കൊച്ചി: ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത് വളരെ രഹസ്യമായിട്ടായിരുന്നു. വിവാഹ ദിവസം മാത്രമാണ് പുറം ലോകം അറിയുന്നത് തന്നെ. മാധ്യമങ്ങള്‍ എന്നും കാവ്യയുടെയും ദീലിപിന്റെയും പുത്തന്‍വിശേഷങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കാറുണ്ട്. ഇരുവരേയും കുറച്ചുള്ള ഗോസിപ്പുകളും രണ്ടാം വിവാഹവും നടിയെ ആമ്രകിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും എല്ലാം ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കിരുന്നു. ഈ 25 നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും ഒന്നാം വിവാഹവാര്‍ഷികം. അതുമായി ബന്ധപ്പെട്ടു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ.
വിവാഹവാര്‍ഷിക ദിവസം ആശംസകള്‍ അറിയിക്കാന്‍ നിരവധി പേര്‍ വിളിച്ചിരുന്നു. ചില ചാനലുകള്‍ വിവാഹവര്‍ഷിക ദിവസം കാവ്യയുടെ ഒരു കമന്റിനായി താരത്തെ വിളിച്ചിരുന്നു എന്നു പറയുന്നു. വിവാഹവാര്‍ഷിക ആശംസ അറിയിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി മാത്രം പറഞ്ഞാല്‍ മതി എന്നു ഒരു ചാനലിലെ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടത്രെ. അതിനു കാവ്യയുടെ മറുപടി ഇങ്ങനെയായിരുന്നു എന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങള്‍ ലൈനില്‍ വിളിച്ചു വിവാഹവാര്‍ഷിക ആശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം. ഇന്നത്തെ പരിപാടികള്‍ എന്തൊക്കെയാണ് എന്ന്. അതിന് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെക്കുറിച്ചു ചോദിക്കും. പിന്നെ ചോദ്യങ്ങളോടു ചോദ്യങ്ങളാകും. വേണ്ട ചേട്ട.. എന്നെ കരയിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടണ്ടാ. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല, ആ പരിപാടി ഇനി നടക്കില്ല എന്നും കാവ്യ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് എത്രമാത്രം ശരിയാണ് എന്നു വ്യക്തമാക്കുന്ന ഒരു സ്ഥിരീകരണവും കാവ്യയുമായി അടുത്തവരിൽ നിന്നും ഉണ്ടായിട്ടില്ല.
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം മേയില്‍. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്ന് തിങ്കളാഴ്ച ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വിവാഹത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാകും താലികെട്ട്. പ്രൊട്ടസ്റ്റന്റുകാരിയായ മെഗാന്‍ മെര്‍ക്കല്‍ വിവാഹത്തിനുമുമ്പ് ആംഗ്ലിക്കന്‍ സഭയുടെ ആചാരങ്ങള്‍ അനുസരിച്ചുള്ള മാമോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച് രാജകീയ വധുവായി ഒരുങ്ങും. ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വവും സ്വീകരിക്കും.
നിയമപരമായ നടപടികളും പാസ്‌പോര്‍ട്ട് നിയമങ്ങളും പാലിച്ചാകും ഇത്. ചാള്‍സിനു ശേഷം കിരീടാവകാശിയായ ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും വിവാഹം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ വച്ചായിരുന്നു. ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ വന്‍നിരതന്നെ വിവാഹചടങ്ങിന് എത്തും. ഹാരിയുടെ അടുത്ത സുഹൃത്തായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാണെങ്കിലും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്ഷണമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശികളുടെയെല്ലാം വിവാഹത്തിന് അമേരിക്കന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. വില്യമിന്റെ വിവാഹത്തിനുള്‍പ്പെടെ അവര്‍ എത്തുകയും ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ട്രംപിനെ ഇക്കുറി ക്ഷണിതാക്കളുടെ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം പ്രതിഷേധങ്ങള്‍ ഭയന്ന് ട്രംപ് ഇനിയും ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയിട്ടില്ല.
പ്രിൻസ് രാജകുമാരന്റെ വിവാഹ ദിവസം ബാങ്ക് ഹോളിഡേ ലഭിച്ചിരുന്നു. എന്നാൽ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം ദിവസം പൊതു അവധി ലഭിക്കാനുള്ള സാധ്യത ബക്കിങ്ങ്ഹാം പാലസ് നേരെത്തെ തള്ളിയിരുന്നു.
