കന്നട നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹനിശ്ചയചടങ്ങ് വളരെ ലളിതമായാണ് നടന്നത്. മഞ്ജുവാര്യരും സംയുക്തയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായി ചില കന്നട സിനിമ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് ഭാവന ഉറപ്പ് പറയുന്നു. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.
ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.
കൊച്ചി: ആലുവ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് നടന്‍ ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടായെന്ന് റിപ്പോര്‍ട്ട്. അപേക്ഷ പോലും നല്‍കാതെയാണ് പലരും ജയിലില്‍ കടന്ന ദിലീപിനെ കണ്ടത്. സിദ്ദിഖ് നടത്തിയ സന്ദര്‍ശനം ഇത്തരത്തില്‍ അനുവാദമില്ലാതെയായിരുന്നുവെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നാണ് സന്ദര്‍ശക രേഖകള്‍ പറയുന്നത്. ഒരു ദിവസം 13 പേരെ വരെ സന്ദര്‍ശനത്തിനായി അനുവദിച്ചു. ഗണേഷ് കുമാര്‍ കേസിന്റെ കാര്യം സംസാരിക്കാനാണ് ജയിലില്‍ എത്തിയത്. എന്നാല്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ഓണക്കോടി നല്‍കാന്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേസ് അട്ടിമറിക്കാനാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ നിരന്തരം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ദിലീപിനൊപ്പം നില്‍ക്കണമെന്ന് ഗണേഷ് കുമാര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് വിവാദമായിരുന്നു.
ഡല്‍ഹി, കത്പുളി കോളനി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും അവര്‍ക്ക് വേണ്ടി മുന്നില്‍ നിന്ന സി പി ഐ നേതാവ് ആനി രാജയെ മര്‍ദ്ദിക്കുകയും വഴി സാധാരണക്കാരനോടുള്ള തന്റെ നയം മോഡി വ്യക്തമാക്കിയിരിക്കുന്നു. ആ തെരുവില്‍ ഉറങ്ങുന്നത് ഒരു കലാ സംസ്‌കാരം കൂടിയാണ്. അവശേഷിക്കുന്ന കോളനി നിവാസികള്‍ ക്യാമ്പുകളിലേക്ക് പോകാന്‍ എന്ത് കൊണ്ട് മടിക്കുന്നു എന്ന് അധികാരികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമായിരുന്നു.
ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ ഇത്തരം ഒരു ചേരി ഇല്ലാതാക്കിയത് അവരെ കുടിയൊഴിപ്പിച്ചല്ല. അവര്‍ പോലും അറിയാതെ അവര്‍ക്ക് വേണ്ടി കെട്ടിട സമുച്ചയങ്ങള്‍ പണിതതിനു ശേഷം പാര്‍പ്പിടം സമ്മാനിക്കുകയായിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ എല്ലാ സര്‍ക്കാരും ഒരു പോലെ തല്‍പ്പരരാണ്. എന്നാല്‍ അവരുടെ ശിഷ്ട ജീവിതം എങ്ങിനെയെന്ന് ആരും അന്വേഷിക്കാറില്ല.
ആനി രാജ ഈ ദുരവസ്ഥ മനസ്സിലാക്കി തന്നെയാണ് കത്പുളി കോളനി നിവാസികളുടെ കൂടെ നിന്നത്. അവരെ പോലും അതി ക്രൂരമായി മര്‍ദ്ദിച്ച് വലിച്ചിഴക്കാന്‍ മോഡിയുടെ പോലീസിനു മടിയില്ലാതായിരിക്കുന്നു. കേരളത്തില്‍ അടക്കമുള്ള ഇത്തരം കുടിയൊഴിപ്പിക്കലിനെതിരെ ആം ആദ്മി പാര്‍ട്ടി ജനങ്ങളോടൊപ്പം ഉണ്ടാകും.
റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന, അധികാരത്തിലിരിക്കുന്ന മന്ത്രി തോമസ് ചാണ്ടി ‘എനിക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ചെറുവിരലനക്കാനാവില്ല, ഞാന്‍ വെല്ലുവിളിക്കുന്നു’ എന്നാക്രോശിക്കുന്നത് സിപിഐ നേതാവ് കാനത്തിനോടുള്ള വെല്ലുവിളിയല്ല, ഈ നാട്ടിലെ നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണ്. തനിക്കെതിരേ തെളിവില്ല എന്നല്ല, ‘അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചെറുവിരലനക്കാനാവില്ല’, അതായത് അവരുടെ കൈകള്‍ താന്‍ ബന്ധിച്ചിരിക്കുന്നു എന്നാണ് നിയമലംഘകനായ ഒരു മന്ത്രി ആക്രോശിക്കുന്നത്.
ഈ നിയമലംഘകനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുക വഴി
മുഖ്യമന്ത്രിയും ഇതിനു പിന്തുണക്കുന്നു എന്ന് മനസ്സിലാക്കണം. ഇത് ഒരു ജനാധിപത്യസംവിധാനത്തെ തകര്‍ക്കുന്ന ഈ നടപടിയില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു.
