#Villain First Half Little bit lag but classic one #Vishal interval heavy 

#Lalettan Fight 
@rameshlaus@LMKMovieManiac @VffVishal
മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു ഇടക്കാല ആശ്വസം. യു.എ.ഇയില്‍ തുടര്‍ച്ചയായി അവധി വരുന്നു. നവംബര്‍ അവസാനമാണ് ആ നല്ല സമയം. ഒന്നല്ല, നാല് ദിവസമാണ് അവധി ലഭിക്കാന്‍ പോകുന്നത്.
നവംബര്‍ 30, വ്യാഴാഴ്ചയാണ് യു.എ.ഇ രക്ഷതസാക്ഷി ദിനം. അതേസമയം, യു.എ.ഇ ദേശീയ ദിനം ഡിസംബര്‍ 2, ശനിയാഴ്ചയാണ്.
സാധാരണ, യു.എ.ഇ സര്‍ക്കാര്‍ രക്ഷതസാക്ഷി ദിനത്തിന് ഒരു ദിവസവും, ദേശീയ ദിനത്തിന് രണ്ട് ദിവസവും അവധി നല്‍കാറുണ്ട്.
ഈ രീതി തുടരുകയാണെങ്കില്‍ യു.എ.ഇ നിവാസികള്‍ക്ക് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. വ്യാഴാഴ്ച (രക്തസാക്ഷി ദിനം), വെള്ളിയാഴ്ച (വാരാന്ത്യ അവധി), ശനിയും ഞായറും (ദേശീയ ദിനം അവധി)– ഇങ്ങനെയാണ് അവധി ലഭിക്കുക.
കഴിഞ്ഞവര്‍ഷം, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസവും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 (രക്തസാക്ഷി ദിനം), നും ഡിസംബര്‍ 2 (ദേശീയ ദിനം) നും അവധി ലഭിച്ചിരുന്നു.
നടിയ്ക്കൊപ്പമുള്ള സെക്സ് ടാപ്പില്‍ കുടുങ്ങി പ്രശസ്തനായ സ്വാമി . കര്‍ണ്ണാടകയില്‍ ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയാണ് സെക്സ് ടാപ്പില്‍ കുടുങ്ങിയത്.
![]()
മഠത്തിന്റെ മുഖ്യ അധിപതിയുടെ മകന് ദയാന്ദന് എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഹനസാമരണഹള്ളി സംസ്താന പീഠം. ഷിമോഗയില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം സ്വിരീകരിച്ചുവെന്ന് സുവര്‍ണ്ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
![]()
നേരത്തെ തന്നെ മഠത്തിന്റെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലങ്ങള്‍ വിറ്റതിന് ആരോപണ വിധേയനാണ് ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമി.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും വിസ്മയിപ്പിക്കാന് തിയേറ്ററുകളില്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്.
വിവിധ തിയേറ്ററുകളില്‍ വന്‍ ആഘോഷത്തോടെയാണ് ചിത്രത്തെ വരവേറ്റിരിക്കുന്നത്. റിസര്‍വേഷന്‍ നേരത്തെ നേരത്തെ തുടങ്ങിയിരുന്നു. റെക്കോര്‍ഡ് ടിക്കറ്റാണ് വിറ്റുപോയത്.
കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്ബന്‍ വിനോദ് ജോസ്, വിനായകന്, കോട്ടയം നസീര്‍ തുടങ്ങി വമ്ബന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന് തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.

