Latest News

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന. ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.  പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുൻപു വന്നു ഭീഷണിപ്പെടുത്തിയ ശേഷമെന്നു ഫാദര്‍ ടോമി മാത്യു കളത്തൂര്‍. ആക്രമണത്തിനു കാരണം വംശീയവിദ്വേഷം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോക്നര്‍ പള്ളി വികാരിയായ ഫാദര്‍ ടോമിക്കു കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുന്നതിനു തൊട്ടുമ്പാണു തോളിനു കുത്തേറ്റത്. ഫാദര്‍ ടോമി ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്. മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ തന്നെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നായിരുന്നു ചോദ്യം. കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞു.

അന്ന് ഇറ്റലിക്കാരന്‍ തന്നെയായ ഒരു ഇടവകാംഗമാണ് അക്രമിയെ പിന്തിരിപ്പിച്ചു വിട്ടത്. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കു തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തി. സംസാരിക്കണമെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷമാവാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്തു കുത്തി. പെട്ടെന്നു ഞെട്ടിമാറിയതിനാല്‍ തോളിനാണു മുറിവേറ്റത്. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു.

ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്ട്രേലിയ. ഫോക്നര്‍ ഇടവകയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. വിഷമഘട്ടത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും മെല്‍ബണ്‍ രൂപതയും ബിഷപ്പ് ബോസ്കോ പുത്തൂരും മാധ്യമങ്ങളും എല്ലാം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തി അജ്ഞാതനാ യുവാവ് അടിവസ്തങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതായി പരാതി. ബെംഗളൂരുവിലെ മഹാറാണി ലക്ഷ്മി ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് കോളേജ് ഹോസ്റ്റലിനു പുറത്തെ അയയില്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുന്നതായി പരാതി നല്‍കിയിരിക്കുന്നത്.
ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന നഗ്നനായ ഒരാള്‍ അയലില്‍ ഉണക്കാനിട്ട അടിവസ്ത്രങ്ങളിലൊന്ന് ധരിച്ച് നില്‍ക്കുന്നതായി ​ ഒരിക്കല്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഒരിക്കല്‍ ഹോസ്റ്റല്‍ സെക്യുരിറ്റി ജീവനക്കാരന്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒാടി രക്ഷപ്പെടുകയായിരുന്നു.ഇൗ വര്‍ഷം ഫിബ്രവരി 12നായിരുന്നു ഇത്. തുടര്‍ന്ന് പല ദിവസങ്ങളിലും ഇയാള്‍ ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് പോവാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടതായി കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ ശാന്തകുമാരി പോലീസിനോടു പറഞ്ഞു. പ്രതി സമീപ പ്രദേശത്തു നിന്നുള്ള ആളായിരിക്കുമെന്നതിനാല്‍ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

മെക്‌സിക്കോയില്‍ ഒരു അമ്മയും മകനും തമ്മില്‍ മുട്ടന്‍ പ്രേമം.ഒടുവില്‍ നാട്ടുകാര്‍ മാത്രമല്ല മകന്‍ വീട്ടില്‍ കയറുന്നത് കോടതി തന്നെ വിലക്കേണ്ടി വന്നു .മോണിക്ക മാര്‍സിനും (37) മകന് കാലബ് പിറ്റേഴ്‌സണും (20) പരസ്പരം കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആരു വിചാരിച്ചാലും തങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അമ്മയും മകനും.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്ത് നൽകിയിരുന്ന മകനെ ഏതാനും വർഷങ്ങൾക്ക് മുന്പാണ് അമ്മ കണ്ടത്.തന്റെ പതിനാറാം വയസ്സിലാണ് മോണിക്ക പിറ്റേഴ്‌സിന്റെ അമ്മയാവുന്നത്. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് അകം തന്നെ കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കി.18 വര്‍ഷത്തിന് ശേഷമാണ് പിറ്റേഴ്‌സന്‍ സ്വന്തം അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയം തുടര്‍ന്നു. അമ്മയെ വിട്ട് വളര്‍ത്തമ്മയ്ക്കും, അച്ഛനും ഒപ്പം നില്‍ക്കാന്‍ ആവാത്തതിനാല്‍ മെക്‌സിക്കോയിലേക്ക് വന്നു എന്ന് പിറ്റേഴ്‌സണ്‍ പറയുന്നു.അങ്ങനെ ഇരുവരും മുട്ടന്‍ പ്രേമമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അമ്മ തന്റെ പ്രണയം അംഗീകരിച്ചതോടെ പീറ്റേഴ്‌സണ്‍ അവരോടൊപ്പം താമസം തുടങ്ങി. പക്ഷേ അയല്‍ക്കാര്‍ അമ്മയും മകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് എതിരെ പോലീസില്‍ പരാതി നല്‍കി.

തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജിവിയ്ക്കാന്‍ അനുവദിയ്ക്കണം എന്നുമാണ് മോണിക്കയും പീറ്റേഴ്‌സണും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല. തെറ്റായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക എന്ന് കോടതി വിലയിരുത്തി.മോണിക്ക താമസിയ്ക്കുന്ന ന്യൂ മെക്‌സിക്കോയിലേക്ക് വരുന്നതിന് പിറ്റേഴ്‌സണ് വിലക്ക് ഏര്‍പ്പെടുത്തി. മകനെ കാണുന്നതിന് മോണിക്കയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പിരിഞ്ഞ് ഇരിയ്ക്കുന്നത് വേദനാജനകമാണെന്നാണ് ഇരുവരുടേയും അഭിപ്രായം.

മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്ന് ആരോപിച്ചു നടി മീനാഗണേഷ് ഷൊർണൂർ പൊലീസിനെ സമീപിച്ചു. സമയത്ത് ഭക്ഷണവും മരുന്നും നൽകിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി.ഒടുവില്‍ മക്കളെ വരുത്തി പ്രശ്നം പോലിസ് പരിഹരിച്ചു .സ്വത്ത് മകൾക്ക് മാത്രമായി നൽകിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീഡനമെന്ന് മീനാ ഗണേഷ് പറഞ്ഞു. സമയത്ത് ഭക്ഷണവും മരുന്നും നൽകിയിരുന്നില്ല.മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണിൽ സംസാരിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരാതിപ്പെടാൻ കാരണം.
മകനേയും മകളേയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ഷൊർണൂർ പൊലീസ് CPM ജില്ലാ കമ്മിറ്റി അംഗം MR മുരളിയുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്തു പരിഹരിച്ചു. ഷൊർണ്ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വിൽപ്പന നടത്തി ഇരുമക്കൾക്കുമായി വീതിച്ചു നൽകാനാണ് ധാരണ.വസ്തുആധാരം തൽക്കാലം എം.ആർ. മുരളി സൂക്ഷിക്കും. 73 വയസുള്ള മീനാ ഗണേഷ് മകൾക്കൊപ്പം താമസിക്കും.അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മീനയുടെ മകൻ മനോജിന്റെ പ്രതികരണം.

ദിലീപ് മഞ്ജൂ ബന്ധത്തില്‍ സംഭവിച്ച വിള്ളലുകളെ കുറിച്ച് തുറന്നെഴുതി വീണ്ടും പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ട് .എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് പല്ലിശ്ശേരി തുറന്നെഴുതുന്നത്.കാവ്യാമാധവന്‍ തന്നെയാണ് കഥയിലെ വില്ലത്തിയെന്നാണ് പല്ലിശ്ശേരി കുറിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സിനിമാ ലോകത്തെ ഈ കഥകളും ചര്‍ച്ചയാക്കുന്ന തരത്തിലാണ്  പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകള്‍. താന്‍ ദിലീപിന് എതിരാണെന്ന് പലരും പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ്മഞ്ജു വിവാഹ മോചനത്തിലെ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും പല്ലിശ്ശേരി  തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.

മഞ്ജുവാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓര്‍ക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്. അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോണ്‍ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ബോംബ് എന്നാല്‍ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ എന്നും പല്ലിശ്ശേരി പറയുന്നു .

