Latest News

കഴിഞ്ഞ സെപ്റ്റംബർ 5-ാം തീയതി നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 40478 വോട്ടിന് ചാണ്ടി ഉമ്മൻ മുന്നിലാണ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എല്ലാം ചാണ്ടി ഉമ്മൻ മുന്നിലാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മുന്നില്‍ നിന്നുള്ളത്.

പോസ്റ്റല്‍ വോട്ടുകളില്‍ ഏഴ് വോട്ടുകള്‍ ചാണ്ടി ഉമ്മനും മൂന്ന് എണ്ണം ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്ന് വൈകിയാണ് സ്‌ട്രോങ്ങ് റൂം തുറന്നത്.അതുകൊണ്ട് വോട്ടെണ്ണലും വൈകിയാണ് തുടങ്ങിയത്. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.

അയര്‍ക്കുന്നം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച വോട്ട് മറികടന്നാണ് ആദ്യ റൗണ്ടില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ലഭിച്ചിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞു.

ക്രോയ്ഡോൺ : ഒഐസിസി യുകെ , സർറേയുടെ നേതൃത്വത്തിൽ ക്രോയ്ഡോണിൽ വരുന്ന ശനിയാഴ്ച (9/10/ 23) ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ അണിയറയിൽ ഗംഭീരമായി മുന്നേറുന്നു , വന്നവർക്കും , നിന്നവർക്കും , “. ജന സാന്നിധ്യം കൊണ്ടും , ഓണസദ്യയുടെ മേൻമകൊണ്ടും , പരിപാടികളുടെ വൈവിധ്യം കൊണ്ടും , ജനങ്ങളുടെ മുക്തകണ്ഠ പ്രശംസകൾ എല്ലാ വർഷവും ഏറ്റുവാങ്ങുന്ന , ഒ.ഐ.സി.സി സറെ പ്രവർത്തകരും , സംഘാടകരും ഇതവണയും ഓണാഘോഷ പരിപാടി എല്ലാവരുടെയും കണ്ണും കാതും മനസ്സും നിറയ്ക്കും എന്ന ഉത്തമ വിശ്വാസത്തിലും ആവേശത്തിലുമാണെന്ന് ,, ഒഐസിസി യുകെ സറെ , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് അറിയിച്ചു , ഒഐസിസി യുകെ സറെ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ അനുപ് ശശിയാണ് ഇത്തവണ ഓണാഘോഷ പരിപാടിയുടെ കൺവീനർ .

സെന്റ് ജൂഡ് വിത്ത് ഐഡൻ ചർച്ച് ഹാളിൽ 9.10.2023 രാവിലെ 11 മണിക്ക് , വനിതാ പ്രവർത്തകർ “പൂക്കളം ” ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും പിന്നീട് 250 തിൽ പരം ആളുകൾക്ക് നല്ല അടുക്കും ചിട്ടയോടും കുടി , വിഭവ സമൃദ്ധമായ പലതരം പായസവും അടങ്ങിയ ഓണ സദ്യ വിളമ്പും , പിന്നീട് കണ്ണിനും കാതിനും , മനസ്സിനും ആനന്ദമേകുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറുമെന്ന് ഓണാഘോഷ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സാബു ജോർജ് , ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് , ശ്രീമതി ലിലിയ പോൾ, ശ്രീ ജിതിൽ സി തോമസ് , ശ്രീ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു !

നാടിനൊപ്പം നന്മക്കൊപ്പം എന്ന വലിയ ആശയമായി മുന്നേറുന്ന ഒഐസിസി യുകെ സറെ , ഈ പ്രവിശ്യം നടത്തുന്ന ജന സമ്പർക്ക പരിപാടിയുടെ ഭാഗമായി ഇത്തവണത്തെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഓണാഘോഷ പരിപാടി വേദിയിൽ അവർക്ക് പുരസ്‌കാരം നൽകി ആദരിക്കും എന്നും പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് അറിയിച്ചു.

