Latest News

പത്തുവര്‍ഷത്തിനിടയില്‍ ഒമ്പതാം തവണ ഒരു വീട് വില്പനയ്ക്ക് വെയ്ക്കുന്നതിന്റെ  കാരണം എന്താകും? ആ വീട്ടില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകും എന്ന് അതോടെ ഉറപ്പല്ലേ. അതെ പ്രേതശല്യം ആണ് കാരണം. മൂന്നു മാസത്തില്‍ കൂടുതല്‍ ആരും ഈ വീട്ടില്‍ കഴിഞ്ഞിട്ടുമില്ല. അമേരിക്കയിലെ ടെക്സാസിലാണ് ഈ വീട്.

പക്ഷെ ഈ പ്രേതം ഒരല്‍പം വ്യത്യസ്തനാണ്. ഫ്രിഡ്ജിലെ ഭക്ഷണസാധനങ്ങള്‍ എടുത്തു നിന്നുക. പാതിരാനേരത്ത് ഉച്ചത്തില്‍ ചിരിക്കുക. ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ വീട്ടില്‍ നടക്കുന്നത്. ഇതു കണ്ടു ഭയപ്പെട്ടാണ് താമസക്കാര്‍ വീട് വിട്ടു പോകുന്നത്. ഇതോടെ അവസാനമായി എത്തിയ താമസക്കാരും കിട്ടുന്ന വിലയ്ക്കു വീട് വില്‍ക്കാന്‍ പരസ്യം നല്‍കിരിക്കുകയാണ്. എന്തായാലും പരസ്യത്തില്‍ ഈ പ്രത്യേക അവസ്ഥയും അവര്‍ വിവരിച്ചിട്ടുണ്ട്. ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്തു താമസിക്കാന്‍ കഴിവുള്ളവര്‍ മാത്രം വീടു വാങ്ങുക എന്ന് ഇവര്‍ പ്രത്യേകം പരസ്യത്തില്‍ പറയുന്നു.

1890 ലായിരുന്നു വീട് പണീതിര്‍ത്തത്. തുടര്‍ന്ന് അന്നുണ്ടായിരുന്ന താമസക്കാരന്റെ മരണ ശേഷം ഇത് ഒരു വ്യഭിചാരശാലയായി മാറി. ആ സമയം ഈ വീട്ടില്‍ നിരവധി ദുര്‍മരണങ്ങള്‍ നടന്നിരുന്നു. എന്തായാലും അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇടനാഴിയിലുടെ നടക്കുന്ന നിഴല്‍ രൂപങ്ങളും രാത്രിയില്‍ ഉയരുന്ന അലര്‍ച്ചകളും സമീപവാസികള്‍ പോലും കേട്ടിരുന്നതായി പറയുന്നു. വീടിനെക്കുറിച്ചു ഭയപ്പെടുത്തുന്ന കഥകള്‍ പ്രചരിച്ചതോടെ സ്ഥിരതാമസക്കാരേയും കിട്ടാതാകുകയായിരുന്നു. കുറഞ്ഞു കുറഞ്ഞു 200 ഡോളര്‍വരെയായി വീടിന്റെ മാസവാടക. 4.25 ബില്യണ്‍ ഡോളറായിരുന്ന വീടിന്റെ വിപണന മൂല്യം എന്നാല്‍ ഇന്ന് ഇത് 1,25000 ഡോളറാണ്. രണ്ട് നിലകളിലായി മൂന്നു കിടപ്പുമുറികളും രണ്ടു ബാത്ത്‌റും ലിവിങ് ഏരിയയും അടുക്കളയുമുള്ള വീടിന്റെ വിസ്തീര്‍ണ്ണം 2,800 ചതുരശ്രയടിയാണ്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ പിടികിട്ടാപുളളിയും മദ്യവ്യവസായിയും ആയിരുന്ന വിജയ് മല്യയെ കൂകിവിളിച്ച് ഇന്ത്യന്‍ ആരാധകര്‍. ഓവല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് വരുന്നതിനിടെയാണ് വിജയ് മല്യയെ കളളനെന്ന് വിളിച്ച് ആരാധകര്‍ പ്രതിഷേധിച്ചത്.