Image result for manju dileep

കാവ്യ ഇനി എന്തുചെയ്യുമെന്ന് അവര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു. ആര് സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവള്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞ്രേത. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും പല്ലിശ്ശേരി കുറിക്കുന്നു.

മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേരാന്‍ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയില്‍ ഭാവന താക്കോല്‍ കൊടുത്തു. ഇരുവരും മുറിയില്‍ കയറി കതകടയ്ക്കുന്നത് ചില നടികള്‍ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങള്‍ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടന്‍ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.
കൂട്ടുകാരികളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമാ ഇദ്രജിത്ത് എന്നിവര്‍ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവര്‍ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയില്‍ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങള്‍ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചില്‍ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാന്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്.

Image result for manju dileep

എന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ സിനിമയില്‍ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാല്‍ അവള്‍ നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവള്‍ ഉണ്ടാകുമെന്നും എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

Also read .. നയന്‍താരയുടെ ‘ഡോറ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്; കാരണം ?

 

വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനേത്തുടര്‍ന്ന് യൂറോപ്പിലും ചില പാശ്ചാത്യ രാജ്യങ്ങളിലും പള്ളികള്‍ വില്‍പനക്ക് വെച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ അങ്ങനൊരു വാര്‍ത്ത വന്നിരിക്കുന്നു.ഒരു പ്രമുഖ  പത്രത്തിന്റെ ബാംഗ്ലൂര്‍ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘ദൈവാലയം വില്‍പനക്ക്’എന്നാണ് തലക്കെട്ട്.

ബംഗളുരുവിലെ ഒരു വിഭാഗം മലയാളി വിശ്വാസികള്‍ ആരാധനക്ക് സമീപിച്ചിരുന്ന പള്ളിയാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പള്ളി . മൂന്നു കോടി രൂപയാണ് മുഖവില.

പരസ്യത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ദൈവാലയം വില്‍പനക്ക്, കെആര്‍പുരം മെയിന്‍ റോഡിന് അഭിമുഖമായി 4800സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പൗരസ്ത്യ മാതൃകയില്‍ ത്രോണോസുകൂടിയ പള്ളിയും മൂന്ന് മുറികളുള്ള പാഴ്‌സനേജും കമ്മ്യൂണിറ്റി ഹാള്‍, ഹോസ്റ്റലിന് അനുയോജ്യമായ ഹാള്‍, കിച്ചണും അനുബന്ധമായി സെക്യൂരിറ്റി റൂമും ഉള്ള കെട്ടിട സമുച്ചയം വില്‍പനക്ക്. താല്‍പര്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുക.

കൊല്ലത്ത് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസിനെ വെട്ടിച്ചുകടന്ന വൈദികന്‍ അറസ്റ്റില്‍. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് കാത്തലിക് പള്ളി വികാരി, കണ്ണൂര്‍ സ്വദേശി ഫാദര്‍ തോമസ് പാറേക്കളമാണ് അറസ്റ്റിലായത്. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസസമൂഹത്തിലെ അംഗമാണ്.
തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് കൊല്ലം എസ്.പി എസ്.സുരേന്ദ്രന്റെ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്. വേദപഠനത്തിനെത്തിയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പൊലീസ് പിടികൂടാനെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലേറെ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി, പരാതി നല്‍കിയ കുട്ടി പൊലീസിനു മൊഴി നല്‍കി

തമിഴ് സൂപ്പർതാരം ധനുഷ് മകനാണെന്ന് അവകാശമുന്നയിച്ചുള്ള മധുര ദമ്പതികളുടെ പരാതിയിൽ പുതിയ വഴിത്തിരിവ്. ധനുഷ് ലേസറുപയോഗിച്ച് ശരീരത്തിൽ ജന്മനായുള്ള തിരിച്ചറിയൽ അടയാളങ്ങൾ മായ്ച്ച് കളഞ്ഞതായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. കഴിഞ്ഞദിവസം തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ എത്തിയിരുന്നു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ധനുഷിന്റെ പേര് കലൈചെല്‍വന്‍ എന്നാണെന്നും പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങളില്‍ നിന്നും ഓടിപ്പോയതാണെന്നും കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആരോപിക്കുന്നു. മാത്രമല്ല ഇവര്‍ മകന് വേണ്ടി ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറായിരുന്നു.

