രതിചേച്ചിയെയും പപ്പുവിനെയും ആരും മറക്കാന് സാധ്യതയില്ല. ഭരതന്റെ രതിചേച്ചിയെ മറന്നെങ്കിലും ടികെ രാജീവ് കുമാറിന്റെ രതിചേച്ചിയെ ന്യൂജനറേഷന് മറക്കാന് സാധ്യതയില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന് ഭരതന്റെ രതിനിര്വ്വേദം. കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും അനുരാഗം വീണ്ടും പ്രേക്ഷകര്ക്കു മുന്നില് ടികെ രാജീവ് എത്തിക്കുകയായിരുന്നു.
എന്നാല്, ഭരതന് ആദ്യം രതിചേച്ചിയായി തെരഞ്ഞെടുത്തത് പ്രശസ്ത താരം ഷീലയയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് ഷീല ആ വേഷം സ്വീകരിക്കാതിരുന്നത്. മേനി പ്രദര്ശിപ്പിക്കാന് ഷീല തയ്യാറായിരുന്നില്ലത്രേ. അശ്ലീല രംഗങ്ങള് മൂലം വേണ്ടെന്നുവെച്ച ചിത്രമായിരുന്നു ഭരതന്റെ രതിനിര്വ്വേദമെന്നാണ് ഷീല വ്യക്തമാക്കിയത്. അശ്ലീല രംഗങ്ങള് അഭിനയിക്കാന് തന്നെ കിട്ടില്ലെന്നാണ് അന്നും ഇന്നും ഷീല പറയുന്നത്. അതുകൊണ്ടു മാത്രം വേണ്ടെന്നുവെച്ച ചിത്രമാണ് രതിനിര്വ്വേദം. മലയാള ചലച്ചിത്രത്തില് പണ്ട് മേനി പ്രദര്ശനം ഇല്ലായിരുന്നു. എന്നാല്, ആ സമയത്തും ജയഭാരതി മേനി പ്രദര്ശിപ്പിക്കാന് തയ്യാറാവുകയായിരുന്നുവെന്നും ഷീല വ്യക്തമാക്കുന്നു.
ഹരി പോത്തന് രതിനിര്വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന് തന്നെ ഞാന് വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള് താന് ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും ഷീല പറയുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭരതന്റെ രതിനിര്വ്വേദം. ജയഭാരതി എന്ന നടിയെ പിന്നീട് ഉയരങ്ങളില് എത്തിച്ചതും ആ ഒറ്റൊരു ചിത്രമായിരുന്നു.
തിരുനെല്വേലി: തമിഴ്നാട്ടിലെ തിരുനെല്വേലിയില് രാവിലെയുണ്ടായ ബസപകടത്തില് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടു മൃതദേഹങ്ങള് കൂടി ഉച്ചയ്ക്കു ശേഷം തിരിച്ചറിഞ്ഞു. വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആന്സി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി 35 വയസ്സ തോന്നിക്കുന്ന ഒരു പുരുഷനെ കൂടിയാണ് തിരിച്ചറിയാനുള്ളത്. അപകടത്തില് ഇവരുടെ മുഖം തിരിച്ചറിയാന് കഴിയാത്ത വിധം ചതഞ്ഞരഞ്ഞ് പോയിരുന്നു. ആന്സിയുടെ ബന്ധുക്കള് എത്തി വസ്ത്രവും വിവാഹമോതിരവും കണ്ടാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
അപകടത്തില് പത്തു പേരാ് മരിച്ചത്. കൊച്ചുതുറ സ്വദേശി ലീയോയുടെ മകന് സുജിന് (ആറ്), കൊല്ലം സ്വദേശി നിഷ ബിജു, മകന് ആല്റോയ്(രണ്ട്) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കന്യാകുമാരി സ്വദേശികളായ ജിമ്മി, എഡ്വിന് മൈക്കിള്, ഗുജറാത്ത് സ്വദേശികളായ ആഞ്ചലോ(26), സഹോദരി അഞ്ജലി(19) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
മുംബൈ: താന് അഭിനയിച്ച സിനിമയുടെ വ്യാജ പതിപ്പ് ആസ്വദിച്ച സഹയാത്രികനോട് തട്ടിക്കയറി ബോളിവുഡ് നടി കൃതി സനോന്. വിമാനയാത്രയ്ക്കിടെ ദില്വാലെയുടെ വ്യാജപതിപ്പ് ഫോണില് ആസ്വദിച്ച സഹയാത്രികനോടാണു കൃതി പൊട്ടിത്തെറിച്ചത്. മുംബൈയില് നിന്ന് ഡല്ഹിക്കുപോകുകയായിരുന്നു നടി. സമീപമിരുന്ന യാത്രക്കാരന് സിനിമയുടെ വ്യാജ പതിപ്പ് ഫോണില് ആസ്വദിച്ചപ്പോഴാണ് കൃതി ഇടപെട്ടത്.
