ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരന്‍ കിം ജോംഗ് നാമിന്റെ മരണത്തിന് കാരണമായ വിഎക്‌സ് തങ്ങളുടെ ലാബില്‍ തന്നെ പരീക്ഷിച്ചതാണെന്ന് കൊറിയന്‍ പ്രതിരോധമന്ത്രാലയം.മരുന്ന് അനേകം മൃഗങ്ങളില്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നും പരീക്ഷണത്തിന്റെ ഭാഗമായി അനേകം ഗിനിപ്പന്നികളെ ഈ മരുന്ന് പൂശി കൊലപ്പെടുത്തിയെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മനുഷ്യനില്‍ പരിശോധന നടത്താന്‍ വേണ്ടി നാമിനെ സാമ്പിളാക്കി മാറ്റിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പാണ് മലേഷ്യന്‍ വിമാനത്താവളത്തില്‍ വെച്ച് രണ്ടു യുവതികള്‍ കിം ജോംഗ് നാമിന്റെ മുഖത്ത് മാരകായുധം ലേപനം ചെയ്യുകയും ഉടന്‍ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ലോകത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അര്‍ദ്ധ സഹോദരനും ക്രൂരതയുടെ പര്യായവുമായ കിം ജോംഗ് ഉന്‍ ആണെന്ന് സംശയവും പുറത്തുവന്നിരുന്നു. ഈ മരുന്ന് തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈ മരുന്നു പരീക്ഷണത്തിന് കിം നാം അറിയാതെ തെരഞ്ഞെടുക്കപ്പെട്ടതാണെന്ന സംശയവും ബലപ്പെട്ടു.
ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മാരകമായ രാസായുധമാണ് വിഎക്‌സ് എന്നും സാലിസ്ബറിക്ക് സമീപത്തെ പോര്‍ട്ടണ്‍ ഡൗണിലെ ലാബില്‍ ഇതിനായി അനേകം മൃഗങ്ങളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നെന്നും വടക്കന്‍ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിന്റെ ഫലം സംബന്ധിച്ച പരീക്ഷണത്തിന്റെ ഭാഗമായി 54 ഗിനിപ്പന്നികളെയാണ് കൊലപ്പെടുത്തിയത്. കൂട്ടക്കുരുതിക്കുള്ള ഉപകരണങ്ങളിലാണ് യുഎന്‍ ഇതിനെ ഉള്‍പ്പെടുത്തിയത്. 2015 ല്‍ തന്നെ 29 ഗിനിപ്പന്നികളെ പരീക്ഷണം നടത്തി. 2016 ല്‍ മറ്റൊരു 25 എണ്ണത്തിനെയും കൊന്നു. ഗുണനിലവാര പരിശോധനയില്‍ തന്നെ 12 എണ്ണവും ഇത് ജീവജാലങ്ങളില്‍ എന്ത് വ്യതിയാനമാണ് സൃഷ്ടിക്കുന്നതെന്നും എങ്ങിനെ പ്രവര്‍ത്തിക്കുമെന്നും അറിയാനുള്ള പഠനങ്ങളിലാണ് മറ്റുള്ളവ കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൃഗങ്ങളില്‍ ആദ്യം രാസായുധം പ്രയോഗിക്കും. പിന്നീട് ഇവയില്‍ ചത്തവയെ എടുത്ത് അവയുടെ രക്തം ടിഷ്യൂ സാമ്പിളുകള്‍ എന്നിവ വേറെ പരിശോധന നടത്തി ശാരീരിക വ്യതിയാനങ്ങള്‍ നിരീക്ഷിച്ചു. ഈ വര്‍ഷം ആദ്യം ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വടക്കന്‍ കൊറിയയിലേക്ക് പോകാന്‍ കാത്തിരുന്ന കിം ജോംഗ് നാമില്‍ പരീക്ഷിച്ചതോടെയാണ് ഈ ആയുധം ലോകത്തിന്റെ ശ്രദ്ധയില്‍ വന്നത്. രണ്ടു സ്ത്രീകളായ കൊലപാതകികള്‍ അടുത്തേക്ക് വന്ന് നാമിന്റെ മുഖത്ത് രാസായുധം പ്രയോഗിക്കുകയായിരുന്നു. ലേപനത്തിന്റെ രൂപത്തിലേക്ക് ഇത് വികസിപ്പിച്ച് എടുത്തത് രാജ്യാന്തര പരീക്ഷണശാലയില്‍ വെച്ചാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ലേപനം ചെയ്യപ്പെടുന്നയാളുടെ ഞരമ്പുകളെ തളര്‍ത്തുകയും അവയുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നതാണ് ഈ രാസായുധത്തിന്റെ രീതി. ശരീരം മുഴുവന്‍ വലിഞ്ഞു മുറുകുകയും ശ്വാസം കഴിക്കാന്‍ പോലും വയ്യാതാകുകയും ചെയ്യും.
