Latest News

ഷിക്കാഗോ: വിലയില്‍ വീണ്ടും വന്‍ കുതിച്ചുകയറ്റവുമായി ബിറ്റ്‌കോയിന്‍ അവധിവ്യാപാരത്തിനു തുടക്കം. ഷിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്‌സ്‌ചേഞ്ചിലാണ്(സിബിഒഇ) ഇന്നലെ ആദ്യമായി ബിറ്റ്‌കോയിന്‍ അവധിവ്യാപാരം തുടങ്ങിയത്. ജനുവരിയില്‍ അവസാനിക്കുന്ന അവധിവ്യാപാര കരാറുകള്‍ 17,450 ഡോളറിലും ഫെബ്രുവരിയിലേത് 18,880ഡോളറിലും മാര്‍ച്ചിലേത് 19040 ഡോളറിലുമാണ് വ്യാപാരം നടന്നത്.

സ്‌പോട് വിപണിയില്‍ നിലവില്‍ വില 16500 ഡോളറിനടുത്ത് ആയിരിക്കുമ്പോഴാണ് ഇത്രയും ഉയര്‍ന്ന പ്രീമിയത്തില്‍ അവധിവ്യാപാരം നടക്കുന്നത്. തുടക്കത്തില്‍ ജനുവരിയിലെ കരാറുകള്‍ 25 ശതമാനത്തോളം ഉയര്‍ന്നതിനെത്തുടര്‍ന്ന്, വിപണികളിലെ വന്‍ ചാഞ്ചാട്ടം തടയുന്നതിനുള്ള ഉപാധിയായ സര്‍ക്കീട്ട് ബ്രേക്കറുകള്‍ പ്രകാരം രണ്ടുതവണ വ്യാപാരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

അവധിവ്യാപാരം തുടങ്ങിയത് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതിലേക്കു നയിക്കുമെന്ന് ഒരു വിഭാഗം നിക്ഷേപകര്‍ കരുതുമ്പോള്‍ ബിറ്റ്‌കോയിന്‍ കുമിളയാണെന്നും പൊട്ടിത്തകരുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ കേന്ദ്രബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്, ന്യൂസിലാന്‍ഡിലെ കേന്ദ്രബാങ്ക് ബിറ്റ്‌കോയിന്‍ കുമിളയാണെന്നു പറഞ്ഞപ്പോള്‍, യൂറോപ്യന്‍ കേന്ദ്രബാങ്കും ദക്ഷിണകൊറിയയും ബിറ്റ്‌കോയിനു കൃത്യമായ നിയന്ത്രണങ്ങളില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു.

ദിലീപിനെ കുറിച്ച് പല ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തിയ ആളാണ് സിനിമാ മംഗളത്തിലെ ലേഖകന്‍ പല്ലിശേരി. ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചും ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുമുള്ള പല്ലിശേരിയുടെ വെളിപ്പെടുത്തലുകള്‍ ഒരു ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ പല്ലിശേരിയേയും ഈ കേസില്‍ പൊലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യം സിനിമാ മംഗളത്തിലെ പതിവു കോളമായ അഭ്രലോകത്തിലൂടെ പല്ലിശ്ശേരി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ദിലീപിനു ഗള്‍ഫില്‍ ചെന്നു പുട്ട് വില്‍ക്കാന്‍ വേണ്ടി കോടതി ആറ് ദിവസത്തേയ്ക്കു പാസ്‌പോര്‍ട്ട് തിരികെ കൊടുത്തു. ജാമ്യം കൊടുത്ത വേളയില്‍ അതൊക്കെ വാങ്ങി വച്ചത് എന്തിനാണ്? നടിയുടെ കേസില്‍ അവസാനം ജനങ്ങളാകുമോ പ്രതികള്‍?സുഖമില്ലാത്ത ദിലീപിന്റെ അമ്മയെ പരിതാപകരമായ അവസ്ഥയില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയതെന്തിനാണ്, കാവ്യയെയും മീനാക്ഷിയെയും കൊണ്ടുപോകാതെ. എന്തെങ്കിലും ഗൂഢമായ ലക്ഷ്യം ഈ യാത്രയില്‍ ഉണ്ടോ?

