കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനും മകൻ ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി 2010ല്‍ കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാലുകാരന്റെ കുടുംബം. തന്റെ മകളെ ലക്ഷ്യമിട്ടു വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. ഭീഷണി ഭയന്ന് കുണ്ടറയിലെ വീടു വിറ്റ് നാടുവിട്ടു. രാഷ്ട്രീയ നേതൃത്വത്തിനും കുണ്ടറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉന്നയിച്ചത്.
മരിച്ച കുട്ടിയുടെ അമ്മയും സഹോദരിയുടെയും വെളിപ്പെടുത്തൽ ഇങ്ങനെ:
നിന്നെ ലക്ഷ്യമിട്ടാണു വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നുവെന്നു മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. മകൻ മരിച്ച അന്നും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയതു സഹോദരനെയാണ്. നീ കരുതിയിരുന്നോ. ഇനിയും നീ സൂക്ഷിക്കണം. നിന്നെ കണ്ടുകഴിഞ്ഞാൽ ഇനി കുത്തിക്കീറും. ഫോണിലൂടെയും നേരിട്ടു കണ്ടപ്പോഴും ഇതേ രീതിയിലായിരുന്നു പ്രതികരണം. പള്ളയിൽ കത്തി കൊണ്ടുവച്ചിട്ടാണ് ഷിബു ഇങ്ങനെ ഭീഷണിപ്പെടുത്തിയത്.
അവരുടെ കൂടെ വന്ന് അവർ പറയുന്നതു ചെയ്താൽ സാമ്പത്തിക പുരോഗതിയുണ്ടാകുമെന്ന് വിക്ടറിന്റെ ഭാര്യ ലത പറഞ്ഞിരുന്നു. അവർ പറയുന്ന സ്ഥലങ്ങളിൽ, ആളുകളുടെ മുന്നിൽ വരാൻ തയാറാകണം. മാതാപിതാക്കളുടെ അടുത്തോ മറ്റു ബന്ധുക്കളുടെ അടുത്തോ ഇക്കാര്യം പറയരുതെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം അച്ഛനും അമ്മയും അവരോടു ചോദ്യം ചെയ്തു. ഇതു പിന്നീടു വഴക്കിൽ കലാശിച്ചു.
ജോലി കഴിഞ്ഞു വരുമ്പോൾ പലപ്പോഴും ഷിബു പറഞ്ഞുവിട്ടതെന്നു സംശയിക്കുന്ന ആളുകൾ തന്നോട് അപമര്യാദയായി പെരുമാറാറുണ്ടായിരുന്നു. അവിടെനിന്ന് ഓടി രക്ഷപെടുകയാണു പതിവ്. ഇക്കാര്യത്തിൽ പലതവണ പൊലീസുകാരോടു പരാതിപ്പെട്ടിട്ടുണ്ട്. രണ്ടു കൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിക്കും. എന്നാല്‍ ചെയ്ത കുറ്റം ഷിബു സമ്മതിച്ചു തരില്ല. അപ്പോൾ അവിടുള്ള പൊലീസുകാർ പറയും ഇയാൾക്ക് ഇപ്പോൾ 18 വയസ് പ്രായമല്ലേ ആയുള്ളു. കല്യാണം ഒക്കെ കഴിഞ്ഞു നല്ല രീതിയിൽ ജീവിക്കാനുള്ള കുട്ടിയാണ്. ഇതിന്റെ പേരിൽ കേസും വഴക്കുമൊക്കെയായി കോടതി കയറിയിറങ്ങേണ്ടി വന്നുകഴിഞ്ഞാൽ ഇയാളുടെ ഭാവിയെ അതു ബാധിക്കും. ഒന്നുമില്ലേലും അയൽക്കാരല്ലേ. പറഞ്ഞുതീർത്താൽ തീരുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് ഒത്തുതീർത്തു വിടുകയാണു പതിവ്.
