Latest News

കുട്ടനാട് പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് രണ്ടുപേർ ആറ്റിലേക്ക് ചാടുന്നത് കണ്ടതായി പോലീസിനെ അറിയിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കാരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം.

മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവർക്കെതിരാണ് മെമ്മറി കാർ‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. 2018ല്‍ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.

പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. സംഭവത്തിൽ സംസ്ഥാന കമ്മറ്റിക്ക് യാതൊരു ബാധ്യതയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, കേസുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ​ഗോവിന്ദൻ പറഞ്ഞു.

പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.

സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്ന് മാറ്റണമെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആ​ഗ്രഹം മാത്രമാണെന്നും ​ഫാസിസം വന്നാൽ മാത്രമേ ഇതെല്ലാം നടക്കൂ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിലെ പുരാണസംവിധാനങ്ങളുടെ ഭാ​ഗമായുള്ള പേര് നൽകാനും ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിൽ ഇതൊന്നും വിലപ്പോവില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ ടി.ജി നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ​നന്ദകുമാറിനെ വിശ്വസിക്കാൻ പറ്റില്ല. എന്നാൽ, നന്ദകുമാറിനെ പോലെ ഒരാൾ പറയുന്നത് മുഴുവൻ തള്ളിക്കളയാനും കഴിയില്ല. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. അതിനാൽ വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം, ഗോവിന്ദൻ പറഞ്ഞു.

കാർ മേല്‍പാലത്തില്‍നിന്ന് താഴ്ചയിലേക്ക് വീണ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഉഡുപ്പി ജില്ലയിലെ കുന്താപുരം ബോബ്ബർയനക്കട്ടയിലായിരുന്നു അപകടം. മുനവ്വറായിരുന്നു കാര്‍ ഓടിച്ചത്. സമീറ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനവ്വര്‍ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്.

മഹാരാഷ്ട്ര സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ ദമ്പതികളുടെ മകൻ സഹലിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരിൽ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കി.

പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി. കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ . നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് തുറന്നാട് പോലീസ് അറസ്റ്റു ചെയ്തത്. തുറന്നാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ രണ്ടാഴ്ച മുൻപ് വിവാഗ വാഗ്ദാനം നല്കി കടത്തി ക്കൊണ്ടുപോയത്.

തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. പോക്സോ കേസിലും പ്രതിയാണ് അറസ്റ്റിലായ രഘു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി . എന്നാല്‍, പെൺകുട്ടിയുടെയും രഘുവിന്റെയും പക്കല്‍ മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.

സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അഞ്ചല്‍ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും കണ്ടെത്തി.

പൊലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ മൃഗീയ പീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു .

രണ്ട് തവണ വിവാഹിതനായ ഇയാള്‍ക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞമാസം 20 ന് ചാരുംമൂട്ടിലെ ബന്ധുവീട്ടില്‍ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാള്‍ നാടുവിട്ടത്. അയല്‍ സംസ്ഥാനത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് .

ചെങ്ങന്നൂർ ഡിവൈ എസ്പി കെ എൻ രാജേഷ് , നൂറനാട് സിഐ ഷൈജു ഇബ്രാഹിം, എസ്.ഐ അരുൺ കുമാർ, പോലീസുകാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള . മുഹമ്മദ് ഷെഫീക്ക്, പ്രവീൺ പി, അരുൺ ഭാസ്കർ. ബിനു രാജ് ആർ. പ്രസന്നകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച്‌ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പില്‍ മനോജ് കെ.ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും.

മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആല്‍വിൻ മരിച്ചു.

സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജിൽ വെച്ച് നടത്തപ്പെടുന്നു. ‘റമ്മി’ വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ടൂർണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് നടക്കുക. മത്സരങ്ങൾ രാവിലെ ഒമ്പത്‌ മണിക്ക് ആരംഭിക്കുന്നതാണ്.

ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസ് നൽകുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് ഇരുന്നൂറു പൗണ്ടും, മൂന്നാം സ്ഥാനക്കാർക്കു നൂറു പൗണ്ടും സമ്മാനങ്ങൾ ലഭിക്കും.

മത്സരത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

മനോജ് ജോൺ-07735285036,
ഹരിദാസ് തങ്കപ്പൻ- 07455009248

ബിനോയ് എം. ജെ.

മനുഷ്യൻ സദാ പൂർണ്ണത അന്വേഷിക്കുന്നു. വിവാഹം കഴിക്കാത്തയാൾ താൻ വിവാഹിതനാകുമ്പോൾ പൂർണ്ണനാകുമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ വിവാഹിതനാകുമ്പോൾ താനിതുവരെ അനുഭവിച്ചില്ലാത്ത പുതിയ പല പ്രശ്നങ്ങളും തന്റെ ജീവിതത്തിൽ പ്രവേശിക്കുന്നതായി അയാൾ കാണുന്നു. ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന സത്യം അയാൾ മനസ്സിലാക്കുന്നു. ദരിദ്രനാവട്ടെ സമ്പത്ത് വന്നു ചേരുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ സമ്പത്ത് കൈവരുമ്പോൾ കൂടെ അസ്വസ്ഥതകളും വന്നുചേരുന്നു. അപ്പോൾ അയാൾ ദാരിദ്ര്യത്തിന്റെ പഴയ ദിനങ്ങളെ കൊതിയോടെ അനുസ്മരിക്കുന്നു. ഇപ്രകാരം ജീവിത്തിലെ പലതരത്തിലുള്ള നിഷേധാത്മകമായ അനുഭവങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നുപോകുമ്പോൾ ‘പൂർണ്ണത’ എന്നൊന്നുണ്ടോ എന്ന ശക്തമായ സംശയം നമ്മെ വേട്ടയാടിത്തുടങ്ങുന്നു. പൂർണ്ണതയുണ്ടെങ്കിൽ അതെവിടെയാണ് കിടക്കുന്നത്? അതിനെ നാം പല ജന്മാന്തരങ്ങളിലൂടെ പരതിയിട്ടും കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ഇനി പൂർണ്ണതയില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്?

ചെറുപ്പം മുതലേ നാം പുറത്തേക്ക് നോക്കുവാൻ പഠിക്കുകയും ശീലിക്കുകയും ചെയ്തുപോരുന്നു. ഈ കാണുന്ന ശരീരവും ബാഹ്യപ്രപഞ്ചവും മാത്രമേ സത്യമായുള്ളൂ എന്ന് ഭൗതികവാദത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ചിന്താപദ്ധതി നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ ജീവിതത്തിന്റെ അർത്ഥവും ജീവിതത്തിന്റെ പൂർണ്ണതയും മറ്റും നാം ബാഹ്യലോകത്തിൽ തന്നെ അന്വേഷിക്കുന്നു. അതുകൊണ്ടാണ് വിവാഹത്തിനും, വിദ്യാഭ്യാസത്തിനും, പണത്തിനും മറ്റും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുമെന്ന് നാം കരുതുന്നത്.മരണത്തിന് അപ്പുറം ഒരു ജീവിതമില്ലെന്ന് ശാസ്ത്രം പറയുമ്പോഴും പൂർണ്ണരാകുവാനുള്ള അടക്കാനാവാത്ത ആഗ്രഹം മരണത്തിനപ്പുറവും ഒരു ജീവിതത്തെ സൃഷ്ടിക്കുവാനും അവിടെ പൂർണ്ണതയെ പ്രതിഷ്ഠിക്കുവാനും മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ അന്വേഷണവും, പ്രയത്നങ്ങളും, ജീവിതം തന്നെയും പൂർണ്ണതയെ ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. എന്നാൽ ഈ ദിശയിൽ അവന് അടിക്കടി ഉണ്ടാകുന്ന പരാജയങ്ങൾ അങ്ങനെ ഒരു സങ്ഗതിയുടെ അസ്ഥിത്വത്തെപോലും ചോദ്യം ചെയ്യുവാനും പിടിച്ചു കുലുക്കുവാനും പോന്നവയാണ്. ഈ വ്യർത്ഥതയിൽ നിന്നുമാണ് ആധുനിക മനുഷ്യന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ജന്മമെടുക്കുന്നത്.