ഐ.സിയുവില്‍ കിടന്ന പതിനാറുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മെയില്‍ നേഴ്‌സുമാര്‍ അറസ്റ്റില്‍. രവീന്ദര്‍ (27), കുല്‍ദീപ് (23) എന്നിവരാണ് അറസ്റ്റിലായത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി പീഡനശ്രമം ചെറുത്തപ്പോള്‍ നേഴ്‌സുമാരില്‍ ഒരാള്‍ ഓക്‌സിജന്‍ മാസ്‌ക് ഊരുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നവംബര്‍ 16നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. പഴയ ഗുഡ്ഗാവിലെ ശിവ ആശുപത്രിയിലാണ് സംഭവം. ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല.
നേഴ്‌സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. യുടര്‍ന്ന് നേഴ്‌സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റാരോപിതരായ രണ്ട് നേഴ്‌സുമാരെയും പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുല്‍ദീപ് എന്ന നേഴ്‌സാണ് പെണ്‍കുട്ടിയെ ആദ്യം ആക്രമിച്ചത്. പെണ്‍കുട്ടി ചെറുത്തപ്പോള്‍ ഓക്‌സിജന്‍ മാസ്‌ക് ഊരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. രവീന്ദര്‍ പെണ്‍കുട്ടിയുടെ മുഖം പൊത്തപ്പിടിക്കുകയും കുല്‍ദീപ് മയക്കാനുള്ള കുത്തിവയ്പ്പ് നല്‍കുകയും ചെയ്തു. അന്ന് രാത്രി തന്നെ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കുല്‍ദീപ് ശ്രമിച്ചു. രാത്രി തന്നെ വീണ്ടുമെത്തിയ കുല്‍ദീപ് പെണ്‍കുട്ടിയുടെ വസ്ത്രം നീക്കുകയും ബലമായി ചുംബിക്കുകയും ചെയ്തു. പെണ്‍കുട്ടി എതിര്‍ത്തുവെങ്കിലും റെസ്റ്റ് റൂമില്‍ എത്തിച്ച് പീഡിപ്പിക്കാനും ശ്രമമുണ്ടായി. ഇതോടെ പെണ്‍കുട്ടിയുടെ ബോധം നശിച്ചു. ഐ.സി.യുവില്‍ നേരിട്ട പീഡനത്തിന്റെ ഞെട്ടലില്‍ പെണ്‍കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞില്ല. ഒടുവില്‍ ഫോണിലൂടെയുള്ള ശല്യം സഹിക്കാനാകാതെയാണ് അമ്മയോട് പറഞ്ഞത്.
ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവവും സഹിക്കാന്‍ കഴിയാതെ പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രിഭവനില്‍ ഗായത്രി(23) ആത്മഹത്യ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല്‍ പോലീസ് കാര്യമായി അന്വേഷിക്കുന്നില്ല എന്നു പരാതി. അരുണ്‍ നിവാസില്‍ അരുണും(27) ഗായത്രിയും ജൂലൈ 16 നാണു വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഗായത്രിക്കു ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമായിരുന്നു എന്നു പറയുന്നു. തുടക്കത്തില്‍ തന്നെ അരുണ്‍ ഗായത്രിയോടു മോശമായി പെരുമാറിരുന്നു. ഗര്‍ഭിണിയാണ് എന്ന വിവരം അറിയിച്ചപ്പോള്‍ ചീത്തവിളിക്കുകയായിരുന്നു ചെയ്തത് എന്നു പറയുന്നു. സഹോദരിയുടെ ഭര്‍ത്താവു തന്നെ പലപ്പോഴും ശല്ല്യം ചെയ്യുന്നു എന്നു മരിക്കുന്നതിനു മുമ്പ് ഗായത്രി അമ്മയോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമായി എടുക്കാന്‍ അരുണിന്റെ വീട്ടുകാര്‍ തയാറായില്ല. പകരം സ്ത്രീധനം കൂട്ടി ചോദിക്കുകയായിരുന്നു ഇവര്‍ എന്നു പറയുന്നു. കഴിഞ്ഞ 10-ാം തിയതി ഗായത്രിയുടെ വല്ല്യച്ഛന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു ഗായത്രിയെ വീട്ടിലിരുത്തി അമ്മയും അനുജനും ചടങ്ങിനു പോയിരുന്നു. ഇവര്‍ തിരിച്ചു വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കാണുന്നതു ഗായത്രി തൂങ്ങി നില്‍ക്കുന്നതായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.
ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗോംഗ് അഗ്‌നിപര്‍വതത്തിന്റെ സമീപത്ത് നിന്ന് ഒഴിഞ്ഞുപോകാത്തവരെ ബലം പ്രയോഗിച്ച് മാറ്റുമെന്ന് അധികൃതര്‍. അഗ്‌നിപര്‍വതം തീ തുപ്പല്‍ ആരംഭിച്ചതോടെ ഏഴര കിലോമീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ഒഴിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുന്നത്. അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുകനിറഞ്ഞതോടെ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.അഗ്‌നിപര്‍വതത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉയരത്തില്‍ ചാരവും പുകയും വമിക്കുകയാണ്. ഇത് വിമാന എന്‍ജിനുകള്‍ക്ക് ദോഷകരമാണ്. പൊടിപടലങ്ങള്‍ പൈലറ്റിന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യും. അതിനാലാണു വിമാനങ്ങള്‍ റദ്ദാക്കിയതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതും.

നാനൂറിലധികം വിമാനങ്ങളാണു റദ്ദാക്കിയത്. ഏകദേശം 60,000 യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പുതിയ തീരുമാനപ്രകാരം ഇനി ബുധനാഴ്ചയേ വിമാനത്താവളം തുറക്കൂ. ഇതോടെ നാട്ടിലേക്കു മടങ്ങാനാകാതെ മലയാളികളക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.വിവിധയിടങ്ങളില്‍ തണുത്ത ലാവ (ലഹാര്‍) പ്രവഹിക്കുകയാണ്. വിനോദസഞ്ചാരികളായും മറ്റും ഇന്തൊനീഷ്യയിലെത്തിയ മലയാളികളും തിരിച്ചു വരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. സഞ്ചാരികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
സമീപത്തെ ലോംബോക് ദ്വീപിലെ വിമാനത്താവളം താല്‍ക്കാലികമായി തുറന്നിട്ടുണ്ട്. ഇവിടെനിന്നു യാത്ര ക്രമീകരിക്കാനാണ് അധികൃതരുടെ ശ്രമം. എന്നാല്‍, യാത്രാസൗകര്യങ്ങള്‍ അപര്യാപ്തമാണെന്നു പരാതിയുണ്ട്. അപകട മേഖലയിലെ നാല്‍പതിനായിരത്തോളം പേര്‍ വീടൊഴിഞ്ഞു.മൗണ്ട് അഗൂങ് പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തില്‍ 1963ല്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തൊനീഷ്യയില്‍ 130 പുകയുന്ന അഗ്‌നിപര്‍വതങ്ങളുണ്ട്. പസിഫിക് സമുദ്രത്തിലെ ‘അഗ്‌നിവലയം’ എന്നാണു ഇന്തൊനീഷ്യയുടെ 17,000 ദ്വീപുകള്‍ അറിയപ്പെടുന്നത്.
ഹാദിയ മാറിയിരിക്കുന്നത് തീവ്രവാദ മതമായതുകൊണ്ടാണ് തങ്ങള്‍ക്ക് പേടിയെന്ന് ഹാദിയയുടെ മാതാവ് പൊന്നമ്മ. കൂടെ പഠിച്ച ജസീന,ഫസീന എന്നീ കുട്ടികളാണ് തന്റെ മകളെ ചതിച്ചതെന്നും പൊന്നമ്മ പറഞ്ഞു. ജസീനയുടെയും ഫസീനയുടെ ഉപ്പയാണ് ഞങ്ങള്‍ അറിയാതെ കോഴിക്കോട്ട് കൊണ്ടുപോയി മതം മാറ്റിയത്. എന്റെ ഭര്‍ത്താവ് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ അറിയില്ല.
സഹിക്കാവുന്നതിന്റെ പരമാവതി സഹിച്ചു. രാത്രികളില്‍ ഉറക്കമില്ല. അസുഖങ്ങള്‍ പലതും പിടിപെട്ടു. മകളെ ഓര്‍ത്ത് ഇപ്പോഴും വേദനിക്കുകയാണ്. അവള്‍ പഠിക്കട്ടേ, ജോലി കിട്ടട്ടേ എന്നുതന്നെയാണ് ഞങ്ങളും പറയുന്നത്.
ഞങ്ങള്‍ക്ക് മുസ്‌ലിമുകളുമായി ബന്ധമില്ല. ഞങ്ങള്‍ക്കാര്‍ക്കും മുസ്‌ലിമുമായി കൂട്ടില്ല. ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. തീവ്രവാദ മതമായതുകൊണ്ടാണ് ഞങ്ങള്‍ക്ക് കൂടുതലും പേടി. ഒരു തീവ്രവാദിയെ കൊണ്ടെന്റെ മകളെ കെട്ടിച്ചല്ലോ എന്നോര്‍ത്തിട്ടാണ് പേടി. മകളുട മാനസ്സികാവസ്ഥ മോശമാണെന്നും പൊന്നമ്മ പറഞ്ഞു.
തൊടുപുഴ: നടി തൊടുപുഴ വാസന്തി അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ വാഴക്കുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. തൊടുപുഴ മണക്കാട്, സഹോദരന്റെ വീട്ടുവളപ്പില്‍ വൈകിട്ട് നാലിന് സംസ്‌കാരം നടക്കും. പി.വസന്തകുമാരി എന്ന പേര് തൊടുപുഴ വാസന്തിയെന്ന് പരിഷ്‌കരിച്ചത് അടൂര്‍ ഭവാനിയാണ്.
കെ.ജി.ജോര്‍ജിന്റെ യവനികയിലെ കഥാപാത്രമാണ് വാസന്തിയെ ശ്രദ്ധേയയാക്കിയത്. നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു വാസന്തിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളില്‍ വേഷമിട്ടു. 1982ല്‍ പുറത്തിറങ്ങിയ കക്ക എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. യവനികയിലെ രാജമ്മ എന്ന കഥാപാത്രത്തിനു ശേഷം സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തി. നാടകാഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, അനുബന്ധം, വെള്ളാനകളുടെ നാട്, പട്ടണപ്രവേശം, നവംബറിന്റെ നഷ്ടം തുടങ്ങി 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റേഡിയോ നാടകങ്ങളിലും സാന്നിധ്യം അറിയിച്ചു. പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചുകാലം അകന്നു നിന്നു. പിന്നീട് സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗബാധിതനായി.
2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. തൊണ്ടയിലെ ക്യാന്‍സറിനു പുറമേ പ്രമേഹം മൂര്‍ച്ഛിച്ച് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നതോടെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറി. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് വാസന്തിക്ക് സഹായം നല്‍കാന്‍ രംഗത്തെത്തിയിരുന്നു.
ഫൈസൽ നാലകത്ത്
ലണ്ടൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെയിലെ മലയാളി മുസ്ലീങ്ങൾ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻറെ ഔപചാരിക ഉദ്ഘാടനം ലണ്ടൻ വെംബ്ലിയിൽ നവംബർ 26ന് ഞായറാഴ്ച നടന്നു. 11 വർഷത്തോളമായി ലണ്ടൻ മലയാളി മുസ്ലീങ്ങൾക്കിടയിൽ ആത്മീയ സംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു അൽ ഇഹ്സാൻ ആണ് മീലാദ് കാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
ബുർദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വർണ്ണശബളമായ പരിപാടിയിൽ മുഹമ്മദ് മുജീബ് നൂറാനി മുഖ്യപ്രഭാഷണം നടത്തി. എല്ലാ സഹജീവികളോടും സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിക്കണമെന്ന് പ്രവാചകാദ്ധ്യാപനം നൂറാനി സദസ്സിനെ ബോധ്യപ്പെടുത്തി. മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബർ 16ന് ലണ്ടൻ mile-end ൽ നടക്കും നൂറിൽപരം വിദ്യാർത്ഥികളുടെ കലാപരിപാടികളും cultural conference തുടങ്ങി വിവിധ പ്രോഗ്രാമുകൾ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
വെംബ്ലി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികൾക്ക് റംഷീദ് കിൽബൺ, ഫൈസൽ നാലകത്ത് വെംബ്ലി, റഷീദ് വിൽസ്ഡൻ, മുനീർ ഉദുമ തുടങ്ങിയവർ നേതൃത്വം നൽകി അൽ ഇഹ്സാൻ ജനറൽസെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും സിറാജ് ഓവൽ നന്ദിയും പറഞ്ഞു
തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നടന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ജാതീയമായ അധിക്ഷേപത്തെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലുമായി സഹപാഠികള്‍. നന്നായി പഠിച്ച് പരീക്ഷയെഴുതിയിട്ടും മാര്‍ക്ക് നല്‍കാത്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പ്രിന്‍സപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ സഹപാഠികള്‍ വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ മരിച്ച നാലു പെണ്‍കുട്ടികള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു.

