Latest News

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’യുടെ ടീസര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. 2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കിയിരുന്നു.

യുണൈറ്റഡ് നേഷന്‍സ്: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ദശകങ്ങളായുള്ള യുഎസ് നയം മാറ്റിമറിച്ച് ജറുസലേമിനെ ടെല്‍ അവീവിനു പകരം ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പശ്ചിമേഷ്യയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു.

ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നല്‍കിയത്. ട്രംപിന്റെ അംഗീകാരം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ പ്രമേയങ്ങളുടെയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പലസ്തീനും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്.

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്ന യുഎസ് തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് ബ്രിട്ടന്‍ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ തീരുമാനം വഴിവെക്കൂ എന്നും തെരേസ മേയ് വ്യക്തമാക്കിയിരുന്നു.

യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള യുഎസിന്റെ തീരുമാനത്തെ തങ്ങള്‍ എതിര്‍ക്കുന്നതായും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിന്റെ ഈ തീരുമാനം മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടന്‍ എംബസി ഇസ്രായേലിലേക്ക് മാറ്റാതെ ടെല്‍ അവീവില്‍ തന്നെ നിലനിര്‍ത്തണമെന്നും ഇസ്രായേല്‍പലസ്തീന്‍ പ്രശ്‌നമുള്ളതിനാല്‍ ജറുസലേമിലേക്ക് മാറ്റുന്നതിനെ ബ്രിട്ടന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും തെരേസ മേയ് പറഞ്ഞു.

ട്രംപിന്റെ തീരുമാനം ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജറുസലേം, ഗാസ എന്നിവടങ്ങളില്‍ ആക്രമണത്തിന് വഴിയൊരുക്കുമെന്നും ഇതിനാല്‍ ഇവിടം കനത്ത സുരക്ഷയിലാണെന്നും തെരേസ മേയ് പറഞ്ഞു. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ആക്രമണ സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

വീട്ടുകാരുടെ എതിര്‍പ്പ് മൂലം അവര്‍ ഒന്നാകാന്‍ കാത്തിരുന്നത് രണ്ടു ദശകം. ഒടുവില്‍ നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മാംഗല്യഹാരം. 20 കൊല്ലക്കാലം പ്രണയിച്ചു ജീവിച്ച ശേഷം നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിമാരായ രാമദാസന്‍ പോറ്റിക്കും രജനിക്കുമാണ് ഒടുവില്‍ ശുഭപര്യവസാനിയായ പ്രണയവിജയം കിട്ടിയത്. പ്രണയകഥയറിഞ്ഞ് ഇരുവരെയും ഒന്നിപ്പിച്ചതും വിവാഹത്തിന് പ്രേരിപ്പിച്ചതും സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു. തിരുവനന്തപുരം സ്വദേശി അമ്പതുകാരനായ രാമദാസന്‍ പോറ്റിയുടെയും 44 കാരി പത്തനംതിട്ട സ്വദേശിനി രജനിയുടേയും പ്രണയകഥ സിനിമയെ വെല്ലും. 1996 ജൂലൈയില്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റുമാരായി ജോലിയില്‍ കയറിയ ഇരുവര്‍ക്കും അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെ താമസിയാതെ ഇരുവര്‍ക്കുമിടയില്‍ പ്രണയം വന്നെത്തി. പതിവുപോലെ തന്നെ സമുദായവും ജാതിയുമെല്ലാം തടസ്സമായപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം വിവാഹത്തിന് നിര്‍ബ്ബന്ധിച്ചെങ്കിലും സ്വപ്നങ്ങള്‍ പങ്കുവെച്ച് അവര്‍ കാത്തിരുന്നു. എല്ലാം അവസാനിക്കുമെന്ന് വിചാരിച്ച് 20 വര്‍ഷം കടന്നുപോയി. ഇതിനിടയില്‍ കുടുംബപരമായ ബാദ്ധ്യതകളെല്ലാം ഇരുവരും ഏറെക്കുറെ നിറവേറ്റി. കാലം കടന്നുപോയതോടെ വീട്ടുകാരുടെ നിലപാടുകളിലും മാറ്റം വന്നു തുടങ്ങി. ഒടുവില്‍ അസാധാരണ പ്രണയകഥയറിഞ്ഞ സ്പീക്കറുടെ നിര്‍ബ്ബന്ധം കൂടിയായതോടെ ഒടുവില്‍ ഇരുവരും ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു. അങ്ങിനെ വ്യാഴാഴ്ച ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുട്ടുവേദനയ്ക്ക് ചികിത്സയില്‍ ആയിരുന്ന സ്പീക്കറും തലസ്ഥാനത്ത് വന്നെത്തി. വ്യാഴാഴ്ച അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചാണ് രജനി കതിര്‍മണ്ഡപത്തില്‍ എത്തിയത്. വരണമാല്യം എടുത്തു നല്‍കിയത് സ്പീക്കറായിരുന്നു.

