ദംഗലിലെ നായിക ഫാത്തിമാ സന ഷെയ്ഖിന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ട്രോളുകളും വിമര്‍ശനവും ഏറ്റ് വാങ്ങേണ്ടി വന്നിരിക്കുകയാണ്. സ്ലിം സ്യൂട്ട് ധരിച്ച ഫോട്ടോയാണ് സന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാല്ദിവ്സില് ഒഴിവുകാലം ആഘോഷിക്കാനെത്തിപ്പോഴാണ് സന ഈ ചിത്രം പകര്‍ത്തിയത്. ഏത് മാസത്തില്‍ ധരിച്ചാലും വേണ്ടില്ല റംസാന് മാസത്തില്‍ ഈ വേഷം വേണ്ടിയിരുന്നില്ലെന്നാണ് കമന്റുകള്‍.
സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രൈംബ്രാഞ്ച് തിരയുന്നു. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി, കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് രണ്ടുപേര്‍ ബൈക്കില്‍ എത്തിയത്. ദൃശ്യങ്ങളില്‍ കാണുന്ന പോലെ ഇവര്‍ മിഷേലിനെ തിരഞ്ഞാണോ വന്നത് എന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ബൈക്കിലെത്തിയവരെ കണ്ട് മിഷേല്‍ ഭയപ്പെട്ടുവെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു. ഈ സംശയം കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ബൈക്കിലെത്തിയ യുവാക്കള്‍ നിലവില്‍ കേസിലെ പ്രതികളല്ലെന്നും അവര്‍ പള്ളിയിലെത്തിയത് എന്തിനാണെന്ന് അന്വേഷിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കാണുന്ന യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബൈക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുമ്പ് പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍, ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. പള്ളിയില്‍ നിന്ന് ഇറങ്ങിയതിന്റെ പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനടുത്ത് കൊച്ചി കായലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.
മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി. ആളു മാറിയതറിയാതെ ബന്ധുക്കൾ അതിലൊരാളുടെ മൃതദേഹം സംസ്കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ ആ മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.
മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കൾ വന്നപ്പോൾ ആശുപത്രിക്കാർ കൊടുത്തുവിട്ടത് മറിയാമ്മയുടെ മൃതദേഹമാണ്. അവർ സംസ്കാരച്ചടങ്ങുകൾ നടത്തുകയും ചെയ്തു. അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതർ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കൾ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിലുണ്ട്.
അമേരിക്കൻ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്നു പിൻവാങ്ങിയതു വലിയ വാർത്തയായിരുന്നു. ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പിൻമാറ്റ പ്രഖ്യാപനം. പ്രത്യേകിച്ചും, ഷെവർലെ ഉപഭോക്താക്കൾക്ക്. ഡിസംബറോടെ വിപണിയിൽ നിന്നു പിൻമാറുന്ന കമ്പനി വിറ്റുപോകാത്ത വാഹനങ്ങൾക്കു വൻ ഓഫറുകളാണ് നൽകുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുമ്പോൾ പ്രീമിയം സെഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റു വാങ്ങാൻ സാധിക്കും.
നിലവിലെ ഡിസ്കൗണ്ടുകള്‍ വീണ്ടും ഉയർന്നേക്കുമെന്നാണു ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലും ക്രൂസിന് 4 ലക്ഷം മുതൽ എസ് യു വിയായ ട്രെയിൽബ്ലേസറിന് 4 ലക്ഷം മുതലുമാണ് കമ്പനി നൽകുന്ന ഡിസ്കൗണ്ടുകൾ. ഡിസംബറിനു മുമ്പ് വാഹനങ്ങളെല്ലാം തന്നെ വിറ്റുതീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വൻ ഓഫറുകൾ നൽകുന്നത്. കമ്പനി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് നെറ്റ്വർക്കുകൾ ഉണ്ടായിരിക്കുമെന്ന ഉറപ്പാണു ഷെവർലെ ഉപഭോക്താക്കൾക്കു നൽകുന്നത്.
സർവീസ്
ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു കൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യയിൽ തുടരുന്ന സർവീസ് നെറ്റ്വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്ക് ക്ഷമമുണ്ടാകില്ല എന്നു കരുതാം. എന്നാൽ ഈ വാഹനങ്ങളുടെ വിൽപന രാജ്യാന്തര വിപണിയിൽ നിന്നു പിൻവലിക്കുകയോ പുതിയ മോഡലുകൾ പുറത്തിറക്കുകയോ ചെയ്താൽ സ്പെയർ പാർട്സുകളുടെ ലഭ്യത കുറയാം.
സെക്കന്‍ഡ് ഹാൻഡ് കാർ
പുതിയ വാഹനങ്ങളെപ്പോലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഷെവർലെ കാറുകളുടെ വില കുത്തനെ ഇടിയാൻ പിൻമാറ്റം കാരണമാകും.
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ കേരള നിയമസഭ ചര്‍ച്ച ചെയ്യുന്നതില്‍ സംശയവുമായി കെ.എം.മാണി. കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മാണി നിലപാട് അറിയിച്ചത്. കേരളത്തിന് ബാധകമല്ലാത്ത വിഷയം ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മാണി ചോദിച്ചു. സഭ ആരംഭിച്ചയുടനാണ് മാണി തന്റെ സംശയം പ്രകടിപ്പിച്ചത്.
പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം കൂടിയാണ് ഇത്. കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമപ്രശ്നമുണ്ടെന്നും പ്രമേയത്തെ താന്‍ അനുകൂലിക്കുന്നുവെന്നും മാണി വിശദീകരിച്ചു.
ആക്റ്റിലെ 1(3) അനുസരിച്ച് കേന്ദ്ര വിജ്ഞാപനം വഴി ആക്റ്റിലെ വ്യവസ്ഥകള്‍ വിവിധ രീതികളില്‍, വിവിധ സംസ്ഥാനങ്ങളില്‍ ബാധകമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. പ്രശ്നം ഈ ആക്റ്റില്‍ ആറ് അധ്യായങ്ങളിലായി 41 വകുപ്പുകളാണുളളതെന്നും മാണി പറഞ്ഞു. പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ദിരത്തിന്റെ കോണിപ്പടിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇവരുടെ മൃതശരീരംം കണ്ടെത്തിയത്. അർച്ചന , പ്രസീദ എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ഇതിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. 62 പേരാണ് ഈ അഗതി മന്ദിരത്തിലുള്ളത്.
കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു. ഇതിനു മുൻപ് ഒരു പെൺകുട്ടിയെ ഈ അഗതി മന്ദിരത്തിൽ നിന്ന് കാണാതായത് വലിയ വാർത്തയായിരുന്നു.
പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലും എല്ലാ ജനകീയ സമരങ്ങളുടെയും മുന്നണി പോരാളി ആയ പ്രൊഫ. പി. എസ് പണിക്കരുടെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി. കക്ഷി രാഷ്ട്രീയത്തിനതീതമായി, ജനങ്ങള്‍ പങ്കെടുത്ത എല്ലാ സമര വേദികളിലും അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചിരുന്നു. പ്ലാച്ചിമട, കഞ്ചിക്കോട് പെപ്സി കോള, ഇരുമ്പുരുക്കു കമ്പനികള്‍, മലമ്പുഴയുടെ സംരക്ഷണം, ഗായത്രിപ്പുഴയുടെ സംരക്ഷണം തുടങ്ങി നിരവധി രംഗങ്ങളില്‍ പണിക്കര്‍ സാറിന്റെ സാന്നിദ്ധ്യം വളരെ ശക്തമായിരുന്നു.
