അമിതവേഗതയില്‍ പാഞ്ഞ ഫെരാരി കാര്‍ വൂഡന്‍ പോസ്റ്റിലിടിച്ച് 13കാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 1.2 മില്ല്യണ്‍ പൗണ്ട് വിലയുള്ള സൂപ്പര്‍ കാര്‍ തകര്‍ന്നു. മാത്യൂ കോബ്‌ഡെന്‍ എന്ന 39 കാരനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന അലക്‌സാണ്ടര്‍ വര്‍ത്ത് എന്ന 13കാരന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ അപകടത്തിന്റെ ദൃശ്യത്തില്‍ റോഡരികലുള്ള വുഡന്‍ പോസ്റ്റില്‍ ഇടിച്ച കാറിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. നാല് സെക്കന്‍ഡില്‍ 60 മൈല്‍ സ്പീസ് കൈവരിക്കാനാകുന്ന എഫ് 50 മോഡല്‍ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നതായും കോടതിയില്‍ വ്യക്തമാക്കപ്പെട്ടു.

കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പരാജയപ്പെട്ട കോബ്ഡന്‍ കുട്ടിയുടെ മരണത്തിന് കാരണക്കാരനായെന്നും വാദമുയര്‍ന്നു. കാറിനൊപ്പം നിന്ന് ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹം അവനൊപ്പമുണ്ടായിരുന്ന അവന്റെ അമ്മയുടെ പാര്‍ട്‌നര്‍ കോബ്ഡനെ അറിയിച്ചു. കോബ്ഡന്റെ ഫാമില്‍ ഒരു ബാറ്ററി നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. അലക്‌സാന്‍ഡറിനൊപ്പം ഒരു റൈഡാണ് കോബ്ഡന്‍ വാഗ്ദാനം നല്‍കിയത്. 10 കിലോമീറ്റര്‍ വേഗതാ നിയന്ത്രണമുള്ള റോഡില്‍ ഇയാള്‍ അമിതവേഗതയില്‍ കാറോടിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ തോമസ് വില്‍ക്കിന്‍സ് കോടതിയെ അറിയിച്ചു. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനം മോശം റോഡില്‍ ശ്രദ്ധിക്കാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

സീറ്റ് ബെല്‍റ്റ് ഇടുന്നതില്‍ പോലും ഇയാള്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു. കാറിന്റെ പവര്‍ മനസ്സിലാക്കാതെ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുകയും നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വുഡന്‍ പോസ്റ്റില്‍ കാറിടിക്കുകയുമായിരുന്നു. അലക്‌സ് സംഭവം സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായത് വാഹനത്തിന്റെ തകരാറ് മൂലമായിരുന്നില്ലെന്നും വില്‍കിന്‍സ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് താന്‍ കാരണമായെന്ന ആരോപണം കോബ്ഡന്‍ നിഷേധിച്ചു. കേസില്‍ വിചാരണ തുടരുകയാണ്.
പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയായ കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയായ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്.
അതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) ആണ് അക്ഷതയെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച നാലു മണിയോടെ സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം. എന്നും കോളേജ് വിട്ട് വീട്ടിലേക്ക് വരുന്ന അക്ഷത ബസ് പണിമുടക്കായതിനാല്‍ നേരത്തെ കോളേജില്‍ നിന്ന് ഇറങ്ങിയിരുന്നു. കോളജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന കാര്‍ത്തിക് വയറിന് കുത്തുകയായിരുന്നു. കുത്തേറ്റു വീണ അക്ഷതയെ ആദ്യം കെ വി ജി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.
ഏലിമല നാരായണകജ സ്വദേശിയാണ് കാര്‍ത്തിക്. മൃതദേഹം സുള്ള്യ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ദേവകിയാണ് അക്ഷതയുടെ അമ്മ. ഒരു സഹോദരിയുണ്ട്.
ജനജീവിതം ദുസ്സഹമാക്കി അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ച നടപടിയെ ട്രോളി സായഹ്നപത്രമായ രാഷ്ട്രദീപക. ട്രോളന്‍മാര്‍ ഫേസ്ബുക്കില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന രസകരമായി തലക്കെട്ടോടു കൂടിയാണ് രാഷ്ട്രദീപിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. രാഷ്ട്ര ദീപികയുടെ ട്രോളിന് വന്‍ പ്രചാരമാണ് നവ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമായ രമണ്‍ പറയുന്ന ഡയലോഗ് ഉപയോഗിച്ചായിരുന്നു ട്രോള്‍.
