Latest News

കാലുവേദന വരുമ്പോള്‍ ആരോടെങ്കിലും അതൊന്നു തിരുമ്മി തരാന്‍ പറയുക സ്വാഭാവികം.ഇവിടെ  ഡൽഹി സ്വദേശിയായ 23കാരനും അതേ ചെയ്​തുള്ളൂ. ബാഡ്​മിൻറൺ  കളി​േമ്പാൾ പരിക്കേറ്റ്​ ഒടിഞ്ഞ കാല് ഒന്ന് തിരുമ്മിത്തരാൻ അമ്മയോട് പറഞ്ഞു. അമ്മ  എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് ശ്വാസ തടസമനുഭവപ്പെട്ട യുവാവ് പിന്നീട്​ മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

മെഡിക്കോ-ലീഗല്‍ ജേണലി​െൻറ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് സംഭവം. 2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ രാകേഷ്​ എന്ന യുവാവി​െൻറ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഒരു മാസത്തോളം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടു.  പ്ലാസ്റ്റര്‍ ഒഴിവാക്കിയ ശേഷവും വേദന മാറിയില്ല. വേദന കഠിനമായപ്പോൾ രാകേഷ്​​ അ​മ്മയോട്​ തിരുമ്മിത്തരാൻ ആവശ്യ​െപ്പടുകയായിരുന്നു.  അമ്മ കാലില്‍ എണ്ണയിട്ട് 30 മിനു​േട്ടാളം തിരുമ്മി. തുടർന്ന്​ യുവാവി​െൻറ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് കാലിലെ പ്രധാന ഞരമ്പിൽ രക്തം കട്ടപിടിച്ചിരുന്നു. തിരുമ്മിയതോടെ കട്ടപിടിച്ച രക്​തം കാലിലെ ഞരമ്പിൽ നിന്ന് നീങ്ങി ശ്വാസകോശത്തിലേക്ക്​ രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ (Pulmonary Artery) എത്തുകയായിരുന്നു.കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 5×1 സെൻറീമീറ്റര്‍ വ്യാസമുള്ള രക്തക്കട്ടയാണ് യുവാവി​െൻറ ധമനിയില്‍ നിന്ന് പുറത്തെടുത്തത്. ശ്വാസകോശത്തിലേക്ക്​ രക്​തമെത്തിക്കുന്ന ഹൃദയ ധമനിയിൽ രക്​തക്കട്ട വന്നടിയുകയും അതുമൂലം ശ്വാസകോശത്തിലേക്ക്​ രക്​തം പമ്പുചെയ്യാനാകാതെ മരണം സംഭവിക്കുകയുമായിരുന്നു.

പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

ബാഹുബലി 2-ദ കണ്ക്ലൂഷൻ വൻവിജയമായി മുന്നേറുമ്പോൾ നടി തമന്നയ്ക്ക് നേരെ ട്രോൾ വർഷം. തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം നടിയ്ക്ക് നേരെ ട്രോൾ ആക്രമണമാണ്. ബാഹുബലി ആദ്യ ഭാഗത്തിൽ ഗാനരംഗം ഉൾപ്പടെ മികച്ച വേഷം തമന്ന അവതപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിനുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിലെത്തിയപ്പോൾ ഈ കഥാപാത്രത്തിന് യാതൊരു പ്രാധാന്യവുമില്ല.
നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി വാള്‍പയറ്റും കുതിര സവാരിയും അഭ്യസിച്ചിരുന്നെന്ന് തമന്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതാണ് തമന്നയ്ക്ക് വിനയായത്. ചിത്രം പുറത്തിറങ്ങിയതോടെ നടിക്ക് നേരെ ട്രോളോട് ട്രോൾ.യുദ്ധരംഗങ്ങളിൽ സൂം ചെയ്ത് നോക്കിയാൽ തമന്നെ കാണാമെന്നും നടിയേക്കാൾ പ്രാധാന്യം ജൂനിയർ ആര്‍ടിസ്റ്റുകൾക്കാണ് രാജമൗലി നൽകിയതെന്നും ട്രോൾ വന്നു.

