Latest News

മോഹൻദാസ്

1980 നവംബർ 16. ഞായർ.

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ദീപം ’ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം . പ്രദർശനത്തിനിടെ
തീയേറ്ററിൽൽ പ്രൊജക്റ്റർ നിശ്ചലമായി. ആളുകൾ ബഹളമുണ്ടാക്കിത്തുടങ്ങി . അപ്പോൾ
വെള്ളിത്തിരയിൽ ഒരു സ്ലൈഡ് പ്രത്യക്ഷപ്പെട്ടു . ‘മദിരാശിയിൽ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തിൽ നടൻ ജയൻ മരിച്ചു .’ തിയേറ്ററിൽ നിന്നു നിലവിളികളുയർന്നു….

ജയനെക്കുറിച്ച് മറക്കാനാവാത്ത ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകളില്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു….

‘’ഇപ്പോൾ തന്നെ ഡബ്ബിംഗ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല.’’

ജയന്‍റെ ഈ സംഭാഷണം ഇന്നും സത്യന്‍ അന്തിക്കാടിന്‍റെ കാതുകളില്‍ മുഴങ്ങുന്നു.

ജയൻ അവസാന നാളുകളിൽ അഭിനയിച്ച ദീപം, തടവറ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പി ചന്ദ്രകുമാറിന്‍റെ സഹസംവിധായകനായിരുന്നു ഇന്നത്തെ പ്രശസ്ത സംവിധായകനായ സത്യന്‍ അന്തിക്കാട്.

“തടവറ കഴിഞ്ഞ് അധികം വൈകാതെ ജയൻ ഐ വി ശശിയുടെ തുഷാരത്തിന്‍റെ ഷൂട്ടിന് പോകേണ്ടതായിരുന്നു. എല്ലാ ദിവസവും ലാൻഡ് ഫോണിൽ വിളിച്ച് തന്‍റെ ഡബ്ബിംഗ് ഉടൻ തീര്‍ക്കണമെന്ന് ജയന്‍ നിർബന്ധിക്കുന്നത് ഞാൻ ഓർക്കുന്നു.

എഡിറ്റിംഗ് തീരാത്തതിനാൽ ഡബ്ബിംഗിന് സമയമായിട്ടില്ല. പക്ഷേ, ‘ഇപ്പോൾ തന്നെ ഡബ്ബിംഗ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല’ എന്ന് ജയൻ പറഞ്ഞു, ഒരു മുൻകരുതൽ പോലെ. അതിനാൽ ഞങ്ങൾ ഡബ്ബിംഗ് സ്റ്റുഡിയോ ബുക്ക് ചെയ്യുകയും ജയന്‍റെ ഭാഗങ്ങൾ മാത്രം മുൻകൂട്ടി റെക്കോർഡ് ചെയ്യുകയും ചെയ്തു.”

സത്യൻ അന്തിക്കാട് ഓര്‍ക്കുന്നു…..

ഐ.വി. ശശി – ടി ദാമോദരന്‍ കൂട്ടുകെട്ടിലെ ജയൻ നായകനാകേണ്ടിയിരുന്ന തുഷാരം എന്ന ചിത്രത്തെക്കുറിച്ച് ടി ദാമോദരന്‍റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ ഓർമ്മിക്കുന്നു.

“ജയനെ നായകനാക്കി ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത വന്നത്. ആ വാർത്ത ഞങ്ങളെയെല്ലാം വല്ലാതെ ഞെട്ടിച്ചു. ജയൻ അടുത്ത കുടുംബ സുഹൃത്തായിരുന്നു. നടൻ രതീഷ് പിന്നീട് തുഷാരത്തിലെ വേഷം ഏറ്റെടുത്തു.

സാഹസികതയും പൗരുഷവും നിറഞ്ഞ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീർത്ത നടൻ ജയൻ ഓര്‍മ്മയായിട്ട് ഈ നവംബറില്‍ നാൽപത്തിമൂന്നു വര്‍ഷങ്ങള്‍ തികയുന്നു. 1939 ജൂലെെ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്ണൻ നായർ എന്ന ജയന്‍റെ ജനനം. ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1974 ൽ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. പിന്നീട് 150ലേറെ സിനിമകളില്‍ അഭിനയിച്ചു.

