ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്ത് ഫ്രീ സെക്‌സിന് ക്ഷണിച്ച യുവതിയെ പൊലീസ് പിടികൂടി. 19 കാരിയായ ഖ്യാജിന്‍യെയെ എന്ന പേരുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 19 കാരി ഏവരെയും ഫ്രീ സെക്‌സിന് ക്ഷണിച്ചത്.

ചൈനീസ് ബ്ലോഗറാണ് ഇത്തരത്തില്‍ വന്‍ ഓഫര്‍ മുന്നോട്ട് വെച്ചത്. സംഭവം വൈറലായതോടെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സംഭവം. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ബ്ലോഗറിന്റെ ക്ഷണം. താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയിലൂടെ യുവതി പറഞ്ഞു.

ബിക്കിനി അണിഞ്ഞാണ് വീഡിയോയില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലുമാണ് യുവതി വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ കണ്ട ശേഷം നിരവധി പേര്‍ ഹോട്ടലില്‍ നേരിട്ട് എത്തിയെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പൊലീസ് പറഞ്ഞു.

സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു. ഹോട്ടല്‍ ഉടമകളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സിപിഎം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. നിങ്ങൾക്ക് ഞങ്ങളുടെ പ്രതിമകൾ തകർക്കാൻ സാധിച്ചേക്കും. എന്നാൽ ഞങ്ങളുടെ മനോവീര്യം തകർക്കാൻ കഴിയില്ല. ഔദ്യോഗിക ട്വീറ്റർ പേജിലൂടെ സിപിഎം പ്രതികരിച്ചു. നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിമകളെ തകര്‍ക്കാം, പക്ഷെ ഞങ്ങളുടെ ചിന്താഗതിയെ തളര്‍ത്താനാകില്ല. നിങ്ങള്‍ക്കു ഞങ്ങളുടെ പ്രതിമകളെ തകര്‍ക്കാം; പക്ഷെ പക്ഷെ ഞങ്ങളുടെ മനോവീര്യത്തെ തകര്‍ക്കാനാകില്ല’ സിപിഎം പ്രതികരിച്ചു.

21 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നതിന്റെ ഭാഗമായി ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയാണ് ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. മറിച്ചിട്ട ശേഷം പ്രതിമയുടെ തലതകര്‍ത്തു, പലകഷണങ്ങളായി വിഭജിച്ച് തട്ടിക്കളിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഭരണത്തില്‍ പൊറുതിമുട്ടി ജനങ്ങളാണ് പ്രതിമ തകര്‍ത്തതെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ പ്രതിമ തകര്‍ത്ത ബുള്‍ഡോസര്‍ വാടകയ്ക്കെടുത്തത് ബിജെപിയാണെന്ന ആരോപണം ശക്തമാണ്.
ലെനിൻ തീവ്രവാദി; പ്രതിമ പാർട്ടി ഓഫീസിൽ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരേ ആക്രമണം രൂക്ഷമാകുന്നതിനിടെ വിവാദ പരമാർശവുമായി ബിജെപി നേതാവ് സുബ്രഹമ്ണ്യൻ സ്വാമി രംഗത്ത്. ലെനിനെ വിദേശിയെന്നും തീവ്രവാദിയെന്നും വിശേഷിപ്പിച്ച സുബ്രഹ്മണ്യൻ സ്വാമി ലെനിന്റെ പ്രതിമ പാർട്ടി ഓഫീസിലാണ് സ്ഥാപിക്കേണ്ടതെന്ന് പരിഹസിച്ചു.

വിവിധ അക്രമങ്ങളിലായി മൂന്നുപേര്‍ അറസ്റ്റിലായി. സിധയിലും കടംതലയിലും സിപിഎം ഓഫിസുകള്‍ കത്തിച്ചു. 240 പേര്‍ക്ക് പരുക്കേറ്റതായി സിപിഎം സംസ്ഥാന സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു. 1539 വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, സിപിഎം ആക്രമണത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റതായി ബിജെപി അവകാശപ്പെട്ടു. 17 പേര്‍ ആശുപത്രിയിലാണ്. ഇരുന്നൂറിലധികം പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ ബി.ജെ.പി ആക്രമണം നടത്തിയതായി ത്രിപുരയിലെ സി.പി.എം എം.പി ജിതേന്ദ്ര ചൗധരി മനോരമ ന്യൂസിനോട് പറഞ്ഞു അക്രമങ്ങള്‍ തടയണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ത്രിപുര ഗവര്‍ണറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