 

baahubali-tamannah-1
ഇതിനിടെ രണ്ടാം ഭാഗത്തിൽ തമന്നയെ അവഗണിച്ചെന്നും ഇതിനാൽ താരവും സംവിധായകൻ രാജമൗലിയുമായി കലഹത്തിലായെന്നും ഗോസിപ്പുകൾ വന്നു.. ഇതിന് മറുപടിയുമായി തമന്ന തന്നെ രംഗത്ത് എത്തി. അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജമൗലിയുമായി യാതൊരു വാക്ക്തർക്കവും ഉണ്ടായിട്ടില്ലെന്നും തമന്ന പറയുന്നു. കൺക്ലൂഷനിൽ തനിക്ക് അധികം പ്രാധാന്യമില്ലെന്ന് അറിയാമായിരുന്നുവെന്നും ഏതൊക്കെയാണ് രംഗങ്ങളെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ പല മാധ്യമങ്ങളും ആവശ്യമില്ലാതെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും തമന്ന വ്യക്തമാക്കി.

baahubali-tamannah-4

സിനിമയുടെ ആദ്യഷോ മുതൽ ആരാധകർ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

baahubali-tamannah-2

ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരും ഈ കാര്യം ചോദിച്ചതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

baahubali-tamannah-3

സിനിമയുടെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു.

baahubali-tamannah-5

ന്യൂഡൽഹി∙ ഗുജറാത്തിൽനിന്നുള്ള ബിജെപി എംപി കെ.സി.പട്ടേലില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആരോപണവിധേയയായ യുവതി പൊലീസ് കസ്റ്റഡിയില്‍. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ തട്ടാന്‍ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചെന്നാണ് എംപിയുടെ പരാതി. എംപിമാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇവരെന്നാണ് പൊലീസിന്റെ അനുമാനം. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, എംപി തന്നെ മാനഭംഗപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണ വിധേയയായ യുവതിയുടെ വാദം. സ്വയരക്ഷയ്ക്കായാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു. മാർച്ച് മൂന്നിന് അത്താഴവിരുന്നിനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് എംപി തന്നെ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുവിട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യപ്പെടുത്തൽ പതിവായതോടെ പൊലീസിനെ സമീപിച്ചെങ്കിലും അവർ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയിൽ പറയുന്നതിങ്ങനെ: എംപിയെന്ന നിലയിൽ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തിൽ ഉറക്കഗുളിക ചേർത്തു നൽകി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നൽകുകയായിരുന്നു.

ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ് ബ്രിട്ടണിൽ ജനിച്ചുവളർന്ന മലയാളിയാണ്.

ഡെൻമാർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ ഒന്നാംനമ്പർ താരവും ലോകറാങ്കിംങ്ങിൽ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഔസേപ്പ് ഡെൻമാർക്കിന്റ ആൻഡേഴ്സ് അന്റോൺസണെ നേരിട്ടുള്ള സെറ്റുകൾക്ക്  21-19, 21-19 ന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യൻപട്ടം അണിഞ്ഞത്. അടുത്തയാഴ്ച വിവാഹിതനാകാനിരിക്കുന്ന മുപ്പതുകാരനായ രാജീവിന് ഇത് അവിസ്മരണീയമായ വിവാഹസമ്മാനവുമായി.

ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിലും ബ്രിട്ടനാണ് കിരീടം. താരദമ്പതികളായ ക്രിസ് അഡ്കോക്കും ഭാര്യ ഗബ്രിയേല അഡ്കോക്കും ഡബിൾസിലും കിരീടമണിഞ്ഞതോടെ ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ സുവർണനേട്ടത്തിന് ഇരട്ടത്തിളക്കമായി. ചരിത്രത്തിൽ ആദ്യമായാണ് ഡബിൾസിൽ ബ്രിട്ടൺ കിരീടനേട്ടം കൈവരിക്കുന്നത്.