ഒഐസിസി യുകെ, സറെയുടെ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടുന്ന ഓണാഘോഷ പരിപാടികൾക്ക് മേളം കുട്ടാൻ. സംഗീത ഓഫ് ദി യുകെ യുടെ ചെണ്ട മേളവും ഉണ്ടാവും , പൊതു സമ്മേളനത്തിൽ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , ഓണാഘോഷ പരിപാടികൾക്ക് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്യും , പ്രസ്തുത സമ്മേളനത്തിൽ ശ്രീ ഫിലിപ്പ് എബ്രഹാം ഓണ സന്ദേശം നൽകും , തുടന്ന് തിരുവാതിര കളി , ഭരത നാട്യം , മോഹിനിയാട്ടം ബോളിവുഡ് ഡാൻസ് , മിമിക്സ് പരേഡ് , “പ്രശസ്ത ഗായകർ അണിനിരക്കുന്ന ” അതിഗഭീര ഗാനമേളയും ഉണ്ടാവും എന്നും ഓണാഘോഷ കമ്മറ്റി അറിയിച്ചു.

ഒഐസിസി യുകെ, സറെ ഒരുപാട് ജനസമ്പർക്ക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും , അതെല്ലാം പൊതുജങ്ങൾക്ക് പ്രയോജന പ്രദമായ രീതിയിൽ നടപ്പിലാക്കുമെന്നും ഒഐസിസി യുകെ സറെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് അറിയിച്ചു ..ഓണാഘോഷ പരിപാടി നടക്കുന്ന അഡ്രസ് ചുവടെ ചേർക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ്
07725737105
കൺവീനർ ശ്രീ അനൂപ് ശശി
07743024090

അഡ്രസ് :
St Jude Church Hall
Thornton Road , CR7 6BA

കോണ്‍വാളില്‍ ട്രൂറോ മലയാളി അസോസിയേഷന്‍ അതിവിപുലമായ ഓണഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും വിഭവസമ്രുദ്ധമായ ഓണസദ്യയും ചേര്‍ന്ന ഓണം വിത്ത് ട്രൂറോ മലയാളി ഞായറാഴ്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച സെന്റ് എർമെ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുക. 200 ത്തില്‍ അധികം മലയാളികള്‍ പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

എയിൽസ്ബറി മലയാളി സമാജം(AMS) ന്റെ ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച ഗംഗേ സ്കൂൾ ഹാളിൽ വച്ച് നടന്നു. മാവേലിയെ പ്രധാന കവാടത്തിൽ നിന്നും തനി കേരള തനിമ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ കേരള മങ്കമാർ , പുഷ്പഹാരം ചാർത്തി സ്റ്റേജിലേക്ക് ആനയിച്ചത് വേറിട്ട കാഴ്ചയായി. നാട്ടിൽ നിന്നും ഇപ്പോൾ യുകെയിൽ എത്തിയതിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയായ ശ്രീമതി പാറുക്കുട്ടിയമ്മ പ്രധാന ദീപം കെളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.

നാട്ടിൽനിന്ന് എത്തിയ മുതിർന്നവർ എല്ലാം സ്റ്റേജിൽ സന്നിഹിതനായിരുന്നു . പ്രസിഡന്റ് കെൻ സോജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടയം ഗവൺമെൻറ് സഹകരണ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീ എം എൻ ഗോപാലകൃഷ്ണൻ നായർ ഓണ സന്ദേശം നൽകി. സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ: ബിന്നു ജോസഫ് വാർഷിക കണക്കും അവതരിപ്പിച്ചു . നയന മനോഹരമായ അതിശയിപ്പിക്കുന്ന കലാപരിപാടികളും വടംവലി, അത്തപ്പൂക്കളം, നാടൻ ഇലയിലുള്ള വിഭവമായ സദ്യ എന്നിവയും ഏവരും ആസ്വദിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ദിലീപിൻെറ കൃതജ്ഞതയോടെ പരിപാടികൾ സമാപിച്ചു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക്‌ സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1385 പൗണ്ട് ,( 143419 രൂപ രൂപ ) ഇന്നു രാവിലെ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ മുൻ സെക്രട്ടറി ലിവർപൂൾ ബെർകിൻഹെഡിൽ താമസിക്കുന്ന ബിജു ജോർജ് കുറുമുള്ളൂരിലുള്ള കുര്യാക്കോസിന്റെ വീട്ടിൽ എത്തി കുര്യാക്കോസിനു കൈമാറി . ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു ..

കുര്യാക്കോസിന്റെ ശാരീരിക പ്രശ്‌നങ്ങളും കുടുംബത്തിന്റെ വേദനയും നേഴ്സിംഗ് പഠിക്കുന്ന മകളുടെ ദുഃഖങ്ങളും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിന്റെ അയൽവാസിയും സുഹൃത്തുമായ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് . ബിജു നംബനത്തേലിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം , പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

അപ്പച്ചൻ കണ്ണഞ്ചിറ

എൻഫീൽഡ്: ക്യാൻസർ രോഗ ചികിത്സയിലിരിക്കെ ലണ്ടൻ എൻഫീൽഡിൽ മരിച്ച മലയാളി നേഴ്സ് പുത്തൻകണ്ടത്തിൽ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌കാരവും സെപ്തംബർ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദർശനത്തിനു അവസരം ഒരുക്കുന്നുണ്ട്.

മലയാളികൾക്കിടയിൽ വളരെ സൗഹൃദം കാത്തു സൂക്ഷിക്കുകയും ആവശ്യങ്ങളിൽ അവർക്ക് സഹായിയുമായിരുന്ന മേരി ഏവരുടെയും പ്രിയപ്പെട്ട ‘മേരി ആന്റി’ ആയിരുന്നു.

മുളന്തുരുത്തി സദേശിനിയായ മേരി പി ജോൺ (63)കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികൾ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂർച്ഛിക്കുകയുമായിരുന്നു.

ആല്മീയവും, ജീവ കാരുണ്യവും, സാമൂഹ്യവുമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മേരി, നിർദ്ധന വിദ്യാർത്ഥികളുടെ പഠനച്ചിലവും വഹിച്ചിരുന്നു.

മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ക്ക് എൻഫീൽഡിൽ സ്നേഹാർദ്രമായ യാത്രാമൊഴി നേരുവാൻ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം.

മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി പി ജോൺ. ജോണി പി ജോൺ (ന്യൂയോർക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.

പരേതയുടെ അന്ത്യോപചാര ശുശ്രുഷകളിലും സാസ്‌ക്കാരത്തിലും പങ്കു ചേരുവാനായി സഹോദരങ്ങൾ
പത്താം തീയതിയോടെ യു കെ യിൽ എത്തിച്ചേരും.

എൻഫീൽഡ് കാവെൽ ഹോസ്പിറ്റൽ വാർഡിന്റെ സീനിയർ സിസ്റ്റർ പദവിയിൽ ജോലിയിലിരിക്കെ മരിച്ച മേരി അവിവാഹിതയായിരുന്നു.

അന്ത്യോപചാര ശുശ്രുഷകൾ : സെപ്തംബർ 13 ന് ബുധനാഴ്ച ഉച്ചക്ക് 12:00 മണിക്ക് ആരംഭിക്കും.

Our Lady Of Mount Carmel & Saint George RC Church
45 London Road, Enfield, EN2 6DS

Cemetery
Enfield Crematorium & Cemetery
Enfield EN1 4DS

കൂടുതൽ വിവരങ്ങൾക്ക്

ജോസ് വർഗ്ഗീസ്- 07588 422544
അൽഫോൻസാ ജോസ്- 07804 833689

രണ്ടാം ദിവസമായ സെപ്തംബർ 4 തിങ്കളാഴ്ചയിലെ പരിപാടിയായ പുസ്തകപ്രകാശനം പ്രസിദ്ധ കലാസംവിധായകനും ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് ഉദ്ഘാടനംചെയ്ത് രണ്ടാം തെളിനീർ പുരസ്കാരസമർപ്പണവും നിർവ്വഹിച്ചു.രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖവ്യക്തിത്വം പ്രൊഫ.വി.ടി.രമയാണ് പുരസ്കാരത്തിനർഹയായത്. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും നൽകുകയുണ്ടായി.

അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ.ഉഷാറാണി.പി.സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ,പകൽക്കുറി വിശ്വൻ, ജയൻ.സി.നായർ, ഹരികുമാർ. കെ.പി, തെളിനീർ ട്രസ്റ്റ് പ്രസിഡൻ്റ് ഷിബു കൃഷ്ണൻ എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന കവിയരങ്ങിൽ ഹരികുമാർ കെ.പി.അദ്ധ്യക്ഷത വഹിക്കുകയും ബാലസാഹിത്യകാരനായ പകൽക്കുറി വിശ്വൻ ഉദ്ഘാടനം നടത്തുകയുമുണ്ടായി.

പ്രകാശനം ചെയ്യപ്പെട്ട ഏഴ് കൃതികളുടെ രചയിതാക്കൾ തങ്ങളുടെ അനുഭവം പങ്കുവച്ചു സംസാരിച്ചു. അനന്തൻ മൈനാഗപ്പള്ളിയായിരുന്നു പരിപാടികളുടെ അവതാരകൻ. സബീന പേയാട് കൃതജ്ഞത പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറു വർഷങ്ങളോളം യുകെയിൽ സീറോ മലബാർ സഭയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച ഫാ. ജെയ്സൺ കരിപ്പായിയുടെ മാതാവ് മറിയക്കുട്ടി (85 ) അന്തരിച്ചു. മൃത സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (8 / 09 /23 ) രാവിലെ 9. 30 ന് കുറ്റിക്കാടുള്ള സ്വവസതിയിൽ ആരംഭിക്കും.

ഫാ. ജെയ്സൺ കരിപ്പായിയുടെ അമ്മയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.

ഫാ. ജെയ്സൺ കരിപ്പായി അച്ചൻ ബെർമിംഗ്ഹാം കേന്ദ്രമാക്കി സീറോ മലബാർ രൂപത വരുന്നതിനു മുമ്പ് ഇപ്പോഴത്തെ മിഷനുകളായിട്ടുള്ള സാറ്റ്ലി മിഷൻ, സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ തുടങ്ങിയള്ള മിഷനുകളിൽ ആദ്യകാലത്ത് സീറോ മലബാർ സഭയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ചിരുന്നു.

ടോം ജോസ് തടിയംപാട്

അധ്വാനിക്കാനുള്ള മനസും ആത്മവിശ്വാസവും കൈമുതലാക്കി ബ്രിട്ടനിൽ നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് ഒരു തോപ്രംകുടിക്കാരൻ സുന്ദർലാന്റിലെ കെയർ ഹോം മാനേജർ ആയി ബിജുമോൻ ജോസഫ് കൈവരിച്ച നേട്ടങ്ങൾ ബിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നു. മലയാളികൾക്ക് ആകെ അഭിമാനമാകുകയാണ്. സുന്ദർലാൻഡ് ലിച്ചുമീർ റോഡിലുള്ള നേഴ്സിംഗ് ഹോം ആണ് ബിജുമോൻ ജോസഫിന്റെ നേതൃത്വത്തിൽ സമസ്ത മേഖലയിലിയിലും മികവിന്റെ പര്യയമായി മാറിയത്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഓരോന്നായി ഈ നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോൾ ബിജുവിന്റെ ഹോമിന് ഇന്നു സൂര്യതേജസാണ് .

