കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കൊലപാതകം, ബലാല്‍സംഗം, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.
അമീറുളിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിക്രമിച്ചു കയറല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍, ദളിത് പീഡനത്തിലെ വകുപ്പുകള്‍ എന്നിവയാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിഭാഗവും വാദിച്ചു. 9 മാസത്തോളം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.
ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നില്ല സമവായ ശ്രമവുമായി ഫ്രാൻസും. ഖത്തറിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ആറു മാസം പിന്നിട്ടിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല. മധ്യസ്ഥശ്രമമായി കണ്ടിരുന്ന ജിസിസി ഉച്ചകോടി തകർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖത്തര്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഭയത്തോടെയാണ് ഗൾഫ് ലോകം നോക്കിക്കാണുന്നത്. ബ്രിട്ടനില്‍ നിന്ന് 800 കോടി ഡോളറിന്റെ 24 ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഖത്തര്‍ വാങ്ങാനൊരുങ്ങുന്നത്.
ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ യുദ്ധവിമാനങ്ങള്‍ ഖത്തര്‍ സൈന്യത്തെ ശക്തമാക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസൺഅഭിപ്രായപ്പെട്ടു. ഫ്രഞ്ച് വിമാനക്കമ്പനിയില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 100 കോടി ഡോളറിന്റെ കരാറില്‍ കഴിഞ്ഞ ദിവസം ഖത്തർ ഒപ്പുവെച്ചിരുന്നു. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ശേഷം സമവായ ശ്രമവുമായി രംഗത്തുവന്നത് കുവൈറ്റായിരുന്നു. കുവൈറ്റിൽ നടന്ന ജിസിസി ഉച്ചകോടിയിലും തീരുമാനമായില്ല. എന്നാൽ കുവൈറ്റിന്റെ ശ്രമങ്ങൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു.
ലണ്ടന്‍ സ്വദേശിനിയായ സിയാന്‍ ജെയിംസണ്‍ എന്ന 26 കാരിയാണ് ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടന്നു അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ . ഒരു മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധം നടത്തിയെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആളൊഴിഞ്ഞ പരിസരമുള്ള ആ വാടക വീട്ടിലിരുന്നു പെണ്‍കുട്ടി ഒരു പുസ്തകം എഴുതുന്ന തിരക്കിലായിരുന്നു.
വീട്ടുടമസ്ഥന്‍ ഉപേക്ഷിച്ച് പോയ ചില പുസ്തകങ്ങളും ഫോട്ടോകളും ആ വീട്ടില്‍ ഉണ്ടായിരുന്നു. ഒരു യുവാവിന്റെ ഫോട്ടോയും മുറിയില്‍ തൂക്കിയിട്ടിണ്ടായിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ താന്‍ പഴയ കാമുകനെ സ്വപ്നം കണ്ടു. കാമുകന്‍ തന്റെ കൂടെ കിടക്കുന്നത് പോലെയാണ് പെണ്‍കുട്ടിക്ക് ആദ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയ പെണ്‍കുട്ടിക്ക് തന്റെ കിടക്കയില്‍ മറ്റൊരാള്‍ കൂടി ഉള്ളത് പോലെ അനുഭവപ്പെട്ടു.
പുറത്തേക്ക് ഓടുവാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. താഴേക്ക് തെറിച്ച് വീണ പെണ്‍കുട്ടിയെ യുവാവ് പിറകില്‍ നിന്നും സ്പര്‍ശിച്ചു. അപ്പോഴാണ് ചുമരിലെ ഫോട്ടോയിലുള്ള യുവാവാണ് തന്റെ അടുത്തുള്ളത് എന്ന കാര്യം യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇരുവരും തമ്മില്‍ സംസാരമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ ആ യുവാവിന്റെ പേര് റോബര്‍ട്ട് എന്നാണെന്നും, പത്ത് കൊല്ലം മുമ്പാണ് ഇയാളുടെ മരണം സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായതായും യുവതി അവകാശപ്പെടുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്തു. കൈനകരി മുട്ടേല്‍ പാലം സ്വദേശികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച്ച ആക്രമണമുണ്ടായത്. മദ്യ ലഹരിയിലെത്തിയ അഞ്ചംഗ സംഘം ഫിലിം യൂണിറ്റിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായാണ് പരാതി.