1990ൽ സ്റ്റീവ് ബാഡ്ലിയാണ് ബ്രിട്ടണുവേണ്ടി അവസാനമായി യൂറോപ്യൻ ചാമ്പ്യൻപട്ടം നേടിയത്. മുൻപ് രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഒരിക്കൽ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യൻ ചാമ്പ്യൻപട്ടമണിയുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്. കഴിഞ്ഞ എട്ടു ടൂർണമെന്റുകളിൽ ഡെന്മാർക്കിന്റെ കുത്തകയായിരുന്ന പുരുഷവിഭാഗം സിംഗിൾസ് കിരീടമാണ് രാജീവിലൂടെ ബ്രിട്ടൺ സ്വന്തമാക്കിയത്. ഇത് മലയാളി ബന്ധങ്ങൾ ഏറെയുള്ള ഈ യുവ കായികപ്രതിഭയുടെ വ്യക്തിഗത നേട്ടങ്ങളിൽ ഏറ്റവും മികച്ചതാണ്. മുൻപ് രണ്ടുവട്ടം ബ്രിട്ടണ് ഒളിമ്പിക്സിലും പലതവണ കോമൺവെൽത്ത് ഗെയിംസിലും  പ്രതിനീധീകരിച്ചിട്ടുള്ള രാജീവിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കിരീടമാണ്.

നിരവധി തവണ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ എത്തിയിട്ടുള്ള രാജീവ് ഔസേപ്പ് ബംഗലുരുവിലെ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമിയിൽനിന്നും പരിശീലനവും നേടിയിട്ടുണ്ട്.

ന്യൂഡൽഹി: തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കർണൻ. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെയാണ് ജസ്റ്റിസ് കർണൻ രംഗത്തെത്തിയിരിക്കുന്നത്. താൻ യാതൊരു പരിശോധനയ്ക്കും തയ്യാറല്ലെന്നും സുപ്രിം കോടതിക്ക് അങ്ങനെ വിധിക്കാൻ എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് മാനസിക രോഗമാണെന്നാണോ പറയുന്നത്, അങ്ങനെ തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാൻ സുപ്രിം കോടതി ആരാണ്. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സമ്മതമില്ലാതെ ഡി.ജി.പി സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തിനെതിരെ താൻ നടപടിക്ക് ഉത്തരവിറക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡിജിമാരുടെ മാനസിക നില പരിശോധിക്കാൻ ജസ്റ്റിസ് കർണൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജഡ്ജിമാരെ എയിംസ് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനായിരുന്നു ഡൽഹി ഡിജിപിയോട് ജസ്റ്റിസ് കർണൻ നിർദേശിച്ചത്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ തലവനായ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കർണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ഉത്തരവിട്ടത്. കൊൽക്കത്തയിലെ സർക്കാർ ഡോക്ടർമാരുടെ സംഘം ജസ്റ്റിസ് കർണനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണയിരുന്നു ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുകൾ നടപ്പിലാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടർന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാർക്ക് വിദേശയാത്രക്ക് വിലക്കേർപ്പെടുത്തി ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരുന്നു.

പിന്നീട് മറ്റൊരു ഉത്തരവിൽ ഇവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനും ജസ്റ്റിസ് കർണർ ഉത്തരവിട്ടിരുന്നു. തന്റെ വസതിയിൽ നിന്നുതന്നെയാണ് കർണൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നത്. മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാർ തന്റെ വസതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുണ്ടായിരുന്നു. അതേസമയം നവമാധ്യമങ്ങളിലടക്കം ജസ്റ്റിസ് കർണനെ അനുകൂലിച്ച് നിയമ രംഗത്തുള്ളവരടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ജസ്റ്റിസ് കർണന്റെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്താൻ സാധിക്കില്ലെന്ന് 2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്ടിൽ വ്യക്തമാക്കുന്നതായി മുതിർന്ന സുപ്രിം കോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. ശാരീരികമോ മാനസികമോ ആയ പരിമിതി ചൂണ്ടിക്കാട്ടി ഒരു ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ സുപ്രീ കോടതിക്ക് അധികാരമില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യന്‍ സിനിമാലോകത്തെ ഇനി രണ്ടായി വിഭജിക്കാം. ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും. ബോക്‌സ്ഓഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പണം വാരിപ്പടമായി ബാഹുബലി 2 മാറുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 625 കോടി.

ബാഹുബലി ആദ്യഭാഗത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കലക്ഷന്‍ 650 കോടിയായിരുന്നു. ഇപ്പോഴിതാ അതിനെയൊക്കെ തകര്‍ത്തുടച്ച് രണ്ടാം ഭാഗം മുന്നേറുകയാണ്. സിനിമയുടെ ഹിന്ദി വിതരണക്കാരനായ കരണ്‍ ജോഹറിന്റെ കണക്കുകള്‍ പ്രകാരം ആദ്യ മൂന്നുദിനം കൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം വാരിയത് 303 കോടിയാണ്. (128 കോടി ഹിന്ദി) (175 കോടി മലയാളം, തമിഴ്, തെലുങ്ക്).

അഞ്ചുദിവസം പിന്നിടുമ്പോള്‍ 490 കോടി ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്ന് 135 കോടിയും ചിത്രം വാരിക്കൂട്ടി കഴിഞ്ഞു. നിലവിലെ ആഗോള കലക്ഷന്‍ 625 കോടിയാണ്. ഹിന്ദിയില്‍ നിന്നും 165 കോടിയും തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളില്‍ നിന്ന് 220 കോടിയും ചിത്രം വാരി.

നേരത്തെ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ ഒരാഴ്ച കൊണ്ട് കലക്ട് ചെയ്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ബാഹുബലി തകര്‍ത്തിരുന്നു. 210 കോടിയായിരുന്നു ദംഗലിന്റെ ആദ്യ ആഴ്ചത്തെ കലക്ഷന്‍. ബാഹുബലി 2വിന്റേത് 217 കോടിയാണ്. വിദേശത്തും ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷനാണ്.

നിലവില്‍ ഏറ്റവും വലിയ പണംവാരിപ്പടം ആമിര്‍ ഖാന്റെ പികെയാണ്. 792 കോടിയാണ് ചിത്രത്തിന്റെ ആഗോളബോക്‌സ്ഓഫീസ് കലക്ഷന്‍. ബാഹുബലി ദ് ബിഗിനിങ് ഇതില്‍ മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ പികെയുടെ റെക്കോര്‍ഡ് പുഷ്പം പോലെ മറികടക്കും.

കേരളത്തില്‍ ആദ്യദിനം ചിത്രം വാരിയത് 5.45 കോടി (വെള്ളിയാഴ്ച), ശനിയാഴ്ച 5.10 കോടി, ഞായറാഴ്ച 5.25 കോടി. ആകെ മൂന്നുദിവസത്തെ കലക്ഷന്‍ 15.80 കോടി. മെയ് ഒന്നിനും അവധിയായതിനാല്‍ കലക്ഷനില്‍ കുറവുണ്ടായുകയില്ല. അങ്ങനെയങ്കില്‍ അഞ്ചു ദിവസം കൊണ്ട് ഇരുപത് കോടി പിന്നിടും.

തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം ആദ്യദിനം വാരിയത് 10.25 കോടിയാണ്. ആദ്യദിനം മള്‍ട്ടിപ്ലക്‌സുകളില്‍ ചിലയിടത്ത് റിലീസ് ചെയ്യാന്‍ കഴിയാത്തതാണ് കലക്ഷന്‍ കുറയാന്‍ കാരണം. മൂന്നുദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 31.55 കോടി ചിത്രം വാരി.

ബാഹുബലി രണ്ടു ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ചിലവായത് 450 കോടിയാണെന്ന് നിര്‍മാതാവ് ശോഭു വെളിപ്പെടുത്തിയിരുന്നു.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 121 കോടി രൂപ! അതില്‍ 41 കോടിയുമായി ഹിന്ദി പതിപ്പാണ് കളക്ഷനില്‍ മുന്നില്‍. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളില്‍ നിന്ന് 80 കോടിയും. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷന്‍ 50 കോടിയായിരുന്നു.