റോക്ലൈന് എന്റര്ടൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന് വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമ കഥ പോലെ തോന്നുമെങ്കിലും തൊടുപുഴയിലെ ആ വയോധികന് ശരിക്കും അനുഭവിക്കുകയായിരുന്നു. ഓട്ടോയെന്ന് കരുതി പോലീസ് ജീപ്പിനു കൈകാണിച്ച കാഴ്ചക്കുറവുള്ള വയോധികന് പിന്നീട് . ഇനി ജീവിതത്തില്‍ ഒരു വണ്ടിയേയും കൈകാണിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ല. അത്രയ്ക്ക് പോലീസുകാര്‍ അദ്ദേഹത്തെ ചവിട്ടിക്കൂട്ടി. ഒരു തെറ്റും ചെയ്യാത്ത മണക്കാട് മാടശ്ശേരി സ്വദേശി മാധവനാണ് (64) പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേയ്ക്ക് മടങ്ങവെയാണ് സംഭവം. വാഹനം കാത്ത് റോഡരികില്‍ നില്ക്കുന്ന സമയത്ത് പോലീസ് ജീപ്പ് അതുവഴി വന്നു. ഓട്ടോയാണെന്ന് കരുതിയ മാധവന് അറിയാതെ പോലീസ് ജീപ്പിന് കൈകാണിക്കുകയായിരുന്നു. വാഹനം നിര്‍ത്തിയ പോലീസ് അസഭ്യം പറഞ്ഞശേഷം മാധവനെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് ഇടതുകണ്ണിന് പരുക്കേറ്റിറ്റുണ്ട്. കൈയ്യിലുണ്ടായിരുന്ന 4500 രൂപ പോലീസുകാര്‍ പിടിച്ചുവാങ്ങിയതായും പരാതിയില്‍ പറയുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയും ഉണര്‍ന്ന് കഴിഞ്ഞു. ഇതുപോലുള്ള പോലീസുകാര്‍ക്ക് ഇതേ ഉള്ളൂ പണി. അധികാരികള്‍ കണ്ണു തുറന്നോളും.
ദോഹ: വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍. ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടുന്നില്ലെന്ന പരാതി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നതോടെയാണ് ഈ പ്രഖ്യാപനം. ഐക്യരാഷ്ട്ര സഭാ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് വ്യാഴാഴ്ച ഖത്തര്‍ തൊഴില്‍, സാമൂഹ്യകാര്യ മന്ത്രി ഇസ്സ സാദ് അല്‍ ജഫാലി അല്‍ നുഐമി ആണ് ഇക്കാര്യം അറിയിച്ചത്. 20 ലക്ഷത്തിനു മേല്‍ വിദേശ തൊഴിലാൡകള്‍ ഖത്തറില്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ ദുരിതം മാറ്റിയില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐഎല്‍ഒ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൊഴിലാളികള്‍ രാജ്യം വിട്ടു പോകുന്നതിനെ തൊഴിലുടമകള്‍ തടയുന്നത് നിരോധിക്കും. വര്‍ക്ക് കോണ്ട്രാക്റ്റുകള് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ അതോറിറ്റിയെ നിയമിക്കും. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടും തുടങ്ങിയവയാണ് ഖത്തര്‍ നടപ്പാക്കാനൊരുങ്ങുന്ന മാറ്റങ്ങള്‍. എന്നാല്‍ മിനിമം വേതനം എത്രയാണെന്നോ ഈ മാറ്റങ്ങള്‍ എന്നുമുതല്‍ നടപ്പാകുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല.
കഫാല രീതിക്കെതിരായാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം പ്രധാനമായും ഉയര്‍ന്നത്. ഇതനുസരിച്ച് കഫീല്‍ അഥവാ തൊഴിലുടമയായ സ്പോണ്‍സറിനാണ് തൊഴിലാളികളുടെ മേല്‍ പൂര്‍ണ്ണാധികാരം ഉള്ള്. കുറഞ്ഞ വേതനം, പാസ്പോര്‍ട്ട് പിടിച്ചുവെക്കല്‍, മോശം താമസ സൗകര്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മനുഷ്യാവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും നിരന്തരം ഉന്നയിച്ചിരുന്നു.
കോഴിക്കോട്: സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. രാവിലെ 7.40ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യാവസ്ഥ മോശമായിരുന്നു.
1940 ഏപ്രിലില്‍ വടകരയില്‍ ജനിച്ച അദ്ദേഹം തലശേരി ബ്രണ്ണന്‍ കോളേജ്, അലിഗഡ് മുസ്ലീം സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. എംബിബിഎസ് ബിരുദവും കരസ്ഥമാക്കി. സൗദിയില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു. നോവലുകളിലൂടെയും ചെറുകഥകളിലൂടെയുമാണ് അദ്ദേഹം പ്രശസ്തനായത്.
