ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വിവരം തെറ്റെന്ന് തിരുവനന്തപുരത്തെ ഡിഫൻസ് പിആർഒ. നേവിയുടെ കപ്പലിൽ മൃതദേഹങ്ങൾ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുവരുമെന്നായിരുന്നു വിവരം. കൊല്ലത്തെ അഴീക്കൽ, നീണ്ടകര, കൊല്ലം തുറമുഖം എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ഉള്‍പ്പെടെ സംവിധാനങ്ങൾ സജ്ജരായി നിൽക്കുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ചുഴലിക്കാറ്റിൽപെട്ടു സംസ്ഥാനത്തു കാണാതായവരുടെ എണ്ണം 260 ആണെന്നാണ് പൊലീസിന്റെ കണക്ക്. ഇതിൽ ചെറു ബോട്ടുകളിൽ പോയവർ മാത്രം നൂറോളമുണ്ട്. ഒരു മാസം കാത്തിരുന്ന ശേഷവും ഇവർ മടങ്ങിവന്നില്ലെങ്കിൽ മരിച്ചതായി പ്രഖ്യാപിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ നിർദേശം കണക്കിലെടുത്തു ബന്ധുക്കളിൽ നിന്നു പരാതി എഴുതി വാങ്ങി. 260 മൽസ്യത്തൊഴിലാളികളുടെയും പേരിൽ വെവ്വേറെ പ്രഥമ വിവര റിപ്പോർട്ട് പൊലീസ് തയാറാക്കി. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള ആദ്യ നടപടികളിലൊന്നാണു പൊലീസ് പൂർത്തിയാക്കിയത്.
അതേസമയം, 322 പേർ മറ്റു സംസ്ഥാനങ്ങളിൽ തീരമണഞ്ഞിട്ടുണ്ടെന്നും അവരെ മടക്കിക്കൊണ്ടു വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഗുജറാത്തിലെ വെരാവലിൽ എത്തിയ 700 മൽസ്യത്തൊഴിലാളികളിൽ 200 പേർ മലയാളികളാണ്. ഇതിൽ 63 പേർ തിരുവനന്തപുരത്തുകാരും. മഹാരാഷ്ട്ര രത്നഗിരിയിൽ 122 പേരെത്തി. ഇതിൽ 62 പേർ തിരുവനന്തപുരത്തുകാരാണ്. ലക്ഷദ്വീപിൽ ചുരുക്കം മലയാളികളേ എത്തിയിട്ടുള്ളൂവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഡല്‍ഹിയില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗ്രേറ്റര്‍ നോയ്ഡയിലെ ഗോര്‍ സിറ്റിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബാറ്റുകൊണ്ട് തലയ്ക്ക് നരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഞ്ജലിയുടെ തലയില്‍ അടിയേറ്റ ഏഴു മുറിവുകളും മണികര്‍ണികയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ അടുത്ത് നിന്നും രക്തം പുരണ്ട കത്രിക ലഭിക്കുകയും ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് കസ്റ്റഡിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഇയാള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഫ്ളാറ്റിലേക്കു കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രാത്രി 11.30 ന് ഫ്ളാറ്റില്‍നിന്നും ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യമാണ് അവസാനം ഇയാളുടേതായി ലഭിച്ചത്. ഡല്‍ഹിയിലെ ചാന്ദിചൗക്കില് ഇയാളെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ വീട്ടിലെ കുളിമുറിയില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
കൊലയാളി ഗെയിം ബ്ലൂവെയ്ലിനേക്കാള്‍ മാരകമായ ഗാംഗ്സ്റ്റര് ഇന്‍ ഹൈസ്കൂള്‍ എന്ന ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണികിസ് ഉപകരണങ്ങള്‍ വീട്ടല്‍നിന്നും ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രശസ്ത കനേഡിയന്‍ പോണ്‍ താരം ആഗസ്റ്റ് അമേസിന്റെ മരണകാരണം വിഷാദ രോഗമെന്ന് പ്രാഥമിക നിഗമനം. അടുത്തിടെ ഇവര്‍ പല വിഷയങ്ങളിലും ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പരിഹാസമുണ്ടാകുകയും തുടര്‍ന്ന് അമേസ് കടുത്ത മാനസിക സംഘര്‍ഷം നേരിടുകയും ചെയ്യുകയായിരുന്നു.