ഞങ്ങള്‍ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നു. എന്നിട്ട്?
മര്യാദയ്ക്കു നിരക്കു കൂട്ടാന്‍ പറഞ്ഞു, എന്നിട്ട്?
അപ്പോ അങ്ങേരു പറ്റില്ലെന്നു പറഞ്ഞു.. അപ്പൊ?
അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് ട്രോള്‍.

സ്വകാര്യ ബസുടമകളെ ട്രോളിയ ഡയലോഗ് സോഷ്യല്‍ മീഡിയെ ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രദീപികയുടെ കണ്ണൂര്‍ സബ് എഡിറ്റര്‍ കെ.പി ഷൈജുവിന്റെയാണ് തലക്കെട്ടില്‍ ട്രോള്‍ നല്‍കാനുള്ള ആശയം.
കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.
ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ന്യൂഡല്‍ഹി: വീട്ടു തടങ്കലിലായിരുന്ന സമയത്ത് തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാതാപിതാക്കള്‍ക്കെതിരെ ഹാദിയ ആരോപണമുന്നയിച്ചത്. ഇക്കാര്യം താന്‍ പോലീസില്‍ അറിയിച്ചെന്നും തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ പറഞ്ഞു.
താന്‍ കൊല്ലപ്പെടാന്‍ ഇടയുണ്ടെന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. അമ്മ തയ്യാറാക്കിയിരുന്ന ഭക്ഷണമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരു ദിവസം രാവിലെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ താന്‍ അടുക്കളയിലെത്തി. പാചകത്തിനിടയില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് താന്‍ കണ്ടുവെന്നും ഹാദിയ പറഞ്ഞു. ഇതിനു ശേഷം താന്‍ സ്വന്തമായി പാചകം ചെയ്ത് കഴിക്കുകയായിരുന്നു പതിവെന്നും ഹാദിയ വ്യക്തമാക്കി.
വീട്ടില്‍ തനിക്ക് വലിയ പീഡനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. രാഹുല്‍ ഈശ്വര്‍ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുവാദമില്ലാതെയായിരുന്നെന്നും അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും അവരെയും തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഇത് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.
അഗ്‌നിപര്‍വ്വതം പൊട്ടിയാല്‍ എന്തായിരിക്കും സംഭവിക്കുക. കൗതുകത്തോടെ ആ കാഴ്ചകള്‍ ടിവിയിലും യുട്യൂബിലുമൊക്കെ കാണുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിയപ്പോള്‍ അഞ്ച് കിലോമീറ്ററോളമാണ് ചാരത്തില്‍ മൂടപ്പെട്ടത്.
കടപ്പാട് ; മെയിൽ ഓൺലൈൻ
അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രദേശത്തെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്‌തെങ്കിലും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ജനക്കൂട്ടം പരക്കം പാഞ്ഞു.

സ്‌കൂള്‍ കുട്ടകളടക്കം പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

നാലോളം ജില്ലയില്‍ പൊടിപടലത്താല്‍ മൂടി കാഴ്ചാപരിധി വെറും മൂന്ന് മീറ്ററോളം മാത്രമായിരുന്നു. പൊട്ടിത്തെറിക്കൊപ്പം ചെറിയ ഭൂചലനവും ഇവിടെ അനുഭവപ്പെട്ടു.

തിങ്കളാഴ്ച രാവിലെയോടെയായിന്നു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.

പാമ്പ് കടിച്ചെന്ന തെറ്റിധാരണയില്‍ പാമ്പിന്‍റെ തല കടിച്ചെടുത്ത് ചവച്ച് തുപ്പി ഉത്തര്‍പ്രദേശ് സ്വദേശി സ്വനേലാല്‍. തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തതാണെന്ന് സ്വനേലാല്‍ പറഞ്ഞു. ബോധരഹിതനായി വീണ യുവാവിനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശരീരത്തോ മുഖത്തോ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കര്‍ഷകന്‍ ബോധം കെട്ട് വീണെന്നും ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച മോഗഗന്‍ജി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച സ്വനേലാലിന്‍റെ അയല്‍ക്കാര്‍ ഇയാളെ പാമ്പ് കടിച്ചെന്നാണ് ഡോക്ടര്‍മാരുടെ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പാമ്പ് കടിച്ചതിന്‍റെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല.
