യസമൂഹം ഏറ്റവും കൂടുതലായി അധിവസിച്ചിരുന്ന റഖിന് പ്രവിശ്യയുടെ ഇന്നത്തെ അവസ്ഥയെകുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മ്യാന്മര് വിദേശകാര്യ സെക്രട്ടറി യു മിന്ത് തുവും തമ്മില്‍ നടന്ന കൂടിയാലോചനയില്‍ വ്യാപാര വാണിജ്യ ബന്ധങ്ങള്‍, അതിര്‍ത്തി വിഷയങ്ങള്‍, വികസന മേഖലയിലെ സഹകരണം എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി ബന്ധം വിശകലനം ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.
കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ മ്യാന്മര് സന്ദര്‍ശനത്തിലും റോഹിംഗ്യകളുടെ മടങ്ങിവരവ് ചര്‍ച്ചാവിഷയമായിരുന്നു. റഖിന് പ്രവിശ്യയുടെ വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യകളുടെ മടങ്ങിവരവാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയം.
മ്യാന്മാര് മിലിട്ടറി ചെക്ക്പോസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്, 2017 ആഗസ്റ്റില്‍ മ്യാന്മര് പട്ടാളം ശക്തമായ രീതിയില്‍ റാഖിനില്‍ ആക്രമണം നടത്തിയിരുന്നു. 7,00,000 റോഹിംഗ്യകളായിരുന്നു അന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. മ്യാന്മര് ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഗവണ്മെന്റിന്റെ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായി ആരോപണങ്ങളും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുസ്ലിം ന്യൂനപക്ഷ സമൂഹമായ റോഹിംഗ്യകളുടെ നേരെ നടന്ന ഈ ആക്രമണത്തെ ‘വംശീയ ശുദ്ധീകരണം’ എന്നു പറഞ്ഞുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന അപലപിച്ചത്.
റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കരാറില്‍ മ്യാന്മര് ബംഗ്ലാദേശുമായി ഒപ്പുവെച്ചിരുന്നു. പക്ഷെ ഐക്യരാഷ്ട്ര സംഘടന റാഖിനില്‍ നടത്തിയ സന്ദര്‍ശത്തിനുശേഷം റാഖിന് സുരക്ഷിതമോ താമസയോഗ്യമോ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേര് മാത്രമാണ് അന്ന് മ്യാന്മറിലേക്ക് തിരിച്ചെത്തിയത്.
ഇന്ത്യയില്‍ 40,000ത്തോളം റോഹിംഗ്യകളുണ്ടെന്നാണ് കണക്കുകള്‍. പല സമയങ്ങളിലായി മ്യാന്മറില് നിന്നും അഭയാര്‍ത്ഥികളായി എത്തിയ ഇവരെ, 2017 ആഗസ്റ്റില്‍ കേന്ദ്രം മടക്കി അയക്കുന്നതിനുള്ള നടപടികള്‍ക്ക് ഒരുങ്ങിയിരുന്നു. ഇന്ത്യ അഭയാര്‍ത്ഥികളുടെ തലസ്ഥാനമല്ലെന്നും റോഹിംഗ്യകള്‍ സുരക്ഷാഭീഷണി ഉണ്ടാക്കുന്നു എന്നെല്ലാമായിരുന്നു കേന്ദ്രത്തിന്റെ വാദങ്ങള്‍.ഇതിനെതിരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ കേന്ദ്രത്തിനു പ്രതികൂലമായ നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. റോഹിംഗ്യകള്‍ക്കുവേണ്ടി മനുഷ്യവകാശ സംഘടനകളും മുന്നോട്ട് വന്നിരുന്നു.
ഇന്ത്യയിലെ റോഹിംഗ്യ ക്യാംപുകളുടെ അവസ്ഥയും പരിതാപകരമാണ്. റോഹിംഗ്യകളെ മടക്കി അയക്കാനുളള കോടതി തടഞ്ഞതിനു പിന്നാലെ ന്യൂദല്‍ഹിയില്‍ റോഹിംഗ്യകളുടെ ക്യാംപുകള്‍ കത്തിനശിച്ചു. ഇതിനു പിന്നില്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ബി.ജെ.പി. യുവസംഘടന നേതാവ് മുന്നോട്ട് വന്നിരുന്നു. ഏപ്രിലില്‍ നടന്ന തീപിടിത്തത്തില്‍ ഐക്യരാഷ്ട്ര സംഘടന നല്കിയ തിരിച്ചറിയല്‍ രേഖകള്‍ പോലും പലര്‍ക്കും നഷ്ടപ്പെട്ടിരുന്നു.
ഇന്ത്യ – മ്യാന്മര് – ബംഗ്ലാദേശ് ബന്ധത്തില്‍ റോഹിംഗ്യസമൂഹത്തിന്റെ പുനരധിവാസവും അനുബന്ധവിഷയങ്ങളും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.