Latest News

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ചട്ടപ്രകാരം ഒരാള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.

നീലഗിരി: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായ സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദൂരുഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് പൊലീസ് ഇക്കാര്യം അറിയിക്കുന്നത്. പ്രാഥമികമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കുറിപ്പ്. ശനിയാഴ്ച രാവിലെയാണ് സയന്‍ സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടി ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. സയന്‍ ഗുരുതരപരിക്കുകളോടെ ചികില്‍സയിലാണ്.

എന്നാല്‍ സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തില്‍ കണ്ട മുറിവുകളെ പറ്റി പൊലീസ് വിശദീകരണം നല്‍കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. മരണത്തില്‍ ദൂരുഹതയുണ്ടെന്നായിരുന്നു പാലക്കാട് പൊലീസിന്റെ നിലപാട്.

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒന്നും രണ്ടും പ്രതികള്‍ അടുത്തടുത്ത ദിവസങ്ങളിലായി അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് ആത്തൂരില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഒന്നാം പ്രതി കനകരാജ് മരിക്കുകയും, ശനിയാഴ്ച പുലര്‍ച്ചെ കണ്ണാടിയില്‍ നടന്ന അപകടത്തില്‍ രണ്ടാം പ്രതി സയന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്.

 

അപകടത്തില്‍ തകര്‍ന്ന കാര്‍

വെള്ളിയാഴ്ച പുലര്‍ച്ചെ 5.40നാണ് സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. വിനുപ്രിയയും നീതുവും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ ഇരുവരുടെയും കഴുത്തില്‍ ആഴത്തിലുളള മുറിവ് കണ്ടെത്തിയിരുന്നു. ഇതാണ് അപകടത്തിനു മുമ്പ് തന്നെ ഇവര്‍ കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്. കാറില്‍ നടത്തിയ പരിശോധനയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് രക്തക്കറ കണ്ടെത്താനായത്. ഇതും സംശയം ബലപ്പെടുത്തിയിരുന്നു.

അതേസമയം, കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സയനെ ചോദ്യം ചെയ്യാന്‍ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിലും തുടര്‍ന്നുണ്ടായ ദുരൂഹമരണങ്ങളിലും വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. ജയലളിതയുടെ മരണശേഷം ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് എസ്റ്റേറ്റും ബംഗ്ലാവും. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തമാക്കാനായി നടന്ന ഗൂഢാലോചനയാണെന്നും പൊലീസ് സംശയിക്കുന്നു. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തില്‍ മരിച്ചതിലും ദുരൂഹത തുടരുകയാണ്.

ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി. 12,000 കിലോമീറ്ററാണ് ഈ തീവണ്ടി സഞ്ചരിച്ചത്. ദൈര്‍ഘ്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ റെയില്‍ പാതയാണിത്.

പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വാണിജ്യബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണു ചൈന ഈ റെയില്‍ പാത നിര്‍മ്മിച്ചത്. ഇതിനായി  2013ൽ  ‘ഒരു ബെല്‍റ്റ്, ഒരു റോഡ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദശലക്ഷക്കണക്കിനു ഡോളറാണു റെയില്‍ പാത നിര്‍മ്മിക്കാന്‍ ചെലവായത്.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ഏപ്രില്‍ 10 നാണ് തീവണ്ടി യാത്ര ആരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഇരുപത് ദിവസങ്ങള്‍ സഞ്ചരിച്ചാണ് തീവണ്ടി യിവൂയില്‍ എത്തിയത്. ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രമായ സേജിയാങിലാണ് യിവൂ.

റഷ്യയുടെ ട്രാന്‌സ്-സൈബീരിയന്‍ റെയില്‍വേയ്ക്കു സമാനമാണ് ചൈനയുടെ ഈ പുതിയ പാത. ഏറ്റവും നീളം കൂടിയ റെയില്‍ പാതയായ ചൈന-മാഡ്രിഡ് ലിങ്കിനേക്കാള്‍ 1000 കിലോമീറ്റര്‍ കുറവാണ് ഈ പാതയ്ക്ക്.

ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ വഴി ബന്ധിപ്പിക്കുന്ന പതിനഞ്ചാമത്തെ  നഗരമാണ് ലണ്ടന്‍. തീവണ്ടിയിലാകുമ്പോള്‍ കപ്പലിനേക്കാള്‍ 30 ദിവസം മുൻപ് ചരക്കെത്തിക്കാൻ സാധിക്കും. അതിനാൽ വിമാനം, കപ്പല്‍ എന്നിവ വഴിയുള്ള ചരക്കുനീക്കത്തേക്കാള്‍ ലാഭകരമാണു റെയില്‍ മാര്‍ഗം എന്നാണു ചൈന പറയുന്നത്. എന്നാൽ  ഈസ്റ്റ് വിന്‍ഡ് എന്നു പേരിട്ടിട്ടുള്ള ഈ തീവണ്ടിയില്‍ കയറ്റാവുന്ന ഭാരം കുറവാണ്. 88 ഷിപ്പിംഗ് കണ്ടെയ്‌നര്‍ മാത്രമേ കൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. കാര്‍ഗോ ഷിപ്പിലാണെങ്കില്‍ 10, 000 മുതല്‍ 20, 000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാം.

ചെന്നൈ: പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് മേല്‍ ഹിന്ദി  അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷയെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സിനിമകള്‍ക്ക് ഹിന്ദി സബ്‌ടൈറ്റില്‍ കൊടുക്കുകയോ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്നും എൻഎഫ്ഡിസിക്ക് എല്ലാ സിനിമകളുടേയും തിരക്കഥ ഹിന്ദിയിൽ നൽകണമെന്നുമുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ വിമര്‍ശവുമായി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയത്.

എല്ലാ പ്രാദേശിക ഭാഷകള്‍ക്കും അതിന്റേതായ ബഹുമാനം നല്‍കണം. അവയ്ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് പോറലേല്‍പ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത് . ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്ററി സമമതിയുടെ റിപ്പോർട്ടിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി (സി.ബി.എസ്.ഇ) സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് പ്രാദേശിക ഭാഷാ സിനിമകള്‍ക്കുള്ളിലും ഹിന്ദി സബ്‌ടൈറ്റില്‍ എന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നത്.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരന്‍ കിം ജോംഗ് നാമിന്റെ മരണത്തിന് കാരണമായ വിഎക്‌സ് തങ്ങളുടെ ലാബില്‍ തന്നെ പരീക്ഷിച്ചതാണെന്ന് കൊറിയന്‍ പ്രതിരോധമന്ത്രാലയം.മരുന്ന് അനേകം മൃഗങ്ങളില്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നും പരീക്ഷണത്തിന്റെ ഭാഗമായി അനേകം ഗിനിപ്പന്നികളെ ഈ മരുന്ന് പൂശി കൊലപ്പെടുത്തിയെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മനുഷ്യനില്‍ പരിശോധന നടത്താന്‍ വേണ്ടി നാമിനെ സാമ്പിളാക്കി മാറ്റിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

മാസങ്ങള്‍ക്ക് മുമ്പാണ് മലേഷ്യന്‍ വിമാനത്താവളത്തില്‍ വെച്ച് രണ്ടു യുവതികള്‍ കിം ജോംഗ് നാമിന്റെ മുഖത്ത് മാരകായുധം ലേപനം ചെയ്യുകയും ഉടന്‍ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ലോകത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അര്‍ദ്ധ സഹോദരനും ക്രൂരതയുടെ പര്യായവുമായ കിം ജോംഗ് ഉന്‍ ആണെന്ന് സംശയവും പുറത്തുവന്നിരുന്നു. ഈ മരുന്ന് തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈ മരുന്നു പരീക്ഷണത്തിന് കിം നാം അറിയാതെ തെരഞ്ഞെടുക്കപ്പെട്ടതാണെന്ന സംശയവും ബലപ്പെട്ടു.

ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മാരകമായ രാസായുധമാണ് വിഎക്‌സ് എന്നും സാലിസ്ബറിക്ക് സമീപത്തെ പോര്‍ട്ടണ്‍ ഡൗണിലെ ലാബില്‍ ഇതിനായി അനേകം മൃഗങ്ങളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നെന്നും വടക്കന്‍ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിന്റെ ഫലം സംബന്ധിച്ച പരീക്ഷണത്തിന്റെ ഭാഗമായി 54 ഗിനിപ്പന്നികളെയാണ് കൊലപ്പെടുത്തിയത്. കൂട്ടക്കുരുതിക്കുള്ള ഉപകരണങ്ങളിലാണ് യുഎന്‍ ഇതിനെ ഉള്‍പ്പെടുത്തിയത്. 2015 ല്‍ തന്നെ 29 ഗിനിപ്പന്നികളെ പരീക്ഷണം നടത്തി. 2016 ല്‍ മറ്റൊരു 25 എണ്ണത്തിനെയും കൊന്നു. ഗുണനിലവാര പരിശോധനയില്‍ തന്നെ 12 എണ്ണവും ഇത് ജീവജാലങ്ങളില്‍ എന്ത് വ്യതിയാനമാണ് സൃഷ്ടിക്കുന്നതെന്നും എങ്ങിനെ പ്രവര്‍ത്തിക്കുമെന്നും അറിയാനുള്ള പഠനങ്ങളിലാണ് മറ്റുള്ളവ കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൃഗങ്ങളില്‍ ആദ്യം രാസായുധം പ്രയോഗിക്കും. പിന്നീട് ഇവയില്‍ ചത്തവയെ എടുത്ത് അവയുടെ രക്തം ടിഷ്യൂ സാമ്പിളുകള്‍ എന്നിവ വേറെ പരിശോധന നടത്തി ശാരീരിക വ്യതിയാനങ്ങള്‍ നിരീക്ഷിച്ചു. ഈ വര്‍ഷം ആദ്യം ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വടക്കന്‍ കൊറിയയിലേക്ക് പോകാന്‍ കാത്തിരുന്ന കിം ജോംഗ് നാമില്‍ പരീക്ഷിച്ചതോടെയാണ് ഈ ആയുധം ലോകത്തിന്റെ ശ്രദ്ധയില്‍ വന്നത്. രണ്ടു സ്ത്രീകളായ കൊലപാതകികള്‍ അടുത്തേക്ക് വന്ന് നാമിന്റെ മുഖത്ത് രാസായുധം പ്രയോഗിക്കുകയായിരുന്നു. ലേപനത്തിന്റെ രൂപത്തിലേക്ക് ഇത് വികസിപ്പിച്ച് എടുത്തത് രാജ്യാന്തര പരീക്ഷണശാലയില്‍ വെച്ചാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ലേപനം ചെയ്യപ്പെടുന്നയാളുടെ ഞരമ്പുകളെ തളര്‍ത്തുകയും അവയുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നതാണ് ഈ രാസായുധത്തിന്റെ രീതി. ശരീരം മുഴുവന്‍ വലിഞ്ഞു മുറുകുകയും ശ്വാസം കഴിക്കാന്‍ പോലും വയ്യാതാകുകയും ചെയ്യും.

ഒരാളെ കൊല്ലാന്‍ മരുന്നിന്റെ വെറും 10 മില്ലി മതിയാകും. 15 മിനിറ്റ് കൊണ്ട് എല്ലാം കഴിയും. ക്വാലലമ്പൂര്‍ വിമാനത്താവളത്തില ഇരിക്കുമ്പോള്‍ രണ്ടു സ്ത്രീകള്‍ അടുത്തെത്തി കിം നാമിന്റെ മുഖത്ത് രാസായുധം തേയ്ക്കുകയും ഏതാനും മിനിറ്റിനുള്ളില്‍ അദ്ദേഹം മരണമടയുകയും ആയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു സുന്ദരികള്‍ക്ക് വധശിക്ഷ നല്‍കുമെന്നാണ് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം ആണ് ബിരിയാണി .ബിരിയാണിയുടെ മണം കേട്ടാല്‍ തന്നെ നാവില്‍ കപ്പല്‍ ഓടും. പക്ഷെ ഇതൊന്നും യു കെയില്‍ പറ്റില്ല. ബിരിയാണി മണം പരക്കുന്നത് മറ്റുള്ളവര്‍ക്ക്  ശല്യം ആയെന്നു കാണിച്ചു  ഹോട്ടലുടമകളായ ഇന്ത്യൻ ദമ്പതിമാർക്ക്​ യു.കെ കോടതി പിഴയിട്ടു.

