തീവണ്ടിയില്‍ വെച്ച് തന്നെ ശല്യം ചെയ്ത യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ച സിനിമാ താരം സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സനുഷയ്ക്ക് സ്വീകരണം നല്‍കിയത്. തന്നെ ശല്യം ചെയ്ത യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ ധൈര്യം കാണിച്ച സനുഷയെ ഡിജിപി ബെഹ്‌റ അഭിനന്ദിച്ചു.
ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. അതിക്രമം കാണിച്ച ആന്റോ ബോസ് എന്നയാളെ പൊലീസ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. എസി എവണ്‍ കോച്ചില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും സനുഷ പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.
വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമം നടന്ന സമയത്ത് സനുഷയെ സഹായിക്കാന്‍ രണ്ടു പേരൊഴികെ മറ്റാരും തയ്യാറാകാത്തത് ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും സ്വീകരണ വേളയില്‍ ഡിജിപി ബെഹ്‌റ പറഞ്ഞു.
എകെജി സെന്ററിനെതിരെ ആരോപണവുമായി വി.ടി.ബല്‍റാം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ നിലനില്‍ക്കുന്നത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണെന്നും എകെജിയുമായി ബന്ധപ്പെട്ട പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്മാരകം നിര്‍മിക്കാന്‍ നല്‍കിയ ഭൂമിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് നിര്‍മിക്കുകയാണ് സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എകെജി സ്മാരക കമ്മിറ്റി ചെയ്തതെന്ന് ബല്‍റാം ആരോപിക്കുന്നു.
1977ല്‍ എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് വഞ്ചിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2645ലുള്‍പ്പെട്ട 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക് അനുവദിച്ചതെന്നും ബല്‍റാം പറയുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ളതോ സമൂഹത്തിന് ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആര്‍ക്കും അറിവില്ല.
എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയ്ക്ക് ഈ ഗവേഷണ സ്ഥാപനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിക്കുന്നു. പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എല്ലാവര്‍ക്കും അറിയാം. എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തില്‍ നിന്ന് സിപിഎം ഓഫീസ് ഒഴിപ്പിച്ച് അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തില്‍ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ് ചെയ്യേണ്ടതെന്നും ബല്‍റാം പറഞ്ഞു. എകെജി പ്രതിമ നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
തലസ്ഥാന നഗരിയെ നടുക്കി പട്ടാപ്പകൽ മോഷണം.വീട്ടിൽ കയറി വൃദ്ധയെ ആക്രമിച്ച് ഇരുപത്തിമൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ദമ്പതികളെ മണിക്കൂറുകൾക്കകം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടിൽ വിശാഖ് (21) ഭാര്യ നയന (20) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠ്ശ്വേരം തകരപ്പറമ്പ് റോഡിൽ റ്റി.സി 28/1509 പ്രിയദർശിനി വീട്ടിൽ ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവർ സ്വർണ്ണാഭരണങ്ങൾ കവർന്നത്. ഭഗവതി അമ്മാളിന്റ വീട്ടിന് മുന്നിലെത്തിയ ഇരുവരും കൈയിലെ വെള്ള പേപ്പർ കാണിച്ച് വിലാസം ചോദിക്കാനെന്ന വാജേന അടുത്തെത്തി. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി കുശാലാന്വേഷണം നടത്തി പതിയെ വീട്ടിനുള്ളിലേക്ക് ദമ്പതികൾ കയറി. ഉടൻ തന്നെ നയന വൃദ്ധയുടെ കൈകൾ പുറകിൽ നിന്ന് പിടിച്ച് കട്ടിലിന്റെ കാലിനോട് ചേർത്ത് പിടിച്ചു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിൽ കിടന്ന മൂന്ന് സ്വർണ്ണമാല, മൂന്ന് മോതിരവുമടക്കം ഇരുപത്തിമൂന്ന് പവൻ കൈക്കലാക്കി. തുടർന്ന് ഇവർ വന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
വിവരമറിഞ്ഞയുടൻ സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം ഇരുവരും വലയിലായത്. കവർച്ച നടത്തി വരുന്ന വഴിയിൽ തന്നെ രണ്ട് പണയ സ്ഥാപനങ്ങളിൽ കുറച്ചു സ്വർണ്ണം പണയം വച്ചിരുന്നു. ബാക്കി സ്വർണ്ണം ഇവരുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.
സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെയും ഡി.സി.പി ജി. ജയദേവിന്റെയും നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാർ. വി, സി.ഐ സുരേഷ് വി.നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
വിവാഹ ശേഷം സിനിമ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നായികമാരെയാണ് നാം കണ്ടു വരുന്നതില്‍ കൂടുതല്‍. എന്നാല്‍ നടി ഭാവന അല്‍പം വ്യത്യസ്തമാണ്. വിവാഹ തിരക്കുകള്‍ക്ക് ശേഷം വീണ്ടും ഭാവന സിനിമയില്‍ സജീവമാകുകയാണ്. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്.
ചിത്രത്തില്‍ പ്രജ്‌വാള്‍ ദേവ്‌രാജ് ആണ് നായകന്‍. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന.കൂടാതെ ഭാവന നായികയായ മറ്റൊരു കന്നഡ ചിത്രം തഗരു ഈ മാസം പ്രദര്‍ശനത്തിനെത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ആദം ജോണാണ് മലയാളത്തില്‍ പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം. ഇതിനു ശേഷം ഭാവന മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ കമിറ്റ് ചെയ്തിട്ടില്ല.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജനുവരി 22ാം തീയതി ഭാവനയും കന്നഡ സിനിമ നിര്‍മ്മാതാവുമായ നവീനും വിവാഹിതരായത്. ഭാവനയുടെ വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു മലയാള സിനിമാ ലോകം. കല്യാണത്തിനു ശേഷം അഭിനയിക്കുമെന്നും നല്ല മലയാള ചിത്രങ്ങള്‍ തന്നെ തേടി വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.
താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് പ്രമുഖ തമിഴ് നടന്‍ കമല്‍ ഹാസന്‍. ഒരു തമിഴ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യ വ്യക്തമാക്കിയത്. താന്‍ ഹിന്ദു വിരുദ്ധനായിരുന്നെങ്കില്‍ മകളെ ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കാന്‍ അനുവദിക്കുമായിരുന്നോയെന്നും അഭിമുഖത്തില്‍ കമല്‍ ഹാസന്‍ ചോദിച്ചു.
തനിക്ക് ഇതര മതങ്ങളോടോ മനുഷ്യരോടോ വിരോധമില്ലെന്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഹിന്ദു വിരുദ്ധനാണെന്നും പക്ഷപാതപരമായാണു പെരുമാറുന്നതെന്നതുമായ തരത്തില്‍ പ്രചരണം നടക്കുന്നതായും കമല്‍ ഹാസന്‍ ആരോപിച്ചു. കഴിഞ്ഞ നവംബറില്‍ ഹിന്ദു തീവ്രവാദികള്‍ ഉണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിവിധ സഘ് പരിവാര്‍ സംഘടനകള്‍ കമല്‍ ഹാസനെതിരെ കോടതിയെ സമീപിച്ചിരുന്നു.
1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ നടൻ സഞ്ജയ് ദത്ത് നേരത്തെ ജയിൽമോചിതനായതിൽ നിയമലംഘനമില്ലെന്ന് ബോംബെ ഹൈക്കോടതി. ജയിലില്‍ ഉൾപ്പെടെ സഞ്ജ് ദത്തിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജി കോടതിതള്ളി. കേസിൽ ശിക്ഷാകാലാവധി തീരുന്നതിന് എട്ടുമാസംമുൻപാണ് സഞ്ജയ് ദത്ത് ജയിൽമോചിതനായത്.
1993 സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എകെ 56 റൈഫിൾ അനധികൃതമായി സൂക്ഷിച്ചകേസിൽ ഒരുവർഷവും നാലുമാസവും വിചാരണത്തടവ് അനുഭവിച്ചശേഷമാണ് ദത്ത് ശിക്ഷിക്കപ്പെട്ടത്. 2013 ജൂൺ മുതൽ 2016 ഫെബ്രുവരി 25വരെയാണ് പുണെയിലെ യേർവാഡ ജയിലിൽ ദത്ത് കഴിഞ്ഞത്. ശിക്ഷാ കാലയളവിൽ അഞ്ചുമാസം പരോളും ലഭിച്ചു. നല്ലനടപ്പിന്റെ പേരിൽ 2016 ഫെബ്രുവരിയിൽ ജയിൽമോചിതനാകുമ്പോൾ ദത്തിന് ലഭിച്ചത് എട്ടുമാസത്തേയും 16 ദിവസത്തേയും ഇളവ്.