‘സ്മാരകശിലകള്‍’ എന്ന നോവലിന് 1980ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. 1975ല്‍ ‘മലമുകളിലെ അബ്ദുള്ള’ എന്ന ചെറുകഥക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും പുനത്തിലിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം നഗരത്തില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച വിദ്യാര്‍ത്ഥി ഗൗരി നേഘയ്ക്കു ചികിത്സ നിഷേധിച്ചു എന്ന വിവാദം കത്തിപ്പടരുന്നതിനിടയില്‍ വിശദീകരണവുമായി ഡോകടര്‍ രംഗത്ത്. ഗൗരിയെ ആദ്യം ചികിത്സിച്ച് കൊല്ലം സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്ജന് ഡോ. ജയകുമാര്‍ ശിവശങ്കരനാണു ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ കുഞ്ഞിന്റെ മരണം നമ്മെയെല്ലാപേരെയും വളരെയേറെ വേദനിപ്പിക്കുന്നു. അതേ സ്കൂളിൽ തന്നെ പഠിക്കുന്ന രണ്ടു കുട്ടികളുടെ അച്ഛനെന്ന നിലയിൽ എനിക്ക് ആ വേദന മറ്റുള്ളവരിലും ഏറെയാണ്. ആ മാതാപിതാക്കൾക്ക് ഈ കഠിന വ്യഥ താങ്ങാനുള്ള മനശ്ശക്തി ഉണ്ടാകട്ടെ. അപകടശേഷം ആ കുഞ്ഞിനെ എത്തിച്ച ബിഷപ്പ് ബൻസിഗർ ആശുപത്രിയിലെ ചികിത്സ നൽകിയ ഡോക്ടർമാരുടെ ടീമിലെ ഒരംഗമാണ് ന്യൂറോ സർജനായ ഞാൻ. അന്ന് ഉച്ചക്ക് രണ്ടേകാൽ മണിയോടെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഫോൺ വന്നതനുസരിച്ച് ഞാൻ ഉടൻ തന്നെ അവിടെ എത്തി രോഗിയെ കാണുന്നു. തലയുടെ പിൻഭാഗത്ത് രക്തസ്രാവം ഉണ്ടെന്ന് സ്കാനിൽ ഉള്ളത് കുഞ്ഞിന്റെ അച്ഛനോട് പറഞ്ഞു. ഇത് സീരിയസാണോ എന്നു അദ്ദേഹം വ്യസന പൂർവ്വം ചോദിച്ചു. കുഞ്ഞ് ഇപ്പോൾ അബോധാവസ്ഥയിലല്ല ഒരു മയക്കം മാത്രമേ കാണുന്നുള്ളൂ സ്കാനിൽ തലച്ചോറിൽ രക്തസ്രാവം കാണുന്നുണ്ട് . പനിയും മറ്റു പരിശോധനകൾ വേണ്ടിവരും അതെല്ലാം കഴിഞ്ഞേ എന്തെങ്കിലും ഉറപ്പ് പറയാൻ കഴിയൂ എന്നറിയിച്ചു. കഞ്ഞിന്റെ അച്ഛന്റെ പൂർണ്ണ സമ്മത പ്രകാരം കുഞ്ഞിനെ ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചു. വന്നപ്പോൾ തന്നെ കുട്ടിയുടെ രക്തസമ്മർദ്ധം താരതമ്യേന കുറവായത് കൊണ്ട് അത്യാഹിത വിഭാഗം ഡോക്ടർ വയറിന്റെ FAST സ്കാൻ എടുത്തിരുന്നു. അതിൽ കരളിനോ സ്പ്ലീഹക്കോ വൃക്കകൾക്കോ ഗുരുതരമായ പരിക്കോ വയറ്റിനുള്ളിൽ രക്തസ്രാവമോ കാണുന്നില്ല എന്ന് കുറിച്ചിരുന്നു. വേദന കൊണ്ട് തിരിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന കുട്ടിക്ക് ഉടൻ തന്നെ വേദന കുറയാനുള്ള കുത്തിവയ്പുകളും ഡ്രിപ്പുകളും ജന്നിവരാതിരിക്കാനുള്ള മരുന്നുകളും മറ്റു അവശ്യ ചികിത്സകളും തുടങ്ങി. Portable X -ray ഉപകരണം വരുത്തി നെഞ്ചിന്റെയും നട്ടെല്ലിന്റെയും X -ray എടുത്തു. നെഞ്ചിനുള്ളിൽ x -ray – ൽ രക്തസ്രാവമോ വായു നിറഞ്ഞതായ ലക്ഷണങ്ങളോ ഇല്ല. നട്ടെല്ലിന്റെ X- rayൽ പൊട്ടലുകൾ കാണുന്നുണ്ട്. കുട്ടിയുടെ രക്തസമ്മർദ്ധം പിന്നെയും കുറഞ്ഞ് വരുന്നുണ്ട്. ഇൻറ്റൻസിവിസ്റ്റ് ഡോക്ടർ രണ്ട് മണി മുതലേ കുട്ടിയുടെ കൂടെ ഉണ്ട്. അദ്ദേഹവുമായി ചർച്ച ചെയ്തു. ഡ്രിപ്പിന്റെ വേഗത കൂട്ടാനും വേണമെങ്കിൽ രക്തസമ്മർദ്ധം കൂട്ടാനുള്ള മരുന്നുകൾ തുടങ്ങുവാനും തീരുമാനിച്ചു. രക്ത സ മ്മർദ്ധം വർദ്ധിക്കുന്ന മുറയ്ക്ക് വയറിന്റെയും നെഞ്ചിന്റേയും CT സ്കാൻ എടുക്കാനും തീരുമാനിച്ചു. എല്ലു ഡോക്ടറെയും സർജറി ഡോക്ടറെയും ഉടൻ തന്നെ വിളിച്ചു വരുത്താനും ഏർപ്പാടാക്കി.
