Latest News

തൃശൂര്‍: ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തില്‍ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ എന്നും നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കുമെന്നും പറഞ്ഞായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകുമെന്ന് പറഞ്ഞ് സ്ഥലംവിട്ട ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച വീണ്ടും സഹ ഇന്‍സ്‌പെക്ടറുമായി എത്തുകയും സ്ഥാപനത്തിന് മുന്നില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളെല്ലാം തടുത്ത് പരിശോധിക്കുകയും ചെയ്തു.

നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കുടുംബസമേതം റസ്റ്റൊറന്റില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേയും സംഘത്തിന്റെയും ഭീഷണിപ്പെടുത്തലും സ്റ്റാഫിനെ അധിക്ഷേപിക്കലും അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെപ്പേര്‍ ഇഷ്ടപ്പെടുന്ന സ്ഥാപത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന്റെ പരാതി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കിഷോറും കൂട്ടുകാരും കുടുബവും ഹോട്ടലില്‍ എത്തിയത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്‌റ്റൊറന്റില്‍ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബില്‍ നല്‍കിയതോടെയാണ് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോബി ഏരിയയില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.

ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തുകയും ഗെയ്റ്റിന് മുന്നില്‍ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാന്‍ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുണ്ടുടുത്ത് കാഷ്വല്‍ വേഷത്തില്‍ ആയിരുന്നു കിഷോര്‍ എന്നും ഹോട്ടല്‍ ലോബിയില്‍വച്ച് അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. ഏമാന്റെ അസഭ്യവര്‍ഷവും പ്രകടനവും വിവരിച്ച് ഒഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് നല്‍കി.

സന്ദീപ് നല്‍കിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.

എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.

വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.

ചൊവ്വാഴ്ച സഹ ഇന്‍സ്‌പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.

‘ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ എല്ലാത്തിനേയും കൊന്നു കളയും’ എന്ന് പറഞ്ഞ് വാള്‍ വീശി ഭീഷണിപ്പെടുത്തി
വോട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതാവ്. നരേന്ദ്ര മോഡിയുടെ ഗുജറാത്തിലാണ് സംഭവം.

മെഹ്‌സാന ജില്ലയിലെ ബിജെപി ഐടി സെല്‍ പ്രസിഡന്റ് ചന്ദ്രേശ് പട്ടേല്‍ ആണ് വാള്‍ വീശി ബിജെപിക്ക് വേണ്ടി വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്.
ഒരു വലിയ ജനക്കൂട്ടത്തിനു നേരെ വാള്‍ വീശിക്കൊണ്ട്, ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് ചന്ദ്രേശ് പട്ടേല്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനു ശേഷം ഗുജറാത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാഷ്ട്രീയപരമായി ഏറെ വിലയിരുത്തലുകള്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പായതിനാല്‍ എന്ത് വിലകൊടുത്തും ഗുജറാത്തില്‍ ജയിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ബിജെപി. അതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ അരങ്ങേറുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

രണ്ടു ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഈ മാസം എട്ടിന് കഴിഞ്ഞു. രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും.

കടപ്പാട് : ടൈംസ് നൗ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി (ഐ എഫ് സി) സംവിധാനംനടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

ഐ എഫ് സിസൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മഅറിയിച്ചു. ടൈംസ് ഓഫ്ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു.

ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു. എന്നാല്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന സംശയത്തെ തുടര്‍ന്ന് ഇത് വിവിധമന്ത്രാലയങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് അതിന് അനുസൃതമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും. അതോടെ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാവുകയും ചെയ്യും.

‘പര്‍ദ’ പിന്‍വലിച്ച പവിത്രന്‍ തീക്കുനിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ. സെക്‌സി ദുര്‍ഗ്ഗ പാടില്ല. പത്മാവതി പാടില്ല. ഗൗരിയും പന്‍സാരയും കല്‍ബുര്‍ഗിയും വേണ്ട. ഫ്‌ലാഷ് മോബ് വേണ്ട. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ മതി. പച്ചയ്ക്ക് കത്തിക്കുന്നു. തല്ലി ചതയ്ക്കുന്നു. കൈ വെട്ടുന്നു. മഹാഭാരതം എന്ന് സിനിമയ്ക്ക് പേരിടരുത്. അങ്ങനെയങ്ങനെ പല മതങ്ങള്‍ വികാരത്തില്‍ ഒരേ ഭാവത്തിലങ്ങനെ ആടുകയാണ് എന്നാണ് തീക്കുനിയ്ക്ക് പിന്തുണ നല്‍കി കൊണ്ട് ചിലര്‍ പറയുന്നത്. അതേസമയം തന്നെ തീക്കുനിയുടെ കവിതയ്‌ക്കെതിരെ വിമര്‍ശനുവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്തു.

പവിത്രന് ഇനിയും കവിതയെഴുതാന്‍ മോഹമുണ്ടാകില്ലെ, അങ്ങനെ എഴുതണമെങ്കില്‍ കൈയ്യും തലയും സംരക്ഷിക്കേണ്ടെ എന്ന് വിശദീകരിക്കുന്നവരും നിരവധി. പവിത്രന്‍ കവിത പിന്‍വലിച്ചുകൊണ്ട് കുറിച്ച പോസ്റ്റും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കാണാന്‍ കഴിയില്ല. ഇതേകുറിച്ചുള്ള അന്വേഷണവും അദ്ദേഹത്തിന്റെ മറ്റ് പോസ്റ്റുകള്‍ക്ക് ചുവട്ടില്‍ കാണാം. പവിത്രനെതിരെയുള്ള നിരവധി ട്രോളുകളും ഇതിനകം വ്യാപിച്ചുകഴിഞ്ഞു.

ഇടതുപക്ഷ സഹയാത്രികനായ പവിത്രന്‍ തീക്കുനിയുടെ കവിതകളും പ്രസ്താവനകളും ഇടതുപക്ഷ ചിന്താഗതികള്‍ക്കൊപ്പം നില്‍ക്കുന്നവയായിരുന്നു. സിപിഐഎം വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ പവിത്രന്‍ ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ ‘സീത’ എന്ന കവിത ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ പവിത്രന്‍ പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചതോടെ ഹിന്ദു തീവ്രവാദികളും രംഗത്തെത്തിയിരിക്കുകയാണ്.

പര്‍ദ്ദ ആഫ്രിക്കയാണെന്നായിരുന്നു കവിതയുടെ ആദ്യവരി. രാത്രി ഏഴരയോടെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലാണ് പവിത്രന്‍ തീക്കുനി കവിത കുറിച്ചിട്ടത്. നേരം വെളുക്കും മുന്‍പ് കവിത പിന്‍വലിക്കേണ്ടി വന്നു. പുലര്‍ച്ചെ മൂന്ന് മണിക്കും രാത്രി ഏഴരയ്ക്കും ഇടയില്‍ പക്ഷെ സൈബര്‍ ലോകത്തെ ഒരുവിഭാഗം മൗലികവാദികള്‍ കവിയെ വളഞ്ഞാക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് കവി കവിത പിന്‍വലിച്ചത്.

സിഎസ് മഹേഷ് എന്ന കവിയാണ് തീക്കുനിയോട് കവിത പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന് മഹേഷ് ഉപദേശിച്ചു. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിലെത്തിച്ചത്. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ആ കവിത പിന്‍വലിച്ചതെന്ന് കവി വ്യക്തമാക്കി.

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റവാളി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ പ്രസ്താവം കോടതി നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം ഏറെ നീണ്ടു. ഉച്ചഭക്ഷണത്തിനായി ഒരുമണിക്ക് പിരിയേണ്ട കോടതിക്ക് അതിനു കഴിഞ്ഞില്ല. ഒന്നരയോടെയാണ് രണ്ടു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇതാദ്യമായാണ് ഇത്രയും നേരം നീളുന്നത്. ഇതോടെയാണ് ശിക്ഷ നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ 11 മണിക്ക് തന്നെ വിധി ഉണ്ടായേക്കും.

ആദ്യം അമീര്‍ ഉള്‍ ഇസ്ലാമിന് പറയാനുള്ളതാണ് കോടതി കേട്ടത്. ജിഷയെ തനിക്ക് മുന്‍ പരിചയമില്ല. തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്ന് അമിര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. തനിക്ക് അസമീസ് ഭാഷ മാത്രമേ അറിയു. അതുകൊണ്ട് അസം അറിയാവുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്ര ഏജന്‍സി കേസ് തുടരന്വേഷിക്കണമെന്നും അമീര്‍ പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും അമീറിനു വേണ്ടി അഡ്വ.ബി.എ ആളൂര്‍ കോടതിക്കു മുമ്പാകെ ഉന്നയിച്ചു.