സംഭവത്തിൽ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 8.30-ഓടെ കൈനകരി മുട്ടേല്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഷൂട്ടിംഗ് നടക്കുന്നതിനിടയിലെത്തിയ അഞ്ച് അംഗം സംഘം കുഞ്ചാക്കോ ബോബനുമൊത്തുള്ള സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഷൂട്ടിംഗ് കഴിയാതെ ഫോട്ടോ എടുക്കാന്‍ കഴിയില്ലെന്ന് യൂണിറ്റിലെ ജീവനക്കാര്‍ അറിയിച്ചതോടെതോടെ ഇവര്‍ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും തടഞ്ഞപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂണിറ്റ് അംഗങ്ങള്‍ പറയുന്നു.
ഷൂട്ടിംഗ് സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തതിനെ തുടർന്ന് നെടുമുടി പോലീസെത്തി രണ്ട് പേരെ പിടികൂടുകയായിരുന്നു. അക്രമി സംഘത്തിലെ രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മുട്ടപ്പാലം റോഡില്‍ ഷൂട്ടിംഗ് യൂണിറ്റിന്റെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതായും തങ്ങളുടെ വാഹനം കടന്നു പോകാനായി വണ്ടി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യൂണിറ്റംഗങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രശ്നങ്ങളുണ്ടായതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് കൈനകരിയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് ദിവസം പൂര്‍ത്തിയായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് തത്ക്കാലം ഷൂട്ടിംഗ് നിര്‍ത്തി വച്ചു.
ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘അലമാര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് ചിത്രത്തില്‍ നായികയായിയെത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തിൽ ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
സിനിമകളിലും കഥകളിലുമാണ് മനുഷ്യനെ അപ്രത്യക്ഷമാകുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് യഥാർഥ ജീവിതത്തിൽ സംഭവിക്കുകയാണെങ്കിലോ, അങ്ങനെയൊക്കെ സാധിക്കുമോ എന്നാവും തിരിച്ചു ചോദിക്കുന്നന്നത് അല്ലേ ? എന്നാൽ സംഭവം സത്യമാണ്. മനുഷ്യനെയുൾപ്പടെ അപ്രത്യക്ഷമാക്കാൻ സാധിക്കുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന വാദവുമായി ഒരാൾ എത്തിയിരിക്കുകയാണ്. ചൈനീസ് ഓണ്‍ലൈൻ മാധ്യമമായ വെയ്ബോയാണ് ഇതിനാസ്പദമായ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
സംഭവം കണ്ട മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയ ചെൻ ഷിഗു തന്റെ വെയ്ബോ അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും അപ്രത്യക്ഷമാകുന്ന ഈ വിദ്യ മിലിട്ടറി സേനയ്ക്ക് ഉപകാരപ്രദമാകുമെന്നും അറിയിച്ചു.
ഒരു മേശവിരിക്ക് സമാനമായ വെളുത്ത നിറമുള്ള വസ്ത്രം കൊണ്ട് സ്വന്തം ശരീരത്തിൽ മൂടുമ്പോൾ അത്രയും ഭാഗം അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിൽ. വളരെ സുതാര്യമായ വസ്തു ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. ഈ വസ്തുവിന്റെ ഉപയോഗം സേനയിൽ ഫലപ്രദമാണ് പക്ഷെ കുറ്റവാളികളുടെ കൈവശം ഇത് ലഭിച്ചാൽ അതിന്റെ ഫലം വളരെ ഗുരുതരമായിരിക്കും. എന്നാൽ ഈ സംഭവത്തെ പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും എഡിറ്റിംഗാണെന്നാണ് അവർ പറയുന്നത്.
ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ധര്‍മ്മശാലയില്‍ ലങ്കയെ നേരിടുകയാണ് ജസ്പ്രീത് ബുംറ. എന്നാലിങ്ങ് ദൂരെ തന്റെ മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് ബുംറ അറിയുന്നില്ല. ഗാന്ധി ബ്രിഡ്ജിനും ഡാദിച്ചി ബ്രിഡ്ജിനും മധ്യേയുള്ള സബര്‍മതി നദിയിലാണ് ബുംറയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 84 കാരനായ സന്തോക് സിംഗ് ബുംറയുടെ മൃതംദേഹം നദിയില്‍ നിന്നും പുറത്തെടുത്തത്.