ഈ സമയത്തൊക്കെ ICU വിന്റെ വാതിലിൽ നിരന്തരം ആരൊക്കെയോ മുട്ടുകയും ചവിട്ടുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ടും കേട്ടും അറിഞ്ഞും വന്ന ജനക്കൂട്ടം ആശുപത്രി ജീവനക്കാരുമായും തമ്മിൽ തമ്മിലും വഴക്കുണ്ടാക്കുകയും ICU വിനകത്തേക്ക് കടക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടുമിരുന്നു. മൂന്നു മണിക്കടുത്ത് സ്ഥലം സബ് ഇൻസ്പക്ടർ കുഞ്ഞിന്റെ മൊഴി യെടുക്കാനായി എത്തിയെന്നറിയിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായത് കൊണ്ട് ഇപ്പോൾ അതിന് കഴിയില്ല എന്ന് മറുപടി പറഞ്ഞു. സന്ദർശകരുടെ ബഹളവും ശല്യവും കാരണം, ICU വിൽ ഗുരുതരമായ രക്തസ്രാവവുമായി പ്രവേശിപ്പിച്ച് ഇപ്പോൾ നില മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്ന മറ്റൊരു രോഗിയുടെ രക്തസമ്മർദ്ധം കൂടി സ്ഥിതി വഷളായി. അദ്ദേഹത്തിനെ സമാധാനിപ്പിച്ച് മരുന്നുകൾ തുടങ്ങി. മൂന്ന് മണിയായപ്പോൾ കുഞ്ഞിന്റെ തലച്ചോറിലെ പരിക്കുകൾക്ക് മറ്റു ശസ്ത്രക്രിയയൊന്നും ആവശ്യമില്ലാത്തതു കൊണ്ട് ഇൻറ്റൻസിവിസ്റ്റിന് വേണ്ട നിർദ്ദേശങ്ങളും നൽകി മറ്റു രോഗികളെ കാണാൻ ഞാൻ പോയി.
പിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഏതോ ശിശുസമിതിയുടെ പ്രവർത്തകരും ആൾക്കൂട്ടത്തിൽ ചിലരും ചേർന്ന് കുട്ടിയുടെ അച്ഛനെ, ആശുപത്രിയും സ്കൂളും നടത്തുന്നത് ഒരേ മാനേജ്മെന്റായതു കൊണ്ട് ഇവർ വിവരങ്ങൾ മറച്ചു വെയ്ക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് ഈ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ഈ ദാരുണ സംഭവത്തിൽ മാനസിക ആഘാതത്തിൽ നിൽക്കുന്ന അദ്ദേഹത്തിന് ഈ കുബുദ്ധികളുടെ പ്രേരണ സംശയങ്ങൾക്കും ആകാംഷയ്ക്കും കാരണമായി. അദ്ദേഹം നിർബന്ധപൂർവ്വം ICU വാതിൽ ചവിട്ടി തുറന്ന് കുഞ്ഞിനടുത്ത് നിലയുറപ്പിച്ചു. മറ്റാളുകളും ICU വിന് ഉള്ളിൽ കയറി ഇറങ്ങാൻ തുടങ്ങി. ഇതിനിടക്ക് ശിശു സമിതി പ്രവർത്തകൻ മൊബൈൽ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി.
