Latest News

ഇംഗ്ലണ്ട് ഓസ്ട്രേലിയ ക്രിക്കറ്റ് വൈരത്തിന്‍റെ ഏറ്റവും വലിയ പോരാട്ടവേദിയാണ് ആഷസ്. 1882 തുടങ്ങിയ ക്രിക്കറ്റ് വൈരം ഒരോ ആഷ്സ് പരമ്പരയില്‍ എത്തുമ്പോള്‍ തീപിടിക്കും. അത്തരത്തിലുള്ള വാക്പോരുകള്‍ ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയിലും സംഭവിച്ചിട്ടുണ്ട്. പല ഓസ്ട്രേലിയന്‍ ഇംഗ്ലീഷ് താരങ്ങള്‍ വാക്പോര് നടത്തി.
എന്നാല്‍ അതിനപ്പുറം ചില കടുംകൈകള്‍ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ക്രിക്കറ്റ് ആരാധക സംഘമായ ബര്‍മി ആര്‍മി. ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണ്ണറെ ലക്ഷ്യമിട്ടാണ് ഇവരുടെ പുതിയ നീക്കം. വര്‍ണ്ണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ഗാനമാണ് ഇവര്‍ സ്റ്റേഡിയത്തില്‍ ആലപിച്ചത്.

Image result for david warner and wife image
ഡേവിഡ് വാര്‍ണ്ണറുടെ ജീവിത പങ്കാളിയുടെ ഭൂതകാലത്തിലെ ഒരു സംഭവമാണ് ഗാനത്തിന്‍റെ അടിസ്ഥാനം. ഡേവിഡ് വാര്‍ണ്ണറുടെ ഇപ്പോഴത്തെ ജീവിത പങ്കാളി കാന്‍റിസും, ന്യൂസിലാന്‍റ് റഗ്ബി താരം ബില്‍ വില്ല്യംസും സിഡ്നിയിലെ ഒരു ബാറില്‍ നിന്നും ലൈംഗികമായി ബന്ധപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
2007 ലെ ഈ സംഭവം ഒരു വണ്‍നൈറ്റ് സ്റ്റാന്‍റ് ആണെന്ന് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് വാര്‍ണ്ണര്‍ കാന്‍റിസുമായി ചേരുന്നത്. എന്നാല്‍ ഈ സംഭവം അങ്ങനെ വിടാതെ അത് വച്ച് വര്‍ണ്ണറെ ആക്രമിക്കുകയാണ് ഇംഗ്ലീഷ് ആരാധക സംഘം.

ബോളിവുഡ് താരസുന്ദരി സണ്ണിലിയോണിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത ഒരു പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിക്ക് എട്ടിന്ർറെ പണികൊടുത്തത്. സണ്ണി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം.

സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോയെക്കാള്‍ വൈറലായത് സണ്ണിയും മാധ്യമ പ്രവര്‍ത്തക ഉപാല ബസു തമ്മിലുള്ള തുറന്ന വാഗ്വാദമായിരുന്നു. വീഡിയോയ്ക്ക് ഉപാല നല്‍കിയ കമന്റാണ് ഇരുവരുടെയും തമ്മിലുള്ള വാഗ്വാദത്തിന് തുടക്കമിട്ടത്. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റ (PETA)യോട് ഇതൊന്ന് ശ്രദ്ധിച്ചോളൂ എന്നുമായിരുന്നു ഉപാലയുടെ കമന്റ്.

ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്‌നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തനിക്ക് പിന്തുണയുമായി വന്നവരോട് ഉപാലയ്ക്ക് തന്നോയ് വെറുപ്പാണെന്നും അതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സണ്ണി മറുപടി നല്‍കി.