ഇതിനുശേഷം സ്റ്റേഷനു വെളിയിലിറങ്ങുമ്പോൾ വിക്ടർ വീണ്ടും ഭീഷണിപ്പെടുത്തും. മാനസികരോഗിയാണെന്ന സർട്ടിഫിക്കറ്റ് കയ്യിലുണ്ടെന്നു പറഞ്ഞാണ് വിക്ടറിന്റെ ഭീഷണി. അതുവച്ച് താൻ ഒരുപാടു കേസുകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇയാൾ പറയുമായിരുന്നു. കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ തന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളാണെന്നാണു വിക്ടർ പറഞ്ഞതെന്നും സഹോദരി വ്യക്തമാക്കി.
ഷിബു വണ്ടി ഇടിപ്പിച്ചതിനെത്തുടർന്ന് പിതാവ് കൊല്ലം ജില്ലാ ആശുപത്രിയിൽ കിടക്കുമ്പോഴാണ് പതിനാലുകാരൻ മരിക്കുന്നത്. വൈകിട്ട് ആശുപത്രിയിൽ അച്ഛനു കൂട്ടുകിടന്നശേഷം മകൻ പകൽ വീട്ടിലുണ്ടായിരുന്നു. താനും മകളും ആശുപത്രിയിലും. അന്നു ഷിബുവും ഒരു ഗുണ്ടയും അവരുടെ വീട്ടിലുണ്ടായിരുന്നു. മുൻപു പലപ്പോഴും കുട്ടിയെ ഷിബു ഭീഷണിപ്പെടുത്തിയിരുന്നു. ‘മുൻപ് പലപ്പോഴും നിന്നെ വെട്ടാനോടിച്ചിട്ടു കിട്ടിയില്ല. നീ കരുതലോടെ ഇരുന്നോ. നിന്റെ പെങ്ങളെ ഞാൻ ഗുണ്ടകളെയുമായി വന്ന് മാനഭംഗപ്പെടുത്തി കൊന്നു കെട്ടിത്തൂക്കും. നീ എതിർക്കുകയാണെങ്കിൽ നിന്റെയും സ്ഥിതി അതാണ്. എണ്ണിക്കോ നിന്റെ കഴുത്തിനുമുകളിൽ തല മൂന്നുദിവസത്തേക്കേ കാണുകയുള്ളൂ’ എന്നൊക്കെ ഷിബു ഭീഷണിപ്പെടുത്തിയിരുന്നു.
ആശുപത്രിയിൽവച്ച് മകനെ ഫോണിൽ വിളിച്ചിട്ട് മറുപടിയില്ലാത്തതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആരെങ്കിലും വീടു ചവിട്ടിത്തുറക്കണേയെന്നു കരഞ്ഞു പറഞ്ഞപ്പോൾ ഷിബു ആണു കത്തിയുമായി വന്ന് ചവിട്ടിത്തുറന്നത്. അവൻതന്നെ കത്തികൊണ്ട് മകന്റെ ശരീരം ഷോളിൽനിന്ന് അറുത്ത് താഴെയിട്ടു. വണ്ടിവിളിച്ചുപോലുമല്ല കുട്ടിയുടെ മൃതദേഹം കൊണ്ടുപോയത്. സമീപവാസിയായ ഷിനാസിന്റെ തോളിലിട്ട് ബസിലാണ് കൊണ്ടുപോയത്. തൂങ്ങിമരണം ആണെങ്കിൽ വാർഡ് മെമ്പറോ പൊലീസോ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി വേണം മൃതദേഹം ഇറക്കാൻ. മകൻ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിൽ വന്നത്. ആ ഷോൾ പോലും ഈ 19 ദിവസവും അങ്ങനെ തൂങ്ങിക്കിടക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം കൊല്ലത്തു നടത്തരുതെന്നു താൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തു നടത്തണമെന്നാണു പറഞ്ഞത്. എന്നാൽ അവർ പണം കൊടുത്ത് കൊല്ലത്തു തന്നെ പോസ്റ്റ്മോർട്ടം ചെയ്തു.
