ബിനോയ് എം. ജെ.
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാവുക എന്നത് അത്യന്തം ശ്രേഷ്ഠവും അനിവാര്യവുമായ ഒരു കാര്യമാണ്. നമ്മിൽ ഭൂരിപക്ഷം ആളുകളും തങ്ങളുടെ ജീവിതലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ വിജയം കൈവരിക്കുന്നു. അതിൽ എത്തിച്ചേരുന്നതിൽ ഏതോ നിഗൂഢമായ ഒരു ശക്തി നമ്മെ സഹായിക്കുന്നതായി നാം കാണുന്നു. വാസ്തവത്തിൽ ജീവിതലക്ഷ്യം ഈശ്വരനിൽ നിന്നാണ് വരുന്നത്. അത് ഈശ്വരന്റെ ഒരാവിഷ്കാരമാണ്. അതിനാൽ തന്നെ മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല അത് ഏറ്റവും വലിയ ശരിയുമാണ്. എന്നിരുന്നാലും ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതുകൊണ്ടോ അതിൽ എത്തിച്ചേരുന്നതുകൊണ്ടോ മാത്രം നമുക്ക് അനന്താനന്ദം കിട്ടുന്നില്ല. അപ്പോഴും നമ്മുടെ ജീവിതം മറ്റെന്നത്തെയും പോലെ വിരസതയിലൂടെയും, ദുഃഖത്തിലൂടെയും, ക്ലേശങ്ങളിലൂടെയും ഇഴഞ്ഞു നീങ്ങുന്നു. അസംതൃപ്തി നമ്മെ വിട്ടു മാറുന്നുമില്ല. എന്താണിതിന്റെ കാരണം?
ലക്ഷ്യവും ഇച്ഛയും ഏറെക്കുറെ ഒന്നുതന്നെയാണ് എന്നുപറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ലക്ഷ്യവും അതിൽ എത്തിച്ചേരുവാഉള്ള പരിശ്രമവും (കർമ്മവും) മാത്രമേ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ഒരു വലിയ സംഭവമായി മാറുമായിരുന്നു. അതൊരു വൻ വിജയമാകുമായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ കാര്യങ്ങളുടെ നിജസ്ഥിതി അൽപം വ്യത്യസ്തമാണ്. മനുഷ്യനിൽ ഈശ്വരൻ പ്രകൃതീബന്ധനത്തിലാണ്. ഉള്ളിലുള്ള ഈശ്വരൻ ഇച്ഛയുടെയും ലക്ഷ്യത്തിന്റെയും രൂപത്തിൽ സ്പന്ദിക്കുമ്പോൾ ആ ലക്ഷ്യത്തെ പൊതിഞ്ഞു കൊണ്ട് ആഗ്രഹങ്ങൾ ഒരു പഞ്ചസാരയുടെ ആവരണം പോലെ വളർന്നുവരുന്നതിനാൽ മനുഷ്യൻ സ്വാഭാവികമായും ആശയക്കുഴപ്പത്തിലാകുന്നു. ഏതാണ് ലക്ഷ്യം? എതാണ് ആഗ്രഹം?
ലക്ഷ്യവും അതിലെത്തിച്ചേരുവാനുളള കർമ്മവും എപ്പോഴും ഒരു ദാനമാണ്. സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം. ലോകത്തിന് നന്മ ചെയ്യണം. പുരോഗതിയിൽ പങ്കാളിയാവണം. പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കണം. ഇത് മഹത്തായ ഒരു കാര്യമല്ലേ? നമ്മുടെ ജീവിതം കേവലമായ ഇച്ഛയോ, ലക്ഷ്യമോ, കർമ്മമോ ആയിരുന്നുവെങ്കിൽ നമ്മെ അവമതിക്കുവാൻ ബാഹ്യലോകത്തിന് കഴിയുമായിരുന്നില്ല. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ മുമ്പ് സൂചിപ്പിച്ചതുപോലെ ആഗ്രഹങ്ങൾ ഈ ലക്ഷ്യത്തെയങ്ങ് പൊതിയുന്നു. ഉദാഹരണത്തിന് ഞാൻ വലിയ കാര്യങ്ങൾ ചെയ്താൽ എനിക്ക് എന്ത് നേട്ടം കിട്ടും? അംഗീകാരം, പേര്,പ്രശസ്തി…?ക്രമേണ ഈ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കൂടിക്കുഴയുന്നു. ഏതാണ് ലക്ഷ്യം?ഏതാണ് ആഗ്രഹം?നമുക്ക് തിട്ടമില്ല. പാലും വെള്ളവും കൂടിക്കലരുന്നതുപോലയേ ഉള്ളൂ ഇത്. സമൂഹത്തിന് സംഭാവനകൾ ചെയ്യുകയാണോ എന്റെ ലക്ഷ്യം, അതോ പേരും പ്രശസ്തിയും ആർജ്ജിച്ചെടുക്കുകയാണോ എന്റെ ലക്ഷ്യം? നമുക്ക് ആശയക്കുഴപ്പമാകുന്നു. പേരും പ്രശസ്തിയും കിട്ടാതെ വന്നാൽ ഞാൻ എന്തിനുവേണ്ടി ഇതൊക്കെ ചെയ്യണം? കർമ്മം ചെയ്യണമോ അതോ വേണ്ടയോ? നമുക്ക് ശ്വാസം മുട്ടലാകുന്നു.
