അമേരിക്ക, ഗൾഫ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അവധിക്കാലത്ത് കേരളത്തിലേക്ക് കുടുംബങ്ങൾ വരാൻ തുടങ്ങിയതോടെ വിമാനക്കമ്പനികൾ യാത്രാനിരക്ക് നാലിരട്ടിയോളം വർധിപ്പിച്ചു. സാധാരണ സമയങ്ങളിൽ 5000 രൂപയാണ് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കെങ്കിൽ ഇപ്പോൾ അത് 20000 രൂപയാണ്.കുവെറ്റ്,സൗദി അറേബ്യ, ദോഹ എന്നിവിടങ്ങളിലേക്ക് തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 9000,10000,7000 രൂപയായിരുന്നു ടിക്കറ്റ് നിരക്കെങ്കിൽ ഇപ്പോള്‍ അതിന്റെ നാലിരട്ടിയോളമാണ് നിരക്ക്. സാധാരണക്കാരുടെ എയര്‍ലൈന്‍സ് എന്നറിയപ്പെടുന്ന എയര്‍ഇന്‍ഡ്യ എക്സ്പ്രസില്‍ പോലും ദുബായിലേക്ക് പറക്കണമെങ്കില്‍ 21000 രൂപ നല്‍കണം. ഏപ്രിൽ വരെ തുടരാനാണ് സാധ്യത. അമേരിക്കയിലേക്കുള്ള വിവിധ ഇളവുകൾ കമ്പനികൾ പിൻവലിച്ചു.
എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാവാന്‍ കാരണമായ അശ്ലീല ഫോണ്‍ സംഭാഷണം കരുതിക്കൂട്ടി തയ്യാറാക്കിയതാണെന്ന മംഗളം മാനേജ്മെന്റിന്റെ . എകെ ശശീന്ദ്രന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനു ശേഷം ഉയര്‍ന്ന ഹണി ട്രാപ്പ് വിവാദങ്ങളെ നിരന്തരം നിഷേധിച്ചിരുന്ന മംഗളം സിഇഒ പെട്ടെന്ന് ഒരു ദിവസം മാപ്പ് അപേക്ഷയുമായി രംഗത്തുവന്നത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇതോടെയാണ് തെറ്റുകള്‍ ഏറ്റ് പറഞ്ഞതിനു പിന്നില്‍ ഫോണ്‍ സെക്സുമായി മുന്‍ മന്ത്രിയേ വീഴ്ത്തിയ വനിതാ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണിയാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. സംഭവങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടി കേരളത്തിനു പുറത്താണ് കഴിയുന്നത്. മന്ത്രി രാജി വെക്കുകയും സംഭവത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനം കൈവന്നതോടെ ഫോണ്‍ സംഭാഷണത്തിലുള്പ്പെട്ട പെണ്‍കുട്ടിയുടെയും ചാനല്‍ മേധാവികളുടേയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച്ച രാത്രി കടുത്ത നിലപാടിലേക്ക് കടക്കുകയും ചെയ്തത് ചാനലിനെ കുഴക്കി.
മംഗളം ചാനലിനെതിരേ എഫ്ഐആര്‍ ഇട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐജി അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചതോടെ ഫോണ്‍ സെക്സിന് പോയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാലുമാറി. എല്ലാ വിളിച്ചു പറയുമെന്നും, രാത്രി തന്നെ പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പെണ്‍കുട്ടിയും കുടുംബവും മംഗളത്തേ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട് .വ്യാഴാഴ്ച്ച രാത്രിയോട ജനരോഷവും മാധ്യമ സംഘടനകളില്‍ നിന്നും മംഗളത്തെ പുറത്താക്കല്‍ നടപടിയും കേസും അറസ്റ്റും, പെണ്‍കുട്ടിയുടെ ഭീഷണിയുമെല്ലാം ചാനലിനെ വട്ടം കറക്കുകയായിരുന്നു.ഇതിനിടെ മീഡിയാ വണ്‍ ചാനല്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ അഭിമുഖം പുറത്തുവിട്ടതും മംഗളത്തിന് പാരയായി ഭവിച്ചു. ചാനല്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയായ ശബ്ദരേഖയാണിതെന്ന് അദ്ദേഹം ആരോപിച്ചു. മംഗളം ചാനല്‍ നടത്തിയത് പോണോജേണലിസം ആണെന്ന് മീഡിയാ വണ്‍ അവതാരകന് തുറന്നടിച്ചു.
