Latest News

വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ യുവതികളില്‍ ഒരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) വലിയ പ്രശ്‌നക്കാരിയെന്ന് വിവരം. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തല്‍. ചില സീരിയലുകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് പ്രതികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട് ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജിവന്‍ രക്ഷപെട്ടതെന്നും പൊതുപ്രവര്‍ത്തകനായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്.

സംഭവത്തെക്കുറിച്ച് അജ്മല്‍ നല്‍കുന്ന വിവരണം ഇങ്ങനെ. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫഌറ്റില്‍ വരണമെന്ന് എയ്ഞ്ചല്‍ ഇയാളെ ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വല്ലറി ഉടമയെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചത്. ജ്വല്ലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫഌറ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്. ജ്വല്ലറി ഉടമ ഫഌറ്റിലെത്തുമ്പോള്‍ മുറിയില്‍ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. താന്‍ കുടുക്കില്‍ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാന്‍ ജ്വല്ലറി ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.

പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഇയാള്‍ തന്നെ സമീപിക്കുന്നതെന്ന് അജ്മല്‍ പറയുന്നു. തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്‌റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വല്ലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് കളം ഒഴിയുകയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവും.

ഇവരുടെ കെണിയില്‍പ്പെട്ട മറ്റൊരാള്‍ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചല്‍ വീഴ്ത്തിയത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മല്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിച്ചുവെന്ന കാര്യം തനിക്കറിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കി.

എയ്ഞ്ചലിനെക്കൂടാതെ പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്‌സല്‍ (30) എന്നിവര്‍ക്കെതിരെയാണ് യൂബര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതിന് പൊലീസ് കേസെടുത്തത്. മൂവരും കണ്ണൂര്‍ സ്വദേശിനികളാണ്. മാത്രമല്ല എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാന്‍ യൂബറിന്റെ ഷെയര്‍ ടാക്‌സി (പൂള്‍ ബുക്ക്) വിളിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം.

തൃശൂര്‍ ചേലക്കരയിലെ കൊലപാതകത്തില്‍ പ്രതികളുടെ ലക്ഷ്യം കല്യാണി അണിഞ്ഞിരുന്ന ആഭരണം. മദ്യപിക്കാനുള്ള പണം കിട്ടാന്‍ ആരെങ്കിലും വയോധികയുടെ ആഭരണങ്ങളില്‍ കണ്ണുവച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചേലക്കര ഗ്രാമം മുഴുവന്‍ ഈ അരുംകൊലയുടെ ഞെട്ടലിലാണ്.

കൊലപാതകം നടന്ന ചേലക്കര പുലാക്കോട് ഗ്രാമത്തെചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികള്‍ നിരവധി പേര്‍ താമസിക്കുന്ന മേഖലയാണിത്. പക്ഷേ, കൊലപാതകത്തില്‍ ഇതരസംസ്ഥാനക്കാര്‍ പങ്കില്ലെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. ആഭരണം കൈക്കലാക്കിയാല്‍ പിന്നെ, മൃതദേഹം ഉപേക്ഷിക്കാന്‍ ഇക്കൂട്ടത്തിലെ ക്രിമിനലുകള്‍ നില്‍ക്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെതന്നെ ആക്രമിച്ചതിന്റെ സൂചനകളാണ് ഇന്‍ക്വസ്റ്റില്‍ പൊലീസ് കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെയുള്ള കയ്യബദ്ധമല്ല സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. കല്യാണി ജീവിച്ചിരുന്നാല്‍ ആഭരണം തട്ടിയെടുത്തത് ആരാണെന്ന് പുറംലോകമറിയും. വീടുമായും നാടുമായും അടുപ്പമുള്ളവര്‍ തന്നെയാകാം കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മാത്രവുമല്ല, മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കാരണമായി കരുതുന്നത് പിന്നീടൊരു അന്വേഷണം നടക്കാതിരിക്കാന്‍ കൂടിയാകാം.

