താരസംഘടനയെ സുകുമാരന്റെ മകൻ പൃഥ്വി നയിക്കും.സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരത്തിന് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനു ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് പുറത്ത് മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ മിക്കതും പൃഥ്വിരാജിനെതിരെയായിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ മാത്രമല്ല സിനിമയിലെ തന്നെ ചിലരും പരസ്യമായി പൃഥ്വിക്കെതിരെ രംഗത്തുവന്നിരുന്നു. .വിമര്‍ശനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗണേഷ് കുമാറിന്‌റെ പ്രസ്താവനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി മമ്മൂട്ടി പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വീകരിച്ചതാണെന്നായിരുന്നു ഗണേഷ കുമാര്‍ വാദിച്ചത്. എന്നാല്‍ പൃഥ്വിയെ പ്രീതിപ്പിച്ച് മമ്മൂട്ടിക്ക് എന്താണ് നേടാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.യുവതാരങ്ങൾ പൃഥ്വിയെ മുന്നിൽ നിർത്തി പുതിയ പോർമുഖം തുറക്കും .നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിനു പുറത്ത് മുഴങ്ങിക്കേട്ടിരുന്ന മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാമെന്ന തരത്തിലായിരുന്നു ചിലരുടെ മുദ്രാവാക്യം വിളി.ദിലീപിന്റെ ആരാധകര്‍ക്ക് പൃഥ്വിയോട് കലിപ്പാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നുകേട്ടത്. ഈ സംഭവത്തിന് ശേഷമാമ് രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാറും രംഗത്തെത്തിയത്.താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ മമ്മൂട്ടി അത് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.
പൃഥ്വിയെ പ്രീതിപ്പെടുത്തി മമ്മൂട്ടി എന്ത് നേടാനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് സാമാന്യയുക്തിയോടെ ചിന്തിക്കുമ്പോള്‍ പോലും ഉത്തരം ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പിന്നില്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചിലര്‍ വ്യാഖാനിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അമ്മയുടെ പ്രത്യേക യോഗത്തില്‍ പൃഥ്വി പങ്കെടുത്തിരുന്നു.ഗണേഷ് കുമാര്‍ പറഞ്ഞത് സത്യമായാലും അസത്യമായാലും സിനിമയിലെ സീനിയര്‍ താരങ്ങള്‍ പോലും നിലപാടുകള്‍ വ്യക്തമാക്കാതെ മൗനം പാലിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം അഭിപ്രായവുമായി പൃഥ്വി രംഗത്തെത്തിയത് ശ്രദ്ധേയമാണ്.ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളും പങ്കെടുത്ത യോഗത്തില്‍ താരം തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു.മലയാള സിനിമയില്‍ മുന്‍പെങ്ങും കാണാത്ത രീതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ഉയര്‍ന്ന ആദ്യം ശബ്ദം അദ്ദേഹത്തിന്റെതായിരുന്നു.ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണയുമായി പൃഥ്വിരാജ് കൂടെയുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം നടി പൃഥ്വിക്കൊപ്പമാണ് അഭിനയിച്ചത് .ലൊക്കേഷനിലെത്തിയ അവള്‍ക്ക് മുന്നില്‍ അനാവശ്യമായ ചോദ്യങ്ങളുയര്‍ത്തി അവളെ വിഷമിപ്പിക്കരുതെന്ന് പൃഥ്വി മാധ്യമങ്ങളോട് അപേക്ഷിച്ചിരുന്നു. ഒരു സോഹദരിയെപ്പോലെ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്താന്‍ താരത്തിന് രണ്ടാമതാലോചിക്കേണ്ടി വന്നില്ല.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗും രംഗങ്ങളിലും താന്‍ ഇനി അഭിനയിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍പ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുകയും ഡയലോഗുകള്‍ പറയുകയും ചെയ്തിരുന്നു. ഇനി സ്വീകരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇക്കാര്യം ശ്രദ്ധിക്കാമെന്നായിരുന്നു താരം വിശദീകരിച്ചത്.സ്ത്രീ വിരുദ്ധതകളുള്ള സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുമെന്ന് അറിയിക്കുന്നതിലൂടെ ഒരു നടന്‍ പ്രഖ്യാപിക്കുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ കലാകാരന് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നതിനെക്കുറിച്ച് പൃഥ്വി സ്വന്തം തീരുമാനത്തിലൂടെ തെളിയിക്കുന്നു.സഷ്യല്‍ മീഡിയയിലൂടെ താരത്തിന് പിന്തുണ വര്‍ധിക്കുകയാണ്. പൃഥ്വിരാജിന് അനുകൂലമാണെന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ രാജുവേട്ടന്റെ നിലപാട് മറ്റു താരങ്ങള്‍ക്ക് മാതൃകയാണെന്ന് അജു വര്‍ഗീസ് വ്യക്തമാക്കിയിരുന്നു.മലയാള സിനിമയിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് പൃഥ്വിരാജ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പൃഥ്വിരാജ് വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. തുടക്കം മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ താരം ശ്രദ്ധിച്ചിരുന്നു.
ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് പൃഥ്വിരാജ്. ഏത് പോസ്റ്റിട്ടാലും ട്രോളര്‍മാര്‍ ഉടന്‍ തന്നെ ട്രോള്‍ പുറത്തിറക്കും. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയുടെ സ്വന്തം താരം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും താരം ശക്തമായി പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. സിനിമകളുമായി മുന്നേറുന്നു ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് പൃഥ്വിരാജ് മുന്നേറുന്നത്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
താനിപ്പോള്‍ സന്തോഷവതിയാണ്. മലയാളത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യും എന്നും നടി പ്രതികരിച്ചു. മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഇപ്പോള്‍ ഏറ്റെത്തിട്ടില്ല എന്നു നടി ഭാവന പറയുന്നു. ദുബായില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണു ഭാവന ഇതു പറഞ്ഞത്. ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞു.
പൃഥ്വീരാജ് നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ. കന്നട നിര്‍മ്മാതവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു
അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമാകുന്നു. വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം കാര്‍ഡ്ബോര്‍ഡില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡിലാക്കി അയച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ റിട്ട. ലെഫ്റ്റണല്‍ ജനറല്‍ എച്ച് എസ് പനാഗാണ് പുറത്തു വിട്ടത്.
‘മാതൃരാജ്യത്തിനായി ഏഴു സൈനികര്‍ വെയിലത്തിറങ്ങി. പക്ഷെ ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’ എന്ന വാചകങ്ങളോടു കൂടിയാണ് പനാഗ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൈനികരോടു കാണിച്ച അനാദരവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റും മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് അപകടം സംഭവിച്ചത്. ഇവിടേക്ക് ഹെലികോപ്റ്ററില്‍ ഏഴു ശവപ്പെട്ടികള്‍ എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ കൊണ്ടുവന്നതെന്നാണ് സേനയുടെ വിശദീകരണം.
Seven young men stepped out into the sunshine yesterday, to serve their motherland. India.
This is how they came home. pic.twitter.com/OEKKcyWj0p— Lt Gen H S Panag(R) (@rwac48) October 8, 2017
വിഷയത്തോട് പ്രതികരിച്ച സേനയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കേണല്‍ അമാന്‍ ആനന്ദ്, നടപടികളെ ആദ്യം പിന്തുണച്ചുവെങ്കിലും പിന്നീട് നടന്നത് ചട്ടലംഘനമാണെന്ന് സമ്മതിച്ചു. മരിച്ച സൈനികര്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം തടിപ്പെട്ടികളിലേക്ക് മാറ്റിയിരുന്നു. എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ജനങ്ങള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ പൊതുപരിപാടിയിലാണ് സംഭവം. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാജ്‌കോട്ടില്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ രണ്ടു ദിവസമായി മോദി ഗുജറാത്തിലാണുള്ളത് ഇന്നലെ മോദി പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി തന്റെ ജന്മനാട് സന്ദര്‍ശിച്ചിരുന്നു. രാജ്‌കോട്ടിലെ ചോട്ടിമലയില്‍ വരുന്ന വിമാനത്താവളത്തിന്റെ ശിലസ്ഥാപനമായിരുന്നു മോദി നിര്‍വഹിച്ചത്.
മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നല്‍ വാര്‍ത്ത നല്‍കി അല്‍പ്പസമയം കഴിഞ്ഞയുടന്‍ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യ്തു.
ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിച്ച മോദി ‘ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ’ യെന്ന് ചോദിക്കുകയായിരുന്നു. ‘വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണിതെന്നും’ മോദി പറയുന്നതിനിടെയായിരുന്നു ജനങ്ങള്‍ ഇറങ്ങിപ്പോയതെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മോദിയുടെ പ്രസംഗവേദിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയതെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയേക്കും.