10 മിനിറ്റുകള്‍ക്കുള്ളില്‍ ബോധം വീണ സ്വനേലാല്‍ നടന്നതെന്താണെന്ന് പറഞ്ഞു. കന്നുകാലികളെ പരിപാലിച്ചുകൊണ്ട് നിന്നപ്പോള്‍ തന്നെ ഒരു പാമ്പ് കടിച്ചെന്നും അതിന്‍റെ ദേഷ്യത്തില്‍ പാമ്പിന്‍റെ തല കടിച്ചുപറിച്ച് തുപ്പിയെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാല്‍ സ്വനേലാലിനെ പാമ്പ് കടിച്ചിട്ടില്ലെന്നും പാമ്പിന്‍റെ ശരീരത്തിലെ വിഷാംശം ശരീരത്തില്‍ ചെന്നതാണ് ബോധരഹിതനാകാന്‍ കാരണമെന്നും ഡോക്ടര്‍ വര്‍മ്മ പറഞ്ഞു.
മലയാളികളുടെ സുഖത്തിലും ദുഖത്തിലും എത്രയും പങ്കുചേർന്നു ഒരു വീട്ടുകാരനെപോലെ മലയാളികളെ ഇത്രയേറെ കരയിപ്പിച്ച മറ്റൊരു മരണവും ഈയടുത്ത് നടന്നിട്ടില്ല. അത്രയേറെയായിരുന്നു മണി തന്ന സന്തോഷങ്ങള്‍. സുഖദുഃഖ സമ്മിശ്രമായ ഒരനുഭവമായിരുന്നു തിരശ്ശീലയില്‍ മലയാളിക്ക് മണി. ഏറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടന്‍. ജീവിതം തുറന്ന പുസ്തകമായിരുന്നു മണിക്ക്. ഇപ്പോഴിതാ കലാഭവൻമണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. മധുരവും കയ്പും നിറഞ്ഞ ആ ജീവിതകഥ സിനിമയാക്കുന്നത് മണിയെ വളർത്തിയെടുത്ത സംവിധായകൻ വിനയൻ തന്നെയാണ്. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പോയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ നടക്കുകയാണ്. ചിത്രത്തിൽ മണിയായി വേഷമിടുന്നത് മിമിക്രി കലാകാരനും സീരിയൽ നടനുമായ (സെന്തിൽ) രാജാമണിയാണ്. സിനിമയിലേക്ക് എത്തിയ വഴികള്‍ സെന്തിൽ എന്ന രാജാമണി പറയുന്നു
വിനയന്റെ സിനിമയിൽ നായകനായി എത്തിപ്പെട്ടതിനെ പറ്റി സെന്തിൽ പറയുന്നു
ഞാൻ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തിനെ വിനയൻ സാർ വിളിക്കുന്നത്. അങ്ങനെ ഞാൻ നാട്ടിലില്ലെന്ന് അറിയുകയായിരുന്നു. പുതിയ സിനിമയിൽ ഒരു വേഷമുണ്ട്, നാട്ടിലെത്തിയാൽ ഉടൻ വന്നു കാണണം , അത്യാവശ്യമാണെന്നു പറഞ്ഞു. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാൻ തിരിച്ചെത്തുന്നത്. നാട്ടിൽ എയർപോർട്ടിൽ എത്തുന്നത് രാവിലെ അഞ്ച് മണിക്കാണ്. എത്തിയ ഉടനെ ഞാൻ വിനയൻ സാറിനെ വിളിച്ചു.ഫ്രഷായിട്ടു വന്നാൽ മതിയെന്നു പറഞ്ഞു.