വീട്ടിലെ ചുവര് മുഴുവന്‍ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു ഇതില്‍ ശങ്കരി എന്ന കുട്ടി. നഗരത്തില്‍ കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്‌കൂളില്‍ പഠിയ്ക്കാന്‍ പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു രേവതി. പണപ്പാക്കത്തെ ദളിത് കോളനിയില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടിയായിരുന്നു മനീഷ. തറിയില്‍ നെയ്തു കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് ദീപയുടെ അച്ഛന്‍ കുടുംബം നോക്കിയിരുന്നത്.
ഉത്തരമെഴുതിയിട്ടും മാര്‍ക്ക് കുറവ് തന്നതെന്തിനെന്ന് ടീച്ചറോട് ചോദിച്ചതിനാണ് പ്രിന്‍സിപ്പാള്‍ ശങ്കരിയുള്‍പ്പടെയുള്ള 11 കുട്ടികളെ നാല് മണിക്കൂര്‍ ഉത്തരപ്പേപ്പറും പിടിച്ച് വെയിലത്ത് നിര്‍ത്തിയതെന്ന് അഭിനയ പറയുന്നു. മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടും കോളനിയില്‍ നിന്നായതുകൊണ്ട് മാത്രം അഭിനയയ്ക്കും വെയിലത്ത് നില്‍ക്കണ്ടി വന്നു. വകുപ്പുതല നടപടി സസ്‌പെന്‍ഷനിലൊതുങ്ങിയപ്പോള്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാല്‍ അധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ നിലപാട്.

തെരുവ് നായയുടെ ഉപദ്രവങ്ങളെക്കുറിച്ചു മാത്രം കേട്ടിട്ടുള്ളവരും സംസാരിച്ചവരും ആണ് നമ്മൾ. ഒരു പരിധി വരെ അതിന്റെ ദുരന്തഫലം പേറിയിട്ടുള്ളവരുമാണ് നമ്മൾ. എന്നാൽ മോഷ്ടാവില്‍ നിന്നും യുവതിയെ രക്ഷിക്കുന്ന തെരുവ് നായയുടെ വീഡിയോ വൈറല്‍ ആകുന്നു. വഴിയാത്രക്കാരിയായ യുവതിയെ ആണ് നായ രക്ഷിച്ചത്. സൗത്ത് വെസ്റ്റ് പോളണ്ടിലെ സ്‌റ്റാനിക്കയിൽ നിന്നുള്ള പൊഡ്‌ഗോറിക്ക എന്ന ഫേസ് ബുക്ക് പേജിൽ ആണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി കാമറയിലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
വഴിയിലൂടെ നടന്ന് പോകുന്ന ഒരു യുവതിയുടെ പിന്നാലെ, ജാക്കറ്റ് ധരിച്ച ഒരാള്‍ നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. ഈ സമയം വഴിയില്‍ ഒരു നായ ഇരിക്കുന്നതും വ്യക്തമാണ്. പെട്ടെന്ന് മുന്നോട്ടു കുതിച്ച മോഷ്ടാവ് ഇവരെ ആക്രമിച്ച് കൈയിലെ പഴ്‌സ് കൈവശപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ യുവതി നിലത്ത് വീഴുകയും ചെയ്തു.
ഈസമയം വഴിയിലിരുന്ന നായ കുരച്ചുകൊണ്ട് മോഷ്ടാവിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ നായയുടെ ആക്രമണം സഹിക്കാനാവാതെ മോഷ്ടാവ് അവിടെ നിന്ന് ഓടി. അല്‍പനേരം നായ പിന്നാലെ കുരച്ചുകൊണ്ട് ഓടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.
[ot-video][/ot-video]