കർമ്മം ഒരു ദാനമാണെങ്കിൽ ‘ആഗ്രഹം ‘ ആ പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രതീക്ഷയാണ്. ഇങ്ങോട്ട് എന്തെങ്കിലും സ്വീകരിക്കുന്ന ഒരു പ്രക്രിയയാണ്. ലക്ഷ്യം അല്ലെങ്കിൽ കർമ്മം ഒരു കൊടുക്കൽ ആണെങ്കിൽ ആഗ്രഹം ഒരു വാങ്ങൽ തന്നെയാണ്. അവ തമ്മിൽ സംഘർഷത്തിൽ വരുന്നതിൽ അത്ഭുതമില്ല. ആഗ്രഹം പ്രതിഫലത്തിന്റെ ഒരു പര്യായമാണ്. കർമ്മത്തെ ചുറ്റിപറ്റി പ്രതിഫലേച്ഛയും വളർന്നുവരുന്നു. പ്രതിഫലത്തെ കുറിച്ചുള്ള ഈ ചിന്ത എന്നും കർമ്മാനുഷ്ഠാനത്തിന് ഒരു തടസ്സം തന്നെയാണ്. അത് കർമ്മത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്ന് മാത്രമല്ല, കർമ്മത്തിലുള്ള മനസ്സിന്റെ ഏകാഗ്രതയെ തകർക്കുകയും ചെയ്യുന്നു.
അരയന്നം പാലിനെയും വെള്ളത്തെയും വേർതിരിക്കുന്നതു പോലെ കർമ്മത്തെയും പ്രതിഫലത്തെയും (ലക്ഷ്യത്തെയും ആഗ്രഹത്തെയും) വേർതിരിച്ചറിയുവാൻ നമുക്ക് കഴിയണം. അപ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കുള്ള കവാടം നമ്മുടെ മുന്നിൽ തുറന്നു കിട്ടുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും നാം മോചനം പ്രാപിക്കുന്നു. പിന്നീടങ്ങോട്ട് ജീവിതത്തിൽ ക്ലേശങ്ങളില്ല. അതെ! കർമ്മത്തെ അല്ലെങ്കിൽ ലക്ഷ്യത്തെ ഉപേക്ഷിക്കാതെ തന്നെ ആഗ്രഹത്തെ അല്ലെങ്കിൽ പ്രതിഫലത്തെ ഉപേക്ഷിക്കുവാൻ നമുക്കത് കഴിയണം. ആഗ്രഹം ലക്ഷ്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മറിച്ചല്ല. ഇത് നാം അവശ്യം മനസ്സിലാക്കേണ്ട കാര്യമാണ്. ആഗ്രഹം ഇല്ലെങ്കിലും നമുക്ക് ലക്ഷ്യം ഉണ്ടാവാം. എന്നാൽ ലക്ഷ്യം ഇല്ലാത്തവന് എങ്ങനെയാണ് ആഗ്രഹം ഉണ്ടാവുക? പ്രതിഫലം ഇല്ലെങ്കിലും കർമ്മം ചെയ്യാം, എന്നാൽ കർമ്മം ചെയ്യാതെ എങ്ങനെയാണ് പ്രതിഫലം കിട്ടുക?
അതിനാൽ ലക്ഷ്യവും കർമ്മവും നമ്മെ സദാ മുന്നോട്ട് നയിക്കേണ്ടിയിരിക്കുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുമ്പോൾ ലക്ഷ്യം ഉപേക്ഷിക്കപ്പെടാതെ നോക്കണം. ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ആഗ്രഹങ്ങൾ ഉണ്ടാകാതെയും നോക്കണം. ഇങ്ങനെ കേവലമായ കർമ്മാനുഷ്ഠാനം നിങ്ങളുടെ ജീവിതത്തിൽ അരങ്ങേറുമ്പോൾ നിങ്ങൾ ഒരു മഹാനായി മാറുന്നു. നിങ്ങളെ തടയുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. നിഷ്കാമകർമ്മം അനുഷ്ഠിക്കുവിൻ! അപ്പോൾ നിങ്ങളിലെ ഈശ്വരൻ സർവ്വമഹത്വങ്ങളോടെ പ്രകാശിക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗോവയിൽ ചലച്ചിത്ര പ്രവർത്തകരുടെ കൈകളിലൂടെ പ്രകാശനം ചെയ്തു. സംവിധായകൻ ഷാർവിയും മാനവും വീണ്ടും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു. 125 + അവാർഡുകളും അഭിനന്ദനങ്ങളും നേടിയ തങ്ങളുടെ ആദ്യ നിരൂപക പ്രശംസ നേടിയ ചിത്രമായ ഡു ഓവറിന് ശേഷം പുതിയ ചിത്രവുമായി വീണ്ടും ഒന്നിക്കുന്നു.
ഷാർവിയുടെ സംവിധാനത്തിൽ പ്രേരണ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പി ജി വെട്രിവേൽ ഛായാഗ്രഹണം നിർവഹിക്കുന്നു, ഈശ്വരമൂർത്തി കുമാർ എഡിറ്റിംഗും കുമാരസാമി പ്രഭാകരൻ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു ശരവണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. . ഗൗരി ഗോപൻ നായികയായി അഭിനയിക്കുന്നു, ബോയ്സ് രാജൻ, ജഗദീഷ് ധർമ്മരാജ്, ശൈലേന്ദ്ര ശുക്ല, ആർജി. വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഗോവയിൽ നടന്നു, ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.
Stampede എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കപ്പെടുന്ന ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കുസാറ്റ് കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായത്. കുസാറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ടെക് ഫെസ്റ്റ് ‘ധിഷണ’യുടെ ഭാഗമായി പ്രമുഖ ഗായിക നിഖിതാ ഗാന്ധിയുടെ സംഗീതനിശയ്ക്ക് ഒരുങ്ങുകയായിരുന്നു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം.
നിഖിതാ ഗാന്ധിയുടെ സംഗീതപരിപാടി കാണാനായി കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളും എത്തിയിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് താങ്ങാവുന്നതിലും അധികമാളുകള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന് പുറത്തായിരുന്നു.
ഐ.ഡി. കാര്‍ഡ് പരിശോധിച്ച് ‘ധിഷണ’യുടെ പ്രത്യേക ടീഷര്‍ട്ട് ധരിച്ചവരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. അകത്തേക്കും പുറത്തേക്കും പോകാന്‍ ആകെയുള്ള ഗെയിറ്റിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്കായിരുന്നു.
ഗെയിറ്റ് കഴിഞ്ഞാല്‍ ഉടന്‍ കുത്തനെ താഴോട്ടുള്ള പടിക്കെട്ടാണ്. ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന ഈ ഭാഗത്താണ് കേന്ദ്രീകരിച്ചിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
ആറേമുക്കാലോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ചെറിയൊരു ചാറ്റല്‍ മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് കയറാനായി ഗെയിറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.
ഗെയിറ്റ് വഴി അകത്ത് കയറി പടിക്കെട്ടുകള്‍ ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ മുകളിലേക്ക് പിന്നില്‍ നിന്ന് ആളുകള്‍ വീഴാന്‍ തുടങ്ങി. പടിക്കെട്ടിലും പുറത്തുമായി വീണ് പോയ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീണു. അടിയിലായിപ്പോയ വിദ്യാര്‍ഥികള്‍ ഇതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു. ചവിട്ടേറ്റും മറ്റും പലര്‍ക്കും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍ മരിച്ചത്.
ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു കാമ്പസ് ഓര്‍മയായി മാറേണ്ടിയിരുന്ന ആഘോഷരാവ് ദുന്തത്തിലേക്ക് വഴുതിമാറി. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേതനയറ്റ് കിടക്കുന്നു. മകനെയും മകളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകാതെ അലമുറയിടുന്ന പ്രിയപ്പെട്ടവര്‍. നാടിന്റെയാകെ ചിരി മായ്ച്ച ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കളമശ്ശേരിയിലെ കുസാറ്റ് കാമ്പസില്‍ ഉണ്ടായത്.
