തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യ ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഇരിങ്ങാലക്കുട സ്വദേശി മിഥുനെന്നയാളുടെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. മിഥുന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുജിത് വേണുഗോപാല്‍ എന്ന് യുവാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ മിഥുനെ ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഐക്കര കുന്നിലെ ഒരു വീട്ടു വളപ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മിഥുനെ അതീവ ഗുരുതരാവസ്ഥയില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മിഥുന്റെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു
ആത്മഹത്യകുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ അവന്‍ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാന്‍ സത്യം പറഞ്ഞാല്‍ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോന്നുന്നത്.
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ജീവിതത്തില്‍ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാള്‍ മരിക്കന്നു എന്റെ അവസ്ഥ *** ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന്
പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാന്‍ ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാന്‍ കണ്ടിട്ടില്ല.
അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതുവരെയുള്ള ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല എന്തുകൊണ്ടാണ് അവള്‍ എന്റെ കണ്ണില്‍ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്.
ഇപ്പോഴത്തെ കുറെ പെണ്‍കുട്ടികള്‍ ഉണ്ട് നാല് ദിവസം ഭര്‍ത്താവിന്റെ കൂടെ അഞ്ചാം ദിവസം അവര്‍ വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു
വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെല്‍പ് ചെയ്യണം എല്ലാവരോടും good bye
ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കല്‍ കൂടെ മാപ്പ് പറയാണ്
all of you thank you and good bye
മുസ്ലിം യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ ഫോട്ടോഗ്രാഫറെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ, അച്ഛൻ, അമ്മാവൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു .
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെൺകുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീട്ടിന് തൊട്ടടുത്തായി ഒളിച്ച് നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടർന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ വ്യക്തമാക്കി.
ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കുന്ന താരമാണ് പിഷാരടി. അദ്ദേഹത്തിന്റെ സിനിമയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഒരു പിഷാരടി ചിത്രത്തില്‍ നിന്നുപരി വേറെ ഒരുപാട് പ്രത്യേകതകളുടെ പഞ്ചവര്‍ണ്ണതത്തയ്ക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനം താരങ്ങളുടെ രൂപമാറ്റം തന്നെയാണ്. ചിത്രത്തില്‍ ജയറാമും ചക്കോച്ചനും വ്യത്യസ്തമായ വേഷത്തിലും രൂപത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. മുടിയും മീശയുമില്ലാതെ കുടവയറുമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മ്മിക്കുന്നത്.
പൊന്നാനി : കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്ന് ആരോപിച്ച് വയോധികനായ യാചകനെ പൊന്നാനിയില്‍ നഗ്നനാക്കി കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും നാട്ടുകാരുടെ തല്ലുകിട്ടി. മര്‍ദ്ദനത്തെത്തുടര്‍ന്ന് തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിയായ വൃദ്ധന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍. സംസാരിക്കാനാവാത്ത നിലയിലാണിയാള്‍. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസും എടുത്തു.
പൊന്നാനി നഴ്‌സിംഗ് ഹോമിനടുത്ത ഇന്നലെ രാവിലെ പത്തോടെയായിരുന്നു നാട്ടുകാരുടെ ഈ പരാക്രമം. യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ടുചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. ഇയാളില്‍നിന്നു ക്‌ളോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം. പോലീസ് അന്വേഷണത്തില്‍ ഇതു നുണയാണെന്ന് തെളിഞ്ഞു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാപകപ്രചരണത്തിന്റെ പ്രതിഫലനമാണു നാട്ടുകാരുടെ കയ്യേറ്റത്തിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. മര്‍ദനവിവരം അറിഞ്ഞെത്തിയ പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരേയും തിരിഞ്ഞു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്.
ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ വൃദ്ധന്‍. ഇന്നലെ രാവിലെ ഏഴിനു മരക്കടവില്‍ യാചന നടത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചിരുന്നു .പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം . ഇന്നലെ രാവിലെ പൊന്നാനി ബീച്ചിലെത്തിയ പെരുമ്പടപ്പ് സ്വദേശികളായ അച്ഛനെയും മകനെയും കുട്ടിയെ തട്ടിക്കൊണ്ടു വന്നു എന്നു പറഞ്ഞു നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചിരുന്നു.
ഓസ്‌ട്രേലിയയില്‍ ഭാര്യയും കാമുകനും കൊലപ്പെടുത്തിയ സാം എബ്രഹാമിന്റെ മരണത്തിലെ കോടതി നടപടികള്‍ തുടരുന്നു. സാമിനെ ചലനമറ്റ നിലയില്‍ കണ്ടു എന്ന സോഫിയയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സംഭവദിവസം രാവിലെ സാമിന്റെ വീട്ടില്‍ ആദ്യം എത്തിയ സോഫിയയുടെ സഹോദരി സോണിയ റോഷന്റേയും ബന്ധു അനു ടോമിയുടെയും മൊഴികള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സംഭവ ദിവസം രാവിലെ ഒന്‍പത് മണിയോടെ കരഞ്ഞുകൊണ്ട് സോഫീയ സഹോദരി സോണിയയെ വിളിച്ചിരുന്നു. ഉടന്‍ തന്നെ സാമിന്റെ വീട്ടിലെത്തിയ സോണിയയും ബന്ധു അനുവും അനക്കമില്ലാത്ത നിലയില്‍ സാം കട്ടില്‍ കിടക്കുന്നതാണ് കണ്ടത്.
നല്ലൊരു കുടുംബസ്ഥനായിരുന്നു സാമെന്നും, സാമും സോഫിയയും തമ്മിലുള്ള ദാമ്പത്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സോണിയയുടെ മൊഴിയില്‍ പറയുന്നു. കേരളത്തില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും സോണിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവദിവസം രാത്രി ഇവര്‍ തമ്മില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്.
നഴ്‌സുമാരായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടു പേരും മാറി മാറി സി പി ആര്‍ നല്‍കിയെങ്കിലും സാമിന്റെ നിലയില്‍ മാറ്റമുണ്ടായില്ല. കട്ടിലില്‍ നിന്നും സാമിനെ നിലത്തേക്ക് മാറ്റി ഇവര്‍ സി പി ആര്‍ നല്‍കുന്നതിനിടെ സാമിന്റെ വായില്‍ നിന്നും നുരയും പതയും രക്തവും ഒഴുകുന്നതായി കണ്ടുവെന്നും ഇതേത്തുടര്‍ന്ന് 000 (ആംബുലന്‍സ്) വിളിച്ചുവെന്നുമാണ് സോണിയയുടെ മൊഴിയില്‍ പറയുന്നത്. സമാനമായ മൊഴി തന്നെയാണ് അനുവും നല്‍കിയത്. സോഫിയ ജോലി ചെയ്തിരുന്ന വെബ് ഡിസൈനിങ് കമ്പനി നടത്തുന്ന മലയാളിയായ അരുണ്‍ യോഷിത്തിന്റെ മൊഴിയും കോടതി പരിശോധിച്ചു. സോഫിയയും അരുണും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് യോഷിത് നല്‍കിയ മൊഴിയും ജൂറിക്ക് മുന്നില്‍ ഹാജരാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഭീതി പരത്തി കറുത്തസ്റ്റിക്കര്‍ പടരുകയാണ്. ഇതിനിടയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി. ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കരമന മേമലാറന്നൂരിലെ വീട്ടിലാണു കറുത്ത സ്റ്റിക്കര്‍ പതിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി നഗര-ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ കറുത്തസ്റ്റിക്കര്‍ വ്യാപകമായ തോതില്‍ ഭീതി പരത്തുന്നുണ്ട്. തലസ്ഥാനത്തു പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സ്റ്റിക്കര്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. സി സി ടിവി ക്യാമറക്കാരാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ പടരുന്നതിനു പിന്നില്‍ എന്നു പോലീസ് സംശയിച്ചിരുന്നു. ചിലയിടങ്ങളില്‍ സി സി ടിവി ക്യാമറക്കാരുടെ ഇടപെടലും കണ്ടെത്തി. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ പടരുന്നതില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലന്നാണു പോലീസും മുഖ്യമന്ത്രിയും വിശദീകരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാള്‍ നഗര്‍ സ്‌കൂളിലാണ് സംഭവം. തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്. സ്‌കൂളിലെ ടോയ്‌ലറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ തുഷാര്‍ പിന്നീട് മരിക്കുകയായിരുന്നു. സ്‌കൂളിലെ വാഷ്‌റൂമില്‍ വച്ച് തുഷാറും സഹപാഠികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹപാഠികള്‍ തുഷാറിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ക്ലാസ് മുറിയില്‍ വച്ച് ആരംഭിച്ച സംഘര്‍ഷം വാഷ്‌റൂമിലും തുടരുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുഷാറിനെ മര്‍ദ്ദിച്ച സഹപാഠികളെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹപാഠികള്‍ക്കെതിരെ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതോടെയാണ് ഇവരെ പിടികൂടിയത്. സഹപാഠികള്‍ മകനെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് തുഷാറിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുഷാറിന്റെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അധികൃതര്‍ പ്രതികരിച്ചു. തുഷാറിനെ ടോയ്‌ലറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സഹപാഠികളേയും മറ്റ് വിദ്യാര്‍ത്ഥികളേയും പോലീസ് ചോദ്യം ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കളും മറ്റ് രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ഡല്‍ഹിയിലും നടന്നത്. അന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലക്കത്തിക്ക് ഇരയായത്. ആദ്യം സ്‌കൂള്‍ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പോലീസ് വിശദമായ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയായിരുന്നു. പഠനത്തില്‍ പിന്നോക്കമായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടി കൊലപാതകം നടത്തിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ഉള്‍വശി റൗടേല, കരണ്‍ വാഹി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേറ്റ് സ്റ്റോറി 4 ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങി ഹേസ് സ്റ്റോറി2, ഹേസ് സ്റ്റോറി3 എന്നി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിലുള്ള പോലെ തന്നെ ചിത്രവും വ്യത്യസ്തമാണെന്നാണ് സൂചിപ്പിക്കുന്നത്.
രണ്ടു സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ മോഹിക്കുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്. പ്രണയവും പ്രതികാരവും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ആഷിക് ബനായേ ആപ്‌നേ എന്ന ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് ഒന്‍പതിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ടി സീരിസ് ഫിലിംസ് ബുഷണ്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രം വിശാല്‍ പാണ്ഡ്യ ആണ് സംവിധാനം ചെയ്യുന്നത്.
ബ്രയന്‍ മാത്യുവെന്ന 51 കാരന്‍ കൈകാലുകള്‍ക്ക് തളര്‍ന്നതായി അഭിനയിച്ച് നേടിയത് രണ്ടര ലക്ഷം പൗണ്ടിന്റെ ബെനഫിറ്റുകള്‍. 15 വര്‍ഷം നീണ്ട തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഭാര്യയോടപ്പം വീല്‍ച്ചെയറിലാണ് എത്തിയത്. അതേസമയം കോടതി ചുമത്തിയ മറ്റു ആരോപണങ്ങള്‍ ഇയാള്‍ ബ്രയന്‍ നിഷേധിച്ചു. ഇയാളുടെ കൈകാലുകളുടെ പ്രവര്‍ത്തന ക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കൈകാലുകള്‍ തളര്‍ന്നതായി അഭിനയിച്ച ബ്രയാന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് കേസ് പരിഗണിച്ച ജഡ്ജി റോബര്‍ട്ട് ലിന്‍ഫോര്‍ഡ് പറഞ്ഞു.
2012ല്‍ കുറ്റം ആരോപിക്കപ്പെട്ട ബ്രയാന് കൈകാലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സാധാരണ നിലയില്‍ നടന്നായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൈകാലുകള്‍ തളര്‍ന്ന രീതിയിലെന്ന് ഡോക്ടര്‍മാരെ പോലും ബ്രയന്‍ വിശ്വസിപ്പിച്ചിരുന്നു. ഇയാളുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇദ്ദേഹത്തിന് നടക്കാന്‍ പ്രാപ്തിയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ല്‍ ഡോക്ടര്‍മാരെ കാണാനെത്തിയ സമയത്ത് ബ്രയന്‍ വീല്‍ച്ചെയറിലായിരുന്നു എത്തിയത്.
ഒരു ഘട്ടത്തില്‍ ബ്രയനെ കാണാനെത്തിയ പൊലീസ് സംഘം ഇയാള്‍ സഞ്ചരിക്കുന്ന വാഹനം അര മൈല്‍ ദൂരത്ത് പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സമയത്ത് നടക്കാന്‍ ആവശ്യമായ ഒരു ഉപകരണങ്ങളും ബ്രയന്‍ ഉപയോഗിച്ചിരുന്നെല്ലെന്ന് മിസ്സിസ്സ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ബ്രയന്റെ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നില്ല എന്നതിന് തെളിവാണ് ആ സംഭവമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ബ്രയാന്‍ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലാണെന്നും ഉപകരണങ്ങലുടെ സഹായമില്ലാതെ അദ്ദേഹത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കില്ലെന്നും വാദി ഭാഗത്തിനു വേണ്ടി ജിം ടില്‍ബറി കോടതിയെ അറിയിച്ചു.
സര്‍ക്കാരില്‍ നിന്ന ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കേണ്ടതെന്ന് വാദം കേട്ട ശേഷം വര്‍ക്ക് ആന്റ് പെന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡേവ് മോറിസ്സ് അഭിപ്രായപ്പെട്ടു. 245,000 പൗണ്ടിന്റെ ബെനിഫിറ്റുകളാണ് രോഗിയായി അഭിനയിച്ച് ബ്രയന് കൈക്കാലാക്കിയിരിക്കുന്നത്. കൈകാലുകള്‍ തളര്‍ച്ച ബാധിച്ചിരിക്കുന്ന ആളുകള്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നാല്‍ ബ്രയാന്റെ കേസില്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇയാള്‍ ശിക്ഷ അര്‍ഹിക്കുന്നതായി കോടതി അറിയിച്ചു. ഇപ്പോള്‍ ജാമ്യത്തിലുള്ള ബ്രയാന്റെ ശിക്ഷ വിധി ഏപ്രില്‍ പതിമൂന്നിനായിരിക്കും.
കോളിവുഡ് താരങ്ങളെ ലക്ഷ്യം വെച്ച് സുചിലീക്ക്‌സ് വീണ്ടുമെത്തിയിരിക്കുകയാണ്. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവരുടെ മുഖം മൂടി വലിച്ചു കീറുമെന്നാണ് ഭീഷണി. രണ്ടാം വരവില്‍ ഒരു നടിയുടെ സ്വകാര്യചിത്രം പങ്കുവെച്ചിട്ടുണ്ട്. നടി സമന്തയുടേതാണെന്നാണ് ചിത്രം കണ്ടവരുടെ കമന്റുകള്‍. ചിത്രം മോര്‍ഫ് ചെയ്തതുമാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് നൃത്തംവെയ്ക്കുന്ന ഖുശ്ബുവിന്റെയും സുകന്യയുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുചിത്ര പറഞ്ഞത്. അതിനുശേഷം സുചിലീക്ക്‌സ് എന്ന പേരില്‍ നിരവധി വ്യജ അക്കൗണ്ടുകള്‍ വന്നു.
നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.
തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു