സിനിമാ താരം പൃഥ്വിരാജ് സുകുമാരന്‍ ഈയിടെയാണ് കോടികള്‍ മുടക്കി ആഢംബര വാഹനമായ ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത്. എന്നാല്‍ വാഹനം വാങ്ങി താരം വെട്ടിലായി എന്നു വേണം പറയാന്‍. കാര്‍ ഇതുവരെ തിരുവനന്തപുരത്തെ തറവാട് വീട്ടിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. തറവാട് വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയാണ് കാര്‍ കൊണ്ടു വരുന്നതിലെ തടസ്സം.

ലംബോര്‍ഗിനി പോലുള്ള ആഢംബര കാറുകള്‍ക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് വളരെ കുറവാണ്. കുഴികളുള്ളതോ ഓഫ് റോഡിലോ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. കേരളത്തിലെ മിക്ക റോഡുകളില്‍ കൂടിയും ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ചെറിയ ഹമ്പുകള്‍ പോലും ഇത്തരം വാഹനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ല. ഏകദേശം മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് പൃഥ്വി വാങ്ങിയ ലംബോര്‍ഗിനി വീട്ടിലിരിക്കുമെന്ന് സോഷ്യല്‍ മീഡയകളില്‍ ചിലര്‍ പരിഹസിക്കുന്നു.

തന്റെ തറവാട് വീട്ടിലേക്കുള്ള മിനി ബൈപ്പാസ് റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നുവെന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ പറയുന്നു. പുതിയ വാഹനത്തിന് കെഎല്‍-7-സിഎന്‍-1 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ താരം മുടക്കിയത് ഏതാണ്ട് 43.16 ലക്ഷം രൂപയാണ്. മലയാള ചലച്ചിത്ര താരങ്ങളില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.

Also read… ബ്രിട്ടനെ വെല്ലുവിളിക്കുന്ന വ്‌ളാഡിമിര്‍ പുടിന്‍ അമര്‍ത്യനോ? പുടിന്റെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ചിത്രങ്ങള്‍ പ്രചാരത്തില്‍