മുഖം നോക്കാതെ തന്റെ നിലപാട് പറയാന്‍ അദ്ദേഹത്തിന് ആര്‍ജവം ഉണ്ടായിരുന്നു. ഇത്ര ശക്തനായ ഒരു പോരാളിയുടെ വേര്‍പാട് വഴി ജനകീയ സമര പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം മുന്നോട്ടു വച്ച ശക്തമായ സമരത്തിന്റെ പാരമ്പര്യം വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ആം ആദ്മി വ്യക്തമാക്കി.
കോട്ടയം: ബിസിനസ് ചെയ്യുന്നവരെയും, പരസ്യം കൊടുക്കാത്തവരെയും പണികൊടുക്കുന്ന ഷാജൻ സ്കറിയക്ക് കേരളാ പോലീസിന്റെ വക മുട്ടൻ പണി. എന്തും എഴുതി, ആൾക്കാരെ കരിവാരിത്തേച്ചു മാത്രം ശീലമുള്ള ഈ പത്രക്കാരൻ തുടങ്ങിയത് യുകെയിൽ നിന്നാണ്. ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഇയാൾ സ്വയം കുഴി കുത്തി അതിൽ വീണു എന്നുള്ളത് യാതൃശ്ചികം മാത്രം. പൊലീസ് സേനയെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഷാജൻ സ്കറിയക്കെതിരെ (മറുനാടൻ മലയാളി) നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു പതിവാക്കിയ, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റിനെതിരെയാണ് നടപടിക്കു നീക്കം. ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിയമനടപടിയുടെ കാര്യം അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ‘കോട്ടയം ജില്ലാ പൊലീസ് മേധാവിയും എഎസ്പി ട്രെയിനി ചൈത്ര തെരേസ ജോണും നേര്‍ക്കുനേര്‍’ എന്ന തരത്തില്‍ ഈ വെബ്സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വാര്‍ത്ത, വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഈ വാര്‍ത്ത ആരുടെയോ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതും നിക്ഷിപ്ത താല്പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതുമാണ്. ജില്ലാ പൊലീസ് മേധാവിയും എഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരോട് നിലവിട്ടു പെരുമാറി എന്ന രീതിയില്‍ വന്ന വാര്‍ത്ത, പൊലീസിന്റെ അന്തസ്സിനു കോട്ടം വരുത്തുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്.
ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയെയോ എഎസ്പി ചൈത്ര തെരേസ ജോണിനെയോ സംഭവവുമായി ബന്ധമുള്ള മറ്റുള്ളവരെയോ സമീപിച്ച് നിജസ്ഥിതി അറിയാന്‍ വെബ്സൈറ്റിന്റെ അധികൃതര്‍ തയാറാകേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അച്ചടക്കവും അന്തസ്സും മറ്റും നശിപ്പിക്കുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്സൈറ്റിനെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
നഗരത്തിലെ വീടിന്റെ മേൽക്കൂരയിൽ അഴുകിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തോണ്ടിയാർപേട്ട് കനാകർ സ്ട്രീറ്റിലെ കുരുവമ്മാളുടെ വീടിന്റെ മേൽക്കൂരയിലാണു മൃതശരീരം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണു മേൽക്കൂരയിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്.
അയൽവാസികളുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണു നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
മ്യാന്മറിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട് കാണാതായ പട്ടാള വിമാനം ആന്‍ഡമാൻ കടലിൽ തകർന്ന് വീണതായി സംശയം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി. മ്യാന്മറിന്റെ ദക്ഷിണ ഭാഗത്തെ നഗരങ്ങളായ മൈകിനും യാംഗൂനും ഇടയിലാണ് വിമാനം കാണാതായത്. 105 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ദവൈ നഗരത്തിൽ നിന്നും 20 മീറ്റർ പടിഞ്ഞാറോട്ട് യാത്ര ചെയ്ത ശേഷമാണ് ഉച്ചയ്ക്ക് 1.35 ഓടെ വിമാനത്തിന്റെ ബന്ധം നഷ്ടമായത്. ദവൈ നഗരത്തിൽ നിന്നും 136 മൈൽ അകലെയായാണ് കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നാവികസേന കപ്പൽ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നിലച്ചത്.