1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അന്നാണ് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്‌റ്റർ അപകടത്തിൽ അദ്ദേഹം മരണമ‍ടഞ്ഞത്.

നടനായ ജോസ് പ്രകാശിന്‍റെ മകൻ രാജൻ ജോസഫുമായുള്ള സൗഹൃദവും ജോസ് പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രൈ ക്ലീനിങ് സെന്‍ററില്‍ൽ വരുന്ന സിനിമാക്കാരുമായി രുന്നു ജയന്റെ പ്രതീക്ഷ. ജോസ്പ്രകാശ് കുടുംബവുമായുള്ള സൗഹൃദത്തിലൂടെയാണ് 1974-ൽ ജേസിയുടെ ‘ശാപമോക്ഷം ’ എന്ന സി നി മയിലെത്തുന്നത്. കൃഷ്ണൻ നായരെന്ന പേര് മാറ്റി ‘ജയൻ’ എന്നാക്കിയതും ജോസ് പ്രകാശാണ്.

ശാപമോക്ഷത്തിനു ശേഷം നിരവധി ചെറിയ വേഷങ്ങൾ ലഭിച്ചു. അഭിനയത്തിലെ തന്‍റേതായ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിൽ ക്രൂരനായ ഫോറസ്റ്റ് ഓഫീസറായി എത്തിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്‍റെ കരുത്തും വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. ജയന്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം സ്വീകരിച്ചു.

ജയനിലെ ശരീര ഭാവങ്ങളെ ആഘോഷമാക്കിയ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയന്‍ നായകനായെത്തിയ ആദ്യചിത്രം. കരിമ്പന, അങ്ങാടി, ബേബി, ലൗ ഇന്‍ സിംഗപ്പൂര്‍, സര്‍പ്പം, ശരപഞ്ജരം, കഴുകന്‍, മീന്‍, കാന്തവലയം, നായാട്ട്, തുടങ്ങിയ സിനിമകളിൽ റൊമാന്‍റിക് ഹീറോയായും ആക്ഷൻ ഹീറോയായും അദ്ദേഹം തിളങ്ങി.
മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ ജയന്‍ പൊളിച്ചെഴുതുകയായിരുന്നു.

മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെ അടിമുടി തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ജയന്‍റെ പ്രവേശം. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി ജയന്‍ സ്വന്തമാക്കി. നായകനായുളള ജയന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. പെട്ടെന്നായിരുന്നു മരണവും.

അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം.അങ്ങാടിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ലോഡിങ് തൊഴിലാളിയെ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു.

മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉപപയോഗിച്ചപ്പോൾ ജയൻ ആ വേഷങ്ങള്‍ സാഹസികതയോടെ സ്വയം ചെയ്തു. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്‍റെ ജീവനെടുക്കുകയായിരുന്നു.

കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തിൽ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു.

ശാപമോക്ഷ’ത്തിൽ ഉദി ച്ച് ‘കോളിളക്ക’ത്തിൽ അസ്തമിച്ചുപോയ അതുല്യനടൻ. എങ്കി ലും കൊല്ലം ജില്ലയിലെ ഓലയിൽ ഗ്രാമത്തിൽ ഇപ്പോഴും ജയന്‍റെ ഓർമകൾക്ക് നാട്ടുപുലരിയുടെ തെളിച്ചം.

അഭ്രപാളികളിൽ മിന്നൽ പിണറിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു ഏങ്കിലും ജനങ്ങളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഇടം നേടിയാണ് അദ്ദേഹം കടന്നു പോയത്. അദ്ദേഹം മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത 40 വയസിനു താഴോട്ടുള്ളവരുടെ മനസിലും കേടാവിളക്കായി ഇന്നും അദ്ദേഹം പ്രകാശിക്കുന്നു.

അമ്മയുടെ പ്രിയപ്പെട്ട ജയന്‍ …..