ദിലീപ് അമ്മയേയും കൊണ്ട് വിമാനം കയറിയപ്പോള്‍ മുതല്‍ പലരും ചോദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വായനക്കാര്‍ സമ്മതിച്ചില്ല. ഇതുവരെ എല്ലാ കാര്യവും തുറന്നെഴുതിയ ശേഷം ഇപ്പോള്‍ പിന്മാറുന്നത് ഭയന്നിട്ടാണോ അതോ ഗുണകരമായ എന്തെങ്കിലും ഉണ്ടായതുകൊണ്ടണോ എന്നെല്ലാം ചോദിച്ചിരിക്കുന്നു.

ദേ പുട്ട് കഴിക്കാന്‍ പോയ ഗള്‍ഫ് മലയാളികളില്‍ ചിലര്‍ വിളിച്ചു. അവര്‍ ഗംഭീര അഭിപ്രായമാണ് ദേ,പുട്ടിനെക്കുറിച്ചു പറയുന്നത്. 100ല്‍ പരം പുട്ട് ഉണ്ട്. വ്യത്യസ്ത തരത്തിലുള്ള ബിരിയാണികള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ്. പക്ഷേ സിനിമയില്‍ ഉള്ള രണ്ടു പേര്‍ ഉള്ളതുകൊണ്ടാണോ എന്നറിയില്ല കഴുത്തറുക്കുന്ന ചാര്‍ജാണ്.

Image may contain: 7 people, people smiling, people standing

 

മറ്റൊരാള്‍ പറഞ്ഞതിങ്ങനെ.
‘ഇത് വെറുമൊരു പുട്ട് കച്ചവടമല്ല. പല കച്ചവടങ്ങളും ഇതിനിടയില്‍ പൊടിപൊടിക്കും.
വേറൊരാള്‍ പറഞ്ഞതിങ്ങനെ: നടി ആക്രമിച്ച കേസുമായി ബന്ധമുള്ള ആരൊക്കെയോ ഗള്‍ഫില്‍ ഉണ്ടെന്നു സാരം. കാവ്യയേയും മീനാക്ഷിയെയും കൊണ്ടു വരാതെ നടക്കാന്‍ പോലും കഴിയാത്ത അമ്മയെ കൊണ്ടു വന്നത് രഹസ്യം കടത്താനാണെന്നും പ്രചാരമുണ്ട്’.

Image may contain: 12 people, people smiling, people standing

 

എനിക്കിതൊന്നും അറിയില്ല സൂഹൃത്തുക്കളെ എനിക്കു വാര്‍ത്ത നല്‍കുന്നവരില്‍ നിന്നും ഇതേക്കുറിച്ച് ഒന്നും ലഭിച്ചിട്ടില്ല. അവര്‍ പറയാത്ത കാലം വരെ ഞാന്‍ അഭിപ്രായം പറയില്ല.’
‘താങ്കളെ ആലുവയില്‍ പൊലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി അവര്‍ എല്ലാം ചോദിച്ചറിഞ്ഞെന്നും വലിയ രീതിയില്‍ പ്രചരണമുണ്ട്.
എന്താണവിടെ നടന്നത് ? താങ്കളെ മര്‍ദിച്ചോ?
‘ ആദ്യം ഞാനൊന്ന് ഉറക്കെ ചിരിക്കട്ടെ’
‘എന്തിന്?
‘തമാശ കേട്ടതിന്’
‘തമാശയോ?ഇവിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ താങ്കള്‍ പൊലീസ് ക്ലബില്‍ പോയ വാര്‍ത്ത സജീവമാണ്. സത്യം പറയാമല്ലോ വര്‍ഷങ്ങളായി ഞങ്ങളെ പോലുള്ളവര്‍ താങ്കളുടെ കോളം വായിച്ചു രസിക്കുന്നവരാണ്. ‘