ഫലപ്രഖ്യാപനത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്നാണ് ആരോപണം. പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതായി കിഴക്കന്‍ ത്രിപുരയില്‍ നിന്നുള്ള സി.പി.എം എം.പി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം ആക്രമണം തുടങ്ങി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇരുന്നൂറിലധികം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
സി.ഐ.ടി.യുവിന്‍റേതുള്‍പ്പെടെ ഓഫീസുകള്‍ പിടിച്ചെടുത്ത് ബി.ജെ.പിയുടെ പതാക ഉയര്‍ത്തിയതായും സി.പി.എം ആരോപിച്ചു. ഭീഷണി കാരണം പല പരാതികളും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ജിതേന്ദ്ര ചൗധരി എം.പി പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനോട് സംസാരിച്ചിരുന്നു. നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആക്രമണം തുടരുകയാണ്.ആക്രമണം നടന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സമ്മതിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് ശക്തമായനിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആക്രമണം വ്യാപിക്കുകയാണുണ്ടായത്.
പാറ്റ്ന: ഒളിച്ചോടി വിവാഹം ചെയ്ത യുവ ദമ്പതികള്‍ക്ക് നാട്ടുകൂട്ടത്തിന്റെ ക്രൂര ശിക്ഷ. ഒളിച്ചോടി വിവാഹം ചെയ്ത നടപടിയെ അംഗീകരിക്കാന്‍ വിസമ്മതിച്ച നാട്ടുകൂട്ടം യുവാവിനെ ഏത്തമിടീക്കുകയും യുവതിയെ സ്വന്തം തുപ്പല്‍ തീറ്റിക്കുകയും ചെയ്തു. ബീഹാറിലെ സുപോളിലെ ഗ്രാമത്തിലാണ് നാട്ടുകൂട്ടം പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കിയത്.
വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്ന് നിലപാട് എടുത്തപ്പോള്‍ ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. പിന്നീട് ഇവരുടെ വിവാഹത്തെ കുടുംബം അംഗീകരിച്ചെങ്കിലും ഗ്രാമത്തിലെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. അവരാണ് നവദമ്പതികളെ പരസ്യ വിചാരണ ചെയ്ത പ്രാകൃത ശിക്ഷ നടപ്പിലാക്കിയത്. ദമ്പതികളെ പരസ്യമായി അപമാനിക്കുകയും ഏത്തമിടീക്കുകയും തുപ്പല്‍ തീറ്റിക്കുകയും ചെയ്തു.
യുവദമ്പതികളെ ക്രൂരമായി അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് യുവതിയുടെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
#WATCH Man forced to do sit-ups, his wife forced to lick her spit in public in #Bihar‘s Supaul for getting married after eloping (01.03.18) pic.twitter.com/DRqGSL4PQ7
— ANI (@ANI) March 6, 2018
ഹൈദരാബാദ്: അശ്ലീല വീഡിയോ കാണുന്നുവെന്ന് ആരോപിച്ച് പിതാവ് മകന്റെ കൈപ്പത്തി വെട്ടിമാറ്റി. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ സ്ഥിരമായി പോണ്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഖയ്യും ഖുറേഷിയാണ് ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വലതുകൈപ്പത്തി പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ട ഖാലിദ് ഖുറേഷിയുടെ(19) നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൈപ്പത്തി ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരേയാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഖാലിദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഖാലിദിന്റെ പിതാവ് മുഹമ്മദ് ഖയ്യും ഇലക്ട്രീഷ്യനാണ്.
കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്തു വന്നിരുന്ന ഖാലിദ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം രാത്രികളില്‍ സ്ഥിരമായി പോണ്‍ കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഖയ്യൂം ഖാലിദിനെ അക്രമിച്ചത്.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇടപാടുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിവാദമായ ഭൂമിയിടപാടില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കര്‍ദിനാളിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
