ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്. കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം. പിന്നെ ഗോളടിക്കാനൊരുങ്ങുന്ന മേഘ്നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ഭാവാഭിനയം. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം. ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്.
ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ ഏതറ്റം വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്. വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു എന്നും സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല എന്നും കമന്റുകള്‍ വന്നിരിക്കുന്നു.
ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 183 ലൈക്കുകളും 10,753 ഡിസ് ലൈക്കുകളുമിട്ട് കാണികള്‍ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന് മുമ്പ് ഇത്രയധികം ആളുകള്‍ ലൈക്കും ഡിസ് ലൈക്കുമിട്ട് പ്രോത്സാഹിപ്പിച്ചത് പേളിയുടേയും ജിപിയുടേയും തേങ്ങാക്കുല മാങ്ങാത്തൊലി എന്ന ഗാനത്തിനാണ്. ഒട്ടനവധി ആളുകള്‍ ആശംസകള്‍ അയച്ചതിനേത്തുടര്‍ന്ന് പേളിയും ജിപിയും ഗാനം ചിത്രീകരിച്ച സാഹചര്യത്തേപ്പറ്റി തുറന്ന് പറയുകയും തുടര്‍ന്ന് കാണികള്‍ ആശംസകളറിയിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. നേരത്തെ അരുവിക്കര ഉപ തെഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ മേഘ്ന അവിടെയും അഭിപ്രായപ്രകടനം നടത്തി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോം. പ്രണയദിനത്തിലാണ് വിവാഹം ഉറപ്പിക്കല്‍ നടന്നതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല എന്നതാണ് സത്യം . വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിവരുടേത്. ഒരു സ്വകാര്യ കമ്പനി സി.ഇ.ഒയായ ഡോണ്‍ ഉറപ്പിക്കല്‍ ചടങ്ങിന് എത്തിയതുതന്നെ തന്റെ പ്രിയതമയ്ക്കായി വാലന്റൈന്‍ ഗിഫ്റ്റുകളുമായിട്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് തൃശൂര്‍ സ്വദേശിയായ ഡോണും വരുന്നത്. അതുകൊണ്ടുതന്നെ അങ്ങനെയൊരു കുടുംബത്തില്‍ മരുമകളായി പോകുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് മേഘ്ന പറയുന്നത്. മേഘ്നയും ഡിമ്പിളും ബാലതാരങ്ങളായാണ് അഭിനയരംഗത്തെത്തിയത്. രണ്ടുപേരും സീരിയലില്‍ സജീവ സാന്നിധ്യമാണ്.
അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്ബിഎയിലെ ജീവനക്കാരി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം ചെയ്തു. എഫ്ബിഐയുടെ പരിഭാഷകയായ ഡാനിയേല ഗ്രീനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ കുസ്‌പെർട്ടിനെ വിവാഹം ചെയ്തത്. അബു തൽഹ അൽ-അൽമാനിയെന്നാണ് കുസ്‌പെർട്ട് ഭീകരർക്കിടയിൽ അറിയപ്പെടുന്നത്.
2011ലാണ് ജർമൻ വംശജയായ ഡാനിയേല എഫ്ബിഐയിൽ പരിഭാഷകയായി ജോലി ആരംഭിച്ചത്. കുസ്‌പെർട്ടിനെ കുറിച്ച് അന്വേഷിക്കുന്ന ചുമതല എഫ്ബിഐയിൽനിന്ന് ഡാനിയേലയ്ക്ക് ലഭിച്ചതോടെയാണ് എല്ലാം മാറി മറിയുന്നത്. 2014 ജൂൺ 11ന് കുടുംബത്തെ കാണാനെന്ന വ്യാജേന ഇസ്താംബൂളിലെത്തിയ ഡാനിയേല കുസ്‌പെർട്ടിനെ കണ്ടെത്തി വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം കുറ്റബോധത്തെ തുടർന്ന ഡാനിയേല സിറിയയിൽനിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ തിരിച്ചെത്തി. തുടർന്ന് ഡാനിയേലയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം കഠിന തടവിന് ഡാനിയേല ശിക്ഷിക്കപ്പെട്ടു. ഐഎസുമായി എന്തെങ്കിലും തരത്തിൽ ബന്ധം നിലനിർത്തുന്നവർക്ക് കഠിന ശിക്ഷയാണ് അമേരിക്കൻ കോടതി നൽകാറുള്ളത്. എന്നാൽ അന്വേഷണത്തോട് സഹകരിച്ചതിനാൽ ഡാനിയേലയ്ക്ക് ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ബംഗളൂരു നഗരത്തില്‍ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗര്‍ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബംഗളൂരു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജഗോപാല്‍നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നില്‍വച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാര്‍ ഡ്രൈവര്‍മാര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടി പരാതി നല്‍കിയിട്ടുണ്ട്. സതീഷ്, പ്രവീണ്‍ എന്നീ കാര്‍ ഡ്രൈവര്‍മാരാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ദിവസവും സമാനസംഭവം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30കാരിയായ പ്രൊഫഷനല്‍ ഗായികയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഓല ടാക്‌സി ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഗായികയുടെ പരാതി.
