കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ രഹസ്യ ദ്വീപില്‍ വച്ച് പ്രാര്‍ത്ഥന നടത്താനാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പറയുന്നു. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരെ ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കാനാണു സാത്താന്‍ സേവക്കാര്‍ ഒരുങ്ങുന്നതെന്നും പറയുന്നു. ഇതിനോടകം തന്നെ പല ജില്ലയില്‍ നിന്നുള്ള യുവതി യുവാക്കള്‍ ഇതിന്റെ അംഗങ്ങളായിട്ടുണ്ട്. ഈ സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു എന്നും റിപ്പോര്‍ട്ടകള്‍ പറയുന്നു.
ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍.
പതിനായിരത്തോളം സാത്താന്‍ സേവ അംഗങ്ങളെ ഒരു ചേര്‍ത്തുള്ള മാസ് പ്രെയര്‍ ജൂലൈ അവസാനത്തോടെ നടത്താനാണു പദ്ധതി. ഇതില്‍ പങ്കെടുക്കുന്നവര്‍ പൂര്‍ണ്ണ നഗ്നരാകണമെന്നും ശരീരത്തില്‍ നിന്നു രക്ത വീഴ്ത്തണമെന്നും നിര്‍ദേശമുണ്ട്. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്ന് മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ടു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണു മിനി റിച്ചാര്‍ഡ്. 66 വയസായ മമ്മൂട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി.
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയുന്നതു മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല എന്നും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അവര്‍ പലതും കാണുന്നില്ല, വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണു സെക്സ്. അതു മൂടിവയ്ക്കേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു മിനി ഇതു പറഞ്ഞത്.
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്നാണ് മല്ലു ആന്റി എന്നത്. എന്താണ് അതിനര്‍ത്ഥം. എന്തേ മല്ലു ഗേള്‍ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേര്‍ച്ച് ചെയ്യാത്തത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ്. ഉദാഹരണമായി എന്റെ പ്രായമുള്ള സ്ത്രീ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്റെ ഫെയ്‌സ്ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതല്‍ പ്രൊപോസല്‍സ് വരുന്നത് ഈ പ്രായക്കാരില്‍ നിന്നാണ്. അതിനര്‍ത്ഥം അവര്‍ക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെണ്‍പിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാല്‍ മനസ്സിലാക്കാം. ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികള്‍ക്ക് പ്രിയങ്കരം. അവര്‍ക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം. എല്ലാം പകല്‍ മാന്യന്മാര്‍ മാത്രം.
പിന്നെ കേരളത്തിന്റെ പൊതുവായ ഒരു കാര്യം പറഞ്ഞാല്‍ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. പണമുണ്ടാക്കുവാനുള്ള നെട്ടോട്ടത്തില്‍ അവര്‍ പലതും കാണുന്നില്ല. സ്ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ഭര്‍ത്താവു മൂക്കറ്റം കുടിച്ചുകൊണ്ടു ഭാര്യയെ സമീപിക്കും. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങള്‍. ഈ സമയത്തായിരിക്കും സോഷ്യല്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യന്‍ ഈ സ്ത്രീയുമായി അടുക്കുവാന്‍ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാന്‍ ശ്രമിക്കും. ഇക്കളികളില്‍ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്സിനെ കുറിച്ചു പറയുകയാണെങ്കില്‍ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ, കൂടി വന്നാല്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം കിട്ടിയാല്‍ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ എന്നല്ലാതെ വേറെ എന്തു പറയുവാന്‍ എന്നും മിനി റിച്ചാര്‍ഡ്സ് അഭിപ്രായപെടുന്നു.
ലോകം ഒന്നടങ്കം വലിയൊരു ഭീതിയിലാണ്. സൈബർ ആക്രമണത്തെ തുടർന്ന് നിരവധി സ്ഥാപനങ്ങളിലെ വിലപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സൈബർ ആക്രമണത്തെ നേരിടാൻ കേരള പൊലീസിന്റെ സൈബർ ഡോമും െഎടി മിഷെന്റെ സെർട്ട്-കെയും മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി.