കേസ് അന്വേഷണത്തില്‍ മാത്രമല്ല കോപ്പിയടിയിലും കാലാനുസൃതമായി മാറ്റം സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മറക്കാറില്ലെന്നതിന്റെ ഉദാഹരണമാണ് സിവിൽ സർവീസസ് പരീക്ഷയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ കോപ്പിയടി. തുണ്ട് പേപ്പറല്ല ഹൈടെക്ക് സംവിധാനങ്ങളാണ് മലയാളി ഐപിഎസുകാരനായ സഫീര്‍ കരീമിന്റെ കയ്യില്‍ നിന്ന് പിടിയിലാകുന്നത്. കോപ്പിയടിയില്‍ പിടിയിലാകുന്ന ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥനല്ല സഫീര്‍ കരീം.
സാധാ പൊലീസുകാരന്‍ മുതല്‍ ഐജി വരെ കോപ്പിയടിച്ചതിന് പിടിയിലായിട്ടുണ്ട്. 2015 മേയ് മാസം നടന്ന എംജി യൂണിവേഴ്സിറ്റിയുടെ എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായത് തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസാണ്. കളമശേരി സെന്റ് പോള്‍സ് കോളേജായിരുന്നു ഐജിയുടെ കോപ്പിയടിക്ക് വേദിയായത്. പരീക്ഷാ ഹാളില്‍ തൂവാലയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് ടി.ജെ. ജോസ് കോപ്പിയടിച്ചത്. ജോസ് മുമ്പും കോപ്പിയടിച്ചതിന് ദൃക് സാക്ഷിയാണെന്ന് അന്ന് കൂടെ പരീക്ഷ എഴുതിയ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഐജിയുടെ കോപ്പിയടി അന്ന് ഏറെ വിവാദമായിരുന്നു പിന്നീട് കോപ്പിയടി തെളിഞ്ഞതിനെ തുടര്‍ന്ന് ഐജിയെ ഡീബാര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കിടെ ഐപിഎസുകാരന്‍ പിടിയിലാകുന്നത് ബ്ലൂടൂത്ത് ഹെഡ്സെറ്റും, മിനിയേച്ചര്‍ ക്യാമറയും മൊബൈല്‍ ഫോണുമായാണ്.
ഒരു സിനിമാകഥപോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് സിവിൽസർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് ജയിലിലായ സഫീർകരിം ഐപിഎസിന്റെ ജീവിതം. തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീർ കരീം 112–ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്.
ഈ നേട്ടം കൈവരിക്കാൻ കാരണമായതാകട്ടെ സുരേഷ്ഗോപി നായകനായ കമ്മീഷണർ സിനിമയും. കമ്മീഷണർ സിനിമയിലെ ഭരത്ചന്ദ്രൻ ഐപിഎസ് സഫീറിന് പഠിക്കാനുള്ള പ്രചോദനം കൂടിയായിരുന്നു. ഭരത്ചന്ദ്രനെപ്പോലെ കാക്കിയിടുന്നതും അഴിമതിക്കെതിരെ പോരാടുന്നതുമാണ് തന്റെ സ്വപ്നമെന്ന് പല അഭിമുഖങ്ങളിലും സഫീർ പറഞ്ഞിട്ടുമുണ്ട്.
സിവിൽസർവീസ് പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് മുറിയുടെ ചുമരുകൾ മുഴുവൻ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളായിരുന്നു. യുപിഎസി അഭിമുഖത്തിലും സിനിമ കണ്ടാണ് ഐപിഎസ് ആയതെന്ന് പറയാനുള്ള ചങ്കൂറ്റം സഫീർ കാണിച്ചിട്ടുണ്ട്.
ആലുവയിലുള്ള സ്വന്തം കോച്ചിങ് സെന്ററിൽ സിവിൽസർവീസ് കോച്ചിങ് നൽകുന്നതിനോടൊപ്പം പഠിച്ചാണ് സഫീർ പരീക്ഷ പാസായത്. ഐപിഎസ് ആയ ശേഷം ഏറെ ആരാധിക്കുന്ന സുരേഷ്ഗോപിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.
പരീക്ഷ ജയിക്കാൻ സിനിമയാണ് കാരണമായതെങ്കിൽ പിടിക്കപ്പെടാനുള്ള പ്രചോദനം ലഭിച്ചതും സിനിമയിൽ നിന്നു തന്നെയാണ്. സഞ്ജയ്ദത്ത് നായകനായ മുന്നാഭായി എംബിബിഎസിലും നായകൻ പരീക്ഷജയിക്കാൻ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് കോപ്പിഅടിക്കുന്നത്.
