Latest News

ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയുടെ ഫലംവരുമ്പോള്‍ മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദലി സഖാഫിക്ക് മകളുടെ പരീക്ഷാഫലമോര്‍ത്ത് മാത്രമാവില്ല ആശങ്ക, സ്വന്തം പരീക്ഷാഫലം ഓർത്തുകൂടി ആയിരിക്കും. കാരണം, മകള്‍ ഫാത്തിമ സനിയ്യക്കൊപ്പം മുഹമ്മദലിയും ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയിട്ടുണ്ട്. അങ്ങനെ, 30 വര്‍ഷം മുമ്പ് മനസ്സിൽകണ്ട സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 47-കാരന്‍.

30 വര്‍ഷം മുമ്പാണ് മുഹമ്മദലി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍നിന്ന് പ്രീഡിഗ്രിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി. എന്നാല്‍, നീറ്റ് പരീക്ഷ എഴുതണമെന്നും ഡോക്ടറാകണമെന്നുമുള്ള സ്വപ്‌നം അപ്പോഴും ബാക്കിയായിരുന്നു. ആ സ്വപ്‌നത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയായി മുഹമ്മദലി കഴിഞ്ഞവര്‍ഷം വീണ്ടും പ്ലസ് ടു സയന്‍സ് പരീക്ഷയെഴുതി പാസ്സായി.

പഠിച്ചിരുന്ന കാലത്ത് പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പ് ആയതിനാല്‍ നീറ്റ് എഴുതാന്‍വേണ്ടി മാത്രം കഴിഞ്ഞവര്‍ഷം കോട്ടക്കല്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് പ്ലസ് ടു സയന്‍സ് പരീക്ഷ എഴുതുകയായിരുന്നു മുഹമ്മദലി. തുടര്‍ന്ന് നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകള്‍ക്കൊപ്പം പിതാവും പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

പ്ലസ് ടു സയന്‍സ് പഠനത്തിനും നീറ്റ് പരിശീലനത്തിനും മകളായിരുന്നു ഏറ്റവും വലിയ പിന്തുണ നല്‍കിയതെന്ന് മുഹമ്മദലി പറയുന്നു. പരീശീലനത്തിനായി സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ വീട്ടിലിരുന്ന് പഠിച്ചാണ് പിതാവും മകളും പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കുന്ദമംഗലത്തെ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്ന മുഹമ്മദലി ജോലിക്കിടെ കിട്ടുന്ന ഒഴിവ് സമയവും പഠിക്കാനായി പ്രയോജനപ്പെടുത്തി.

2008 മുതല്‍ 2022 വരെയുള്ള ചോദ്യങ്ങള്‍, സൗജന്യമായ പരിശീലനം നല്‍കുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ തുടങ്ങിയവയും പരീക്ഷാ പരിശീലനത്തിനായി പ്രയോജനപ്പെടുത്തി. വെറും തമാശയായല്ല, മറിച്ച് നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി എം.ബി.ബി.എസ്. പഠനത്തിന് പ്രവേശനം നേടുക എന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മുഹമ്മദലി പറയുന്നു. പിതാവിനൊപ്പം പഠനം തുടരാനാകും എന്ന ആഗ്രഹവും കട്ടയ്ക്ക് സപ്പോര്‍ട്ടുമായി മകള്‍ ഫാത്തിമയും ഒപ്പമുണ്ട്.

ബർമിംഗ്ഹാം സീറോ മലബാർ മലബാർ സെന്റ് ബെനഡിക്‌ മിഷൻ സാൾട്ട് ലി ഇടവകയിൽ സീറോ മലബാർ രൂപതാ അദ്ധ്യാക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റ കാർമികത്വത്തിൽ 12 കുരുന്നുകളുടെ ആദ്യകുർബാന സീകരണം നടന്നു . ഇടവക വികാരി ഫാദർ ടെറിൻ മുല്ലക്കര, സിസ്റ്റർമാർ , കാറ്റിക്കിസം ടീച്ചർമാർ , കമ്മറ്റി അംഗങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തുകയും , ഇടവക അംഗങ്ങൾ ഒന്നായി പ്രാർത്ഥന ആശംസകൾ നേരുകയും ചെയ്തു.