എല്ലാം വിൻഡോസ് കംപ്യൂട്ടറുകളിലും ആന്റി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഇമെയിലുകളും സോഷ്യല്‍മീഡിയ ഫയലുകളും സൂക്ഷിക്കണമെന്നും നിർദ്ദേശിക്കുന്നു. വ്യാജ മെയിലുകൾ ലിങ്കുകളും തുറക്കുന്നതും ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കുക. വൈറസ് ഫയലുകൾ ഇമെയിൽ വഴിയാണ് പ്രചരിക്കുന്നത്
പ്രധാനപ്പെട്ട നിർേദശങ്ങൾ
∙ ഫെയ്സ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകളില്‍ കാണുന്നതും ഇമെയിൽ വരുന്ന അനാവശ്യ ലിങ്കുകളും സൂക്ഷിക്കുക, തുറക്കാതിരിക്കുക
∙ പരിചിതമില്ലാത്ത മെയിലുകൾ തുറക്കരുത്. മെയിലുകളുടെ സ്വഭാവം മനസ്സിലാക്കി ലിങ്കുകള്‍ തുറക്കുക.
∙ ഇമെയിൽ സുരക്ഷിതമാക്കാൻ സാങ്കേതിക ടിപ്സുകളുടെ സഹായം തേടുക.
∙ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്ത് സുരക്ഷിതമാക്കുക.
∙ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഓണ്‍ലൈൻ ഡ്രൈവുകളിലോ മറ്റു ഡിവൈസുകളിലോ എല്ലാ ദിവസും ബാക്ക് അപ് ചെയ്യുക.
വൈറസ് മെയിലുകളിലെ സൂക്ഷിക്കേണ്ട പേരുകൾ ഇതാണ്
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:\WINDOWSystem32\taskdl.exe
Please Read Me!.txt (Older variant)
C:\WINDOWS\tasksche.exe
C:\WINDOWS\qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ മുഖ്യപ്രതിയടക്കം കൊലയുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയും ഇന്നു പുലര്‍ച്ചയുമായി നടന്ന തിരച്ചിലിലാണ് മുഖ്യപ്രതിയായ റിനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് വലയിലായത്.
ഇന്നലെ കൊലപാതകം നടത്തിയതിന് പിന്നില്‍ ഏഴംഗ സംഘമാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ റിനീഷടക്കം നാല് പേരാണ് കൊല നടത്തിയതെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിഗമനം. മുഖ്യപ്രതിയായ റിനീഷ് മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ അടുത്ത സുഹൃത്താണ്. ധനരാജിന്റെ കൊലയ്ക്കുള്ള പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ധനരാജ് വധത്തിലെ 12ാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.
പിടിയിലായവരെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്. കൊലപാതകം സംഭന്ധിച്ച് ഒരു മാസം മുന്‍പ് തന്നെ ഇവര്‍ ഗൂഢാലോചനകള്‍ നടത്തിയിരുന്നു. ഇതിനു മുന്‍പ് ഒരു തവണ ബിജുവിനു നേരെ സംഘം വധശ്രമം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. കൊലപാതക സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനം ഒരു മാസം മുന്‍പ് സംഘം വാടകയ്ക്ക് എടുത്തതാണെന്ന് ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നുും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഇവര്‍ പ്രദേശം വിട്ട് പോകാന്‍ വഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. സിപിഐയും സിപിഐഎമ്മും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. സ്വീകരണ യോഗം ഇപി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍, ഡോ.ഡി ബാബു പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അടുത്തമാസം ബ്രിട്ടനിൽ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടേക്കാമെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ.
ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണു ബോറിസ് ജോൺസൺ റഷ്യയ്ക്കെതിരേ രംഗത്തെത്തിയത്.
ലേബർ പാർട്ടി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന പുടിൻ അതിനായുള്ള ഇടപെടൽ നടത്തുമെന്നായിരുന്നു കൺസർവേറ്റീവുകാരനായ ബോറിസ് ജോൺസന്റെ പ്രസ്താവന. അമേരിക്കയിലും ഫ്രാൻസിലും ഇടപെടൽ നടത്തിയതുപോലെ ബ്രിട്ടനിലും റഷ്യയുടെ കൈകടത്തൽ പ്രതീക്ഷിക്കാവുന്നതാണെന്നും അതിനെതിരേ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കായലില്‍ ചാടി യുവാവും യുവതിയും ആത്മഹത്യ ചെയ്തു. ഫോര്‍ട്ട് കൊച്ചി കായലില്‍ ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. തേവര സ്വദേശിയായ സന്ദീപ് , തൃപ്പൂണിത്തുറ സ്വദേശിയായ ലയന എന്നിവരുടെ മൃതദേഹങ്ങള്‍ ആസ്പിന്‍ വോളിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കൈകള്‍ പരസ്പരം ഷോളുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.
ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കൊച്ചി സ്വദേശികളാണെന്ന് മനസിലായത്. ഉച്ചയോടെ ബന്ധുക്കള്‍ എത്തി ഇരുവരെയും തിരിച്ചറിഞ്ഞു. 24കാരനായ സന്ദീപും 18കാരിയായ ലയനയും പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.
സന്ദീപ് മോഡലായി ജോലി ചെയ്യുകയായിരുന്നു. ലയന ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയും. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഈമാസം 12ന് തീയതി ബന്ധുക്കള്‍ ഹില്‍ പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 13-ാം തിയതി മുതലാണ് സന്ദീപിനെ കാണാതായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പൂഞ്ഞാറുകാരുടെ സ്വന്തം പിസി . കയ്യിൽ ട്വെൽവ് ബോറും (Twelve bore) ചെക്കോസ്‌ലോവാക്യൻ പിസ്റ്റളുമായി കോട്ടയം എആർ ക്യാംപിൽ പിസി ഇന്ന് എത്തിയപ്പോൾ എല്ലാവരും ആദ്യം ഒന്നു അമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായി കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനാണ് പിസി എത്തിയത്. സ്വന്തം തോക്കുമായാണ് പിസി പരിപാടിക്കെത്തിയത്.
പരിപാടിയിൽ എത്തിയവർക്ക് പിസിയുടെ വക ഉഗ്രൻ ക്ലാസ്. എങ്ങനെ വെടിവയ്ക്കണം എന്നതിനെക്കുറിച്ചായിരുന്നു ക്ലാസെടുത്തത്. തോക്ക് തന്റെ സന്തത സഹചാരിയാണെന്ന് അദ്ദേഹം പറഞ്ഞു. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും തമാശയോടെ പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്‍ഞത പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടവരുത്താറുണ്ട്. കോപം നിയന്ത്രിക്കാനായില്ലെങ്കിൽ തോക്ക് മൂലം വലിയ അപടകടങ്ങൾ ഉണ്ടാകുമെന്നും പി.സി.ജോർജ് മുന്നറിയിപ്പ് നൽകി.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ നടത്തുന്നയാളാണു ഷിജുവെന്നു പൊലീസ് അറിയിച്ചു.ഫെയ്സ് ബുക് വഴി പരിചയപ്പെട്ട യുവതിയുമായി അടുത്ത സൗഹൃദം കൂടിയ ഇയാൾ ഒരുദിവസം യുവതിയെ വർക്കല ബീച്ചിലേക്കു ക്ഷണിച്ചു.
അവിടെ വച്ചു യുവതി അറിയാതെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ എടുക്കുകയും പിന്നീട് യുവതിക്കു വാട്സാപ് സന്ദേശമായി ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ഈ ഫോട്ടോകൾ ഫെയ്സ് ബുക്കിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാൾ ഇത്തരത്തിൽ നേരത്തെയും യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായും എസ്ഐ തൻസീം അറിയിച്ചു. റിമാന്റ് ചെയ്തു.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വിഭാവനം ചെയ്ത കിഫ്ബി പദ്ധതിക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കൊക്കെ അതെന്തോ പരിഹാസ്യമായ സംഗതിയാണെന്നാണ് തോന്നല്‍. എന്നാല്‍ കിഫ്ബി ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ജി. സുധാകരനെ ഉന്നം വെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് എന്ന കിഫ്ബിയിലൂടെ 500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. അത്തരത്തില്‍ മികച്ച സാമ്പത്തിക സ്രോതസ്സായ കിഫ്ബി ഒരിക്കലും പരിഹാസത്തോടെ നോക്കിക്കാണേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത പദ്ധതിക്കെതിരെ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കാതെ പുറമേ നിന്നും
വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പോലും ബജറ്റില്‍ പണം നീക്കിവെക്കാനില്ല. 3,000 കോടി രൂപയെങ്കിലും നീക്കിവെക്കേണ്ട പൊതുമരാമത്ത് വകുപ്പിന് 129 കോടിയാണ് ആകെ ലഭിച്ചതെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.