അതേസമയം, 23 വയസിനുള്ളില്‍ മുന്നൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ച അമേസ് വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയിലെ സ്വന്തം വീട്ടിലാണ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഴ്‌സിഡസ് ഗ്രാബോവ്‌സ്‌കി എന്ന അമേസ് വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതുകൊണ്ടു തന്നെ അവര്‍ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുഹൃത്തുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പോണ്‍ ചിത്രങ്ങളില്‍ സജീവമായിരുന്ന അമേസ് രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടിയ താരമാണ്. നാലു വര്‍ഷം മുമ്പ് മുതലാണ് അവര്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. ഇവരുടെ ഭര്‍ത്താവ് കെവിന്‍ മൂര്‍ ആണ് മരണ വിവരം പുറത്തുവിട്ടത്.
ജയ്പൂര്‍: രാജസ്ഥാനിലെ രാജ്‌സമന്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്രസുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ലവ് ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി രംഗത്ത്. കൊല്ലപ്പെട്ട അഫ്രസുലുമായി തനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു ഹിന്ദു പെണ്‍കുട്ടിയെ ല്വ ജിഹാദില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ കൊലപാതകം നടത്തുന്നതെന്നായിരുന്നു പ്രതിയായ ശംഭുലാല്‍ റൈഗര്‍ പറഞ്ഞത്.
2010ല്‍ താന്‍ മാള്‍ഡ സ്വദേശിയായ മുഹമ്മദ് ബബ്ലു ഷെയ്ഖ് എന്നയാള്‍ക്കൊപ്പം പശ്ചിമബംഗാളില്‍ പോകുകയും രണ്ട് വര്‍ഷത്തോളം അവിടെ താമസിക്കുകയും ചെയ്തിരുന്നു. 2013ല്‍ സ്വന്തം ഇഷ്ടപ്രകാരം താന്‍ തിരികെ പോന്നു. തന്നെ തിരിച്ചെത്തിച്ചത് റൈഗറാണെന്ന വാദം കള്ളമാണെന്ന് യുവതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
മാള്‍ഡയില്‍ താമസിക്കുന്നതിനിടെ താന്‍ സഹോദരനെ വിളിച്ചു. ഈ സമയത്ത് റൈഗാര്‍ തന്നെ തിരികെയെത്തിക്കാമെന്ന് അവകാശപ്പെടുകയും അമ്മയില്‍ നിന്ന് 10,000 രൂപ വാങ്ങുകയും ചെയ്തു. മാള്‍ഡയിലെത്തിയ റൈഗാര്‍ തന്നോട് ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ തയ്യാറായില്ല. തന്നെ മോചിപ്പിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വാദം തെറ്റാണെന്നും യുവതി പറഞ്ഞു. 20കാരിയായ യുവതി ഇപ്പോള്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്.
റൈഗാര്‍ തൊഴിലാളിയായ അഫ്രസുലിനെ കൊലപ്പെടുത്തുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. അഫ്രസുലിനെ കോടാലിക്ക് അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയും ശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. അതിനു ശേഷം ലവ് ജിഹാദ് നടത്തുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്ന് ക്യാമറയില്‍ നോക്കി പറയുകയുമായിരുന്നു.
അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഐ ടി ജീവനക്കാരന്‍ എസ് ദഷ്വന്ത് പോലീസ് കസ്റ്റഡയില്‍ നിന്നു രക്ഷപെട്ടു. ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഫെബ്രുവരിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്നു സെപ്റ്റംബറില്‍ ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ശനിയാഴ്ച അമ്മ സരളയെ കൊലപ്പെടുത്തിയ ശേഷം 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ആഭരണങ്ങള്‍ ചെന്നൈയിലെ മണികണ്ഠന്‍ എന്നയാള്‍ക്കു വിറ്റ് അതില്‍ നിന്നു ലഭിച്ച പണവുമായി ഇയാള്‍ മുംബൈയിലേയ്ക്കു കടക്കുകയായിരുന്നു.
തൊട്ടടുത്ത ഫ്ാളറ്റില്‍ താമസിച്ചിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ആദ്യം അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തിരുന്നു. പണത്തിനായി അമ്മ സരളയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ച വഴക്കിനിടയില്‍ കമ്പി വടി ഉപയോഗിച്ചു സരളയുടെ തലയ്ക്ക അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആഭരണങ്ങള്‍ വിറ്റ പണം കൊണ്ടു മുംബൈയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയ്‌ക്കൊപ്പമായിരുന്നു താമസം എന്നു പോലീസ് പറഞ്ഞു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേയ്ക്കു കൊണ്ടു വരാനായിരുന്നു പോലീസിന്റെ പദ്ധതി. ചെന്നൈയില്‍ നിന്നുള്ള അഞ്ചംഗ പോലീസ് സംഘത്തിന്റെ കൂടെയാണ് ഇയാള്‍ വിമാനത്താവളത്തിലേയ്ക്കു വന്നത്. എന്നാല്‍ വിമാനത്താവളത്തിനടുത്തു പോലീസിന്റെ കൈയില്‍ നിന്ന് ഇയാള്‍ രക്ഷപെടുകയായിരുന്നു.
ന്യൂഡല്‍ഹി: നവജാത ശിശു മരിച്ച സംഭവത്തില്‍ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഡല്‍ഹി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. സംഭവത്തില്‍ അധികൃതര്‍ക്കു വീഴ്ചയുണ്ടായതായി വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 30നാണ് ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ 21കാരിയായ വര്‍ഷയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. അതില്‍ പെണ്‍കുഞ്ഞു ജനിച്ചയുടന്‍ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കള്‍ക്കു കൈമാറുകയും ചെയ്തിരുന്നു.
സംസ്‌കാര ചടങ്ങിനു തയാറെടുക്കുമ്പോഴാണ് ഒരു കുഞ്ഞിന് അനക്കം കണ്ടത്. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു വ്യക്തമായി. കുട്ടിയെ വീണ്ടും ചികില്‍സയ്ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിച്ചു. പിന്നീട് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി ആരോപണം ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു.
കൂടാതെ കുട്ടിയുടെ ചികില്‍സയ്ക്ക് 50 ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നു കാട്ടി പിതാവ് ആശിഷ് കുമാര്‍ മറ്റൊരു പരാതിയും പൊലീസിനു നല്‍കി. സംഭവത്തെത്തുടര്‍ന്ന് എം.പി. മേത്ത, വിശാല്‍ ഗുപ്ത എന്നീ ഡോക്ടര്‍മാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു.
കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ചു. സംഭവം വിവാദ മായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി.
ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയെ ഓവര്‍ടേക്ക് ചെയുന്നുവെന്ന് തോന്നിയപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടുകയായിരുന്നു.
ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഓടിയെത്തി ക്യപ്റ്റനെ സമാധാനിപ്പിച്ച് രോഗിയുമായി എത്തി കാറിനെ കടത്തിവിട്ടെങ്കിലും വണ്ടി കടത്തിവിട്ടതിലുള്ള അരിശം മറ്റ് നേതാക്കളോട് തീര്‍ത്ത ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനെ പദവിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഒരുവിഭാഗം ജാഥാ ക്യാപ്റ്റന്‍ നടത്തിയ ചവിട്ടു നാടകത്തിന് പിന്തുണയുമായി എത്തിയത് പാര്‍ട്ടി നേതൃത്വത്തിന് തല വേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഏത് പാര്‍ട്ടിയായാലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിന്നുകൊണ്ടുള്ള പരിപാടികള്‍ ഒഴിവാക്കിയേ മതിയാകൂ.. ഇതാണോ പാര്‍ട്ടിക്കാരേ ജനാധിപത്യം? റോഡുകള്‍ ജാഥ നടത്താന്‍ ഉണ്ടാക്കിയതോ അതോ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാണോ? സ്വന്തം കുടുംബാംഗങ്ങള്‍ക്ക് ഇതുപോലൊരു അവസ്ഥ വരുമ്പോഴേ ഇവരൊക്കെ പഠിക്കൂ…
എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. കുച്ചിപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തേത്തുടര്‍ന്നാണ് സംഘര്‍ഷം അരങ്ങേറിയത്. വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് മകളെ സ്റ്റേജില്‍ നിന്ന് എറിഞ്ഞു കൊല്ലുമെന്ന ഭീഷണിയുമായി പിതാവ് രംഗത്തെത്തി.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി പുളിക്കല്‍ ഷെമീറാണ് ഇന്നലെ ഉച്ചയ്ക്ക് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. നാടോടിനൃത്തത്തില്‍ കഴിഞ്ഞവര്‍ഷം സഹല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനമായി. വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് യോഗ്യതയില്ലെന്നും കോഴ വാങ്ങി മത്സരം അട്ടിമറിച്ചെന്നും ഷെമീര്‍ വിളിച്ചുപറഞ്ഞു. കുട്ടിയെ എടുത്ത് ഉയര്‍ത്തി താഴേക്കിടാനും ശ്രമിച്ചു. സംഘാടകരും പൊലീസും ഏറെ പണിപ്പെട്ടാണ് ഷെമീറിനെയും ഒപ്പമുണ്ടായിരുന്നവരേയും അനുനയിപ്പിച്ചത്.
തുടര്‍ന്ന് മകളെ സ്റ്റേജില്‍ ഇരുത്തുകയും വിധിനിര്‍ണയം പുന:പരിശോധിക്കണമെന്നും ഷെമീര്‍ ആവശ്യപ്പെട്ടു. യു.പി വിഭാഗം മത്സരം ജില്ലാതലത്തില്‍ അവസാനിക്കുന്നതിനാല്‍ അപ്പിലീനുള്ള അവസരവും ഇല്ലെന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.യു.പി. വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി മീനാക്ഷി സംഗീതിനാണ് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചത്.
ഏറെ കഷ്ടത അനുഭവിച്ചാണു മകളെ ജില്ലാതല മത്സരവേദിവരെ എത്തിച്ചതെന്നും പണക്കാരായ മത്സരാര്‍ഥികള്‍ പണം നല്‍കി വിജയം തട്ടിയെടുക്കുകയാണെന്നും ചുമട്ടുതൊഴിലാളി കൂടിയായ ഷമീര്‍ പറഞ്ഞു.
എന്നാല്‍ നല്ല പ്രകടനം കാഴ്ച്ചവച്ച സഹലയും ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ഥിയും തമ്മില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും വിധിനിര്‍ണയം സത്യസന്ധമാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ആരോപണം നേരിട്ട തൃശൂര്‍ സ്വദേശിനിയായ വിധികര്‍ത്താവിനെ മാറ്റിയശേഷം 3.30നാണ് വേദിയില്‍ മറ്റ് മത്സരങ്ങള്‍ ആരംഭിച്ചത്.
ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച ഭാര്യയെ 13 വര്‍ഷത്തിന് ശേഷം പിടികൂടിയ പൊലീസ് വേറെയും മൃതദേഹങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായി ഉറപ്പിച്ചു. വേറെ മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയ വിവരം യുവതി വെളുപ്പെടുത്തി. മുബൈയില്‍ ഫരീദ ഭാരതി എന്ന സ്ത്രീയാണ് പിടിയിലായത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് പൊലീസ് അസ്ഥികൂടം കണ്ടെടുത്തു . ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ബ്ലാക് മാജിക് പോലീസ് സംശയിക്കുന്നു. വീട്ടിൽ നിന്ന് 300 ഓളം താന്ത്രിക പുസ്തകങ്ങളും 500 ലധികം മതപരമായ സി ഡി കളും കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം. വീട്ടിൽ നിന്ന് കിലോ കണക്കിന് ഉപയോഗിച്ച കോണ്ടംസ് കണ്ടെടുത്തു.
ഫരീദ ഭാരതിയുടെ ഗാന്ധിപഡയിലെ വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഒരു യുവാവിനെയും വീട്ടില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദ ഭാരതി എന്ന യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്. വിശദമായ ചോദ്യംചെയ്യലില്‍ തന്‍റെ ഭര്‍ത്താവ് സഹദേവനെ കൊന്ന കാര്യം ഫരീദ സമ്മതിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നും ഫരീദ സമ്മതിച്ചു. എന്നാല്‍ കൊലപാതക കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് ഫരീദയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’യുടെ ടീസര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. 2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കിയിരുന്നു.