ദീര്‍ഘദൂരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനത്തിന് പോകുമ്പോള്‍ രണ്ടും മൂന്നും ദിവസം വീട്ടില്‍ നിന്ന് കല്യാണി മാറിനില്‍ക്കാറുണ്ട്. കാണാതാകുമ്പോള്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചെന്ന ധാരണയില്‍ അന്വേഷണം അവസാനിക്കുമെന്നും കൊലയാളി കരുതിയിരിക്കാം. പക്ഷേ, ചാക്കില്‍ കെട്ടിയ മൃതദേഹം പൊന്തക്കാട്ടില്‍ കണ്ടെത്തിയതോടെ കൊലയാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പരമ്പരാഗത രീതിയിലാണ് പൊലീസിന്റെ അന്വേഷണം.

നാട്ടിലെ സ്ഥിരം മദ്യപാനികള്‍ , സ്ഥിരം പ്രശ്നക്കാര്‍ തുടങ്ങി വിവിധ പട്ടികകള്‍ തയാറാക്കിയാണ് അന്വേഷണം. ഒപ്പം, ആരെങ്കിലും സ്ഥലംവിട്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. മദ്യപിക്കാന്‍ കൈവശം പണമില്ലാതെ നട്ടംതിരിയുന്ന ആരെങ്കിലും നാട്ടിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിട്ടുണ്ടെങ്കിലും ആരും കുറ്റം സമ്മതിച്ചിട്ടില്ല.

അടിമാലിയില്‍ സെക്‌സ് ലൈവ് ചെയ്ത ലിനുവിന്റെ വീട്ടില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പ്രതിയുടെ വീട് തിരക്കി എത്തിയ അടിമാലി സി ഐയും സംഘവും കണ്ടത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ കഴിയുന്ന പ്രതിയുടെ അമ്മയും സഹോദരിമ്മാരെയും.ഇതു കണ്ട് അടിമാലി സി ഐ തന്റെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ നല്‍കി.

ഇയാള്‍ നിരവധി സെക്‌സ് വീഡിയോകള്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നും ഇതു കൊണ്ടു ലഭിക്കുന്ന വരുമാനത്തില്‍ ആഢംബര ജീവിതം നയിക്കുകയാണ് എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായും തെറ്റാണ് എന്ന് പോലീസുകാര്‍ പറയുന്നു. അടിമാലി സി ഐ ലിനുവിന്റെ വിട്ടില്‍ എത്തിയപ്പോഴാണു ദയനിയ സ്ഥിതി മനസിലായത്. എട്ടുമക്കളുള്ള കുടുംബത്തില്‍ അഞ്ചു പേര്‍ വിവാഹം കഴിച്ചു വേറെയാണു താമസം. അമ്മയും രണ്ടു സഹോദരിമാരും ലിനുവുമാണു വീട്ടില്‍ താമസിക്കുന്നത്.

പത്താം ക്ലാസു കൊണ്ടു പഠനം നിര്‍ത്തിയ ഇയാള്‍ നെടുംങ്കണ്ടത്തെ ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ലിനു വീട്ടില്‍ എത്തിട്ടില്ല എന്നു വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ കുടുംബം പട്ടിണിയിലാണ്. ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ല എന്നു പറഞ്ഞു അമ്മയും സഹോദരങ്ങളും കരയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിമാലി സി ഐ തന്റെ കൈയില്‍ ഉണ്ടായിരുന്ന അഞ്ചുറു രൂപ ഇവര്‍ക്ക് നല്‍കി. ഇതിനിടയില്‍ വീട്ടമ്മ തനിക്കു പരാതിയില്ല എന്നും യുവാവിനെ വിവാഹം കഴിച്ചാല്‍ മതി എന്നും ആവശ്യപെട്ട് സി ഐയുടെ അടുത്ത് എത്തി. എന്നാല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ മാത്രമെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിയു. ഇയാള്‍ക്ക് നിരവധി സത്രീകളുമായി ബന്ധമുണ്ട് എന്ന് ആരോപണം തെറ്റാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.

 

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഞെട്ടിപ്പിക്കുന്ന ക്രൂരത പരമ്പരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി 26കാരി. രാജ്യത്ത് നിന്ന് രക്ഷപ്പെട്ട ഹീ യോണ്‍ ലിം എന്ന യുവതിയാണ് കിം ജോങ് ഉന്നിന്റെ ക്രൂരതകളെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്.