ജയന്‍റെ ബാല്യം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അച്ചന്‍റെ മരണശേഷം പശുവിനെ വളർത്തിയും മറ്റുമാണ് അമ്മ മക്കളെ വളർത്തിയത്. പശുവിനെ വളർത്തുന്നതിൽ അമ്മയ്ക്ക് മറ്റൊ രു ഉദ്ദേശവുമുണ്ടായിരുന്നു . മക്കൾക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോ ൾ അമ്മ ജയനോടു പറയും ; ‘നീ ഹൈസ്കൂൾ ജംക്ഷൻ വരെ ഓടിയിട്ടു വാ …’ ഓടി വരുമ്പോൾ അമ്മ വെണ്ണ കൊടുക്കും .

‘‘അമ്മയും മകനും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു . വല്ലപ്പോഴുമേ അമ്മയെ കാണാൻ വരുമായിരുന്നുള്ളൂ . അതിന് അമ്മ ദേഷ്യപ്പെ ടും . എന്നാലും ചിരിച്ച മുഖത്തോടെ അമ്മയുടെ പരിഭവങ്ങൾ കേട്ടുനിൽക്കും . അമ്മയുണ്ടാക്കുന്ന വിഭവങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും
കൊഞ്ചു തീയൽ. വീട്ടിൽ വന്നു പോകുമ്പോൾ വലിയ കുപ്പികളിൽ അമ്മ തീയലുണ്ടാക്കി കൊടുത്തയയ്ക്കും .

ജയന്‍റെ അനുജൻ സോമൻ നായരുടെ മകനും നടനുമായ ആദിത്യന്‍റെ വാക്കുകൾ. വല്യച്ഛന്‍റെ വഴിയിലൂടെ അഭിനയത്തിലേക്കു വന്ന ഒരേയൊരാൾ ആദിത്യൻ മാത്രമാണ്.

മോഹൻദാസ് കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.

ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിലെ ആദ്യകാല മലയാളിയായ ജോഷി വർഗീസിന്റെ മാതാവ് നിര്യാതയായി. പരേതനായ മേലേത്ത് വർഗീസിന്റെ ഭാര്യ ബ്രിജിത്ത (84 ) ആണ് ഇന്ന് 18-ാം തീയതി ശനിയാഴ്ച നിര്യാതയായത്. പരേതയുടെ മൃതസംസ്കാര ശുശ്രൂഷ 19-ാം തീയതി ഞായറാഴ്ച 4 മണിക്ക് ഒളരിക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ച് നടത്തും.

മക്കൾ : റോസിലി, ലിസി, ടോണി, മേഴ്സി, ജോഷി (യു കെ )

മരുമക്കൾ : പരേതനായ ജോർജ് , ജോസ് , ജോളി, ആൻറണി, മിനി (യുകെ).

ജോഷി വർഗീസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബിനോയ് എം. ജെ.

എന്തിന്റെയെങ്കിലും സാന്നിധ്യത്തെ ആസ്വദിക്കുന്നത് എളുപ്പമാണ്. ജീവിതം, പ്രപഞ്ചം, സമൂഹം, പണം, പ്രശസ്തി, ഇത്യാദി പല വിഷയങ്ങളുടെയും സാന്നിധ്യം നാമാസ്വദിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളെല്ലാം എന്നെങ്കിലുമൊക്കെ തിരോഭവിച്ചേ തീരൂ. മരിക്കുമ്പോളാവട്ടെ ഇവയെല്ലാം ഒറ്റയടിക്ക് തിരോഭവിക്കുന്നു. അതുകൊണ്ടാണ് മരണത്തെ നാം ഇത്രയധികം ഭയപ്പെടുന്നത്. പ്രസ്തുത വിഷയങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല എന്നായിരിക്കുന്നു. അല്ലെങ്കിൽ നാമവയുടെ അടിമകളായി പോയി. അടിമത്തം മനുഷ്യന് ഭൂഷണമല്ല. അതാകുന്നു എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം. അല്ലെങ്കിൽ പൂർണ്ണമായ ആസ്വാദനത്തിലേക്ക് വരുവാൻ നാം പരാജയപ്പെടുന്നു.

