Latest News

ഇന്ത്യ തകരുന്നു എന്നും നോട്ട് നിരോധനം വൻ ദുരന്തമായി പോയെന്നും ഉന്നത് ബി.ജെ.പി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ. മോദിയ അട്ടാക്ക് ചെയ്ത്..ജയ്റ്റ്ലിയേ വിമർശിച്ച് പാർട്ടിക്ക് തലവേദനയായ യശ്വന്തിന്റെ പ്രസ്താവനയിൽ ബി.ജെ.പ്യിൽ കലാപം രൂക്ഷമായി. പുറത്തുവന്നത് ഒളിച്ചുവയ്ക്കപ്പെട്ട കാര്യങ്ങൾ ആയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുന്നു എന്ന് യശ്വന്ത് വൻ മുന്നറിയിപ്പ് നല്കി.സ്വന്തം പാർട്ടിക്കാരൻ തന്നെ ‘കുത്തുവാക്കുകളിൽ നിന്നു ഉരുകുകുകയാണ്‌ ബി.ജെ.പി.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം. ബിജെപി എന്നും അഭിമാനത്തോടെ മാത്രം എടുത്തുപറഞ്ഞിരുന്ന നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞതായി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സിൻഹ കുറിച്ചു. ജിഎസ്ടി നടപ്പാക്കിയതിലെ താളപ്പിഴകൾ കാര്യങ്ങൾ വഷളാക്കിയതായും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സാമ്പത്തിക രംഗത്തെ തളര്‍ച്ച മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും സിന്‍ഹ കുറിച്ചു. വീമ്പിളക്കലുകള്‍ പ്രസംഗവേദികള്‍ക്കു മാത്രം യോജിച്ചതാണെന്നു പറഞ്ഞ് ‘കൊട്ടാനും’ സിൻഹ മറന്നില്ല.ദാരിദ്ര്യം അടുത്തുനിന്നു കണ്ടിട്ടുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളുടെ പശ്ചാത്തലത്തിൽ, അതേ അനുഭവം എല്ലാവർക്കും നൽകാനാണു ജയ്റ്റ്ലി ശ്രമിക്കുന്നതെന്നും സിൻഹ വിമർശിച്ചു.

കൊല്ലം വെളിയത്ത് 100 കോടിയോളം വിലവരുന്ന 60 ഹെക്റ്റര്‍ ഭൂമി, നന്ദാവനം എസ്റ്റേറ്റ് എന്ന കമ്പനിക്ക് സ്വന്തമാക്കാന്‍ സഹായിച്ചത് റവന്യു ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ചേര്‍ന്നാണെന്ന് ആംആദ്മി പാര്‍ട്ടി. രാഷ്ട്രീയ തലത്തില്‍ സഹായം ഇല്ലാതെ ഇത്രയും വലിയൊരു അഴിമതി നടത്താന്‍ കഴിയില്ല. വിജിലന്‍സ് അന്വേഷണത്തില്‍ പെട്ടത് 7 റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രമാണെങ്കിലും, ഇതില്‍ രാഷ്ട്രീയക്കാരുടെ പങ്കു കണ്ടെത്തേണ്ടതുണ്ട്.

മലകളും കുന്നുകളും ഉള്ള ഭൂമിയില്‍ നിന്നു ഇപ്പോള്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പാറ ഖനനം ചെയ്തിട്ടുണ്ട്. ഇത്രയും ആസൂത്രിതമായി നടത്തിയ ഈ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടെത്താന്‍ അന്വേഷണം ഊര്ജിതപ്പെടുത്തണം എന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി സമരത്തിന് ഒരുങ്ങുന്നു.