കൊച്ചു മകന്‍ ജസ്പ്രീതിനെ കാണാനായി അഹമ്മദാബാദിലെത്തിയതായിരുന്നു മുത്തച്ഛന്‍. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ സന്തോക് സിംഗിനെ കാണാതായതായി പരാതി നല്‍കിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
ഈ മാസം ഒന്നാം തിയ്യതി വരെ സന്തോക് സിംഗ് മകളുടെ വീട്ടിലായിരുന്നു. ഡിസംബര്‍ ആറാം തിയ്യതിയായിരുന്നു ബുംറയുടെ ജന്മദിനം. അന്ന് താരത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കുടുംബക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് കാണാന്‍ നടത്തിയ ശ്രമം ഫലം കണ്ടതുമില്ല. ഇതോടെയാണ് അദ്ദേഹത്തെ കാണാതാവുന്നത്. ഡിസംബര്‍ എട്ടുമുതലാണ് കാണാതാവുന്നത്.
പേരുകേട്ട വ്യാപാരിയായിരുന്ന സന്തോക് സിംഗ് ബൂമ്ര ഉത്തരാഖണ്ഡിലെ കിച്ച ഗ്രാമത്തില്‍ ഇപ്പോള്‍ ഓട്ടോ തൊഴിലാളിയാണ്. ജസ്പ്രീതിന്റെ പിതാവിന്റെ മരണശേഷം വ്യാപാരം നിര്‍ത്തിയ സന്തോക് ഉത്തരാഖണ്ഡിലേക്ക് താമസം മാറുകയായിരുന്നു. ജസ്പ്രീത് ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന മുത്തച്ഛന്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മമ്മൂട്ടി മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലൂടെ വീണ്ടും വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായ അധ്യാപകനായി എത്തുകയാണ്. മുൻപ് മഴയെത്തും മുന്‍പെ എന്ന സിനിമയില്‍ കോളജ് അധ്യാപകനായി എത്തിയ മമ്മുക്കയുടെ തകർപ്പൻ സിനിമയായിരുന്നു ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റേതാണു സംഗീതം. പാടിയത് ഹരിചരണും ജ്യോത്സനയും ചേര്‍ന്ന്. സന്തോഷ് വര്‍മയുടേതാണു വരികള്‍.
പെയിന്റടിയും ഹോക്കി കളിയും ബൈക്കില്‍ കറക്കവും ഒക്കെയായി സ്റ്റാര്‍ ലുക്കില്‍. രംഗത്തില്‍ സന്തോഷ് പണ്ഡിറ്റും പൂനം ബജ്‌വയും മറ്റു താരങ്ങളുമുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22-ന് തീയറ്ററില്‍ എത്തും.
ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് മരിക്കാന്‍ പോകുകയാണെന്ന് ആത്മഹത്യകുറിപ്പെഴുതിവെച്ച് മുങ്ങിയ യുവതിയെ കാമുകന്റെയൊപ്പം കയ്യോടെ പൊക്കി. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള പ്രവീണയെ കാണാതായത്. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പുടമ വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കല്‍ പ്രവീണയെയും പൊലീസ് കുടുക്കിയത് സമര്‍ത്ഥമായ നീക്കത്തിനൊടുവിലാണ്.
മൊബൈല്‍ വിദഗ്ദനായ അംജാദ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കാമുകിയുമായി ഒളിവ് ജീവതം നടത്തിയത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ പണവും ഉണ്ടാക്കി. അംജാദിനെ മൂന്നുമാസം മുമ്പും പ്രവീണയെ ഒരുമാസം മുമ്പുമാണ് കാണാതായത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.
കോഴിക്കോട് ജയില്‍ റോഡിലെ വാടകവീട്ടില്‍ താമസിച്ച് മൊബൈല്‍ അനുബന്ധ ഉപകരണങ്ങളുടെ ഓണ്‍ലൈണ്‍ ഇടപാട് നടത്തിവരുകയായിരുന്നു ഇവര്‍. പൊലീസ് എത്തിയതറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അംജാദിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഐഡിയ മൊബൈല്‍ ഡീലറായ അംജാദ് നേരേത്തയുണ്ടായിരുന്ന സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് വ്യാജ ഐ.ഡിയിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പഴയ ഫോണ്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അംജാദ് നാട്ടിലെ ഒരാളെ വിളിച്ചിരുന്നു. ഇതാണ് പൊലീസിന് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.
തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് താമസ സ്ഥലം കണ്ടെത്തിയത്. താമസകേന്ദ്രത്തില്‍ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാന്‍ സി.സി.ടി.വി സ്ഥാപിച്ച് കമ്പ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയ പൊലീസ് രഹസ്യനീക്കത്തിലൂടെ ഇരുവരെയും കീഴടക്കുകയായിരുന്നു.
സെപ്റ്റംബര്‍ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയത് ജീവനക്കാരിയായ പ്രവീണയായിരുന്നു. അന്ന്, പൊലീസ് പ്രവീണയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതായി. സ്‌കൂട്ടറില്‍ വടകര സാന്‍ഡ് ബാങ്ക്‌സിലെത്തിയ പ്രവീണ ബാഗില്‍ അത്മഹത്യക്കുറിപ്പെഴുതി വെച്ച് മുങ്ങുകയായിരുന്നു. ഇവര്‍ ഒരാളുടെ ബൈക്കില്‍ പോയതായി നാട്ടുകാര്‍ നേരേത്ത പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രണയം മൂത്തായിരുന്നു പ്രവീണ കാമുകനൊപ്പം പോയത്. ആരും തിരക്കി വരാതിരിക്കാനായിരുന്നു ആത്മഹത്യക്കുറിപ്പ്. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്. രാത്രി ഏറെ വൈകീട്ടും ഇവര്‍ വീട്ടില്‍തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രവീണയുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഇവരുടെ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തുന്നത്.
സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി വടകരയിലെത്തി. തുടര്‍ന്ന് സാധനങ്ങള്‍ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കള്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. എന്നാല്‍ അംജാദിന്റെ കാര്‍ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുകൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.
തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓര്‍ക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. മകളെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ജീവിക്കാനായി പ്രവീണ ഒളിച്ചോടിയത്.
ബൈജു വര്‍ക്കി തിട്ടാല
എന്‍എംസി കോഡിനെ Priorities People, Practice Effectively, Preserve Safety, Promote Professionlism and Trust എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഈ നാല് വിഭാഗങ്ങളിലായി 25 ഉപ വിഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു
എന്‍എംസി കോഡിലെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ നിര്‍ദ്ദേശം നഴ്സിംഗ് കെയര്‍ ആവശ്യമായി വരുന്ന ആളുകള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് (Prioritise People). ഇത്തരത്തില്‍ നഴ്സിംഗ് കെയര്‍ ആവശ്യമായിരുന്ന ആളുകളുടെ സംരക്ഷണമായിരിക്കണം ഒരു നഴ്സിന്റെ പ്രധാനമായ ഉത്തരവാദിത്വം. നഴ്സിംഗ് കെയര്‍ ആവശ്യമായി വരുന്ന ആളുകളുടെ അന്തസ് (dignity) സംരക്ഷിച്ചിരിക്കണം. അവരുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് വ്യക്തമായി മനസിലാക്കുകയും അതിനുചിതമായി പെരുമാറുകയും ചെയ്തിരിക്കണം.
മാത്രമല്ല ഇത്തരത്തില്‍ നഴ്സിംഗ് കെയര്‍ ആവശ്യമായി വരുന്ന ആളുകളെ പരിചരിക്കുമ്പോള്‍ അവരെ ബഹുമാനിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കണം. മാത്രമല്ല നഴ്സിംഗ് കെയര്‍ ലഭ്യമാകുന്ന ആളുകളോട് ഏതെങ്കിലും തരത്തില്‍ വിവേചനം നടത്തുന്നതായി തോന്നിയാല്‍, മനസിലായാല്‍ ഇത്തരത്തില്‍ വിവേചനം നടത്തുന്ന ആളുടെ പ്രവര്‍ത്തിക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ എന്‍എംസി കോഡ് ഓരോ നഴ്സിനോട് ആവശ്യപ്പെടുന്നു. ഇതില്‍ നിന്നും എന്‍എംസി വ്യക്തമാക്കുന്നത് യാതൊരു തരത്തിലുള്ള വിവേചനവും നഴ്സിംഗ് കെയര്‍ ആവശ്യമുള്ളയാളുകള്‍ വിധേയമാകാന്‍ സാധ്യതയില്ല എന്ന കൃത്യമായ സന്ദേശമാണ്. മാത്രമല്ല ഇത്തരത്തില്‍ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന എന്‍എംസി, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിവേചനത്തിനെതിരെ രാഷ്ട്രീയ പ്രതിജ്ഞാബദ്ധതതെയാണ് ചേര്‍ത്തുപിടിക്കുന്നത്.