പൂർണ്ണരാകുവാൻ നാമെന്ത് ചെയ്യണം? വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതോടൊപ്പം അവയുടെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം. ഏകാന്തത, ദാരിദ്ര്യം, മരണം ഇത്യാദി കാര്യങ്ങളെ കൂടി ആസ്വദിച്ചു തുടങ്ങുവിൻ! സാമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിൽ തെറ്റില്ല. അതോടൊപ്പം തന്നെ ഏകാന്തതയെയും കൂടി ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം ജീവിതത്തിൽ പലപ്പോഴും നമുക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. എന്നുമാത്രവുമല്ല ഏകാന്തതയിലാണ് പ്രതിഭ വിരിയുന്നത്. ലോകം കണ്ടിട്ടുള്ള പ്രതിഭാശാലികളെല്ലാം തന്നെ ഏകാന്തതയെ ആസ്വദിക്കുന്നതിൽ വിജയം കണ്ടവരാണ്. അതുപോലെ തന്നെ ദാരിദ്ര്യത്തെയും ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും. ഇപ്രകാരം ദാരിദ്ര്യത്തെ ആസ്വദിച്ചു തുടങ്ങുമ്പോൾ നിങ്ങൾ മഹത്വത്തിന്റെ പടവുകൾ കയറി തുടങ്ങുന്നു. യേശുക്രിസ്തുവിന്റെയും, മഹാത്മാഗാന്ധിയുടെയും, ഫ്രാൻസിസ് അസ്സീസ്സിയുടെയും, മദർ തെരേസായുടെയും, വിവേകാനന്ദന്റെയും, സകല സന്യാസിവര്യന്മാരടെയും മഹത്വത്തിന്റെ രഹസ്യം ദാരിദ്ര്യത്തിൽ കിടക്കുന്നു. പണത്തെ ആസ്വദിക്കുവാൻ ഏതൊരുവനും കഴിയും. എന്നാൽ ദാരിദ്ര്യത്തെ ആസ്വദിക്കുവാൻ അല്പം പരിശ്രമം ആവശ്യമാണ്. ജീവിതത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ മരണത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരണം ഉറപ്പായും സംഭവിക്കും. അതിൽനിന്നും എത്രനാൾ നാമോടിയൊളിക്കും? മരണത്തോടുള്ള ഈ ഭയം നമ്മുടെ ജീവിതത്തെയാകമാനം അന്ധകാരാവൃതമാക്കുന്നു. അതിനാൽ ജീവിതത്തെ ആസ്വദിക്കുന്നതിനോടൊപ്പം മരണത്തെയും ആസ്വദിക്കുവിൻ. അപ്പോൾ നിങ്ങൾ മോക്ഷത്തിലേക്ക് ചുവടുവയ്ക്കുന്നു. പ്രപഞ്ചത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ പ്രപഞ്ചത്തിന്റെ അഭാവത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരിക്കുമ്പോൾ ഈ പ്രപഞ്ചം തിരോഭവിക്കുന്നു. അപ്പോൾ നിങ്ങളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കണമെങ്കിൽ പ്രപഞ്ചത്തിന്റെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം.