അങ്ങനെ സാറിനെ കാണാൻ പോകുമ്പോൾ ഏതെങ്കിലും ചെറിയ വേഷമായിരുന്നു മനസിൽ. നമുക്ക് പറ്റിയ ചെറിയ വേഷമുണ്ടോയെന്നു ചോദിച്ചപ്പോൾ പുതിയ സിനിമയിൽ നായകനായ കലാഭവൻ മണിയുടെ റോൾ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞു. സാറേന്ന് വിളിച്ച് ഞാൻ പൊട്ടിക്കരയുകയായിരുന്നു. ഇതിനുമുന്‍പ് ജയസൂര്യ ചേട്ടനാണ് ഉൗമപ്പെണ്ണിലേക്ക് നായകനാക്കാൻ വിളിച്ചപ്പോൾ ഇങ്ങനെ കരഞ്ഞതെന്ന് വിനയൻ സാർ പറഞ്ഞു
ഒരു സീരിയൽ കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യ എന്റെ പേര് നിർദേശിക്കുന്നത്. സാറിനും അഭിനയം കണ്ട് ഇഷ്ടപ്പെട്ടു. അതിൽ ഒാരോ ദിവസവും ഒാരോവിഷയമാണ്. അപ്പോൾ തമാശയും ദു:ഖവും ഒരുപോലെ അഭിനയിക്കാനുണ്ട്, അതുകണ്ടിഷ്ടപ്പെട്ടാണ് സാർ വിളിക്കുന്നത്.
മിമിക്രി ഒക്കെ ചെയ്യുമെങ്കിലും ഇതുവരെ മണിച്ചേട്ടനെ അനുകരിച്ചിട്ടില്ലെന്നതാണ് സത്യം. ഞാൻ വിനയൻ സാറിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ഛായ ഇല്ല, അനുകരിച്ചിട്ടില്ല, അപ്പോൾ എനിക്ക് സാധിക്കുമോ എന്ന്. എനിക്ക് അയാളുടെ രൂപവും ഭാവവും ഒന്നും ഇല്ലാത്ത ഒരാളെയാണ് വേണ്ടതെന്നാണ് അന്ന് സാർ പറഞ്ഞത്. ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നയാളായിരുന്നു കലാഭവൻ മണി. അതുപോലെ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്ന ഒരാളെയാണ് വേണ്ടതെന്നാണ് സാർ പറഞ്ഞത്.
പന്ത്രണ്ട് കിലോയോളം കൂട്ടി. പിന്നെ കലാഭവൻ മണി അദ്ദേഹത്തിന്റെ കൂടുതൽ സിനിമകൾ കണ്ടു. അദ്ദേഹത്തിന്റെ ജീവിതം അടുത്ത് മനസിലാക്കാൻ ശ്രമിച്ചു. അദ്ദേഹം പ്രത്യേകമായി ചെയ്തിരുന്ന കുറച്ച് കോമഡികൾ ഉണ്ടായിരുന്നു. കുരങ്ങ്, എലി, തുടങ്ങിയവയെ അനുകരിക്കുക. കൂടാതെ ആനയുടെ നടപ്പ് തുടങ്ങിയപ്രത്യേക കാര്യങ്ങൾ പഠിച്ചു.
ഞാൻ ഒരുപാട് ആരാധിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നതും അദ്ദേഹത്തോടൊപ്പമാണ്. പിന്നീട് ചെറിയ രണ്ട് മൂന്ന് സിനിമകൾ ചെയ്തു. ചാലക്കുടി സ്ലാങ് ഇതിനുവേണ്ടി പഠിക്കേണ്ടി വന്നു. ഡബ്ബിങും ഞാൻ തന്നെയാണ് ചെയ്യുന്നത്.
വിനയൻ സാറാണ് രാജാമണി എന്ന പേര് തന്നത്. ഗുരുക്കന്മാർ പറയുമ്പോൾ അനുസരിക്കണം. ഇനിമുതൽ രാജാമണി എന്നായിരിക്കും പേര്. ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് വിനയൻ സാർ. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാൾ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.
വിവാദങ്ങളെ ഭയപ്പെടുന്നില്ല , കാരണം അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലർത്തിയാണ് പടമെടുത്തിട്ടുള്ളത്. ഇത് മുഴുവനായും അദ്ദേഹത്തിന്റെ ജീവിതകഥയല്ല. സിനിമ ഏപ്രിൽ ആദ്യത്തോടെ റിലീസ് ചെയ്യും. ഇപ്പോൾ ഡബ്ബിങ്ങ് നടക്കുകയാണ്. ഹണി റോസും പുതിയ രണ്ട് നായികമാരുമാണ് ചിത്രത്തിലുള്ളത്.