ഷർട്ടിൽ ഘടിപ്പിച്ച രഹസ്യക്യാമറ ഉപയോഗിച്ചാണ് സഫീർ ഭാര്യ ജോയ്സി ജോയ്‌ക്ക് ചോദ്യപേപ്പർ അയച്ചുകൊടുത്തത്. ചോദ്യപേപ്പർ ലഭിച്ച ഭാര്യ, ഫോണിൽ ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എഗ്‍മോറിലെ സ്കൂളിലായിരുന്നു പരീക്ഷ. സഫീറിനെതിരെ വഞ്ചനാക്കുറ്റം അടക്കമുള്ളവയാണു ചുമത്തിയിട്ടുള്ളത്. സമാന കുറ്റങ്ങൾ ജോയ്സിനെതിരെയും ചുമത്തുമെന്നാണ് അറിയുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് ജോയ്സി. കോപ്പിയടി നടത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് സഫീർ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ, കുറ്റം തെളിഞ്ഞാൽ ഐപിഎസിൽനിന്നു പുറത്താക്കിയേക്കും.
തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഉത്തര മേഖല ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ.ജിയും പോലീസ് ഡ്രൈവറും പോലീസ് വാഹനത്തില്‍ മദ്യലഹരിയില്‍ സഞ്ചരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ഐ.ജിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രം നടപടിയെടുത്ത് ഒതുക്കാന്‍ ശ്രമം നടന്നുവെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നടപടിയിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ തടിക്കാട് റോഡരുകില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍ പെട്ടത്.
അമിതമായി മദ്യപിച്ചതു മൂലം വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഐ.ജിയും ഡ്രൈവറും. അഞ്ചല്‍ പോലീസ് എത്തിയാണ് വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡ്രൈവറെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഐ.ജിയെ മറ്റൊരു വാഹനത്തില്‍ കൊട്ടാരക്കര എസ്.പി ഓഫീസിലേക്ക് മാറ്റിയിരുന്നു. കേസെടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി നല്‍കിയ ജീവനക്കാരനാണു പിന്നീടു മൊഴി മാറ്റിയത്.
സുനി കടയില്‍ വന്നതായി അറിയില്ലെന്നാണു പുതിയ നിലപാട്. പൊലീസിനു നല്‍കിയ മൊഴി മാറ്റിയത് ഒരുമാസം മുന്‍പു കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രധാനപ്പെട്ട സാക്ഷിയാണിയാള്‍. കാവ്യ മാധവന്റെ ഡ്രൈവര്‍, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പൊലീസ് സംശയിക്കുന്നു. പള്‍സര്‍ സുനി ഒളിവില്‍ കഴിയവെ ലക്ഷ്യയില്‍ എത്തിയെന്നും കാവ്യയെയും ദിലീപിനെയും അന്വേഷിച്ചെന്നുമാണ് ഈ സാക്ഷി മുന്‍പു പൊലീസിനു മൊഴി നല്‍കിയിരുന്നത്.
അന്നു വിഡിയോയിലാണ് ഇയാളുടെ മൊഴി പൊലീസ് എടുത്തത്. ഇതിനുശേഷം ഈ സാക്ഷിയുടെ രഹസ്യമൊഴി പൊലീസ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് മൊഴി മാറ്റിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും അയാള്‍ ലക്ഷ്യയില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു രഹസ്യമൊഴി. അതു കേസിനെ കാര്യമായി ബാധിക്കും. അതിനാല്‍ സാക്ഷിയെ സ്വാധീനിച്ചു എന്ന സംഭവത്തില്‍ കേസെടുക്കാനും പൊലീസ് തയാറെടുക്കുകയാണ്.
ഡൽഹിയിലെ ആശുപത്രിയിൽ നൈജീരിയൻ സ്വദേശികളുടെ അഴിഞ്ഞാട്ടം. ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തിയടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. രക്ഷപെടുന്നതിനായി ജീവനക്കാർ ആശുപത്രി ശുചിമുറികളിലടക്കം കയറി ഒളിക്കുകയായിരുന്നുവെന്നാണു വിവരം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
ശനിയാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പരുക്കേറ്റ നിലയിൽ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചത്. ഇവർക്കൊപ്പമെത്തിയവർ പുറത്തു കാത്തുനിൽക്കുന്നതിനിടെ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഇത് എതിർത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവർ മർദിച്ചു. പൊലീസ് എത്തുന്നതിനു മുൻപു തന്നെ അക്രമികൾ ആശുപത്രിയിൽനിന്ന് രക്ഷപെടുകയും ചെയ്തു.
കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ റിനു, ഇതേ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്. ആത്മഹത്യകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല.
നടനും എംപിയുമായ സുരേഷ് ഗോപിയും പോണ്ടിച്ചേരി റജിസ്ട്രേഷന്റെ മറവിൽ നികുതി വെട്ടിച്ചു. പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. ‘വിഐപി തട്ടിപ്പുകാർ’
എന്ന മാതൃഭൂമി ന്യൂസിന്റെ അന്വേഷണ പരമ്പരയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.
നേരത്തെ നടൻ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തത്.
ഓഗസ്‌റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ നടി അമലപോളിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ രേഖകളുമായി നേരിട്ടെത്താനാണ് നിർദേശം.