സോഷ്യല്‍ മീഡിയ വഴി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈമാറുന്ന യുവതികളോട് ഉപദേശവുമായി കേരള സൈബര്‍ വാരിയേഴ്‌സ്. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് നിങ്ങള്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതൊന്നു ഓര്‍മിപ്പിക്കുക ആണ്. ഉപദേശം ഇഷ്ടം അല്ലെന്നു അറിയാം. എന്നാലും ഒന്ന് വായിക്കുക എന്ന മുഖവുരയോടെയാണ് ഫേസ്ബുക്ക് സന്ദേശം.
നിങ്ങള്‍ സ്‌നേഹിക്കുന്നതിനോ എന്ത് സംസാരിക്കുന്നതിനോ ആരും എതിരല്ല. പക്ഷെ ആ സംസാരം അതിര് കടക്കുമ്പോള്‍ നിങ്ങള്‍തന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്‌ന ശരീരത്തിന്റെ ഫോട്ടോ, വീഡിയോ അയക്കുമ്പോള്‍ നിങ്ങള്‍ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല, ജന്മം നല്‍കിയ അച്ഛനേം,അമ്മയേം, സ്വന്തം കൂടെ പിറപ്പുകളെയും കൂടി ആണ്. അവരെ കൂടി ആണ് നിങ്ങള്‍ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് ഓര്‍മ്മിപ്പിക്കുന്നു.പണ്ടത്തെ കാലം അല്ല ഇന്ന്. ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന് ഒരു ജന്മം മുഴുവന്‍ നിങ്ങള്‍ വേദനിച്ചു തീര്‍ക്കേണ്ടി വരും. സോഷ്യല്‍മീഡിയ അങ്ങനെയാണ്. അതിനെ തടയാനൊക്കെ കുറച്ചു പാടാണ്. നിങ്ങള്‍ എത്ര വിശ്വസിക്കുന്നവനോ ആകട്ടെ. അത് നിങ്ങളുടെ കാമുകനോ, സുഹൃത്തോ ആരും ആകാം. ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്‌ന ദൃശ്യങ്ങള്‍ അയക്കാതിരിക്കണമെന്നും കെസിഡബ്ല്യൂ പറയുന്നു.
എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓര്‍ക്കുക. അങ്ങനെ നിങ്ങളുടെ നഗ്‌ന ശരീരം ആവശ്യപ്പെട്ടവന്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നു എന്ന് പറയാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയ വഴി ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കിട്ടിയാല്‍ ഡിലീറ്റ് ചെയ്യണമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് ഉപദേശിക്കുന്നു. അതുവഴി നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കണമെന്നും സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക് പോസ്റ്റിലുണ്ട്. കേരള സൈബര്‍ വാരിയേഴ്‌സ് ഒഫിഷ്യല്‍ എന്ന ഫേസ്ബുക് ഗ്രൂപ് വഴിയാണ് സന്ദേശം പുറത്തുവിട്ടത്. പ്രതിദിനം നിരവധി യുവതികള്‍ സോഷ്യല്‍ മീഡിയയുടെ ചതിക്കുഴിയില്‍പെടുന്ന സാഹചര്യത്തിലാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ മുന്നറിയിപ്പ്.
കേരളത്തിലെ പ്രമുഖ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. പാകിസ്താനിലെ വെബ്‌സൈറ്റുകളില്‍ കൂട്ടമായി അക്രമണം നടത്തിയത് കേരള സൈബര്‍ വാരിയേഴ്‌സ് ആണ്. വിവിധ സമകാലിക പ്രശ്‌നങ്ങള്‍ക്ക് മറുപടിയായാണ് ഇവരുടെ സൈബര്‍ ആക്രമണം. ഏറ്റവും ഒടുവില്‍ കുല്‍ദീപ് ജാദവിന്റെ വിഷയമാണ് ഇവര്‍ ഏറ്റെടുത്തത്.കേരളയുടേത് അടക്കം നാല് സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനും തിരിച്ചടി നല്‍കിയത് കേരള സൈബര്‍ വാരിയേഴ്‌സ് ആണ്. പാകിസ്താനിലെ സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. റാവല്‍പിണ്ടി കാര്‍ഷിക സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക് ചെയ്ത ശേഷം വൈസ് ചാന്‍സലറുടെ രാജിക്കത്ത് പോസ്റ്റ് ചെയ്തുള്‍പ്പടെ വിവിധ കൂട്ട ഹാക്കിംഗുകള്‍ കേരള സൈബര്‍ വാരിയേഴ്‌സിന്റേതാണ്
കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് മുന്നേറുകയാണ് ബാഹുുബലിയുടെ രണ്ടാം ഭാഗം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ചരിത്രമാണ് ബാഹുബലി 2 സൃഷ്ടിച്ചത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപയാണ് ആഗോളമാനം ചിത്രം സ്വന്തമാക്കിയത്.
പുതിയ റെക്കോർഡുകൾ കുറിച്ച് കൊണ്ട് ബാഹുബലി മുന്നേറിയപ്പോൾ വീണു പോയത് സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങൾ കുറിച്ച റെക്കോർഡാണ്. ആദ്യദിന കളക്ഷനിൽ ആമിർ ഖാന്റെ ദംഗലിനെയും സൽമാൻ ഖാന്റെ സുൽത്താനെയും ബാഹുബലി 2 മറികടന്നിരുന്നു.
ആദ്യ ദിനത്തിൽ ബാഹുബലി 2വിന്റെ ഹിന്ദി കളക്ഷൻ 41 കോടിയായിരുന്നു. മറികടന്നത് സൽമാൻ ഖാന്റെ സുൽത്താൻ (36.54 കോടി), ആമിർ ഖാന്റെ ദംഗൽ (29.78 കോടി) ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ്. എന്നാൽ ആദ്യ ദിനത്തിൽ ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയർ നേടിയ കളക്ഷനെ മറികടക്കാൻ ബാഹുബലി 2വിന് കഴിഞ്ഞിട്ടില്ല. 45 കോടിയാണ് ആദ്യ ദിനത്തിൽ ഹാപ്പി ന്യൂ ഇയർ സ്വന്തമാക്കിയത്.
ഇന്ത്യയിൽ മാത്രമല്ല യുഎസിലും ബാഹുബലി 2 തരംഗം തീർക്കുകയാണ്. 425 തിയേറ്ററുകളിലാണ് നോർത്ത് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആഗോളമാനം 217 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും മാത്രം 121 കോടി നേടി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ വിതരണാവകാശത്തിലൂടെ 500 കോടി നേടിയിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ തന്റെ നാക്ക് പിഴവിന്റെ കാരണം വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് നാക്ക് പിഴക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണെന്നും സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അന്ന് സഭയില്‍ മറ്റൊരാള്‍ക്ക് കൂടി നാക്ക് പിഴച്ചിരുന്നു. അതിനെ കുറിച്ച് പറയാന്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ വിമര്‍ശിച്ചു.
കഴിഞ്ഞയാഴ്ച്ച പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിക്കല്‍ വിവാദം കത്തി നില്‍ക്കവെ അടിയന്തരപ്രമേയാനുമതി തേടിയ പ്രതിപക്ഷത്തിന് മറുപടി നൽകവേ മുഖ്യമന്ത്രിയിൽ നിന്നായിരുന്നു ആദ്യത്തെ നാക്കുപിഴ. മൂന്നാറിലെ കുരിശ് പൊളിക്കൽ വിവാദം നടന്ന പാപ്പാത്തിച്ചോലയുടെ പേരാണ് മുഖ്യമന്ത്രി തെറ്റിച്ചത്. ‘ചപ്പാത്തിച്ചോലയിൽ വർഷങ്ങൾക്ക് മുമ്പ് ‘ എന്ന് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രിയെ പ്രതിപക്ഷം പാപ്പാത്തിച്ചോല എന്ന് തിരുത്തി.
അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി തേടി സംസാരിക്കവെയാണ് പെമ്പിളൈ ഒരുമൈ എന്ന വാക്ക് കിട്ടാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ തപ്പിത്തടഞ്ഞത്. പെൺമക്ക, പെൺകൾ… എന്നിങ്ങനെ സെക്കൻഡുകളോളം തിരുവഞ്ചൂർ വാക്ക് കിട്ടാതെ അലഞ്ഞു. ഒടുവിൽ ‘പെമ്പിളൈ എരുമെ’ എന്ന് പറഞ്ഞിട്ടാണ് പെമ്പിളൈ ഒരുമൈ എന്ന് തിരുത്തിയത്.
രോഗംബാധിച്ച് കിടപ്പിലായ ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം തലവൂർ സ്വദേശി സുന്ദരൻ ആചാരി കൊല്ലപ്പെട്ട കേസിൽ ഭാര്യ വസന്തയെ പൊലീസ് അറസ്റ്റു ചെയ്തു. സംരക്ഷിക്കാൻ ആളില്ലാത്തതുകൊണ്ടാണ് കൊല നടത്തിയതെന്ന് ഭാര്യ പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ശനിയാഴ്ച 10മണിയോടെയാണ് സുന്ദരൻ ആചാരിയെ കിടക്കയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഏറെ നാളായി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായിരുന്നു സുന്ദരൻ ആചാരി. അസുഖം ബാധിച്ച് മരിച്ചതാണെന്നാണ് ഭാര്യ വസന്ത സമീപവാസികളെ അറിയി്ച്ചത്. മൃതദേഹം പരിശോധിക്കാനെത്തിയ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതകമാണെന്ന സൂചന നൽകിയത്. ശ്വാസംമുട്ടച്ചതിന് ശേഷം കഴുത്തിൽ മൊബൈൽ ചാർജറിന്റെ വയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംശയം തോന്നി ആദ്യം മരുമകൻ രാജേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ശാരീരിക ആവശതകളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്ന സുന്ദരനാചാരിയ്ക്ക് പരസഹായമില്ലാതെ എഴുനേല്‍ക്കാനാവാത്ത സ്ഥിതിയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണന്ന് സ്ഥിരീകരിച്ചു ,ഇതിന് ശേഷം വീണ്ടു ഭാര്യയെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
മകൾ സുനിതയ്ക്കൊപ്പമാണ് സുന്ദരൻ ആചാരിയും ഭാര്യ വസന്തയും താമസിച്ചു വന്നിരുന്നത്.പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.കൊലപ്പെടുത്താൻ ഉപയോഗിച്ച തലയണയും മൊബൈൽ ചാർജ്ജറിൻറെ വയറും പോലീസ് കണ്ടെടുത്തു. പുനലൂര്‍ എ എസ് പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്, പത്തനാപുരം സി ഐ എസ്. നന്ദകുമാര്‍ , കുന്നിക്കോട് എസ്.ഐ സുരേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ ചോദ്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വസന്തയെ റിമാന്‍ഡ് ചെയ്തു. ഭർത്താവിനെ ശിശ്രൂഷിക്കാൻ കഴിയാത്തതാണ് കൊലപ്പെടുത്താനുള്ള കാരണമെന്ന് വസന്ത മൊഴി നൽകി.
ഇറോം ശര്‍മിള വിവാഹിതയാകുന്നു. ബ്രിട്ടീഷ്‌കാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കുള്ളില്‍ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്.മണിപ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള നേരത്തെ അറിയിച്ചിരുന്നു. ദീപ്തി പ്രിയ മെഹ്‌റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്ട് ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും തമ്മില്‍ കത്തുകളയക്കാറുണ്ടായിരുന്നു. 2011ലാണ് ഇരുവരും കോടതിയില്‍വച്ച് നേരിട്ട് കാണുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ശര്‍മിളയുടെ അനുഭാവികളില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ആരും ഇടപെടുന്നത് ഇഷ്ടമല്ല എന്നാണ് ഇറോം പറഞ്ഞത്. ഇറോം ശര്‍മിള നിരാഹാര സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണം ഡെസ്മണ്ട് കുടിനോയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പ്രണയമല്ല സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇറോം വ്യക്തമാക്കിയിരുന്നു. മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള പതിനാറ് വര്‍ഷം നിരാഹാര സമരം നടത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിരാഹാര സമരം നടത്തിയ വ്യക്തിയാണ് ഇറോം. സമരം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനായിരുന്നു ഇറോമിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രജ പാര്‍ട്ടിയ്ക്ക് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. മണിപ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം ഇറോം കേരളത്തിലെത്തിയിരുന്നു.
താക്കീതു ചെയ്തിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതിരുന്ന മകളോടും യുവാവിനോടും പിതാവു ചെയ്തത് കൊടുംക്രൂരത. കേരള അതിര്‍ത്തിയിലെ ബല്‍ഗാമിലാണ് ആ ദുരന്തം നടന്നത്. രാത്രിയില്‍ വീട്ടില്‍ എത്തിയ പിതാവു കാമുകനോടും മകളോടും വഴക്കിടുകയായിരുന്നു. ഒടുവില്‍ ഇവരെ ബെഡ്‌റൂമില്‍ പൂട്ടിയിട്ട ശേഷം മഴുവുമായി വന്നു. പ്രണയമാണോ മരണമാണോ വേണ്ടതെന്നു ചോദിച്ചു. എന്നാല്‍ കമിതാക്കള്‍ വേര്‍പിരിയാന്‍ തയാറായില്ല. അവര്‍ മരണം തിരഞ്ഞെടുക്കുയായിരുന്നു. ഇതോടെ പിതാവ് ആദ്യം മകളേയും തുടര്‍ന്നു കാമുനേയും കൊലപ്പെടുത്തി.
കാമുകിയെ വെട്ടുന്നതു കണ്ട് അവളുടെ ശരീരത്തിനു മേല്‍ കാമുകന്‍ ചാടി വീണു. ഇരുവരുടേയും മൃതദേഹം ഒന്നിനു മുകളില്‍ ഒന്നായി കിടക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി രുക്മവയ്യും(16) മഞ്ജുനാഥും(20) തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ വീടുവിട്ടു. തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൊലപെടുത്തിയതിനെ പിതാവു ന്യായികരിച്ചു. ജന്മം നല്‍കിയ തനിക്ക് അതിനവകാശമുണ്ട് എന്നും മകളെ വെട്ടിയപ്പോള്‍ അവളേ നശിപ്പിച്ച അവനേയും കൊലപ്പെടുത്തേണ്ടി വന്നു എന്നും ഇയാള്‍ മൊഴി നല്‍കി.
കേരളാ കോണ്‍ഗ്രസ് – മാണി വിഭാഗം ഇടതുപക്ഷത്തേക്കെന്ന്‍ സൂചന. മുന്നണി പ്രവേശം സംബന്ധിച്ച് മാണി ഗ്രൂപ്പും ഇടത് മുന്നണിയുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായ സ്കറിയാ തോമസ്, യു ഡി എഫ് സെക്രട്ടറി പദവി വഹിക്കുന്ന ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉള്‍പ്പെടെ ഒരു പാര്‍ട്ടിയായി ഇടത് മുന്നണിയുടെ ഭാഗമാകാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതോടെ നിയമസഭയില്‍ പ്രാതിനിധ്യമില്ലാതെ ഇടത് മുന്നണി പ്രവേശനം കാത്ത് കഴിയുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാകും. അതേസമയം മാണി ഇടത് മുന്നണിയുടെ ഭാഗമായാല്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ മോന്‍സ് ജോസഫിനെയും ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തെയും പി സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയെയും യു ഡി എഫിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ യു ഡി എഫും ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. മോന്‍സ് ജോസഫ് എം എല്‍ എ നിലവില്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല മുന്നോട്ട് പോകുന്നത്. ജോസ് കെ മാണി എം പിയുടെ ശ്രമഫലമായി കുറവിലങ്ങാട് യാഥാര്‍ത്ഥ്യമാകുന്ന സയന്‍സ് സിറ്റിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ അടുത്തിടെയായി മോന്‍സ് ജോസഫ് നടത്തിയ വിഫല നീക്കം ഇതിന് മുന്നോടിയാണെന്ന് പറയപ്പെടുന്നു. കടുത്തുരുത്തിയില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോന്സിന്റെ നീക്കം. മാണി ഗ്രൂപ്പ് ഇടത് മുന്നണിയില്‍ ചേരുമ്പോള്‍ പാര്‍ട്ടി വിടുകയാണെങ്കില്‍ മോന്‍സിന് നിയമസഭാംഗത്വം നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമ പ്രകാരം 3 ല്‍ 