 

 

 

 

 

യുകെയിൽ 20 വർഷമായി സ്ഥിരതാമസമാക്കിയ സിറിയൻ കാത്തലിക് മാതാപിതാക്കൾ അവരുടെ രണ്ടു പെൺമക്കൾക്കും അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. മൂത്തമകൾ (27) ബിസിനസ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ലണ്ടൻ സിറ്റിയിൽ ഫുൾടൈം ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ (25) ബിരുദം കഴിഞ്ഞ് അക്കൗണ്ടന്റായി ലൂട്ടനിൽ ഫുൾടൈം ജോലി ചെയ്യുകയും എ സി സിഎ അവസാന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും ചെയ്യുന്നു. യുകെയിൽ തന്നെ സ്ഥിരതാമസമാക്കിയിട്ടുള്ള മാതാപിതാക്കളിൽനിന്നുമാണ് ആലോചനകൾ പ്രതീക്ഷിക്കുന്നത്.

താത്പര്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

07877264255
ഇമെയിൽ : [email protected]

ഷൈമോൻ തോട്ടുങ്കൽ

കൊവെൻട്രി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ വച്ച് നടത്തപ്പെട്ടു . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ രൂപതയുടെ ഇടവക, മിഷൻ പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലകർ പങ്കെടുത്തു .

“വിശ്വാസ പരിശീലകർ സഭയുടെ സ്വത്വ ബോധം വളർത്തുന്നതിൽ ഉത്സുകർ ആയിരിക്കണം എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു പതിനാലായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു . വരും വർഷങ്ങളിലേക്ക് കൂടുതൽ ഊർജം സംഭരിക്കണം , സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കൽ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയിൽ വിശ്വാസ പരിശീലകർ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു “.

മത ബോധന കമ്മീഷൻ ചെയർമാൻ റെവ ഡോ വർഗീസ് പുത്തൻ പുരക്കൽ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തി . റെവ ഡോ സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി .ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പ്രൊക്യൂറേറ്റർ റെവ ഫാ ജോ മൂലശ്ശേരി വി .സി , റെവ ഫാ. ജോർജ് എട്ടുപറ എന്നിവർ ആശംസകൾ അർപ്പിച്ചു . റെവ ഡോ ടോം ഓലിക്കരോട്ട് , റെവ ഫാ നിധിൻ ഇലഞ്ഞിമറ്റം എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകൾ നയിച്ചു .

സി എൽ ടി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിശ്വാസപരിശീലകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിച്ചത് . രൂപത മത ബോധന കമ്മീഷൻ സെക്രെട്ടറി ആൻസി ജോൺസൻ , ടെക്നിക്കൽ കോഡിനേറ്റർ ജിമ്മി മാത്യു .ബിർമിംഗ് ഹാം റീജിയണൽ സെക്രെട്ടറി ഷാജുമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മത ബോധന കമ്മീഷൻ ഭാരവാഹികൾ സമ്മേളനത്തിന് നേതൃത്വം നൽകി .

ചെറു ചെറു വേഷങ്ങൾ കൂടിച്ചേർന്ന് മലയാള പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു നിറഞ്ഞ കലാകാരി. കനകലത വിട പറയുമ്പോൾ മായാതെ നിൽക്കുന്നത് വലിയ വട്ടപ്പൊട്ടുള്ള ആ മുഖവും കഥാപാത്രങ്ങളും. പക്ഷേ, അവസാനകാലം ടെലിവിഷനിൽ സ്വന്തം മുഖം കണ്ടാൽപോലും തിരിച്ചറിയാനാകാതെ, സ്വന്തം പേരുപോലും മറന്ന് അവർ രോഗാവസ്ഥയിലായി.

മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇടവേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നിലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്‌ക്രീനിൽ തന്നെ കണ്ടാൽപോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യയുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹൻലാൽ അഭിനയിച്ച ‘തന്മാത്ര’യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർതൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട്, നിഴൽപോലെ ഒപ്പമുള്ള സഹോദരിയാണ് അത് മനസ്സിലാക്കിയത്.

സീരിയൽ, സിനിമാരംഗത്തുനിന്ന് ഓഫറുകൾ വന്നെങ്കിലും അവയൊക്കെ പതിയെ ഒഴിവാക്കി. കനകലത ആണെന്ന് മനസ്സിലാകാത്ത രൂപത്തിലായി അവൾ. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ മുറിച്ചു. ടി.വി.യിൽ സിനിമ കാണുേമ്പാഴും താൻ അഭിനയിച്ച രംഗം വരുേമ്പാഴുമൊക്കെ ഓർമ്മകൾ തിരിച്ചുപിടിക്കുംപോലെ മുഖം മാറും. ഒടുവിൽ തീർത്തും അവശയായി, തിരശ്ശീലയിലെ ഓർമ്മകൾ അവശേഷിപ്പിച്ച് മടങ്ങി.

കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഡ്രൈവർ യദു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരമാണ് നടപടി. മേയർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്.

യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദേശം നൽകുകയായിരുന്നു. നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹർജിയിൽ ആര്യ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യം ലഭിക്കുന്ന കേസെടുത്തിരുന്നു.

ബസിലെ സിസിടിവി മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. സച്ചിൻദേവ് അതിക്രമിച്ച് ബസിൽ കയറിയെന്നും പറയുന്നുണ്ട്.

പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.

മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ചിലര്‍ കളിപ്പാട്ടങ്ങളാണ് പേടകത്തിനുമുകളില്‍വെച്ചത്. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി.

ഒരുനഗരം മുഴുവനുമാണ് കുരുന്നിനെ ഏറ്റെടുത്തതെന്ന്, സംസ്‌കാരത്തിനു ശേഷം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ‘മേയര്‍ ഒരു വ്യക്തിയേക്കാളുപരി നഗരത്തിന്റെ പ്രതീകമാണ്. സമൂഹത്തില്‍ ആരും അനാഥരല്ലെന്നാണ് ഇത് തെളിയിക്കുന്നത്. പലപ്പോഴും വലിയ ആളുകള്‍ക്ക് കിട്ടുന്ന സല്യൂട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വം അവന് നല്‍കിയത്. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മൂല്യങ്ങളുടെ തെളിവാണത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.

കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സര്‍വദര്‍ശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23), ആന്ധ്രാപ്രദേശില്‍നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 12 വിദ്യാര്‍ഥികള്‍ സംഘമായാണ് നാഗര്‍കോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവര്‍ കന്യാകുമാരിയില്‍ എത്തുകയായിരുന്നു. കന്യാകുമാരിയിലെ ലെമൂര്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ശക്തമായ തിരയില്‍ പെട്ടുപോകുകയായിരുന്നു. ഏഴുപേര്‍ കുളിക്കുന്നതിന് കടലിലിറങ്ങി. ബാക്കിയുള്ളവര്‍ കരയില്‍ ഇരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അപകടവിവരം നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളെയും അറിയിച്ചത്.

മത്സ്യത്തൊഴിലാളികള്‍ ഉടന്‍തന്നെ കടലില്‍ തിരച്ചില്‍ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവര്‍ കന്യാകുമാരി ജില്ലാ ഗവര്‍ണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൂത്തുക്കുടി, കന്യാകുമാരി മേഖലയില്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ക്ഷോഭത്തില്‍ തമിഴ്‌നാട്ടില്‍ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

എബി ജോൺ തോമസ്

ചെരുപ്പിന് പാകമാകുന്ന
കാലായി
ഒരുവൻ
മാറുന്നത്
ആത്മപ്രതിരോധത്തിൻ്റെ
അടയാളമാണ്…

വിരലുകൾ
അക്ഷരങ്ങൾക്ക്
വശപ്പെടുന്നത്
പക്ഷേ,
സ്വത്വത്തിൻ്റെ
ആത്മപ്രഖ്യാപനമാകും..

മൗനത്തിലേക്ക്
ചിറക് പൊഴിച്ച
നമ്മുടെ
രാപ്പക്ഷികൾ
പാതിവെന്ത
ഒരു
ചുംബനത്തിന്
ഇന്നും
കാവലിരിക്കുന്നുണ്ട്.

സന്ധ്യകളൊക്കെയും
ദുർമരണത്തിൻ്റെ
പേക്കിനാവുകളായി
രൂപാന്തരപ്പെട്ട്,
തലച്ചോറിനെ
ആകെയും
കാർന്നുതിന്നുമ്പോഴാണ്
ആത്മാവ്
നിൻ്റെ
ആകാശത്തിലേയ്ക്ക്
ഒളിച്ചു കയറുന്നത്…

മറ്റാർക്കും
വെളിപ്പെടാത്ത
വെയിലിൽ
ഒറ്റക്ക്
ഉരുകി വേകുമ്പോൾ
നീയെന്ന
ഒറ്റയിലയുടെ
നിഴൽവട്ടം
മാത്രമാണ്
ജീവിതമെന്ന്
എപ്പോഴാണ്
നീ
തിരിച്ചറിയുക…

ഉറപ്പാണ്,
മൗനത്തിന്റെ
ഇരുപുറങ്ങളിൽ
ഒറ്റയായവർക്കിടയിൽ
വാക്കുത്സവത്തിൻ്റെ
ഓർമ്മപ്പുഴ
നിലയ്ക്കാതെ
ഒഴുകുന്നുണ്ടാകും…

എബി ജോൺ തോമസ് : കവി,മാധ്യമ പ്രവർത്തകൻ.  കോട്ടയം ഇരവിമംഗലത്ത് ജനനം. ‘നിലാവിൽ മുങ്ങിച്ചത്തവൻ്റെ ആത്മാവ്’ , ‘ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ’ എന്നി രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ജീവൻ, ജെയ് ഹിന്ദ്, മീഡിയവൺ, തുടങ്ങിയ ചാനലുകളിൽ റിപ്പോർട്ടർ ആയിരുന്നു. ഇപ്പോൾ കേരള വിഷൻ ന്യൂസിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു

പ്രശസ്ത ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം അദ്ദേഹത്തിന്റെ ഏജന്റ് ലൂ കൂൾസൺ സ്ഥിരീകരിച്ചു. ശനിയാഴ്ച ലിവർപൂൾ കോമിക് കോൺ കൺവെൻഷനിൽ പങ്കെടുക്കാനിരുന്ന ഹിൽ അവസാനനിമിഷം ഇതിൽനിന്ന് പിൻമാറിയിരുന്നു. അവസാനം അഭിനയിച്ച ടിവി പരമ്പരയായ ദ റെസ്പോണ്ടർ ഞായറാഴ്ച പ്രദർശനം തുടങ്ങിയ അവസരത്തിലാണ് ബെർണാർഡ് ഹില്ലിന്റെ മരണം സംഭവിച്ചത്.

നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മനംകവർന്ന നടനായിരുന്നു ബെർണാർഡ് ഹിൽ. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇതിൽ സിനിമയ്ക്കുപുറമേ നാടകങ്ങളും ടിവി ഷോകളും ഉൾപ്പെടുന്നു. ലോർഡ് ഓഫ് ദ റിം​ഗ്സിലെ തിയഡൻ രാജാവ്, ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് എന്നീ വേഷങ്ങൾ ലോകശ്രദ്ധയാകർഷിച്ചവയായിരുന്നു. പതിനൊന്ന് ഓസ്കർ പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേടിയ രണ്ടുചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു താരവും ഹിൽ ആയിരുന്നു. ലോർഡ് ഓഫ് ദ റിം​ഗ്സും ടൈറ്റാനിക്കുമായിരുന്നു ആ ചിത്രങ്ങൾ.

1944 ഡിസംബർ 17-ന് മാഞ്ചസ്റ്ററിലായിരുന്നു ബെർണാർഡ് ഹില്ലിന്റെ ജനനം. 1975-ൽ പുറത്തിറങ്ങിയ ‘ഇറ്റ് കുഡ് ഹാപ്പെൻ റ്റു യു’ ആണ് ആദ്യസിനിമ. 1976-ൽ ​ഗ്രാനഡ ടെലിവിഷൻ പരമ്പരയായ ‘ക്രൗൺ കോർട്ടി’ലും വേഷമിട്ടു. ബിബിസിക്കുവേണ്ടി അലൻ ബ്ലീസ്ഡെയ്ൽ ഒരുക്കിയ ‘പ്ലേ ഫോർ ടുഡേ’യിലെ യോസർ ഹ്യൂ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. റിച്ചാർഡ് അറ്റൻബെറോ സംവിധാനം ചെയ്ത ​’ഗാന്ധി’ എന്ന ചിത്രത്തിൽ ‘സാര്‍ജെന്റ്‌ പുത്നാം’ എന്ന വേഷത്തിലും ഹിൽ എത്തി. 1990-ന്റെ മധ്യം മുതലാണ് ബെർണാർഡ് ഹിൽ സിനിമകളിൽ സജീവമായത്.

ദ ​ഗോസ്റ്റ് ആൻഡ് ദ ഡാർക്ക്നെസ്സ്, ദ സ്കോർപിയൺ കിം​ഗ്, ദ ക്രിമിനൽ, ദ ലോസ് ഓഫ് സെക്ഷ്വൽ ഇന്നസൻസ്, ദ ബോയ്സ് ഫ്രം കൗണ്ടി ക്ലെയർ, എക്സോഡസ്, വാൾക്കെയർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. അമേരിക്കൻ സ്റ്റോപ് മോഷൻ അനിമേറ്റഡ് കോമഡി ഹൊറർ ചിത്രമായ പാരാ നോർമനിൽ ഒരു ജഡ്ജിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ബെർണാർഡ് ഹിൽ ആയിരുന്നു. പ്രിയതാരത്തിന്റെ മരണവിവരമറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്.

RECENT POSTS
Copyright © . All rights reserved