ന്യൂഡല്‍ഹി: അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായി സരയൂ തീരത്താണ് പ്രതിമ നിര്‍മിക്കുന്നത്. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതിനായുള്ള വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.
പ്രതിമക്ക് 100 മീറ്റര്‍ ഉയരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു സംബന്ധിച്ചുള്ള സ്ലൈഡ് ഷോ വ്യക്തമാക്കുന്നതും ഇപ്രകാരമാണ് സൂചന നല്‍കുന്നത്. എന്നാല്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ച ശേഷം പ്രതിമാ നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സരയൂ തീരത്ത് ശ്രീരാമ കഥാ ഗ്യാലറി നിര്‍മിക്കാനും ഓഡിറ്റോറിയം നിര്‍മിക്കാനും പദ്ധതിയുണ്ട്. അയോധ്യാ വികസനത്തിന് 195.96 കോടിയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ കേന്ദ്രാനുമതി തേടിയിട്ടുള്ളത്. ഇതില്‍ 133.7 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.
അന്തര്‍വാഹിനി യാത്രയ്‌ക്കിടെ കാണാതായ സ്‌പാനിഷ് പത്രപ്രവര്‍ത്തക കിം വാള്‍(30) കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തി. ദക്ഷിണ കോപന്‍ഹേഗസനു സമീപത്തുനിന്നു കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങള്‍ ഇവരുടേതാണെന്നു കണ്ടെത്തി.
രണ്ട് മാസം മുമ്പാണു പീറ്റര്‍ മാഡ്‌സെന്നിനൊപ്പം ഇവര്‍ അന്തര്‍വാഹിനി യാത്രയ്‌ക്കു പുറപ്പെട്ടത്. ഇവരുടെ തലയും കാലുകളും ബാഗിലാക്കിയ നിലയില്‍ കോപന്‍ഹേഗസനു സമീപം കടലില്‍നിന്നാണു കണ്ടെത്തിയത്. ഓഗസ്‌റ്റ് 10 നാണ് അവര്‍ പീറ്ററിനൊപ്പം 40 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയില്‍ യാത്ര തുടങ്ങിയത്. കിം മടങ്ങിയെത്താത്തതിനെ തുടര്‍ന്നു കാമുകനാണു പോലീസിനെ സമീപിച്ചത്. ഇവരെ കോപന്‍ഹേഗനില്‍ ഇറക്കിവിട്ടെന്നായിരുന്നു പീറ്ററിന്റെ വാദം.
പിന്നീട് കിം അപകടത്തില്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം കടലിനടിയിലേക്കു താഴ്‌ന്നുപോയെന്നും അയാള്‍ പറഞ്ഞു. ഭാരമുള്ള വസ്‌തുക്കള്‍ നിറച്ചശേഷമാണു ശരീരം മുറിച്ചു കടലില്‍ താഴ്‌ത്തിയതെന്നു കണ്ടെത്തി. പീറ്ററിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
മന്ത്രി എം.എം. മണിയുടെ ഇളയസഹോദരൻ എം.എം. സനകൻ(56) അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു.
രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ വഴിയരുകിൽ അബോധാവസ്ഥയിൽ നാട്ടുകാർ സനകനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കർണാടകയിലെ ബന്നേരുഘട്ട ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങൾ കടിച്ചുകൊന്നു. മൃഗശാല കാവൽക്കാരനായ ആഞ്ജനേയ (ആഞ്ജി–41) ആണ് കഴുത്തിൽ കടിയേറ്റ് കൊല്ലപ്പെട്ടത്. ആഞ്ജിയുടെ മാംസം കടുവകൾ ഭക്ഷിച്ചതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകൾക്കു ഭക്ഷണം നൽകാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. താത്കാലിക ജീവനക്കാരനായിരുന്ന ആഞ്ജി ഒക്ടോബർ ഒന്നിനാണ് മൃഗശാലയിൽ സ്ഥിരജോലിക്കാരനായി പ്രവേശിച്ചത്.
അഞ്ചുമണി വരെയാണു മൃഗശാലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം. അതിനുശേഷം കൂടുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ആ സമയത്ത് സഫാരി മേഖലയിൽ കടുവകളെ നിർത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാൽ ആഞ്ജി കയറുമ്പോൾ ഭക്ഷണം നൽകുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതിൽ അടച്ചിരുന്നില്ല.
മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോൾ കടുവക്കുഞ്ഞുങ്ങൾ പാഞ്ഞു വരികയായിരുന്നു. സൗഭാഗ്യ എന്ന കടുവയുടെ കുട്ടികളായ വന്യയും ത്സാൻസിയുമായിരുന്നു ആക്രമിച്ചത്. എന്നാൽ ഹച്ചെഗൗഡ ഓടി രക്ഷപ്പെട്ടു.
കടുവകളിലൊന്ന് ആഞ്ജിയുടെ കഴുത്തിലാണ് കടിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കടുവയും ആക്രമിച്ചു. സംഭവം അറിഞ്ഞതിനെത്തുടർന്ന് മറ്റു ജീവനക്കാരെത്തിയാണ് കടുവകളെ മാറ്റി ആഞ്ജിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി മൃഗശാല അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയാനാകില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു. രണ്ടു വർഷം മുൻപ് ഇതേ പാർക്കിൽത്തന്നെ സിംഹത്തിന്റെ ആക്രമണത്തിൽ മറ്റൊരു കാവൽക്കാരന് ഗുരുതര പരുക്കേറ്റിരുന്നു. അടുത്തിടെ അഞ്ച് ബംഗാൾ കടുവകൾ ചേർന്ന് ഒരു വെള്ളക്കടുവയെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.
പ്രതിരോധ മന്ത്രാലയം ആക്രമിക്കപ്പെടുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സൗദിക്ക് അപ്രതീക്ഷിതമായ പ്രഹരമായിരുന്നു അൽ സലാം കൊട്ടാരത്തിന് മുന്നിൽ നടന്ന ഏറ്റുമുട്ടൽ.
അകത്തേക്ക് കടക്കാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.നിരവധി സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു.
സൗദി പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐ.എസ് ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടു പിന്നാലെ നടന്ന ആക്രമണം സൗദി ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 3.15 ഓടെ നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരം രാത്രി വളരെ വൈകിയാണ് അധികൃതർ പുറത്തുവിട്ടത്.
അക്രമി സൗദി പൗരനാണ് എന്നു പറയുമ്പോഴും ഐ.എസ് ബന്ധം സ്ഥിരീകരിക്കാൻ സൗദി ഇതുവരെ തയ്യാറായിട്ടില്ല.
അടിക്കടി ആക്രമണമുണ്ടാകുന്ന വാർത്ത പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ‘പ്രത്യാഘാതം’ മുൻനിർത്തിയാണ് ഈ നിലപാടെന്നാണ് സൂചന.
സൗദി പൗരനായ മൻസൂർ ബിൻ ഹസ്സൻ അൽ അമീരി എന്ന 28 കാരനായിരുന്നു രാജ്യത്തെ ഞെട്ടിച്ച അക്രമി.
നേരത്തെ പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐ.എസ് പദ്ധതി തകർത്ത് സൗദി സുരക്ഷാ സേന നടത്തിയ റെയ്ഡിൽ കുതിരാലയം ഐ.എസ് സെൻട്രൽ ഓഫീസ് പോലെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
കുറ്റവാളികളെ പരസ്യമായി തല വെട്ടിക്കൊല്ലുന്ന രാജ്യത്ത് തന്നെ സ്വന്തം പൗരന്മാർ ഐ.എസിന്റെ ചാവേറുകൾ ആകുന്നത് സൗദി ഭരണകൂടത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രതിരോധ മന്ത്രാലയം ആക്രമിക്കാൻ ഒരുങ്ങിയ സംഘത്തിൽ സൗദി പൗരന്മാരോടൊപ്പം യെമൻ, സിറിയ രാജ്യങ്ങളിലെ പൗരന്മാരും ഉണ്ടായിരുന്നു.
റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ച് ഒരു ചാവേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മുൻകൂട്ടി വിവരം ലഭിച്ചില്ലായിരുന്നുവെങ്കിൽ വൻ നാശനഷ്ടം ഉണ്ടാകുമായിരുന്നുവെന്ന് ഭീകരരുടെ തയ്യാറെടുപ്പിൽ നിന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
വിശുദ്ധ പുണ്യസ്ഥലമായ മക്ക സ്ഥിതി ചെയ്യുന്ന സൗദി പിടിച്ചെടുത്ത് ‘യഥാർത്ഥ’ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ഐ.എസിന്റെ ലക്ഷ്യം.
ഇതിനിടെ അനവധി ഐ.എസ് പ്രവർത്തകർ ഇപ്പോൾ സൗദിയിൽ എന്തിനും തയ്യാറായി നിൽക്കുന്നുണ്ട് എന്ന അപകടകരമായ വിവരമാണ് രാജ്യാന്തര രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മാധ്യമങ്ങൾക്ക് സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ കർശന ‘ നിയന്ത്രണം’ ഉള്ളതിനാൽ അറിഞ്ഞ വിവരങ്ങൾ പോലും മിക്ക മാധ്യമങ്ങൾക്കും റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ ഉള്ളത്.
പാക്കിസ്ഥാനികളേക്കാൾ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വലിയ പരിഗണന ലഭിക്കുന്ന രാജ്യമാണ് സൗദി.
ഇതിൽ അസംതൃപ്തരായ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ ഐ.എസ് തങ്ങളുടെ വരുതിയിൽ കൊണ്ടുവരുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.
സൗദിയിൽ വിവിധ കുറ്റങ്ങൾക്ക് കൊടും ശിക്ഷക്ക് വിധേയരായവരുടെ ബന്ധുക്കളെയും സംഘടനയിലേക്ക് ഐ.എസ് ആകർഷിക്കുന്നതായ റിപ്പോർട്ടുകളും ഭരണകൂടത്തിനു മുന്നിലെത്തിയിട്ടുണ്ട്.
ഇതിനിടെ സൗദി നേരിടുന്ന ഭീഷണി മുൻ നിർത്തി മിസൈൽ പ്രതിരോധ സംവിധാനം ഉൾപ്പെടെ കൂടുതൽ ആധുനിക സംവിധാനങ്ങൾ നൽകാൻ അമേരിക്കയും തീരുമാനിച്ചു.
രാജ്യത്തിനു പുറത്തെ ശത്രുക്കളെ തടുക്കാൻ തങ്ങൾക്ക് കഴിയുമെങ്കിലും അകത്തെ വെല്ലുവിളിക്ക് സൗദി തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
ഇനിയും ഐ.എസ് ഭീകരർ ആക്രമണം തുടർന്നാൽ സൗദിയിൽ നിന്നും കൂട്ട പലായനം തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നൽകിയിട്ടുണ്ട്.
സിറിയയിലും യെമനിലും ഇറാഖിലും ഐ.എസ് നടത്തിയ കിരാത ആക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ ആയി ഇപ്പോഴത്തെ സംഭവങ്ങളെ കണ്ട് കർശന നടപടി സ്വീകരിക്കാൻ വൈകരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
നെല്ലിയാമ്പതി കാണാൻ എത്തിയ യുവാവ് അപ്രത്യക്ഷനായി – പ്രകൃതി രമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ് നെല്ലിയാമ്പതി ..ഒക്ടോബർ നാല് ബുധനാഴ്ച വൈകുന്നേരം നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റിൽ ബൈക്ക് നിർത്തിയ യുവാവ് സ്ഥലം കാണുവാൻ ആയി നടന്നു നീങ്ങി .
എന്നാൽ അതിനു ശേഷം ആ യുവാവിനെ കണ്ടിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു .ബൈക്കിൽ എത്തിയ യുവാവ് തിരിച്ചെത്താത്തതിൽ സംശയം തോന്നി പാർക്കിംഗ് ഗ്രൗണ്ടിലെ ജീവനക്കാർ ആണ് പോലീസിനെ വിവരം അറിയിച്ചത് .ഷൊർണൂർ സ്വദേശിയും ജ്യോത്സ്യനും ആയ രാകേഷ് (28) ആണ് കാണാതായത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി . അന്വേഷണത്തിൽ രാകേഷ് തനിച്ചു ആണ് നെല്ലിയാമ്പതിയിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടുണ്ട് .എന്നാൽ എങ്ങനെ ആണ് യുവാവിനെ കാണാതായതെന്നു പോലീസിനെ കുഴപ്പിക്കുന്നു .
വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തു എത്തിയിട്ടുണ്ട് .അവിവാഹിതനായ ചെറുപ്പക്കാരന് യാതൊരു വിധത്തിൽ ഉള്ള പ്രശ്നങ്ങൾ ഇല്ലെന്നാണ് ഇവർ അറിയിച്ചത് .എല്ലാവരും സജീവമായി രാകേഷിനു വേണ്ടിയുള്ള തിരച്ചലിൽ ആണ് .കുറച്ചു ദിവസം മുമ്പ് വടക്കാഞ്ചേരിയിൽ നിന്ന് വന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ പെട്ടിരുന്നു .കൂട്ടത്തിലെ ഒരു വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിക്കുകയും ചെയ്തു .