പോലീസ് അന്വേഷണത്തിന് മജിസ്‌ട്രേറ്റ് തല അന്വേഷണം തടസമല്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. സ്വത്തുക്കള്‍ രൂപതയുടേതാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ എന്നും കോടതി ചോദിച്ചു. കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. കര്‍ദിനാളിന്റെയോ വൈദികരുടേയോ അല്ല. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല.
കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ല. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ.
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
സിപിഎമ്മിനെതിരെ ത്രിപുരയില്‍ അട്ടിമറി വിജയം സ്വന്തമാക്കിയതിനു ശേഷം സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബിജെപി അനുകൂലികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപി നിഷേധിച്ചു.
ത്രിപുരയിലെ സിപിഎം ദുര്‍ഭരണത്തില്‍ നിന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അക്രമങ്ങള്‍ നടക്കുന്നതെന്നാണ് ബിജെപിയുടെ വാദം. അതേസമയം സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ അക്രമികള്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് വ്യക്തമായി കേള്‍ക്കാം. അക്രമത്തെ സിപിഎം കേന്ദ്രങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. നേരത്തെ ലെനിന്റെ പ്രതിമ തകര്‍ത്ത ബുള്‍ഡോസര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
അക്രമം നടത്തിയവരില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി-പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം സംസ്ഥാന ഭരണം പിടിച്ചത്. 2013ല്‍ 49 സീറ്റ് നേടിയ സി.പി.ഐ.എമ്മിന് 16 സീറ്റ് മാത്രമേ നേടാനായുള്ളൂ.
#WATCH: Statue of Vladimir Lenin brought down at Belonia College Square in Tripura. pic.twitter.com/fwwSLSfza3
— ANI (@ANI) March 5, 2018
കേരളത്തിലെ ഗജവീരന്മാരില്‍ പ്രമുഖനും തലയെടുപ്പിലും അഴകിലും മറ്റേതൊരാനക്കും ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള ആനയാണ് ചിറക്കല്‍ കാളിദാസന്‍ എന്ന കാളി. തൃശൂര്‍ സ്വദേശി ചിറക്കല്‍ മധുവിന്റെ ആനയായ കാളിദാസന്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ
ഭാഗമായതോടെ ലോക പ്രശസ്തനും ആയി. ആനകള്‍ക്ക് വേണ്ടി മുന്‍പും ആല്‍ബം സോങ്സ് വന്നിട്ടുണ്ട് എങ്കിലും കാളിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്ന ഈ ആല്‍ബം അതിന്റെ ദൃശ്യ സൗന്ദര്യം കൊണ്ടും പാട്ടിന്റെ മേളക്കൊഴുപ്പ് കൊണ്ടും മികച്ചു നില്‍ക്കുന്നു.
‘ഗജം’ എന്ന ടൈറ്റില്‍ തന്നെ അര്‍ഥവത്താക്കും വിധമാണിതിന്റെ അവതരണം. സോഷ്യല്‍ മീഡിയയിലും പ്രമുഖ ദൃശ്യ-പത്ര മാധ്യമങ്ങളിലും ഒരുപാട് ചര്‍ച്ച വിഷയമായ ഈ ആല്‍ബം ആനപ്രേമികളില്‍ പ്രമുഖനായ നടന്‍ പത്മശ്രീ ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു, ജയറാം നേരിട്ട് തന്നെ ഇതിന്റെ പ്രകാശനവും ചെയ്തിരുന്നു. നേരെത്തെ തന്നെ ഗജത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രമുഖ സംവിധായകന്‍ അരുണ്‍ ഗോപിയും (രാമലീലയുടെ സംവിധായകന്‍) റിലീസ് ചെയ്തിരുന്നു, തുടര്‍ന്ന് മേജര്‍ രവി, രഞ്ജിത് ശങ്കര്‍, യുവ
സംവിധായകന്‍ ഡിജോ ജോസ് (ക്വീനിന്റെ സംവിധായകന്‍) യുവ നടി അഥിതി രവി (ആദി, അലമാര, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതിരിപ്പിച്ചിട്ടുണ്ട്) എന്നിവരും ഗജം തങ്ങളുടെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് സപ്പോര്‍ട്ട് അറിയിച്ചു.