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി. 17 ബോട്ടുകളിലായുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ശക്തമായ കാറ്റില്‍ ഒറ്റപ്പെട്ടുപോയ ഇവരെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും നാവികസേന ലഭ്യമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവര്‍.ലക്ഷദ്വീപില്‍ നിന്ന് അഞ്ച് ഗുജറാത്തി മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി കൊച്ചിയില്‍ എത്തിച്ചു.

തമിഴ്‌നാട്, ആസാം സ്വദേശികളായ 5ദ പേരെ രണ്ടാം തിയതി രക്ഷപ്പെടുത്തിയിരുന്നു. ഇവരെ നാളെ കൊച്ചിയിലെത്തിക്കും. അതേസമയം കടലില്‍ കാണാതായ മത്സ്യബന്ധനത്തൊഴിലാളികളുടെ എണ്ണം 397 ആണെന്ന് സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ പുറത്തു വന്നു. 37 പേരുടെ മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തന്റെ പേരില്‍ അശ്ലീലമായ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്‌സാന കാസിം എന്ന യുവതിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ താന്‍ നേരിടുന്ന പ്രശ്‌നം വിശദീകരിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നതില്‍ മനംനൊന്തു കൊണ്ടാണ് യുവതി രംഗത്തെത്തിയത്. സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് താനെന്നാണ് ഹഫ്‌സാന പറയുന്നത്.

വിദേശത്തുള്ളവരാണ് തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള വാട്‌സ് ആപ്പ് പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് മഞ്ചേരിക്കാരിയായ ഹഫ്‌സാന പറയുന്നത്. തന്റെ വീട്ടുകാര്‍ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും നിരന്തരമായി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് വാട്‌സ് ആപ്പ് പ്രചരണത്തിന്റെ കാര്യം താന്‍ അറിഞ്ഞതെന്ന് യുവതി പറയുന്നു.
00971521655402 ഈ നമ്പര്‍ ഉപയോഗിക്കുന്ന അബുദാബിയിലുള്ള നിസാം എന്നയാളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെന്നും ഏറെ സങ്കടകരമായി തോന്നിയ ഒരു കാര്യം അഖിലയെ ഹാദിയയാക്കാന്‍ നടക്കുന്നവരൊന്നും ഇത് കാണുന്നില്ലേ എന്നാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

സ്വന്തം മാതാപിതാക്കളും കൂടപ്പിറപ്പുകളും കുറ്റവാളികളാണെങ്കില്‍ പോലും അവര്‍ക്ക് നന്മ ചെയ്യണം എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ തന്നെ ഇതു ചെയ്യണം. ആ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഞാന്‍ കണ്ട ആളുകളില്‍ കൂടുതലും ഞാന്‍ നിലകൊള്ളുന്ന ഒരു വിഭാഗത്തിലാണെന്നു കാണുമ്പോള്‍ എനിക്കു ഞാന്‍ ജനിച്ച ഒരു ചുറ്റുപാടിനോടും വിശ്വാസങ്ങളോടും വിഷമവും ദേഷ്യവുമല്ല മറിച്ച് സഹതാപമാണു തോന്നുന്നത്..സ്വന്തം കൂടപ്പിറപ്പിന്റെ അഭിമാനത്തെ സംരക്ഷിക്കാന്‍ കഴിയാതെ നട്ടെല്ലു വളച്ചു നില്‍ക്കുന്നവരാണ് ഹാദിയക്കു വേണ്ടി വേണ്ടി വാദിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു… ഇനിയും മനുഷ്യത്വം മരിക്കാത്തവരുണ്ടെങ്കില്‍ ഇവനെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരൂ… എനിക്കും നീതി തരൂ…. ഫഹ്‌സാന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡിസംബര്‍ നാല് മുതല്‍ നിരന്തരമായി യുവതി ഇതേക്കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താന്‍ വളരെ സങ്കടത്തിലാണെന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്നു. ആര്‍ട്ടിസ്റ്റായതു കൊണ്ടാണോ തന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നും യുവതി ചോദിക്കുന്നു. ഓരോ ലൈവിലും സങ്കടം കൊണ്ട് വികാരാധീനയായാണ് യുവതി പ്രതികരിക്കുന്നത്. തനിക്കുണ്ടായ ദുരന്തം മറ്റ് ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന് യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറുയുന്നു.