പ്രപഞ്ചത്തിന്റെ അഭാവത്തെ ആസ്വദിച്ച് തുടങ്ങുമ്പോൾ നിങ്ങൾ വലിയൊരു സത്യം മനസ്സിലാക്കുന്നു – നിങ്ങൾ പ്രപഞ്ചത്തിന്റെ ഭാഗമല്ല! നിങ്ങൾ പ്രപഞ്ചത്തിനും ഉപരിയാണ്! പ്രപഞ്ചത്തിന് നിങ്ങളുടെ മേൽ സ്വാധീനമൊന്നുമില്ല. പ്രപഞ്ചം തിരോഭവിച്ചാലും നിങ്ങൾ തിരോഭവിക്കുന്നില്ല. അതെ, നിങ്ങൾ ഈശ്വരൻ തന്നെയാണ്. അതുപോലെ തന്നെ മരണത്തെ ആസ്വദിച്ചുതുടങ്ങുമ്പോൾ നിങ്ങൾ ഒരു കാര്യം മനസിലാക്കുന്നു – നിങ്ങൾക്ക് മരണമില്ല! ഉണ്ടായിരിന്നുവെങ്കിൽ നിങ്ങൾ അതിനെ ആസ്വദിക്കുമായിരുന്നില്ല. ഇപ്രകാരം വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതിനേക്കാളും ശ്രേഷ്ഠമാണ് അവയുടെ അഭാവത്തെ ആസ്വദിക്കുന്നത് എന്ന് കാണുവാൻ കഴിയും. എന്നുമാത്രവുമല്ല വിഷയങ്ങളുടെ അസാന്നിദ്ധ്യത്തെകൂടി ആസ്വദിക്കുമ്പോൾ മാത്രമേ വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ഭയം കൂടാതെ ആസ്വദിക്കുവാൻ നമുക്ക് കഴിയുന്നുള്ളൂ. ഉദാഹരണത്തിന് ദാരിദ്ര്യത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് പേടി കൂടാതെ സമ്പത്തിനെയും ആസ്വദിക്കുവാൻ കഴിയുന്നു. മരണത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് മരണഭയമില്ലാതെ ജീവിതത്തെ ആസ്വദിക്കുവാൻ കഴിയുന്നു. ഏകാന്തതയെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് ഒറ്റപ്പെടുമോ എന്ന പേടി കൂടാതെ സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാനും അതിൽ മുഴുകുവാനും കഴിയുന്നു.

വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ മാത്രം ആസ്വദിക്കുമ്പോൾ നിങ്ങൾ അതിന്റെ അടിമകളായി മാറുന്നു. സാമൂഹിക ജീവിതത്തെ മാത്രമായി ആസ്വദിക്കുമ്പോൾ നിങ്ങൾ സമൂഹത്തിന്റെ അടിമയായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് സമൂഹമില്ലാത്ത ജീവിതത്തെ കുറിച്ച് സങ്കല്പിക്കുവാൻ പോലും കഴിയുനാനില്ല. എന്നാൽ ഒരേസമയം സാമൂഹിക ജീവിതത്തെയും ഏകാന്തതയെയും ആസ്വദിക്കുന്ന ഒരാൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. ഇപ്രകാരം മരണത്തെ ആസ്വദിക്കുന്ന ഒരാൾ ജീവിതത്തിന്റെ അടിമയല്ല. “തട്ടിക്കളയും” എന്നു പറഞ്ഞു കൊണ്ട് അയാളെ ഭയപ്പെടുത്തുവാൻ ആർക്കും കഴിയുകയില്ല. നാമെല്ലാം ഒരേസമയം പല കാര്യങ്ങളുടെയും അടിമകളാണ്. ചിലർ മദ്യത്തിന്റെ, ചിലർ പണത്തിന്റെ, ചിലർ പുകയിലയുടെ, ചിലർ ജീവിതപങ്കാളിയുടെ – കാരണം നമുക്ക് അവയില്ലാതെ വയ്യ. അവയുടെ അഭാവം ആസ്വദിക്കുവാൻ നാം പഠിച്ചിട്ടില്ല. ആയതിനാൽ സ്വാതന്ത്ര്യം വേണമെന്നുള്ളവർ ഇവയുടെ അഭാവത്തെ കൂടി ആസ്വദിച്ചു പഠിക്കട്ടെ.