ബാഹുബലി 2 ഹിന്ദി പതിപ്പ് 41 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഉള്ള ഹിന്ദി ചിത്രങ്ങള്‍ധൂം 3 ( 36.22 കോടി), ദങ്കല്‍ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളില്‍ റിലീസ് ചെയ്തു എന്നതും ബാഹുബലി അല്ലാതെയും ഇറങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത.

റിലീസിന് മുന്നേ കോടികള്‍ വാരിയ ബാഹുബലി 2

വിതരണത്തിന്റെ ബിസിനസ് ഇങ്ങനെ

ആന്ധ്രയും തെലങ്കാനയും ഉള്‍പ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്ക്.

മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 85 കോടി. (കേരളത്തില്‍ എട്ട് കോടി).

ധര്‍മ പ്രൊഡക്ഷന്‍സ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്ക്.

യുഎസ്എ റൈറ്റ്‌സ് (തമിഴ്, തെലുങ്ക്, ഹിന്ദി) 40 കോടി.

മറ്റു രാജ്യങ്ങളില്‍ 15 കോടി

അരുവിക്കര എംഎല്‍എയും മുന്‍ മന്ത്രിയും സ്പീക്കറും ആയിരുന്ന ജി കാര്‍ത്തികേയന്റെ മകനുമായ ശബരീനാഥ്‌ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. തിരുവനന്തപുരം സബ് കലക്ടര്‍ ആയ ഡോ. ദിവ്യ എസ്. അയ്യര്‍ ആണ് വധു. ഇരുവരും തമ്മില്‍ തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരും കൂടി ആലോചിച്ച് വിവാഹത്തിനുള്ള തീരുമാനം എടുക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയാണ് ദിവ്യ. വിവാഹ നിശ്ചയം ദിവ്യയുടെ വീട്ടിൽ വെച്ച് കഴിഞ്ഞു. ശബരിയുടെ അമ്മ ഡോ. എം ടി സുലേഖയും ജ്യേഷ്ഠനും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.

ശബരിയുടെ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ദിവ്യയുടെ അച്ഛൻ ശേഷ അയ്യരും അമ്മ ഭഗവതി അമ്മാളും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് ഇരുവരുടെയും കുടുംബ സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെ നിയമസഭയിൽ വച്ചാണ് ശരബി സഹ എംഎൽഎമാരോടും വിവാഹം കഴിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹിതനാകുന്ന വിവരം അറിയിച്ചു കൊണ്ട് ശബരിനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ.

 

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും പ്രായു കൂടിയ വ്യക്തി എന്ന് അവകാശപ്പെട്ടിരുന്നയാള്‍ അന്തരിച്ചു. 146 വയസുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇന്തോനേഷ്യക്കാരനായ എംബാ ഗോഥോ ആണ് മരിച്ചത്. 1870ലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പുറത്തു വിട്ടിട്ടില്ല. സോഡിമെജ്‌ദോ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് പുകവലിയായിരുന്നു ഒഴിവാക്കാന്‍ കഴിയാതിരുന്ന ദുശീലം.

മരണത്തിന് അല്‍പ ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയ ഗോഥോ മരണം വരെ പോറിഡ്ജ് മാത്രമായിരുന്നു ഭക്ഷണമായി കഴിച്ചിരുന്നതെന്ന് ചെറുമകന്‍ ബിബിസിയോട് പറഞ്ഞു. 1870ലാണ് ജനിച്ചതെന്ന് ഗോഥോ അവകാശപ്പെട്ടിരുന്നെങ്കിലും ഈ അവകാശവാദത്തില്‍ സംശയങ്ങളുണ്ട്. ഇന്തോനേഷ്യ 1900 മുതലാണ് ഔദ്യോഗികമായി ജനനങ്ങളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിച്ചു തുടങ്ങിയത്. 1870ല്‍ ജനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള രേഖ ഇയാള്‍ സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ സമ്മറിലാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന നിലയില്‍ ഗോഥോ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്.ഇയാള്‍ താമസിച്ചിരുന്ന സെന്‍ട്രല്‍ ജാവയിലെ സ്രാഗന്‍ എന്ന പട്ടണത്തിലെ ഉദ്യോഗസ്ഥര്‍ ഗോഥോയുടെ പ്രായം സ്ഥിരീകരിച്ചു എന്ന് അറിയിച്ചതോടെയായിരുന്നു ഇത്. 1992 മുതല്‍ താന്‍ മരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശവക്കല്ലറയില്‍ സ്ഥാപിക്കാനുള്ള ശിലാഫലകവും തയ്യാറാക്കിയിരുന്നു.

10 സഹോദരങ്ങളുടെ മരണം ഗോഥോ കണ്ടു. നാല് ഭാര്യമാരും മക്കളും പ്രായമായി മരിക്കുന്നതിനും അദ്ദേഹം ദൃക്‌സാക്ഷിയായി. മരിച്ചാല്‍ അടക്കം ചെയ്യാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയിരുന്ന സ്ഥലത്താണ് ഗോഥോയെ സംസ്‌കരിച്ചത്. നേരത്തേ തയ്യാറാക്കിയിരുന്ന ഫലകം ശവകുടീരത്തില്‍ ഗോഥോയുടെ അനന്തരാവകാശികള്‍ സ്ഥാപിക്കുകയും ചെയ്തു.

എല്ലാ ഇടവകകളിലും തൊഴിലാളി സംഘടനാ രൂപീകരണത്തിനൊരുങ്ങി കത്തോലിക്ക സഭ. ഇടവകകളില്‍ സമയബന്ധിതമായി കത്തോലിക്കാ സഭയുടെ തൊഴിലാളി സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കണമെന്ന് കെ.സി.ബി.സിയുടെ തൊഴിലാളികാര്യ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ മെത്രാന്‍കാര്യ സമിതിയായ സിബിസിഐയുടെ കീഴിലുള്ള തൊഴിലാളി സംഘടനയായ വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്റെ അംഗസംഘടനയാണ് കേരള ലേബര്‍ മൂവ്‌മെന്റ്.

കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ കീഴില്‍ എട്ട് തൊഴിലാളി ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളി, തയ്യല്‍ത്തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടാര്‍ വാഹന തൊഴിലാളി, കര്‍ഷകതൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, പീടികതൊഴിലാളി എന്നീ ഫോറങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ടെന്ന് വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ് ജൂഡ് ജോസഫ് പറഞ്ഞു.

[accordion][acc title=””]ഇതൊരു സ്വതന്ത്ര സംഘടനയാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ കീഴിലുള്ള മൂപ്പത് രൂപതകളില്‍ 29ലും കേരള ലേബര്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനമുണ്ട്. 1000യൂണിറ്റുകളിലായി പതിനയ്യായിരത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് കേരള ലേബര്‍ മൂവ്‌മെന്റിനുള്ളത്. ജൂഡ് ജോസഫ്[/acc][/accordion]

കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ലേബര്‍ കമ്മിഷന്‍ മെയ് ദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സഭാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥ സംബന്ധിച്ച് സിബിസിഐയും കെസിബിസിയും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്നും ലേബര്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു.

കോണ്‍വെന്റുകളിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാകുന്ന വിധത്തില്‍ മാര്‍ഗ്ഗ രേഖ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് നിരപ്പുകാലയില്‍ പറയുന്നു. സഭാ സ്ഥാപനങ്ങളില്‍ കുറഞ്ഞ വേതനം പതിനായിരമാക്കാനാണ് മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള വ്യവസ്ഥയില്‍ മാറ്റം വരുന്നതനുസരിച്ച് സഭാ സ്ഥാപനങ്ങളിലെ വേതന വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സഭയുടെ ആയിരത്തി അഞ്ഞൂറോളം ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ പതിനായിരത്തോളം ജീവനക്കാര്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ലേബര്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ദേശീയ തലത്തില്‍ വെബ്‌പോര്‍ട്ടല്‍ പ്രവര്‍ത്തനാവും ആരംഭിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുകയും ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