എന്നാല്‍ ഈ ഘട്ടത്തില്‍ ശിക്ഷയിലുള്ള വാദമാണ് നടക്കുന്നത്. അതെകുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. ആവശ്യമെന്ന് കണ്ടാല്‍ വിധി പറഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

അതേസമയം, കുറ്റവാളി ഒരു സഹതാപവും അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതി ചെയ്ത കുറ്റകൃത്യം അത്തരത്തിലുള്ളതാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. ഒരു തവണ കുത്തിയത് ശരീരത്തിലൂടെ കടന്ന് കരള്‍ തുളച്ച് നട്ടെല്ല് വരെ എത്തി. 33 തവണ മുറിവുകള്‍ ഏറ്റ പാടുകള്‍ ജീഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഉന്നത ബിരുദധാരിയായ ഒരു യുവതിയോടാണ് ലൈംഗിക വൈകൃതത്തിനു വേണ്ടി ഇത്തരം ക്രൂരത കാണിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യം ചെയ്തശേഷം ഒളിവില്‍ പോകുന്നവരെ പിടികൂടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കോടതി തന്നെ ഉചിതമായ നിര്‍ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതിക്ക് 26 വയസേയുള്ളൂവെന്ന് പ്രതിഭാഗം ഉന്നയിച്ചു. മദ്യലഹരിയില്‍ ചെയ്തുപോയതാണ്. പ്രതിയെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളുണ്ട്. അതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദത്തില്‍ ഉടനീളം അമീര്‍ യഥാര്‍ത്ഥ പ്രതിയല്ലെന്ന നിലപാടില്‍ പ്രതിഭാഗം ഉറച്ചുനിന്നു. എന്നാല്‍ അതെല്ലാം മുന്‍പ് പറഞ്ഞ കാര്യങ്ങളാണെന്ന് കോടതിയും അറിയിച്ചു.

കടലിൽ കാണാതായ തെക്കേകെ‍ാല്ലങ്കേ‍ാട് ഫിഷർമെൻ കോ‍ളനിയിൽ മത്സ്യത്തെ‌ാഴിലാളിയായ മേരിജേ‌ാൺ(30)ൻെറ മൃതദേഹമാണു മകൾ അനബെല്ലിൽ നിന്നു ശേഖരിച്ച ഡിഎൻഎ പരിശോ‍ധനയിലൂടെ സ്ഥിരീകരിച്ചത്. അഞ്ചു ദിവസം മുമ്പു നേവിയേ‍‌ാടെ‍ാപ്പമെത്തിയ പ്രദേശവാസികളായ തിരച്ചിൽ സംഘത്തിന് അമ്പലപ്പുഴയ്ക്കു സമീപത്തെ കടലിൽ നിന്നു മേരിജേ‍ാണിന്റേതടക്കം രണ്ടു മൃതദേഹങ്ങൾ ലഭിച്ചെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മേ‍ാർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരം നടത്തി. മേരിജോണിനെ‍ാപ്പം കിട്ടിയ മൃതദേഹം അലക്സാണ്ടറിന്റേതാണെന്ന നിഗമനത്തിൽ മാതാവ്, മകൻ എന്നിവരിൽ നിന്നു ഡിഎൻഎ ശേഖരിച്ചു പരിശേ‍ാധനയ്ക്ക് അയച്ചിട്ടുണ്ട്. കുക്കുവാണു മരിച്ച മേരിജേ‍ാണിൻെറ ഭാര്യ.

റിച്ചിയുടേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയാകുന്നത്. തുടര്‍ന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഇതില്‍ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ടൊവീനോ തോമസും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതെന്താ ഉത്തര കൊറിയ ആണോ എന്നും രൂപേഷ് ചോദിക്കുന്നു.

എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?’ രൂപേഷ് ചോദിക്കുന്നു.

ഈ വിഷയത്തില്‍ താന്‍ ഖേദ പ്രകടനം നടത്തിയതിന്റെയും കാരണം രൂപേഷ് വ്യക്തമാക്കി. ‘ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കില്‍ തന്നെ ആ കുറിപ്പ് ഞാന്‍ മാറ്റില്ലായിരുന്നു. കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…

Image result for roopesh peethambaran nivin pauly issue

എന്റെ ഒരു കമന്റ് കൊണ്ട് ആ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ എന്റെ ചിത്രങ്ങളായ യു ടൂ ബ്രൂട്ടസിനെയും തീവ്രത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തില്‍ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്.

ടൊവീനോ, പൃഥ്വി, ദുല്‍ഖര്‍ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്.

അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്നെ സിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ആ പരാതിയില്‍ നിന്നും വ്യക്തമാണ്. പക്ഷെ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ പ്രേമം എന്ന സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇത്തരം അസോസിയേഷനുകളില്‍ നിന്നും പുറത്തു വന്നവരാണ്. എന്നിട്ടും എത്രയോ മികച്ച ചിത്രങ്ങള്‍ അവര്‍ ചെയ്യുന്നു. അതുപോലെ തന്നെ വിനയന്‍ സാറും. പിന്നെ അവര്‍ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ‘രൂപേഷ് പറഞ്ഞു

‘ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ വെറുതെ ഇരിക്കാന്‍ പോകുന്നില്ല. ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനും അപകീത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രൂപേഷ് പറഞ്ഞു.

