Latest News

പട്ടത്ത് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിക്ക് പിന്തുണയുമായി അമ്മ രംഗത്ത്. തന്റെ മകന്‍ പാവമാണെന്നും ചതിയില്‍പ്പെടുത്തിയതാണെന്നും അമ്മ പറയുന്നു. മകനെ കുടുക്കിയതിന് പിന്നില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണെന്നും അവര്‍ ആരോപിക്കുന്നു.
എന്റെ മകന്‍ പാവമാണ്. അവന്‍ ആരെയും ചതിക്കില്ല. ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം. തെറ്റ് ചെയ്‌തെങ്കില്‍ മകനെ ശിക്ഷിക്കട്ടെയെന്നും അമ്മ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും അറിയാം. തന്റെ ചികിത്സയുടെ ആവശ്യത്തിന് അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒരുമിച്ച് പോകാറുണ്ട്. തന്റെ മകനോട്  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുണ്ടെന്നും സ്വാമിയുടെ അമ്മ ആരോപിച്ചു ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണെന്ന ആരോപണവുമായി സ്വാമിയുടെ അമ്മ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമി ആദ്യം താന്‍ തനിയെയാണ് ലൈംഗികാവയവം മുറിച്ചതെന്ന മൊഴി കഴിഞ്ഞ ദിവസം തിരുത്തിയാണ് ലൈംഗിക അവയവം മുറിച്ചത് മറ്റൊരാളാണെന്ന് പരാതി നല്‍കിയിരിക്കുന്നത്.
പുതിയതായി വാങ്ങാന്‍ പോകുന്ന വസ്തുവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഡ്വാന്‍സ് തുകയുടെ ബാക്കി വാങ്ങാന്‍ സ്വാമി വീട്ടില്‍ എത്തിയ ദിവസമാണ് സംഭവം നടന്നത്. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഇതിനകം സ്വാമി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതിന്റെ ബാക്കി ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയ രാത്രിയലാണ് സംഭവം.
പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടന്നിടത്ത് മരവിപ്പ് ഉണ്ടെന്ന് പറഞ്ഞ സ്വാമി ഇപ്പോള്‍ അത് മാറിയെന്ന് വ്യക്തമാക്കി. പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാരും പരിശോധിച്ചിരുന്നു.

കരുവാറ്റ വഴിയമ്പത്തുണ്ടായ അപകടത്തിലെ സഹോദരിമാരുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. കരുവാറ്റ വഴിയമ്പം പൂർണിമാ നിവാസിൽ നടരാജന്റെ മക്കളായ പൂർണിമ (23), ആർദ്ര (14) എന്നിവരുടെ അപകടമരണം നാടിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അഗാധമായ നടുക്കവും വേദനയുമായി.

ഭാര്യയ്ക്കു പിന്നാലെ രണ്ടു മക്കൾകൂടി നഷ്ടമായതോടെ എന്തു ചെയ്യണമെന്നറിയാതെ തീവ്ര ദു:ഖത്തിലാണു വിദേശത്തുള്ള പിതാവ് നടരാജൻ. ചേതനയറ്റ പൊന്നുമക്കളെ കാണാൻ ഇന്ന് അദ്ദേഹം നാട്ടിലെത്തും. കാൻസർ രോഗബാധമൂലം അമ്മ മരിച്ചതിനെ തുടർന്നു പൂർണിമയും ആർദ്രയും മാത്രമായിരുന്നു പൂർണിമാ നിവാസിൽ ഉണ്ടായിരുന്നത്.