സന്തോഷം അവധിയെടുത്ത ഞായറാഴ്ച പുലര്‍ന്നപ്പോള്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ ചേതനയറ്റ ശരീരമാണ് കുസാറ്റ് കാമ്പസിന്റെ മുറ്റത്ത് സുഹൃത്തുക്കള്‍ കണ്ടത്. പൊട്ടിക്കരയുന്നവരെയും കരച്ചിലടക്കാന്‍ പാടുപെടുന്നവരെയുമെല്ലാം അവിടെ കാണാമായിരുന്നു. മനുഷ്യരായി പിറന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന കാഴ്ചകള്‍… അന്ത്യയാത്രയ്ക്കായി മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോഴും വൈകാരികരംഗങ്ങള്‍ മാത്രം.
എന്നാല്‍ വൈകാരികതയ്ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളിലേക്കാണ് കുസാറ്റ് ദുരന്തം വാതില്‍ തുറന്നിരിക്കുന്നത്. അപകടം എങ്ങനെ സംഭവിച്ചു, ആര്‍ക്കാണ് വീഴ്ച പറ്റിയത്, എങ്ങനെ തടയാമായിരുന്നു, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ മാത്രമേ മേല്‍പ്പറഞ്ഞ വൈകാരിക രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കൂ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശ്രീ നാരായണഗുരുവിന്റെ ആത്മീയ അന്വേഷണങ്ങളുടെ വെളിച്ചം മനുഷ്യരിലേക്കെത്തിക്കുന്ന മാനവികതയെ ആഘോഷിക്കുന്ന മഹാതീര്‍ഥാടന കേന്ദ്രമാണ് ശിവഗിരി. ആത്മീയ പുരോഗതിയിലേക്കുള്ള അറിവിന്റെ തീർത്ഥാടനം 91 മത് വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ് . ഈ വർഷം മുതൽ തീർത്ഥാടനത്തിന് ശിവഗിരിയിൽ എത്തിച്ചേരുവാൻ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയർക്കായി യു കെയിൽ അവസരം ഒരുങ്ങുന്നു. 2023 ഡിസംബർ 30, 31 തീയതികളിൽ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീർത്ഥാടനഘോഷം നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം നിങ്ങൾ ഏവരെയും അറിയിച്ചു കൊള്ളട്ടെ.
യു കെ യിൽ വൂൾവർഹാംടൺ എന്ന സ്ഥലത്തെ ലോർഡ്‌സ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തിൽ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാൻ കൃഷ്ണനും, , ജുമുഅമസ്ജിദ്തും ഗുരുദ്വാരയും,, ക്രിസ്ത്യൻ ദേവാലയവും തുടങ്ങി സർവമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങൾ ഒത്തു ചേരുന്ന സ്ഥലത്താണ് തീർത്ഥാടന പദയാത്ര നടത്തുവാനായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഗുരുദേവൻ നമുക്ക് നേടിത്തന്ന മാന്യതയുടെ രുദ്രാക്ഷം അണിഞ്ഞു നമ്മൾ ഗുരുവിനോട് ചേർന്നവർ എന്നുറക്കെ പറയുവാനുള്ള സാമൂഹ്യനില പിടിച്ചെടുത്തവരാണ്. മത സൗഹാർദം അരക്കിട്ടുറപ്പിക്കാൻ കഴിയുന്നതും , ആത്മീയ ഭൗതികരംഗങ്ങളില്‍ യു കെ യിലെ ശിവഗിരി ആശ്രമം ലോകത്തിനു മാതൃകയാകണം എന്ന ഉദ്ദേശത്തോടെയുള്ള ചരിത്രദൗത്യം ഏറ്റടുത്തു നടപ്പാക്കുവാൻ പറ്റുമെന്നുള്ള ഉറച്ച വിശ്വസമാണ് ആശ്രമത്തിന്റെ ഭാരവാഹികൾക്കുള്ളത്. യു കെ യിൽ ആദ്യമായി നടക്കുന്ന ഈ തീർത്ഥാടനത്തിനോടാനുബന്ധിച്ചു നടത്തുന്ന പദയാത്രയിലും, തീർത്ഥാടനത്തിലും യുകെയിലെ എല്ലാ ഗുരു ഭക്തരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റെക്സം കത്തീഡ്രലിൽ നടന്ന ക്രിസ്മസിന് ഒരുക്കമായ ഏകദിന ധ്യാനം ഏവർക്കും അനുഗ്രഹ വചസുകൾ പ്രധാനം ചെയ്യുന്നതായിരുന്നു . ധ്യാനത്തിൽ മുഖ്യ വചന പ്രഘോഷണം നടത്തിയ ഫന്റാസഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകൻ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വി. സി. കുടുംബത്തെ കുറിച്ചും, വിശ്വാസത്തെയും, സ്നേഹത്തെയും ഓരോ വ്യക്തിയും താൻ എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നല്ല ചിന്താല്മകമായ ക്ലാസ്സുകളും, ആരാധനയും,, രോഗശാന്തി പ്രാർത്ഥനകളും ഏവർക്കും ആത്മീയ ഉണർവ് പകരുന്നതായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന ആരാധനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും,സമൂഹ ബലിയും വളരെ ഭക്തി സാന്ദ്രമായിരുന്നു. പരിശുദ്ധ കുർബാനയിൽ പോളച്ചൻ മുഖ്യ കാർമികനും ബഹുമാനപെട്ട ജോർജ് സി. എം. ഐ, ഫാദർ ജോൺസൺ കാട്ടിപറമ്പിൽ സി എം ഐ എന്നിവർ സഹ കാർമികരായി.
രാവിലെ മുതൽ മുഴുവൻ സമയവും കുമ്പസാരിപ്പിക്കുവാൻ ചിലവഴിച്ച ബഹുമാനപെട്ട ജോർജ് അച്ചനും, ജോൺസൺ അച്ചനും അതു പോലെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിച്ച ബഹുമാനപെട്ട ജോൺസൺ അച്ചനും, ഭക്തി പൂർണമായ ഗാനങ്ങൾ നേതൃത്വം നൽകിയ ഗായകരായ പ്രദീഷ്, ജെയിംസ്, ഡോളി, ആൻസി, അനുഷ എന്നിവർക്കും, ധ്യനത്തിന് ആവശ്യമായ സൗണ്ട് സിസ്റ്റം കണ്ട്രോൾ ചെയ്ത ജിക്കുവിനും ,ജോലി തിരക്കും, കുട്ടികളുടെ സ്കൂൾ കാര്യവും ക്രമീകരിച്ച് ഒരു ദിവസം പ്രാർത്ഥനക്കും നവീകരണത്തിനുമായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന ഏവർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നന്ദി നേരുന്നു.
അടുത്ത മാസത്തെ ക്രിസ്മസ് ന്യൂ ഇയർ മാസ്സ് ഡിസംബർ 31-ന് 3 – മണിക്ക് കത്തീഡ്രലിൽ നടത്തപ്പെടുന്നു ഏവർക്കും സ്വാഗതം….
പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. ഡിസംബര്‍ മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങും.
തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതലാണ് സലാം എയര്‍ ഈ സെക്ടറില്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധന ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ നടക്കും .
ഇടവക/ മിഷൻ /പ്രൊപ്പോസഡ് മിഷൻ തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ നാല്പത്തി മൂന്നു ടീമുകൾ ആണ് ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ദേവാലയത്തോടനുബന്ധിച്ചുള്ള ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ മത്സരിക്കുന്നത് .
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും , ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് .
വിജയികൾക്കുള്ള സമ്മാനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും . ക്വിസ്മത്സരങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ ബാബു പുത്തൻപുരക്കൽ അറിയിച്ചു .
ഇന്ന് നവംബർ 25 ശനിയാഴ്ച കവൻറിയിൽ വെച്ചു നടത്തപെടുന്ന പത്താമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഹൈറേഞ്ചും, ലോറേഞ്ചും ഉൾപ്പെട്ട ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെ മനോഹാരിതയും, മൊട്ടകുന്നുകളും, താഴ്വാരങ്ങളും,സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തിൽ ഇടം നേടിയ മനോഹരമായ ഇടുക്കി ആർച്ച് ഡാം ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷിനെതിരെ ഉത്തർപ്രദേശിൽ കേസ്. ലോകകപ്പ് മത്സരത്തിന് പിന്നാലെ ട്രോഫിയിൽ കാൽ കയറ്റി വച്ച മിച്ചലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിനെതിരെ വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് അലിഗഡ് പോലീസിലാണ് പരാതി നൽകിയത്.
ഇതിനു പിന്നാല മിച്ചലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മിച്ചൽ, ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്നായിരുന്നു പരാതി. ഈ നടപടി ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്നാണ് പണ്ഡിറ്റ് കേശവിന്റെ ആരോപണം.
കൂടാതെ, മിച്ചൽ മാർഷിനെ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റ് കേശവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകി.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുകയാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത് വിവാദമാകുന്നു. തദ്ദേശ ജോയിന്റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് വലിയ വിവാദമായതോടെ പിൻവലിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണം തേടുകയും ചെയ്തു.
ബംഗളൂരു സ്വദേശിനിയാണ് ഇത്തരത്തിലൊരു പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവികാന്തരീക്ഷത്തിന് മാറ്റം വരുത്തുമെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.