2015ല്‍ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. 11 സംഗീതജ്ഞരെ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നതിനു താന്‍ സാക്ഷിയാണെന്നു ഹീ യോണ്‍ ലിം വെളിപ്പെടുത്തുന്നു.

”സംഗീതജ്ഞരെ കൈകെട്ടി, തുടര്‍ന്ന് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നില്‍ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാന്‍ 10,000 പേരെ വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികള്‍ വെടിയുതിര്‍ത്തു. 11 പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങള്‍ക്കു മുകളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. 200 അടി അടുത്തു നിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി” – ലിം പറയുന്നു.

അശ്ലീല ചിത്രം നിര്‍മിച്ചുവെന്നാരോപിച്ചാണു സംഗീതജ്ഞരെ കൊലപ്പെടുത്തിയത്. വധശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ കാണാന്‍ ആളുകളെ വിളിച്ചു ചേര്‍ക്കുന്നതും അതു കഴിഞ്ഞാല്‍ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു. സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാന്‍ പിടിച്ചുകൊണ്ടു പോയപ്പോഴാണു താന്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും, അമ്മയ്ക്കും സഹോദരനുമൊപ്പം ജീവന്‍ കയ്യിലെടുത്താണു രാജ്യത്തു നിന്നു കടന്നതെന്നും ലിം പറയുന്നു.

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാളെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി. രാജ്യത്തെ പിടിച്ചുലച്ച ബലാത്സംഗകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇസ്മയില്‍ ജാഫര്‍സദേഹ്നെ ജനമധ്യത്തില്‍ തൂക്കിലേറ്റുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തുവിട്ടു.

അര്‍ബേദില്‍ പ്രവിശ്യയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ പര്‍സാബാദിലാണ് വധശിക്ഷ നടപ്പാക്കിയത്. ജനങ്ങളുടെ സുരക്ഷിതത്വബോധം തിരിച്ചുപിടിക്കാനാണ് പരസ്യമായി തൂക്കിലേറ്റല്‍ നടപ്പാക്കിയതെന്ന് ഇറാന്‍ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.ജൂണ്‍ 19നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇസ്മയില്‍ ജാഫര്‍സദേഹിന്റെ വീട്ടില്‍നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. രണ്ടുവര്‍ഷംമുമ്പ് സമാനരീതിയില്‍ ഒരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ആഗസ്ത് അവസാനം ആരംഭിച്ച കുറ്റവിചാരണ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കി. സെപ്തംബര്‍ 11നാണ് പരസ്യവധശിക്ഷയ്ക്ക് ഇറാന്‍ സുപ്രീംകോടതി അംഗീകാരം നല്‍കിയത്.

ഗള്‍ഫില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃത്താല കുമരനെല്ലൂര്‍ തൊഴാമ്ബുറത്ത് സനൂപിനെ(30) ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. മൂന്ന് വര്‍ഷം മുൻപ്  സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ സനൂപ് ഗള്‍ഫിലെത്തിയത്. അവിടെ സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്തു. ഖത്തറിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കയറ്റി അയക്കുന്ന കൂട്ടുകച്ചവടമാണ് ഇയാള്‍ തുടങ്ങിയത്. ഇതിനായി പലരില്‍ നിന്നും 20 കോടിയോളം രൂപ വാങ്ങി.എന്നാല്‍ ഈ പണവുമായി ഇടനിലക്കാരനായ ഇറാഖ് സ്വദേശി മുങ്ങിയെന്നാണ് പ്രതി പറയുന്നതെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഇയാള്‍ മറ്റുള്ളവരെ അറിയിക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ആഗസ്ത് 23ന് നാട്ടിലെത്തിയ ഇയാള്‍ മൂകാംബികയിലേക്കെന്നും പറഞ്ഞ് ഭാര്യയും മക്കളുമായ് വീടു വിട്ടിറങ്ങി. എന്നാല്‍ പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഒഫായിരുന്നു. . തുടര്‍ന്ന് ഇയാളുടെ ആധാറുമായി ബന്ധപ്പെടുത്തി നടന്ന അന്വേഷണത്തില്‍ സനൂപി​ന്റെ  പേരില്‍ പുതിയ സിം കാര്‍ഡ് എടുത്തതായി കണ്ടെത്തി. ഇതില്‍ നിന്നും വിളിച്ച ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ്​   തമിഴ്നാട്  ട്രിച്ചിയില്‍ ഇയാള്‍ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പട്ടാമ്പി പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.എടപ്പാള്‍, ചങ്ങരംകുളം, വടകര, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ വിവിധയിടങ്ങളിലെ ആളുകളില്‍ നിന്നും സനൂപ് പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി നല്‍കി കബളിപ്പിക്കപ്പെട്ട ചങ്ങരംകുളം സ്വദേശിയുടെ പരാതിയിലാണ് സനൂപിന്റെ അറസ്റ്റ്. അറസ്റ്റ് വിവരം അറിഞ്ഞു ഏഴോളം പേര്‍ സമാന പരാതിയുമായി ബുധനാഴ്ച പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പെണ്‍കുട്ടി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനു നേരെയാണ് ആക്രമണമുണ്ടായത്. എഴുപത്ത് ശതമാനം മുറിഞ്ഞ യുവാവ് ലോഡ്ജിനു പുറത്തേക്ക് ഓടി.