ഇതിനിടെ പിണറായിയെ ഭയന്ന് 2 മന്ത്രിമാര്‍ക്കെതിരേയുള്ള ഓഡിയോ മുക്കിയെന്നും വ്യാഴാഴ്ച്ച പുറത്തുവിടാനിരുന്ന വന്‍ ബ്രേക്കിങ്ങ് പേടിച്ച് മാറ്റിവയ്ച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2 കോണ്‍ഗ്രസ് നേതാക്കളോട് 10 കോടി ഒരു സ്റ്റിങ്ങ് ഓപ്പറേഷനില്‍ കോഴ ചോദിക്കുന്ന ഓഡിയോ പുറത്തായതും ഇതിനിടെ വിവാദമായി.ബിസിനസ് സംസാരിച്ച വിവരങ്ങള്‍ പുറത്തു വിടുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ നിലതെറ്റിയാണ് രാത്രി അജിത് കുമാര്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും കൂടുതല്‍ പേര് ജോലി ഉപേക്ഷിക്കുകയാണ് എന്നാണ് അറിയുന്നത് .
നടന് മമ്മൂട്ടിയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ എം ബി പത്മകുമാര്‍. മമ്മൂട്ടിയെന്ന വ്യക്തിയോട് ശരിക്കും വെറുപ്പ് തോന്നുന്നെന്ന് പത്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ലോകം അറിയേണ്ട നടന് മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്പില് കണ്കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ റസൂല്‍ പൂക്കിട്ടി ഒസ്കാര്‍ നേടിയപ്പോള്‍ മലയാളം നടത്തിയ അനുമോദന ചടങ്ങില്‍ സായിപ്പ് മലയാളിയുടെ സ്വന്തം ജോലി എന്നെങ്കിലും നേരിട്ട് കണ്ടാല്‍ അന്ന് മലയാളത്തിന് ഓസ്കാര്‍ ലഭിക്കുമെന്നാണ് ശ്രീ മമ്മൂട്ടി പറഞ്ഞത്. പൊന്തന്‍ന്മാടയിലും വിധേയനിലും, തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരിച്ചുവരണമെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. സിനിമയെയും അങ്ങയെയും സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്ന് പറഞ്ഞാണ് പത്മകുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര് അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്തെന്ന കുറ്റവും ചുമത്തി.
ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.
കൊട്ടിയൂരിൽ വൈദികൻറെ പീഡനത്തിനിരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞിൻറെ പിതൃത്വം സംബന്ധിച്ചുള്ള ഡിഎൻഎ പരിശോധനാ ഫലം പുറത്ത് . ഇതോടെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന സമയത്ത് പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനക്കേസിൽ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാൻ കഴിയില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത് . പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്.
ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസിൽ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
എ കെ ശശീന്ദ്രനെതിരെ നടത്തിയത് സ്റ്റിങ് ഓപ്പറേഷനെന്ന് മംഗളം സിഇഒ അജിത് കുമാര്‍. എ കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന് സംസാരിച്ചതെന്ന് അജിത് കുമാര്‍ സമ്മതിച്ചു. തെറ്റ് പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്റെ കുറ്റസമ്മതം.
ഇതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിതെന്നും സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഇതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് മംഗളം ടെലിവിഷനിലൂടെ വ്യക്തമാക്കി. ചാനല്‍ പുറത്ത് വിട്ട ആദ്യ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളആണ് സമൂഹത്തില്‍ നിന്നുയര്‍ന്നിരുന്നത്. വിമര്‍ശകര്‍ ഉന്നയിച്ചത് പോലെ ഹണിട്രാപിലൂടെയാണ് മന്ത്രിയെ കുടുക്കിയതെന്നാണ് ചാനല്‍ സി.ഇ.ഒ വ്യക്തമാക്കിയിരിക്കുന്നത്.
