മൂന്നു െബെക്കുകളിലായി ആറു പേര് കൊലപാതകസംഘത്തില്‍ ഉണ്ടായതായാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രദേശങ്ങളിലെ സിസി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇന്നലെ രാവിലെയായിരുന്നു ബിവിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടി നുറുക്കിയത്. ഫാറൂഖ് നഗര്‍ പുല്ലാണി അനന്തകൃഷ്ണന് നായരുടെ മകന് അനില്‍കുമാറി(െഫെസല്‍-30)നെ കഴിഞ്ഞ നവംബര്‍ 19 നാണു വെട്ടിക്കൊലപ്പെടുത്തിയത്. ഫാറൂഖ് നഗര്‍ അങ്ങാടിയിലെ മങ്കടക്കുറ്റി റോഡില്‍ ദാരുണമായി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതേരീതിയിലാണ് ബിവിനെയും ഇന്നലെ രാവിലെ റോഡില്‍ കൊലപ്പെടുത്തിയത്.

ഫൈസല്‍
അതിനിടെ ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷാവസ്ഥ സാമുദായിക കലാപമാവാതിരിക്കാന്‍ പോലീസ് കര്‍ശന മുന്‍കരുതലെടുത്തിട്ടുണ്ട്. അക്രമമുണ്ടായാല്‍ വെടിവയ്ക്കാന്‍ ഉത്തരവു നല്‍കിയതായി തൃശൂര്‍ മേഖലാ ഐ.ജി: എം.ആര്.അജിത്കുമാര്‍ പറഞ്ഞു. ഇതു െഫെസല്‍ വധത്തിന്റെ പ്രതികാരമാണോ എന്നറിയില്ല. അവയെക്കുറിച്ചു വിശദമായി അന്വേഷിക്കും. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 20 മേഖലകളില്‍ സ്ട്രൈക്കിങ് യൂണിറ്റുകള്‍ പട്രോളിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തൊഴിലാളിയായ ബിവിന്‍ രാവിലെ െബെക്കില്‍ ജോലി സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു. തല്‍ക്ഷണം െബെക്കിലെത്തിയ മൂന്നംഗ സംഘം പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. െബെക്ക് ഓടിച്ചിരുന്ന ആള് ഹെല്‍മെറ്റ് ധരിച്ചിരുന്നു. സഹയാത്രികരായ രണ്ടുപേര്‍ വാളേന്തിയ മുഖംമൂടികളായിരുന്നു. പൂഴിക്കുന്നില്‍ വച്ച് ആദ്യം വെട്ടിയെങ്കിലും അക്രമികളില്‍ നിന്നു രക്ഷപ്പെടാന്‍ യുവാവ് െബെക്കിന്റെ വേഗം വര്‍ധിപ്പിച്ചു. അരക്കിലോമീറ്റര്‍ കടന്ന് പുളിഞ്ചോട്ട് എത്തിയതോടെ നിയന്ത്രണംവിട്ട് െബെക്ക് മറിഞ്ഞു. ഇതോടെ, സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി വെട്ടിനുറുക്കുകയായിരുന്നു.


ഒരു വെളുത്ത പേഴ്സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്ക്കുക. ഇത് സാധിയ്ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ പേഴ്സില്‍ അല്പം അരി വയ്ക്കുക, ക്ഷേത്രത്തില്‍ പോകുമ്പോള്‍ ലക്ഷ്മീ ദേവിയ്ക്കു സമര്‍പ്പിയ്ക്കുക. പഴ്സില്‍ ശ്രീയന്ത്രം വയ്ക്കുന്നതും പണവും അഭിവൃദ്ധിയുമുണ്ടാകാന്‍ നല്ലതാണ്. വിഷ്ണുവിന്റെ കാലുഴിയുന്ന ലക്ഷ്മീദേവിയുടെ ചിത്രം പേഴ്സില്‍ വയ്ക്കുന്നതും ഏറെ നല്ലതാണ്. ഓവല്‍ ആകൃതിയുള്ള വെള്ള കല്ല് പഴ്സില്‍ വയ്ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത് പൊസറ്റീവിറ്റി വര്‍ദ്ധിപ്പിയ്ക്കും.



