മില്‍മാ പാലില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ച് നവമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.
മില്‍മാ പാലില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച ശേഷം പാലിനെതിരെ അപവാദ പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
മില്‍മ പുന്നപ്ര യൂണിറ്റ് മാനേജര്‍ സജീവ് സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുന്നപ്ര എസ്.ഐ ശ്രീജിത്തും സംഘവും ശ്യാം മോഹനെ പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
ന്യൂസ് ടീം മലയാളംയുകെ
സ്റ്റോക്ക് ഓൺ ട്രെന്റ്: ആഘോഷങ്ങൾ ആഭരണങ്ങൾ ആക്കുന്ന എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ക്രിസ്മസ് പുതുവത്സരപരിപാടികൾ പരിസമാപ്തികുറിച്ചപ്പോൾ ഓർമ്മിക്കാൻ ഒരായിരം വർണ്ണകാഴ്ചകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവം. മുപ്പതാം തിയതി ശനിയാഴ്ച കൃത്യം ആറുമണിക്കുതന്നെ പരിപാടികൾക്ക് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററെറിൽ സിജിൻ ജോസ് ആലപിച്ച പ്രാർത്ഥനാഗാനത്തോടെ തുടക്കം..
എസ് എം യുടെ സെക്രട്ടറി ജോബി ജോസ് ഏവർക്കും സ്വാഗതമേകിയപ്പോൾ യോഗത്തിന്റെ അദ്യക്ഷനായിരുന്ന എസ് എം എ യുടെ പ്രസിഡന്റ് വിനു ഹോർമിസ് അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽക്കൂടി കണ്ണോടിക്കുകയും, അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽ ഭാഗഭാക്കായവർക്ക് പ്രത്യേക അനുമോദനകളും നന്ദിയും അറിയിക്കുകയുണ്ടായി. തുടർന്ന് യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാനാക്കിയവരെ സ്റ്റേജിൽ വിളിച്ചു അനുമോദിക്കുകയും ചെയ്‌തു.
യുക്മ റീജിയണൽ മത്സരത്തിൽ കാലത്തിലപ്പട്ടം കരസ്ഥസമാക്കിയ ജൊവാൻ റോസ് തോമസ്, കലാപ്രതിഭയായ ആഷ് ലി ജേക്കബ് എന്നിവർക്ക് അനുമോദങ്ങൾക്കൊപ്പം അവരുടെ മഹത്തായ നേട്ടത്തിന് അസോസിയേഷന്റെ വക പ്രത്യേക ട്രോഫിയും സമ്മാനിച്ചപ്പോൾ പ്രേക്ഷകരുടെ നിലക്കാത്ത കരഘോഷം… അതോടൊപ്പം തന്നെ റീജിയണൽ, നാഷണൽ തലത്തിൽ വിജയങ്ങൾ കരഗതമാക്കുകയും നിരവധി ആസോസിയേഷനുകൾ പങ്കെടുക്കുന്ന നാഷണൽ കലാമേളയിൽ ഭാഷാകേസരി അവാർഡ് നേടിയെടുത്ത ആഞ്‌ജലീന സിബിക്കും അസോസിയേഷൻ ട്രോഫി നൽകി അനുമോദിക്കുകയുണ്ടായി.
പ്രസ്തുത യോഗത്തിൽ ക്രിസ്റ്റി സെബാസ്റ്റ്യൻ നൽകിയ ക്രിസ്മസ് സന്ദേശം ഏവർക്കും ഉള്ള പുതുവർഷ സമ്മാനമായിരുന്നു… നമ്മുടെ ആഘോഷങ്ങൾ മോഡിയുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം തീർക്കുമ്പോൾ പുൽകുടിലിൽ ജനിച്ച ഉണ്ണിയേശു ലോകത്തിന് നൽകിയത് വിനയത്തിന്റെയും, സഹാനുഭൂതിയുടെയും, സാഹനത്തിന്റെയും മാതൃകയാണെന്ന് തനറെ സന്ദേശത്തിൽ ക്രിസ്റ്റി എടുത്തു പറഞ്ഞു. ക്രിസ്മസ് പ്രോഗ്രാം കൺവീനർമാരിൽ ഒരാളും അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ടോമി നന്ദിയർപ്പിച്ചപ്പോടെ ഔദ്യോഗിക സമ്മേളനത്തിന് തിരശീല വീണു. തോമസ് ബിനോയ് എന്നിവർ നടത്തുന്ന ഫാമിന്റെ വക സ്പോൺസർ ചെയ്ത 56 കിലോ തൂക്കം വരുന്ന പന്നിയുടെ വാശിയേറിയ ലേലം… ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റൺ അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ എന്നിവ ഇത്തവണത്തെ ക്രിസ്മസിന്റെ പുതുമകളായിരുന്നു..
പിന്നീട് യുകെയിലെ ഏറ്റവും വലിയ ബോളിവുഡ് ഡാൻസ് തീം ആയ ദേശി നാച്ചുകാരുടെ അവർണ്ണനീയമായ ബോളിവുഡ് വസന്തം വേദിയിൽ അരങ്ങേറിയപ്പോൾ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കുകയാണുന്നുണ്ടായത്.. വ്യത്യസ്തമായ കോസ്റ്യൂമുകളും തീ പന്തങ്ങൾ കൊണ്ട് ബോളിവുഡ് ഡാൻസിലെ പ്രോപ്പർട്ടി ആയി മാറുകയും ചെയ്തപ്പോൾ ആഘോഷങ്ങളുടെ തിരമാലകൾ ആയിരുന്നു. എന്നാൽ ഏതു പ്രഫഷണൽ ടീമിനെയും മലത്തിയടിക്കാൻ കഴിവുള്ള കൊച്ചു മിടിക്കികൾ ഉള്ള എസ് എം യുടെ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ഏവരെയും അതിശയിപ്പിച്ചു എന്നത് ഒരു നേർകാഴ്‌ച… പാട്ടുകളും ഡാൻസുകളും ഇടവിട്ട് വേദിയി അരങ്ങേറിയപ്പോൾ ആസ്വാദകരുടെ നിർത്താത്ത കരഘോഷങ്ങൾ മുഴങ്ങുകയുണ്ടായി.
എന്നും നാവിൽ രുചിയേകും വിഭവങ്ങൾ ഒരുക്കുന്നതിൽ അസോസിയേഷനെ തോൽപ്പിക്കാൻ ആവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇതവണത്തേയും ഭക്ഷണം. അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ സ്വന്തമായി കുക്ക് ചെയ്ത ഭക്ഷണം ഈ വർഷവും എല്ലാവരും ഒന്ന് പോലെ ആസ്വദിച്ചപ്പോൾ അതിന് നന്ദിപറയാനും ആരും മറന്നുപോയില്ല എന്നത് ഒരു വസ്തുത. സജി ചേട്ടൻ ആയിരുന്നു കാലവറയുടെ നേതൃത്വം. ഭക്ഷണമുണ്ടാക്കാൻ സ്ഥലവും അതോടൊപ്പം എല്ലാവിധ പിന്തുണയും നൽകിയ സോണി ജോൺ, എസ് എം എ യുടെ വൈസ് പ്രസിഡണ്ട് ഉം ക്രിസ്മസ് പ്രോഗ്രാം കൺവീനറും ആയിരുന്ന സിജി സോണിക്കും അനുമോദനവും നന്ദിയും അറിയിച്ചതോടൊപ്പം സമ്മാനവും കൊടുക്കാൻ അസോസിയേഷൻ നല്ല മനസു കാണിച്ചപ്പോൾ അതൊരു വേറിട്ട കാഴ്ച്ചയായി മാറുകയായിരുന്നു. രാത്രി പത്തുമണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ച് ഏവരും വീണ്ടും കാണാം എന്ന ആശംസകളോടെ ഭാവനകളിലേക്ക് യാത്രയായി…
[ot-video][/ot-video]
ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം.മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രം ധരിച്ച് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ പിന്നാലെ ഓടിയെത്തി സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരിയും തല്ലിച്ചതച്ചു. നോര്‍ത്ത് ഐലന്റായ ഗിസ്‌ബോണില്‍ വച്ച് നടന്ന പുതുവല്‍സരാഘോഷത്തിനിടെയാണ്.
കൂട്ടുകാരിക്കൊപ്പം നടന്നുപോകുകയായിരുന്നു യുവതി. നിരവധി ആളുകള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് ഇവര്‍ക്ക് പിന്നാലെ ഓടി. തുടര്‍ന്ന് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ച് തിരിച്ച് ഓടി ഒരു സ്ഥലത്ത് ചെന്നിരുന്നു. ക്രുദ്ധരായ യുവതിയും കൂട്ടുകാരിയും ഉടന്‍ തന്നെ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച് തല്ലുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടിരിക്കുന്നത്.
നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുന്നുമുണ്ട്. ആക്രമണത്തില്‍ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. വീഡിയോയിലെ യുവതികളും യുവാവും ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗിസ്‌ബോണില്‍ വച്ച് നടന്ന റിഥം ആന്‍ഡ് വൈന്‍സ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ ഫെസ്റ്റിവലില്‍ 20,000 പേരാണ് എത്തിയിരുന്നത്. മൂന്ന് ദിവസത്തെ ഇവന്റ് ഇവിടുത്തെ വൈയോഹിക എസ്റ്റേറ്റില്‍ വച്ചാണ് നടന്നിരുന്നത്.
ആരാണ് കുറ്റക്കാര്‍ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും നടത്തിയിരുന്നു. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേര്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ശരീരഭാഗങ്ങൾ മനപ്പൂർവം പ്രദർശിപ്പിച്ചുവെന്ന വിമർശനത്തിന് അതേ നാണയത്തിൽ മറുപടിയുമായി തെന്നിന്ത്യൻ നായിക അനു ഇമാനുവൽ. കുറച്ച് ദിവസങ്ങൾക്ക് തന്റെ സുഹൃത്തിനൊപ്പം ഫെയ്സ്ബുക്ക് ലെെവിൽ വന്നതിനെ കുറിച്ചായിരുന്നു മിക്കവരുടെയും വിമർശനം.
അന്ന് തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് മോശം കമന്റുകൾ വന്നപ്പോൾ വീഡിയോ ഫെയ്സ്ബുക്കിൽ നിന്നും അനു നീക്കം ചെയ്തിരുന്നു. എന്നാൽ അതിനൊന്നും തളരാതെ വിമർശകർക്ക് അനു മറുപടി നൽകി. എന്നാൽ മറുപടി വാക്കുകളിലൂടെയായിരുന്നില്ല.
മാധുർ എന്ന സ്ഥലത്ത് ജിംനേഷ്യം ഉദ്ഘാടനം ചെയ്യാൻ അനു വന്നത് ഗ്ലാമറസായി തന്നെയായിരുന്നു. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാവുന്നുണ്ട്.
ബ്രസീലിയന്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒന്‍പതു പേര്‍ മരിച്ചു. 14 പേര്‍ക്കു പരുക്കേറ്റു. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണം നടത്തിയവര്‍ സെല്ലുകളിലുണ്ടായിരുന്ന മെത്തകള്‍ക്കു തീയിടുകയും മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു.
അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഒന്‍പതു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും അവര്‍ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആക്രമണത്തിനിടെ 106 തടവുകാര്‍ ഇവിടെ നിന്നു രക്ഷപെട്ടുവെന്നും 29 പേരെ തിരികെപിടിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ബവ്‌റിജസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ 67.91 ലക്ഷം രൂപയുടെ മദ്യം വിറ്റ് കണ്ണൂര്‍ പാറക്കണ്ടിയിലെ ചില്ലറ വില്‍പ്പന ശാല മുന്നില്‍. എറണാകുളം പാലാരിവട്ടത്തെ ചില്ലറ വില്‍പ്പന ശാലയാണ് 66.71 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാമത്. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള വില്‍പ്പന കണക്കുകളാണിത്.
ഇക്കാലയളവില്‍ 62.14 ലക്ഷം രൂപ മദ്യ വില്‍പ്പനയിലൂടെ നേടി പട്ടാമ്പി കൊപ്പം വില്‍പ്പനശാലയാണ് മൂന്നാമത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ വില. 2016ല്‍ ഇതേകാലയളവില്‍ 402 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ 2017ല്‍ ഇത് 480 കോടി രൂപയായി.
പുതുവത്സര തലേന്നാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 61.74 കോടി രൂപയ്ക്കുള്ള മദ്യം കുടിച്ചാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്.
കണ്ണൂർ∙ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പേരു വെളിപ്പെടുത്താതെ കേസിലെ ഒരു പ്രതി തുറന്നു പറയുന്നു.
പ്രതി പറഞ്ഞത്: ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി.
സിബിഐ അന്വേഷണത്തിനെതിരെ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായെന്നും പ്രതി തുറന്നു സമ്മതിക്കുന്നു. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.
പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ സമീപത്തെ ഒരു പാറമടയില്‍ നടന്ന കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്നും ആക്ഷേപം. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെവി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.
പെരുമ്പാവൂരൂള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെന്‍ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തില്‍ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം മാത്രമാണ് കുറ്റക്കാരന്‍ എന്നു കരുതുന്നില്ല. ജഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്.
പാറമടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതു വരെ ആര്‍ക്കു വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്ന് നിഷ പറഞ്ഞു.
ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിഷ പറഞ്ഞു.
കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് നടപടികളില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യം സിനഡിനെയാണ് മാര്‍ ആലഞ്ചേരി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഭൂമയിടപാടില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയച്ചു കൊടുക്കാന്‍ വൈദിക സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായി നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയക്കുകയും ചെയ്തു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലായിരുന്നു കത്ത്. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നെന്ന ആരോപണവും കത്തില്‍ ഉന്നയിച്ചിരുന്നു.