ഒരാളെ കൊല്ലാന്‍ മരുന്നിന്റെ വെറും 10 മില്ലി മതിയാകും. 15 മിനിറ്റ് കൊണ്ട് എല്ലാം കഴിയും. ക്വാലലമ്പൂര്‍ വിമാനത്താവളത്തില ഇരിക്കുമ്പോള്‍ രണ്ടു സ്ത്രീകള്‍ അടുത്തെത്തി കിം നാമിന്റെ മുഖത്ത് രാസായുധം തേയ്ക്കുകയും ഏതാനും മിനിറ്റിനുള്ളില്‍ അദ്ദേഹം മരണമടയുകയും ആയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു സുന്ദരികള്‍ക്ക് വധശിക്ഷ നല്‍കുമെന്നാണ് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം ആണ് ബിരിയാണി .ബിരിയാണിയുടെ മണം കേട്ടാല്‍ തന്നെ നാവില്‍ കപ്പല്‍ ഓടും. പക്ഷെ ഇതൊന്നും യു കെയില്‍ പറ്റില്ല. ബിരിയാണി മണം പരക്കുന്നത് മറ്റുള്ളവര്‍ക്ക് ശല്യം ആയെന്നു കാണിച്ചു ഹോട്ടലുടമകളായ ഇന്ത്യൻ ദമ്പതിമാർക്ക് യു.കെ കോടതി പിഴയിട്ടു.
അയൽ വാസികളുടെ പരാതിയെ തുടർന്നാണ് പിഴ ഇൗടാക്കിയത്. ലണ്ടനിലെ ഖുശി ഇന്ത്യൻ ബുഫേ റസ്റ്റോറൻറ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബി ഭക്ഷണങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറിൽ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ് പരാതി. മസാലകൾ ചേർന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടയ്ക്കിടെ വസ്ത്രങ്ങൾ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു.
റസ്റ്റോറൻറിന് ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.എന്നാൽ മുമ്പ് പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്റസ്റ്റോറൻറ് പ്രവർത്തിക്കുന്നത്. അതിനാൽ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതുകൊണ്ടാണ് ഫിൽട്ടറുകൾ വേണ്ടതിനെ കുറിച്ച് ഇവർ അറിയാതിരുന്നതെന്ന് ഹോട്ടലുടമകൾക്ക്വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഏഷ്യൻ റെസ്റ്റോറൻറുകൾക്ക് അടുക്കള തയാറാക്കി നൽകുന്ന കമ്പനിയാണ് ഇൗ കടക്കും അടുക്കള ശരിയാക്കിയത്. അതിനാൽ ശരിയായ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കരുതിയതായും ഉടമകൾക്ക് വേണ്ടി വക്കീൽ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് പ്രദേശത്തെ മറ്റു ചില ബിസിനസുകാർ ജഡ്ജിയെ അറിയിച്ചിരുന്നു.
എന്നാൽ നല്ല അയൽക്കാരാകാനാണ് തങ്ങൾ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേർ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേർക്കും കറികളുടെ മണംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. റെസ്റ്റോറൻറിൽ കയറുന്നതുവരെ അവർ ഇത്തരം ഗന്ധങ്ങൾ അറിയുന്നുപോലുമില്ലെന്നും ഷബാന പറഞ്ഞു.
കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മോഷണം നാടകമാണെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ടവർക്ക് പാലക്കാടും സേലത്തും നടന്ന വാഹനാപകടങ്ങളിലും ദുരൂഹത തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ‘മന്നാർഗുഡി മാഫിയ’ പ്രമുഖനായ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനിലേക്ക് നീങ്ങുന്നു എന്നാണ് സൂചന .
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പാലക്കാട് അപകടത്തിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ ഭാര്യയും മകളും അപകടത്തിന് മുൻപേ കൊല്ലപ്പെട്ടതായി സംശയം ഉയരുന്നു. ഇരുവരുടെയും മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് ഇത്തരം ഒരു സംശയമുയരാൻ കാരണം. കേരളത്തിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യം നടത്താനായി നിയോഗിച്ച കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതും ദുരൂഹമാണ്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കാനായി കനകരാജിന് നിർദേശം നൽകിയത് ആരെന്നു പറയാൻ കനകരാജിന് മാത്രമേ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കനകരാജിന്റെ മരണവും ദുരൂഹമാവുന്നത്.
ശശികലയുടെ ബന്ധുവും ‘മന്നാർഗുഡി മാഫിയയിലെ’ പ്രമുഖനുമായ ടി ടി വി ദിനകരനിലേക്കാണ് തമിഴ്‌നാട് പോലീസിന്റെ അന്വേഷണം നീളുന്നത്. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനായി നടത്തിയ നാടകമാണ് കോടനാട് എസ്റ്റേറ്റിൽ നടന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനു പിന്നിൽ മന്നാർഗുഡി മാഫിയയുടെ കരങ്ങളുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ശശികല വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ചു എന്ന പരാതിയിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ദിനകരൻ.
വിവാഹശേഷം ഒരുമിച്ചൊരു വേദിയില്‍ ചുവടുവെച്ച് ദിലീപും കാവ്യയും. അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ദിലീപ് ഷോ 2017 ന്റെ വേദിയിലായിരുന്നു വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ചെത്തിയത്. ദിലീപിന്റെ തന്നെ കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ‘മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി ഇരുവരും ചുവടുവെച്ചത്. ഗാനം ആലപിച്ച് വേദിയില്‍ നാദിര്‍ഷയും ഉണ്ടായിരുന്നു. പിന്നീട് ഇരുവരുടേയും കപ്പിള്‍ഡാന്‍സും ഉണ്ടായിരുന്നു.ഷോയുടെ ആദ്യ അവതരണം ടെക്‌സാസിലെ ഓസ്റ്റിനില്‍ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്.

വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ച് എത്തുന്ന ഷോ എന്ന പ്രത്യേകതയോടെയാണ് ദിലീപ് ഷോ 2017 കാണികള്‍ക്ക് മുന്നില്‍ എത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ഷോയില്‍ വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും.
https://www.facebook.com/DileepShow2017USA/videos/1888628448047124/
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ബാഹുബലി കാണാത്തവരും കണ്ടവരും ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. പക്ഷെ, മലയാള സിനിമാനടന്‍ സലിംകുമാര്‍ ബാഹുബലിയില്‍ വേഷമിട്ടിട്ടില്ലെങ്കിലും എന്തിനായിരുന്നു കൊന്നത് എന്ന് അറിയാവുന്ന ആളാണ്.യാതൊരു മടിയുമില്ലാതെ സലിംകുമാര്‍ ഈ രഹസ്യം വെളിപ്പെടുത്തി.