മൂന്നര മണിയായപ്പോൾ ആശുപത്രിയിൽ നിന്ന് എനിക്ക് ഒരു ഫോൺ വരുന്നു. കുഞ്ഞിന്റെ അച്ഛന് എന്നോട് സംസാരിക്കണം. ഞാൻ സംസാരിച്ചു. അദ്ദേഹം പറഞ്ഞു ഡോക്ടറെക്കുറിച്ച് ഞങ്ങൾക്കറിയാം ഞങ്ങൾക്ക് വിശ്വാസവുമാണ്. പക്ഷേ മറ്റു വിഷയങ്ങൾ ഉണ്ട്. ഞങ്ങൾക്ക് ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റണം. ഞാൻ പറഞ്ഞു അത് റിസ്കാണല്ലോ. എന്താണ് കാര്യം എന്ന് അന്വേഷിച്ചു. അത് നേരിൽ കാണുമ്പോൾ പറയാം എന്നദ്ദേഹം പറഞ്ഞു. ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വിലപ്പെട്ട ഒന്നൊന്നര മണിക്കൂർ ആംബുലൻസിൽ ചിലവഴിക്കുന്നത് ഒട്ടും ശരിയല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു തരൂ ഡോക്ടർ എന്ന് അപേക്ഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല. വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ചികിത്സിച്ചിട്ടെന്തു കാര്യം? ICU വിലേക്ക് വീണ്ടും ഫോൺ ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് BP കൂടാനുള്ള ഡോപ്പമിൻ മരുന്നു തുടങ്ങിയിരുന്നു. ഞാൻ ICU ഡോക്ടറിനോട് കാര്യം പറഞ്ഞു.
സാർ ഇവിടെ ആകെ ബഹളമാണ്. ഒന്നിനും ആരും സമ്മതിക്കുന്നില്ല. രക്തം അടപ്പിക്കാനെങ്കിലും പറ്റുമോ എന്നു ഞാൻ ചോദിച്ചു. ഇല്ല അവർ ഒന്നിനും സമ്മതിക്കുന്നില്ല എന്നാണ് മറുപടി. എന്നാൽ ഉടൻ തന്നെ ICU ആംബുലൻസ് വരുത്തി രോഗിയെ ഓക്സിജനും ഡോപ്പമിനുമുൾപ്പെടെ സുരക്ഷിതമാക്കി വിട്ടു കൊള്ളാൻ പറഞ്ഞു. അപ്പോൾ ബൻസിഗർ ആശുപത്രിയിൽ ICU ആംബുലൻസ് ലഭ്യമല്ലാത്തതു കൊണ്ട് മറ്റൊരിടത്തു നിന്ന് അതു വിളിപ്പിച്ചു. നഗരത്തിലെ ആശുപത്രിയിൽ വിളിച്ച് അവിടെ ICU വിൽ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി. ഗുരുതരമായ രോഗിയെ അങ്ങോട്ടേക്ക് അയക്കുന്നു എന്ന് അറിയിച്ചു. നിർഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥാപിത താൽപര്യക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ പല കഥകളും മെനഞ്ഞുണ്ടാക്കി. മസാലക്കഥകളിൽ അഭിരമിക്കുന്നവർക്കായി മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് കഥകൾ എഴുതി. ചികിത്സ നിഷേധിച്ചു, അസുഖം കണ്ട് പിടിച്ചില്ല, വച്ചു താമസിപ്പിച്ചു, ന്യുറോ സർജൻ വന്നതേയില്ല, ന്യൂറോ സർജൻ ഉണ്ടായിരുന്നിട്ടും വന്നില്ല അങ്ങനെ എന്തൊക്കെ കഥകകൾ.. ഗുരുതര പരിക്ക് തലക്കില്ലാഞ്ഞിട്ടും മറ്റ് സെപഷ്യലിസ്റ്റ് ഡോക്ടർമാരെത്തുന്നതിനും മുന്നെ എത്തി ആ കുഞ്ഞിനെ കാണാനുള്ള അബോധമായ ഒരുൾപ്രേരണ ഒരു പക്ഷേ എന്റെ പതിനാലുകാരിയായ മകളും അതേ സ്കൂളിൽ തന്നെ പഠിക്കുകയാണല്ലോ എന്നതാവാം. മാധ്യമങ്ങളിൽ രാഷ്ട്രീയക്കാർ കാര്യമറിയാതെ ഡോക്ടറെ ശിക്ഷിക്കണമെന്ന് കുരയ്ക്കുന്നത് കേട്ട് കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു അച്ഛാ അച്ഛനെന്തിങ്കിലും പറ്റുമോ? വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സേനയിൽ ഡോക്ടറായി ജോലി നോക്കുമ്പോൾ, സ്വന്തം പട്ടാളക്കാരെ കൊന്നു തള്ളിയ പാകിസ്ഥാനി ശത്രുവും മുറിവേറ്റ് വരുമ്പോൾ അവരെ ചികിത്സിക്കണമെന്ന് ശീലിച്ച ഒരു പഴയ പട്ടാളക്കാരന്റെ കണ്ണുകളും ഈറനണിയുന്നു.
കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്. തന്റെ മകൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രസന്നൻ പറയുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ മകൾ അല്ല എന്നാണ് പറഞ്ഞത്. ‘മോള് വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. എന്നാൽ പിന്നിൽ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നുവെന്നു നിറ കണ്ണുകളോടെ പ്രസന്നൻ ഒരു സ്വകാര്യ ചാനലിനോട് പറയുന്നു.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നൻ ദുരൂഹത ആരോപിക്കുന്നു. ട്രിനിറ്റി ലൈസിയം സ്കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്.കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. “ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്നവുമില്ലെന്ന് “അച്ചന് പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം ക്ളോട്ടിങ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു.
മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന് ആരോപിച്ചു. കുട്ടി മൊഴി നല്കാതിരിക്കാനാണ് അവർ എന്തോ ചെയ്തത്.
കുട്ടി പോലീസിന് മൊഴി നല്കാതിരിക്കാന് മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചു താമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നൻ പറയുന്നു. ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന് പ്രസന്നന് പറയുന്നു.
ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന് ആരോപിച്ചു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. “ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്കാന് വസ്ത്രം പോലും നീക്കിയിരുന്നില്ല” എന്ന് ഇവർ പറയുന്നു. മംഗളം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ഗൗരിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
മലയാളം പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായി മാറിയ ധോണിയുടെ മകൾ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നു റിപ്പോർട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകൾ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി.
ഇന്ത്യൻ ടീമിൽ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിർണ്ണായക മത്സരങ്ങളിൽ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഐ.പിഎല്ലിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ശ്രീശാന്ത് – ഹർബജൻ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.
പൊലീസുകാരനെ എയ്ഡ്സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. വിഴിഞ്ഞത്ത് ഡ്യൂട്ടിയിലിരിക്കവെ കൈയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. വിഴിഞ്ഞം ഫിഷ് ലാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ വെട്ടുകേസില്‍ കഴിഞ്ഞയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതിന്റെ വിരോധത്തിലാണ് പ്രകോപനമൊന്നും കൂടാതെ ഡ്യൂട്ടി സ്ഥലത്തെത്തി പൊലീസുകാരനെ ആക്രമിച്ചത്. അപ്രതീക്ഷിതമായി പൊലീസുകാരനെ തള്ളി നിലത്തിട്ട ഇയാള്‍ കൈയ്യേറ്റം ചെയ്തശേഷം കൈയ്യില്‍ കടിയ്ക്കുകയായിരുന്നു. പൊലീസുകാരന് ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വിഴിഞ്ഞം ഫിഷ് ലാന്റിലും പരിസരത്തും സ്ഥിരം ശല്യക്കാരനായ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്. കാപ്പാ നിയമപ്രകാരം മുമ്പ് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ഇയാള്‍ പ്രദേശവാസികളായ പലരെയും മുമ്പ് അക്രമിച്ചിട്ടുണ്ട്. ഇയാള്‍ എയ്ഡ്സ് രോഗിയാണെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതായി പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസുകാരനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രോഗ പ്രതിരോധ മരുന്നുകളും പരിചരണവും നല്‍കിവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി വിഴിഞ്ഞം സി.ഐ അറിയിച്ചു.