മാത്രമല്ല, ഉപാലയുടെ ഭാഗത്ത് നിന്നും കൂടുതല്‍ ചീത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനവരെ ബ്‌ളോക് ചെയ്‌തെന്നും ഈ ചെറിയ തമാശയ്ക് കൂടുതല്‍ പ്രചാരണം നല്കിയ ഉപാലയോടു നന്ദിയുണ്ടെന്നും സണ്ണി പറഞ്ഞു. തന്നെ ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് ഉപാലയും പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴയില്‍വെച്ചാണെന്ന് കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ഇത് ചെയ്തത്. ആലപ്പുഴയിലെ കടപ്പുറത്ത് വെച്ചായിരുന്നു ഇത്. അടുത്ത ദിവസം വാര്‍ത്തയും പള്‍സര്‍ സുനിയുടെ ഫോട്ടോയും ടിവിയിലും മറ്റും വന്നതോടെ സംഘം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനു ശേഷം തമ്മനത്ത് വന്ന ശേഷമാണ് പ്രതികള്‍ പല വഴിക്ക് പിരിഞ്ഞത്. സുനിയും രണ്ട് പേരും ആലപ്പുഴ ഭാഗത്തേക്ക് പോയി. കേസില്‍ സാക്ഷിയായ ഒരാളുടെ വീട്ടില്‍വെച്ച് ദൃശ്യങ്ങള്‍ പുറത്തെടുക്കുകയും ഇവിടെ വെച്ചും കടപ്പുറത്ത് വെച്ചും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ചെങ്ങന്നൂരിലേക്ക് ഇവര്‍ രക്ഷപ്പെട്ടു. സഞ്ചരിച്ച വാഹനം മുളക്കുഴക്കടുത്ത് ഉപേക്ഷിച്ചു. വേറൊരു വാഹനം വാടകകയ്‌ക്കെടുത്താണ് ഇവിടെനിന്ന് യാത്ര തുടര്‍ന്നത്. അതിനിടെ കളമശേരിയില്‍ നിന്ന് ഒരു ഫോണ്‍ വാങ്ങി ഉപയോഗിച്ചെന്നും രണ്ട് സാക്ഷികളുടെ വീട്ടിലെത്തി മുന്‍കൂര്‍ ജാമ്യത്തിനുള്ള വക്കാലത്തില്‍ ഒപ്പിട്ടെന്നും കുറ്റപത്രം പറയുന്നു.

ഇതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയ പ്രതികള്‍ പീളമേട് ടൗണിലെത്തി ദൃശ്യങ്ങള്‍ ഏഴാം പ്രതിയെ കാണിച്ചു കൊടുത്തു. എട്ടാം പ്രതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇത് ചെയ്തതെന്ന് ഏഴാം പ്രതിയോട് പള്‍സര്‍ സുനി പറഞ്ഞതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

സ്വന്തം ലേഖകന്‍

ബോംബെ : 23 വയസ്സിനുള്ളില്‍ കോടീശ്വരനായ തൃഷ്നീത് അറോറ തന്റെ ജീവിതത്തിലൂടെ തോല്‍വി വിജയത്തിന്റെ ചവിട്ടു പടികള്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. എട്ടാം ക്ലാസില്‍ തോറ്റു സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട തൃഷ്നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ് .


സ്വപ്നങ്ങള്‍ക്ക് പിറകെ പോയി വിജയങ്ങള്‍ കീഴടക്കിയ തൃഷ്നീതിന്റെ കഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് . കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത് വിദഗ്ധനായ തൃഷ്നീത് എത്തിക്കല്‍ ഹാക്കിംങ് തിരഞ്ഞെടുത്തത് അതിനോടുള്ള അമിതമായ താല്പര്യം കൊണ്ട് തന്നെ ആണ് . ഇന്ന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബൈയില്‍ ഒരു ബ്രാഞ്ചുമുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ്.

ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്നീതിന്റെ നിലവിലുള്ള സ്വപ്നം . തൃഷ്നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് . അതില്‍ കുഞ്ഞു തൃഷ്നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് . ചെറുതായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കുന്നതിനേക്കാള്‍ തൃഷ്നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയുവാന്‍ ആയിരുന്നു എന്ന് ഇതില്‍ കുറിച്ചിട്ടുണ്ട്.

വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങിയതോടെ തൃഷ്നീതിന്റെ ജീവിതം മാറി മറഞ്ഞു . ആവേശഭരിതനായി തൃഷ്നീത് . മകന്‍ കമ്പ്യൂട്ടറില്‍ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്നീതിന്റെ രക്ഷിതാക്കള്‍ കമ്പ്യൂട്ടറിനു പാസ്വേഡ് സെറ്റ് ചെയ്തു . ദിവസങ്ങള്‍ക്കകം തന്നെ തൃഷ്നീത് പാസ്വേഡ് കണ്ടെത്തി . അതായിരുന്നു തൃഷ്നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം . ഇതറിഞ്ഞ തൃഷ്നീതിന്റെ പിതാവ് ദേഷ്യപ്പെടുകയല്ല ഉണ്ടായത് . പകരം തൃഷ്നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി അദ്ദേഹം . മകന്റെ താല്പര്യം നല്ല രീതിയില്‍ മനസിലാക്കിയ രക്ഷിതാക്കള്‍ എട്ടാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്താനുള്ള മകന്റെ തീരുമാനത്തിനെ പിന്തുണയ്ക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു .

ഈ പിന്തുണ ആണ് തൃഷ്നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത് . കമ്പ്യൂട്ടറുകളിലെ സോഫ്‌റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരന്‍ ആരംഭിച്ചത് . പത്തൊമ്പതാം വയസില്‍ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്നീത് ആരംഭിക്കുന്നത് .

പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്നീത് . സിബിഐ യിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരന്‍ . തന്റെ ഇഷ്ടങ്ങള്‍ക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ , തന്നില്‍ വിശ്വാസം അര്‍പ്പിച്ച മാതാപിതാക്കള്‍ക്കാണ് തൃഷ്നീത് തന്റെ വിജയങ്ങള്‍ സമര്‍പ്പിക്കുന്നത് .

നീണ്ട 17 വർഷത്തിനു ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടു വന്ന മാനുഷി ചില്ലറുടെ ഡാൻസ് വിഡിയോകൾ വൈറലാവുകയാണ്. മാനുഷി ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി കളിച്ച നൃത്തത്തിന്റെ വിഡിയോകളാണ് ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. വിജയിയാകും വരെ ആരാലും അറിയപ്പെടാതിരുന്ന മാനുഷി ഇന്ന് ഇന്ത്യയിലെ മിന്നും താരമാണ്. നിരവധിയാളുകളാണ് മാനുഷിയെ ഗൂഗിളിലും യുട്യൂബിലുമൊക്കെ തിരയുന്നതും.
മിസ് വേൾഡ് മത്സരത്തിന്റെ ഓപ്പണിങ് ഡാൻസ് ആണ് വൈറലായ ഒരു വിഡിയോ. അതുപോലെ ‘നാഗാഡ് സംഗ്’ എന്ന ശ്രേയ ഘോഷാൽ പാട്ടിനൊപ്പം മാനുഷി നൃത്തം ചെയ്യുന്ന വിഡിയോയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. വേദിയിൽ മത്സരാർഥികളെ പരിചയപ്പെടുത്തുന്ന സമയത്താണ് ഈ പാട്ടിനൊപ്പം മാനുഷി കളിച്ചത്.

ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഈ വിഡിയോയ്ക്കു കൂടുതൽ പ്രചാരണം കിട്ടിയത്. മികച്ചൊരു നർത്തകി കൂടിയാണ് മാനുഷി എന്നു തെളിയിക്കുന്ന വേറെയും വിഡിയോകൾ സമൂഹമാധ്യമങ്ങളില്‍ സുലഭമാണ്.

മരണത്തിൻ്റെ ആഴങ്ങളിലേയ്ക്ക് എടുത്തു ചാടിയ ആ യുവാവിനെ രക്ഷിച്ചത് ദൈവത്തിൻ്റെ കൈകൾ; അതും ഒരു മലയാളി യുവാവിലൂടെ. ജീവിതത്തിന് പൂർണവിരാമമിടാൻ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിൻ്റെ നാലാം നിലയിലെ തൻ്റെ താമസ സ്ഥലത്തെ ജനാല വഴി ചാടിയ നേപ്പാളി യുവാവിൻ്റെ ജീവൻ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു, കരാമയിൽ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ എത്ര ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കാതെ വന്നപ്പോള്‍ സഹ താമസക്കാർ ഫോൺ ചെയ്യുകയായിരുന്നു. പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടൻ ബർ ദുബായിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് അവിടെ എത്തപ്പെട്ടു. നാലാം നിലയിലെ യുവാവിൻ്റെ ഫ്ലാറ്റിലേയ്ക്ക് ചെന്നപ്പോൾ ജനാലയ്ക്കടുത്ത് നിൽക്കുകയായിരുന്നു 28കാരൻ. ഷെബിയെയും സംഘത്തെയും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാൾ പുറത്തേയ്ക്ക് ചാടി. ഇതു കണ്ടതും എവിടെ നിന്നോ കിട്ടിയ ഉൗർജത്താൽ ഷെബി ജനാലയ്ക്ക് നേരെ കുതിച്ചു. നേപ്പാളി യുവാവിൻ്റെ അരയോളം താഴേയ്ക്ക് പതിക്കുകയും കാലുകൾ രണ്ടും മേൽപോട്ട് നിൽക്കുകയും ചെയ്തിരുന്നു. ഷെബിക്ക് പിടികിട്ടിയത് വലത്തേ കാൽ. സർവശക്തിയുമെടുത്ത് അതിൽ മുറുകെ പിടിച്ചു. ഉടൻ സഹപ്രവർത്തകൻ മാർക് ടോറിസും ചേർന്ന് വലിച്ച് മുകളിലേയ്ക്കിട്ടു. അല്ലായിരുന്നുവെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ജീവൻ പൊലിയുമായിരുന്നു.

എവിടെ നിന്നാണെന്നറിയില്ല, ആ നിമിഷം മുന്നോട്ട് കുതിക്കാൻ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു. അതിനെ ഞാൻ ദൈവത്തിൻ്റെ ഇടപെടലെന്ന് വിശേഷിപ്പിക്കുന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കാലിൽ പിടിത്തം കിട്ടുമെന്ന്. പക്ഷേ, അയാളുടെ ഭാഗ്യമെന്നേ പറയേണ്ടൂ, പിന്നെ ദൈവഹിതമെന്നും.കാസിം പറഞ്ഞു നിർത്തുന്നു

ജീവൻ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.നാട്ടിൽ പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 30കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസില്‍ പാരാമെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു:

മൂന്ന് വർഷത്തെ സേവനത്തിനിടയ്ക്ക് ഷെബിക്ക് ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഇതാദ്യം.

സ്വദേശികൾക്കും മലയാളികളടക്കമുള്ള വിദേശികൾക്കുമിടയിൽ ഹൃദയാഘാതമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അതിപ്പോൾ പ്രായവ്യത്യാസമില്ലാതെ മനുഷ്യ ജീവനുകൾ കവരുന്നു. വളരെ ചെറുപ്പക്കാർ പോലും ഹൃദയാഘാം മൂലം പിടഞ്ഞുവീണ് മരിക്കുന്നു. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് ഇതിന് മുഖ്യ കാരണം. ജോലി സ്ഥലത്തെയും കുടുംബത്തിലെ മാനസിക സമ്മർദ്ദങ്ങൾ, ഭക്ഷണക്രമത്തിലെ പാളിച്ചകൾ, വ്യായാമത്തിൻ്റെ അഭാവം തുടങ്ങിയവ തന്നെ ഇതിന് പ്രധാന കാരണങ്ങൾ. ജീവിതം മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും ഇൗ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഷെബി പറയുന്നു.

കൈരളിചാനലിനും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ് രംഗത്ത്. പരിപാടി ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി തന്റെ വാക്കുകള്‍ ചാനല്‍ വളച്ചൊടിച്ചു. താന്‍ പോലും കാണാത്ത രംഗങ്ങള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നും താരം പറയുന്നു. ഷോയുടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം താന്‍ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്നും വിലയിരുത്തുന്നുണ്ടെന്നും താന്‍ പറഞ്ഞിരുന്നു.

താന്‍ പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, തനിക്ക് പൂര്‍ണമായ ആത്മവിശ്വാസവും ആത്മധൈര്യവുമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. തനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും മീര പറയുന്നു.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുവാന്‍ ഗവണ്മെന്റുകളും സെന്‍ട്രല്‍ ബാങ്കുകളും നീക്കം നടത്തിയേക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പക്ഷെ അവയെല്ലാം അസ്ഥാനത്താകുമെന്നുള്ള പ്രതീക്ഷകളാണ് പല സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് എന്ന വാര്‍ത്ത നല്‍കുന്നത്.

സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച എസ്റ്റോണിയ ആണ് ഈ രംഗത്ത് പരീക്ഷണത്തിനൊരുങ്ങുന്നത്. ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്) വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്. എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തു പകരുന്നതാണ്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐസിഒക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.

ഇന്ത്യയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായ നിക്ഷേപം നടക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ലോകരാജ്യങ്ങള്‍ പലതും ബിറ്റ് കൊയിനിന് പിന്നാലെ പോകുമ്പോഴും ഭാവിയുടെ കറന്‍സിയായ ബിറ്റ് കോയിന്‍ എന്താണെന്ന് പോലും മനസ്സിലാകാത്തവര്‍ ആണ് സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്നറിയപ്പെടുന്ന വിനിമയോപാധിയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ബിറ്റ് കോയിന്‍. ഇത് സാധാരണ പണം പോലെ കൈ കൊണ്ട് കൈകാര്യം ചെയ്യുന്നതോ പഴ്സില്‍ കൊണ്ട് നടക്കാവുന്നതോ ആയ ഒന്നല്ല. ഈ കോയിന്‍ നിര്‍മ്മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റല്‍ ആണ്.

വലിയ പ്രോസസിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ബിറ്റ് കോയിന്‍ നിര്‍മ്മിക്കുന്നത്. ബിറ്റ് കോയിന്‍ ഡിജിറ്റല്‍ ലോകത്തെ പണമിടപാടുകള്‍ക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ക്രമേണ മറ്റ് മേഖലകളിലും മൂല്യം ഉണ്ടായതോടെ ബിറ്റ് കോയിന്‍ ഒരു മികച്ച നിക്ഷേപമാര്‍ഗ്ഗം എന്ന രീതിയിലും വളരുകയായിരുന്നു. റഷ്യയിലും മറ്റും ഇത്തരം കോയിന്‍ നിര്‍മ്മാണത്തിനായി ഒരുപാടു കംപ്യുട്ടര്‍കള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാം തന്നെയുണ്ട്. മൈനിംഗ് എന്നാണ് ഈ പ്രക്രിയ ഡിജിറ്റല്‍ കറന്‍സി രംഗത്ത് അറിയപ്പെടുന്നത്.

ജപ്പാന്‍കാരനായ സതോഷി നകോമോട്ടോയാണ് ബിറ്റ് കൊയിനിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ല ഒരു കൂട്ടം ആളുകള്‍ ആണ് എന്നും ഒരഭിപ്രായമുണ്ട്.

 

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്.

തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ തന്നെ ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണണെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടയിലാണ് വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി മലയാളി താരം കൂടിയായ ഷംന കാസിം രംഗത്തെത്തിയത്. ട്വിറ്ററില്‍ അശോക് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംനയുടെ പ്രതികരണം.

‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക.അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം’ ഇങ്ങനെയാണ് ഷംന ട്വിറ്ററില്‍ കുറിച്ചത്.

 

എന്നാല്‍ അന്‍പുചെഴിയാന്‍ നല്ലവനാണെന്ന പ്രസ്താവനയുമായി ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും രംഗത്തെത്തിയിട്ടുണ്ട്.

പൊട്ടകിണറ്റില്‍ വീണ കുട്ടിയാന രക്ഷപ്പെടുന്നതും കാത്ത് മണിക്കൂറുകളോളം തമ്പടിച്ച് ആനക്കൂട്ടം.നാട് കാണാനിറങ്ങിയ ആനക്കൂട്ടത്തിൽ കുട്ടികുറുമ്പൻ പൊട്ടകിണറ്റിലൽ അകപ്പെട്ടത്. പുലരുവോളം ആനകൂട്ടം പൊട്ടകിണറിനു ചുറ്റും കാവലിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് വന്നപ്പോൾ തനിയെ മാറികൊടുത്തു ഒടുവിൽ  വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകുട്ടിയെ രക്ഷപ്പെടുത്തിയപ്പോള്‍ നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം. കോതമംഗലം ഉരുളന്‍ത്തണ്ണിയില്‍ നിന്നുള്ള അപൂര്‍വ്വ സ്‌നേഹ കാഴ്ച കാണാം.

RECENT POSTS
Copyright © . All rights reserved