നടരാജന്റെ പിതാവ് ദിവാകരനായിരുന്നു കൊച്ചുമക്കൾക്കൊപ്പം വന്നു താമസിച്ചിരുന്നത്. പൂർണിമ നഴ്സിങ് പഠനം ആരംഭിച്ചിരുന്നെങ്കിലും കുടുംബത്തിലെ സാഹചര്യംമൂലം പൂർത്തിയാക്കാനായില്ല. അമ്മ മരിക്കുകയും പിതാവ് വിദേശത്ത് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെറുപ്പത്തിലേ കുടുംബഭാരം തോളിലേറ്റുകയായിരുന്നു പൂർണിമ. ദുഃഖങ്ങൾ മറന്നു വളർന്ന സഹോദരിമാരെ ഒരുമിച്ചു ദുരന്തം തട്ടിയെടുത്ത വിവരം അറിഞ്ഞു ബന്ധുക്കൾക്കും നാട്ടുകാർക്കും കണ്ണീരടക്കനായില്ല.

ഇന്നലെ വൈകിട്ടു സമീപത്തുള്ള കടയിൽ ഭക്ഷണം വാങ്ങാൻ പോയി വരുമ്പോഴാണ് ഇരുവരെയും ദുരന്തം തട്ടിയെടുത്തത്. എയർപോർട്ടിലേക്കു പോകുന്ന കാറാണ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ദുരന്തസ്ഥലത്തു നിന്നു കോരിയെടുക്കുമ്പോൾ തന്നെ ഇരുവരുടെയും ഗുരുതരസ്ഥിതി രക്ഷാപ്രവർത്തകരുടെ കണ്ണുനിറയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സ്ഥിതി കൂടുതൽ ഗുരതരമായിരുന്നു.

ന്യൂഡല്‍ഹി: കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

ഗോസംരക്ഷണപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.

1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പില്‍ കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. അവയെ കൊല്ലാന്‍ പാടില്ല. ഈ നിയമത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കം.

നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ കന്നുകാലികളെ കര്‍ഷകര്‍ക്ക് മാത്രമേ വാങ്ങാനും കൈമാറാനും സാധിക്കൂ. കന്നുകുട്ടിയേയും ആരോഗ്യം ക്ഷയിച്ചവയെയും വില്‍ക്കാനും നിയന്ത്രണമുണ്ടാകും. പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ.

  • കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.
  • സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും.
  • കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും.
  • കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്റെ രേഖകള്‍ മേല്‍പ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം.
  • വില്‍പ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നല്‍കണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.
  • കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം.
  • കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫിസ് നല്‍കണം.ഈ ഫീസ് ഓരോവര്‍ഷവും സംസ്ഥാന സര്‍ക്കാരിന് മാറ്റം വരുത്താം.
  • മാര്‍ക്കറ്റില്‍ കന്നുകാലികളെ വാഹനങ്ങളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇന്‍സ്പക്ടറുടെ സാന്നിധ്യമുണ്ടാകണം.

കുന്ദമംഗത്തുള്ള വീട്ടമ്മയെയും ഒന്നര വയസ്സ് മാത്രമുള്ള പെണ്‍കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവരുടെ രണ്ടാം ഭര്‍ത്താവ് അബ്ദുള്‍ ബഷീര്‍ എല്ലാം സമ്മതിച്ചു. ബാങ്കില്‍ നിക്ഷേപിച്ച പണം എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന് പ്രതി പോലീസിനു മൊഴി നല്‍കി. ആദ്യബന്ധം വേര്‍പ്പെടുത്തിയ ആലുംതോട്ടത്തില്‍ ഷാഹിദ, ബഷീറിനൊടൊപ്പം പിലാശേരി കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. ഷാഹിദയുടെയും ബഷീറിന്റെയും ആദ്യബന്ധങ്ങളില്‍ കുട്ടികളുണ്ട്. ഇവര്‍ വേറെയാണ് താമസിക്കുന്നത്. തങ്ങള്‍ക്കുണ്ടായ ഒന്നര വയസ്സുള്ള മകള്‍ക്കൊപ്പാണ് ബഷീറും ഷാഹിദയും താമസിച്ചിരുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ ലഭിച്ച പണത്തിന്റെ ഒരു ഭാഗം ഷാഹിദ കുന്ദമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക തനിക്കു നല്‍കണമെന്നാവശ്യപ്പെട്ട് ബഷീര്‍ ഷാഹിദയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഷാഹിദ തന്റെ ബന്ധുക്കളോട് ഇതേക്കുറിച്ച് പരാതിയും പറഞ്ഞിട്ടുണ്ട്. മകളുടെ പിതൃത്വത്തെക്കുറിച്ച് ബഷീറും ഷാഹിദയും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു. കൊല നടന്ന ഞായറാഴ്ച രാതിയും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ബഷീര്‍ ഇസ്തിരി കൊണ്ട് ഷാഹിദയെ പൊള്ളിക്കുകയായിരുന്നു. ഇസ്തിരി കൊണ്ട് പൊള്ളിച്ചപ്പോള്‍ ഷാഹിദ നിലവിളിച്ചു. ഇതേ തുടര്‍ന്ന് ബഷീര്‍ ഇവരുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു.

അമ്മയുടെ ബഹളം കേട്ട് ഉറങ്ങുകയായിരുന്ന മകള്‍ എഴുന്നേറ്റ് കരയാന്‍ തുടങ്ങി. ഇതു കണ്ട ബഷീര്‍ കുഞ്ഞിന്റെ കഴുത്ത് ഞെക്കിപ്പിടിച്ച് വായില്‍ തുണി തിരുകിക്കയറ്റുകയായിരുന്നു. കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. മകള്‍ മരിച്ചെന്നു മനസ്സിലാക്കിയ പ്രതി ഷാഹിദയെയും വെറുതേവിട്ടില്ല. ഭാര്യയെയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹം ജ്വല്ലറിയുടെ ക്യാരിബാഗില്‍ കെട്ടിപ്പൊതിഞ്ഞ് വീട് പുറത്തു നിന്ന് പൂട്ടി സ്ഥലം വിട്ടു.

കുഞ്ഞിന്റെ മൃതദേഹവുമായി ഇയാള്‍ തന്റെ കാറില്‍ കോഴിക്കോട്ടേക്കു വന്നു. പലയിടത്തും മൃതദേഹം ഉപേക്ഷിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും ആളുകളെ കണ്ട് ഇതു ഉപേക്ഷിച്ചു. ഒടുവിലാണ് കനോലി കനാല്‍ തിരഞ്ഞെടുത്തത്. പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള പെട്ടിക്കടയില്‍ നിന്നു ഉപ്പുമാവും ചായയും കഴിച്ച ശേഷം ഇയാള്‍ നഗരത്തിലുള്ള സ്വന്തം കടയിലേക്കു പോയി. അവിടെ കിടന്ന് ഉറങ്ങുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ ബഷീര്‍ ഷാഹിദയുടെ സഹോദരന്റെ ഭാര്യ സാബിറയെ ഫോണില്‍ വിളിച്ചു. താനും ഷാഹിദയും മകളും ദൂരെ ഒരിടത്ത് വാടകയ്ക്ക് വീടെടുത്ത് മാറുകയാണെന്നും തങ്ങളെ വേണ്ടാത്ത ബന്ധുക്കളെയും നാട്ടുകാരെയും വേണ്ടെന്നും പറഞ്ഞു. മകള്‍ക്ക് 18 വയസ്സ് ആയാല്‍ മാത്രമേ തിരിച്ചുവരികയുള്ളൂവെന്നും ബഷീര്‍ പറഞ്ഞു. ബഷീറിന്റെ സംസാരത്തില്‍ പന്തികേട് തോന്നിയ സാബിറ ഇതു റെക്കോര്‍ഡ് ചെയ്തു. ഇതു മനസ്സിലാക്കിയ ബഷീര്‍ ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ച് സാബിറയോട് നേരത്തേ റെക്കോര്‍ഡ് ചെയ്തത് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇതില്‍ ദുരൂഹത തോന്നിയ ഇവര്‍ ബഷീറിന്റെ വീട്ടിലെത്തി നോക്കിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് ആദ്യം സംശയിച്ചു. ബഷീറിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഷാഹിദയുടെ മരണവിവരം ബന്ധുക്കള്‍ വിളിച്ച് അറിയിച്ചപ്പോള്‍ താന്‍ ഉടനെ വരികയാണെന്നും പറഞ്ഞ് ബഷീര്‍ കോയമ്പത്തൂരിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും അറിയാന്‍ ഇയാള്‍ പാലക്കാട്ടേക്കു വന്നു. അവിടെ വച്ചാണ് ബഷീര്‍ പിടിയിലാവുന്നത്. മീശയും മുടിയുമെല്ലാം മുറിച്ച് രൂപമാറ്റം നടത്തി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡിഐജി: ബി. പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടി അര്‍ച്ചന സുശീലന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് അര്‍ച്ചന ഉന്നയിക്കുന്നത്. സംഭവത്തില്‍ പ്രദീപിനെതിരെ ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ച്ചനയുടെ പ്രതികരണം. ‘പ്രിയ സുഹൃത്തുക്കളെ, വാസ്തവമറിയാതെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ല വശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പൊതുജനങ്ങളുമായി സംവദിക്കുന്നത് തന്നെ ഫേസ്ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമര്‍ശിക്കുന്ന വാര്‍ത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെത്തുടര്‍ന്നാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റിടുന്നതിനെ പറ്റി ആലോചിക്കുന്നത്.’ ‘കുറേ കാലങ്ങള്‍ക്കുമുമ്പ് പ്രചരിച്ച ഇത്തരമൊരു വാര്‍ത്തയോട് അന്നു പ്രതികരിക്കാതിരുന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അന്ന് സോഷ്യല്‍ മീഡിയ ഇത്രയധികം സജീവമായിരുന്നില്ല.

