Latest News

പള്ളിമേടയില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ മാനന്തവാടി രൂപതയിലെ ചുണ്ടക്കര പള്ളിയില്‍ വികാരിയായി ജോലി ചെയ്യുന്ന സമയത്താണ് സംഭവം. പള്ളിമേടയിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി.

പീഡനത്തെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. അതിന് ശേഷം പൊലീസിനോടും കുട്ടി പരാതി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയതിനുള്ള ഐപിസി 509 ാം വകുപ്പ് പ്രകാരമാണ് കേസ്.  അതേസമയം, നിലവില്‍ ജിനോ മേക്കാട്ട് മാനന്തവാടി രൂപതയിലെ അംഗമല്ല. സംഭവം അറിഞ്ഞതിനെ തുടര്‍ന്നു 2016 ഡിസംബറില്‍ ഇയാളെ മറ്റെവിടേക്കോ മാറ്റിയെന്നാണു സൂചന. കൂടുതല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വരുംദിവസങ്ങളില്‍ പോക്‌സോ ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുക്കും

തൃശൂരില്‍ ഭാര്യയും ഭര്‍ത്താവുമടക്കം ഒരു കുടുബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടിക്കടുത്ത് കടങ്ങോടാണ് സംഭവം. കൊട്ടിലിപ്പറമ്പില്‍ സുരേഷ് കുമാര്‍ (37), ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് ഇന്നുരാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയായ വൈഷ്ണവിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കിണറ്റില്‍നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയെ അയല്‍വാസികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കടബാധ്യതയെ തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണു പൊലീസ്. സുരേഷ് കുമാറിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും ധന്യയെയും മക്കളെയും കിണറ്റിനുളളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ തിരക്കേറിയ നൈറ്റ് ക്ലബ്ബിൽ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 1.30 നാണ് ഓഹായിയോ സംസ്ഥാനത്തെ സിൻസിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് നടന്നത്.നൈറ്റ് ക്ലബ്ബിൽ യുവാക്കളായിരുന്നു അധികവുമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് എ.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.വെടിവെപ്പിനുശേഷം അക്രമികൾ രക്ഷപെട്ടു. അക്രമികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പൊലീസ് പരിശോധിച്ച് വരികയാണ്.അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതർക്ക് കൈമാറണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.വെടിവെപ്പിന് പിന്നിൽ ഭീകരരാണെന്ന സൂചനകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം അമേരിക്കയിലെ ഓർലാൻഡോയിലെ ഗേ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ് ഇപ്പോള്‍.
വെറുമൊരു ആരോപണത്തിന്റെ പേരില്‍ മാത്രം ശശീന്ദ്രനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്. കൂടാതെ സ്വകാര്യ സംഭാഷണം പുറത്ത് വിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നുമാണ് പൊലീസ് നിലപാട്.

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ലൈംഗികച്ചുവയോടെ മന്ത്രി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്.

ശബ്ദരേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ ഫോണില്‍ സംസാരിച്ചു. ഉചിതമായ തീരുമാനം എടുക്കാന്‍ ശശീന്ദ്രന് കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നീട് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്നും വസ്തുതകളെ കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന്‍ രാജി വച്ചത്.

ഓസ്ട്രേലിയയിൽ മലയാളി ടാക്സി ഡ്രൈവറെ തദ്ദേശീയർ ആക്രമിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാർട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം. വംശീയ ആക്രമണമാണെന്നു കാട്ടി ഇയാൾ ടാസ്മാനിയൻ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.ഹൊബാർട്ടിലെ മക്ഡൊണാൾഡ്സ് റസ്റ്ററന്റിൽ ശനി പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തദ്ദേശീയരായ അഞ്ചുപേർ (നാലു യുവാക്കളും യുവതിയും) ഭക്ഷണശാലയിലെ ജീവനക്കാരുമായി തർക്കിക്കുന്നത് ലീ മാക്സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവർ ആക്രമണം നടത്തിയത്.

‘ഞാന്‍ ഇപ്പോള്‍ ഗോവയിലാണ്. ഞാന്‍ വിചാരിക്കുവായിരുന്നു എന്റെ പെണ്ണ് എന്താ എന്നെ വിളിക്കാത്തതെന്ന്’, ആരോപണവിധേയന്‍ ആയ മന്ത്രി എ.കെ ശശീന്ദ്രന്റേതു എന്ന് കരുതുന്ന ഓഡിയോ ക്ലിപ്പിലെ സംസാരം കേട്ട് കേരളം ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ .
‘എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാന്‍ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം..’ 71 കാരന്‍ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗികസംഭാഷണം പൂര്‍ണമായും ഫോണ്‍ സെക്സ് എന്ന് പറയാവുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് .ഒരു പ്രമുഖ ചാനല്‍ ആണ് ഈ ഓഡിയോ ക്ലിപ്പ് ഇന്ന് പുറത്തുവിട്ടത് .ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്.