ഭാരതീയ ചിന്താപദ്ധതി വിഷയങ്ങളുടെ അഭാവത്തെ ആസ്വദിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതുപോലെ തോന്നുന്നു. അവർ ജീവിതത്തെയും, സമൂഹത്തെയും, സകല വിഷയങ്ങളെയും ഉപേക്ഷിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഇത് നമ്മെ മോക്ഷപ്രാപ്തിയിലേക്ക് കൊണ്ടുവരുമെങ്കിലും പ്രായോഗികമായി അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തെ ഉപേക്ഷിച്ചുകൊണ്ട് നമുക്കെങ്ങനെ ജീവിക്കുവാൻ കഴിയും? അതിനാൽ ജീവിതത്തെ ഉപേക്ഷിക്കുകയോ വെറുക്കുകയോ ചെയ്യേണ്ട കാര്യമില്ല. അതിനെ ആവോളം ആസ്വദിച്ചുകൊള്ളുവിൻ! പക്ഷേ ഒരു കാര്യം മറക്കരുത്. ഈ ജീവിതത്തിൽ ഉള്ളതൊന്നും സ്ഥായിയല്ല. എല്ലാം തിരോഭവിക്കും. അതിനാൽ അവയുടെ അഭാവത്തെ കൂടി ആസ്വദിക്കുവിൻ. അങ്ങനെ നിങ്ങളുടെ ആസ്വാദനം പൂർണ്ണമാവട്ടെ. യാതൊന്നിന്റെയും അടിമയാകാതിരിക്കുവിൻ. ത്യജിച്ചുകൊണ്ട് ഭുജിക്കുവിൻ! അവിടെ നിങ്ങൾ സകലത്തിന്റെയും അപ്പുറം പോകുന്നു. നിങ്ങളുടെ വ്യക്തിത്വം അനന്തതയിലേക്ക് വളരുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിക്കും. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9.15 ന് ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രദിക്ഷണത്തിൽ മിഷൻ ലീഗ് കുട്ടികളും വോളന്റീയേഴ്സും അണിനിരക്കും . അഭിവന്ദ്യ പിതാവും തുടർന്ന് വികാരിജനറൽ അച്ചന്മാരും വൈദികരും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിക്കും.

കൃത്യം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത് . പതിനഞ്ചോളം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. വോളന്ടീഴ്സിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതാണ്.

പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടാതാണ് . റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.15 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകൾ മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക.

രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഒന്പതുമണി മുതൽ പ്രാർത്ഥിക്കുവാനും 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ ഡൈനിങ്ങ് റൂമിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ് .

ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദർശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറൽ ജിനോ അരീക്കാട്ട് എം.സി.ബി.എസിൻെറ നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ് . രൂപത ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് എന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, കെ.പി.സി.സി വൈസ് പ്രസിഡണ്ടുമായ വി ഡി സതീശൻ എംഎൽഎ നാളെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വർക്കേഴ്സ് യൂണിയനും, എ ആർ യു സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കു ചേരും. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന “സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” സെമിനാറിൽ വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

നാളെ നവംബർ 18-ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ റസ്കിൻ യൂണിവേഴ്സിറ്റി ലെക്ച്ചർ ഹാളിൽ ഒരുക്കിയിരിക്കുന്ന സെമിനാറിൽ എത്തുന്ന വി ഡി സതീശൻ എംഎൽഎ യ്ക്കു ഇന്ത്യൻ വർക്കേഴ്സ് യൂണിയനും, എ ആർ യു വിദ്യാർത്ഥി യൂണിയനും, കോൺഗ്രസ് അനുഭാവികളും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

വി ഡി സതീശൻ എംഎൽഎ യോടൊപ്പം കേംബ്രിഡ്ജ് എംപി യും, ഷാഡോ മിനിസ്റ്ററുമായ ഡാനിയേൽ ഷേഷ്ണർ, കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കമ്പൈൻഡ് ഡെപ്യൂട്ടി മേയർ കൗൺസിലർ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്‍മാൻ എന്നിവരും സംസാരിക്കും.

കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററുമായ അഡ്വ.ബൈജു തിട്ടാല സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതാണ്.

‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി ആംഗ്ലിയ റസ്കിൻ സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖരുടെ ചിന്തകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അനിവാര്യമായ ഭാവി രാഷ്ട്ര പുനനിർമ്മാണത്തിലും, രാഷ്ട്രീയ സുസ്ഥിതിയിലേക്കും സൗഹാർദ്ധ അന്തരീക്ഷത്തിലേക്കുള്ള തിരിച്ചു പോക്ക്, നെഹ്രുവിയൻ സോഷ്യലിസം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാവും.

ചിന്തോദ്ധീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകളും ക്‌ളാസ്സുകളും ഏറെ പ്രാധാന്യത്തോടെയാണ് ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുന്നത്.

ആംഗ്ളീയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 

ചരിത്രം കുറിച്ച മൂന്നു സീസണുകളുടെ വിജയഗാഥയുടെ പെരുമയുമായി നീലാംബരി സീസണ്‍ 4 എത്തുകയായ്. കലയെ ഉപാസിക്കുന്നവര്‍ക്കും കലയെ സ്‌നേഹിക്കുന്നവര്‍ക്കും വിസ്മയ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മുന്‍ സീസണുകളെക്കാള്‍ ഏറെ കരുത്തോടെയും കാമ്പോടെയുമാകും സീസണ്‍ 4 എത്തുകയെന്ന് ഉറപ്പ്.

പരിപാടിയുടെ ആദ്യ ഘട്ടമെന്നോണം ഗായകര്‍ക്കു വേണ്ടിയുള്ള ഓഡിഷന്‍ ആരംഭിക്കുകയാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ എഡിറ്റ് ചെയ്യാത്ത ഓഡിയോ ഫയല്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് ഡിസംബര്‍ 30 ന് മുമ്പായി അയക്കേണ്ടതാണ്. ആദ്യമെത്തുന്ന 15 ഗായകരെയാകും ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക.

ജോളി എം. പടയാട്ടിൽ

പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തുന്ന കലാസാംസ്കാരിക വേദിയുടെ 8–ാം സമ്മേളനം കേരളപ്പിറവി ദിനമായി വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. നവംബർ 25–ാം തീയതി വൈകിട്ട് ഇന്ത്യൻ സമയം 8.30ന്, (03:PM(UK Time) 04:00PM(German Time) 19:00PM (UAE Time) )ന് വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കേരള കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തിരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. നവംബർ 25 കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നതിനാൽ മറ്റ് ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) – 04915753181523

ജോളി തടത്തിൽ (ചെയർമാൻ)– 0491714426264

ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി)– 0447577834

ഷൈബു ജോസഫ് (ട്രഷറർ)

അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം ആചരിച്ചു. പ്രമേഹ രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു

ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹ രോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം, , ഡോ ഇന്ദു ജി. , ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു കിഴക്കേടം, ഷീനാമോൾ മാത്യു, അനൂപ്കുമാർ കെ.സി, ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റീവനേജ്: യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, നിരവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 & ചാരിറ്റി ഈവന്റിന് അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘സർഗ്ഗം സ്റ്റീവനേജ്’ മലയാളി അസ്സോസ്സിയേഷൻ ആണ്.

യു കെ യിലെ പ്രഥമ ആസൂത്രിത നഗരിയും, വിപുലമായ ഗതാഗത സൗകര്യം ഉള്ളതും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമിയിലാണ് സംഗീതോത്സവത്തിനു വേദിയൊരുങ്ങുക.

7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിൻ്റെ അനുസ്മരണവും നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഓ എൻ വി സാറിനു അർഹമായ അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഓ.എൻ .വി സംഗീതവുമായി അരങ്ങിൽ എത്തുമ്പോൾ അത്തരം ഒരു സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി സപ്പോർട്ട് ചെയ്യുന്നുണ്ട്.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ ഇതിനകം സാധിച്ചിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:

Barclay Academy School
Stevanage
SG1 3RB

കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, കെ.പി.സി.സി വൈസ് പ്രസിഡണ്ടും, പറവൂർ നിയോജകമണ്ഡലം പ്രതിനിധിയും, പ്രശസ്ത വാഗ്മിയുമായ വി.ഡി. സതീശൻ എംഎൽഎ നാളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് “നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ ഏറെ ചിന്തോദ്ദീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകൾ ഉയരും.

നാളെ, നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന നെഹ്രുവിയൻ സംവാദത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്ന് സംവാദത്തിനുള്ള തുടക്കം കുറിക്കും.

കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായി മാർഗ്ഗങ്ങൾ കണ്ടെത്തുകയും എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഉദ്ദേശിക്കുന്നത്.

നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും, ഭാരത ദർശനത്തിലേക്കും, വ്യവസ്ഥിതിയിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും ചർച്ചയിൽ ഉരിത്തിരിയുക.

കാലിക പ്രാധാന്യമുള്ള ചർച്ചയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved