ലണ്ടൻ∙ മാഞ്ചസ്റ്ററിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ച് ഐഎസ് അനുകൂലികള്‍. സ്‌ഫോടനം പ്രവചിച്ച് നാലു മണിക്കൂര്‍ മുൻപു രണ്ട് ഐഎസ് അനുകൂലികള്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി. ഇസ്‍ലാമിക് സ്‌റ്റേറ്റ്, മാഞ്ചസ്റ്റര്‍ അരീന തുടങ്ങിയ ടാഗുകള്‍ ഉള്‍പ്പെടുത്തി ‘ഞങ്ങളുടെ ഭീഷണി നിങ്ങള്‍ മറന്നോ?’ എന്ന ചോദ്യമാണ് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നില്‍ ‘ജസ്റ്റ് ടെറര്‍’ എവിടെ കണ്ടാലും അവരെ കൊന്നുകളയുക എന്ന പോസ്റ്ററാണു പ്രസിദ്ധീകരിച്ചത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ച സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികള്‍. എന്നാല്‍ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ഐഎസ് തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ടും ആഘോഷിച്ചുകൊണ്ടും പോസ്റ്റുകളും ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചില ഉപയോക്താക്കള്‍ ഇത്തരം ആക്രമണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണമെന്ന് ചില ട്വിറ്റര്‍ പോസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് വ്യോമസേന മൊസൂളിലെയും റാക്കയിലെയും കുട്ടികള്‍ക്കുമേല്‍ വര്‍ഷിച്ച ബോംബുകളാണ് മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ചതെന്നാണ് ചില പോസ്റ്റുകള്‍. ചിലര്‍ ഭീഷണി സ്വഭാവമുള്ള ഐഎസ് വീഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണം നടത്തിയവരെല്ലാം കരുതുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പ്രാദേശിക സമയം രാത്രി 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.
കൊച്ചി: ഡേ കെയറില്‍ പിഞ്ചു കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി മർദിച്ചത്.
കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.
20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്‌നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ ജീവനക്കാരിയും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വീഡിയോ താഴെ .
കണ്ണൂര്‍: രാമന്തളിയിലെ ആര്‍എസ്എസ് മുഖ്യകാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ഡിവൈഎഫ്‌എൈ നേതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതക സംഘത്തിലെ പ്രധാന പ്രതിയായ അനൂപിനെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലായി.
ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കസ്റ്റഡിയില്‍ ഉള്ളവരും ഇക്കാര്യം മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതക സംഘത്തിലുണ്ടായിരുന്ന രാമന്തളി പാണത്താന്‍ വീട്ടില്‍ സത്യന്‍, കക്കംപാറ വടക്കുമ്പത്ത് ജിതിന്‍, കക്കംപാറ നടുവിലെ പുരയില്‍ റിനേഷ്, രാമന്തളി കുണ്ടുവളപ്പില്‍ ജ്യോതിഷ് എന്നിവരെയാണ് പൊലീസ് നേരത്തേ പിടികൂടിയത്.
കൊലപാതക സംഘത്തിലുണ്ടായിരുന്ന പ്രതീഷ് എന്ന കുട്ടന്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ അനൂപ് പിടിയിലായതോടെ കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
നടന്‍ കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിന്ദുജയുടെ ജീവനെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു വര്‍ഷം പ്രണയിച്ചിട്ടും രഹസ്യമായി വച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ കാമുകനറിഞ്ഞതാണ് വിന്ദുജയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
ടെക്‌നോപാര്‍ക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയന്‍സ് എന്ന കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് വിന്ദുജയും ഹരികൃഷ്ണനും അടുക്കുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിന്ദുജ അലയന്‍സ് വിട്ടു പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്‌സി ഇന്‍ഷുറന്‍സിലേക്കും മാറിയെങ്കിലും പ്രണയം തുടരുകയായിരുന്നു.
വന്‍ സാമ്പത്തിക ബാധ്യതകള്‍ വിന്ദുജയ്ക്കുള്ള കാര്യം ഹരികൃഷ്ണന്‍ അറിയുന്നത് അടുത്ത കാലത്താണ്. അലയന്‍സ് കമ്പനിയില്‍ നിന്നും പിഎന്‍ബിയിലേക്ക് മാറിയ സമയത്ത് പെണ്‍കുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണത്തിനായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നല്‍കാനാകാതിരുന്നതോടെ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനില്‍ കേസാവുകയും ചെയ്തു. സ്‌റ്റേഷനിലെ മധ്യസ്ഥതയില്‍ ആഭരണങ്ങള്‍ തിരികെ നല്‍കാനുള്ള ദിവസമായി തീരുമാനിച്ച അന്നാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തത്.
ഒരു സുഹൃത്തിന് ആഭരണങ്ങള്‍ നല്‍കാനുള്ളതിന് പിന്നാലെ മറ്റൊരാള്‍ക്ക് ആറു ലക്ഷം രൂപ ഒരു പരിചയക്കാരന് വാങ്ങി നല്‍കിയ ബാധ്യതയും പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഈ സമയത്താണ് ഹരികൃഷ്ണന്‍ വിവാഹക്കാര്യം വീട്ടില്‍ അവതരിപ്പിച്ചതും ഇരു വീട്ടുകാരും സംസാരിച്ച് നിശ്ചയം നടത്താന്‍ തീരുമാനിച്ചതും. ഈ സമയത്തും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഹരികൃഷ്ണന് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു ദിവസം പെണ്‍കുട്ടിയുടെ ബാധ്യതകളെക്കുറിച്ച് ഒരു സുഹൃത്തു വഴിയാണ് ഹരികൃഷ്ണന്‍ അറിയുന്നത്. തുടര്‍ന്ന് വിന്ദുജയുമായി ഇക്കാര്യം സംസാരിച്ച ഹരികൃഷ്ണന്‍ കാര്യങ്ങള്‍ മറച്ചുവച്ചതിലുള്ള നീരസം അറിയിക്കുകയും ചെയ്തു. ജവഹര്‍ നഗറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടിയും സഹോദരനും അമ്മയും താമസം മാറിയിട്ട് ഒരു മാസം ആവുന്നതേയുള്ളു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അമ്മയും സഹോദരനും നാട്ടിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ.
ശനിയാഴ്ച രാവിലെ തന്നെ പെണ്‍കുട്ടി താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കൈയിലെ വെയിന്‍ മുറിക്കുകയാണെന്നും ഹരിയ്ക്ക് സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടനെ തന്നെ ഹരി പെണ്‍കുട്ടിയെ തിരികെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. ഇതേത്തുടര്‍ന്ന് വലിയവിളയിലെ വീട്ടില്‍നിന്നും ഹരികൃഷ്ണന്‍ ഫ്‌ളാറ്റിലേക്ക് എത്തിയെങ്കിലും വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അടുത്ത ഫ്‌ളാറ്റിലെ ചിലരെ ഹരികൃഷ്ണന്‍ വിളിച്ച് കാര്യം പറയുകയും ചെയ്തു. എല്ലാവരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ഫ്‌ളാറ്റില്‍ പണിചെയ്തിരുന്ന ചില കാര്‍പെന്റര്‍മാരെ വിവരമറിയച്ചപ്പോള്‍ അവര്‍ വന്ന് വാതില്‍ പൊളിച്ച് മാറ്റി അകത്തെത്തിയപ്പോള്‍ കണ്ടത്. ഫാനില്‍ തൂങ്ങി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ്.
ഉടന്‍ തന്നെ കെട്ടഴിച്ച് ഹരികൃഷ്ണനും ഫ്‌ളാറ്റിലെ മറ്റ് ചിലരും ചേര്‍ന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചത്. മാവേലിക്കരയില്‍നിന്നും തിരിച്ചെത്തിയ അമ്മയുടേയും സഹോദരന്റേയും ഹരികൃഷ്ണന്റെ പിതാവ് കൊച്ചുപ്രേമന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തി.
പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദയുടെ മാതാവ്. തന്റെ മകന്‍ വെറും പാവമാണെന്നും മകനെ കുടുക്കിയതിനു പിന്നില്‍ ചതിയുണ്ടെന്നും മാതാവ് ആരോപിക്കുന്നു.
പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികിത്സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒന്നിച്ച് പോകാറുണ്ട്.
പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും വ്യക്തി വൈരാഗ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുമുണ്ടെന്നും അമ്മ ആരോപിക്കുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ചത് ആറു മാസം മുമ്പാണ്. അതിനു ശേഷം പലവട്ടം തന്നെ കാണാന്‍ മകന്‍ വന്നു. സംഭവത്തിന് നാലു ദിവസം മുമ്പും എത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. ഹോട്ടലുകള്‍ ഹരി ഏറ്റെടുത്തത് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാണ്. കടക്കെണിയില്‍ നിന്ന് കയറാന്‍ കുടുംബ സ്വത്ത് മിക്കവാറും വിറ്റു കഴിഞ്ഞെന്നും കമലമ്മ കൂട്ടിച്ചേര്‍ത്തു. ആറ് മക്കളില്‍ രണ്ടാമനാണ് സ്വാമി. മൂത്തയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മൂന്നാമത്തെയാളാണ് ഹോട്ടലുകള്‍ നടത്തുന്നത്. തൊട്ട് താഴെയുള്ളയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിന്നെ, രണ്ട് പെണ്‍മക്കളും.
പത്തനാപുരത്ത് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മാതാവിന്റെ മൃതദേഹം കല്ലറ പൊളിച്ച് മകന്‍ കടത്തിയത് ആഭിചാര പ്രവര്‍ത്തനത്തിനെന്ന് സൂചന. കൊല്ലത്തിന്റെ കിഴക്കന്‍മേഖലയില്‍ ദുര്‍മന്ത്രവാദവും ആഭിചാരവും വര്‍ധിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
55 ദിവസത്തിന് മുമ്പ് മരിച്ച 88 കാരിയുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് കടത്തിയതായി കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. രാവിലെ പള്ളിയില്‍ കുര്‍ബാനക്കെത്തിയ നാട്ടുകാര്‍ സെമിത്തേരിയിലെ കല്ലറ പൊളിച്ചിരിക്കുന്നതു കണ്ടു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് മകന്‍ തങ്കച്ചന്‍ (55) കല്ലറ തകര്‍ത്തു പുറത്തെടുത്തത്. ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം സെമിത്തേരിയില്‍ മെഴുകുതിരി കത്തിക്കാനായി എത്തിയവരാണു കല്ലറ തകര്‍ത്ത വിവരം പള്ളി വികാരിയെ അറിയിച്ചത്. ശവപ്പെട്ടി കല്ലറയ്ക്കു സമീപം തുറന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്നു പള്ളി അധികൃതര്‍ കല്ലറയില്‍ നടത്തിയ പരിശോധനയിലാണു മൃതദേഹവും കല്ലറയില്‍ നിന്നും കാണാതായതായി സ്ഥിരീകരിച്ചത്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ച കുഞ്ഞേലിയുടെ കുടുംബ വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍നിന്നും മ്യതദേഹം കണ്ടെത്തുകയായിരുന്നു.
ശരീരാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ചിട്ടില്ലന്നും പറമ്പില്‍ ഉണ്ടന്നുമാണു പോലീസിനോട് തങ്കച്ചന്‍ പറഞ്ഞത്. തുടര്‍ന്നു ചാക്കിലാക്കിയ മ്യതദേഹം പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ മ്യതദേഹം കഴിഞ്ഞ മാര്‍ച്ച് 27-നാണു പള്ളി സെമിത്തേരിയില്‍ അടക്കിയത്. കഴിഞ്ഞ ചെവ്വാഴ്ച്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ശേഷമായിരിക്കാം കല്ലറ തകര്‍ത്തതെന്നാണു പോലീസ് പറയുന്നത്. തിങ്കളാഴ്ചവരെ മറ്റു കല്ലറകളില്‍ മെഴുകിതിരി കത്തിക്കാല്‍ വിശ്വാസികള്‍ എത്തിയിരുന്നു. തെളിവെടുപ്പിനുശേഷം
വീട്ടുകാര്‍ക്കു വിട്ടു നല്‍കിയ ശരീരാവശിഷ്ടങ്ങള്‍ പള്ളിസെമിത്തേരിയില്‍ വീണ്ടും അടക്കം ചെയ്തു. പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയ്‌ക്കെന്തോ അപകടം പറ്റിയെന്നും അമ്മയുടെ ശരീരഭാഗങ്ങള്‍ ചിലര്‍ കൊണ്ടുപോയെന്നും ബാക്കി ഞാന്‍ എടുത്തുകൊണ്ടുവന്നു എന്നുമാണ് ഇയാള്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിശ്വാസികള്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആഭിചാര കര്‍മങ്ങള്‍ക്കായാണോ മൃതദേഹം കടത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. അന്‍പത്തി അഞ്ച് വയസ്സുള്ള ഇയാള്‍ ഒറ്റയ്ക്ക് ശ്രമിച്ചാല്‍ കല്ലറ പൊളിക്കാനാവില്ലെന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശ്രമിച്ചാല്‍ മാത്രമേ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനാവൂ. പത്തനാപുരം മേഖലയില്‍ ആഭിചാര ക്രിയകളും മന്ത്രവാദങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ മനുഷ്യന്റെ എല്ലുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നടന്നത്.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചെന്നൈയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടക്കുന്നത്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ തന്നെ വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രജനികാന്തിന്റെ കോലവും സംഘടനാ പ്രവര്‍ത്തകര്‍ കത്തിച്ചു. തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്നാട്ടുകാരനല്ലാത്ത ഒരാള്‍ തമിഴ്നാട് ഭരിക്കാന്‍ ശ്രമിക്കേണ്ടെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകവും തമിഴക വാഴ്വുരിമൈ കത്ചിയും കഴിഞ്ഞദിവസം രജനിക്കെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം താന്‍ തമിഴന്‍ തന്നെയാണെന്നാണ് കഴിഞ്ഞദിവസം വിമര്‍ശകര്‍ക്ക് രജനി നല്‍കിയ മറുപടി. 22 വര്‍ഷം കര്‍ണാടകയിലാണ് ജീവിച്ചതെന്നും എന്നാല്‍ ബാക്കി 44 വര്‍ഷവും തമിഴ്നാട്ടിലാണ് ജീവിച്ചതെന്നും രജനി പറഞ്ഞിരുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്.
താനെ: എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് നേരെ ബേക്കറിയുടമയുടേയും മക്കളുടേയും അതിക്രമം. തങ്ങളുടെ കടയില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടികളുടെ മുടി മുറിക്കുകയും തുടര്‍ന്ന് അവരെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. താനെയിലെ ഉല്ലാസ് നഗര്‍ പട്ടണത്തിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ബേക്കറിയുടമയേയും രണ്ട് മക്കളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ബേക്കറിക്ക് തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുട്ടികളാണ് ക്രൂരമായ ശിക്ഷക്ക് ഇരകളായത്. സംഭവത്തില്‍ കടയുടമയായ മെഹമൂദ് പഠാന്‍(69), മക്കളായ ഇര്‍ഫാന്‍ (26), സലിം (22) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയുടമയുടെ സമ്മതമില്ലാതെ ഒരു പാക്കറ്റ് പലഹാരം എടുത്ത് കഴിച്ചതിനാണ് കുട്ടികളെ ഇയാള്‍ ഈ വിധത്തില്‍ ക്രൂരമായി ശിക്ഷിച്ചത്. മക്കളുടെ സഹായത്തോടെയാണ് ഇയാള്‍ കുട്ടികളെ ശിക്ഷിച്ചത്. തല മുണ്ഡനെ ചെയ്യുകയും വിവസ്ത്രരാക്കി, കഴുത്തില്‍ ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു.
നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതോ
ടെയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞത്. അയല്‍വാസികളും ബന്ധുക്കളും ഹില്‍ ലൈന്‍ പൊലീസില്‍ പരാതിപ്പെടുകയും അര്‍ധരാത്രിയോടെ കടയുടമയെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐപിസി 355(ക്രിമിനല്‍ ബുദ്ധിയോടെ അപമാനപ്പെടുത്തുക) 500(മാനഹാനി) 323(മനപ്പൂര്‍വ്വം ഉപദ്രവിക്കുക) പോക്സോ എന്നിവയടാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ക്യാനഡയില്‍ ഒരു പെണ്‍കുട്ടിയെ സീ ലയണ്‍ വസ്ത്രത്തില്‍ കടിച്ചുവലിച്ച് കടലിലേക്ക് ഊളിയിട്ടു. ക്യാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്‌സണിലാണ് സംഭവമുണ്ടായത്. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. ഭക്ഷണം തേടി തീരത്തേക്ക് അടുത്ത നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. സാധാരണ ഗതിയില്‍ അക്രമകാരികളല്ലാത്ത സീലയണ്‍ കുട്ടിയുടെ വെളുത്ത വസ്ത്രം ഭക്ഷണമാണെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ ഡോക്കിലാണ് സംഭവമുണ്ടായത്. ഇവിടെയെത്തുന്ന കാഴ്ചക്കാര്‍ സീ ലയണുകള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കാറുണ്ട്. ചിത്രമെടുക്കാനാണ് ഇവിടെയും യാത്രക്കാര്‍ ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കിയത്. ഇടക്ക ഉയര്‍ന്നു പൊങ്ങി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കിയ ഇവ പെട്ടെന്ന് ഡോക്കില്‍ വെള്ളത്തിനരികിലുള്ള അരമതിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് മുങ്ങുകയായിരുന്നു.
അടുത്തുണ്ടായിരുന്ന ഒരാള്‍ ഉടന്‍തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ രക്ഷിച്ചു. മൈക്കല്‍ ഫുജിവാര എന്നയാളാണ് ഈ വീഡിയോ പകര്‍ത്തിയത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ 15 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.
വീഡിയോ കാണാം
തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് നടന്‍ ജോയ് മാത്യു. സ്തീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുമ്പോഴാണ് ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല എന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടല്ലേയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ് ത്തുകയാണു ചെയ്തത്-അതിനര്‍ഥം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയരക്ഷക്ക് ലിംഗംമുറി ആവാം എന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ? നാട്ടില്‍ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടത് ഭരണകൂടമല്ല. സ്ത്രീകള്‍ തന്നെയാണ് എന്നതാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്?- ജോയ് മാത്യു ചോദിക്കുന്നു.
മൂന്നുമാസം മുമ്പ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുന്‍ നിര്‍ത്തി അത്മീയവിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക തൃഷ്ണകളാല്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഞാന്‍ മുന്നോട്ട് വെച്ചിരുന്നു- അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. അത് ഇത്രപെട്ടെന്ന് പ്രയോഗത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ
ലിംഗംമുറി നിയമമായേക്കും?
————————–
മൂന്നുമാസം മുബ് ഒരു ക്രിസ്ത്യൻ
പുരോഹിതൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുൻ നിർത്തി അത്മീയവിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക് ലൈംഗിക ത്രഷ്ണകളാൽ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ മൂന്നു നിർദ്ദേശങ്ങൾ ഞാൻ
മുന്നോട്ട് വെച്ചിരുന്നു-
അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു-
ലൈംഗിക ത്രഷ്ണകളെ
അടിച്ചമർത്തുംബോഴാണല്ലോ പ്രശ്നം-
വന്ധ്യംകരണമാവുംബോൾ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകാതെയുമിരിക്കാം-
എന്നാൽ വന്ധ്യംകരണത്തെക്കുറിച്ച് വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച്
മറ്റു മതങ്ങളിൽപ്പെട്ടവർ പുരോഹിതരുടെ
ലിംഗം ഛേദിച്ചു കളയണം എന്ന മട്ടിൽ ട്രോളുകൾ ഇറക്കി-
ക്രിസ്ത്യാനി എന്ന പേരു ചുമക്കുന്നത് കൊണ്ട് ഞാൻ മറ്റു മതക്കാരെപ്പറ്റി മിണ്ടിയില്ല എന്നേയുള്ളൂ- വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണൂ ഞാൻ എഴുതിയത്-
എന്നാൽ ചക്കിനു വെച്ചത് കൊക്കിനു
കൊണ്ടു എന്നു
പറയുംബോലെ കാര്യങ്ങൾ
ഇത്രപെട്ടെന്ന് പ്രയോഗത്തിൽ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല-
സംഗതി കേട്ടവർക്കൊക്കെ ഹരം-
പീഡനം എന്നാൽ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പി-
ലിംഗം പോയത് ഒരു വിശ്വഹിന്ദുവിന്റേതാണെന്നറിഞ്ഞതിനാൽ സഖാക്കൾ അതിലേറെ ഹാപ്പി-
അത്യപൂർവമായി
ചിരിക്കുന്ന ,അഭ്യന്തര വകുപ്പുകൂടി
കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി
ചിരിയോടുകൂടിത്തന്നെ
ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ് ത്തുകയാണു
ചെയ്തത് -അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്
സ്വയരക്ഷക്ക്
ലിംഗംമുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?
നാട്ടിൽ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു
തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്-
തുടർന്ന് വി എസ് ,മന്ത്രി ജി സുധാകരൻ ,ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാർ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂർവ്വം
വരവേറ്റു-
ശശി തരൂർ മാത്രം വിവേകത്തോടെ
കാര്യം കാണുവാൻ ശ്രമിച്ചു
കാരണം നടന്ന കുറ്റക്രുത്യം -അതിന്റെ സത്യാവസ്തകൾ
തെളിയിക്കപ്പെടേണ്ടതാണു –
അതിനുമുബേ കട്ട സപ്പോട്ടുമായി
ആൽക്കൂട്ടം ഇരബിവരുന്നത്
വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേ?
ശാരീരികമായി പീഡിപ്പിക്കപ്പെടുംബോൾ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതിൽപ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു ഞാൻ-
ലിംഗംമുറി ഒരു
നിയമമായി അവതരിപ്പിച്ച് നിയമസഭയിൽ പാസ്സാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്
-ലിംഗംമുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം കാരണം പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഇക്കാര്യത്തിൽ സന്തുഷ്ടനാണു -സഭയിൽ ഒറ്റക്കാണെങ്കിലും ധർമ്മാ ധർമ്മങ്ങളുടെ കാവലാൾ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാർമ്മിക പിന്തുണ നൽകാതിരിക്കില്ല-
സ്തീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് അറുതിവരാതാകുംബോഴാണു ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുക-
നാടിനെ വിറപ്പിച്ചു നിർത്തിയിരുന്ന
ഗുണ്ടകളെയും
ഫ്യൂഡൽ പ്രഭുക്കളേയും ജനങ്ങൾ പൊറുതികേടുകൊണ്ട് തലയറുത്തിട്ടപ്പോഴും ഇതുപോലുള്ള
ആർപ്പു വിളികൾ ഉയർന്നിരുന്നു-
കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല അഥവാ
സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടത്
ഭരണകൂടമല്ല. സ്ത്രീകൾ തന്നെയാണു എന്നതാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്?
നീതിക്ക് വേണ്ടി ആയുധമെടുക്കാം
ഏതയാലും
ലിംഗമുറി നിയമം താമസിയാതെ നടപ്പിൽ വരും അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും- സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകൾ മടവാൾ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദ്രുശ്യം താമസിയാതെ നമുക്ക് കാണാം.
ഊരിപ്പിടിച്ച കത്തി വേണോ അതൊ “എസ്” മോഡൽ കത്തിവേണോ എന്ന ചോദ്യം മാത്രമേ ഇനി ബാക്കിയുള്ളൂ
ബാക്കിയവുന്ന ചോദ്യം ഇതാണു:
അപ്പോൾ നീതിക്കു വേണ്ടി ആയുധമെടുക്കാം,അല്ലേ ബഹുമാനപ്പെട്ട നിയമ നിർമാതാക്കളേ?