മന്ത്രിയുടേതെന്ന പേരില്‍ പുറത്ത് വന്ന ഓഡിയോ സന്ദേശത്തിലെ സ്ത്രീ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല. സ്ത്രീയുടെ ശബ്ദവും ചാനല്‍ പുറത്ത് വിട്ടിട്ടില്ല. ഈ സംഭാഷണം മന്ത്രിയുടേതാണെങ്കില്‍ തന്നെ അതില്‍ എന്തെങ്കിലും സദാചാര പ്രശ്‌നം ഉണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഫോണിലെ ആണ്‍ ശബ്ദം സ്ത്രീയുടെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നതായി വ്യക്തമല്ല. പരസ്പര സമ്മതത്തോടെയുള്ളതാണ് ഈ ഫോണ്‍ സംഭാഷണം എങ്കില്‍ അതില്‍ എന്താ  പ്രശ്നം എന്നും ചോദ്യം ഉയരുന്നുണ്ട്.

ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തില്‍ എകെ ശശീശന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ നേരത്തെ ഇപി ജയരാജന്‍ വ്യവസായ വകുപ്പ് രാജിവെച്ച് ഒഴിഞ്ഞിരുന്നു.

‘ചില മാധ്യമങ്ങളില്‍ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതയുമായി ഞാന്‍ സഭ്യേതരമായ ഭാഷയില്‍ വര്‍ത്തമാനം പറയുകയുണ്ടായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് എന്റെ പൂര്‍ണവിശ്വാസം. അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നെ സമീപിക്കുന്നതെങ്കില്‍ പോലും പരമാവധി നല്ല രീതിയില്‍ പെരുമാറാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു വീഴ്ച്ച, എന്തെങ്കിലും തെറ്‌റ്, സംഭവിച്ചിട്ടുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ളത് ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം വസ്തുനിഷ്ടമായി ഏത് അന്വേഷണ ഏജന്‍സികളെ വെച്ച് വേണമെങ്കിലും അന്വേഷിക്കട്ടെ. അതില്‍ എന്റെ നിരപരാധിത്വം തെളിയും. എനിക്കും പാര്‍ട്ടിക്കും. രാഷ്ട്രീയധാര്‍മ്മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച് നില്‍കേണ്ടി വരില്ലെന്നാണ് എന്റെ എന്നത്തേയും നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്. ശരിതെറ്റ് എന്നതിന് ഉപരിയായി, ഈ രാഷ്ട്രീയ ധാര്‍മ്മികതയെ സംരക്ഷിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപിടിക്കുക എന്നതാണ്. എന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. രാജിവെച്ചൊഴിയുകയാണ് ആ തീരുമാനം’, രാജി പ്രഖ്യാപിച്ചുകൊണ്ട് എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് .

ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്ക്കും. മുഖ്യമന്ത്രിയെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. മന്ത്രിയുടെ ലൈംഗിക സംഭാഷണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ മന്ത്രി നിര്‍ബന്ധിതനായത്. മൂന്നുമണിയോടെ ശശീന്ദ്രന്‍ മാധ്യമങ്ങളെ കാണും. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്‍റെത് മാത്രമായിരിക്കും എന്നാണ് രാജിസന്നദ്ധത അറിയിച്ച് എകെ ശശീന്ദ്രന്‍ അറിയിച്ചത്.
നേരത്തെ മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ ലൈം​ഗീ​ക​ച്ചു​വ​യു​ള്ള സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശ​ശീ​ന്ദ്ര​ൻ‌ ഒ​രു വീ​ട്ട​മ്മ​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ്വ​കാ​ര്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടത്.

ഗള്‍ഫില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരളത്തിലെ കര്‍ക്കിടക മാസത്തിന്‍റെ പ്രതീതി ഉണര്‍ത്തി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫില്‍ ഇടിയും മഴയും തകര്‍ക്കുകയാണ്. യുഎഇയുടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പലയിടത്തും വാഹനഗതാഗതവും തടസപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭാ ജീവനക്കാര്‍ വെള്ളം പന്പ് ചെയ്ത് കളയുകയാണ്. മഴയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഖോര്‍ഫൊക്കാനില്‍ കഴിഞ്ഞ ദിവസം മഴയത്ത് കാറിന്‍റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു.

കുവൈത്തിലും ഖത്തറിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലയിടത്തും വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാല്‍ താപനില ഗണ്യമായി കുറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ദുബായിലേക്കും തിരിച്ചുമുള്ള പല വിമാനങ്ങളും റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. ചിലവിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിടുകയും ചെയ്തു. രണ്ട് ദിവസം കൂടി ഗള്‍ഫ് മേഖലയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒമാന്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദമാണ് ഗള്‍ഫ് മേഖലയിലെ വ്യാപകമായ മഴയ്ക്ക് കാരണം.

നമ്മുടെ അമ്മയായ ജന്മഭൂമിയെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടൻ മോഹൻലാലിൻറെ ശ്രമം. അതിനായി നടക്കുന്ന ഭൗമമണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുക, വായു മലിനീകരണം, ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുക. എന്നീ ഉദ്ദേശ്യങ്ങളോടെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ച്വറാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ടാണ് മോഹന്‍ലാലും ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കു ചേര്‍ന്നത്. ഈ ബോധവൽക്കരണത്തിൽ എല്ലാവരും സജീവമായി നിന്ന് തങ്ങളാൽ കഴിയുന്ന തരത്തിൽ ഈ ഭൂമിയെ രക്ഷിക്കാൻ സാധിക്കുമാറാകട്ടെ എന്ന് ആശിക്കാം..

Copyright © . All rights reserved