കേസ് മുറുകിയതോടെ ധനുഷിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമായി ചെന്നൈ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നു. അച്ഛന്‍ കസ്തൂരി രാജയും ധനുഷിനൊപ്പം എത്തി. കുടുംബത്തെ മുഴുവന്‍ ബാധിച്ചതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയായിരുന്നു ധനുഷും. കേസില്‍ സത്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ധനുഷ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മടിക്കുന്നതെന്നും ചിലർ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇതിനിടെ വിവാദങ്ങളില്‍പ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുന്‍ അധ്യാപിക രംഗത്തെത്തിയിരുന്നു. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്.

Image result for dhanush in court
2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായാണ് ധനുഷ് അറിയപ്പെടുന്നത്.

സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളോട് അകാരണമായി മോശം വാക്കുകള്‍ ഉപയോഗിച്ച് ചിലര്‍ കമന്റ് ചെയ്യുന്നത് പതിവാണ്. ഇതേ അനുഭവമാണ് കഴിഞ്ഞ ദിവസം ഗായകന്‍ എം ജി ശ്രീകുമാറിനുമുണ്ടായത്. ഈ സംഭവത്തെ കുറിച്ചു പറഞ്ഞ് വീണ്ടും പോസ്റ്റ് ചെയ്യാനൊന്നും ഗായകന്‍ നിന്നില്ല. അനാവശ്യം പറഞ്ഞയാളിന് ചുട്ട മറുപടി നല്‍കി എം ജി ശ്രീകുമാര്‍. ഇത്തരം കമന്റുകളുമായി വന്നാല്‍ തന്റെ പ്രതികരണം ഇങ്ങനെ തന്നെയാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നെ കളിയാക്കുന്ന ട്രോളുകളും മറ്റും ഒരുപാട് ആസ്വദിക്കാറുണ്ട്. അതെല്ലാം ഷെയര്‍ ചെയ്യാറുമുണ്ട്. അതൊക്കെ എനിക്കൊരുപാടിഷ്ടവുമാണ്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ല. ഞാന്‍ ഒരു ആനയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. അതിനു താഴെ തീര്‍ത്തും അസഭ്യമായ ഒരു കമന്റ് പറയേണ്ടതിന്റെ ആവശ്യമെന്തെന്ന് എനിക്കു മനസിലാകുന്നില്ല. എനിക്ക് നല്ല പ്രതികരണം മാത്രമാണ് ഇത്രയും നാള്‍ ആളുകളില്‍ നിന്ന് ഫെയ്‌സ്ബുക്ക് വഴി ലഭിച്ചിട്ടുളളത്. തിരിച്ചും അങ്ങനെ തന്നെ. ഇത്തരമൊരു സംഭവവും ആദ്യമാണ്. ഞാന്‍ നിയമ നടപടിയ്‌ക്കൊന്നും പോകാനില്ല. സ്വാഭാവികമായും ഒരു മനുഷ്യന്‍ പറയുന്ന മറുപടി നല്‍കി. അയാള്‍ക്ക് പിന്നെ തിരിച്ചൊന്നും പറയാനുമില്ല. ഇങ്ങനെയൊക്കെ ചെയ്താല്‍ എന്റെ പ്രതികരണം ഇങ്ങനെ തന്നെയാകും’, എം ജി ശ്രീകുമാര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ വളരെ സജീവമായ സെലിബ്രിറ്റികളിലൊരാളാണ് എം ജി ശ്രീകുമാര്‍. തന്റെ സംഗീത ജീവിതവുമായും കുടുംബവുമായും ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്നെ കളിയാക്കിക്കൊണ്ടെത്തുന്ന ട്രോളുകള്‍ പോലും അദ്ദേഹം ഷെയര്‍ ചെയ്യാറുണ്ട്.

RECENT POSTS
Copyright © . All rights reserved