കഴിഞ്ഞ 4 വര്‍ഷം മുന്‍പാണ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയില്‍ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകന്‍ റിപ്പോര്‍ട്ട് എനിക്കു നല്‍കിയത്. അന്നൊന്നും അത് ചതിയാണെന്ന് അറിഞ്ഞില്ല. അത്രമാത്രം മോശമായ രീതിയിലാണ് ദിലീപിനോടും കുഞ്ഞിനോടും മഞ്ജു വാര്യര്‍ പെരുമാറിയതെന്നായിരുന്നു ദിലീപിന്റെ മെസ്സഞ്ചര്‍ എനിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ദിലീപിനെപ്പോലൊരു ജനകീയ നടനോട് നല്ല നടിയും ഭാര്യയുമായ മഞ്ജുവാര്യര്‍ ഇങ്ങനെയൊക്കെ പെരുമാറിയതില്‍ (അങ്ങനെയാണ് എന്നോട് പറഞ്ഞത്). വല്ലാത്ത ദേഷ്യം തോന്നി. ഞാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും എന്റെ എഴുത്തും മറ്റു വിവരങ്ങളും ഞാന്‍ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു കൊള്ളട്ടെ,പൊലീസ് ക്ലബ്ബില്‍ വച്ച് വളരെ മാന്യമായ രീതിയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന പരിഗണന നല്‍കിക്കൊണ്ടാണ് ഒരു മണിക്കൂര്‍ സമയം സംസാരിച്ചത്. ഒന്നും മറച്ചുവയ്ക്കാതെ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. പറഞ്ഞതു പലതും ഇവിടെ എഴുതാന്‍ പറ്റില്ല. അതു കേസുമായി ബന്ധപ്പെട്ടതും കോടതിയില്‍ ആവശ്യമുള്ളതുമാണ്.
ഞാന്‍ പൊലീസ് ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങി ഞങ്ങളുടെ വാഹനത്തില്‍ കയറിയിരുന്ന സമയം ഒരു കോള്‍ വന്നു.
‘ഈ കേസില്‍ രണ്ടു ക്വട്ടേഷനാണുള്ളത്. ഒന്ന് മാഡത്തിന്റെ ക്വട്ടേഷന്‍, രണ്ട്, സൂപ്പര്‍ സ്റ്റാറിന്റെ ക്വട്ടേഷന്‍. അക്കാര്യങ്ങള്‍ പൊലീസ് ചോദിച്ചോ? താങ്കള്‍ പറഞ്ഞോ?
‘ഞാന്‍ അക്കാര്യം ഉദ്യോഗസ്ഥരോടു ചോദിച്ചു. അതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അവരുടെ രീതിയില്‍ സംസാരിച്ചു.’അക്കാര്യം വിശദീകരിക്കാന്‍ എനിക്കു താത്പര്യമില്ല’.
മാഡത്തിനെ അറസ്റ്റ് ചെയ്യുമെന്നു വരെ പറഞ്ഞിരുന്നതല്ലേ? പിന്നീട് വളരെ എളുപ്പത്തില്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടില്ലേ. ?
‘ഇനി അതേക്കുറിച്ചു ഞാന്‍ പറയില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ അത് കേസിനെ ബാധിക്കും.’
ദിലീപ് രക്ഷപ്പെടും, അല്ലേ?
അതൊക്കെ കോടതി തീരുമാനിക്കട്ടെ
നടിയുടെ വിവാഹം മുടങ്ങിയതോ മുടക്കിയതോ?
ജനുവരിയിലാണ് കല്യാണം എന്നറിഞ്ഞു.
താങ്കള്‍ ആരെയോ ഭയപ്പെടുന്നതുപോലെ
എന്തിന് എനിക്കറിയാവുന്ന കാര്യങ്ങളല്ലേ പറയാനും എഴുതാനും കഴിയൂ.
ഒരാളെയും ബോധപൂര്‍വ്വം ഞാന്‍ വേദനിപ്പിച്ചിട്ടില്ല.
ഒരു കാര്യം കൂടി ചോദിച്ചോട്ടേ അന്വേഷണ ഉദ്യോഗസ്ഥര്‍ രാവും പകലും കഷ്ടപ്പെട്ട് തെളിവുകള്‍ ഉണ്ടാക്കുന്നു ഒടുവില്‍ ആ തെളിവുകള്‍ എല്ലാം ഇല്ലാതാക്കാന്‍ ഭരണയന്ത്രവുമായി ബന്ധപ്പെട്ട കൊതുകുകള്‍ ചെല്ലുമോ?
‘ഇനി പലതും കോടതി അലക്ഷ്യമാകാന്‍ സാധ്യതയുള്ളതു കൊണ്ട് ചിലതൊക്കെ വിസ്മരിക്കാം.
ഒറ്റ ചോദ്യം കൂടി
എന്താണ്?
ചാനലില്‍ കയറിയിരുന്ന് ദിലീപിനു വേണ്ടി വാദിച്ചപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് എ.ഡി.ജി.പി. ബി. സന്ധ്യയെ ഒരു സ്ത്രീയാണെന്ന പരിഗണന പോലും ഇല്ലാതെ കടന്നാക്രമിച്ച രണ്ടു പേര്‍ക്കു നേരെ കേസെടുത്തതായി അറിയാന്‍ കഴിഞ്ഞു. അത് സത്യമാണോ?

ഞാനും ഇതൊക്കെ പറഞ്ഞു കേട്ടതാണ്. അന്വേക്ഷണ ഉദ്യോഗസ്ഥരൂടെ ജോലി തടസ്സപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ അവര്‍ മോശക്കാരാണെന്നും പക്ഷപാദികളാണെന്നും ദിവസങ്ങളോളം പറയുകയും അവരില്‍ നിന്നും ദിലീപിനു നീതി ലഭിക്കുകയില്ലെന്നും പറഞ്ഞ് അഹങ്കരിച്ച ചിലരൊക്കെയുണ്ട്. ബി.സന്ധ്യയെ അത്രമാത്രമാണ് അറ്റാക്ക് ചെയ്തത്. കേസെടുത്തിട്ടില്ലെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന അഭിപ്രായം എനിക്കുണ്ട് കേസ് കൊടുത്തോ എന്ന് ഇനിയും വ്യക്തമല്ല.’
‘അപ്പോള്‍ കേസെടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നു വിശ്വസിച്ചോട്ടെ’
‘അതൊക്കെ നിങ്ങളുടെ ഇഷ്ടം ഞാന്‍ പറഞ്ഞതു വിശ്വസിക്കരുത്. എന്റെ പക്കല്‍ തെളിവുകള്‍ ഇല്ല….’

ബ്രിസ്‌റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങ് ഹെന്‍ഗ്രൂവ് കമ്യൂണിറ്റി സെന്ററില്‍ നടന്നു. ആറു മണിക്ക് ആരംഭിച്ച ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയത് പ്രസാദ് ജോണും ?ഷെല്‍ബി വര്‍ക്കിയുമായിരുന്നു. ബ്രിസ്‌റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ ജെയിംസ് തോമസ് സ്വാഗത പ്രസംഗം നടത്തി. പ്രസാദ് ജോണും ഷെല്‍വി വര്‍ക്കിയും ചടങ്ങില്‍ സംസാരിച്ചു.മുന്‍കാല റിപ്പോര്‍ട്ട് ക്ലബ് ക്യാപ്റ്റന്‍ അനുഗര്‍ ജോയ്‌സണ്‍ വായിച്ചു.ക്ലബിന്റെ ട്രഷറര്‍ ജെറിന്‍ മാത്യു ഫിനാന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ടോം മാത്യുവും ക്ലബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

വിശിഷ്ടാതിഥികള്‍ ക്ലബ് അംഗങ്ങളെ മെഡല്‍ നല്‍കി അംഗീകരിച്ചു.മികച്ച ബാറ്റ്മാനുള്ള അവാര്‍ഡ് ടോം മാത്യൂസിന് ശ്രീ.പ്രസാദ് ജോണ്‍ കൈമാറിയപ്പോള്‍ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ് ബെന്‍സോജ് ജോര്‍ജ്ജ് ഷെല്‍വി വര്‍ക്കിയില്‍ നിന്നും സ്വീകരിച്ചു. മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് സെഞ്ച്വറി സ്വന്തമാക്കി ക്ലബിന് അഭിമാനമായി മാറിയ ജോഫി റെജിയ്ക്ക് ചെയര്‍മാന്‍ ജെയിംസ് തോമസ് കൈമാറി. ക്ലബിന് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി നല്‍കിയ തോമസ് കോവൂരിനും സ്മിത്ത് ജോര്‍ജ്ജിനും അവാര്‍ഡുകള്‍ നല്‍കി.ക്ലബ് സെക്രട്ടറി ആശിഷ് ജോര്‍ജ് ടോം മാത്യുവിനും അവാര്‍ഡ് കൈമാറി. ക്ലബ് മാന്‍ അവാര്‍ഡ് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ജെറിന്‍ മാത്യുവിന് സമ്മാനിച്ചു.

ബെന്‍ ലാലു അലക്‌സും ബെന്‍ ജോസ് ജോര്‍ജ്ജും ചേര്‍ന്ന് യോഗത്തില്‍ കേക്ക് മുറിച്ചു. മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്ലബ് സെക്രട്ടറി അശിഷ് ജോര്‍ജ്ജ് നന്ദി അറിയിച്ചു. മനു വാസു പണിക്കരുടെ ഗാനവും ഷെഫ് ഭരണിയുടെ ബിരിയാണിയും ആസ്വദിച്ചാണ് ഏവരും മടങ്ങിയത്.

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം. ഡിസംബര്‍ 16 ന് 11 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയാഗാന്ധി അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേല്‍ക്കും. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.

സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ നേരിടുന്ന ആദ്യ വെല്ലുവിളി ഗുജറാത്ത് തെരഞ്ഞെടുപ്പാണ്. നരേന്ദ്രമോഡിയുമായി ശക്തമായ പോരാട്ടം നടത്തുന്ന രാഹുലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിച്ച് അധികാരം നേടാനായാല്‍ അത് നല്ല തുടക്കമാകും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ”കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലവത്തായ കാലയളവ് ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു” ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

പ്രധാനമന്ത്രിയുടെ ട്വിറ്റിന് മണിക്കൂറുകള്‍ക്ക് ശേഷം നന്ദി അര്‍പ്പിച്ച് രാഹുലും രംഗത്ത് വന്നു. ”മോദിജി താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ പറഞ്ഞത്.

16ന് പതിനൊന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചാണ് രാഹുലിന്റെ സ്ഥാനാരോഹണം. സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും രാഹുല്‍ ചുമതലയേറ്റെടുക്കുക. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും.

കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍.

ന്യൂഡല്‍ഹി: ബിജെപിയുടെ റോഡ് ഷോയ്ക്കിടെ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പാക്ക് ഭീകരസംഘടനകളുടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു ഒറ്റയാന്‍ ആക്രമണമായിരിക്കുമെന്നാണ് സൂചന.

നേരത്തെ അറസ്റ്റിലായ രണ്ട് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഈ സൂചനകള്‍ ലഭിച്ചത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ജനപ്രീതിയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന റാലിയാകും ഭീകരര്‍ ഉന്നം വയ്ക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും റോഡ് ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഭീകരവാദ ഭീഷണിയുള്ളതിനാലാണെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞിരുന്നില്ല. എന്നാല്‍, വിലക്കേര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഒരു സംഘടനയുടേയും പിന്തുണയുമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെയാണ് ‘ലോണ്‍ വൂള്‍ഫ്’ എന്ന് പറയുന്നത്. നവബറില്‍ മധ്യപ്രദേശില്‍ നിന്നും അറസ്റ്റിലായ ഉറോസ് ഘാനാണ് ഇത്തരത്തില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തിലുള്ള രണ്ട് ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് ആയുദ്ധങ്ങളും സ്‌ഫോടകവസ്തുക്കളും കൈമാറിയതായി ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.

മറ്റൊരു ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഉബൈദ് മിശ്രയും സമാനമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇയാളാണ് ഗുജറാത്തിലെ റോഡ് ഷോ ലക്ഷ്യം വയ്ക്കുന്നതായി മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കൊലപാതകം, ബലാല്‍സംഗം, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.

അമീറുളിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിക്രമിച്ചു കയറല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍, ദളിത് പീഡനത്തിലെ വകുപ്പുകള്‍ എന്നിവയാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിഭാഗവും വാദിച്ചു. 9 മാസത്തോളം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നില്ല സമവായ ശ്രമവുമായി ഫ്രാൻസും. ഖത്തറിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ആറു മാസം പിന്നിട്ടിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല. മധ്യസ്ഥശ്രമമായി കണ്ടിരുന്ന ജിസിസി ഉച്ചകോടി തകർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖത്തര്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഭയത്തോടെയാണ് ഗൾഫ് ലോകം നോക്കിക്കാണുന്നത്. ബ്രിട്ടനില്‍ നിന്ന് 800 കോടി ഡോളറിന്റെ 24 ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഖത്തര്‍ വാങ്ങാനൊരുങ്ങുന്നത്.

ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ യുദ്ധവിമാനങ്ങള്‍ ഖത്തര്‍ സൈന്യത്തെ ശക്തമാക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസൺഅഭിപ്രായപ്പെട്ടു. ഫ്രഞ്ച് വിമാനക്കമ്പനിയില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 100 കോടി ഡോളറിന്റെ കരാറില്‍ കഴിഞ്ഞ ദിവസം ഖത്തർ ഒപ്പുവെച്ചിരുന്നു. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ശേഷം സമവായ ശ്രമവുമായി രംഗത്തുവന്നത് കുവൈറ്റായിരുന്നു. കുവൈറ്റിൽ നടന്ന ജിസിസി ഉച്ചകോടിയിലും തീരുമാനമായില്ല. എന്നാൽ കുവൈറ്റിന്റെ ശ്രമങ്ങൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു.

ലണ്ടന്‍ സ്വദേശിനിയായ സിയാന്‍ ജെയിംസണ്‍ എന്ന 26 കാരിയാണ് ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടന്നു അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ . ഒരു മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധം നടത്തിയെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആളൊഴിഞ്ഞ പരിസരമുള്ള ആ വാടക വീട്ടിലിരുന്നു പെണ്‍കുട്ടി ഒരു പുസ്തകം എഴുതുന്ന തിരക്കിലായിരുന്നു.

Image result for Woman claims she had 'amazing' sex with 19th Century ghost she spotted in painting

വീട്ടുടമസ്ഥന്‍ ഉപേക്ഷിച്ച് പോയ ചില പുസ്തകങ്ങളും ഫോട്ടോകളും ആ വീട്ടില്‍ ഉണ്ടായിരുന്നു. ഒരു യുവാവിന്റെ ഫോട്ടോയും മുറിയില്‍ തൂക്കിയിട്ടിണ്ടായിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ താന്‍ പഴയ കാമുകനെ സ്വപ്നം കണ്ടു. കാമുകന്‍ തന്റെ കൂടെ കിടക്കുന്നത് പോലെയാണ് പെണ്‍കുട്ടിക്ക് ആദ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയ പെണ്‍കുട്ടിക്ക് തന്റെ കിടക്കയില്‍ മറ്റൊരാള്‍ കൂടി ഉള്ളത് പോലെ അനുഭവപ്പെട്ടു.

Image result for Woman claims she had 'amazing' sex with 19th Century ghost she spotted in painting

പുറത്തേക്ക് ഓടുവാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. താഴേക്ക് തെറിച്ച് വീണ പെണ്‍കുട്ടിയെ യുവാവ് പിറകില്‍ നിന്നും സ്പര്‍ശിച്ചു. അപ്പോഴാണ് ചുമരിലെ ഫോട്ടോയിലുള്ള യുവാവാണ് തന്റെ അടുത്തുള്ളത് എന്ന കാര്യം യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇരുവരും തമ്മില്‍ സംസാരമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ ആ യുവാവിന്റെ പേര് റോബര്‍ട്ട് എന്നാണെന്നും, പത്ത് കൊല്ലം മുമ്പാണ് ഇയാളുടെ മരണം സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായതായും യുവതി അവകാശപ്പെടുന്നു.

കുഞ്ചാക്കോ ബോബന്‍  നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്തു. കൈനകരി മുട്ടേല്‍ പാലം സ്വദേശികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച്ച ആക്രമണമുണ്ടായത്. മദ്യ ലഹരിയിലെത്തിയ അഞ്ചംഗ സംഘം ഫിലിം യൂണിറ്റിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായാണ് പരാതി.

സംഭവത്തിൽ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.

ഇന്നലെ രാത്രി 8.30-ഓടെ കൈനകരി മുട്ടേല്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഷൂട്ടിംഗ് നടക്കുന്നതിനിടയിലെത്തിയ അഞ്ച് അംഗം സംഘം കുഞ്ചാക്കോ ബോബനുമൊത്തുള്ള സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഷൂട്ടിംഗ് കഴിയാതെ ഫോട്ടോ എടുക്കാന്‍ കഴിയില്ലെന്ന് യൂണിറ്റിലെ ജീവനക്കാര്‍ അറിയിച്ചതോടെതോടെ ഇവര്‍ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും തടഞ്ഞപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂണിറ്റ് അംഗങ്ങള്‍ പറയുന്നു.

ഷൂട്ടിംഗ് സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തതിനെ തുടർന്ന് നെടുമുടി പോലീസെത്തി രണ്ട് പേരെ പിടികൂടുകയായിരുന്നു. അക്രമി സംഘത്തിലെ രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മുട്ടപ്പാലം റോഡില്‍ ഷൂട്ടിംഗ് യൂണിറ്റിന്റെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതായും തങ്ങളുടെ വാഹനം കടന്നു പോകാനായി വണ്ടി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യൂണിറ്റംഗങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രശ്നങ്ങളുണ്ടായതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് കൈനകരിയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് ദിവസം പൂര്‍ത്തിയായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് തത്ക്കാലം ഷൂട്ടിംഗ് നിര്‍ത്തി വച്ചു.

ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘അലമാര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് ചിത്രത്തില്‍ നായികയായിയെത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തിൽ ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

RECENT POSTS
Copyright © . All rights reserved