കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരാണ് ഒളിവില്‍പോയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നാമത്തെ നിലയില്‍ നിന്നും ചാടിയ ഗൗരിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടി മരിച്ചു.
അധ്യാപകര്‍ നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ പിതാവായ പ്രസന്നകുമാറാണ് ഈ ആരോപണം ഉന്നയിച്ചത്. സ്റ്റാഫ്‌റൂമില്‍ വിളിച്ചു വരുത്തി വഴക്കു പറഞ്ഞതിനു ശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.
അതേസമയം, അധ്യാപകര്‍ക്കെതിരെ കേസെടുത്തതില്‍ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചാപ്പകുത്തുന്നതിനു തുല്യമാണ് നടപടിയെന്നും കുട്ടി തെറ്റ് ചെയ്തപ്പോള്‍ ശിക്ഷിക്കുകയായിരുന്നു ചെയ്തതെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ പറഞ്ഞു.
സണ്ണിമോന്‍ പി. മത്തായി
ജനപങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും ഡസയിലെ ഒരുമഹാ സംഗമമായി മാറിയ 4-ാമത് പുതുപ്പളളി നിയോജക മണ്ഡലം സംഗമം പ്രൗഢഗംഭീരമായി സമാപിച്ചു. ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെക്കന്‍ഹാം വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെട്ട സംഗമത്തിന് യുകെയുടെ നാനാഭാഗത്തുനിന്നുളള 51 കുടുബങ്ങള്‍ പങ്കെടുത്തു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി എകമനസ്സോടെ സന്തോഷത്തോട് സമാധാനത്തോട് നാടിന്റെ ഓര്‍മ്മകളും പങ്കുവച്ച് നാടിന്റെ സ്വന്തം കലാരൂപങ്ങള്‍ ആയ പകിടകളിയും പകിട പകിട പന്ത്രണ്ട് എന്നവിളിയില്‍ ഹാളും പരിസരവും പ്രകമ്പനംകൊണ്ടു.
ആവേശകരമായ മത്സരത്തില്‍ അനില്‍ ട്രോഫി നേടി. ആവേശകരമായ നാടന്‍പന്തുകളില്‍ ജേക്കബ് ജി.കുര്യാക്കോസിന്റെ ടീം ട്രോഫി നേടി. വനിതകളുടെ വടംവലിയില്‍ മിനിയൂടെ ടീമും പുരുഷന്‍മാരുടെ വടംവലിയില്‍ ജയ്‌മോന്റെ ടീമും ട്രോഫി കരസ്ഥമാക്കി. രാവീലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാട്ടില്‍ നിന്ന് മക്കളുടെ ഭവനം സന്ദര്‍ശിക്കാന്‍ എത്തിയ നാല് അമ്മമാര്‍ ഉത്ഘാടനത്തിനു തിരികൊളുത്തി.
പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജൂ ജോണ്‍ സ്വാഗതവും ജെയിന്‍ കുരിയാക്കോസ് നന്ദിയും പറഞ്ഞു. യുകെയിലെ പ്രമുഖ നിയമജ്ഞന്‍ ബൈജു വര്‍ക്കി ജോലിയിലും നമ്മുടെ പ്രായോഗിക ജിവിതത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ക്‌ളാസ് എടുത്തു. മുന്നുനേരവും തനിനാടന്‍ വിഭവങ്ങള്‍ കൊണ്ടുളള ഭക്ഷണം നാടിന്റെ പൈതൃകവും ഗ്രൃഹാതുര ചിന്തകളും തൊട്ടുണര്‍ത്തി.
6ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഗമം എറ്റവും മികച്ചതാക്കി തിര്‍ക്കുവാന്‍ കഠിന പരിശ്രമം ചെയ്ത ബിജു ജോണ്‍, ജെയിന്‍ കുര്യാക്കോസ്, സണ്ണിമോന്‍ മത്തായി എന്നിവരെ സമ്മേളനം പ്രശംസിച്ചു. ജോര്‍ജ് ജോണ്‍, ജിത്തു രാജ്, ബ്ലെസ്സന്‍ എന്നിവര്‍ ഭക്ഷണത്തിനും വിവിധ പരിപടികള്‍ക്കും നേതൃത്വം നല്‍കി.
ബിജു തമ്പി, ജിഷ, സരൂപ് എന്നിവരുടെ മാന്ത്രിക നാദത്തില്‍ സദസ് ലയിച്ച് ഇരുന്നു. മിനിയൂടെ കഥാപ്രസംഗത്തില്‍ സദസ് ഒന്നടങ്കം കാതോര്‍ത്തിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനും കാണികളെയും പങ്കെടുത്തവരെയും ഒരുപോലെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഗെയിമുകള്‍ നടത്തിയ റോണിയെ എത്ര അഭിനന്ദിച്ചാലും അത് കൂടുതല്‍ അല്ല.
സംഗമങ്ങള്‍ സാധാരണ നഷ്ടങ്ങളിലാണ് കലാശിക്കുന്നത്. പക്ഷെ ഞങ്ങള്‍ അഭിമാനത്തോട് പറയുന്നു 201 pound മിച്ചം നല്‍കി ഈ തുക പുതുപ്പളളി മണ്ഡലത്തില്‍പ്പെട്ട പാവപ്പെട്ട കുടുബത്തിന് നല്‍കുമെന്ന് ട്രഷറര്‍ ജെയിന്‍ കുര്യാക്കോസ് അറിയിച്ചു. അങ്ങിനെ നന്മകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 8ന് സംഗമം സമാപിച്ചു. എല്ലവരും അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടാം ശനിയാഴ്ച വീണ്ടും കൂടാം എന്ന ആശ്വാസത്തോട് പിരിഞ്ഞു.
യുഎസില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. ടെക്‌സാസില്‍ 15 ദിവസം മുമ്പാണ് ഷെറിനെ കാണാതായത്. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്‌ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.
വെസ്‌ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു
നെടുമ്പാശ്ശേരി: മാതാപിതാക്കളറിയാതെ കാമുകനുമൊത്ത് രണ്ട് വട്ടം ദുബായി സന്ദര്‍ശിച്ചത് പുറത്തറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച യുവതി അറസ്റ്റില്‍. കോട്ടയം കടത്തുരുത്തി സ്വദേശിനി അനു (22) വിനെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗളൂരുവിലാണ്. ഇവിടെ വെച്ച് പരിചയപ്പെട്ട കാമുകനുമൊത്താണ് യുവതി രണ്ട് വട്ടം ദുബായ് സന്ദര്‍ശിച്ചത്. ഈ വിവരം മാതാപിതാക്കള്‍ അറിയാതിരിക്കുന്നതിനാണ് കാമുകന്റെ നിര്‍ദേശപ്രകാരം പാസ്‌പോര്‍ട്ടില്‍ നിന്നു രണ്ട് പേജ് കീറിക്കളഞ്ഞത്. തുടര്‍ന്ന് വ്യാജ പേജ് തയ്യാറാക്കി പതിപ്പിക്കുകയായിരുന്നു. യുവതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
ഫാ. മാത്യു പിണക്കാട്ട്
പ്രസ്റ്റൺ: അഭിഷേകാഗ്നി കൺവൻഷനായി സെന്റ് അൽഫോൻസാ ഇമാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ഒരുങ്ങി. മുതിർന്നവർക്കുള്ള ധ്യാനം (PR1 1TT, St. Ignatius Square), 5 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കുള്ള ധ്യാനം സെന്റ് മരിയാ ഗൊരേത്തി പള്ളിയിലും (Gamul ln, PR2 6SJ) ആയിരിക്കും നടക്കുക. 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 6 മണിക്ക് തീരുന്നതാണ്. കാറുകൾക്ക് പാർക്കു ചെയ്യാനായി കത്തീഡ്രൽ പള്ളിക്കു സമീപമുള്ള പേ ആൻഡ് പാർക്ക് (Noor Street, PR1 1QS) ആണ് സൗകര്യപ്രദമായുള്ളത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക. അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമുലം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്‌ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം.
ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന്സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക്തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു.
കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്.സംഭവം വാര്‍ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ തിരികെ ഗ്രാമത്തിലെത്തിച്ചു.
കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി കുമാരിയാണ് പട്ടിണികിടന്ന് മരണമടഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടി മരിക്കുന്നത്.
എന്നാല്‍ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയിലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.
റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണ് ആക്രമണത്തിന് പിന്നില്‍. എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കോയിലി ദേവി പറയുന്നു.
കോഴിക്കോട് : ‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ട് വരൂ’… വിവാഹ സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്ക് മറുപടി കേട്ട് ദമ്പതികള്‍ ഞെട്ടി.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി മുക്കം നഗരസഭയെ സമീപിച്ച കോരുത്തോട് സ്വദേശി ജോഷി ജയിംസിനും ഭാര്യ ബിന്ദുവിനുമാണ് ദാരുണ അനുഭവം ഉണ്ടായത്. സെപ്റ്റംബര്‍ 11 നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞ രേഖകളെല്ലാം നല്‍കി ഒടുവില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറായത് വ്യാഴാഴ്ച.
അന്നു തന്നെ മുക്കം നഗരസഭയിലെ രജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവെച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കിട്ടുകയേ വേണ്ടൂ എന്ന മറുപടിയും ലഭിച്ചു. എന്നാല്‍, സാങ്കേതിക പ്രശ്‌നം അവിടെ വില്ലനായെത്തി. അതോടെ ‘ബ്ലോക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാളെ വരും, രാവിലെ വന്നാല്‍ കയ്യോടെ പ്രിന്റ് തരാം’ എന്നായി ഉദ്യോഗസ്ഥയുടെ മറുപടി.
പിറ്റേന്ന് 10 മണിയോടെ ദമ്പതികള്‍ വീണ്ടും എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചു മണിവരെ കാത്തിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റും വന്നില്ല, ഉദ്യോഗസ്ഥ അകത്തേയ്ക്ക് വിളിപ്പിച്ചുമില്ല. ഒടുവില്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും ഉദ്യോഗസ്ഥ എഴുന്നേറ്റതോടെ ദമ്പതികള്‍ വീണ്ടും ആവശ്യവുമായെത്തി. ‘പ്രിന്റായി’ എത്തുന്ന സര്‍ട്ടിഫിക്കറ്റ് കാത്തിരുന്ന ദമ്പതികള്‍ ‘ആ മറുപടി’ കേട്ട് ഞെട്ടി. ‘നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്‌റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.’
സിവില്‍ സ്‌റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂ എന്ന മറുപടിയില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ദമ്പതികള്‍ വീണ്ടും വെട്ടിലായി. ഇതോടെ ഉദ്യോഗസ്ഥ സത്യം പറഞ്ഞു: ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയത്രേ. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമത്രേ…! ദമ്പതികള്‍ വിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു കവാടത്തില്‍ തന്നെ നിലയുറപ്പിച്ചു. നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ പോയ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കി.
ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നിവൃത്തികെട്ടായിരുന്നു ഈ കാത്തിരിപ്പെന്ന് ദമ്പതികള്‍ പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ചട്ടം എന്നിരിക്കെയാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.
കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സംഭവത്തില്‍ ദിലീപ് വിശദീകരണം നല്‍കണമെന്ന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപിന് പോലീസ് നോട്ടീസ് നല്‍കി. ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണമെന്നും എന്തിനാണ് സുരക്ഷ തേടിയതെന്ന് വ്യക്തമാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു.
ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ മൂന്ന് പേരാണ് ദിലീപിന് സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ ഏജന്‍സിയുടെ ഒരു വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
11 സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതല വഹിക്കുന്നത്. ആയിരത്തോളം വിമുക്തഭടന്‍മാര്‍ ഈ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
സ്‌കൂളിലെ സ്റ്റാഫ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ആഘോഷപരിപാടികള്‍ നിര്‍ത്തിവെക്കാതെ ചടങ്ങുകള്‍ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു .
പൊന്നാനി തവനൂരിന് സമീപത്തെ ഐഡിയൽ എഡ്യൂക്കേഷൻ സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും മരണപ്പെട്ട ടീച്ചറുടെ നാട്ടുകാരും പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ദീപാവലി ദിവസമാണ് പൊന്നാനി സ്വദേശിയായ ശ്രീഷ്മ എന്ന അധ്യാപിക സ്‌കൂളിലെ ആഘോഷ പരിപാടികള്‍ക്ക് പോകുന്നതിനിടെ ചമ്രവട്ടത്ത് വെച്ച് ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചത്.
കൂടെയാത്ര ചെയ്തിരുന്ന ചെയ്തിരുന്ന ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപികയായ പ്രജുലയെ പരുക്കുകളൊന്നുമില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു .എന്നാല്‍ അപകടവിവരം സ്‌കൂളിലെ പ്രധാനികള്‍ അറിഞ്ഞിട്ടും ചടങ്ങ് മാറ്റിവെക്കാന്‍ തയ്യാറാകാത്തതില്‍ സഹപ്രവര്‍ത്തകരിലും കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .ചടങ്ങില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ രാവിലെ ഏഴരയ്ക്കുണ്ടായ അപകടം ഇവരെ അറിയിച്ചതുതന്നെ പതിനൊന്ന് മണിക്ക് ശേഷമാണ് .
അദ്യാപകര്‍ക്കുള്ള ട്രോഫി വിതരണവും മറ്റു ചടങ്ങുകളും പതിനൊന്നരക്കകം പൂര്‍ത്തിയാക്കിയാണ് സഹപ്രവര്‍ത്തകര്‍ മരിച്ച അധ്യാപികയുടെ വീട്ടിലെത്തിയത് .മരിച്ചതറിഞ്ഞിട്ടും ചടങ്ങ് നടത്തിയതാണ് വ്യാപക പ്രതിഷേധമുണ്ടാക്കിയത് .സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സ്‌കൂളിനെതിരെ കടുത്ത ഭാഷയിലാണ് വിദ്യാര്‍ത്ഥികളും മറ്റും പ്രതിഷേധം അറിയിച്ചിട്ടുള്ളത് .
കാലത്ത് 9.30ന് തുടങ്ങേണ്ട പരിപാടിയില്‍ പങ്കെടുക്കേണ്ട ഒരഥിതിക്ക് മറ്റൊരു പ്രോഗ്രാമും കൂടെ ഉള്ളത് കൊണ്ട് 9 മണിക്ക് മുമ്പുതന്നെ സ്‌കൂളിലെത്തുകയും പെട്ടെന്ന് പോകണമെന്ന് അറിയിക്കുകയും ചൈതതിന്റെ അടിസ്ഥാനത്തില്‍ എത്തിപ്പെട്ട സ്റ്റാഫുകളുമായി പരിപാടി തുടങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം . ഇതിനിടയിലാണ് അദ്ധ്യാപികക്ക് ദുരന്തം സംഭവിച്ചതായി അറിയുന്നത്
അറിഞ്ഞയുടനെ തന്നെ പരിപാടി നിര്‍ത്തുകയും തുടര്‍ന്നു നടക്കേണ്ട സെഷനുകളില്‍ പങ്കെടുക്കേണ്ട വി ടി ബല്‍റാം എം എല്‍ എ അടക്കമുള്ള ആളുകളെ വിളിച്ച് പരിപാടി ക്യാന്‍സല്‍ ചെയ്തതായി അറിയിക്കുകയും മുഴുവന്‍ അദ്ധ്യാപരേയും കൂട്ടി മരണപ്പെട്ട ടീച്ചറുടെ വീട്ടിലേക്ക് പോകുകയുംഅവിടെ മറ്റു കാര്യങ്ങളക്കം ചെയ്തതിന് ശേഷമാണ് മാനേജര്‍ അടക്കമുള്ള സ്റ്റാഫുകളും ട്രസ്റ്റ് മെമ്പര്‍മാരും അവിടെ നിന്നും തിരികെ പോന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു .
സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വ്യാഴാഴ്ച നടക്കേണ്ട പാരന്റ്‌സ് മീറ്റ് മാറ്റിവെക്കുകയും മരണപ്പെട്ട ടീച്ചര്‍ പഠിപ്പിച്ചിരുന്ന യുപി വിഭാഗത്തിന് അവധി നല്‍കുകയും ചെയ്തിരുന്നു .അതേ സമയം സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു .
വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രികനെ തടഞ്ഞു വച്ച് ബലപ്രയോഗം നടത്താനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാരുടെ ഇടപെടലിൽ പൊളിഞ്ഞു. എസ്ഐ പിടിച്ചെടുത്ത താക്കോലും മൊബൈൽ ഫോണും തിരികെ നൽകി പൊലീസ് സ്ഥലം കാലിയാക്കി.
ഇന്നലെ രാവിലെ പതിനൊന്നേകാലോടെ കടപ്പാക്കട പ്രതിഭാ ജംക്‌ഷനു സമീപമായിരുന്നു സംഭവം.ചിന്നക്കട സ്വദേശി മണി സഹോദരഭാര്യയുമായി സ്കൂട്ടറിൽ പോകവെ പൊലീസ് തടഞ്ഞതോടെയാണു തുടക്കം. ഹെൽമറ്റ് ധരിക്കാത്തതിനാൽ 100 രൂപ പിഴ ചുമത്തി. കൈവശം പണമില്ലാത്തതിനാൽ മണി സഹോദരനായ അനീഷിനെ ഫോണിൽ വിളിച്ചു. പണവുമായി അനീഷ് എത്തുന്നതിനിടയിൽ മറ്റൊരു സുഹൃത്ത് നൽകിയ പണം ഉപയോഗിച്ചു പിഴ ഒടുക്കുകയും ചെയ്തു.
ഇരുചക്ര വാഹനയാത്രികരും പൊലീസും തമ്മിൽ വാക്കേറ്റമായപ്പോള്‍.
ഇതിനിടെ എത്തിയ അനീഷിനോട് 500 രൂപ പിഴ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഭാര്യയും അനുജനും വിളിച്ചിട്ടാണു വന്നതെന്നും കയ്യിൽ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടെന്നും ഹെൽമറ്റ് ധരിച്ചിരുന്നെന്നും അനീഷ് പറഞ്ഞു.
മൊബൈലിൽ സംസാരിച്ചു എന്നു പറഞ്ഞാണു പിഴ ചുമത്താൻ ശ്രമിച്ചത്. സംഭവങ്ങൾ അനീഷ് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ ഫോൺ എസ്ഐ പിടിച്ചെടുത്തു. പൊലീസുകാർ ചേർന്ന് ജീപ്പിലേക്കു ബലംപ്രയോഗിച്ച് കയറ്റാനും ശ്രമിച്ചു. അനീഷ് പ്രതിരോധിക്കുകയും ഭാര്യ നിലവിളിക്കുകയും ചെയ്തതോടെയാണു നാട്ടുകാർ ഇടപെട്ടത്.
ഫോണും വാഹനത്തിന്റെ താക്കോലും പൊലീസ് പിടിച്ചെടുത്തെന്ന് അനീഷ് പറഞ്ഞത് ആദ്യം പൊലീസ് നിഷേധിച്ചു. ഉടൻ തന്റെ നമ്പരിൽ വിളിക്കാൻ നാട്ടുകാരോട് അനീഷ് പറഞ്ഞു. ഫോണിൽ വിളിയെത്തി. റിങ് ടോൺ കേട്ടതു വനിത പൊലീസിന്റെ പോക്കറ്റിൽനിന്നും. കള്ളം പൊളിഞ്ഞതോടെ ഫോണും താക്കോലും മടക്കി നൽകി പൊലീസ് സ്ഥലം വിട്ടു.