വാഷിംഗ്ടണ്‍: പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് എച്ച് 1 ബി, എല്‍ 1 വിസകളുടെ ചട്ടങ്ങള്‍ അമേരിക്ക കൂടുതല്‍ കര്‍ശനമാക്കി. വിസക്കായി അപേക്ഷിക്കുന്നയാളുടെ അര്‍ഹത തെളിയിക്കേണ്ടത് സ്‌പോണ്‍സറാകുന്ന കമ്പനിയുടെ ഉത്തരവാദിത്തമാക്കിയാണ് മാറ്റിയിരിക്കുന്നത്. 13 വര്‍ഷമായി തുടരുന്ന വിസാ നിയമങ്ങളിലാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി ജീവനക്കാരാണ് ഇത്തരം വിസകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

പുതിയ ചട്ടമനുസരിച്ച് വിസ കാലാവധി നീട്ടുന്നതിനും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അപേക്ഷകര്‍ വിസക്ക് അര്‍ഹരാണെന്ന് സ്‌പോണ്‍സര്‍ തന്നെ തെളിയിക്കേണ്ടി വരും. നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമായ ചട്ടമാണ് ഇത്. ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിലുള്ള ആശങ്ക അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഇനി മുതല്‍ കൂടുതല്‍ നിയനന്ത്രണങ്ങള്‍ നേരിടേണ്ടി വരും. ഡിപ്പാര്‍ച്ചറിനു മുമ്പായി യാത്രക്കാര്‍ തങ്ങളുടെ യാത്രയുടെ കാരണം എയര്‍ലൈന്‍ ജീവനക്കാരോടോ സുരക്ഷാ ജീവനക്കാരോടോ വെളിപ്പെടുത്തേണ്ടി വരും. കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിച്ചു നല്‍കുകയും വേണം. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫ് ചെയ്യാനും യാത്രക്കാര്‍ നിര്‍ബന്ധിതരാകും.

കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ പത്ത് എയുടെ മുന്നില്‍ കൂടി നില്‍ക്കുന്നു. സിന്ധുടീച്ചര്‍ വരുന്നത് കണ്ട് കുട്ടികള്‍ ക്ലാസിനകത്തേക്ക് കയറി. ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി സിന്ധു ടീച്ചര്‍ പുറത്തേക്ക്..
സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെത്തുടര്‍ന്ന് ഇടയ്ക്കിടെ ഗൗരി ആ ക്ലാസിലേക്ക് പോകുമായിരുന്നു..ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിൻസിപ്പളിനടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്.പിന്നീട് 25 മിനിട്ട്കള്‍ക്ക് ശേഷം താൻ പഠിക്കുന്ന ഹൈസ്കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം.
എല്‍പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്‍റെ ദൃശ്യങ്ങള്‍. ഒടുവില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതും കാണാം. പെട്ടെന്ന് തന്നെ സ്കൂളിലെ ജീവനക്കാര്‍ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും കാണാം.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ശക്തമായ മുന്നോട്ടുപോവുകയാണെന്ന് ടെക്സസിലെ റിച്ചാർഡ്സണ്‍ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. കുട്ടിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വളർത്തമ്മ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ കെവിൻ പെർലിച്ച് പ്രതികരിച്ചു.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഷെറിനെ ദത്തുനൽകിയ ബിഹാറിലെ സ്ഥാപനം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ ദത്തുനൽകിയതിന്റെ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നളന്ദയിലെ ഈ സ്ഥാപനം ഒരുമാസം മുൻപ് അടച്ചുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. കുട്ടികളെ ദത്തുനൽകുന്ന വിവരങ്ങളൊന്നും അധികൃതർ കൃത്യമായി നൽകാറില്ലെന്നാണ് പറയുന്നത്. രണ്ടു വർഷം മുൻപാണ് മലയാളി ദമ്പതികൾ കുഞ്ഞിനെ ഇവിടെ നിന്നും ദത്തെടുത്തത്.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി.

വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപമായിരുന്നു അപകടം. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Image result for bike rider sana iqbal death

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്. ‘ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.

Image result for bike rider sana iqbal death

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്‌സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ തന്നെയുണ്ട്. സംവദിക്കാനെത്തിയ കുട്ടികളോട് അന്ന് സന പറഞ്ഞു. നിറഞ്ഞകയ്യടികളോടെയായിരുന്നു അന്ന് സനയുടെ വാക്കുകള്‍ കുട്ടികള്‍ സ്വീകരിച്ചത്.

സ്വകാര്യ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ യാത്ര ചെയ്ത ബസിനിടയിൽ അകപ്പെട്ടു വീട്ടമ്മ മരിച്ചു. മാമ്മൂട് മനില കൊച്ചുതറയിൽ റോസമ്മ (67) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. പെരുമ്പനച്ചി പുളിയംകുന്നു കവലയിലാണ് സംഭവം നടന്നത്. ബസ് ഇറങ്ങി റോഡിനോട് ചേർന്ന് നടന്ന റോസമ്മയെ ബസ് തട്ടി മറിഞ്ഞ അടുത്ത് പാർക്ക് ചെയ്തിരുന്ന വാനിൽ തട്ടി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ബസിനടിയിൽ അകപ്പെട്ട വീട്ടമ്മയെ പുറത്തെടുത്തു ഉടൻ അടുത്തുള്ള സ്വകാര്യ അശുപത്രിയിലും തുടർന്ന് തോലകത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ ദേവസ്യാ ചാക്കോയുടെ ഭാര്യയാണ് റോസമ്മ, മക്കൾ ആദർശ്, അനുപ. സംസ്‍കാരം പിന്നീട്

കല്ലറയ്ക്ക് കൊള്ളവില ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത വിശ്വാസിക്ക് ഇടവക വികാരിയുടെ നിര്‍ദ്ദേശപ്രകാരം ക്രൂരമര്‍ദ്ദനം. മൃതദേഹം അടക്കം ചെയ്യാന്‍ വിശ്വാസിയോട് കല്ലറ പണം എന്ന പേരില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം. ഇടവകയുടെ ഈ ആവശ്യത്തെ പൊതുയോഗത്തില്‍ ചോദ്യം ചെയ്തതിനാണ് ജോസിന് മര്‍ദ്ദനമേറ്റത്. ‘അവനെ അടിച്ചു പുറത്താക്കെടാ’ എന്ന് വികാരി ആക്രോശിച്ചതിനെ തുടര്‍ന്ന് പള്ളി കൈക്കാരന്‍മാര്‍ തന്റെ കൈ തല്ലി ഒടിക്കുകയായിരുന്നു എന്ന് ജോസ് കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.

കൈക്കാരന്‍മാരുടെ മര്‍ദ്ദനമേറ്റ ജോസ് ജോസഫിന്റെ കൈ ഒടിഞ്ഞു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോഴിക്കോട് കൂരാച്ചുണ്ട് കല്ലനോട് സെന്റ് മേരിസ് പള്ളിയിലാണ് സംഭവം.

കൂരാച്ചുണ്ട് പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റ് മാത്യുകുട്ടി കോതമ്പനാനിയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇടവക നേതൃത്വം വിലപേശല്‍ നടത്തിയത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പള്ളി ഒടുവില്‍ 50,000 രൂപയ്ക്കു മൃതദേഹം അടക്കം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. പള്ളി വികാരിക്കെതിരെയും കൈക്കാരന്‍മാര്‍ക്കു എതിരെയും കൂരാച്ചുണ്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വികാരി ഫാദര്‍ ഫാന്‍സി പഴേടത്ത് അടക്കം ഉള്ളവര്‍ക്കെതിരെ ജോസ് കളക്ടർക്കും പരാതി നല്‍കിയിട്ടുണ്ട്.

ജയസൂര്യയുടെ ഭാര്യ സരിതയെ ഫോണില്‍ ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാനുള്ള ഗൂഡ പദ്ധതി പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. അതിന്‍ ശേഷം ഫേസ്ബുക്ക് ഒഫീഷ്യല്‍സുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കുകയായിരുന്നു.

വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. ഇനി ആരും ഇത് പോലുള്ള ചതിയില്‍ പെടാതിരിക്കാന്‍ ജയസൂര്യ തന്നെ കാര്യങ്ങള്‍ വളരെ വിശദമായി ഫേസ്ബുക്കില്‍ അല്‍പ്പ സമയം മുന്‍പ് വിശദീകരിക്കുകയുണ്ടായി.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048) വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english – ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)”

ഷെറിന്‍ കാണാതായ കേസില്‍ പുതിയ മൊഴിയുമായി വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡള്ളാസില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസഌ മാത്യൂസി (37) നെ അറസ്റ്റു ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞുതുമായി വൈരുദ്ധ്യം തോന്നിയിരുന്നു. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല.  വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസഌ മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസഌ മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസഌ മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.

RECENT POSTS
Copyright © . All rights reserved