അന്ന് കമ്യൂണിസ്റ്റ് ഭരണമായിരുന്നു. കമ്യൂണിസ്റ്റുകാർക്കൊപ്പം പല കാര്യങ്ങളിലും ഞാനന്നു സജീവമായി ഇറങ്ങിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജികുമാർ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിവരൊക്കെയുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം തിരുവനന്തപുരത്തുമതിയെന്നു താൻ ഇവരോടൊക്കെ കരഞ്ഞുപറഞ്ഞതാണ്. കൊല്ലത്തു ചെയ്യുന്നതിനെന്താ എന്നാണ് ഇവരെന്നോടു തിരിച്ചു ചോദിച്ചത്. യാതൊരു തെളിവും ഉണ്ടാകാതിരിക്കാൻ വേണ്ടി മകന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് അവർ ചെയ്തത്. അവരുതന്നെ അതിനുള്ള സംവിധാനങ്ങൾ ചെയ്തു. മൃതദേഹവുമായി വന്ന ആംബുലൻസിന്റെ ചെലവൊക്കെ പാർട്ടി തന്നെയാണു വഹിച്ചത്. എന്റെ സങ്കടം അവർ അന്നു കേട്ടിരുന്നെങ്കിൽ ഇന്ന് കുണ്ടറയിൽ പത്തുവയസ്സുകാരിയുടെ മരണം ഉണ്ടാകില്ലായിരുന്നു.
മകന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണമൊന്നും നടത്തിയില്ല. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണമുണ്ടെങ്കിൽ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എഎസ്ഐ പറഞ്ഞു. പൊന്നു സഹോദരി, തുട്ടുണ്ടോ ഞങ്ങളെല്ലാം ഒപ്പം കാണുമെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം.
ഭർത്താവിനെ വിക്ടർ പിന്നീടും മമ്മട്ടി കൊണ്ട് അടിച്ചു. ഇതിൽ പരാതി കൊടുത്തു തിരിച്ചെത്തിയപ്പോൾ വഴിയിൽവച്ച് ഷിബുവും വിക്ടറും ഭർത്താവിനെ വീണ്ടും ഉപദ്രവിച്ചു. ഷിബുവിന്റെ കൈയിൽ 10 അടി ദൂരത്തിൽനിന്നു വെടിവയ്ക്കാവുന്ന തോക്കുണ്ടെന്നും വിക്ടർ പറഞ്ഞിരുന്നു. നിരന്തരമായ ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയത്– അമ്മ കൂട്ടിച്ചേർത്തു.
കുണ്ടറയിൽ പത്ത് വയസുകാരി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട് മരിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെതിരെ വീണ്ടും കൊലപാതക ആരോപണം. 2010 ൽ മരിച്ച പതിനാലുകാരന്റെ അമ്മയാണ് വിക്ടറിനെതിരെ പരാതി നൽകിയത്.
വിക്ടറും മകനും ചേർന്ന് അയൽവാസിയായ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം വിക്ടർ മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചതായി പരാതി ലഭിച്ചു. പതിമൂന്ന് കാരിയായ ബന്ധുവായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് (24) അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാവിന്‍റെ മകനാണിയാള്‍.ഹ്രസ്വസിനിമയില്‍ അഭിനയിച്ച 15 വയസ്സുകാരിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സീരിയല്‍ രംഗവുമായി ബന്ധമുള്ള സ്ത്രീയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ആറ് പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. സീരിയല്‍ ഹ്രസ്വസിനിമകളില്‍ ബാലതാരമായി അഭിനയിച്ച 15 കാരിയെയാണ് ബലാല്‍സംഘം ചെയ്‌തത്. ബലാല്‍സംഗം ചെയ്‌ത മറ്റൊരു യുവാവിനെ പെണ്‍കുട്ടിക്ക് തിരിച്ചറിയാനായിട്ടില്ല. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയാണ്.
ദിലീപ്, മഞ്ജു, കാവ്യ എന്നീ മൂന്നു പേരുകളെ ചുറ്റിപ്പറ്റിയാകും മലയാള ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ ഗോസ്സിപുകൾ വന്നിട്ടുള്ളത്. പല കാലങ്ങളിലായി പല തരത്തിലുള്ള വാർത്തകൾ ഇവരെ പറ്റി ഇറങ്ങിയിരുന്നു. സിനിമ ലേഖകൻ പല്ലിശ്ശേരി ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനം ആണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്.