‘വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ് അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും അജിത് കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണെന്നും ചാനല്‍ മേധവി വ്യക്തമാക്കി.
ഗതാഗത മന്ത്രി സ്ഥാനം രാജിവച്ച ശേഷം എ കെ ശശീന്ദ്രന് നാട്ടിലേക്ക് മടങ്ങിയത് കെ എസ് ആര് ടി സി ബസില്‍.ബുധനാഴ്ച രാത്രി 9.30ന് തമ്പാനൂരിലെ കെ എസ് ആര് ടി സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരം~കണ്ണൂര്‍ സ്കാനിയ ബസിലായിരുന്നു മടക്കം.ശശീന്ദ്രനൊപ്പം ഭാര്യയു മകനും എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനുമുണ്ടായിരുന്നു. അഗ്നിശുദ്ധി വരുത്തി മടങ്ങിയെത്തുമെന്ന് എ കെ ശശീന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കൂടുതല്‍ സമയം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ശശീന്ദ്രന് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും രാജിവച്ചിട്ടില്ല.ഏലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങളോട് വൈകാരികമായ ബന്ധമുണ്ടെന്ന് ശശീന്ദ്രന് പറഞ്ഞു.കെ എസ് ആര് ടി സിയെ മെച്ചപ്പെടുത്താന്‍ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്. സ്ഥാപനം പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട് എന്നും അദേഹം പറഞ്ഞു .
കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ. ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് കൊല്ലം സ്വദേശിയായ 71 വയസുകാരന് ജോണ്‍സണാണ് ആത്മഹത്യ ചെയ്തത്. വെളള ഷര്‍ട്ടും പാന്റുമാണ് വേഷം. അദാലത്തിനെത്തിയ ആളാണെന്ന് സംശയിക്കുന്നു. കേസ് തോറ്റ വിഷമത്തിലാണ് ചാടിമരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
കഞ്ചാവ്ലഹരിയില്‍ പതിനാലുകാരനായ മകന് അമ്മയെ ഉറക്കഗുളിക നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി .കാസര്‍കോട് ആണ് കേരളത്തെ നടുക്കിയ സംഭവം നടന്നത് .35കാരിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. മൂന്ന് മക്കളും വീട്ടമ്മയുമാണ് വീട്ടിൽ താമസം . ഇതിൽ രണ്ടു പേര് ആൺകുട്ടികളാണ്. മൂത്തമകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു . ഈ കുട്ടിയാണ് അമ്മയെ പീഡിപ്പിച്ചത്. കൂട്ടുകെട്ടിൽപ്പെട്ട് കഞ്ചാവിന് അടിമയായി ഈ കുട്ടി രാത്രിയിൽ അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ ഉറക്ക് ഗുളിക പൊടിച്ചു ചേർത്ത് മയക്കി കിടത്തിയാണ് മാതാവിനെ പീഡിപ്പിച്ചത്. ഒരു മാസത്തിന് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട അമ്മ വയറുവേദനയ്ക്കുള്ള മരുന്നു കഴിച്ചു .പിന്നീട് ചർദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങിയതോടെ യുവതിക്ക് താൻ ഗർഭിണിയാണെന്ന് സംശയം തോന്നി. ഗൾഫിലുള്ള ഭർത്താവിനെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ കാര്യങ്ങൾ ഉറപ്പിച്ചു. ഭർത്താവും ബന്ധുക്കളും ആദ്യം യുവതിയുടെ ചാരിത്ര്യ ശുദ്ധിയെയാണ് സംശയിച്ചത്.