എന്‍എംസി കോഡില്‍ Prioritise People എന്ന വിഭാഗത്തെ തന്നെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. TREAT PEOPLE AS INDIVIDUALS AND UPHOLD THEIR DIGNITY
2. LISTEN TO PEOPLE AND RESPOND TO THEIR PREFERENCES AND CONCERNS
3. MAKE SURE THAT PEOPLE’S PHYSICAL, SOCIAL AND PSYCHOLOGICAL NEEDS ARE ASSESSED AND RESPONDED TO
4. ACT IN THE BEST INTERESTS OF PEOPLE AT ALL TIMES
5. RESPECT PEOPLE’S RIGHTS TO PRIVACY AND CONFIDNTIACITY
എന്‍എംസി കോഡിന്റെ ആദ്യത്തെ വിഭാഗമായ Prioritise People എന്ന സെക്ഷനിലെ ആദ്യ വിഭാഗത്തിലെ Treat People as Individuals and uphold their dignity എന്ന വിഭാഗത്തില്‍ തന്നെ അഞ്ച് ഉപകോഡുകളുണ്ട്. അതായത് നഴ്സ് ആയി തൊഴിലെടുക്കുന്ന ആള്‍ നിശ്ചയമായും പാലിച്ചിരിക്കേണ്ടവയാണ്. താഴെപറയുന്ന നിയമങ്ങള്‍
1.1 നഴ്സിംഗ് കെയര്‍ നല്‍കുമ്പോള്‍ കെയര്‍ ആവശ്യമായി വരുന്ന ആളുകളോട് ദയയോടെയും ആദരവോടും അനുകമ്പയോടും പെരുമാറണം
1.2 നഴ്സിംഗ് കെയര്‍ നല്‍കുമ്പോള്‍ പരിചരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിധേയമായി പര്യാപ്തമായ കെയര്‍ നല്‍കുക.
1.3 സാങ്കല്‍പികമായി വസ്തുതകള്‍ വിലയിരുത്താതെ വസ്തുതകളുടെ വ്യത്യാസവും വൈരുദ്ധ്യവും മനസിലാക്കി വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശം മനസിലാക്കി അവര്‍ക്ക് അനുചിതമായ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക.
1.4 നഴ്സിംഗ് കെയര്‍ നല്‍കുമ്പോള്‍ പരിചരണമോ സഹായമോ നല്‍കുമ്പോള്‍ നഴ്സിന്റെ പരമപ്രധാനമായ ഉത്തരവാദിത്തമാണ് താമസംവിനാ മേല്‍പറഞ്ഞ കെയര്‍ നല്‍കുക എന്നത്.
1. 5 നഴ്സിംഗ് കെയര്‍ സ്വീകരിക്കുന്നയാളുടെ മനുഷ്യാവകാശം ഹനിക്കാതിരിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കുക.
നഴ്സിംഗ് കെയര്‍ സ്വീകരിക്കുന്നയാളിന് നല്‍കുന്ന അടിസ്ഥാന Care ( Fundamental Care ) എന്നതുകൊണ്ട് എന്‍ എം സി ഉദ്ദേശിക്കുന്നത്: Nutrition, Hydration, Bladder and bowel care, Physical handling and making sure that those receiving care are kept in clean and hygienic conditions. It includes making sure that those receiving care have adequate access to nutrition and hydration, and making sure that you provide help to those who are not able to feed themselves or drink fluid unaided. മേല്‍പറഞ്ഞ അടിസ്ഥാന പരിചരണം, എന്‍എംസി കോഡ് ആവശ്യപ്പെടുന്നത് നഴ്സിംഗ് കെയറിന്റെ അടിസ്ഥാന ഘടകമാണ്.