2 അംഗങ്ങളുടെ പിന്തുണയില്ലാത്ത കൂറുമാറ്റം അയോഗ്യതയ്ക്ക് കാരണമാണ്. അതിനാല്‍ മാണി ഗ്രൂപ്പ് ഇടതു മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ മോന്‍സ് ജോസഫ് അതിനെ എതിര്‍ത്ത് നിയമസഭാംഗത്വം രാജിവയ്ക്കാനാണ് സാധ്യത. രാജിവച്ച് വീണ്ടും മത്സരിച്ച് ജയിക്കാനാണ് മോന്സിന്റെ നീക്കം. ഇതിന് യു ഡി എഫിന്റെ പിന്തുണയുണ്ട്. ഒപ്പം പി സി ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് പക്ഷങ്ങളെ യു ഡി എഫിന്റെ ഭാഗമാക്കികൊണ്ടുള്ള തന്ത്രങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ രൂപം നല്‍കുന്നത്. അതേസമയം ഇനി യു ഡി എഫിലേക്ക് മടങ്ങുന്ന കാര്യം ചര്‍ച്ചയ്ക്ക് പോലുമില്ലെന്ന നിലയില്‍ കേരള കോണ്‍ഗ്രസ് തള്ളിയിരിക്കുകയാണ്. പകരം ഇടത് മുന്നണിയുമായി ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. സ്കറിയാ തോമസാണ് മാണി ഗ്രൂപ്പിനും സി പി എമ്മിനും ഇടയില്‍ ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. നിലവില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി തുടരാനാണ് സാധ്യത. മുന്നണിയുടെ ഭാഗമായാല്‍ ലഭിക്കാവുന്ന ലോക്സഭാ, നിയമസഭാ സീറ്റുകളുടെ കാര്യത്തിലും സ്ഥാനമാനങ്ങളുടെ കാര്യത്തിലും ധാരണയാകാനുണ്ട്. അടുത്തിടെ കെ എം മാണിയെ മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സംഘടനകളായ ഇന്‍ഫാം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത കര്‍ഷക ഐക്യ വേദിയ്ക്ക് രൂപം നല്‍കിയിരുന്നു. നിലവില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കുന്ന സ്കറിയാ തോമസും ജോണി നെല്ലൂരും മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോര്‍ജ്ജ് ജെ മാത്യു ഉള്‍പ്പെടെയുള്ള നേതാക്കളും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സഭാ നേതൃത്വത്തിന്‍റെ പിന്തുണയോടെയായിരുന്നു ഈ നീക്കം. രാഷ്ട്രീയ താല്പര്യങ്ങളില്ലാതെ കര്‍ഷക താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തിയുള്ള കൂട്ടായ്മ എന്ന നിലയിലായിരുന്നു പൊന്‍കുന്നം അനുഗ്രഹാ ഓഡിറ്റോറിയത്തില്‍ ഈ യോഗം ചേര്‍ന്നത്. എങ്കിലും കെ എം മാണിക്ക് അപ്രീതിയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഈ കൂട്ടായ്മയില്‍ നിന്നും മാറ്റി നിര്‍ത്തിയത് ശ്രദ്ധേയമാണ്. പി സി ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി സി തോമസ് എക്സ് എം പി എന്നിവരെയും അവരുടെ പ്രതിനിധികളെയും യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇന്‍ഫാവും കത്തോലിക്കാ കോണ്‍ഗ്രസും ഭാഗമായ ഒരു രാഷ്ട്രീയ കൂട്ടുകെട്ടിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇടത് മുന്നണി ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. അതിനാല്‍ തന്നെ ഈ സംഘടനകള്‍ ഉള്‍പ്പെട്ട പുതിയ കൂട്ടായ്മയ്ക്ക് പിന്നിലും ഇടത് മുന്നണിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ നിഴലാട്ടം വ്യക്തമാണ്. അതിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് – ഇടത് മുന്നണി ചര്‍ച്ചകള്‍ പരസ്യമായിരിക്കുന്നത്.