അഞ്ച് ദിവസമായി ജന ജീവിതം കഷ്ടത്തിലാക്കി സ്വകാര്യ ബസുടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം, മിനിമം ചാര്‍ജ് 10 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച സമരം ഒടുവില്‍ ബസുടമകള്‍ക്ക് പിന്‍വലിക്കേണ്ടി വരുകയായിരുന്നു. സമരത്തില്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ബസുടമകള്‍ക്ക് അംഗീകരിക്കേണ്ടി വന്നു.
പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന സര്‍ക്കാര്‍ ഭീഷണിയെത്തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ ബസുടമകള്‍ നിര്‍ബന്ധിതരായത്. വിഷയത്തില്‍ ബസുടമകളെ കളിയാക്കി നിരവധി ട്രോളുകളാണ് നവ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സമരം നിര്‍ത്തിയതിന്റെ പേരില്‍ കുട്ടികളോട് തങ്ങളെ നോക്കി ചിരിക്കരുതെന്ന് പറയണമെന്ന് ട്രോളുകള്‍ കളിയാക്കുന്നു.
ചില ട്രോളുകള്‍ കാണാം;
പ്രധാനമന്ത്രിയുടെ യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് റിവ്യ പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കില്ലെന്ന് ഫണ്ടിംഗ് റിവ്യൂവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കുന്നത് നികുതി വര്‍ദ്ധനവിന് കാരണമാകുമെന്നും ഇത് യൂണിവേഴ്‌സിറ്റി സീറ്റുകളെ പരിമിതപ്പെടുത്തുമെന്നും തേരേസ മേയ് പറയുന്നു. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ വില നേരിട്ട് നല്‍കേണ്ടതായിട്ടുണ്ടെന്ന് തെരേസ മേയ് പറയുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ് ഫിനാന്‍സിംഗ് ആന്റ് യൂണിവേഴസിറ്റി ഫണ്ടിംഗ് റിവ്യൂവാണ് തേരേസ മേയ് അവതരിപ്പിച്ചത്. അതേസമയം ട്യൂഷന്‍ ഫീസുകള്‍ നിര്‍ത്തലാക്കുമെന്നും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചുകൊണ്ടു വരുമെന്നിമാണ് ലേബര്‍ പാര്‍ട്ടി നയം.

ഏതാണ്ട് എല്ലാ കോഴ്‌സുകളിലും വര്‍ഷത്തില്‍ ഈടാക്കുന്ന ഫീസ് 9,250 പൗണ്ടാണ്. 6.1 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ സിസ്റ്റങ്ങളില്‍ ഒന്നാണ് ഇഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുന്നത്. വിദ്യഭ്യാസത്തിന്റെ മൂല്യവും ഗുണങ്ങളും ഫീസും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തേരെസ മേയ് പറഞ്ഞു. ഫീസിനത്തിലെ വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 9250 പൗണ്ട് ഫീസില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക മരവിപ്പിക്കല്‍ ചുരുങ്ങിയത് അടുത്ത വര്‍ഷം വരെയെങ്കിലും നിലനില്‍ക്കും. പക്ഷേ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച നടപടികളൊന്നും മന്ത്രിമാരുടെ ഭാഗത്ത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതീക്ഷിച്ചിരുന്ന ഫീസ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി് ഫണ്ടിംഗ് റിവ്യൂ അനാവശ്യമായ സമയം നഷ്ടപ്പെടുത്താലായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. സര്‍ക്കാരിന് തെറ്റുപറ്റിയതായി പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നുവെന്നും റൈനര്‍ പറഞ്ഞു. ട്യൂഷന്‍ ഫീസുകള്‍ എടുത്തു കളയുകയും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചകെ കൊണ്ടുവരികയും സൗജന്യ വിദ്യഭ്യാസം നല്‍കുകയും ചെയ്യുമെന്നാണ് ലേബര്‍ നയമെന്ന് അവര്‍ വ്യക്തമാക്കി. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.