താൻ അത്തരക്കാരിയല്ലെന്ന് ഭാര്യ ആവർത്തിച്ചു. ഇതോടെ ബന്ധുക്കളിൽ ഒരാൾ പൊലീസിന്റെ സഹായം രഹസ്യമായി തേടി. സമീപവാസികളെ അടക്കം പൊലീസ് സംശയിച്ചു. രഹസ്യാന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല.അതിന് ശേഷം സംശയം മകനിലേക്ക് നീണ്ടു. മകന്റെ കൂട്ടുകാരെ കുറിച്ചായി സംശയം. അങ്ങനെ നടത്തിയ അന്വേഷണത്തിൽ മകൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സ്കൂളിൽ വച്ച് മകന് കൗൺസിലിങ് നടത്തി. ഇതോടെയാണ് സത്യം പുറത്തുവന്നത്. കഞ്ചാവ് ലഹരിയിൽ താൻ പല തവണ മാതാവിനെ ഉറക്ക ഗുളിക കൊടുത്ത് പീഡിപ്പിച്ചെന്ന് മൊഴി നൽകി. വെളിപ്പെടുത്തൽ കേട്ട് വീട്ടുകാർ ഞെട്ടി. മകൻ തന്റെ ചെയ്തിയിൽ അതിയായി ദുഃഖിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പീഡിച്ചതാരാണെന്ന് വ്യക്തമായതോടെ ഗർഭം അലസിപ്പിക്കയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണമാണ് ഇതിന് കാരണമായത്. ആദ്യമേ തന്നെ യുവതി വഴിവിട്ട രീതിയിൽ സഞ്ചരിക്കുന്ന സ്ത്രീയല്ലെന്ന് ബോധ്യമായി. ഇതേ തുടർന്നാണ് എല്ലാ സാധ്യതയും പരിശോധിച്ചത്. മകന്റെ കൂട്ടുകാരെ കുറിച്ചായിരുന്നു സംശയം. ഇതിനായിരുന്നു മകന് കൗൺസിലിങ് നടത്തിയത്. എന്നാൽ പയ്യന്റെ മൊഴി കേട്ട് ഞെട്ടി. കുട്ടിക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നാൽ പരാതിക്കാരില്ലാത്തതിനാൽ അതിന് കഴിയുന്നുമില്ല.
പെരുമ്പാവൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ മൂന്നു പേരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിൽ. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, മാതാവിന്റെ അടുപ്പക്കാരായ കോതമംഗലം സ്വദേശി ജോയി (65), ഇടുക്കി സ്വദേശി ഉമാഭവൻ ശേഖർ (49) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയായ കൊല്ലം സ്വദേശിക്കെതിരേ നീലച്ചിത്രങ്ങൾ പെണ്‍കുട്ടിയെ മൊബൈലിൽ കാണിച്ചതിനാണ് കേസ്. പ്രതികൾ എല്ലാവരും മാതാവിന്റെ കാമുകൻമാരാണെന്നു പോലീസ് പറഞ്ഞു.
ഇവർ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. മാതാവിന്റെ അടുത്തെത്തുന്ന ഇവർ കുട്ടിയെയും പീഡനത്തിനു ഇരയാക്കുകയായിരുന്നു. ഈ പീഡനത്തിനു മാതാവ് ഒത്താശ ചെയ്ത് കൊടുത്തിരുന്നു.ഇവര്‍ കുട്ടിയെ മർദിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ ക്ലാസിലെത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് മർദിച്ച പാട് കണ്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനവിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.
കുട്ടിയെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. കുട്ടി ലൈംഗീക പീഡനത്തിനു ഇരയായതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് രാത്രിതന്നെ മാതാവിനെയും രണ്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നു രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇവർക്കു നാലുമക്കളുണ്ട്. മൂന്ന് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മൂത്തകുട്ടിയെ ബാലവേലയ്ക്ക് ഉപയോഗിച്ചതിനു മാതാവിനെതിരെ കേസ് നിലവിലുണ്ട്.ഈ കുട്ടി ഇപ്പാൾ അനാഥാലയത്തിലാണ് താമസിക്കുന്നത്. മൂത്തകുട്ടിയെയും പീഡനത്തിനിരയാക്കിയട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.