മഞ്ജുവിനേയും കാവ്യയേയും ഒരേ സമയം ഭാര്യമാരാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു എന്നാണ് പല്ലിശ്ശേരി അഭ്രലോകം എന്ന തന്റെ ലേഖനത്തിലൂടെ പറയുന്നത്. കാവ്യയുടെ വിവാഹ മോചന വാർത്തയറിഞ്ഞ ദിലീപ് ആദ്യം പറഞ്ഞത് ‘ബോംബ് പൊട്ടിക്കഴിഞ്ഞു’ എന്നതാണ്. ഗണേഷ് കുമാറിനോടും ഇടവേള ബാബുവിനോടുമാണ് ദിലീപ് ഇങ്ങനെ പറഞ്ഞത്. എന്താണ് സംഭവം എന്ന് ഇവർ ചോദിച്ചപ്പോൾ ‘കാവ്യ ഭർത്താവിന്റെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ലാൻഡ് ചെയ്തിരിക്കുന്നു’ എന്നാണ് ദിലീപ് പറഞ്ഞത്. ഇതു കേട്ട് ഞെട്ടിയ ഇവർ കാവ്യ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചു. ‘അവൾ എന്നോടൊപ്പം ജീവിതാവസാനം വരെ ഉണ്ടാകും’ എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.
ഇക്കാര്യത്തിൽ ഗണേഷ് കുമാർ എതിർപ്പ് പ്രകടിപ്പിച്ചു എന്നും പല്ലിശ്ശേരി എഴുതുന്നു. പിന്നീടൊരിക്കൽ നടി ഭാവനയുടെ മുറിയുടെ താക്കോൽ ദിലീപ് ചോദിക്കുകയും ദിലീപും കാവ്യയും ഒന്നിച്ചു മുറിയിലേയ്ക്ക് പോവുകയും ചെയ്തു.ഇതു ഭാവനയുൾപ്പടെ പലരും കണ്ടതാണ്. പിന്നീട് ഭാവന ഇക്കാര്യം സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരോടു പറയുമ്പോൾ മഞ്ജു കേൾക്കുകയായിരുന്നു. ഇവരെല്ലാവരും വർഷങ്ങളായി അടുത്ത കൂട്ടുകാരാണ്.

മഞ്ജു ഇക്കാര്യങ്ങൾ ദിലീപിനോടു ചോദിച്ചു. ദിലീപ് എല്ലാം സമ്മതിക്കുകയും കാവ്യയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നു പറയുകയും ചെയ്തു. ഭർത്താവിനെ പങ്കു വെക്കാൻ കഴിയില്ലെന്ന് മഞ്ജു തീർത്തു പറഞ്ഞു. തനിക്ക് രണ്ടു പേരേയും വേണമെന്നു ദിലീപ് പറഞ്ഞതോടെ മഞ്ജു ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്നും തൃശ്ശൂരിലെ സ്വന്തം വീട്ടിലേയ്ക്ക് പോന്നു എന്ന് പല്ലിശ്ശേരി ഉറപ്പിച്ചു പറയുന്നു .
മുണ്ടൂരില്‍ യുവതിയെ ഭര്‍ത്താവ് റോഡിലിട്ട് കുത്തി കൊന്നു.മുണ്ടൂര്‍ കുളമുള്ളി വീട്ടില്‍ നാണിക്കുട്ടിയുടെ മകള്‍ നിഷ (28) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പാലക്കാട് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിഷ ജോലി കഴിഞ്ഞ് തിരികെ വരവെ വീടിനടുത്ത് കാട്ടുകുളത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ സമീപത്ത് കാത്തു നിന്നിരുന്ന ഭര്‍ത്താവ് ബിജു കുത്തുകയായിരുന്നു.