പൂർണ്ണതയിൽ എത്തുന്നതിൽ മനുഷ്യൻ സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിക്കുകയും എന്നാൽ അതിൽ പരാജയപ്പെട്ടു വരികയും ചെയ്യുന്നു . അതിനാൽ തന്നെ മരണം അവന് എന്നും ഒരു പേടിസ്വപ്നമാണ്. മരിക്കുന്നതിന് മുമ്പേ പൂർണ്ണതയിൽ എത്തണം. അപ്പോൾ മരണം തന്നെ അവിടെ നിന്നും തിരോഭവിക്കുമെന്നും അവനറിയാം. ഇപ്രകാരം മരണത്തെ ഒഴിവാക്കികൊണ്ട് പൂർണ്ണനാകുവാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന്റെ അവിഭാജ്യഭാഗമായ ആ സത്തയെ – മരണത്തെ – അവൻ തള്ളിക്കളയുകയും അത് പൂർണ്ണതയിൽ എത്തുന്നതിൽ നിന്നും അവനെ തടയുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത ആശയക്കുഴപ്പം തന്നെയാണ്. വാസ്തവത്തിൽ ജീവിതത്തിന്റെ പൂർണ്ണത മരണത്തിലാണ് കിടക്കുന്നത്. രാവും പകലും ചേർന്ന് ഒരു ദിവസം ഉണ്ടാകുന്നതുപോലെ ജീവിതവും മരണവും കൂടിച്ചേരുമ്പോഴാണ് മനുഷ്യന്റെ അസ്ഥിത്വം പൂർണ്ണമാകുന്നത്. അല്ലെങ്കിൽ മരണത്തെ സ്വന്തം അസ്ഥിത്വത്തിൽ നിന്നും തള്ളിക്കളയുന്നതുകൊണ്ടാണ് അവന്റെ അസ്ഥിത്വം അപൂർണ്ണമായി തുടരുന്നത്. മരണം ഒരു പച്ചയായ യാഥാർഥ്യമായി മുന്നിൽ കിടക്കുമ്പോഴും മനുഷ്യൻ അതിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുമ്പോൾ മരണം അവിടെനിന്നും തിരോഭവിക്കുകയില്ലെന്ന് മാത്രമല്ല, അത് ഒരു ഭൂതത്തെപോലെ നമ്മെ സദാ വേട്ടയാടുകയും ചെയ്യും. മരണത്തോടുള്ള ഈ ഭയവും വിരക്തിയും നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുകയും നാം പൂർണ്ണതയിൽ നിന്നും തെറിക്കുകയും ചെയ്യുന്നു.

ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ ലളിതമാണ്. പൂർണ്ണനാവുക എന്നത് നാം കരുതുന്നതുപോലെ അത്ര സങ്കീർണ്ണമായതോ അസാധ്യമായതോ ആയ കാര്യവുമല്ല. നാമെന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിക്കുന്നുവോ അതിലേക്ക് തന്നെ ഓടിയടുക്കുവിൻ! നാം എന്തിനെ വെറുക്കുന്നുവോ അതിനെ തന്നെ സ്നേഹിച്ചു തുടങ്ങുവിൻ! അതെ! മരണത്തെ ആസ്വദിച്ചു തുടങ്ങുവിൻ! അപ്പോൾ ജീവിതത്തെ പോലെ മരണവും നമ്മുടെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്ന് നാമറിയുകയും നാം സാവധാനം പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു. അവിടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം തിരോഭവിക്കുകയും നാം ഈശ്വരസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ജീവിതത്തിന്റെ തന്നെ ആവശ്യമില്ല. ജീവിതം ഇല്ലാത്തിടത്ത് മരണവും ഇല്ല.

നാം ചെറുപ്പം മുതലേ തെറ്റായ കാര്യങ്ങൾ പഠിച്ചു വരുന്നു. അൽപനേരത്തേക്ക് ഏകാന്തതയിലേക്ക് ഒന്ന് പിൻവാങ്ങിയാൽ അത് അനാരോഗ്യകരമാണെന്ന് സമൂഹം പറയുന്നു. അൽപനേരത്തേക്ക് ഏകാന്തതയിൽ ഇരിക്കുവാൻ ഭയപ്പെടുന്നവൻ എങ്ങനെയാണ് മരണത്തെ ആസ്വദിക്കുക? മരണമാവട്ടെ അനന്തമായ ഏകാന്തതയും. സമൂഹത്തെ അള്ളിപ്പിടിച്ചാൽ മരിക്കുകയില്ലെന്ന തെറ്റായതും വികലമായതുമായ ഒരു തത്വം നാമറിയാതെ നമ്മുടെ മനസ്സിൽ ചേക്കറുന്നു. അതുകൊണ്ടാണ് നാം സമൂഹത്തിന്റെ പിറകേ ഈ ഓടുന്നത്. സമൂഹത്തിന് നമ്മെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയില്ല. കഴിയുമെന്ന് അത് വ്യാജം പറയുകയാണ്. ശരിക്കും മരണം അടുത്തുവരുമ്പോഴേക്കും സമൂഹം നമ്മെ കയ്യൊഴിയുകയും ചെയ്യും. അതിനാൽ സമൂഹത്താൽ കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.

നിങ്ങളെ രക്ഷിക്കുവാൻ സമൂഹത്തിന് ആവില്ലെങ്കിലും നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക് കഴിയും. ആ കഴിവിനെ ഉണർത്തിയെടുക്കുവിൻ! മരണത്തെ ആവോളം മനസ്സിൽ ധ്യാനിക്കുവിൻ! അതിനെ ആസ്വദിക്കുവാൻ പഠിക്കുവിൻ! ഇപ്രകാരം പടിപടിയായി മരണത്തിലേക്ക് ചുവടുവയ്ക്കുവാനുള്ള മന:ക്കരുത്ത് നിങ്ങൾ സമ്പാദിക്കുന്നു. മാനസികമായി നിങ്ങൾക്ക് മരണത്തിലൂടെ കടന്നുപോകുവാൻ കഴിയും. അതിനെ ‘സമാധി’ എന്നാണ് പറയുക. അവിടെ മരണം അനന്തദു:ഖമല്ല, മറിച്ച് അനന്താനന്ദമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

തമിഴ്നാട്ടിലെ കടലൂരില്‍ അൻപുമണി രാംദോസിന്റെ പട്ടാളി മക്കള്‍ കച്ചി സ്ഥാനാർത്ഥിയുടെ വിജയം പ്രവചിച്ച രണ്ട് വഴിയോര ഭാവി പ്രവചനക്കാരും അവരുടെ തത്തകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കടലൂരിലെ പി .എം.കെ. സ്ഥാനാർത്ഥിയും സംവിധായകനുമായ തങ്കർ ബച്ചന്റെ വിജയം പ്രവചിച്ചതിന് പിന്നാലെയാണ് കൈനോട്ടക്കാരായ സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം അറസ്റ്റുചെയ്തത്.  തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.

പ്രചാരണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രവചിക്കാൻ തങ്കർ ബച്ചൻ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടർന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളിലൊന്നിനെക്കൊണ്ട് സഹോദരങ്ങളില്‍ ഒരാള്‍ ചീട്ട്എടുപ്പിച്ചു. ഇതില്‍ വിജയം സൂചിപ്പിക്കുന്ന ചീട്ട് ലഭിച്ചതിന് പിന്നാലെ തങ്കർ ബച്ചൻ തത്തയ്ക്ക് പഴം നല്കുന്നത് അടക്കമുള്ള വീഡിയോ പ്രചരിച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം കൈനോട്ടക്കാരായ സഹോദരങ്ങളുടെ രണ്ട് കൂടുകളിലുള്ള നാല് തത്തകളെ വനം വകുപ്പ് കണ്ടു കെട്ടി. സഹോദരങ്ങളെ പിന്നീട് താക്കീതു നൽകി വിട്ടയച്ചു. ബി ജെ പിയുമായി സഖ്യം ചേർന്നാണ്പിഎംകെ തമിഴ്നാട്ടിൽ മത്സരിക്കുന്നത്. വനം വകുപ്പിന്റെ നടപടിയെപിഎംകെ പ്രസിഡന്റ് അൻപു മണി രാംദാ. രാംദാസ് വിമർശിച്ചു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു.

2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കും നിയമവിരുദ്ധമായി മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തി.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാറിൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

RECENT POSTS
Copyright © . All rights reserved