ആക്രമണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവർ ഒരുമിച്ചു റൂം എടുത്തതാണെന്ന് പറയുന്നു . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

വാഷിംഗ്ടണ്‍: ഇന്ത്യ നിര്‍മിച്ച ആണവ മിസൈലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍എസ്എയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്. 2005ല്‍ വികസിപ്പിച്ച സാഗരിക, ധനുഷ് എന്നിവയുടെ വിവരങ്ങള്‍ അതേ സമയത്തു തന്നെ ചോര്‍ന്നതായാണ് ആരോപണം.

ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ആണവ രഹസ്യങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ചോര്‍ത്തിയ വിവരം അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. 70 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണ് സാഗരിക. 2008ലായിരുന്നു ഇതിന്റെ പരീക്ഷണം നടന്നത്. ധനുഷ് കഴിഞ്ഞ വര്‍ഷമാണ് പരീക്ഷിച്ചത്.

ആണവ മിസൈല്‍ പരീക്ഷിക്കുന്നതിനു മുമ്പു തന്നെ അതേക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വിവരമാണ് സ്‌നോഡന്‍ പുറത്തുവിട്ടത്. പതിനാലാം തിയതി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനങ്ങളും സ്‌നോഡന്‍ പുറത്തുവിട്ടു. 2005 കാലയളവില്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ബോംബുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക ചോര്‍ത്തിയെന്നും സ്‌നോഡന്‍ വെളിപ്പെടുത്തി.

ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്ത് വിടാന്‍ സംഘം വിസമ്മതിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം. സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ് കൊലയാളി ധരിച്ചിരുന്നത്. കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നതാണ് മുഖത്തിന്റെ രേഖാ ചിത്രം വരയ്ക്കാന്‍ സഹായകമായത്.

അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു.

പശ്ചിമഘട്ട രക്ഷായാത്രക്ക് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് സ്വീകരണം നല്‍കും. 21/9/17 വൈകിട്ട് 3 മണിക്ക് എറണാകുളത്തെ മംഗളവനം പ്രദേശത്ത് എത്തിച്ചേരുന്ന യാത്രയെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. 2017 ആഗസ്‌റ് 16 ന് കാസര്‍ഗോഡ് നിന്ന് തുടങ്ങിയ യാത്ര ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രകൃതിക്കു വേണ്ടിയുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പോരാട്ടങ്ങളെ കാണാനും ഏകോപിപ്പിക്കുവാനും സംവാദങ്ങള്‍ ഉയര്‍ത്തുവാനും വേണ്ടിയുള്ള ഒരു എളിയ പരിശ്രമത്തിന്റെ ഭാഗമായാണ് ‘പശ്ചിമഘട്ട രക്ഷായാത്ര’ നടക്കുന്നത്.

Copyright © . All rights reserved