പിറന്നുവീണ കുഞ്ഞിനെ അമ്മ തന്നെ ക്ലോസെറ്റില്‍ മുക്കികൊല്ലുക. ആ അമ്മ സുൽത്താൻ ബത്തേരിയിലെ ഒരു മഠത്തിലെ കന്യാസ്ത്രീയാണ് . പ്രസവിച്ച കുഞ്ഞിനെ ലോകം കാണരുത്… അത് മറയ്ക്കാൻ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിനെ കൊന്നു കളയാൻ ആ കന്യാസ്ത്രീ തീരുമാനിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ച്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിയിട്ടും , അത് കേട്ടിട്ടും ആ മഠത്തിലെ ഒരു കന്യാസ്ത്രീകളും അനങ്ങിയില്ല.

ക്രിസ്തീയ സഭകളിൽ കന്യാസ്ത്രീകൾ പീഡനങ്ങൾക്കിരയാകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ‘നന്മ നിറഞ്ഞവളെ സ്വസ്തി’ എന്ന പുസ്തകത്തിലാണ് ഈ വിവരം ഉള്ളത്. ആത്മീയതയുടെ അണിയറയിൽ നടക്കുന്ന നമ്മളറിയാത്ത കാഴ്ചകളുടെ ചിത്രമാണ് സിസ്റ്റർ മേരി ചാണ്ടി തന്റെ പുതിയ പുസ്തകത്തിൽ വരച്ചിടുന്നത്. കത്തോലിക്കാസഭയ്ക്കുള്ളില്‍ നടക്കുന്ന സദാചാര വിരുദ്ധതയും കപട ആത്മീയതയും പൊളിച്ചടുക്കുന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് അനാഥമന്ദിരം നടത്തുന്ന സിസ്റ്റർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്.കന്യാസ്ത്രീമഠത്തിന്റെ അകത്തളങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി തന്റെ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. പുസ്തകത്തില്‍ ‘റേപ്പിങ് ഫാദേഴ്സ്’ എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ഇങ്ങനെയുള്ളത്.

”കന്യാസ്ത്രീ മഠത്തില്‍ വച്ച് ഇരുപതാംവയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ച് കൊണ്ട് ഇദേഹം പുറത്ത് കടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരേയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തു ചെയ്താലും എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു. കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്. ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍?” സിസ്റ്റർ തുറന്നടിക്കുന്നു.

സിസ്റ്റർ മേരി ചാണ്ടി നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ചു.  തുറന്നു പറച്ചിലുകളുടെ പേരിൽ സിസ്റ്റർ പലപ്പോഴും സഭയുടെ കണ്ണിലെ കരടായി. ”കന്യാസ്ത്രീകള്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അച്ചന്‍മാരുടെ മണവാട്ടിമാരാവാന്‍ നിര്‍ബന്ധിതരായി” മേരി ചാണ്ടി ആരോപിക്കുന്നു.

പുരോഹിതന്മാരെ മാത്രമല്ല മഠത്തിലെ ചില കന്യാസ്ത്രീകളുടെ അശ്ലീലതകളെയും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.  ‘മഠത്തിലെ ചില കന്യാസ്ത്രീകള്‍ ‘വൃത്തികെട്ട’ പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ഇത്തരം മാസികകള്‍ എവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു കന്യാസ്ത്രീ മിക്കപ്പോഴും മുറി അടച്ചിട്ട് അതിനുള്ളിലിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. എല്ലാ കാര്യത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവളുമായിരുന്നു അവര്‍.  എന്നാല്‍ ഈ രഹസ്യമായ ഏര്‍പ്പാടുകള്‍ എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. വളരെ രഹസ്യമായി ഇക്കാര്യം ശ്രദ്ധിച്ചപ്പോള്‍ അവര്‍ ഒരു മാസിക പതിവായി വായിച്ച് തൃപ്തിയടയുന്നതായി കണ്ടുപിടിച്ചു.

Copyright © . All rights reserved