PGK ക്രിയേഷന്‍സിന്റെ ബാനറില്‍ ജിനോദ്കുമാറും വിപിന്‍ വിനയനും, കാളി ക്രിയേഷന് വേണ്ടി കാളി കണ്ണനും പിടിഡബ്യൂ മ്യൂസിക് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. UK, CROYDON നിവാസിയും കടുത്ത ആനപ്രേമിയും ആണ് ജിനോദ് കുമാര്‍. ആന എന്ന് കേള്‍ക്കുമ്പോ അതിന്റെ തലയെടുപ്പാണ് ആദ്യം മനസ്സില്‍ വരുന്നത്, UK, CROYDON നിവാസിയും നിരവധി ആല്‍ബം സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ ആണ് ആനയോളം തലയെടുപ്പുള്ള ഈ ഗാനം സംഗീതം ചെയ്തിരിക്കുന്നത്, ഇന്ദ്രപാല.. എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ ഡെന്നിസ് ജോസഫ് എഴുതിയിരിക്കുന്നു, ഡെന്നീസും ഒരു യുകെ നിവാസി ആയിരുന്നു, ഇപ്പോള്‍ കോട്ടയത്തെ തന്റെ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത ഇതിലെ ഗായകരാണ്, പ്രമുഖ പിന്നണി ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യുവ സംവിധായകന്‍ ശിവപ്രസാദ് കാശിമാങ്കുളം ആണ് ഇതിന്റെ ചിത്രീകരണം ചെയ്തിരിക്കുന്നത്, നിരവധി ഷോര്‍ട്ഫിലിമുകള്‍ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ ഒക്കെ ചെയ്തു കഴിവ് തെളിയിച്ച ശിവപ്രസാദ് കാളിദാസനെ നായകനാക്കി ഗജം എന്ന ഈ ആല്‍ബം മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമകളും ഷോര്‍ട്ഫിലിമുകളും മ്യൂസിക്കല്‍ ആല്‍ബങ്ങളും ഒക്കെ കൈകാര്യം ചെയ്തിട്ടുള്ള വളരെ പരിചയ സമ്പന്നന്‍ ആയ ശ്രീകാന്ത് ഈശ്വര്‍ ആണ് ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുബിത് ബാബു, ബദ്രി കൃഷ്ണ, വിമല്‍, ആല്‍ബിന്‍, പ്രിയങ്ക തുടങ്ങി നിരവധി പേര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം ലിവേര മ്യൂസിക്സിലെ റിജോ – ജോര്‍ജ് ആണ് സോങ് പ്രോഗ്രാമേഴ്സ്, സൗണ്ട് മിക്‌സിങ് ജോര്‍ജും, മാസ്റ്ററിങ് ഹരിശങ്കറും നിര്‍വഹിച്ചിരിക്കുന്നു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗജത്തിലെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സനില്‍ സത്യദേവ് ആണ്. എഡിറ്റിംഗ് സാജന്‍ പീറ്റര്‍, കളറിംഗ് ശ്രീകുമാര്‍ വാര്യര്‍.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോള്‍ വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മെബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോള്‍ വിളിച്ചയാള തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീഷണി കോള്‍ ചെയ്ത കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാറിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചിരുന്നു. ഈ സമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതി വിജേഷ് കുമാര്‍ എത്രയും പെട്ടന്ന് അറസ്റ്റിലായേക്കുമെന്ന് സൂചനകള്‍. വിജേഷ് കുമാറിനെ അന്വേഷിച്ച് ഇന്നലെ പോലീസ് ഇയാളുടെ വസതിയിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുന്ന. സമീപകാലത്തെ ഏറ്റവും കൂടിയ താപനിലയാണ് വേനലിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല പ്രദേശങ്ങളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന താപനില. വര്‍ദ്ധിക്കുന്ന താപനില കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതകളേറെയാണ്. പകല്‍ സമയങ്ങളില്‍ പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ താപനിലയേക്കാളും 2ഡിഗ്രി വരെ കൂടുതല്‍ ചൂട് ഇക്കുറിയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഉഷ്ണ തരംഗത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ജില്ലകളിലും പ്രധാന നഗരങ്ങളിലും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണ തരംഗം ഉണ്ടാകുന്നതു വഴി സൂര്യതാപമേല്‍ക്കാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതകളുണ്ട്.
അതേസമയം ഇത്തവണ ശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത തെക്കന്‍ ജില്ലകളിലാണ്. കഴിഞ്ഞ തവണത്തെ മഴയെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കുറഞ്ഞ അളവില്‍ മഴ ലഭിക്കാനാണ് സാധ്യത. കനത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകും. ഉള്‍പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴി വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശിക ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.