Latest News

തോൽവികൾക്ക് അവധികൊടുത്ത് വിജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുകയാണ്. പ്രതിസന്ധിയിലും ടീമിനെ കൈവിടാതിരുന്ന ആരാധകർക്ക് ഈ​ വിജയം മറക്കാനാകാത്ത അനുഭവമായി. രാജ്യ തലസ്ഥാനത്തെ കൊടും തണുപ്പിനെ അവഗണിച്ച് ഗാലറിയിൽ എത്തിയ പതിനായിരത്തോളം ആരാധകർ കൊമ്പൻമാരുടെ വിജയം ആഘോഷിച്ചത് വീരോചിതമായ രീതിയിലാണ്.

ഐസ്‌ലൻഡ് ഫുട്ബോൾ ടീം ലോകത്തിന് സമ്മാനിച്ച വിക്കിങ് ക്ലാപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അംഗങ്ങളും വിജയം ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരുന്നിരുന്ന ഗാലറിക്ക് മുന്നിലേക്ക് ടീം അംഗങ്ങളെ നയിച്ചത് പുതിയ പരിശീലകൻ ഡേവിഡ് ജെയിംസാണ്.

പിന്നീട് നയനമനോഹരമായ ദൃശ്യങ്ങൾ. ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാവാത്ത ദൃശ്യങ്ങൾക്കാണ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവില്‍ 3-1നാണ് ഡൈനമോസിനെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണ് ഡൽഹിയില്‍ പിറന്നത്. വിജയത്തോടെ ഒമ്പത് കളിയില്‍ രണ്ട് വിജയവും അഞ്ച് സമനിലയുമായി 12 പോയിന്‍റുകളോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാമതെത്തി.

 

കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു.

ഈ സംഭവം ചൈല്‍ഡ് ലൈന്‍ പാമ്പാടി പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കോട്ടയം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ.വി. വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളാണ്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

ലിവര്‍പൂളില്‍ നിന്നും ബാഴ്‌സലോണയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പ് കൗട്ടീഞ്ഞോയെ ലോകത്തിന് മുന്നില്‍ കാറ്റാലന്‍ ക്ലബ് അവതരിപ്പിച്ചപ്പോള്‍ സര്‍പ്രൈസായത് മലയാളികള്‍ക്ക്. കുട്ടീഞ്ഞോ കോച്ച് ഏണസ്റ്റോ വല്‍വെര്‍ദെയ്ക്ക് ഹസ്തദാനം നല്‍കുന്ന വീഡിയോ ദൃശ്യത്തിന് പശ്ചാത്തല സംഗീതമായി മുഴങ്ങുന്നത് മലയാളി ഭക്തിഗാനം സ്വാമിയേ അയ്യപ്പ, അയ്യപ്പ സ്വാമിയേ എന്ന ഗാനം.

39 സെക്കന്റോളമുള്ള വീഡിയോയില്‍ പത്ത് സെക്കന്റാണ് അയ്യപ്പ ഭക്തി ഗാനം ഉള്‍പ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെ ബാഴ്‌സ തങ്ങളുടെ ഒഫീഷ്യല്‍ അകൗണ്ടിലൂടെ തന്നെ ഈ വീഡിയോ പുറത്ത് വിട്ടുണ്ട്.

കോച്ചിനൊപ്പമുള്ള ഫോട്ടോഷൂട്ടിനു ശേഷം താരം കാറില്‍ കയറി മടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോയുടെ അവസാനത്തില്‍ ബാര്‍സ ലോഗോ പ്രദര്‍ശിപ്പിക്കുന്നിടത്തും ഉപയോഗിച്ചിരിക്കുന്നത് അയ്യപ്പ ഗാനം തന്നെ. ബാര്‍സയുടെ ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്ന കാര്യം വ്യക്തമല്ല.

നേരത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് ലിവര്‍പൂളില്‍ നിന്ന് കുട്ടീഞ്ഞോ ബാഴ്‌സലോണയില്‍ എത്തിയത്. നെയ്മറുടെ പകരക്കാരനായാണ് കുട്ടീഞ്ഞോയെ വിലയിരുത്തുന്നത്.