യുദ്ധത്തിൽ രാജ്യവും സൈന്യം ഒക്കെ നഷ്ടപ്പെട്ടപ്പോൾ തോൽവിയടഞ്ഞു നിരാശനായി ഇരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു മോനെ ബാഹു, ഇനി നമ്മളെന്തു ചെയ്യും… അപ്പോൾ ബാഹുബലി പറഞ്ഞു എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന്. ഇതോടെ ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു. ഇതാണ് സത്യത്തിൽ സംഭവിച്ചത്. കെ.എസ്.യു ക്യാമ്പിലായിരുന്നു സലിംകുമാറിന്റെ വെളിപ്പെടുത്തല്‍.വീഡിയോ കാണാം:
https://www.facebook.com/cybercongress/videos/772822632874666/
അങ്ങനെ ഗോസ്സിപ്പുകള്‍ക്ക് വിരാമം. വിവാഹശേഷം കാവ്യയെ പൊതുവേദിയിലേക്ക് ദിലീപ് കൊണ്ട് വരുന്നില്ല എന്ന പരാതി തീര്‍ന്നു .വിവാഹ ശേഷം കാവ്യ ആദ്യമായി വേദിയില്‍ എത്തുക ദിലീപ് ഷോ 2017 ലൂടെ ആയിരിക്കും എന്ന വാര്‍ത്ത ഇതിനോടകം വന്നതാണ്.എന്നാല്‍ ആ വാര്‍ത്ത ഇതാ സത്യമായിരിക്കുന്നു .
അമേരിക്കയില്‍ നടക്കുന്ന ഷോയിലൂടെ കാവ്യ അങ്ങനെ വീണ്ടും ചിലങ്ക അണിഞ്ഞു നൃത്തമാടി ..അതും ദിലീപിന്റെ സിനിമയിലെ പാട്ടിനു ചുവടുവെച്ചു കൊണ്ട് .ദിലീപ് അഭിനയിച്ച കാര്യസ്ഥന്‍ എന്ന സിനിമയിലെ ഒരു അടിപൊളി പാട്ടിനൊപ്പം ആണ് കാവ്യ ഡാന്‍സ് കളിക്കുന്നത് .നാദിര്‍ഷ ആണ് പാട്ട് പാടുന്നത് .നാദിര്‍ഷ പാടുന്നതും കാവ്യയും സംഘവും അതിന് ചുവട് വയ്ക്കുന്നതുമാണ് ലൈവ് വീഡിയോയിലൂടെ പുറത്തു വന്നിരിക്കുന്നത് . മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയാണ്.
മുഖസൗന്ദര്യം കൂട്ടാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും എല്ലാം ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് .എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെയാണ് ഈ മോഡലിന് സംഭവിച്ചത് .പ്രമുഖ മോഡലായിരുന്ന ക്രിസ്റ്റിന മാര്‍ടെല്ലിക്ക് സംഭവിച്ച ദുരന്തം ഫാഷന് പിറകെ പോകുന്നവര്‍ക്ക് ഒരു പാഠമാണ് .
പതിനേഴ് വയസിനുള്ളില്‍ 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ക്രിസ്റ്റിനയ്‌ക്ക് ചെയ്‌തത്. ഒടുവില്‍ ഒരു ശസ്‌ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയും ചെയ്‌തു.തന്റെ ശരീരം മറ്റൊരു ലെവലിലേക്ക് മാറ്റുകയെന്നതായിരുന്നു ക്രിസ്റ്റിനയുടെ ലക്‌ഷ്യം .ഒടുവില്‍ അത് അവരുടെ മരണത്തിനും കാരണമായി .സ്‌തന വര്‍ദ്ധന ശസ്‌ത്രക്രിയയ്‌ക്കും ഇടുപ്പിനുള്ള ശസ്‌ത്രക്രിയയ്‌ക്കും നിരവധി തവണ ക്രിസ്റ്റിന വിധേയയായിട്ടുണ്ട്.ഒപ്പം ചുണ്ടുകളിലും മൂക്കിലും കവിളിലും ശസ്ത്രക്രിയ നടത്തി.സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് ഇടയില്‍ ഹൃദയാഘാതം സംഭവിച്ചാണ് ക്രിസ്റ്റീന മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന
രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ്
രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ലീഡ്‌സ് രൂപത സീറോ മലബാര്‍
ചാപ്ലിന്‍സിയില്‍ ബൈബിള്‍ കലോത്സവം നടന്നു വന്നിരുന്നു. ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ 260തില്‍പ്പരം കുട്ടികളും 34 അദ്ധ്യാപകരും അടങ്ങുന്ന വിശ്വാസ പരിശീലനമാണ് ലീഡ്‌സ് ചാപ്ലിന്‍സിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും മത്സരങ്ങളുടെ ഭാഗമാകുന്നു എന്നത് ലീഡ്‌സിലെ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
സെന്റ്. അല്‍ഫോന്‍സാ കമ്മ്യൂണിറ്റി കീത്തിലി ആതിഥേയത്വം വഹിക്കുന്ന ഫീദെസ് ഫെസ്റ്റ് കീത്തിലി ഹോളി ഫാമിലി
സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഫീദെസ് ഫെസ്റ്റിന് ഭദ്രദീപം തെളിയിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള്ള 6 കമ്മൂണിറ്റികളില്‍ നിന്നുമായുള്ള മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് തന്നെ
രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. നാല് സ്റ്റേജുകളിലായി പതിനെട്ട് ഇനങ്ങളില്‍ മുന്നൂറില്‍പ്പരം പേര്‍ തങ്ങളുടെ കഴിവ് തെളിയ്ക്കും. രൂപതാ ബൈബിള്‍ കലാത്സവത്തിന്റെ അതേ പറ്റേണിലാണ് ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ സെക്ക്ഷനായി തിരിച്ച് 6 വ്യത്യസ്ത പ്രായപരിധിയില്‍ സഭാ വിശ്വാസത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് മത്സരം നടക്കുന്നത്. ഫീദെസ് ഫെസ്റ്റിന്റെ വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ലീഡ്‌സ് രൂപത സീറോ മലബാര്‍ ഇടവക വാര്‍ഷീകാഘോഷത്തില്‍ സമ്മാനങ്ങള്‍ നല്‍കും. മതാദ്ധ്യാപകരും കൈക്കാരന്മാരും കമ്മിറ്റക്കാരും മാതൃദീപ്തിയും യൂത്ത് വിംഗും സംയുക്തമായിട്ടാണ് ഫീദെസ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.
നാല് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സംപൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളായി ലീഡ്‌സിലെ കുട്ടികള്‍ മാറുന്ന കാഴ്ചയാണിപ്പോള്‍..
The Holy Family Catholic School.
Spring Gardens Ln
Keighley
BD20 6LH
ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു.സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരുക്ക് പറ്റിയിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ആണ് സംഭവം .
കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം. ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളെന്നു സംശയിക്കുന്നവരുടെ വാഹനങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടത്തിൽപ്പെട്ടു. സേലത്തുണ്ടായ അപകടത്തിൽ പ്രധാന പ്രതി കനകരാജ് മരിച്ചു. പാലക്കാട് കണ്ണാടിയിലുണ്ടായ അപകടത്തിൽ മറ്റൊരു പ്രതി സയന് ഗുരുതര പരുക്കേറ്റു. സയന്‍റെ ഭാര്യയും മകളും അപകടത്തില്‍ കൊല്ലപ്പെട്ടു
രാവിലെ എട്ടരയ്ക്ക് സേലം തലൈവാസലിൽ ഉണ്ടായ അപകടത്തില്‍ മുഖ്യപ്രതി കനകരാജാണ് മരിച്ചത്. ഇരുചക്രവാഹത്തില്‍ ബന്ധുവീട്ടിലേക്ക് പോകവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ കോയമ്പത്തൂരിൽ താമസിക്കുന്ന കെവി സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയിൽ പാലക്കാട് കണ്ണാടിയില്‍വെച്ച് അപകടത്തില്‍പ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സയന്‍റെ ഭാര്യ വിനുപ്രിയ മകൾ അഞ്ചുവയസുകാരി നീതു എന്നിവർ മരിക്കുകയും സയന് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.. വിനുപ്രിയ, നീതു എന്നിവര്‍ അപകടത്തിനു മുന്‍പേ മരിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്ന് സംശയം. സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി.
കഴിഞ്ഞ 24നാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ഒാംബഹാദൂർ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ പ്രധാനപ്രതികള്‍ ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനകരാജും സയനുമാണെന്ന് തെളിഞ്ഞത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു അപകടങ്ങൾ.