Latest News

അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു .

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു .. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായി ആണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുകയാണ് ചിത്രത്തില്‍. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്നു ചിത്രമാണ് ഇത് .

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിരവധി നടീനടന്മാര്‍ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്.. അരിസ്റ്റോ സുരേഷിനൊപ്പം കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം നൂറില്‍പ്പരം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും .

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ഇതെന്ന്‌ നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ പറയുന്നു. കഥ, സംവിധാനം ജോബി വയലുങ്കൽ, തിരക്കഥ, സംഭാക്ഷണം ജോബി വയലുങ്കൽ, ധരൻ ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിംഗ് ബിനോയ്‌ ടി വർഗീസ്,റെജിൻ കെ ആർ , സ്റ്റണ്ട് ജാക്കി ജോൺസൺ, കല ഗാഗുൽ ഗോപാൽ, ഗാന രചന ജോബി വയലുങ്കൽ – സ്മിത സ്റ്റാൻലി , മ്യൂസിക് ജസീർ, അസി൦ സലിം, വി ബി രാജേഷ്, മേക്കപ്പ് അനീഷ്‌ പാലോട്,രതീഷ് നാറുവ മൂട് , ബി ജി എം- വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം ബിന്ദു അഭിലാഷ്,സ്റ്റിൽസ് റോഷൻ സർഗ്ഗം പി.ആർ.ഒ പി.ശിവപ്രസാദ്

വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്.

മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു മേഘ്ന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

തെക്കൻ കേരളത്തിലാണ് കനത്ത മഴ ദുരിതമായത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി.കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന ചങ്ങനാശേരി അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്കും പഠിക്കാം. 74 വര്‍ഷമായി മികവിന്റെ പടവുകള്‍ ചവിട്ടിക്കയറി, മൂല്യബോധവും സാമൂഹിക പ്രതി ബദ്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധമായി നില കൊണ്ട അസംപ്ഷന്‍ ഓട്ടോണമസ് കോളജ് നാല് വര്‍ഷ യു.ജി പ്രോഗ്രാമിന്റെ ഭാഗമായാണ് കോ എഡ്യുക്കേഷനിലേയ്ക്ക് കാല്‍ വയ്പു നടത്തുന്നത്.

പഠനത്തോടൊപ്പം ‘തൊഴിലും തൊഴില്‍ നൈപുണ്യവും’ എന്ന ലക്ഷ്യം വച്ച് ഈ അധ്യയന വര്‍ഷം മുതല്‍ കോളജിലെ പഠന സമയത്തിലും മാറ്റം വരുത്തി. രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെയാണ് ഇനി പഠന സമയം.

19 യു.ജി കോഴ്‌സുകളും ഒമ്പത് പി.ജി കോഴ്‌സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്‌സുകളുമാണ് അസംപ്ഷന്‍ കോളജിലുള്ളത്. തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സമയം ഉച്ച കഴിഞ്ഞ്് രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രായഭേദമെന്യേ പൊതു സമൂഹത്തിലുള്ളവര്‍ക്കും പഠനത്തിനെത്താവുന്നതാണ്. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും കേരള ഗവണ്‍മെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രായ പരിധിയില്ലാതെ അഭിരുചിക്കനുസരിച്ച് ഏവര്‍ക്കും ചേരുകയും ചെയ്യാം.

റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനുള്ള സംസ്ഥ‌ാന സർക്കാരിന്റെ ഉറപ്പ് വൈകുന്നു. പദ്ധതിക്കായി 3801 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്‌റ്റിമേറ്റ് സംസ്‌ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണമെന്നാവശ്യപ്പെട്ട് റെയിൽവേ ചീഫ് എൻജിനീയർ 5 മാസം മുൻപ് ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സംസ്‌ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കത്ത് കിട്ടിയിട്ടേ പുതുക്കിയ എസ്‌റ്റിമേറ്റ് റെയിൽവേ ബോർഡിന് സമർപ്പിക്കുകയുള്ളൂ എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതുമൂലം പദ്ധതി സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നീളുകയാണെന്നാണ് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ആരോപിക്കുന്നത്.

ജില്ലയിൽ കല്ലിട്ട് തിരിച്ചത് 6 കിലോമീറ്റർ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി – ശബരി റെയിൽവേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. രാമപുരം റെയിൽവേ സ്‌റ്റേഷൻ പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിലാണ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്. പിഴക് വരെ മാത്രം റവന്യു – റെയിൽവേ സംയുക്‌ത സർവേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്‌ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2013ലെ പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനത്തിനു ശേഷം ഹിയറിങ് നടത്തി മാത്രമേ സ്ഥലമെടുപ്പ് സാധിക്കുകയുള്ളൂ. പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വിലയ്ക്ക് ഉടമസ്ഥൻ യോഗ്യനാണ്.

കോട്ടയത്ത് 5 സ്റ്റേഷനുകൾ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ ‌സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം, ഭരണങ്ങാനം റെയിൽവേ ‌സ്റ്റേഷനുകൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ ‌സ്റ്റേഷനുകൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റ‌ിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം കഴിഞ്ഞ നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റ‌ിമേറ്റ് പ്രകാരം 1905 കോടി രൂപയാണ് സംസ്‌ഥാന സർക്കാർ നൽകേണ്ടത്. ഇതിനുള്ള ഉറപ്പ് സർക്കാർ നൽകിയാലേ പദ്ധതിക്ക് പച്ചക്കൊടി ഉയരൂ.

ജെപി മറയൂർ 

“ഭിന്നശേഷിക്കാരായ കൂട്ടുകാർ ആനയെ കണ്ട പോലെയാണ് ലോക കേരള സഭയെ കുറിച്ച് ചില ഓൺലൈൻ മാധ്യമ സുഹൃത്തക്കൾ വിശദീകരിക്കുന്നത് ”

മര്യാദയുടെ സീമകൾ ലംഘിച്ചുള്ള വളരെ ഡിസ്ട്രക്റ്റീവ് ആയ വിമർശനങ്ങൾക്ക് ചുവടെ കൊടുക്കുന്ന ഒറ്റ വരി ഉദ്ധരണി കൊണ്ട് മറുപടി പറഞ്ഞവസാനിപ്പിച്ച ശേഷം,വിഷയത്തിലേക്ക് വേഗം വരാം.

“You will never reach your destination if you stop and throw stones at every dog that barks.”
W.S.Churchill

ലോക കേരള സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വളരെ ദീർഘവീക്ഷണം ഉള്ള ഒന്നാണ്. നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അവസരമാണ് യുകെ പോലെയുള്ള വികസിത രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾക്ക് ലഭിക്കുന്നത്.

എങ്ങനെയാണ് ലോക കേരള സഭാംഗങ്ങൾ നയപരമായ ഇടപെടൽ നടത്തുന്നത് ?

ഒരു ജനപ്രതിനിധിയുടെ കാഴ്ചപ്പാടുകൾ ജനങ്ങളുടെ ആവശ്യങ്ങളെ മുൻ നിർത്തി ആയിരിക്കും രൂപപ്പെടുന്നത്.
ഒരേ സർക്കാർ വകുപ്പിൽ പെട്ട നാലോ അഞ്ചോ ആവശ്യങ്ങൾ സർക്കാരിന്റെ ഉദ്ദേശ്ശലക്ഷ്യങ്ങളിൽ ഒന്നായി മാറും.
ഈ ഉദ്ദേശ്യലക്ഷ്യങ്ങൾ സമയബന്ധിതമായി നേടിയെടുക്കണം എങ്കിൽ അതിന് ആവശ്യമായ ഒരു പിടി വഴിത്താരകൾ അഥവാ സ്ട്രാറ്റജികൾ ഉണ്ടാക്കി എടുക്കണം.

അങ്ങനെയുള്ള നാലോ അഞ്ചോ സെറ്റ് സ്ട്രാറ്റജികൾ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ അതിനെ വേണമെങ്കിൽ ‘നയം’ എന്ന് വിളിക്കാം.

അതായത് സർക്കാരിന്റെ നയങ്ങൾ സ്ട്രാറ്റജികളുടെ ഒരു ക്ളസ്റ്റഴ്സ് ആണ്. യുകെ അടക്കുമുള്ള വികസിത രാജ്യങ്ങളിൽ താമസിക്കുന്ന ഏതൊരു പ്രവാസിക്കും തങ്ങളുടെതായ ചെറിയതും വിലപ്പെട്ടതുമായ അനുഭവങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് ഉതകും വിധം പങ്ക് വെയ്ക്കാം. അതാണ് ലോക കേരള സഭയുടെ പ്രാധാന്യം.

ഓരോ അംഗത്തിന്റെയും വിശദമായ വിവരങ്ങൾ ലോക കേരള സഭയിൽ അപേക്ഷയോടൊപ്പം നൽകണം. അടിസ്ഥാന ജീവിതം നയിക്കുന്ന എൽ.കെ.എസ് അംഗങ്ങൾ മുതൽ വലിയ കോർപ്പറേറ്റ് ഉടമകൾ ആയവർ വരെ സഭയിൽ അംഗങ്ങളാണ്. സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ അവബോധവും ഉള്ളവരാണ് എങ്കിൽ സർക്കാരിന്റെ നയരൂപീകരണത്തിൽ ഇവർക്കെല്ലാം ഇടപെടാൻ കഴിയും.

രണ്ട് വർഷത്തിൽ ഒരിക്കൽ ലോകത്തിന്റെ വിവിധങ്ങളായ രാജ്യങ്ങളിൽ നിന്നും എത്തുന്ന അംഗങ്ങൾക്ക് കേരളത്തിലെ എം.എൽ.എമാരെയും എംപിമാരെയും കാണാനും വിഷയങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

* ലണ്ടനിൽ നടന്ന യൂറോപ്യൻ റീജ്യണൽ സമ്മേളനത്തിലെ ചർച്ചകളും ഫലങ്ങളും*

എൽ.കെ.എസ് അംഗം എന്ന നിലയിൽ ഞാൻ ഉന്നയിച്ച രണ്ട് വിഷയങ്ങൾ ചുവടെ ചേർക്കുന്നു:

1) എസ്.എസ്.എൽ.സി ഇംഗ്ലീഷിന് യുകെയിൽ അംഗീകരം ഇല്ല.

സമീപകാല റിപ്പോർട്ടുകൾ പ്രകാരം, യുകെയിലെ ഇന്റർനാഷണൽ വിദ്യാർത്ഥികളിൽ കൂടതൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ നിന്നുള്ളവരാണ്.
മാത്രവുമല്ല കുടിയേറ്റ ജനവിഭാഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ബിരുദ വിദ്യാഭ്യാസം നേടിയിട്ടുള്ളത് മലയാളികൾ ആയിരിക്കും എന്നതാണ് കണക്കുകൾ പറയുന്നത്.

എന്നാൽ മലയാളികളുടെ എസ്.എസ്.എൽ.സി ഇംഗ്ലീഷ് വിദ്യാഭ്യാസം യുകെയിൽ അംഗീകാരം ഇല്ലാത്തതാണ്. പക്ഷെ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷും, കൂടാതെ തമിഴ് നാട്ടിലെ മെർട്ടിക്കുലേഷൻ പരീക്ഷയും യുകെ ജി.സി.എസ്.ഇ ഇംഗ്ലീഷിന് തുല്യമായി പരിഗണിക്കും.

അംഗീകാരമില്ലാത്ത എസ്.എസ്.എൽ.സി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പോരായ്മ കൊണ്ട് ആയിരക്കണക്കിന് യുകെ കുടിയേറ്റ മലയാളികൾക്ക് പ്രാഥമിക ക്ളറിക്കൽ ജോലികൾക്ക് പോലും അപേക്ഷിക്കാൻ കഴിയാതെ വരുന്നു. സ്‌കൂളുകൾ,കോളേജുകൾ,യുണിവേഴിസിറ്റികൾ തുടങ്ങി പല സ്ഥലങ്ങളിലും ജി.സി.എസ്.ഇ നിലവാരത്തിൽ ഉള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഇല്ല എങ്കിൽ ആപ്ലിക്കേഷൻ പോലും പരിഗണിക്കില്ല.

ഡിഗ്രിയും മാസ്റ്റേഴ്സും പാസ്സായാലും ജി.സി.എസ്.ഇ ഇംഗ്ലീഷ് ക്രൈറ്റീരിയ ആയി വേക്കൻസി പരസ്യത്തിൽ ഉണ്ട് എങ്കിൽ ആപ്ലിക്കേഷൻ ഷോർട്ട് ലിസ്റ്റ് ചെയ്യില്ല.

ഈ പ്രതിസന്ധിയെ കുറിച്ച് മലയാളി സമൂഹത്തിലെ കൂടുതൽ പേർക്കും അറിവുള്ളതല്ല.നിലവിൽ ഷോർട്ടേജ് ലിസ്റ്റിൽ ഉൾപ്പെടാത്ത ജോലികൾക്ക് ഒക്കെയും ഇത് ബാധകമാകും.https://www.ecctis.com/ ൽ നിന്നും കേരളത്തിലെ എസ്.എസ്.എൽ.സി ഇംഗ്ലീഷിന് തുല്യതാ സർട്ടിഫിക്കേറ്റ് ലഭിക്കില്ല എന്ന് ചുരുക്കം.

ഈ വിഷയം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തി.വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയം അല്ല എങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് ലഭിച്ചു.ഇത് ഏറെ വൈകാതെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

2) കേരളത്തിലെ കാലാംസ്‌കാരിക രംഗത്തിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ.

(യൂറോപ്പ് റീജിയണൽ സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തിൽ നടത്തിയ മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യം ഉണ്ടായിരുന്ന പ്രസംഗത്തിന്റെ പ്രസക്തഭാഗം രൂപം ചുവടെ).
“ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ജീവിക്കുന്ന മനുഷ്യർ ഒരേ തരം അനുഭവങ്ങൾ ഉള്ളവരായി ഇപ്പോൾ മാറിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം മൊബൈൽ ടെക്നോളോജിയും ഡിജിറ്റൽ ടെക്‌നോളജിയുമാണ്.
“ലോകത്തിലെ ഏറ്റവും വലിയ പലചരക്ക് കട നടത്തുന്നത് ആമസോൺ എന്ന കമ്പനിയാണ് എന്നാൽ ആമസോൺ ഒരു പലചരക്ക് കട പോലും നേരിട്ട് നടത്തുന്നില്ല.
ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനി നടത്തുന്നത് യൂബർ ടെക്നോളോജിസാണ്. എന്നാൽ യുബറിന് ഒരു ടാക്സി കാർ പോലും സ്വന്തമായിട്ട് ഇല്ല.
ലോകത്തിലെ ഏറ്റവും കൂടുതൽ സിനിമ പ്രദർശിപ്പിക്കുന്നത് നെറ്റ്ഫ്ലെക്സ് എന്ന കമ്പനിയാണ് എന്നാൽ നെറ്റ്ഫ്ലിക്സിന് ഒരു ടീസിനിമാ തീയറ്റർ പോലും ഇല്ല.
ഈ ഡിജിറ്റൽ യുഗത്തിൽ കേരളത്തിന്റെ സാൻസ്ക്രിറ്റ് തീയറ്റർ അടക്കമുള്ള ക്‌ളാസിക്കൽ കലകൾക്കും ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ലോക സമ്പദ് വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമാകാൻ കഴിയണം. ഇതിന് തെക്കൻ കൊറിയയുടെ മോഡൽ സംസ്കാരിക നയം കേരളം നടപ്പാക്കണം എന്ന അഭിപ്രായം പങ്ക് വെയ്ക്കുന്നു”

കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തിന്റെ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെ സംബന്ധിച്ച അഭിപ്രായം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

അങ്ങനെ ലഭിച്ച അവസരങ്ങളിൽ ഒക്കെയും കഴിയും വിധം ഗൗരവമായി വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. യുകെയിലെ ബാക്കിയുള്ള ലോക കേരള സഭാ അംഗങ്ങൾക്കും തങ്ങളുടെ പങ്ക് വിശദീകരിക്കാൻ മലയാളം യുകെ എന്ന ഈ ഓണലൈൻ മാധ്യമം അവസരം നൽകും എന്നാണ് കരുതുന്നത്.

ലോക കേരള സഭയിലെ അംഗങ്ങൾക്ക് രാഷ്ട്രീയം പാടില്ല എന്നത് അരാജവാദം

കേരളത്തിലെ കോൺഗ്രസ് നേതൃത്വം സഭയുടെ നടപടി ക്രമങ്ങളിൽ നിന്നും വിട്ട് നിൽക്കാറുണ്ട് എങ്കിലും ബാക്കി സംസ്ഥാനങ്ങളിൽ നിന്നുള്ള പിസിസി നേതാക്കൾ പലരും സഭയിലെ അംഗങ്ങളാണ്.മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി കേരളത്തിലും പുറത്തും നടക്കുന്ന എല്ലാ സമ്മേളങ്ങളും വിജയിപ്പിക്കാൻ കഴയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്.കൂടാതെ എല്ലാ വിഭാഗം കേരളാ കോൺഗ്രസ് നേതാക്കളും ലോക കേരള സഭയുമായി സഹകരിക്കാറുണ്ട്. ഏതൊരു രാഷ്ട്രത്തെയും മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്.ലോക കേരള സഭയ്ക്ക് രാഷ്ട്രീയം വേണ്ട എന്ന് വാദിക്കുന്നത് അരാജകവാദം മാത്രമാണ് പറയേണ്ടി വരും.

വിമർശിക്കുന്ന മാധ്യമങ്ങളോട് പിണക്കം ഇല്ല, പക്ഷെ വ്യക്തിഹത്യയും അധിക്ഷേപങ്ങളും മാത്രമായി അധഃപതിക്കാതെ ശ്രദ്ധിക്കണം. ലോക കേരള സഭയിലെ അംഗങ്ങൾക്ക് രാഷ്ട്രീയാഭിമുഖ്യവും രാഷ്ട്രീയ പ്രത്യയശാസ്ത്ര ബന്ധവും ഉണ്ടാകുന്നത് ഒരു ക്രിമിനൽ കുറ്റം അല്ല എന്ന കാര്യം സ്ഥിരം വിമർശകർ ഓർമ്മിക്കണം.

മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്‍മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ (32) ആണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മക്കള്‍ ഷാന്‍ഷാജി, നേഹ, ഹെനന്‍, ഹെന്ന എന്നിവരുടെ മുന്നില്‍ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്.

ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്‌സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.

ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാര്‍ നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്‍സ്‌പെക്ടര്‍ എ എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കേരള സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 29 മുതൽ ജൂൺ ഒന്നD വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധി ദിനങ്ങളിലും യാത്ര ചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.

ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെ സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് ഇത്തരത്തിൽ തടMപ്പെടുക.

മെയ് 29 നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.

ഐപിഎല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 18. 3 ഓവറില്‍ ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറായ 113 റണ്‍സെടുത്ത് പുറത്തായി. 19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 23 പന്തുകള്‍ നേരിട്ട എയ്ഡന്‍ മര്‍ക്‌റാം 20 റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ മടങ്ങി.

കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടും വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്.

സ്റ്റാര്‍ക്കും അറോറയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 10 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി സ്പിന്നര്‍ ഹര്‍ഷിത് റാണയുടെ പന്തിലാണു പുറത്തായത്.

10 ഓവര്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ്. തൊട്ടുപിന്നാലെ റസ്സലിനെ സിക്‌സടിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മര്‍ക്‌റാമിനു പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണ് മര്‍ക്‌റാം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഷഹബാസ് അഹമ്മദ് (ഏഴു പന്തില്‍ എട്ട്) മടങ്ങി.

അബ്ദുല്‍ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹര്‍ഷിത് റാണയെറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിച് ക്ലാസന്‍ (17 പന്തില്‍ 16) ബോള്‍ഡായി. 16.4 ഓവറിലാണ് (100 പന്തുകള്‍) ഹൈദരാബാദ് 100 റണ്‍സ് കടന്നത്.

നാലു റണ്‍സെടുത്ത ജയ്‌ദേവ് ഉനദ്ഘട്ട് സുനില്‍ നരെയ്‌ന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. അംപയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആര്‍എസ് എടുത്ത് കൊല്‍ക്കത്ത വിക്കറ്റു സ്വന്തമാക്കി. 19ാം ഓവറില്‍ ക്യാപ്റ്റന്‍ കമിന്‍സിനെ റസ്സല്‍ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു.

ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. തെല്‍ അവീവ് ലക്ഷ്യമിട്ടാണ് ആക്രമണം. തെക്കന്‍ ഗാസയിലെ റഫയില്‍ നിന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ വന്‍ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക സേനയായ അല്‍ ഖസം ബ്രിഗേഡ് തങ്ങളുടെ ടെലഗ്രാം ചാനല്‍ വഴി അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസ് ആക്രമണം നടത്തിയിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രയേല്‍ സൈനിക വിഭാഗം നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗസ്സയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved