സ്വാമിയെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. സ്വാമിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പാലിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി. സ്വാമി ഇപ്പോള്‍ ആരുടെ കസ്റ്റഡിയില്‍ ആണെന്നും കോടതി അന്വേഷിച്ചു.
ജയില്‍ അധികൃതരുടെ കസ്റ്റഡിയില്‍ ആണെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ എന്നാല്‍ രേഖകള്‍ പ്രകാരം സ്വാമി പോലീസ് കസ്റ്റഡിയില്‍ ആണെന്നത് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചു. വിശദീകരണം തേടിയശേഷം തുടര്‍ നടപടി സ്വീകരിക്കും.
പ്രായപൂര്‍ത്തിയാകാത്ത നാള്‍ മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.