“മല്യ ഒരു കളളനാണ്, അയാളൊരു കളളനാണ്” എന്ന വാചകങ്ങള്‍ കാണികള്‍ ഒന്നടങ്കം ഏറ്റുവിളിച്ചു. കഴിഞ്ഞദിവസം ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ എഡ്ജ് ബാസ്റ്റണിലും മല്യ എത്തിയിരുന്നു. അന്ന് മുൻ ഇന്ത്യൻ ക്യാപ്ടനും കമന്റേറുമായ സുനിൽ ഗാവസ്കർക്കൊപ്പം മല്യ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഐ.പി.എൽ ടീം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ ഉടമയായിരുന്ന മല്യയ്ക്ക് എഡ്ജ് ബാസ്റ്റണിലെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ മാത്രമല്ല പിച്ചിൽ കടക്കാനുള്ള പാസും ഉണ്ടായിരുന്നു . അന്ന് പ്രമുഖർക്കൊപ്പമിരുന്നാണ് മല്യ കളി കണ്ടത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. കിംഗ്ഫിഷർ എയർലൈൻസിനായി ഐ.ഡി.ബി.ഐ ബാങ്കിൽനിന്നെടുത്തതുൾപ്പെടെ 9000 കോടിരൂപയായിരുന്നു മല്യ കുടിശിക വരുത്തിയിരുന്നത്. ലണ്ടനിലേക്ക് പോയ മല്യയെ കഴിഞ്ഞ ഏപ്രിൽ 18ന് സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കി അൽപ്പസമയത്തിനകം ജാമ്യമെടുത്ത് പുറത്തിറങ്ങി. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

വി​വാ​ഹ​നി​ശ്ച​യ ത​ലേ​ന്ന് യു​വ​തി​യെ മു​ൻ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ യ​ദാ​ഗി​രി​ഗു​ട്ട​യി​ലാ​ണ് സം​ഭ​വം. ഗാ​യ​ത്രി എ​ന്ന 22കാ​രി​യാ​ണ് കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കാ​ന്ത് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​റു​മാ​സം മു​ന്പാ​ണ് ശ്രീ​കാ​ന്തും ഗാ​യ​ത്രി​യും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഭോം​ഗി​റി​ലെ ഒ​രു സ്വ​കാ​ര്യ കമ്പനി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ശ്രീ​കാ​ന്ത്. കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു​ശേ​ഷം ഇ​യാ​ൾ ഗാ​യ​ത്രി​യോ​ട് പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞെ​ങ്കി​ലും ഗാ​യ​ത്രി ഇ​ത് നി​ര​സി​ച്ചു. ഈ ​വി​വ​രം ഗാ​യ​ത്രി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളും സ​മു​ദാ​യാം​ഗ​ങ്ങ​ളും പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ശ്രീ​കാ​ന്തി​നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും ഇ​യാ​ൾ ഇ​ത് വി​ല​യ്ക്കെ​ടു​ത്തി​ല്ല.

അ​ടു​ത്തി​ടെ മാ​താ​പി​താ​ക്ക​ൾ ഗാ​യ​ത്രി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് വി​വാ​ഹം ഉ​റ​പ്പി​ക്ക​ൽ ച​ട​ങ്ങ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​പോ​യ സ​മ​യം വീ​ട്ടി​ലെ​ത്തി​യ ശ്രീ​കാ​ന്ത് ഗാ​യ​ത്രി​യെ ക​ത്തി​ കൊണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഗാ​യ​ത്രി​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​ർ ക​ണ്ട​ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ്. ഉ​ട​ൻ​ത​ന്നെ ഗാ​യ​ത്രി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​നു​കീ​ഴ​ട​ങ്ങി.

ഗാ​യ​ത്രി​യെ കു​ത്തി​യ​ശേ​ഷം ശ്രീ​കാ​ന്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും പ​രി​ച​യ​പ്പെ​ട്ടു കു​റ​ച്ചു​മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പെ​ണ്‍​കു​ട്ടി ത​ന്നെ ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കഴിഞ്ഞ ഏഴു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് പ്ലാറ്റ്‌ഫോമായി വാട്ട്‌സാപ്പ് മാറിയിരിക്കുകയാണ്. 95% സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥരും ഉപയോഗിക്കുന്ന മെസേജിങ്ങ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സാപ്പ്.

കാലഹരണപ്പെട്ട ഉപകരണങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്ന് 2016 ൽ വാട്ട്സാപ്പ് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇപ്രകാരം വരുന്ന ജൂലൈ മുതൽ ചില മൊബൈലുകളിൽ വാട്ട്സാപ്പ് സേവനം ലഭ്യമാകില്ല.
ഐഫോൺ, വിൻഡോസ് ഫോൺ, നോക്കിയ, ആൻഡ്രോയ്ഡ്, ബ്ലാക്ക്ബെറി തുടങ്ങിയ പഴയ സ്മാർട്ട്ഫോണുകളിൽ ആപ്ലിക്കേഷൻ ഉടൻ പ്രവർത്തനം നിർത്തും.