വ്യാജപതിപ്പ് കാണുന്നത് കുറ്റകരമല്ലെയെന്ന ചോദ്യത്തിന് ഇത്തരത്തില് സിനിമ ആസ്വദിക്കുന്നതാണ് ഇഷ്ടമെന്ന് ഇയാള് പറഞ്ഞു. ഇതോടെ സഹയാത്രക്കാരന് ദില്വാലെ കാണുന്നതിന്റെ ചിത്രങ്ങള് സഹിതം കൃതി ട്വീറ്റ് ചെയ്ത് മാലോകരെ അറിയിച്ചു. കൃതിയുടെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കാണ് ലഭിച്ചത്. ഷാരൂഖ് ഖാനും കാജോളും നീണ്ട ഇടവേളയ്ക്കു ശേഷം പ്രണയജോടികളായി തകര്ത്തഭിനയിച്ച സിനിമയാണ് ദില്വാലെ.
ഭോപ്പാല്: കെടുകാര്യസ്ഥത മൂലം അനുദിനം വാര്ത്തകളില് നിറയുകയാണ് എയര് ഇന്ത്യ. നാഥനില്ലാ കളരിപോലെയാണ് പൊതുമേഖലാ സ്ഥാപനം. ലാന്ഡിങ്ങിനിടെ ചക്രത്തിലെ കാറ്റ് പോയിട്ടാണ് ഇത്തവണ വാര്ത്തയില് ഇടം പിടിച്ചിട്ടുള്ളത്. ഭോപ്പാല് രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ പുലര്ച്ചെ വന്നിറങ്ങിയ എയര്ബസ് 320 വിമാനമാണ് ടയറുകളിലൊന്നിനു കാറ്റു പോയി മടക്കയാത്ര വൈകിയത്. ഡല്ഹിയില്നിന്നുള്ള എയര് ഇന്ത്യ വിമാനം റണ്വേയില് ഇറങ്ങിയതിനു പിന്നാലെ ടയറിന്റെ കാറ്റു പോയി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയെങ്കിലും ഭോപ്പാലില്നിന്നു ഡല്ഹിയിലേക്കുള്ള വിമാന മടക്കയാത്ര ഒന്പതു മണിക്കൂറിലേറെ വൈകി.
കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില് എലിയെ കണ്ടതിനെ തുടര്ന്ന് 6 മണിക്കൂര് പറന്ന വിമാനം തിരിച്ചി റക്കിയിരുന്നു. മുംബൈയില് നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് ടെഹ്റാനില് എത്തിയപ്പോള് എലിയെ കണ്ടതിനെ തുടര്ന്ന് മുംബയിലേക്ക് തിരിച്ചു പറന്നത്.
കൊച്ചി: ബാര് കോഴക്കേസില് ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ എന്തുകൊണ്ട് എഫ്ഐആര് ഫയല് ചെയ്തില്ലെന്ന് ഹൈക്കോടതി. ബാര് കേസില് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനില്കുമാര് എം.എല്.എ സമര്പ്പിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില് പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിന്മേല് എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ആരാഞ്ഞു. തുടര് നടപടികള് വിജിലന്സ് ഡയറക്ടര് അറിയിക്കണമെന്നും ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്പ്പിക്കണമെന്നും കോടതി നിര്ദേശിച്ചു.
ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എന്ത് കൊണ്ട് മന്ത്രിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തില്ലെന്ന് കോടതി സര്ക്കാരിനോട് ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സര്ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല് ചൂണ്ടിക്കാട്ടിയപ്പോള് പ്രാഥമിക അന്വേഷണത്തെത്തുടര്ന്ന് എന്ത് നടപടിയെടുത്തുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്പ്പെട്ട ഡിവിഷന് ബഞ്ചിന്റെ ചോദ്യം.
വിജിലന്സ് കോടതിയില് പ്രാഥമികാന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ടോയെന്നും എന്ത് കൊണ്ടാണ് ആറു മാസം വൈകിയതെന്നും കോടതി ചോദിച്ചപ്പോള് കേസുകളുടെ ബാഹുല്യം കൊണ്ടാണെന്നായിരുന്നു എ.ജിയുടെ മറുപടി. കേസില് ഇതുവരെയെടുത്ത നടപടികള് വ്യക്തമാക്കി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്പ്പിക്കാനും കോടതി വിജിലന്സ് ഡയറക്ടര്ക്ക് നിര്ദേശം നല്കി.