Image may contain: 1 person, sitting

സീരിയലിന്റെ തിരക്കുള്ളതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരേ കേസുകൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല. എന്നാല്‍ ഈ സംഭവം ഞാന്‍ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിയ്ക്കിടെ നടന്ന സംഭവത്തിലെ വാസ്തവം നിങ്ങളോട് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.’ ‘ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാന്‍ അവിടെ എത്തുന്നത്. എന്റെ അച്ഛന്റെ പഴയ സൃഹൃത്തായ ഡിഐജിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി പോലീസില്‍ നിന്നു വിരമിച്ചയാളാണ്. എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടര്‍ന്നാണ് ഡിഐജി ഞങ്ങളെ വീട്ടില്‍ വന്ന് കൊണ്ടുപോയതും ചടങ്ങിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടുവിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും മാധ്യമങ്ങളും ചേര്‍ന്ന് പെരുപ്പിച്ച് കാട്ടുകയായിരുന്നു. സംഭവത്തെ വളച്ചൊടിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാനും ചിലര്‍ ശ്രമിച്ചു.
Image may contain: 3 people, people standing

‘ ‘ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല, കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്. ഡിഐജി തനിക്ക് അമ്മാവനെ പോലെയാണ്. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ എഴുതിപ്പിടിപ്പിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.’അര്‍ച്ചന പറയന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിൻ:എ ബില്യൺ ഡ്രീംസ് ഇന്ന് തിയറ്ററുകളിൽ എത്തും. ആഗോളതലത്തിലാണ് റിലീസ് നടക്കുന്നത്. സച്ചിൻ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ക്രിക്കറ്റ് ദൈവത്തിന്റെ വ്യക്തിഗത ജീവിതത്തെ കുറിച്ച് നമുക്കറിയാത്ത പല കാര്യങ്ങളും ചിത്രം പറയുന്നുണ്ട്.

ജീവിത പങ്കാളിയായ അഞ്‌ജലി ടെൻഡുൽക്കറെ കണ്ട് മുട്ടിയ കാര്യവും പ്രണയവും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്ന് സച്ചിൻ ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം സിനിമയാക്കുന്നതിന് മുൻപ് കുടുംബവുമായി വിശദമായി സംസാരിച്ചിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.

ലണ്ടൻ∙  മാഞ്ചസ്റ്ററിലെ ചാവേർ ഭീകരാക്രമണത്തിന് ഉപയോഗിച്ച നെയിൽ ബോംബിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും അക്രമിയുടെ വിവരങ്ങളും അമേരിക്കൻ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറുന്നത് ബ്രിട്ടൺ നിർത്തിവച്ചു. വിവരങ്ങൾ ചോർന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ‌ ആശങ്കഅറിയിച്ചു. ബ്രിട്ടൻ നിലപാടു കടുപ്പിച്ചതോടെ രാജ്യസുരക്ഷയ്ക്കു വിരുദ്ധമായി അമേരിക്കൻ മാധ്യമങ്ങൾ പ്രവർത്തിച്ചെന്ന കുറ്റപ്പെടുത്തലുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയെങ്കിലും ഇനി ഇതുസംബന്ധിച്ച രഹസ്യവിവരങ്ങൾകൈമാറേണ്ടതില്ല എന്ന തീരുമാനത്തിൽനിന്നും ബ്രിട്ടൺ പിന്നോട്ടില്ലെന്നാണ് സൂചന.

അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസിലൂടെയാണ് ചാവേർ ഭീകരന്റെ ചിത്രവും വിവരങ്ങളും സ്ഫോടനത്തിനുപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും ആദ്യം പുറത്തുവന്നത്. സ്കോട്ട്ലൻഡ്്യാർഡിന്റെ അന്വേഷണപുരോഗതിയെ ഇത് തടസപ്പടുത്തിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കിട്ടുന്ന ഓരോ വിവരവും നാഷണൽ കൌണ്ടർ ടെററിസം ടീമിന് കൈമാറാറുണ്ട്. ഇവർ ഇത് അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉടൻ ലഭ്യമാക്കും. എല്ലാ ഭീകരാക്രമണ കേസുകളിലും ഈ നടപടി പതിവാണ്. ഇതനുസരിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിക്കു നൽകിയ വിവരങ്ങളാണ് പിറ്റേന്ന് പത്രത്തിലൂടെ പുറത്തായത്.

ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് ഇങ്ങനെ പരസ്പരം രഹസ്യവിവരങ്ങൾ കൈമാറുന്ന കരാർ ഫൈവ് ഐസ് ഇന്റലിജൻസ് ഷെയറിംങ് എഗ്രിമെന്റ് എന്നാണ് അറിയപ്പെടുന്നത്. രാജ്യസുരക്ഷയെ കരുതി ഈ അഞ്ചുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി വിവരം ചോർന്നു പോയത് ബ്രിട്ടൺ അതീവ ഗൗരവമായിത്തന്നെയാണ് കാണുന്നത്. അമേരിക്കയ്ക്ക് ഇത് നാണക്കേടുമായി.

ഇതിനിടെ രഹസ്യവിവരങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചത് രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന നടപടിയാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും ബ്രസൽസിൽ നാറ്റോ സഖ്യത്തിന്റെ യോഗത്തിനിടെ ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. നാളുകളായി തുടരുന്ന പ്രവണതയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ആയിരിക്കും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക. നയതന്ത്രതലത്തിൽ അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധത്തേക്കാൾ പരിപോഷിപ്പിക്കപ്പെടേണ്ട മറ്റൊന്നില്ലെന്നും സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ  ട്രംപ് വിശദീകരിച്ചു.

ഇതിനിടെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരേക്കൂടി ഇന്നലെ അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കണ്ണൂരില്‍ നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല അരാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് ആംആദ്മി പാര്‍ട്ടി. ജനാധിപത്യത്തില്‍ രാഷ്ട്രീയം എന്നത് ചര്‍ച്ചകളിലൂടെ ആണ് നടക്കേണ്ടത്. രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കുവാനും പലതും മറച്ചു വെക്കുവാനും വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തുന്നതെന്നും ആംആദ്മി പാര്‍്ടി വ്യക്തമാക്കി. കണ്ണൂരില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ പൊതു ജന മനസാക്ഷി ഉണര്‍ത്താനായി ആം ആദ്മി പാര്‍ട്ടി ഏക ദിന ഉപവാസം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്നു.

സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉപവാസം ഉത്ഘാടനം ചെയ്തു. അധ്യക്ഷന്‍ ഗോപാലന്‍, വിജയന്‍, ജേക്കബ് മേലേടത്ത്, കണ്ണൂര്‍ പാര്‍ലമെന്റ് നിരീക്ഷകന്‍ അഡ്വ: കസ്തൂരി ദേവന്‍, വയനാട് പാര്‍ലമെന്റ് നിരീക്ഷകന്‍ ഷൗക്കത്ത് അലി എരോത് എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരി ചക്കരക്കല്ല് നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

 

ആലപ്പുഴ: 1973ല്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം സിനിമക്കെതിരെ പരാമര്‍ശങ്ങളുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല. നിര്‍മ്മാല്യം പുറത്തിറങ്ങിയ സമയത്ത് കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ ശക്തരായിരുന്നെങ്കില്‍ എതിര്‍പ്പുണ്ടാവുമായിരുന്നു. വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നതടക്കമുള്ള ചിത്രത്തിലെ രംഗങ്ങള്‍ അതിനാലാണ് അന്ന് എതിര്‍പ്പുകളില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും ശശികല പറഞ്ഞു. മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശശികലയുടെ പരാമര്‍ശം.

നിര്‍മ്മാല്യത്തിന്റെ ക്ലൈമാക്‌സില്‍ ഗുരുതിക്കിടെ വെളിച്ചപ്പാട് ദേവിയുടെ നേര്‍ക്ക് തുപ്പിക്കൊണ്ട് ഉറഞ്ഞുതുള്ളുന്നതാണ് രംഗം. തന്റെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയുടെ ചലച്ചിത്ര രൂപമായ നിര്‍മ്മാല്യം ഒരുപക്ഷേ ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ തന്റെ തല കാണില്ലായിരുന്നു എന്ന് എം.ടി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ലോക ഗുരുവായ വ്യാസന്റെ പവിത്രമായ രചനയാണ് മഹാഭാരതം. അതിനാല്‍ തന്നെ രണ്ടാമൂഴം എന്ന കഥ സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ട ആവശ്യമില്ലെന്നും ശശികല വ്യക്തമാക്കി.

1973 ലാണ് എം.ടി തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് തന്റെ കഥയായ പള്ളിവാളും കാല്‍ച്ചിലമ്പും നിര്‍മ്മാല്യം എന്ന പേരില്‍ സിനിമയാക്കി പുറത്തിറക്കിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു അന്ന് ആ സിനിമ ചെയ്തതെന്നും അതിലെ രംഗങ്ങളിലെല്ലാം പൂര്‍ണ്ണമായും താന്‍ തൃപ്തനായിരുന്നെന്നും എം.ടി പറഞ്ഞിരുന്നു. പ്രതീക്ഷകളെ ഒട്ടും തന്നെ തെറ്റിക്കാതെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തില്‍ വെളിച്ചപ്പാടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പി.ജെ ആന്റണിക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് മൊഴി മാറ്റി ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമിയുടെ ആദ്യ മൊഴി.

ഇതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു

ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഗംഗേശാനന്ദ സൗഹൃദത്തിലായത്. ഇതിന് അഡ്വാന്‍സ് നല്‍കാന്‍ എന്ന പേരിലാണ് ഇയാള്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയത്. സ്വാമിയെ അത്രയേറെ വിശ്വാസം ആയതിനാല്‍ വാങ്ങിയ സ്ഥലം പോലും കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി വാങ്ങാനുള്ള ബാക്കി പണം സംബന്ധിച്ച് സംസാരിക്കാനാണ് സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്.

RECENT POSTS
Copyright © . All rights reserved