നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. രണ്ടാഴ്ചയായി അപ്പുണ്ണി ഒളിവിലായിരുന്നു. കേസുമായി തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി മധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. അപ്പുണ്ണി എന്ത് പറയുന്നു എന്നത് ദിലീപിന് ഏറെ നിണായകമാണ്.
ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പോലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.
അതേസമയം സംഭവം നടന്ന ദിവസം കാവ്യ മാധവനും റിമി ടോമിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യുന്നതിനുള്ള പുതിയ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഇന്ന് ഹാജരായേക്കും. തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജാരാകാന്‍ അപ്പുണ്ണിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ മൊഴി നല്‍കണമെന്നാണ് അപ്പുണ്ണിക്ക് കോടതി നല്‍കിയ നിര്‍ദേശം. അപ്പുണ്ണി ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കുമെന്നാണ് പോലീസ് കരുതുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അപ്പുണ്ണി കേസില്‍ അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അപ്പുണ്ണി അറിയപ്പെടുന്നത്. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.
ആദ്യം ദിലീപിനൊപ്പം ചോദ്യം ചെയ്തതിനു ശേഷം രണ്ടാമത്തെ തവണ അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടെ 5 മൊബൈല്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന അപ്പുണ്ണി അവിടെ നിന്നായിരുന്നു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ അടുത്തദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.
രാത്രി രണ്ടു മണിക്ക് തന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ആള്‍ക്ക് വീട്ടമ്മയായ യുവതി കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്.
രാത്രി രണ്ടു മണിക്ക് വീട്ടുകളിലെ ജനലിലൂടെ പെണ്ണുങ്ങളുടെ സുഖവിവരം അന്വേഷിക്കാന്‍ എത്തിയ അതിഥിയെ പിടികൂടി കെട്ടിയിട്ടപ്പോള്‍ എന്ന സ്റ്റാറ്റസോട് കൂടി ഷിയാസ് വരവൂര്‍ എന്ന യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. വീടിനുള്ളില്‍ കയറ്റിയ ഇയാളെ യുവതി ജനലില്‍ കെട്ടിയിട്ട് മുറിപൂട്ടിയ ശേഷം അയല്‍ പക്കക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ശിവദാസന്‍ എന്നാണ് ഇയാളുടെ പേരെന്നും വീഡിയോയിലൂടെ മനസിനാക്കാന്‍ കഴിയും. ഇയാള്‍ സ്ത്രീയുടെ പേരു വിളിച്ച് എന്നോട് ഇതു വേണ്ടായിരുന്നു എന്നെ പൂട്ടിയിട്ട് എന്ത് കിട്ടാനാണെന്നും ഇയാള്‍ ചോദിക്കുന്നത് കേള്‍ക്കാം. താനിനി മേലില്‍ ഒരുവീട്ടിലും ഇങ്ങനെ പോകരുതെന്നും തനിക്ക് ഒരു മകള്‍ ഉള്ളതാണെന്നും സ്ത്രീ ഇയാളെ ഉപദേശിക്കുന്നതും കേള്‍ക്കാം. സംഗതി എന്തായാലും വീഡിയോ ഇപ്പോള്‍ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും വൈറലാവുകയാണ്.
നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക തയാറായെന്ന് പൊലീസ്.പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും. അറസ്റ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചു.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിമിടോമിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.
പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിച്ചിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്. കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ആര്‍എസഎസ് പ്രവര്‍ത്തകനെ വവെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയിലായി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ആക്രമണം. കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
കോഴിക്കോട് വിവാഹ ചടങ്ങിൽ വൻ മോഷണം നടത്തിയ കള്ളൻ സെൽഫിയിൽ കുടുങ്ങി. കൊടുവള്ളി സ്വദേശി മക്സുസ് ഹനുക്കിനെ പന്നീയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സെൽഫി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് കള്ളനെ കുടുക്കിയത്.
ബുധനാഴ്ച രാത്രി കല്ലായിയിലെ സുമംഗലി കല്യാണ മണ്ഡപത്തിലാണ് അസാധാരണ രീതിയിൽ മോഷണം നടന്നത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയുടെ ബാഗ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കള്ളൻമാരെ ഭയന്ന് കൈയ്യിൽ കരുതിയ80 പവനും അമ്പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു.
പണവും സ്വർണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ ഉടൻ വീട്ടമ്മ പൊലീസിനെ വിവരമറിയിച്ചു.സ്ത്രീകൾക്കിടയിൽ അസ്വഭാവികമായി കറങ്ങിയ യുവാവ് സൽക്കാരനെത്തിയ പെൺകുട്ടികളുടെ സെൽഫിയിൽ കുടുങ്ങി. പ്രതി ബാഗുമായി കടന്നു കളയുന്നത് കണ്ടവരുണ്ട്. സെൽഫി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് കള്ളനെ കുടുക്കിയത്. പന്നിയങ്കര എസ് ഐ ശംഭുനാഥ് എ എസ് ഐ ബാബുരാജ് സി പി ഒ മഹേഷ് എന്നിവർ കോയമ്പത്തൂരിൽ വെച്ച് തന്ത്രപരമായാണ് പ്രതിയെ കുടുക്കിയത്
ഈ ചിത്രം പ്രചരിച്ചതോടെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. ചിത്രം കണ്ട് ഗള്‍ഫില്‍ നിന്നാണ് പ്രതിയുടെ വിലാസം പോലീസിന് ലഭിച്ചത്. വീട്ടില്‍ ചെന്ന് ഫോണ്‍ നമ്പര്‍ വാങ്ങി. ഇതിലൂടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു.
ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയും ആയിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജിഷയുടെ അയൽവാസിയായിരുന്ന സാബു എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ മരിച്ചതിന് പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇയാള്‍ തൂങ്ങി മരിച്ചതായി പൊലീസിന് ഇന്ന് വിവരം ലഭിക്കുകയായിരുന്നു. പ്രതിയുടെ ചെരുപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ മഹസര്‍ സാക്ഷിയാക്കിയത്. എന്നാല്‍ മറ്റൊരാളെ സാക്ഷിയാക്കി ഹാജരാക്കിയതിനാല്‍ ഇയാളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല.
ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമീറുല്‍ ഇസ്ലാം പിടിയിലായത്. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവര്‍ത്തിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് വിടവുകള്‍ ഉളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞതോടെ സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി.
ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടന്‍ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും സാബു വെളിപ്പെടുത്തി. മര്‍ദനം സഹിക്ക വയ്യാതെ ഒടുവില്‍ കുറ്റം ഏല്‍ക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ സാബുവിനെ പിന്നീട് പൊലീസ് ചോദ്യം ചെയ്തിരുന്നില്ല.
പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. വീടിന്റെ പിന്‍വശത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ കഴുത്തിലും, ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു. പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍സി. പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.
നടിയും ഡാന്‍സറുമായ താരാ കല്ല്യാണിന്റെ ഭര്‍ത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയില്‍. ഡെങ്കിപ്പനി ബാധിച്ച് കൊച്ചി അമൃതയില്‍ ചികില്‍സയിലുള്ള രാജാറാം വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്. ഡെങ്കിപനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ലെങ്ക്സില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് ലെങ്ക്സിന്റെ നില വഷളായതിനെത്തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ വര്‍മ്മയുടെ നേതൃത്വത്തിലുള്ള വിധഗ്ദ സംഘമാണ് രാജാറാമിനെ ചികിത്സിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ രാജാറാമിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും നില അതീവ വഷളാണെന്നും അമൃത ആശുപത്രി കാര്‍ഡിയോളജി വൃത്തങ്ങള്‍ പറഞ്ഞു.