എംജി ശ്രീകുമാറും എം ജയചന്ദ്രനും പിണക്കത്തിലായിരുന്നോ…. ഗായകന്‍ എം.ജി.ശ്രീകുമാർ ഫേസ് ബുക്കിൽ പങ്കുവച്ച ഒരു ചിത്രവും അതിലെ അടികുറിപ്പിലൂടെയും ആണ് നാട്ടുകാർ ഈ സംഭവം അറിഞ്ഞത് . സംഗീത സംവിധായകൻ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ കഥ ഒടുവിൽ എംജി തന്നെ വെളിപ്പെടുത്തുന്നു…

വലിയ കാര്യമൊന്നുമില്ല. എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ. ഇവിടെയും അതുതന്നെ. എന്റെ വീട് തിരുവനന്തപുരത്തെ ജഗതിയിലാണ്. കുട്ടന്റേത് (എം.ജയചന്ദ്രൻ) പൂജപ്പുരയിലും. കുഞ്ഞിലേ മുതൽക്കേ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല സ്നേഹബന്ധത്തിലാണ്. കുട്ടൻ എനിക്കെന്റെ അനുജനെ പോലെയും. അദ്ദേഹത്തിന്റെ ഒത്തിരി പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ. അങ്ങനെയിരിക്കെയാണ് ഒരു റിയാലിറ്റി ഷോയിൽ വിധികർത്താക്കളായി എത്തുന്നത്. പരിപാടിയ്ക്കു വേണ്ടി കളിച്ച കളി കാര്യമായി മാറുകയായിരുന്നു.

പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങൾ മത്സരാർഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തർക്കിക്കുന്ന കുറേ കാര്യങ്ങൾ അവർക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യിൽ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോൾ മനഃപൂർവം പറയുന്നതാണെന്ന് തോന്നി ഞങ്ങൾക്കിരുവർക്കും തോന്നി.

എം.ജി.ശ്രീകുമാറിനോട് അങ്ങനെ പറഞ്ഞത് നന്നായി, അദ്ദേഹത്തിന് ഒന്നുമറിയില്ല എന്ന് കുട്ടനോടും കുട്ടനെ കുറിച്ച് എന്നോടും ഇങ്ങനെയൊക്കെ പറയുന്ന ഒരുപാട് ഫോൺ കോളുകളും എത്തി. പരിപാടിയിൽ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ വിളിക്കുമല്ലോ. അവരെ കുറ്റംപറയാനാകില്ല. പതിയെ പതിയെ ഞങ്ങൾക്കിടയിലെ ബന്ധം അകലുകയായിരുന്നു. കുറേ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവൃത്തിക്കേണ്ടതായിരുന്നു. അത് ഈ പിണക്കം കാരണം മാറിപ്പോയി. എന്തോ ഒരു ഘടകം ഞങ്ങളെ പഴയ പോലുള്ള സൗഹൃദത്തിൽ നിന്ന് മാറ്റിനിര്‍ത്തി.

പിന്നീടിപ്പോൾ വർഷങ്ങൾക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിക്കുന്ന പഞ്ചവർണതത്ത എന്ന ചിത്രത്തിനായി ഞങ്ങൾ ഒന്നിക്കുകയാണ്. അവർ ഇരുവരുടെയും ആഗ്രഹമായിരുന്നു ഞാൻ ഈ ചിത്രത്തിൽ പാടണം എന്നുള്ളത്. കുട്ടനോട് അത് പറഞ്ഞപ്പോൾ എതിർത്തില്ല. ആദ്യം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു പാട്ട് പഠിച്ചു. പിന്നെ പാടിത്തുടങ്ങിയപ്പോൾ അത് ശരിയായി. സംഗീതത്തിന് എല്ലാ പിണക്കങ്ങളേയും േദഷ്യങ്ങളേയും മായ്ച്ചു കളയാനുള്ള ശക്തിയുണ്ടല്ലോ. സംഗീതത്തിനു മാത്രമേ അത് സാധിക്കൂ. ഞാൻ കുട്ടനോടു പറഞ്ഞു, ആകെ ഒരു ജീവിതമേയുള്ളൂ. നമ്മളിങ്ങനെ പിണങ്ങിയിരുന്നിട്ടൊന്നും കാര്യമില്ല. നമുക്ക് സംഗീതത്തെ സ്നേഹിച്ച് മുന്നോടു പോകാം.‌ അത് കേട്ടപ്പോൾ ഞങ്ങൾക്കിടയിലെ പിണക്കമൊക്കെ പാറിപ്പോയി….അതാണു കാര്യം. വലിയ പ്രശ്നമൊന്നുമില്ല. മനസിലെവിടെയോ ആ തർക്കങ്ങളൊക്കെ കയറി കൊണ്ടു പിണക്കാമായി മാറിയതാണ്. കുട്ടന്‍ ഈണമിടുന്ന മോഹൻലാൽ ചിത്രം ഒടിയനിലും ഞാൻ പാടുന്നുണ്ട്.

തിരുവനന്തപുരം:ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിയെ പരിഹസിച്ച് ജേക്കബ് തോമസ്. ‘പാഠം 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജേക്കബ് തോമസ് വിമര്‍ശനം രേഖപ്പെടുത്തിയത്.

തൃശൂരിലെ സിപിഎം സമ്മേളന വേദിയില്‍നിന്നു ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രാച്ചെലവ് ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചാണെന്നാണ് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററായിരുന്നു യാത്രക്കായി മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. ഇതിനായി തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.

ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജീവന്റെ വില 25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് 5 ലക്ഷം
ചികില്‍സയ്ക്ക് 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം

പോരട്ടേ പാക്കേജുകള്‍!

എംസി റോഡിൽ തുരുത്തി കാനയ്ക്കു സമീപം കാർ പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു. ഗർഭിണിയടക്കം ആറു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

മലപ്പുറം പയ്യനാട് വടക്കേക്കുറ്റ് മനോജിന്റെ മകൻ റിച്ചു(മൂന്ന്) ആണ് മരിച്ചത്. മനോജ് (42), ഭാര്യ റീന(40), മകൾ റിന്റു (12), റീനയുടെ മാതൃസഹോദരിയുടെ പുത്രിയും തലവടി ചൂട്ടുമാലിൽ അട്ടിപ്പറമ്പിൽ ലിജുവിന്റെ ഭാര്യയുമായ ബിജിന(25), നിഖിൽ (24), ശശി (31) എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ റിന്റുവിന്റെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെയാണ് അപകടം.

കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള സോളർ ലൈറ്റിന്റെ പോസ്റ്റിൽ തട്ടിയ ശേഷം സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് കാർയാത്രക്കാരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഗർഭിണിയായ ബിജിന മഞ്ചേരിയിൽ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്തുവരികയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറുമാസം ബഡ്റെസ്റ്റ് എടുത്തശേഷം വീട്ടിലേക്കു വരികയായിരുന്നു. ബിജിനയുടെ വയറ്റിലുള്ള കുട്ടിക്ക് ചലനമുള്ളതായി ഡോക്ടർമാർ പറഞ്ഞു.

ബിജിനയെ തലവടിയിലെ വീട്ടിലെത്തിക്കാൻ ഇന്നലെ രാത്രി 10ന് ആണ് ഇവർ പുറപ്പെട്ടത്. ബിജിനയുടെ ഭർത്താവ് ലിജു വിദേശത്താണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

തൃശ്ശൂര്‍: ചെരിപ്പില്‍ മൊബൈല്‍ ക്യാമറയൊളിപ്പിച്ച് സ്‌കൂള്‍ കലോത്സവ നഗരിയില്‍ കറങ്ങി നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പൊലീസ് പിടിയിലായത്. കലോത്സവ വേദികളിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റി ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു.

കലോത്സവനഗരിയിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പിന്റെ സോളിന്റെ അടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. കാമറയുടെ ഭാഗം മാത്രം പുറത്തുകാണും വിധമാണ് ഫോണ്‍ ക്രമീകരിച്ചിരുന്നത്. കൂടാതെ ഫോണിന് കേടുപറ്റാതിരിക്കാന്‍ ഇരുമ്പ് കവചവും ഫിറ്റ് ചെയ്തിരുന്നു.

ഈ മൊബൈലില്‍ നിന്ന് നൂറിലേറെ ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലെ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലോകത്തിലെ ഏറ്റവും വിലയേറിയ ലൈംഗിക തൊഴിലാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? ലിത്വാനിയക്കാരിയായ 21 കാരിയാണ് ഈ സുന്ദരി. ജര്‍മനിയിലെ കുപ്രസിദ്ധമായ സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് ഏജന്‍സിക്ക് വേണ്ടിയാണീ സുന്ദരി പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി കന്യകമാരാണ് ഈ ഏജന്‍സിയിലൂടെ വന്‍ തുകയ്ക്ക് തങ്ങളുടെ കന്യകാത്വം ലേലം ചെയ്യുന്നത്. അവ വാങ്ങാന്‍ ബിസിനസ്മാന്മാരും സെലിബ്രിറ്റികളും വരി നില്‍ക്കുകയുമാണ്. ഒരു രാത്രിക്ക് ഇവര്‍ക്ക് കൊടുക്കേണ്ടുന്ന വില 9000 പൗണ്ടാണ്. തന്റെ കസ്റ്റമര്‍മാരില്‍ 50 ശതമാനം പേര്‍ ബിസിനസ് പ്രമുഖരും 50 ശതമാനം പേര്‍ ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമാണെന്നും അന്ന പറയുന്നു.

രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ താനുമായി 30 ഹോളിവുഡ് താരങ്ങള്‍ കിടക്ക പങ്കിട്ടുവെന്നും ഈ ലൈംഗിക തൊഴിലാളി വെളിപ്പെടുത്തുന്നു. ഇവരില്‍ രണ്ട് പേര്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചവരുമാണ്. ലിത്വാനിയക്കാരിയാണെങ്കിലും അന്ന നിലവില്‍ ജര്‍മനിയിലാണ് കഴിയുന്നത്.  ജര്‍മനിയിലെ ജാന്‍ സാകോ ബില്‍സ്‌കിയാണ് കുപ്രസിദ്ധമായ സിന്‍ഡ്രല്ല സെ്കോര്‍ട്സ് വെബ്സൈറ്റ് നടത്തുന്നത്. ഈ സൈറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുന്ദരിമാരെ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സിന്‍ഡ്രല്ലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണം. ഉറപ്പിച്ച തുകയുടെ 40 ശതമാനം ഇത്തരത്തില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ സുന്ദരിമാരെ നേരിട്ട് കാണാന്‍ സാധിക്കുകയുള്ളൂ.

പ്രശസ്തരായ യൂറോപ്യന്‍ ഫുട്ബോളര്‍മാരടക്കം നിരവധി പേര്‍ക്കൊപ്പം അന്തിയുറങ്ങി വന്‍തുക നേടിയെടുത്തുവെന്നാണ് അന്ന അവകാശപ്പെടുന്നത്. 30,000 പൗണ്ട് വിലയുള്ള ഹെര്‍മെസ് ബിര്‍കിന്‍ ബാഗാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്നും അന്ന പറയുന്നു. ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഒരു പ്രമുഖ ഹോളിവുഡ് നടന്‍ തന്റെ കസ്റ്റമറായി എത്തിയത് യുവതി വിവരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹം തന്നെ സന്ദര്‍ശിക്കാറുണ്ട്. തുടര്‍ന്ന് ഉടന്‍ തന്നെ പ്രതിഫലവും നല്‍കും. കൂടാതെ തനിക്ക് ഷോപ്പിംഗിനും വാടകക്കുമുള്ള പണം നല്‍കിയും അദ്ദേഹം ‘ഷുഗര്‍ഡാഡി’യായി പ്രവര്‍ത്തിക്കാറുണ്ടെന്നും അന്ന തുറന്ന് പറയുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാളുമായുള്ള ബന്ധം അന്ന തുടര്‍ന്ന് വരുന്നുണ്ട്. അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും അന്ന നന്ദിയോടെ സ്മരിക്കുന്നു.

കൂടാതെ ഓരോ രണ്ട് മാസം കൂടുന്തോറും മറ്റൊരു ഹോളിവുഡ് നടനും അന്നയെ സന്ദര്‍ശിക്കാറുണ്ട്. ജനകീയമായ നെറ്റ്ഫിക്സ് പരമ്പരയിലൂടെ വളരെ പ്രശസ്തനായ അഭിനേതാവായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. താന്‍ അടുത്തിടെ അബുദാബിയില്‍ ഗ്രാന്‍ഡ് പ്രിക്സിന്റെ ഭാഗമായി നിരവധി പ്രമുഖര്‍ക്കൊപ്പം കിടക്ക പങ്കിട്ടുവെന്നാണ് ഈ യുവതി ദി സണ്‍ ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഡാവോസില്‍ വച്ച് നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രമുഖരെ സന്തോഷിപ്പിക്കാന്‍ അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണീ വിലയേറിയ സുന്ദരിയായ അന്ന.

പാലക്കാട്: തൃത്താലയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്‍റാമിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

വിടി ബല്‍റാം സഞ്ചരിച്ച വാഹനത്തിനു നേരയും സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരെയും ലാത്തി വീശിയോടിച്ചു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കമന്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എകെജി-സൂശീല പ്രണയത്തെ തെറ്റായി വളച്ചൊടിക്കാന്‍ വിടി ശ്രമിച്ചതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവും ബല്‍റാമിന്റെ വ്യാഖ്യാനത്തെ തള്ളിയിരുന്നു. അതേസമയം കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved