കടം തീര്‍ക്കാന്‍ ഒരു വഴി പറയു എന്ന ഭാര്യയുടെ ചോദ്യത്തിന് മുൻപിൽ മോഷ്ടിക്കാം എന്ന വഴി തോന്നിയതെന്ന് ഭര്‍ത്താവ് വിശാഖ് പറയുന്നത്. മോഷണം അല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ നയന അതിനോട് യോജിക്കുകയായിരുന്നു. കടം വീട്ടിയ ശേഷം സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് യുവദമ്പതികൾ മോഷണത്തിനിറങ്ങിയത്.
ഓട്ടോഡ്രൈവറായ വിശാഖ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഒന്നരവര്‍ഷം മുമ്ബ് നയനയെ വിളിച്ചു കൊണ്ടു വന്നത്. നിത്യചിലവിനും, കടബാധ്യത തീര്‍ക്കാനും പണം ഇല്ലാതെ നെട്ടോട്ടമോടുകയായിരുന്നു വിശാഖ്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന യുവദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.
തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വരം തകരപ്പറമ്ബ് സ്വദേശി ഭഗവതി അമ്മാളിനെയാണ് ഇവര്‍ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. സ്കൂട്ടറില്‍ രാവിലെ വീടിന് മുന്നിലെത്തിയ ഇവര്‍ വെളള പേപ്പര്‍ കാണിച്ച് വിലാസം ചോദിച്ചു. ഇതിനിടെ വീട്ടിലാരും ഇല്ലെന്ന് മനസ്സിലാക്കി കുശലം പറഞ്ഞ് വീടിനുള്ളിലേയ്ക്ക് കയറുകയായിരുന്നു. പിന്നാലെ നയന ഭഗവതി അമ്മാളിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ച് കട്ടിലിന്റെ കാലില്‍ ചേര്‍ത്ത് വെയ്ക്കുകയായിരുന്നു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിലെ മൂന്ന് സ്വര്‍ണ്ണമാലകളും മൂന്നു മോതിരവുമടക്കം 23 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രശാന്തിന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ തന്നെ രണ്ടു പണയ സ്ഥാപനങ്ങളില്‍ കുറച്ച് സ്വര്‍ണം പണയം വെച്ചതായും ബാക്കി വീട്ടില്‍ ഇരിപ്പുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഈ സ്വര്‍ണം പോലീസ് കണ്ടെത്തി. ഇവര്‍ സമാനമായ രീതിയില്‍ ഇതിന് മുന്‍പ് കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
റോം: ഇറ്റലിയില്‍ കുടിയേറ്റക്കാര്‍ക്കു നേരെ ആക്രമണം. ഇറ്റലിയിലെ മസിറേറ്റയില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ആറ് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിവെയ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പോലീസ് അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്ന ആളെയാണ് പിടികൂടിയതെന്നാണ് വിവരം.
ഇറ്റാലിയന്‍ പൗരന്‍ ലൂക്ക ട്രെയിനി(28) ആണ് പിടിയിലായത്. കാറിലെത്തിയാണ് അക്രമി വെടിയുതിര്‍ത്തത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. വംശീയ വിദ്വേഷവും കുടിയേറ്റക്കാരോടുള്ള വിരോധവുമാണ് അക്രമണത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പോലീസ് അറിയിച്ചു.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ചെങ്ങന്നൂര്‍ നിയമസഭാംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ക്കെതിരെ സിപിഎമ്മിന്റെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. എങ്കിലും അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് ഉണ്ടാവുക.
മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ബാലിശമാണ്. കേരളത്തില്‍ നടന്ന ബിജെപിയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ വേദിയില്‍ മഞ്ജു നൃത്തം അവതരിപ്പിച്ചതാണ് ചില നേതാക്കള്‍ വലിയ കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. മോദിയുള്‍പ്പെടെ ബിജെപിയുടെ ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാരെല്ലാം പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പക്ഷേ കലാകാരിയെന്ന നിലയിലും കലയ്ക്ക് രാഷ്ട്രീയമില്ലെന്നും നല്ലൊരു വേദി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന നൃത്തത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തതെന്നുമാണ് മഞ്ജുവിന്റെ ആരാധകരുടെ ന്യായീകരണം.

മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ സിപിഎമ്മിലെ പല പ്രമുഖ നേതാക്കന്മാരുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന മഞ്ജു സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍നിരയിലായിരുന്നു. യുഡിഎഫിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കെ കെ രാമചന്ദ്രന്‍ നായരിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടുകയായിരുന്നു. മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഇതിനിടിയിലാണ് സ്ഥാനമോഹികളായ ചില പ്രാദേശിക നേതാക്കള്‍ ഉടക്കുമായി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: സെന്‍ട്രല്‍ എക്സൈസ് നികുതി വെട്ടിക്കാന്‍ കൂട്ടുനിന്നതിന് ഒരു ജി.എസ്.ടി കമ്മീഷണറെയും സഹപ്രവര്‍ത്തകരെയും സി.ബി.ഐ അറസ്റ്റു ചെയ്തു. പ്രതിഫലമായി പല തവണയായാണിവര്‍ കൈക്കൂലി വാങ്ങിയതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ജി.എസ്.ടി കമ്മീഷണര്‍ സന്‍സാര്‍ ചന്ദിന് പ്രതിഫലമായി ഒരു മൊബൈല്‍ ഫോണും ടി.വിയുംഫ്രിഡ്ജുമാണ് ലഭിച്ചത്.
1.5 ലക്ഷം രൂപ ഇയാളുടെ സഹായിയില്‍ നിന്നും കണ്ടെടുത്തു. ജി.എസ്.ടി കമ്മീഷണര്‍ക്ക് പുറമെ അജയ് ശ്രാവാസ്തവ, അമന്‍ഷ, രാജീവ് സി ചന്ദാല്‍, സൗരഭ് പാണ്ഡെ എന്നീ സഹപ്രവര്‍ത്തകരെയും ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചിലരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരുടെ ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നുമായി 58 ലക്ഷം രൂപ കണ്ടെടുത്തതായും സി.ബി.ഐ വ്യക്തമാക്കി. ഇവര്‍ കുറച്ചു കാലമായി സ്വകാര്യ കമ്പനികള്‍ക്കായി നികുതി വെട്ടക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു.
ബംഗളൂരു: മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഓടിയത് 70 കിലോമീറ്റര്‍. കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിന് അടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ഡ്രൈവറായ മൊഹിനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍
തമിഴ്നാട്ടില്‍ നിന്നും മൈസൂരു-മാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ചന്നപട്ടണത്തുവെച്ച് ഒരു ശബ്ദം കേട്ടിരുന്നുവെന്നും റിയര്‍വ്യൂ മിററില്‍ കൂടി നോക്കിയപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നും മൊഹിനുദ്ദീന്‍ പറഞ്ഞു. കല്ല് അടിയില്‍ തട്ടിയതാണെന്നാണ് കരുതിയത്. പുലര്‍ച്ചെ 2.35 മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്.
മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്റ്റേഷനുകളില്‍ ആളിറക്കിയതിനു ശേഷം ബസ് ബംഗളൂരു ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. രാവിലെ എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവറേയും വില്‍സണ്‍ ഗാര്‍ഡന്‍ പോലീസിനേയും ജീവനക്കാര്‍ വിവരമറിയിച്ചു.
ബസിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനം അശ്രദ്ധമായു ഓടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോര്‍ട്ട് നൊവൊ: മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതെയായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെ തീരത്ത് വെച്ചാണ് കപ്പല്‍ കാണാതായിരിക്കുന്നത്. പനാമ രജിസ്ട്രേഷനുള്ള കപ്പലില്‍ നിന്നും അവസാനമായി വിവരം ലഭിച്ചത് നാല് ദിവസം മുന്‍പാണ്. കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. 13,500 ടണ്‍ പെട്രോളുമായി യാത്ര ചെയ്യുകയായിരുന്ന എം.ടി മറൈന്‍ എക്സ്പ്രസ് എന്ന കപ്പലാണ് കാണാതായിരിക്കുന്നത്.
കാസര്‍??ഗോഡ് സ്വദേശി ഉണ്ണിയുള്‍പ്പെടെ 22 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 31-നാണ് കപ്പലില്‍നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചതെന്നാണ് ഉണ്ണിയുടെ ബന്ധുക്കളെ മുംബൈ ആസ്ഥാനമായുള്ള ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ ബെനിനിലെ കോട്ടാനോവിലായിരുന്നു കപ്പല്‍. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പല്‍ കണ്ടെത്താന്‍ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കാണാതാകുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ ജനുവരിയില്‍ കാണാതായ കപ്പല്‍ ആറുദിവസങ്ങള്‍ക്ക് ശേഷം കൊള്ളക്കാര്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ നാവികര്‍ തന്നെയായിരുന്ന ഈ കപ്പലിലും ഉണ്ടായിരുന്നത്.
ആദി’ തിയേറ്ററുകളിലെത്തിയ മുതല്‍ പ്രണവ് മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നു. വീഡിയോയില്‍ പ്രണവ് ചിത്രത്തിന് വേണ്ടി നേരിട്ട കഠിന പ്രയത്നങ്ങളും കാണാം. സിനിമയുടെ മേക്കിങ്ങിനിടയിൽ പ്രണവിനുണ്ടായ അപകടങ്ങളും വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയറ്ററുകളിൽ നിറഞ്ഞ കയ്യടിയോടു കൂടി മുന്നേറുകയാണ്. താര പുത്രന്‍റെ ആദ്യ വരവ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു
പുത്തന്‍കുരിശ്: വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ. ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാവിലെ ദളിത് ആത്മാഭിമാന കണ്‍വെഷനില്‍ പങ്കെടുക്കാനെത്തിയവരെ അമ്പതോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയ് ഭീം മുദ്രാവാക്യം മുഴക്കിയാണ് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവര്‍ അറസ്റ്റ് വരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സ്ഥലത്ത് സംഘര്‍ഷാസ്ഥയുണ്ടാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസ്, തേജസ്, സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയാണ് സംഘപരിവാറുകാര്‍ മാര്‍ദ്ദിച്ചത്. ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ നിമിഷ ടോമിനെ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ സമരം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയാണ്. പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയാണ്. അതേസമയം സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പ്രോത്സാഹിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് നിന്ന് ആഹ്ലാദം പ്രകടിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്.
48 മണിക്കൂറില്‍ 18 ഏറ്റുമുട്ടലുകള്‍, 10 ജില്ലകളില്‍ നിന്നായി 24 കൊടും കുറ്റവാളികള്‍ അകത്തായി, തലയ്ക്ക് വിലയിട്ട ഒരു ക്രിമിനലിനെ വെടിവച്ചുകൊന്നു- ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ 48 മണിക്കൂറിനുള്ളില്‍ നടന്ന നടപടികളാണിത്. യുപിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടപടി ആരംഭിച്ചത്.
33 ക്രിമനില്‍ കേസുകള്‍ നിലവിലുള്ള പിടികിട്ടാപ്പുള്ളിയും തലയ്ക്ക് 25000 വരെ റിവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്ത ഇന്ദ്രപാല്‍ എന്ന കൊടും കുറ്റവാളിയെ പൊലീസ് വധിച്ചു. പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഓപ്പറേഷന്‍ നടപ്പിലാക്കിയത്. വിവിധ ഏറ്റുമുട്ടലുകളിലായി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗൊരഗ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് 50000 രൂപ പ്രഖ്യാപിച്ച രണ്ട് ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ എട്ടോളം കൊടും കുറ്റവാളികളും അറസ്റ്റിലായി. ഏറ്റുമുട്ടലുകള്‍ പൊലീസിന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും പൊലീസിനെതിരെ ആക്രമണം നടക്കുന്നതിനാലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടാകാന്‍ കാരണമെന്നും ഐജി ഓപി സിങ് വ്യക്തമാക്കി.
യോഗി ആദിഥ്യനാഥ് അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 950 ഏറ്റുമുട്ടലുകളാണ് നടന്നത്. 200 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 30പേരെ കൊലപ്പെടുത്തുകയും ചെയ്തു. യുപി സര്‍ക്കാറിന്‍റെ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.
ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട സാം എബ്രഹാം വധക്കേസില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്‌നിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നില്‍ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കാം.
എന്നാല്‍ സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത്രയധികം അളവ് രക്തത്തില്‍ പ്രകടമാകില്ല എന്ന് പ്രൊഫസര്‍ ഗുഞ്ചന്‍ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കള്‍ ഒരുപാട് കൂടിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാല്‍ ഇത്രയും അപകടകരമായ അളവില്‍ വരില്ലെന്നും അദ്ദേഹം മൊഴി നല്‍കി. മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ സാം ഛര്‍ദിച്ചതിന്റെ തെളിക്കുകള്‍ ഒന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വളരെ ചെറിയ അളവില്‍ ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ നേരമെടുത്ത് ഒരു പക്ഷേ മണിക്കൂറുകള്‍ എടുത്ത് ചെറിയ അളവില്‍ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസര്‍ ഗുഞ്ചന്‍ ജൂറിക്കു മുന്നില്‍ പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലുമാണ് ഇത് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് വിദഗ്ധന്‍ ജൂറിക്ക് മുന്നില്‍ പറഞ്ഞു. പ്രതികളുടെ അഭിഭാഷകര്‍ പ്രൊഫസര്‍ ഗുഞ്ചനെ ക്രോസ് വിസ്താരം നടത്തി. വിചാരണ തിങ്കളാഴ്ച തുടരും. കേസില്‍ പ്രതികളായ സോഫിയയും അരുണ്‍ കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.