Latest News

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള ജനകീയ സമിതിയുടെ ശ്രമങ്ങൾക്ക് മലയാളികൾ കൈമെയ് മറന്ന് മുന്നിട്ടിറങ്ങി. റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ രണ്ട് ദിവസം മുൻപ് തന്നെ സമാഹരിക്കാൻ കഴിഞ്ഞു. 18 വർഷത്തോളമായി അബ്‌ദുൾ റഹീമിനെ കാത്തിരിക്കുന്ന 75കാരിയായ ഉമ്മ ഫാത്തിമയുടെ സങ്കടം മെല്ലെ സന്തോഷത്തിന് വഴിമാറുകയാണ്. വൈകാതെ നാട്ടിലേക്ക് അബ്‌ദുൾ റഹീമിന് മടങ്ങിവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

അബ്ദുൾ റഹീമിന്റെ മോചനദ്രവ്യത്തിനായി ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനാവശ്യമായ 34 കോടി രൂപ സമാഹരിക്കുന്നതിന്…

നാല് ദിവസം മുൻപ് അഞ്ച് കോടി മാത്രമായിരുന്നു സമിതിക്ക് ലഭിച്ചത്. ധനസമാഹരണത്തിന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ‌ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിലെ വിവിധതുറകളിലുള്ള ജനങ്ങൾ ധനസഹായവുമായി മുന്നോട്ടുവന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ജനങ്ങളോട് സഹായം തേടിയിരുന്നു. മോചനദ്രവ്യം നൽകാനുള്ള കാലാവധി നീട്ടാൻ സൗദി അധികൃതരുമായി നയതന്ത്ര ഇടപെടൽ നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവർ രക്ഷാധികാരികളായതാണ് റഹീമിന്റെ മോചനദ്രവ്യത്തിനായി ശ്രമിക്കുന്ന ജനകീയ സമിതി. അറബിയുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിച്ചിരുന്ന റഹീമിന്റെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറി കുട്ടി മരിച്ചതിലാനാണ് വധശിക്ഷ വിധിച്ചത്. 2006ലായിരുന്നു സംഭവം.

സ്റ്റീവനേജ്: തുടർച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നൽകിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കൽ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നൽകുവാൻ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകർന്ന് ഭർത്താവ് റോബിൻ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.

ഗൈനക്കോളജി വിഭാഗം ഗർഭധാരണ പ്രക്രിയ നിർത്തണമെന്ന് നിർദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കൽ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയിൽ സജീവ നേതൃത്വം നൽകുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിൻ്റോ ഫ്രാൻസീസ് നൽകിയ സന്ദേശം കേൾക്കുവാൻ ഇടയാവുന്നത്.

‘ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികൾക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവർക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിൻ്റോ ഫ്രാൻസിസു തന്നെയാണ് റീകാണലൈസേഷൻ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വെച്ച് ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നൽകിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കൽ പിതാവ് നൽകിയ സന്ദേശത്തിൽ ‘ഉന്നതങ്ങളിൽ നിന്നും നൽകപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിർത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും’ പിതാവ് ഓർമ്മിപ്പിച്ചു.

‘മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാർത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂർണ്ണമായി സമർപ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും’ മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു.

റോബിൻ-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു.

രണ്ടു വർഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്. ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്സിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ്ജ് ഇടവാംഗങ്ങളായ കോയിക്കര വർഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്‌. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.

അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റർ ഹോസ്പിറ്റലിൽ നീനു എത്തുമ്പോൾ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കൺസൾട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നിൽപ്പുണ്ടായിരുന്നു. ‘സങ്കീർണ്ണമായ ആരോഗ്യ വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ വിഭാഗം എന്തെ മുൻകരുതൽ എടുക്കാഞ്ഞതെന്ന’ചോദ്യത്തിന് ‘ഇനിയും ദൈവം തന്നാൽ സന്താനങ്ങളെ സ്വീകരിക്കണം’ എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തിൽ അവർക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയൻ നടത്തിയതെന്നത് മാനുഷികമായിചിന്തിച്ചാൽ സർജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.

‘ശാസ്ത്രങ്ങളുടെ സൃഷ്‌ടാവിന്റെ പരിപാലനയിൽ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാൽ മക്കളെ സ്വീകരിക്കുവാൻ ഇനിയും ഭയമില്ലെന്നും’ അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നൽകിയ ജോൺ, ഇസബെല്ലാ, പോൾ എന്നീ മൂന്നു കുട്ടികൾ. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവർഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നൽകുവാൻ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓർക്കുന്നു. ‘പോൾ’ കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോൾ അനുഗ്രഹീത കർമ്മത്തിനു സാക്ഷികളാകുവാൻ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയിൽ പങ്കാളികളാകുവാൻ നീനുവിന്റെ മാതാപിതാക്കൾ നാട്ടിൽ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ഒരുവർഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയിൽ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോൾ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിൻ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‍കൂളിന്റെയും സമീപം ജിപി സർജറിയോടു ചേർന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോൾ ഇപ്പോഴുള്ള വിലവർദ്ധനവ് ബാധിക്കാതെ തന്നെ ഇവർ നൽകിയ ഓഫർ അംഗീകരിക്കുകയായിരുന്നുവത്രേ.

സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു-റോബിൻ കുടുംബത്തിലെ, മൂത്തമകൾ, മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽ ഇയർ 11 ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽത്തന്നെ ഇയർ 9 വിദ്യാർത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‍ബോളിൽ, ബെഡ്‌വെൽ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.

മൂന്നാമത്തെ കുട്ടി ജോൺ വർഗീസ്‌ സെന്റ് വിൻസെന്റ് ഡി പോൾ സ്‌കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്‌. നാലാമത്തെ മകൾ ഇസബെല്ലാ മരിയക്ക്‌ 3 വയസ്സും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.

‘ദൈവം നൽകുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കൾ തയ്യാറാണവണമെന്നും, കൂടുതൽ കുട്ടികൾ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തിൽ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും’ എന്നാണ് നീനു റോബിൻ ദമ്പതികൾക്ക് ഇത്തരുണത്തിൽ നൽകുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.

വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവോസ്തിയെ വികലമായി ചിത്രീകരിച്ച് പരസ്യം നിര്‍മിച്ച ഇറ്റാലിയന്‍ ചിപ്‌സ് കമ്പനിക്കെതിരേ ലോകവ്യാപക പ്രതിഷേധം. ഇറ്റലിയിലെ ഏറ്റവും വലിയ ഉരുക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡുകളിലൊന്നായ അമിക്ക ചിപ്‌സിന്റെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടിവി പരസ്യമാണ് വിവാദത്തിനു കാരണമായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ പുരോഹിതന്‍ വിശ്വാസികള്‍ക്ക് ഏറ്റവും പവിത്രതയോടെ നല്‍കപ്പെടുന്ന തിരുവോസ്തിക്കു പകരം ചിപ്‌സ് നല്‍കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. കത്തോലിക്ക വിശ്വാസികളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് പരസ്യം കമ്പനി പിന്‍വലിക്കുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്ന ആസൂത്രിത ലക്ഷ്യത്തോടെ നിരന്തരം നിര്‍മിക്കപ്പെടുന്ന പരസ്യ ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ് അമിക്ക ചിപ്‌സ് ബ്രാന്‍ഡിന്റെ പരസ്യം. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനും വില്‍പന മാത്രം ലക്ഷ്യമിട്ടുമാണ് കോര്‍പറേറ്റ് കമ്പനികളടക്കം ഇത്തരം പരസ്യങ്ങള്‍ പടച്ചുവിടുന്നത്. വൈദികനെയും കന്യസ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് അപകീര്‍ത്തികരമായ പരസ്യം ചിപ്‌സ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഒരു മഠത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ നടന്നുവരുന്ന ഒരു സംഘം കന്യാസ്ത്രീകളില്‍നിന്നാണ് പരസ്യം ആരംഭിക്കുന്നത്. പുരോഹിതനില്‍ നിന്ന് തിരുവോസ്തി സ്വീകരിക്കുന്ന കന്യാസ്ത്രീ അതു കഴിക്കുമ്പോഴുള്ള ശബ്ദം കേട്ട് ആശയക്കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ഒരു വശത്തേക്കു നോക്കുന്ന പുരോഹിതനും കന്യാസ്ത്രീകളും കാണുന്നത് മദര്‍ സുപ്പീരിയറായി വേഷമിട്ട സ്ത്രീ ആരും കാണാതെ ഉരുക്കിഴങ്ങ് ചിപ്‌സ് കഴിക്കുന്നതാണ്. കാസായില്‍ തിരുവോസ്തിക്കു പകരമായി നിറച്ചിരിക്കുന്നത് ചിപ്‌സാണ്. പ്രാര്‍ത്ഥനാ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം കാണിക്കുന്നത്.

ഹാസ്യമെന്ന ലേബലില്‍ ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന മതനിന്ദയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്കാ ടിവി കാഴ്ചക്കാരുടെ സംഘടനയായ ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ലിസണേഴ്‌സ് പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ചിപ്‌സിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി കമ്പനി മതനിന്ദയാണ് നടത്തിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിയോവാനി ബാജിയോ ആരോപിച്ചു.

‘ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ദശലക്ഷക്കണക്കിന് കത്തോലിക്കരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യം. പവിത്രമായ തിരുവോസ്തിക്കു പകരമായി വാണിജ്യ ഉല്‍പന്നമായ ചിപ്‌സ് നല്‍കുന്നതു പോലുള്ള വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങള്‍ കമ്പനിയുടെ കഴിവില്ലായ്മയെയാണ് കാണിക്കുന്നത്. ഇത്തരം ഭക്ഷണവുമായി യാതൊരു ബന്ധവുമില്ലാത്ത, ക്രൈസ്‌വരുടെ പവിത്രമായ ചിഹ്നങ്ങള്‍ അവലംബിക്കാതെ മാര്‍ക്കറ്റിംഗ് നടത്താന്‍ കമ്പനികള്‍ക്കു കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ പ്രതികരണത്തിനായി അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാര്‍ഡിയന്‍’ അമിക്ക കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഈശോയെ അധിക്ഷേപിച്ച് പരസ്യം പുറത്തിറക്കിയ ഐസ്‌ക്രീം ബ്രാന്‍ഡായ ജെലാറ്റോ മെസിനയ്‌ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുതിയതായി കൊണ്ടുവന്ന കേക്കിന്റെ പരസ്യത്തില്‍ ഈശോയെ കളിയാക്കി ‘ചീസസ് ദ സെക്കന്‍ഡ് കമിങ്’ ‘പ്രെയിസ് ചീസസ് ഔവര്‍ ഗ്രേറ്റ് ലോഡ്’ എന്നാണ് പരസ്യ വാചകം നല്‍കിയത്. ഓണ്‍ലൈനില്‍ പ്രതിഷേധം ശക്തമായതോടെ കമ്പനിക്ക് ക്ഷമ ചോദിക്കേണ്ടി വന്നു.

കുട്ടനാട് പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് രണ്ടുപേർ ആറ്റിലേക്ക് ചാടുന്നത് കണ്ടതായി പോലീസിനെ അറിയിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കാരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം.

മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവർക്കെതിരാണ് മെമ്മറി കാർ‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. 2018ല്‍ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.

പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. സംഭവത്തിൽ സംസ്ഥാന കമ്മറ്റിക്ക് യാതൊരു ബാധ്യതയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, കേസുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ​ഗോവിന്ദൻ പറഞ്ഞു.

പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.

സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്ന് മാറ്റണമെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആ​ഗ്രഹം മാത്രമാണെന്നും ​ഫാസിസം വന്നാൽ മാത്രമേ ഇതെല്ലാം നടക്കൂ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിലെ പുരാണസംവിധാനങ്ങളുടെ ഭാ​ഗമായുള്ള പേര് നൽകാനും ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിൽ ഇതൊന്നും വിലപ്പോവില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ ടി.ജി നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ​നന്ദകുമാറിനെ വിശ്വസിക്കാൻ പറ്റില്ല. എന്നാൽ, നന്ദകുമാറിനെ പോലെ ഒരാൾ പറയുന്നത് മുഴുവൻ തള്ളിക്കളയാനും കഴിയില്ല. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. അതിനാൽ വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം, ഗോവിന്ദൻ പറഞ്ഞു.

കാർ മേല്‍പാലത്തില്‍നിന്ന് താഴ്ചയിലേക്ക് വീണ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഉഡുപ്പി ജില്ലയിലെ കുന്താപുരം ബോബ്ബർയനക്കട്ടയിലായിരുന്നു അപകടം. മുനവ്വറായിരുന്നു കാര്‍ ഓടിച്ചത്. സമീറ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനവ്വര്‍ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്.

മഹാരാഷ്ട്ര സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ ദമ്പതികളുടെ മകൻ സഹലിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരിൽ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കി.

പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി. കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ . നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് തുറന്നാട് പോലീസ് അറസ്റ്റു ചെയ്തത്. തുറന്നാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ രണ്ടാഴ്ച മുൻപ് വിവാഗ വാഗ്ദാനം നല്കി കടത്തി ക്കൊണ്ടുപോയത്.

തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. പോക്സോ കേസിലും പ്രതിയാണ് അറസ്റ്റിലായ രഘു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി . എന്നാല്‍, പെൺകുട്ടിയുടെയും രഘുവിന്റെയും പക്കല്‍ മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.

സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അഞ്ചല്‍ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും കണ്ടെത്തി.

പൊലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ മൃഗീയ പീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു .

രണ്ട് തവണ വിവാഹിതനായ ഇയാള്‍ക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞമാസം 20 ന് ചാരുംമൂട്ടിലെ ബന്ധുവീട്ടില്‍ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാള്‍ നാടുവിട്ടത്. അയല്‍ സംസ്ഥാനത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് .

ചെങ്ങന്നൂർ ഡിവൈ എസ്പി കെ എൻ രാജേഷ് , നൂറനാട് സിഐ ഷൈജു ഇബ്രാഹിം, എസ്.ഐ അരുൺ കുമാർ, പോലീസുകാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള . മുഹമ്മദ് ഷെഫീക്ക്, പ്രവീൺ പി, അരുൺ ഭാസ്കർ. ബിനു രാജ് ആർ. പ്രസന്നകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച്‌ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പില്‍ മനോജ് കെ.ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും.

മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആല്‍വിൻ മരിച്ചു.

സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജിൽ വെച്ച് നടത്തപ്പെടുന്നു. ‘റമ്മി’ വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ടൂർണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് നടക്കുക. മത്സരങ്ങൾ രാവിലെ ഒമ്പത്‌ മണിക്ക് ആരംഭിക്കുന്നതാണ്.

ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസ് നൽകുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് ഇരുന്നൂറു പൗണ്ടും, മൂന്നാം സ്ഥാനക്കാർക്കു നൂറു പൗണ്ടും സമ്മാനങ്ങൾ ലഭിക്കും.

മത്സരത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

മനോജ് ജോൺ-07735285036,
ഹരിദാസ് തങ്കപ്പൻ- 07455009248

Copyright © . All rights reserved