അയൽ വാസികളുടെ പരാതിയെ തുടർന്നാണ്​ പിഴ ഇൗടാക്കിയത്​. ലണ്ടനിലെ ഖുശി ഇന്ത്യൻ ബുഫേ റസ്​റ്റോറൻറ്​ ഉടമകളായ ഷബാനക്കും മുഹമ്മദ്​ ഖുശിക്കുമാണ്​ പിഴ ശിക്ഷ ലഭിച്ചത്​. പഞ്ചാബി ഭക്ഷണങ്ങളാണ്​ ഇവിടെ ഉണ്ടാക്കുന്നത്​. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്​റ്റോറൻറിൽ നിന്ന്​ ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ്​ പരാതി. മസാലകൾ ചേർന്ന വായു  വസ്​ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടയ്ക്കിടെ വസ്​ത്രങ്ങൾ കഴുകേണ്ട അവസ്​ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു.

റസ്​റ്റോറൻറിന്​ ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ്​ ഇങ്ങനെ സംഭവിച്ചതെന്ന്​ കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്​ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട്​ വീതമാണ്​ പിഴയടക്കേണ്ടത്​.എന്നാൽ മുമ്പ്​ പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്​റസ്​റ്റോറൻറ്​ പ്രവർത്തിക്കുന്നത്​. അതിനാൽ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതു​കൊണ്ടാണ് ​ഫിൽട്ടറുകൾ വേണ്ടതിനെ കുറിച്ച്​ ഇവർ അറിയാതിരുന്നതെന്ന്​ ഹോട്ടലുടമകൾക്ക്​വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഏഷ്യൻ റെസ്​റ്റോറൻറുകൾക്ക്​ അടുക്കള തയാറാക്കി നൽകുന്ന കമ്പനിയാണ്​ ഇൗ കടക്കും അടുക്കള ശരിയാക്കിയത്​. അതിനാൽ ശരിയായ രീതിയിലാണ്​ ഇവ പ്രവർത്തിക്കുന്നതെന്ന്​ കരുതിയതായും ഉടമകൾക്ക്​ വേണ്ടി വക്കീൽ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങൾക്ക്​ പ്രശ്​നമുണ്ടാക്കുന്നില്ലെന്ന്​ പ്രദേശത്തെ മറ്റു ചില ബിസിനസുകാർ ജഡ്​ജിയെ അറിയിച്ചിരുന്നു.

എന്നാൽ നല്ല അയൽക്കാരാകാനാണ്​ തങ്ങൾ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേർ  തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേർക്കും കറികളുടെ മണംകൊണ്ട്​ ബുദ്ധിമുട്ട്​ ഉണ്ടാകുന്നില്ല. റെസ്​റ്റോറൻറിൽ കയറുന്നതുവരെ അവർ ഇത്തരം ഗന്ധങ്ങൾ അറിയുന്നുപോലുമില്ലെന്നും  ഷബാന പറഞ്ഞു.

കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മോഷണം നാടകമാണെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ടവർക്ക് പാലക്കാടും സേലത്തും നടന്ന വാഹനാപകടങ്ങളിലും ദുരൂഹത തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ‘മന്നാർഗുഡി മാഫിയ’ പ്രമുഖനായ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനിലേക്ക് നീങ്ങുന്നു എന്നാണ് സൂചന .

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പാലക്കാട് അപകടത്തിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ  ഭാര്യയും മകളും അപകടത്തിന് മുൻപേ കൊല്ലപ്പെട്ടതായി സംശയം ഉയരുന്നു. ഇരുവരുടെയും മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് ഇത്തരം ഒരു സംശയമുയരാൻ കാരണം. കേരളത്തിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യം നടത്താനായി നിയോഗിച്ച കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതും ദുരൂഹമാണ്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കാനായി കനകരാജിന് നിർദേശം നൽകിയത് ആരെന്നു പറയാൻ കനകരാജിന് മാത്രമേ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കനകരാജിന്റെ മരണവും ദുരൂഹമാവുന്നത്.

ശശികലയുടെ ബന്ധുവും ‘മന്നാർഗുഡി മാഫിയയിലെ’ പ്രമുഖനുമായ ടി ടി വി ദിനകരനിലേക്കാണ് തമിഴ്‌നാട് പോലീസിന്റെ അന്വേഷണം നീളുന്നത്. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനായി നടത്തിയ നാടകമാണ് കോടനാട് എസ്റ്റേറ്റിൽ നടന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനു പിന്നിൽ മന്നാർഗുഡി മാഫിയയുടെ കരങ്ങളുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ശശികല വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ചു എന്ന പരാതിയിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ദിനകരൻ.

വിവാഹശേഷം ഒരുമിച്ചൊരു വേദിയില്‍ ചുവടുവെച്ച് ദിലീപും കാവ്യയും. അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ദിലീപ് ഷോ 2017 ന്റെ വേദിയിലായിരുന്നു വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ചെത്തിയത്. ദിലീപിന്റെ തന്നെ കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ‘മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി ഇരുവരും ചുവടുവെച്ചത്. ഗാനം ആലപിച്ച് വേദിയില്‍ നാദിര്‍ഷയും ഉണ്ടായിരുന്നു. പിന്നീട് ഇരുവരുടേയും കപ്പിള്‍ഡാന്‍സും ഉണ്ടായിരുന്നു.ഷോയുടെ ആദ്യ അവതരണം ടെക്‌സാസിലെ ഓസ്റ്റിനില്‍ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്.

Dileep Show 2017

വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ച് എത്തുന്ന ഷോ എന്ന പ്രത്യേകതയോടെയാണ് ദിലീപ് ഷോ 2017 കാണികള്‍ക്ക് മുന്നില്‍ എത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ഷോയില്‍ വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും.

https://www.facebook.com/DileepShow2017USA/videos/1888628448047124/

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ബാഹുബലി കാണാത്തവരും കണ്ടവരും ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. പക്ഷെ, മലയാള സിനിമാനടന്‍ സലിംകുമാര്‍ ബാഹുബലിയില്‍ വേഷമിട്ടിട്ടില്ലെങ്കിലും എന്തിനായിരുന്നു കൊന്നത് എന്ന് അറിയാവുന്ന ആളാണ്.യാതൊരു മടിയുമില്ലാതെ സലിംകുമാര്‍ ഈ രഹസ്യം വെളിപ്പെടുത്തി.

യുദ്ധത്തിൽ രാജ്യവും സൈന്യം ഒക്കെ നഷ്ടപ്പെട്ടപ്പോൾ തോൽവിയടഞ്ഞു നിരാശനായി ഇരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു മോനെ ബാഹു, ഇനി നമ്മളെന്തു ചെയ്യും… അപ്പോൾ ബാഹുബലി പറഞ്ഞു എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന്. ഇതോടെ ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു. ഇതാണ് സത്യത്തിൽ സംഭവിച്ചത്. കെ.എസ്.യു ക്യാമ്പിലായിരുന്നു സലിംകുമാറിന്റെ വെളിപ്പെടുത്തല്‍.വീഡിയോ കാണാം:

https://www.facebook.com/cybercongress/videos/772822632874666/

അങ്ങനെ ഗോസ്സിപ്പുകള്‍ക്ക് വിരാമം. വിവാഹശേഷം കാവ്യയെ പൊതുവേദിയിലേക്ക് ദിലീപ് കൊണ്ട് വരുന്നില്ല എന്ന പരാതി തീര്‍ന്നു  .വിവാഹ ശേഷം കാവ്യ ആദ്യമായി വേദിയില്‍ എത്തുക ദിലീപ് ഷോ 2017 ലൂടെ ആയിരിക്കും എന്ന വാര്‍ത്ത‍ ഇതിനോടകം വന്നതാണ്.എന്നാല്‍ ആ വാര്‍ത്ത‍ ഇതാ സത്യമായിരിക്കുന്നു .

അമേരിക്കയില്‍ നടക്കുന്ന ഷോയിലൂടെ കാവ്യ അങ്ങനെ വീണ്ടും ചിലങ്ക അണിഞ്ഞു നൃത്തമാടി ..അതും ദിലീപിന്റെ സിനിമയിലെ പാട്ടിനു ചുവടുവെച്ചു കൊണ്ട് .ദിലീപ് അഭിനയിച്ച കാര്യസ്ഥന്‍ എന്ന സിനിമയിലെ ഒരു അടിപൊളി പാട്ടിനൊപ്പം ആണ് കാവ്യ ഡാന്‍സ് കളിക്കുന്നത് .നാദിര്‍ഷ ആണ് പാട്ട് പാടുന്നത് .നാദിര്‍ഷ പാടുന്നതും കാവ്യയും സംഘവും അതിന് ചുവട് വയ്ക്കുന്നതുമാണ് ലൈവ് വീഡിയോയിലൂടെ പുറത്തു വന്നിരിക്കുന്നത് . മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയാണ്.

 

RECENT POSTS
Copyright © . All rights reserved