യുവതിയെ പ്രേമം നടിച്ച് വീട്ടില് കൂട്ടിക്കൊണ്ടുപോയി നാലുദിവസം പീഡിപ്പിക്കുകയും വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത കേസില് അമ്മയും മകനും അറസ്റ്റില്. പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് മുള്ളന്കുഴിയില് രാജമ്മ(51), മകന് അരുണ് (27) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴയില് സ്കൂള് ബസ് ഡ്രൈവറായി ജോലി ചെയ്തുവന്ന അരുണ് 21 കാരിയായ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്ന്നു അരുണ് യുവതിയെ വീട്ടിലെത്തിച്ച് മയക്കുമരുന്നു നല്കി പലവട്ടം പീഡിപ്പിക്കുകയും മൊബൈല് ഫോണ് ഉപയോഗിച്ച് നഗ്നചിത്രങ്ങള് എടുത്ത് വാട്സ് അപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഇതിനെല്ലാം രാജമ്മ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ പെണ്കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും പ്രതികള് ശ്രമം നടത്തി. ഇതോടെ, പെണ്കുട്ടി തിരികെ സ്വന്തം വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങള് പറഞ്ഞു. ഇവര് നല്കിയ പരാതിയെ തുടര്ന്നു മൂവാറ്റുപുഴ സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തന്ത്രപരമായി യുവാവിനെയും മാതാവിനെയും പിടികൂടുകയായിരുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവില് പോലീസ് ഓഫീസര്മാരായ അജി, ബിനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
പാപനാശം, ദൃശ്യം എന്നീ ചിത്രങ്ങളില് വനിതാ പോലീസായി വേഷമിട്ട് ഏവരുടെയും പ്രശംസകള് ഏറ്റുവാങ്ങിയ ആശാശരത്ത് ‘തൂങ്കാവനം’ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. തന്റെ വിവസ്ത്ര വീഡിയോ എന്ന പേരില് ഒരു വീഡിയോ പ്രചരിക്കപ്പെട്ടത് സംബന്ധിച്ച് ആശ ശരത് പ്രതികരിക്കുന്നു. മംഗളം ദിനപത്രത്തില് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള് ആശ തുറന്ന് പറയുന്നത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള് താഴെ കൊടുത്തിരിക്കുന്നു.
?മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില് അഭിനയിച്ച ഇവര് ഇന്ന് സോഷ്യല് നെറ്റ്വര്ക്ക് പോലുള്ള മാധ്യമങ്ങളില് വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ആശയോട് ചോദിച്ചപ്പോള് പറഞ്ഞത്:
ഠ ആ വീഡിയോ കണ്ടപ്പോള് ഞാന് സ്തംഭിച്ചു പോകുകയാണുണ്ടായത്. പെട്ടെന്നൊരു ആത്മഹത്യാശ്രമം പോലും എന്നിലുണ്ടായി. ഞാന് വിവാഹിതയാണ്. രണ്ടു പെണ്മക്കളുടെ അമ്മയാണ്. അതുമൂലം ഈ സംഭവം എന്നെ എന്തെന്നില്ലാതെ വേദനിപ്പിചചു.
? ആ വീഡിയോ ദൃശ്യം നിങ്ങളുടെ കുടുംബബന്ധത്തെ ബാധിക്കുകയുണ്ടായോ.
ഠ ഇതുവരെ അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല. വീഡിയോയില് കാണപ്പെടുന്നത് ഞാനല്ല എന്നത് എന്റെ കുടുംബക്കാര്ക്ക് ഉത്തമ ബോധ്യമാണുള്ളത്. എന്നെക്കുറിച്ച് എന്റെ ഭര്ത്താവടക്കം ഏവര്ക്കും നല്ല മതിപ്പാണ് ഇപ്പോഴും.
ഷൂട്ടിംഗിനായി എനിക്ക് പലയിടങ്ങളിലും പോകേണ്ടതായി വന്നിട്ടുണ്ട്. ചില ഹോട്ടലുകളില് തങ്ങേണ്ടതായും വന്നിട്ടുണ്ട്. അതുപോലുള്ള ഘട്ടങ്ങളില് എനിക്ക് ഡ്രസ് മാറുകയുംമറ്റും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഈ സന്ദര്ഭത്തില് ക്യാമറ മൂലം രഹസ്യമായി ആരോ ഷൂട്ട് ചെയ്തിരിക്കാം എന്നാണ് ഞാന് സംശയിക്കുന്നത്.
എങ്കില് കൂടി അതിനും സാധ്യതയില്ലെന്ന് ഞാന് മനസിലാക്കുന്നു. എന്തെന്നാല് വീഡിയോ എടുക്കപ്പെട്ടതായി പറയപ്പെടുന്ന ദിവസം ഞാന് സ്വന്തം നാട്ടില്തന്നെ ഉണ്ടായിരുന്നു.
കുറ്റക്കാര് ശിക്ഷിക്കപ്പെടണം
? പൊതുവില് നടിമാര് ഇത്തരം ആഭാസ വീഡിയോയില് കാണുന്ന വ്യക്തികള് ഞങ്ങളല്ല എന്ന് അവകാശപ്പെടാറുണ്ട്. നിങ്ങള് പോലീസില് പരാതിപ്പെട്ടിട്ടുണ്ടോ…
ഠ കുറ്റക്കാര് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ പോലീസില് ഞാന് പരാതിപ്പെടുകയുണ്ടായി. ഒടുവില് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരും 20 വയസുകാരായിരുന്നു.
വ്യാജ ഫേസ്ബുക്ക് അഡ്രസിലൂടെയാണ് അവന്മാര് ഈ കൃത്യം ചെയ്തയായി പറയപ്പെടുന്നു. എന്നെക്കാള് പ്രശസ്തകളായ നടിമാരുടെ വീഡിയോ ദൃശ്യങ്ങളും ഇവര് തയാറാക്കി വച്ചിരുന്നു.
സോഷ്യല് നെറ്റ്വര്ക്കുകളില് ഇതുപോലുള്ള പടങ്ങള് വെളിപ്പെടുത്തിയാല് ചില നിശ്ചിത നെറ്റില്നിന്നും സമ്മാനക്കൂപ്പണുകളും ഓണ്ലൈന് വസ്തുക്കളും ഇവന്മാര്ക്കു ലഭിക്കുമത്രെ.
? ഇത്തരം തലമുറകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം…
ഠ ഇത്തരം തലമുറക്കാര് എത്ര വലിയ കുറ്റം ചെയ്താലും പ്രായത്തിന്റെ മാനദണ്ഡം വച്ച് ചെറിയൊരു ശിക്ഷ കൊടുത്ത് വിടുകയാണ് ചെയ്യുക. ഇത് നീതിന്യായ വകുപ്പിന്റെ പിടിപ്പുകേടാണ്.
ഇരോട് മൃദുസമീപനം പാടില്ല. അങ്ങനെ വരുമ്പോള് വീണ്ടും ഇക്കൂട്ടര്ക്ക് കുറ്റകൃത്യങ്ങള്ക്ക് പ്രചോദനം നല്കുകയാണ് ചെയ്യുക. ആശ പറഞ്ഞു.
ദില്ലി: ഭരണഘടന അനുവദിക്കുമെങ്കില് സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലുന്നതിലോ തൂക്കികൊല്ലുന്നതിലോ സന്തോഷമേയുള്ളുവെന്ന് ദില്ലി പോലീസ് മേധാവി ബി എസ് ബസി. സ്ത്രീകള്ക്കെതിരെയുള്ള അധിക്രമങ്ങള് വര്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ സമയം 2015 നേട്ടങ്ങളുടെ വര്ഷമാണെന്നും ബസി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
2014 നെ അപേക്ഷിച്ച് ദില്ലിയില് കുറ്റകൃത്യങ്ങളുടെ തോതില് ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും എന്നാല് സ്ത്രീകളെ നീലച്ചിത്രങ്ങളെ പോലെ മാത്രം കാണുന്ന കുറേ ചെറുപ്പകാര് ദില്ലിയില് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 80 വയസ്സുള്ള സ്ത്രീകള് വരെ പീഡനത്തിനിരയാവുന്നുണ്ട്. സ്ത്രീസുരക്ഷ എന്നത് പ്രധാനമാണ്. ഇതേപോലെ ചില ഉദ്യോഗസ്ഥര് സത്യം മറച്ചുവെക്കുന്നതുകൊണ്ട് 90 ശതമാനത്തോളം കവര്ച്ചാ കേസുകളും റിപ്പോര്ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ബസി പറഞ്ഞു. ദില്ലി കേന്ദ്ര സര്ക്കാരിന്റെ കീഴിലായത് ദില്ലി പോലീസിന്റെ് ഭാഗ്യമാണ്, ഇതിന് ദൈവത്തിന് നന്ദി.