നല്ലനടപ്പിന്റെ ഇളവ് അർഹിക്കുന്ന നിരവധിതടവുകാർ ഉണ്ടെന്നിരിക്കെ ദത്തിനുമാത്രമാണ് മുൻഗണന നൽകിയതെന്നാരോപിച്ചാണ് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിഎത്തിയത്. എന്നാൽ, ഹർജി തള്ളിയ കോടതി, ദത്ത് ജയിൽവിമോചിതനായതിൽ നിയമലംഘനമൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയം സമർപ്പിച്ചരേഖകളിലും സംസ്ഥാനസർക്കാരിന്റെ വിശദീകരണത്തിലും വൈരുദ്ധ്യങ്ങളില്ല. അതേസമയം, തടവുകാർക്ക് പരോളും ഇളവും അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഒരു പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും, അവ സുതാര്യമാക്കണമെന്നും കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകി.
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യത്തിന്റെ നികുതി ഘടന പരിഷ്‌കരിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനു വില്‍പന നികുതിയില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. ബിയറിന് 100 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിച്ചത്.
400 രൂപയ്ക്ക് മേല്‍ വിലയുള്ള വിദേശമദ്യത്തിന്റെ വില്‍പന നികുതി 210 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശമദ്യത്തിന്റെ അനധികൃത വില്‍പനയിലൂടെയുള്ള വരുമാന നഷ്ടം തടയുന്നതിന് ഇറക്കുമതി സര്‍ക്കാര്‍ നേരിട്ട് ചെയ്യും.
ഇറക്കുമതിയില്‍ ഒരു കെയിസിന് 6000 രൂപ വരെ തീരുവ ചുമത്താനാണ് പദ്ധതി. ഇറക്കുമതി ചെയ്യുന്ന വൈനിന് കെയിസ് ഒന്നിന് 3000 രൂപയാണ് പുതുക്കിയ തീരുവ. സര്‍വീസ് ചാര്‍ജ് അബ്കാരി ഫീസ് എന്നിവയിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇവയിലൂടെ 60 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യത്തിന് നേരത്തേ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ് എന്നിവ എടുത്തു കളഞ്ഞിട്ടുണ്ട്.
ജെന്‍ഡര്‍ ബജറ്റ്
> സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി
> സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനം
> പഞ്ചായത്തുകള്‍ക്ക് 10 കോടി, അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് 3 കോടി
> നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി
> അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ
സാമൂഹ്യസുരക്ഷ
> അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും
> ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ല
> 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹര്‍
> ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല
> മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
> ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം
> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം
> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍
> സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി
> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി
തീരദേശപാക്കേജ്
> ഓഖി : തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
> വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍
> വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി
> മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി
> മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും
> തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും
> എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍
> തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം
കുടുംബശ്രീയ്ക്ക് കരുത്തേറും
> കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി
> 2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും
> പരിശീലനകേന്ദ്രങ്ങള്‍ക്ക് 5 കോടി
വിദ്യാഭ്യാസനവീകരണം
> വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി രൂപ
> 500ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരുകോടി
> ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി
> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം
> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍
> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി
പട്ടികവിഭാഗക്ഷേമം
> പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ അടങ്കല്‍ 2859 കോടി
> വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും
> നൈപുണ്യവികസനത്തിന് 47 കോടി രൂപ