കത്തോലിക്കാ സഭയെ മാനംകെടുത്തി വീണ്ടും വൈദീകന്റെ ഒളിച്ചോട്ടം. ഇത്തവണ വൈദീകൻ പൊക്കിയ സ്ത്രീ പുറത്തുനിന്നും അല്ല. ഉള്ളിൽ നിന്നു തന്നെ. വേലി തന്നെ വിളവു തിന്നുന്നു എന്ന പോലെ ഇടവകയിലേ തന്നെ മഠത്തിലേ കന്യാസ്ത്രീയുമായി. തൃശൂരില്‍ കഴിഞ്ഞ മാസം വൈദീകന്‍ വീട്ടമ്മയുമായാണ് ഒളിച്ചോടിയതെങ്കില്‍ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് വികാരി തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി കടന്നു കളഞ്ഞത്. 75ലക്ഷം നേർച്ച പണവും ആയി ജോഡികൾ സ്പെയിനിലേക്ക് കടന്നു. സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദീക പ്രണയത്തിന്റെ ക്ലൈമാക്‌സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാൽ കോടി രൂപയുടെ നേർച്ച പണം.

പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ പണം ആയിരുന്നു ഇത്. പള്ളി നിര്‍മ്മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്ത 75 ലക്ഷത്തോളം രൂപയുമായാണ് ഈ വൈദീകന്‍ കന്യാസ്ത്രിയുമായി വിദേശത്തേയ്ക്ക് മുങ്ങിയത്. ഈ വൈദികനെ പുറത്താക്കിയതായി എല്ലാ ഇടവകകളിലും കഴിഞ്ഞ ദിവസം രൂപത അറിയിപ്പും നടത്തി. വൈദീകൻ മഠത്തിലേ സ്ഥിരം സന്ദർശകനായിരുന്നുവത്രേ. കന്യാസ്ത്രീയുമായി അടുപ്പത്തിലായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. സാധാരണ സൗഹൃദ ബന്ധം എന്നായിരുന്നു കണക്കാക്കിയത്.

മണലിക്കാട് ഇടവകയില്‍ പുതിയ പള്ളി പണിയാനുള്ള നിക്കാത്തോടൊപ്പം അച്ചന്‍ ഒളിച്ചോട്ടവും പ്ലാന്‍ ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ പള്ളി നിര്‍മ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് പള്ളി വികാരി മുങ്ങിയത്. നിലവില്‍ സെപയിനിലേയ്ക്കാണ് കന്യാസ്ത്രിയും വൈദീകനും മുങ്ങിയിരിക്കുന്നത്. പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു പള്ളി വികാരി നടത്തിയത്. ഇടവക്കാരെ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളെയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം എം എല്‍ എ.

സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത് എന്നായിരുന്നു ബല്‍റാമിന്റെ മറുപടി.പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച് ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ എന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്നായിരുന്നു് കോടിയേരി ബാലകൃഷ്ണന്റെ
പരിഹാസം.

കോടിയേരി അടക്കമുള്ള പ്രമുഖ സി പി എം നേതാക്കളുടെ മക്കള്‍ പ്രവാസി ഇന്ത്യാക്കാരുടെ കമ്പനികളില്‍ മുന്തിയ പോസ്റ്റുകളില്‍ ജോലി ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് ബല്‍റാം പോസ്റ്റിട്ടത് .
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

&nbs

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു 393 എന്ന കൂറ്റൻ സ്കോർ . മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടി. ഏകദിനത്തിലെ രോഹിത്തിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ബഹുമതിയും രോഹിത്തിനാണ്. സച്ചിന്‍, സെവാഗ് എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വരി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

രോഹിതിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെയും ധവാന്റയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചുയര്‍ന്നത്. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്.

ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ധരംശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.

ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാടിന്റെ യുവതാരം വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിനു പകരമാണ് സുന്ദറിന്റെ വരവ്. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന അജിങ്ക്യ രഹാനെ രണ്ടാമത്തെ മല്‍സരത്തിനുമില്ല. അതേസമയം ശ്രീലങ്ക നിരയില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തി.

ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ആദ്യകളിക്കിറങ്ങിയ ടീം ഇന്ത്യ ലങ്കയ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധരംശാലയില്‍ കണ്ടത്. മഹേന്ദ്രസിങ് ധോണിയൊഴികെയുള്ള എല്ലാവരും നിരാശപ്പെടുത്തിയ മത്സരശേഷം, രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ന് മൊഹാലിയിലിറങ്ങുമ്പോള്‍ വിജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്നുകൂടി വിജയിക്കാനായാല്‍ ലങ്ക പരമ്പര സ്വന്തമാക്കും.

ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311-ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് ഈയിനത്തില്‍ റെക്കോര്‍ഡ്.

RECENT POSTS
Copyright © . All rights reserved