ദില്ലി പോലീസ് ചിലരുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്ത്തിക്കുന്നുവെന്നാണ്
ചിലര് പറയുന്നത്. എന്നാല് പ്രധാന മന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഒരു തരത്തിലുള്ള താല്പര്യവുമില്ല.
ദുല്ഖര് സല്മാന് നായകനായി അഭിനയിച്ച പുതിയ ചിത്രമായ ചാര്ലിയുടെ വ്യാജ പതിപ്പ് വ്യാപകം. ബംഗളൂരുവിലാണ് ചാര്ലിയുടെ വ്യാജ സിഡി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ സിഡി ഇറങ്ങി എന്ന വാര്ത്ത ശരിയാണെന്നും സംഭവം സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ടെന്നും ചിത്രത്തിലെ നടനും നിര്മാതാക്കളില് ഒരാളുമായ ജോജു ജോര്ജ് പറഞ്ഞു. കേരളത്തില് വന് കളക്ഷന് നേടി ചാര്ലി വമ്പന്വിജയത്തിലേക്കു നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.
എന്നാല്, വ്യാജ സിഡിയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമല്ല. വ്യാജ പതിപ്പിനെതിരേ കര്ണാടക ആഭ്യന്തരമന്ത്രിക്കും കേരളത്തിലെ സൈബര് സെല്ലിനും പരാതി നല്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറഞ്ഞു. എന്നാല് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് സൈബര് സെല് ഡിവൈഎസ്പി എം.ഇക്ബാല് പറഞ്ഞു.
97 കേന്ദ്രങ്ങളില് റിലീസ് ചെയ്ത ചിത്രം പത്തു ദിവസം കൊണ്ട് 9.60 കോടി രൂപ കളക്ഷന് നേടിയെന്നാണ് റിപ്പോര്ട്ട്. നേരത്തെ വന്ഹിറ്റിലേക്ക് പോകുന്നതിനിടെ പ്രേമത്തിന്റെ വ്യാജ പതിപ്പും ഇറങ്ങിയിരുന്നു. സെന്സര് കോപ്പി എന്ന് രേഖപ്പെടുത്തിയ സിഡിയാണ് അന്ന് പ്രചരിച്ചിരുന്നത്. വ്യാജ സിഡി ഇറങ്ങിയതിനെത്തുടര്ന്ന് ചിത്രത്തിന്റെ കളക്ഷന് വലിയ തോതില് ഇടിഞ്ഞിരുന്നു. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് സെന്സര് ബോര്ഡിലെ ചില ജീവനക്കാര് പിന്നീട് അറസ്റ്റിലായിരുന്നു.
വിവാഹവും പ്രിയപ്പെട്ട ടീമിന്റെ ഫുട്ബോള് മാച്ചും ഒരു ദിവസം തന്നെ വന്നാല് എന്തുചെയ്യും വരന് മറ്റൊന്നും ആലേചിച്ചില്ല വിവാഹം തന്നെ മറ്റിവയ്ക്കാന് തീരുമാനിച്ചു. സൗദിയിലാണ് ഏറെ കൗതുകം നിറഞ്ഞ സംഭവം. ഫുട്ബോള് കാണാന് കല്യാണം മാറ്റണമെന്ന് പറഞ്ഞാല് ആരും സമ്മതിക്കാന് സാധ്യതയില്ല. ഒടുവില് കായികപ്രേമിയായ ആ ചെറുപ്പക്കാരന് ഒരു വഴി കണ്ടെത്തി. അടിയന്തരമായി പങ്കെടുക്കേണ്ട ബിസിനസ് മീറ്റിംഗ് ഉള്ളതിനാല് വിവാഹം മാറ്റിവയ്ക്കണമെന്ന് അയാള് ആവശ്യപ്പെട്ടു.
വധുവിന്റെ വീട്ടുകാര്ക്കും യുവാവിന്റെ ആവശ്യം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിവാഹമാണ് മാറ്റിവച്ചത്. എന്നാല് വിവാഹദിവസം ജെദ്ദാഹിലെ വെസ്റ്റേണ് സീ പോര്ട്ടില് ഫുട്ബോള് കാണാന് പോയ വരനെ വധുവിന്റെ വീട്ടുകാര് കയ്യോടെ പൊക്കിയതോടെയാണ് കള്ളം പൊളിഞ്ഞത്. കള്ളി വെളിച്ചത്തായെന്ന് മാത്രമല്ല, ജീവിതത്തിലെ സുപ്രധാന ചടങ്ങ് മാറ്റിവച്ച് ഫുട്ബോള് കാണാന് പോയ വരനുമായുള്ള വിവാഹം വേണ്ടന്നും വധുവിന്റെ വീട്ടുകാര് തീരുമാനിച്ചു.