യുവതിയുടെ ആദ്യ ലൈവ് കണ്ടവര്‍ തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കണം എന്നഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. ഇത് പ്രകാരം സൈബര്‍ സെല്ലിലും പൊലീസിലും യുവതി പരാതി നല്‍കാന്‍ പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരാതി സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ പരാതി എഴുതി നല്‍കാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പരാതി എഴുതി നല്‍കാന്‍ യുവതി തയ്യാറായില്ല. അങ്ങനെ കൊടുക്കുന്നതിനെ താന്‍ ഭയക്കുന്നു എന്നാണ് ഹഫ്‌സാന പറയുന്നത്.

എന്റെ മുന്നില്‍ ഇനി ആത്മഹത്യ മാത്രമാണുള്ളതെന്നാണ് ഹഫ്‌സാന പറയുന്നത്. തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നും അവര്‍ പറയുന്നു. താന്‍ വീണ്ടും അപമാനിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. താന്‍ അപമാനിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കാന്‍ ചെന്നതെന്നും എന്നാല്‍ കടുത്ത മാനസിക പിരിമുറുക്കത്തെ തുടര്‍ന്നാണ് തനിക്ക് പരാതി നല്‍കാന്‍ സാധിക്കാതെ പോയതെന്നും അവര്‍ പറയുന്നു.

പരാതി എഴുതി കൊടുക്കണമെന്ന അഭ്യര്‍ത്ഥന അവരുടെ ലൈവു കണ്ടവര്‍ പറഞ്ഞപ്പോഴും 24 മണിക്കൂറിനകം തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന കാര്യമാണ് യുവതി ആവര്‍ത്തിച്ചത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിക്കെതിരായ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും അയ്യര്‍ക്കു നല്‍കിയിട്ടുണ്ട്

ഡല്‍ഹിയില്‍ ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയെ താഴ്ന്ന തരക്കാരനെന്ന് മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പ്രസ്താവന വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന വാദവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും മണിശങ്കര്‍ വ്യക്തമാക്കി.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിനു പിന്നാലെ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തു. ഇതിനും പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

താഴ്ന്ന തരക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ക്ക് ഇന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ച് മോദി മറുപടി നല്‍കിയിരുന്നു. മണി ശങ്കര്‍ അയ്യറുടെ പരാമര്‍ശത്തിന് ഗുജറാത്ത് മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മോദി പറഞ്ഞു. ‘ശരിയാണ്, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നുള്ള വ്യക്തിയാണ് ഞാന്‍. ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കുന്നത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒ ബി സി വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം’,മോദി പറഞ്ഞു.

മിമിക്രി കലാകാരന്‍ അബിയുടെ മരണം നാട്ടു ചികിത്സയെ തുടര്‍ന്നായിരുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. അബിയുടെ മരണശേഷം സുഹൃത്ത് ഷെരീഫ് ചുങ്കത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെ കൂട്ടുപിടിച്ചായിരുന്നു പ്രചരണം. അബി മരിക്കുന്നതിന്റെ തലേദിവസം അബി തന്നെയും കൂട്ടി ചേര്‍ത്തല കായ്പുറത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി എന്ന് ഷെരീഫ് കുറിപ്പില്‍ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കമുള്ളവര്‍ വൈദ്യന്റെ തെറ്റായ ചികിത്സ കാരണമായിരുന്നോ അബിയുടെ മരണം ഇത്ര നേരത്തെ സംഭവിച്ചത് എന്ന സംശയമുന്നയിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ആ സംശയം പിന്നീട് നാട്ടുവൈദ്യത്തില്‍ പ്രശസ്തനായ മോഹനന്‍ വൈദ്യരിലേയ്‌ക്കെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ആരും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാണ് വൈദ്യരുടെ ലൈവ്

വൈദ്യരുടെ വാക്കുകള്‍ ഇങ്ങനെ…നമ്മുടെ മലയാളത്തില്‍ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ അബിയുടെ വാര്‍ത്തകള്‍ക്ക് അടിയില്‍ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ ദയവായി സത്യം മനസ്സിലാക്കണം. ചേര്‍ത്തല മോഹനന്‍ വൈദ്യര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് പല പോസ്റ്റുകളും. ദയവായി നിങ്ങള്‍ എന്റെ പേര് ആ വാര്‍ത്തയില്‍ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കള്‍ ആ തെറ്റിദ്ധാരണ മാറ്റണം എന്ന് അപേക്ഷിക്കുകയാണ്. പല പോസ്റ്റുകളിലും ആളുകള്‍ എന്റെ പേര് കമന്റ് ചെയ്യുന്നു. പലരും എന്നെ വിളിക്കുന്നു. എല്ലാവരിലും ഇത് ഒന്ന് ഷെയര്‍ ചെയ്ത് എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലനമേഖലയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ചങ്ങനാശേരി അതിരൂപത, കുറുമ്പനാടം നിവാസിയായ ചമ്പക്കുളം
മേടയില്‍ ജോസ് ഫിലിപ്പ് സാര്‍ നിര്യാതനായി…
സീറോമലബാര്‍ സഭയ്ക്കു പ്രത്യേകിച്ച് വിശ്വാസപരിശീലന മേഖലയില്‍ നിരവധി നിസ്തുല സംഭാവനകള്‍ നല്‍കിയ സഭാസ്‌നേഹി…. സഭാത്മകത സ്വഭാവസവിശേഷതയാക്കിയ അത്മായപ്രേഷിതന്‍… വിശ്വാസപരിശീലനമേഖലയെ തനതായ ഇടപെടലിലൂടെ ഫലപ്രദമായി നവീകരിച്ച ക്രാന്തദര്‍ശി… 10 ദിവസത്തെ അവധിക്കാല മതബോധന ഇന്റന്‍സീവ് കോഴ്‌സിനെ ‘വിശ്വാസോത്സവം’ എന്ന വര്‍ണ്ണാഭവും സജീവവുമായ പരിശീലനപദ്ധതിയാക്കി പരിവര്‍ത്തനപ്പെടുത്തുകയും ആ പദ്ധതിയെ ഇതരരൂപതകള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്ത ആശയസംരംഭകന്‍…

സ്വന്തമായി ആരംഭിച്ച വെബ്‌സൈറ്റിലൂടെ തന്റെ അറിവുകള്‍ അദ്ധ്യാപകര്‍ക്ക് പകരുവാന്‍ സന്മനസ്സു കാണിച്ച അദ്ധ്യാപകരുടെ അദ്ധ്യാപകന്‍… ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍നിന്നും BTh, വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍നിന്നും MTh എന്നിവ സ്വന്തമാക്കി ജീവിതം മാതൃസഭയ്ക്കുവേണ്ടി വ്യയംചെയ്ത കര്‍മ്മശാലി… അനേകം വിശ്വാസപരിശീലകര്‍ക്ക് പാഠ്യപരിശീലനം മാത്രമല്ല ഹൃദയത്തില്‍ ഉത്തമബോധ്യങ്ങളും പകര്‍ന്ന, പലപ്പോഴും ആ മേഖലയില്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായപേഷിതര്‍ക്കും സംശയനിവാരണസ്രോതസായി നിലകൊണ്ട വിജ്ഞാനസമ്പാദകന്‍…

പ്രിയപ്പെട്ട ജോസ് ഫിലിപ്പ് സാര്‍ അങ്ങ് ജീവിതം കൊണ്ട് ഞങ്ങള്‍ക്ക് ചൂണ്ടുപലകയാകുന്നത് അനേകം സഭാത്മക സാധ്യതകളിലേയ്ക്കാണ്; സഭയ്ക്കു നല്‍കി കടന്നുപോകുന്നത് ഈടുറ്റ സംഭാവനകളും…

വാർത്ത – ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍. 23 കാരിയായ കനേഡിയന്‍ താരം ആഗസ്റ്റ് അമെസിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയാണ് അവളെന്നും തന്റെ ലോകത്തെ അര്‍ഥ പൂര്‍ണ്ണമാക്കിയ അവള്‍ ഇന്നു തന്നോടൊപ്പം ഇല്ല എന്നും മരണ വിവരം സ്ഥിരീകരിച്ചു കൊണ്ടു ഭര്‍ത്താവ് കെവിന്‍ മൂര്‍ പറഞ്ഞു. ഈ ബുദ്ധിമുട്ടുള്ള സമയത്തില്‍ ഇത് ഒരു സ്വകാര്യ കുടുംബവിഷയമായി വിട്ടു തരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാലു വര്‍ഷം മുമ്പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ അമെസ് 270 അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Image result for August Ames Cause Of Death: Adult Film Star May Have Committed Suicide After Backlash Over
രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടെന്നു കരുതുന്നില്ല എന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. അതേസമയം അമെസ് അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വ്യാപകമായ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. ഇതുമൂലം ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവിൽ ശാലു ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ശശി തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് കൊലപാതകം നടന്നത്. പുലർച്ചെ നാലുമണിക്ക് കൊലപാതകവിവരം പ്രതി തന്നെ പൊലിസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലിസ് വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിയും മകൾ ശാലുവും തനിച്ചായിരുന്ന വീട്ടിൽ. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് തുടർന്ന് ശാലുവിന്റെ അമ്മ പെരിന്തൽമണ്ണയിലെ വീട്ടിലായിരുന്നു. കുടുംബ വഴക്കിൽ മകൾ അമ്മക്കൊപ്പമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശശിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.

RECENT POSTS
Copyright © . All rights reserved