പ്രധാനമന്ത്രി സ്ഥാനത്തു നിന്നും കരുത്തുറ്റ വനിതാ നേതാവായ തെരേസ മേ പടിയിറങ്ങുമോ എന്ന പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ മറ്റൊരു ചരിത്രത്തിനു കൂടി ബ്രിട്ടന്‍ പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുന്നു. ചരിത്രത്തിലാദ്യമായി 200ഓളം വനിതാ എംപിമാര്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് എത്തുന്നു. ഇത്രയധികം വനിതകള്‍ ഇതാദ്യമായാണ് പാര്‍ലമെന്റിലേക്ക് വിജയിക്കുന്നത്.

650 പാര്‍ലമെന്റ് സീറ്റുകളില്‍ 192 എണ്ണവും സ്ത്രീകള്‍ കീഴടക്കി കഴിഞ്ഞിരിക്കുന്നു. ശക്തമായ പ്രചരണത്തിലൂടെ വീണ്ടും സീറ്റുകള്‍ പിടിച്ചെടുത്ത സ്ത്രീകള്‍ക്കൊപ്പം തന്നെ ആദ്യമായി മത്സരിച്ചവരും ഇടം പിടിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നിരവധിയുള്ള ഇന്ത്യയില്‍ ഇത്തരത്തിലൊരു മാറ്റം എന്ന് വരുമെന്നാണ് ഉറ്റുനോക്കുന്നത്.

നിലവിലെ പ്രധാനമന്ത്രിയായ തെരേസ മേയും മത്സരിച്ച മണ്ഡലത്തില്‍ നിന്നും വിജയിച്ചു. എങ്കിലും അവരുടെ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചിരുന്നില്ല. മറ്റുപാര്‍ട്ടികളുടെ സഹായത്തോടെ അവര്‍ക്കെ അധികാരത്തിലേറാം. അങ്ങിനെ എങ്കില്‍ ഏറ്റവുമധികം സ്ത്രീകള്‍ അംഗമായിരിക്കുന്ന മന്ത്രിസഭയില്‍ പ്രധാനമന്ത്രിയാകുക എന്ന റെക്കോര്‍ഡും തെരേസ മേയെ കാത്തിരിക്കുന്നുണ്ട്.