കുത്തേറ്റു വീണ നിഷയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെ ബിജു ഒാടി രക്ഷപ്പെട്ടു. നിഷയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൊലക്ക് കാരണമെന്നാണ് അറിയുന്നത്. ഒരു വര്‍ഷത്തിലധികമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായ ബിജുവിനെ പൊലിസ് തിരയുന്നുണ്ട്. കോങ്ങാട് പൊലിസാണ് കേസ് അന്വേഷിക്കുന്നത്.
കര്‍ഷകാത്മഹത്യകള്‍ തുടര്‍ക്കഥയായ രാജ്യത്ത് നീതിക്കായി മരണശേഷവും തുടരുന്ന പ്രതീകാത്മക പോരാട്ടവുമായി കര്‍ഷകര്‍. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് കര്‍ഷകരുടെ ആവലാതി.അന്നം വച്ചുതരുന്ന രാജലക്ഷ്മി അമ്മയുടെ കണ്ണീര്‍. തിരിച്ചിറപ്പള്ളിയിലെ നെല്‍പ്പാടത്ത് അരനൂറ്റാണ്ടായി രാജലക്ഷ്മിയമ്മ ഉപജീവനമാര്‍ഗം തേടുന്നു. പക്ഷേ, കഴിഞ്ഞ മൂന്നുവര്‍ഷമായി ജീവിതത്തിന്‍റെ പ്രതീക്ഷയറ്റിരിക്കയാണ്. വിണ്ടുണങ്ങിയ നെല്‍പ്പാടങ്ങളും കരിഞ്ഞുണങ്ങിയ പ്രതീക്ഷകളും. വെള്ളം കിട്ടാതായപ്പോള്‍ പലായനമായിരുന്നു ആദ്യ ഉദ്ദേശം. പക്ഷേ, അപ്പൊഴേക്കും മകനുള്‍പ്പെടെ പ്രിയപ്പെട്ടവരില്‍ പലരും ജീവിതത്തില്‍ നിന്നു തന്നെ പലായനം ചെയ്തു.

കടക്കെണിയില്‍ കുടുങ്ങി ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, തമിഴ്നാടിനെ മരുഭൂമിയാക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക, കാവേരി നദിയിലെ നീരൊഴുക്കു വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന് ആനുപാതികമായ വില ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
നൂറു ദിവസം നീളുന്ന നിരാഹാര സമരത്തില്‍ ആയിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നാന്നൂറോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നാണ് ദക്ഷിണേന്ത്യ നദീ സംയോജന കര്‍ഷക സംഘം പറയുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഉറപ്പ് പാഴായെന്നും ഇവര്‍ ആരോപിക്കുന്നു. നിലവിലെ പ്രശ്നങ്ങള്‍, സംസ്ഥാനസര്‍ക്കാരിന്‍റെ പരിധിക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന. ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുൻപു വന്നു ഭീഷണിപ്പെടുത്തിയ ശേഷമെന്നു ഫാദര്‍ ടോമി മാത്യു കളത്തൂര്‍. ആക്രമണത്തിനു കാരണം വംശീയവിദ്വേഷം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോക്നര്‍ പള്ളി വികാരിയായ ഫാദര്‍ ടോമിക്കു കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുന്നതിനു തൊട്ടുമ്പാണു തോളിനു കുത്തേറ്റത്. ഫാദര്‍ ടോമി ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്. മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ തന്നെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നായിരുന്നു ചോദ്യം. കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞു.
അന്ന് ഇറ്റലിക്കാരന്‍ തന്നെയായ ഒരു ഇടവകാംഗമാണ് അക്രമിയെ പിന്തിരിപ്പിച്ചു വിട്ടത്. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കു തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തി. സംസാരിക്കണമെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷമാവാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്തു കുത്തി. പെട്ടെന്നു ഞെട്ടിമാറിയതിനാല്‍ തോളിനാണു മുറിവേറ്റത്. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു.
ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്ട്രേലിയ. ഫോക്നര്‍ ഇടവകയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. വിഷമഘട്ടത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും മെല്‍ബണ്‍ രൂപതയും ബിഷപ്പ് ബോസ്കോ പുത്തൂരും മാധ്യമങ്ങളും എല്ലാം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തി അജ്ഞാതനാ യുവാവ് അടിവസ്തങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതായി പരാതി. ബെംഗളൂരുവിലെ മഹാറാണി ലക്ഷ്മി ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് കോളേജ് ഹോസ്റ്റലിനു പുറത്തെ അയയില്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുന്നതായി പരാതി നല്‍കിയിരിക്കുന്നത്.
ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന നഗ്നനായ ഒരാള്‍ അയലില്‍ ഉണക്കാനിട്ട അടിവസ്ത്രങ്ങളിലൊന്ന് ധരിച്ച് നില്‍ക്കുന്നതായി ഒരിക്കല്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഒരിക്കല്‍ ഹോസ്റ്റല്‍ സെക്യുരിറ്റി ജീവനക്കാരന്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒാടി രക്ഷപ്പെടുകയായിരുന്നു.ഇൗ വര്‍ഷം ഫിബ്രവരി 12നായിരുന്നു ഇത്. തുടര്‍ന്ന് പല ദിവസങ്ങളിലും ഇയാള്‍ ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് പോവാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടതായി കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ ശാന്തകുമാരി പോലീസിനോടു പറഞ്ഞു. പ്രതി സമീപ പ്രദേശത്തു നിന്നുള്ള ആളായിരിക്കുമെന്നതിനാല്‍ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
മെക്‌സിക്കോയില്‍ ഒരു അമ്മയും മകനും തമ്മില്‍ മുട്ടന്‍ പ്രേമം.ഒടുവില്‍ നാട്ടുകാര്‍ മാത്രമല്ല മകന്‍ വീട്ടില്‍ കയറുന്നത് കോടതി തന്നെ വിലക്കേണ്ടി വന്നു .മോണിക്ക മാര്‍സിനും (37) മകന് കാലബ് പിറ്റേഴ്‌സണും (20) പരസ്പരം കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആരു വിചാരിച്ചാലും തങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അമ്മയും മകനും.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്ത് നൽകിയിരുന്ന മകനെ ഏതാനും വർഷങ്ങൾക്ക് മുന്പാണ് അമ്മ കണ്ടത്.തന്റെ പതിനാറാം വയസ്സിലാണ് മോണിക്ക പിറ്റേഴ്‌സിന്റെ അമ്മയാവുന്നത്. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് അകം തന്നെ കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കി.18 വര്‍ഷത്തിന് ശേഷമാണ് പിറ്റേഴ്‌സന്‍ സ്വന്തം അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയം തുടര്‍ന്നു. അമ്മയെ വിട്ട് വളര്‍ത്തമ്മയ്ക്കും, അച്ഛനും ഒപ്പം നില്‍ക്കാന്‍ ആവാത്തതിനാല്‍ മെക്‌സിക്കോയിലേക്ക് വന്നു എന്ന് പിറ്റേഴ്‌സണ്‍ പറയുന്നു.അങ്ങനെ ഇരുവരും മുട്ടന്‍ പ്രേമമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അമ്മ തന്റെ പ്രണയം അംഗീകരിച്ചതോടെ പീറ്റേഴ്‌സണ്‍ അവരോടൊപ്പം താമസം തുടങ്ങി. പക്ഷേ അയല്‍ക്കാര്‍ അമ്മയും മകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് എതിരെ പോലീസില്‍ പരാതി നല്‍കി.
തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജിവിയ്ക്കാന്‍ അനുവദിയ്ക്കണം എന്നുമാണ് മോണിക്കയും പീറ്റേഴ്‌സണും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല. തെറ്റായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക എന്ന് കോടതി വിലയിരുത്തി.മോണിക്ക താമസിയ്ക്കുന്ന ന്യൂ മെക്‌സിക്കോയിലേക്ക് വരുന്നതിന് പിറ്റേഴ്‌സണ് വിലക്ക് ഏര്‍പ്പെടുത്തി. മകനെ കാണുന്നതിന് മോണിക്കയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പിരിഞ്ഞ് ഇരിയ്ക്കുന്നത് വേദനാജനകമാണെന്നാണ് ഇരുവരുടേയും അഭിപ്രായം.