Latest News

ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്ത് വിട്ടയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് വിജയ് മല്യയെ അറസ്റ്റു ചെയ്തത്. ലണ്ടനിലെ വസതിയില്‍ നിന്നാണ് മല്യയെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ലണ്ടനിലെ കോടതി മല്യയെ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് മല്യ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. 9000 കോടി രൂപ ഇന്ത്യയില്‍െ ബാങ്കുകളില്‍ നിന്നു വായ്പ എടുത്തശേഷം ഇത് തിരിച്ചടക്കാതെ ആയിരുന്നു ഈ മുങ്ങല്‍. തുടര്‍ന്ന് നിരവധി തവണ ഇന്ത്യയിലെ കോടതിയില്‍ ഹാജരാകാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടിരുന്നു എങ്കിലും മല്യ അതിന് തയ്യാറായിരുന്നില്ല. ഇതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോഷ്യം മല്യയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

മല്യയെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല.

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ റിമാന്‍റില്‍ കഴിയുന്ന ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് പേരുടെ ആള്‍ജാമ്യം നല്‍കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. സാക്ഷികളെ സ്വാധീനിക്കരുത് എന്നും കോടതി ഉത്തരവിട്ടുട്ടുണ്ട്. അറസ്റ്റിലായി 85ാം ദിവസമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ദിലീപിന്‍റെ മൂന്നാം ജാമ്യഹര്‍ജിയിലാണ് ഹൈകോടതി ഇന്ന് വിധി പറഞ്ഞത്. കഴിഞ്ഞ മാസം 27 ന് ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്‍റെ മൊഴി ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്റെ വാദങ്ങള്‍. മൊഴിപ്പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്. കേസ് അന്വേഷണത്തിന്‍റെ ഒരു വിവരങ്ങളും പൊലീസ് തന്‍റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി.രാമന്‍ പിള്ള പറഞ്ഞു. റിമാന്‍റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്‍റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി നിര്‍ദേശിക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്ന് ദിലീപിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണത്തിനുള്ള അവകാശം പൂര്‍ണ്ണമായും അച്ഛനല്ലെന്ന് സുപ്രീം കോടതി. ഹാദിയ 24 വയസുള്ള യുവതിയാണ്. അവര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 24 വയസുള്ള ഹാദിയയ്ക്ക് തന്റെ സംരക്ഷകന്‍ ആരാണെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ആവശ്യമാണെങ്കില്‍ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കുമെന്നും കോടതി അറിയിച്ചു.

ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനുള്ള അവകാശമുണ്ടോ എന്ന കാര്യം പരിശോധിക്കും. കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ച എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യപ്രകാരം ഇന്ന് വാദം കേട്ടില്ലെങ്കിലും ഈ നിരീക്ഷണങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നടത്തുകയായിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

മെയ് 24നാണ് ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. തന്റെ മകളെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന പിതാവ് അശോകന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന് കോടതി അനുവാദം നല്‍കി. എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഐഎയും സംസ്ഥാന സര്‍ക്കാരും മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.

പ്രശസ്ത കോമഡി ആർട്ടിസ്റ് ഗിന്നസ് വിനോദിന്റെ വധുവിനെ അന്വേഷിച്ചു ഫേസ് ബുക്കിലൂടെയുള്ള  അപേക്ഷിച്ചു കൊണ്ടുള്ള കല്യാണ അഭ്യർത്ഥന വൈറൽ ആക്കുന്നു.  തന്റെ കല്യാണ ആലോചനകൾ മനഃപൂർവം അയൽ വാസികളിൽ ആരോ മുടക്കുന്നതായും. പ്രായം അതിക്രമിച്ചതായും പറയുന്ന കത്ത് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു . ഈ കഴിഞ്ഞ നാളിലാണ് ഫേസ് ബുക്ക് മാട്രിമോണിയിലൂടെ ഫോട്ടോ ഗ്രാഫർ ആയ യുവാവ് വധുവിനെ അന്വേഷിച്ചതും തുടർന്ന് രണ്ടു മുന്ന് ദിവസങ്ങൾക്കു ശേഷം വധുവിനെ കണ്ടെത്തിയ വിവരം ആ യുവാവ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും

ഗിന്നസ് വിനോദിന്റെ കത്തിന്റെ പൂർണ്ണ രൂപം ….