കേരള കാന്‍
> എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങും
> മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്കുയര്‍ത്തും
> കൊച്ചിയില്‍ ആര്‍സിസി നിലവാരത്തിലുള്ള കാന്‍സര്‍ സെന്റര്‍
> എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗചികില്‍സാവിഭാഗം
കേന്ദ്രപദ്ധതിയില്‍ ആശങ്ക
> കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ തിരിച്ചടി
> കേരളത്തിലെ RSBY ഗുണഭോക്താക്കളില്‍ ഏറെയും പുറത്താകും
> ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടായാലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി
> കേന്ദ്രപദ്ധതി സംസ്ഥാനസാഹചര്യമനുസരിച്ച് നടപ്പാക്കാന്‍ അനുവദിക്കണം
> ആരോഗ്യപരിരക്ഷ നന്നായി നടപ്പാക്കുന്ന ത.ഭ.സ്ഥാപനങ്ങള്‍ക്ക് പ്രത്യേകസഹായം
ഭക്ഷ്യസ്വയംപര്യാപ്തി ലക്ഷ്യം
> ഇറച്ചിക്കോഴിവളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍
> കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി
> പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി
ലൈഫ് പദ്ധതിക്ക് 2500 കോടി
> ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ പട്ടികയിലെ എല്ലാവര്‍ക്കും ഈ വര്‍ഷം വീട്
> ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ
> പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി
കര്‍ശന സാമ്പത്തിക അച്ചടക്കം
> ധനപ്രതിസന്ധി : കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി
> വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല
> ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും
> ധനകമ്മി ഈ സാമ്പത്തികവര്‍ഷം 3.3 %, അടുത്തവര്‍ഷം 3.1 ശതമാനമാകും
കിഫ്ബിക്ക് ശക്തിപകരും
> കിഫ്ബിക്ക് ഒരുലക്ഷം കോടിരൂപയുടെ വായ്പ, ഗ്രാന്‍റ് ലഭ്യമാക്കും
> കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം
> പ്രവാസികള്‍ക്കുള്ള മസാലബോണ്ട് 2018-19 വര്‍ഷം നടപ്പാകും
> പദ്ധതികള്‍ക്ക് കര്‍ശനപരിശോധന തുടരും, മാനദണ്ഡങ്ങള്‍ ഇളവുചെയ്യില്ല
> 19000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കി
പരമ്പരാഗതവ്യവസായത്തിന് കൈത്താങ്ങ്
> കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദി 19 കോടി
> ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും
> കശുവണ്ടി വ്യവസായത്തിന് 54.45 കോടി, ഇറക്കുമതി തുടരും
> ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്
കാര്‍ഷികമേഖല പ്രതിസന്ധിയില്‍
> സംസ്ഥാനത്ത് കാര്‍ഷികമേഖല പ്രതിസന്ധിലെന്ന് ബജറ്റ്
> കൃഷിയും കൃഷിഭൂമിയും കര്‍ഷകരും തൊഴിലാളിയും വളരുന്നില്ല
> തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാാളികേരത്തിന് 50 കോടി
> വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി
> മൂല്യവര്‍ധനയ്ക്ക് കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും
> മൃഗസംരക്ഷണം 330 കോടി, ഡയറി ഡവലപ്മെന്റ് 107 കോടി
കയര്‍മേഖലയ്ക്ക് 600 കോടി
> പരമ്പരാഗത കയര്‍തൊഴിലാളി മേഖലയ്ക്ക് 600 കോടി രൂപ
> 1000പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും
വനം, പരിസ്ഥിതി
> വരുന്ന സാമ്പത്തികവര്‍ഷം മൂന്നുകോടി മരങ്ങള്‍ നടും
> വന്യജീവിശല്യം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
> വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളവും മറ്റും ഉറപ്പാക്കാന്‍ 50 കോടി
> പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി
കേന്ദ്രത്തിന് വിമര്‍ശനം
> ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ഐസക്
> കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നു
> ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്
കേരളം മുന്നില്‍
> സാമ്പത്തികനേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്ന് ധനമന്ത്രി
> നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ച്
കൊച്ചി: ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വിണ്ടും സിനിമയലെത്തുന്നു. തെലുങ്ക് യുവ സംവിധായകന്‍ സായ്‌റാം ദസാരിയാണ് ചിത്രം ഒരുക്കുന്നത്. ശീലാവതി, വാട്ട് ഈസ് ദിസ് ഫ***? എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തില്‍ നടന്ന ഒരു യാഥാര്‍ഥ സംഭവത്തെയാണ് സിനിമ അവതരിപ്പിക്കുന്നെതെന്ന് ഷക്കീല പറയുന്നു. ഇത് ഷക്കീല അഭിനയിക്കുന്ന 250മത് ചിത്രമാണ്.
ഷക്കീല കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ് സിനിമയുടെ പ്രമേയം. ഏപ്രിലില്‍ സിനിമ പുറത്തിറങ്ങും.
തിരുവനന്തപുരം : പിണറായിയും , കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഗവണ്മെന്റും എത്രത്തോളം തരം താഴുന്നു എന്നതിന് തെളിവാണ് ശശീന്ദ്രന്റെ രണ്ടാം മന്ത്രി പദം. പിണറായി സര്‍ക്കാര്‍ നേരിടുവാന്‍ പോകുന്നത് വലിയ വെല്ലുവിളിയായിരിക്കും എന്നുറപ്പാണ്. ഒരിക്കല്‍ നാണം കെട്ട് രാജിവെച്ച് പോയ മന്ത്രിയെ തന്നെ വീണ്ടും അതേ സംഭവം വേട്ടയാടുന്നത് ഇടത് സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ്. ചോദിച്ച് വാങ്ങുന്ന തിരിച്ചടിയാണിത്.
ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതി മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഒത്തു തീര്‍പ്പാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ വീണ്ടും മന്ത്രിയായി ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഈര്‍ക്കില്‍ പാര്‍ട്ടിയായ എന്‍.സി.പിക്ക് വീണ്ടും മന്ത്രി സ്ഥാനം നല്‍കാന്‍ ഇടതു നേതൃത്വം പ്രത്യേകിച്ച് സി.പി.എം കാണിച്ച ധൃതി ആ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് അനുയായികളുടെ മുഖത്ത് തുപ്പുന്നതിനു തുല്യമായിരിക്കും.
ഇപ്പോള്‍ മംഗളം ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ്.വി പ്രദീപ് പുറത്തുവിട്ട ഓഡിയോ രേഖ ഒരു ‘ സാമ്പിള്‍ ‘ ആണെന്നാണ് സൂചന. മാലപടക്കത്തിന് തിരികൊളുത്തുന്നത് പോലെ പിന്നാലെ നിരവധി ‘ കാര്യങ്ങള്‍ ‘ വരാനിരിക്കുന്നേയുള്ളൂവെന്നാണ് അണിയറ സംസാരം.
ഹൈക്കോടതിയില്‍ ശശീന്ദ്രനെതിരെ നിലവിലുള്ള ഹര്‍ജിക്ക് പിന്നാലെ പുറത്തു വന്ന ശബ്ദ സംഭാഷണം മുന്‍ നിര്‍ത്തി മറ്റു ചിലര്‍ കൂടി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്.
“ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണ് എന്ന് നമ്മള്‍ വാദമുയര്‍ത്തിയാല്‍ അത് വീണ്ടും എനിക്കെതിരായ ഒരന്വേഷണത്തിന്റെ വാതില്‍ തുറക്കുകയല്ലേ ചെയ്യുന്നത് ” എന്ന സംഭാഷണമാണ് ശശീന്ദ്രന്റേതായി മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസില്‍ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉള്ളതിനാല്‍ തനിക്ക് ദോഷമാകുമെന്നും പരിശോധിക്കപ്പെടാന്‍ പാടില്ലെന്നുമാണ് ശശീന്ദ്രന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അവിഹിത ഇടപെടലിനും തെളിവ് നശിപ്പിക്കാനുള്ള പ്രേരണ കുറ്റത്തിനും മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നും പ്രദീപ് ചോദിക്കുന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്ന ‘ ഫോണ്‍ കെണി ‘ കേസില്‍ ശശീന്ദ്രന്റേതായി പുറത്തു വന്ന മുഴുവന്‍ സംഭാഷണവും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രദീപ് ഉള്‍പ്പെടെയുള്ളവര്‍.
സംസ്ഥാന ക്യാബിനറ്റ് അംഗമായും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ ഇനി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കുമെന്ന നിയമോപദേശവും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വന്നാല്‍ പോലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സാധ്യത കൂടുതലാണെന്നാണ് നിയമോപദേശം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണത്തിനായി ഒരു ഹര്‍ജി വന്നാല്‍ കേന്ദ്ര സര്‍ക്കാറും ശക്തമായ ‘ ഇടപെടല്‍ ‘ നടത്തുമെന്ന കാര്യം ഉറപ്പാണ്. കോടതിയില്‍ സി.ബി.ഐ അഭിഭാഷകന്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാല്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താലും വലിയ പ്രയോജനമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശശീന്ദ്രനെ ധൃതി പിടിച്ച് മന്ത്രിയാക്കിയത് അബദ്ധമായി പോയെന്ന അഭിപ്രായം ഇടത് നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായി ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാന മന്ത്രിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.