ഇന്ത്യ , സ്പെയിൻ ,നൈജീരിയ ജെമെയ്ക്ക ,സൗത്ത് ആഫ്രിക്ക ,ഇസ്രേൽ ,ഫിലിപ്പെൻസ് , അങ്കോള ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫിനെ പങ്കെടുപ്പിച്ചുകൊണ്ട് ബിജു കെയർ ഹോമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി എല്ലാവർക്കും നൽകിയതാണ് സുന്ദർലാന്റിലെ പത്രങ്ങൾ വർത്തയാക്കിയതും, ബിജുവിനെ ശ്രദ്ധിക്കാനും ഇപ്പോൾ കാരണമായത്.

യു കെയിലെ സോഷ്യൽ കെയർ സെക്ടറിൽ ഇൻഡിപെൻഡന്റ് റെഗുലേറ്റർ കെയർ ക്വാളിറ്റി കമ്മീഷന്റെ റൈറ്റനിങ് പ്രകാരം നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ ഏറ്റവും പ്രസിസിദ്ധമായ നേഴ്സിംഗ് ഹോം ആണ് മേരി ഗോൾഡ് … ഹെൽത്ത് കെയർ രംഗത്ത് ഒട്ടേറെ അവാർഡുകൾ ഇതിനോടകം ബിജുവിനെ തേടിയെത്തിയിട്ടുണ്ട് .

ഇടുക്കി തോപ്രാംകുടി ഇലവുങ്കൽ വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനാണ് നേഴ്സ് ആയ ബിജുമോൻ.. കോട്ടയം തിരുവന്തപുരം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്ത് കിട്ടിയ പരിചയമാണ് ബ്രിട്ടനിലെ ഹെൽത്ത് സെക്ടറിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കാൻ ബിജുവിനെ സഹായിച്ചത്.

ഷാനോ

വെസ്റ്റ് യോർക്ഷയറിലെ കീത്തിലിയിൽ നവാഗതരായ മലയാളി സുഹൃത്തുക്കൾ രൂപീകരിച്ച ” പ്രതീക്ഷ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ ഒൻപത് ശനിയാഴ്ച കീത്തിലി വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്നു. നിരവധി കലാ കായിക മത്സരങ്ങളുടെ പൂരവേദിയാകുന്ന ഓണാഘോഷം എയർഡെൽ എൻ എച്ച് എസ് ആശുപത്രിയുടെ ഡെപ്യൂട്ടി ചീഫ് നേഴ്സ് സാജൻ സത്യൻ ഉദ്‌ഘാടനം ചെയ്യും. വർണ്ണശബളമായ മെഗാ തിരുവാതിരയുടെയും പുലികളിയുടെയും ഘോഷയാത്രയുടെയും അകമ്പടിയോടെ പ്രതീക്ഷയുടെ ഓണാഘോഷം രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ തരത്തിലുള്ള കലാ സംസ്കാരിക പരിപാടികൾ അരങ്ങേറും. അതോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.

2020 തിൻ്റെ ആരംഭത്തിൽ കീത്തിലിയിൽ മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചിരുന്നെങ്കിലും 2022 ഒക്ടോബറിലാണ് നവാഗതർ ഒരുമിച്ച് ഒരസോസിയേഷന് രൂപം കൊടുത്തത്. നൂറ്റിമുപ്പതിലധികം കുടുംബങ്ങൾ അംഗമായിട്ടുള്ള പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷമാണ് സെപ്റ്റംബർ 9 തിന് കീത്തിലി വിക്ടോറിയ ഹാളിൽ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ലിനേഷ് എൻ സി പ്രസിഡൻ്റ്, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത്ത് സത്യവൃദൻ ട്രഷറർ എന്നിവരോടെപ്പം രജ്ഞിത്, സെബാസ്റ്റ്യൻ, റോഷൻ, മിത, ദീപു സാം, ക്രിഷ്ണ, ജിൻ്റു, ജെയ്സൺ, റെനിൽ, ടോണി എന്നിവരടങ്ങിയ ഒരു വലിയ ടീമാണ് പ്രതീക്ഷയുടെ സാരഥികൾ.

പ്രാദേശീക പിന്തുണയോട് കൂടി നടത്തപ്പെടുന്ന പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Copyright © . All rights reserved