“ഇത് കോമഡി അല്ല” ഇനിയുള്ള എന്റെ ജീവിതയാത്രയിൽ എന്റെയൊപ്പം നിൽക്കാൻ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം.
ഞാൻ ഒരു കോമഡി ആർട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളിൽ കൊടുത്തത്…….
ഞാൻ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടിൽ വരുന്ന പെണ്ണു വീട്ടുകാരോട് നുണ പറഞ്ഞ് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാൾ എനിക്ക് വരുന്ന കല്ല്യാണങ്ങൾ മുടക്കിക്കൊണ്ടിരിക്കുകയാണ് (എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.)
കല്ല്യാണാലോചനകൾ മുടക്കാൻ അവർ പറയുന്ന കാരണങ്ങൾ ഇതാണ് ‘
1. ഞാൻ വലിയ ഒരു മദ്യപാനിയാണ് ( ഞാൻ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാൽ ആണ് ഞാൻ ഇപ്പോൾ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവർ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നുമില്ല വാർദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ ആ ഒരു ബുദ്ധിമുട്ടുകൾ കാരണം എനിക്ക് എന്റെ അമ്മയേ ഒഴിവാക്കിയിട്ട്  കല്യാണം കഴിക്കാന്‍ പറ്റുമോ??????
3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താൽ വെള്ളം നിൽക്കു ( ശരിയാണ് മഴ പെയ്താൽ വെള്ളം നിൽക്കും വെയിൽ വന്നാൽ ഉണങ്ങും)

ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതിൽ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവർ താൽപ്പര്യമുള്ളവർ വിളിക്കുക( ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും)
mob: 9847355110, 9897921593(Whatsapp)

എത്രപേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്….!!!’

ആ കവിതയുടെ തീക്ഷണതയും സംശുദ്ധിയും ഉൾക്കൊണ്ട് എഴുതുന്നു……

ബിജോ തോമസ് അടവിച്ചിറ

കപട സദാചാരവാദികളുടെ നെഞ്ചിലേക്ക് നിറയൊഴിച്ച , ജാലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി തന്റെ കവിത തുടങ്ങി വെക്കുന്നത് ഇങ്ങനെയാണ്. കൊല്ലം ജില്ലയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരി പെണ്‍കുട്ടിയുടെ സംഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ രോഷത്തില്‍ നിന്നാണ് ജലീഷയുടെ കവിത പിറവി കൊള്ളുന്നതും, സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അത് ചര്‍ച്ച ചെയപ്പെടുന്നതും. ഈ രോഷവും അമര്‍ഷവും വരികളും ശബ്ദവും ജലീഷയുടേത് മാത്രമല്ല, പല പെണ്ണുങ്ങളുടേത് കൂടിയാണ്. ആ വാക്കുകളുടെ ചൂടും, മൂര്‍ച്ഛയും അവള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല,  ഈ അനുഭവത്തിൽ കുടി കടന്നു പോയ ശബ്‌ദിക്കാൻ കഴിവില്ലാതെ പോയ സ്ത്രീകളുടെ  കൂടിയാണ്. എന്നിട്ടും അവള്‍ മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും യോനിയെ യോനിയെന്നും തന്നെ എഴുതി വെച്ചപ്പോള്‍ മൂര്‍ച്ഛയുള്ള വാക്കുകളോടുള്ള ഭയത്തോടെ കപട സദാചാര വാദികള്‍ ഒറ്റ രാത്രി കൊണ്ട് കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നു നീക്കം ചെയ്യിച്ചിരിക്കുന്നു.