എന്നാൽ ബ്ലാക്ബെറി 10, ബ്ലാക്ക്ബെറി ഒ.എസ്, നോക്കിയ സിംബിയൻ, നോക്കിയ S40 എന്നിവയിൽ ഈ മാസം അവസാനംവരെ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമായിരിക്കും. ഐഒഎസിൻറെയും ആൻഡ്രോയിഡിൻറെയും വാട്സാപ്പ് ഉപഭോക്താകൾക്ക് ഇത് ബാധകമല്ല. എന്നാൽ ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 എന്നിവയിൽ ഈ മാസം കൂടിയേ ആൻഡ്രോയിഡ് പ്രവർത്തിക്കുള്ളൂ. iOS 6 ലും വിൻഡോസ് 7 ലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഇതിനോടകം തന്നെ വാട്സാപ്പ് പ്രവർത്തനം അവസാനിച്ചു.

ആപ്പിൾ ഉപകരണങ്ങളിൽ ഐഫോൺ 3 ജിസിനും ഐഫോണുകൾക്കും ഐഒഎസ് വഴി പ്രവർത്തിക്കാനുള്ള അവസരമുണ്ടാകും. നിങ്ങൾക്ക് ഒരു ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ച് അല്ലെങ്കിൽ ആൻഡ്രോയിഡ് ജെല്ലി ബീൻ ഉണ്ടെങ്കിൽ, വേവലാതിപ്പെടേണ്ടതില്ല.

ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായി പോയസ് ഗാര്‍ഡനിലെത്തി.

സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്ന് ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി. ദിനകരന്‍ അനുയായികള്‍ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു

വിടവാങ്ങൽ മൽസരത്തിലും അജയ്യനായി ഉസൈൻ ബോൾട്ട്. ജന്മനാട്ടിൽ നടന്ന വിടവാങ്ങൽ മൽസരത്തിൽ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ബോൾട്ട് വേഗരാജാവ് താൻ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ചത്. 10.03 സെക്കൻഡിലാണ് ബോൾട്ട് ഓടിയെത്തിയത്.

15 വർഷം മുൻപ് 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടി ട്രാക്കിൽ തന്റെ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മൽസരം ബോൾട്ട് പൂർത്തിയാക്കിയത്. ജമൈക്ക നാഷനൽ സ്റ്റേഡിയത്തിലെ ഗ്രാൻപ്രീ മൽസരവേദിയിൽ ആയിരക്കണക്കിന് പേരാണ് ബോൾട്ടിന്റെ വിടവാങ്ങൽ മൽസരം കാണാനെത്തിയത്.
മൽസരത്തിനുശേഷം ജമൈക്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബോൾട്ട് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ തീരുമാനം. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക ചാംപ്യൻഷിപ്പ് കിരീടം ബോൾട്ട് സ്വന്തമാക്കിയിട്ടുണ്ട്.

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ഉള്ള ശ്രമമാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം പ്രസ്താവിച്ചു. ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം. ക്രിസ്തുവിനെ ‘പിശാചായ യേശു’എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷെ അതിന് തൊട്ടുമുന്‍പുള്ള വരിയില്‍ ‘ഭഗവാന്‍ രാമകൃഷ്ണന്‍’ എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് അച്ചടി പിശക് ആകാന്‍ സാധ്യതയില്ല.

വിശ്വാസി സമൂഹത്തിന്റെ ആശങ്ക അകറ്റുവാന്‍ പുസ്തകങ്ങള്‍ പിന്‍വലിച്ച് പുതിയ പാഠപുസ്തകം വിതരണം ചെയ്യണമെന്ന ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നാഷണല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സൈയിദ് ഗയറോള്‍ ഹസന്‍ റിസ്വിക്ക്, ഗുജറാത്ത് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

അഹമ്മദാബാദിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയുടെ പരീക്ഷ പേപ്പര്‍ കണ്ട് അന്തംവിട്ട് ഹയര്‍സെക്കണ്ടറി ബോര്‍ഡ്. കെമിസ്ട്രി പേപ്പര്‍ നിറയെ പോണ്‍കഥയും സെക്‌സ് വിവരണവും കൊണ്ട് നിറച്ചിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോര്‍സാധിലാണ് സംഭവം.ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരത്തിന് പകരമായി പോണ്‍കഥകളും തന്റെ സഹോദരന്റെ ഭാര്യയോടു തോന്നിയ ലൈംഗിക താല്‍പ്പര്യവും വീട്ടിലെ പാചക കാരിയെ കുറിച്ചും ഒരു പ്രമുഖ സിനിമാ നടിയെ കുറിച്ചുള്ള ലൈംഗിക വര്‍ണനകളുമായിരുന്നു വിദ്യാര്‍ത്ഥി തുറന്നെഴുതിയത്.

മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ കിട്ടിയത് ഒരു അധ്യാപികയ്ക്കായിരുന്നു. പേപ്പര്‍ കണ്ട അധ്യാപിക ഞെട്ടിപോയി. ഉടന്‍ തന്നെ സംഗതി മൂല്യനിര്‍ണ്ണയ ക്യാമ്പ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. ഇതിന് പന്നാലെ വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചന കുറ്റത്തിന് എഫ്.ഐ.ആര്‍ ഫയര്‍ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥിയുടെ ഫലം റദ്ദാക്കാനും ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് എക്‌സാം എഴുതുന്നതില്‍ നിന്ന് വിലക്കാനും ഗുജറാത്ത് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ എ.ജെ ഷാ പറഞ്ഞു. ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. മറ്റെല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥി പരാജയപ്പെട്ടതാണെന്നും എഡ്യുക്കേഷന്‍ ബോര്‍ഡ് വ്യക്തമാക്കി.answer sheet

കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റും കെമിസ്ട്രി ഉത്തരപേപ്പറും കാണിച്ചുകൊടുത്തതായി ഷാ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയില്‍ ചില ലൈംഗികവൈകൃത സ്വഭാവങ്ങളുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നും അത് ചികിത്സിക്കേണ്ടതിനും കൂടി വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാത്രം പത്താം തരവും പന്ത്രണ്ടാം തരവും പരീക്ഷയെഴുതിയ 2000 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതില്‍ പലതും കോപ്പിയടിച്ചതിന്റെ പേരിലും ്അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതിയതിന്റേയും പേരിലാണ്. കഴിഞ്ഞയാഴ്ച പരീക്ഷാമുറിയിലിരുന്ന് സെല്‍ഫിയെടുത്ത ഒരു വിദ്യാര്‍ത്ഥിക്കെതിരെയും വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു.

റോഡരികില്‍ വച്ച് പരിചയപ്പെട്ട വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി. പരേതനായ പ്ലാക്കില്‍ ഇട്ടൂപ്പിന്റെ ഭാര്യക്കാണ് റോഡരികില്‍ വച്ച് പരിചയപ്പെട്ട യുവതിയില്‍ നിന്നു ചതിവ് പറ്റിയത്. സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം സമ്പാദിച്ച യുവതി തന്ത്രപൂര്‍വം വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.

മാള ടൗണില്‍ വച്ചു പരിചയപ്പെട്ട ശേഷം ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തുകയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് എത്തിയ യുവതി താന്‍ കോടിശ്വരിയാണ് എന്നും വൃദ്ധയുടെ വീടു പൊളിച്ചു പണിയാന്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

തുടര്‍ന്നു യുവതി സ്വന്തം കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല ഊരി വൃദ്ധയ്ക്ക കൊടുത്ത ശേഷം ഇത് അഞ്ചു പവനാണ് എന്നും ഇത് വിറ്റ് വീടു പണി ആരംഭിക്കണം എന്നും പറഞ്ഞു. തുടര്‍ന്നു വൃദ്ധയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്റെ സ്വര്‍ണ്ണമാല ഊരി വാങ്ങി സ്വന്തം കഴുത്തില്‍ ധരിച്ചു. വീട് പണിയാനുള്ള ബാക്കി പണം ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും എന്നും പറഞ്ഞു. യുവതി പറഞ്ഞത് എല്ലാം അതേ പടി വിശ്വസിച്ച് വൃദ്ധ മാല പണയം വയ്ക്കാന്‍ സ്വര്‍ണ്ണക്കടയില്‍ എത്തിയപ്പോഴാണു യുവതി നല്‍കിയിട്ടു പോയ അഞ്ചു പവന്റെ മാല മുക്കു പണ്ടമാണ് എന്ന് വൃദ്ധയ്ക്ക് മനസിലായത്. സംഭവത്തില്‍ മാള പോലീസ് കേസ് എടുത്തു.

ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഡിവൈഎസ്പി മാരായ സദാനന്ദനേയും പ്രിൻസ് അബ്രഹാമിനേയും ആണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഭീഷണിപ്പെടുത്തിയത്.

ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ലെന്നും എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

“എന്താണ് അവർക്ക് ഈ കേസ്സിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ്സ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസ്സിൽ ഉണ്ടായിട്ടുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

“അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ്സ് അന്വേഷിക്കുന്നതിനിടയിൽ ടി. കെ രജീഷ് നൽകിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണൻ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? അപ്പോൾ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

“ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? ഇവർ ചെയ്തത് കുററമല്ലേ? ഇവർക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണമെന്നും സുരേന്ദ്രന്‍ പറയുന്നു. “ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്”, എന്ന് ഭീഷണിപ്പെടുത്തിയാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കണ്ണൂര്‍ ഡിവൈ. എസ്. പി സദാനന്ദന്റെയും തലശ്ശേരി ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാമിന്റെയും നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നേരത്തേ പ്രതിയായ സുബീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുബീഷ് പൊലീസിനോട് കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നത്.

RECENT POSTS
Copyright © . All rights reserved