ഒരു കവിത പോലും, അതിലെ ആശയം പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധത്തില്‍ പെണ്ണിന്റെ തുറന്നെഴുത്തിനോട് ഇത്രമേല്‍ മാനസികമായ അകല്‍ച്ച കാത്തു സൂക്ഷിക്കാനുള്ള ചേതോവികാരം എന്താകാം? ഇത്ര മാത്രം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സംഭവിക്കുന്നത് എന്ത് കൊണ്ടാകാം? സ്ത്രീയുടെ തുറന്നെഴുത്തിനോടുള്ള ഭയം എന്തിനാകാം? ഇനിയും, മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും തന്നെ അവളെഴുതട്ടെ . അങ്ങനെ എഴുതുന്നത് കൊണ്ട് എന്താണ് സംഭവിക്കുക? പുരുഷാധിപത്യം നിറഞ്ഞ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്ത് നിന്നു കൊണ്ട് വ്യവസ്ഥകളെ പൊളിച്ചു കൊണ്ട് തുറന്നെഴുത്തു നടത്തുക എന്നത് ഏറെ പ്രയാസകരമാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം എന്നറിയാം. അതുകൊണ്ട് തന്നെയാണ് സ്വത്വബോധത്തില്‍ നിന്നു കൊണ്ട് ഉടലിന്റെ രാഷ്ട്രീയത്തെ പറ്റിയുള്ള ജലീഷയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇത്രയേറെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.

ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചു പോന്ന ഒന്നല്ല, ചരിത്രത്തില്‍ തുറന്നെഴുത്തു നടത്തുന്ന, ഉടലിന്റെ രാഷ്ട്രീയം പറയുന്ന ഓരോ പെണ്ണുങ്ങളും അനുഭവിച്ചു പോന്ന, പിന്നിട്ട പാതകള്‍ തന്നെയാണ്. പുരുഷന്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍, വ്യവസ്ഥിതിക്കടിമപ്പെട്ട സ്വത്വബോധത്തില്‍ നിന്നും പുറത്ത് കടന്നു കൊണ്ട് തുറന്നെഴുത്തു നടത്തിയ കമല സുരയ്യ, രാജലക്ഷ്മി, സരസ്വതിയമ്മ തുടങ്ങിയവരെല്ലാം ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ നമുക്ക് മുന്‍പിലെ എണ്ണിയെണ്ണി പറയാവുന്ന ഉദാഹരണങ്ങളാണ്. സമൂഹത്തിന്റെ അധിക്ഷേപങ്ങള്‍, കുത്തുവാക്കുകള്‍, കല്ലേറുകള്‍ എല്ലാം നേരിടേണ്ടി വന്നതത്രയും ആ തുറന്നെഴുത്തുകള്‍ മൂലമായിരുന്നു. രതി പറയുന്ന, പ്രണയം പറയുന്ന, രാഷ്ട്രീയം പറയുന്ന, നിരാസം പറയുന്ന പെണ്ണിനെയെല്ലാം വഴിപിഴച്ചവള്‍ അല്ലെങ്കില്‍ കുടുംബത്തില്‍ പിറക്കാത്തവള്‍ എന്ന ഒരറ്റ പദത്തിലേക്ക് തള്ളിയിട്ടു കൊണ്ട് അവളെ, അവളുടെ എഴുത്തുകളെ അടക്കി നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ എന്നു പറഞ്ഞു സദാചാരത്തിന്റെ വാളുകള്‍ നിങ്ങള്‍ അവള്‍ക്ക് നേരെ വീശുമ്പോള്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് ലിംഗ നീതിയും, സമത്വ ബോധവുമാണ്. സംഭവിക്കുന്നത്, ഈ ഇടങ്ങളെല്ലാം അവളുടേത് കൂടി അല്ലാതാവുകയാണ്.

പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണധികാരത്തിന്റെ ലോകമാണ് ഇത്തരം അടക്കി നിര്‍ത്തലുകളിലൂടെ ഇവര്‍ പറയാതെ തന്നെ പറയുന്നതും. പെണ്ണെഴുത്ത്, തുറന്നെഴുത്, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെയുള്ള ഫെമിനിസ്റ്റ് വിശേഷങ്ങള്‍ നല്‍കി അവളെ നിങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ കൂട്ടത്തില്‍ നിങ്ങള്‍ അപഹരിക്കുന്നത് അവളുടെ വ്യക്തിത്വത്തെ കൂടിയാണെന്ന കാര്യം വിസ്മരിച്ചു കൂട. അല്ലെങ്കിലും, അപഹരിക്കപ്പെട്ടവളുടെ ആകുലതകളും പരിദേവനങ്ങളും നിങ്ങള്‍ക്കെങ്ങനെ അറിയാനാണ്? ശരീരത്തിന്റെ നിമ്‌നോതനങ്ങളെ പറ്റി ഓരോ പെണ്ണും തുറന്ന് എഴുതുമ്പോള്‍ അത് അവളുടെ മാത്രം എഴുത്തല്ല, ലോകത്തിലെ മൊത്തം പെണ്ണുങ്ങളുടെ തുറന്നെഴുതാണ്. സ്വത്വത്തെ കുറിച്ച്, ശരീരത്തെ കുറിച്ച്, വൈകരികതകളെ കുറിച്ച് എഴുതാന്‍ വിലക്ക് കല്പിക്കപ്പെട്ട ഓരോ പെണ്ണിന്റെയും. സ്വന്തം ജീവിതത്തെ അന്യന്റെ ഊന്നുവടിയാകാന്‍ ഒരു പെണ്ണും വിട്ടു കൊടുത്തു കൂട.

വൈക്കം മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ കടന്നു വരാത്ത അശ്ലീലത എങ്ങനെ ഓരോ പെണ്ണെഴുത്തിലും കടന്നു വന്നു? അല്ലെങ്കിലും പെണ്ണെഴുതുമ്പോള്‍ മാത്രം എങ്ങനെ ലിംഗവും മുലയും എല്ലാം അശ്ലീലമായി? നിങ്ങള്‍ നടത്തുന്നത് അധിനിവേശമാണ്, ഓരോ പെണ്ണിന്റെയും വ്യക്തിത്വത്തിന് മുകളില്‍, വൈകരികതക്ക് മുകളില്‍, എഴുത്തിനു മുകളില്‍ നടത്തുന്ന അധിനിവേശം. എഴുത്തിലെ കീഴ്‌വഴക്കത്തില്‍ നിന്നും ഇനിയെങ്കിലും അവള്‍ പുറത്തു കടക്കട്ടെ . എല്ലാം പച്ചയായി, അബ്രാഹ്മണിക്കലായി തുറന്നെഴുതട്ടെ . മുലയെ മുലയെന്നു പറയുമ്പോള്‍, യോനിയെ യോനി എന്നു പറയുമ്പോള്‍ ഭയപ്പെടാതിരിക്കൂ. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടൂ. റിപ്പോര്‍ട്ടിങ്ങിലും തെറിവിളിയിലും അടിച്ചമര്‍ത്തലിലും പെണ്ണിനെ ഒതുക്കത്തിരിക്കാന്‍ ശ്രമിക്കൂ. ഉടലിന്റെ രാഷ്ട്രീയം ഇനി  അവരും പറയട്ടെ.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം. ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്.

Image result for ramaleela-may-last-film-of-dileep charge-sheet-against-dileep-on-october-6th

പള്‍സര്‍ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പോലീസ് കുറ്റപത്രം നല്‍കുക. സുനി ചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസിന്റെ നിലപാട്. ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നകാര്യം മുന്‍ കൂട്ടി കണ്ടാണ് കുറ്റപത്രം അതിനുമുമ്പ് നല്‍കാനുള്ള പോലീസിന്റെ നീക്കം. കുറഞ്ഞത് 20 കൊല്ലമെങ്കിലും തടവ് ശിക്ഷ ദിലീപിന് ലഭിക്കാനുള്ള വകുപ്പുകള്‍ കുറ്റ പത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

Image result for ramaleela-may-last-film-of-dileep charge-sheet-against-dileep-on-october-6th

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന ചിന്ത പോലീസ് ഉന്നതരിലുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദക്കേസുകളിലും മറ്റുമാണ് വിചാരണയ്ക്കായി പ്രത്യേക കോടതി സാധാരണയായി സ്ഥാപിക്കുക.

Image result for dilip back in aluva home

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപില്‍ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പോലീസിനു മുന്നിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന കുറ്റകൃത്യത്തിലെത്തുകയായിരുന്നു എന്ന വാദമായിരിക്കും പോലീസ് കുറ്റപത്രത്തില്‍ ഉന്നയിക്കുക. ഈ സംഭവപരമ്പരകള്‍ കണ്ണിമുറിയാതെ കോടതിയില്‍ ബോധ്യപ്പെടുത്താനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ഓട്ടത്തിലായിരുന്നു പോലീസ്.

Image result for ramaleela-may-last-film-of-dileep charge-sheet-against-dileep-on-october-6th

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതികളുടെ അഭിഭാഷകരും കോടതിയിലുയര്‍ത്തുന്ന പ്രധാനവാദം ഇതുതന്നെയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. പ്രതീഷിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പോലീസ് കണ്ടെടുത്തിരുന്നു.

ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഇതൊഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും കഴിയും.

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധം ‘ആഘോഷിക്കുന്നവർക്ക്’ എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ പ്രകാശ് രാജ്. ഗൗരി കൊല്ലപ്പെട്ടതിൽ മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടർന്നാൽ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങൾ‌ മടക്കി നൽകുമെന്നും പ്രകാശ് രാജ് പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ പരാമർശം വിവാദമായതിനെത്തുടർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം തിരുത്തുമായെത്തിയത്.

‘അവാർഡുകള്‍ തിരിച്ചു നൽകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് തന്റെ കഴിവിനു ലഭിച്ച ബഹുമതിയാണ്, അതിനെ അംഗീകരിക്കുന്നു. ഗൗരി ലങ്കേഷിന്റെ ആ മരണത്തെ ‘ആഘോഷ’മാക്കിയവർക്കുള്ള മറുപടിയാണ് പ്രസംഗത്തിലൂടെ നൽകിയത്. സമൂഹമാധ്യമങ്ങളിൽ ഗൗരിയുടെ മരണം ആഘോഷിച്ചവരിൽ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. പക്ഷേ അദ്ദേഹം ഇവർക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല, യാതൊരു നിലപാടും വ്യക്തമാക്കുന്നുമില്ല.

ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു, വേദനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ഞാനൊരു പാർട്ടിയിലും അംഗമല്ല. ഒരു പാർട്ടിക്കും എതിരുമല്ല. പക്ഷേ പ്രധാനമന്ത്രിയുടെ നിശബ്ദത പേടിപ്പെടുത്തുന്നുവെന്നാണു പറഞ്ഞത്. രാജ്യത്തെ പൗരനെന്ന നിലയിൽ അതിനുള്ള അവകാശം എനിക്കുണ്ട്.’ പ്രകാശ് രാജ് വ്യക്തമാക്കി. തന്റെ പരാമർശങ്ങളെപ്പറ്റി വെറുതെ കോലാഹലങ്ങളുണ്ടാക്കി ചർച്ച തുടരുന്നതിൽ താത്പര്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

ഡിവൈഎഫ്‌ഐയുടെ 11–ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസംഗം. ‘ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാൾ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരിൽ ചിലർ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാൽ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണ്.

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിക്കുമ്പോൾ ഞാൻ ആശങ്കാകുലനാകുന്നു. നിങ്ങൾക്കറിയാമോ, എനിക്ക് അഞ്ച് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ, തന്നേക്കാള്‍ വലിയ നടനാണെന്നു തെളിയിക്കാനാണു മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ല.

ഞാനൊരു അറിയപ്പെടുന്ന നടനാണ്. നിങ്ങളുടേത് (മോദി) അഭിനയമാണെന്നു തിരിച്ചറിയാൻ എനിക്കു പറ്റില്ലെന്നാണോ കരുതുന്നത്? എന്താണ് സത്യം, എന്താണ് അഭിനയം എന്നു മനസ്സിലാക്കാൻ എനിക്കു സാധിക്കുമെന്ന പരിഗണന കാണിക്കണം. മൗനം തുടരുകയാണെങ്കിൽ അവാർ‍ഡുകൾ തിരികെ നൽകുന്നതിനെ കുറിച്ച് ഞാനാലോചിക്കുകയാണ്.– പ്രകാശ് രാജ് തുറന്നടിച്ചു.

ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗൗരിയുടെ സംസ്കാര ചടങ്ങിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തിരുന്നു.

 

അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് കസേരയിൽ ഇരിയ്ക്കുന്ന അസ്ഥികൂടം !! സംഭവം കേരളത്തിൽ തന്നെ തിരുവനന്തപുരത്ത്. ഡെന്റൽ കോളേജിലെ മുൻ ട്യൂട്ടറുായ മെഡിക്കൽ കോളേജ് പഴയറോഡ് ടിസി 17/1875 മുളവന വീട്ടിൽ ഡോ. കെ.പി. രാധാകൃഷ്ണന്റെ (70) മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. പത്ത് വർഷമായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ മകളോടൊപ്പമാണ്. ഫോൺ വിളിക്കുന്നത് പോലും രാധാകൃഷ്ണന് ഇഷ്ടമില്ലായിരുന്നു. അയൽവാസികളെ വിളിച്ചാണ് ബന്ധുക്കൾ വിവരങ്ങൾ തിരക്കിയിരുന്നത്. കുറെ ദിവസങ്ങളായി രാധാകൃഷ്ണനെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വിവരം മകളെ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

തുടർന്ന് ബന്ധുക്കളോടൊപ്പമെത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ പൊളിച്ച് അകത്ത് കടക്കവെയാണ് ഹാളിലെ സോഫയിൽ രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലാകെ ദുർഗന്ധം പരന്നിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും രാധാകൃഷ്ണൻ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. ടി.വി കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പത്തടി പൊക്കമുള്ള മതിൽ, എട്ടടി പൊക്കമുള്ള ഗേറ്റ്. ഇത് കടന്ന് വേണം രാധാകൃഷ്ണന്റെ വീട്ടിലെത്താൻ. പുറത്ത് നിന്ന് നോക്കിയാൽ പോലും അകത്ത് നടക്കുന്നതെന്ന് അറിയില്ല. ഡെന്റൽ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ച രാധാകൃഷ്ണൻ ട്യൂട്ടറായാണ് വിരമിച്ചത്. വിദേശത്തും ജോലി നോക്കിയിട്ടുണ്ട്. വീടും സ്ഥലവും ഉൾപ്പെടെ കോടികളുടെ ആസ്തിയാണുള്ളത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. സമീപ വീട്ടിൽ നിന്ന് താത്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചാണ് പൊലീസ് സംഘം അകത്ത് കടന്നത്. വൈദ്യുതി കണക്ഷൻ കൊടുത്തപ്പോൾ ടി.വിയും ഫാനും ഓണായി. ഇതിൽ നിന്നാണ് ടി.വി കാണുന്നതിനിടയിൽ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയത്. മരണ ശേഷമാകാം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിച്ചത്.

മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. അദ്ദേഹത്തെ കാണാന്‍ ആരും ശ്രമിച്ചില്ല. പുറത്തു കണ്ടില്ലെങ്കിലും ചോദിച്ചെത്തുന്ന അയല്‍വാസികള്‍ ഇല്ല എന്നതാണ് നഗരത്തിന്റെ ശാപം. ഈ ശാപത്തിന്റെ ഒടുവിലെ ഇരയാകില്ല രാധാകൃഷ്ണൻ.

ഈ കാലഘട്ടത്തിലും ഇന്ത്യയിൽ അന്ധവിശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും നാൾക്കു നാളായി കൂടി കൂടി വരികയാണ്. ഓ​രോ​രോ സം​ഭ​വ​ങ്ങ​ളി​ലാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ പി​ഞ്ചു കു​ഞ്ഞി​നെ വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞ് തീ​ക്ക​ന​ലി​ന്‍റെ പു​റ​ത്തു​കി​ട​ത്തി​യ സം​ഭ​വ​മാ​ണ് ഒ​ടു​വി​ലാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ലി ധാ​ർ​വാ​ഡ​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഏ​ക​ദേ​ശം ഒ​രു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് തീ​ക്ക​ന​ലി​ൽ കി​ട​ത്തു​ന്ന​ത്. മു​ഹ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​യെ ക​ന​ലി​ൽ കി​ട​ത്തി​യ​ത്. കു​ട്ടി​യു​ടെ ഏ​ത് ആ​ഗ്ര​ഹ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​വു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ഇ​തി​നു​പി​റ​കി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ലാസ് വേഗസ്∙ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. മാൻഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണു പ്രാഥമിക റിപ്പോർട്ട്. നൂറിലധികം പരുക്കേറ്റുതായി പൊലീസ് പറഞ്ഞു.

ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. പരിപാടി ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കളൊന്നും ആക്രമികൾ ഉപയോഗിച്ചിട്ടില്ല. യന്ത്രത്തോക്കുകളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നു കരുതുന്നു. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ശക്തമാണെന്നു ലാസ് വേഗസ് മെട്രോപൊളീറ്റൻ പൊലീസ് അറിയിച്ചു.

കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

RECENT POSTS
Copyright © . All rights reserved