അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം ആചരിച്ചു. പ്രമേഹ രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹ രോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം, , ഡോ ഇന്ദു ജി. , ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു കിഴക്കേടം, ഷീനാമോൾ മാത്യു, അനൂപ്കുമാർ കെ.സി, ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി.
സ്റ്റീവനേജ്: യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, നിരവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 & ചാരിറ്റി ഈവന്റിന് അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘സർഗ്ഗം സ്റ്റീവനേജ്’ മലയാളി അസ്സോസ്സിയേഷൻ ആണ്.
യു കെ യിലെ പ്രഥമ ആസൂത്രിത നഗരിയും, വിപുലമായ ഗതാഗത സൗകര്യം ഉള്ളതും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമിയിലാണ് സംഗീതോത്സവത്തിനു വേദിയൊരുങ്ങുക.
7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിൻ്റെ അനുസ്മരണവും നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഓ എൻ വി സാറിനു അർഹമായ അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഓ.എൻ .വി സംഗീതവുമായി അരങ്ങിൽ എത്തുമ്പോൾ അത്തരം ഒരു സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി സപ്പോർട്ട് ചെയ്യുന്നുണ്ട്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
Barclay Academy School
Stevanage
SG1 3RB
കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, കെ.പി.സി.സി വൈസ് പ്രസിഡണ്ടും, പറവൂർ നിയോജകമണ്ഡലം പ്രതിനിധിയും, പ്രശസ്ത വാഗ്മിയുമായ വി.ഡി. സതീശൻ എംഎൽഎ നാളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് “നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ ഏറെ ചിന്തോദ്ദീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകൾ ഉയരും.
നാളെ, നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന നെഹ്രുവിയൻ സംവാദത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്ന് സംവാദത്തിനുള്ള തുടക്കം കുറിക്കും.
കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായി മാർഗ്ഗങ്ങൾ കണ്ടെത്തുകയും എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഉദ്ദേശിക്കുന്നത്.

നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും, ഭാരത ദർശനത്തിലേക്കും, വ്യവസ്ഥിതിയിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും ചർച്ചയിൽ ഉരിത്തിരിയുക.
കാലിക പ്രാധാന്യമുള്ള ചർച്ചയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
റെക്സം കേരളാ കമ്മ്യൂണിറ്റി (ഡബ്ല്യു.കെ.സി ) ദീപാവലിദിനം ആഘോഷനിമിഷങ്ങളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി.

മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച്ച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.

ഡബ്ല്യു.കെ.സി യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ന് നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ
Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക.

ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും ഡബ്ല്യു.കെ.സി കമ്മിറ്റി അംഗങ്ങളുടെ നന്ദി അറിയിക്കുന്നു.
ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ശ്രീ ഏബ്രഹാം (ബിനോയ്) ശ്രീമതി ലാലി എബ്രഹാം ദമ്പതികളുടെ മകൾ ശ്രീമതി മീരയാണ് (32 വയസ്സ്) അതീവ ഗുരുതര പരുക്കുകളോടെ ഹോസ്പിറ്റിലിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി ശ്രീ അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ശ്രീ അമൽ റെജിയെ യു എസ് പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില അതീവ ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു.
ആ പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയര്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ വധശിക്ഷ വിധിച്ചത്.
കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവപര്യന്തം ജീവിതാവസാനം വരെ തടവാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയർ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് വൂസ്റ്ററിലെ ക്രോളി പാരിഷ് ഹാളിൽ ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ നടത്തപ്പെടുന്നു.ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
യു കെയിൽ ഉള്ള എല്ലാ മതസ്ഥരായ ആളുകൾക്കും സംഘടനകൾക്കും പങ്കെടുക്കുവാൻ പറ്റുന്ന രീതിയിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തിൽ പങ്കുചേരുവാനാഗ്രഹിക്കുന്ന ടീമംഗങ്ങൾ £50 രജിസ്‌ട്രേഷൻ ഫീസ് അടച്ചു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡിസംബർ 8 വെള്ളിയാഴ്ചയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോമോൻ മാമ്മൂട്ടിൽ:07930431445
ഫാ.ജോസ് അഞ്ചാനിക്കൽ:07534967966
രജിസ്റ്റർ ചെയ്യാനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform

ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ121-മത് ഓർമ്മപ്പെരുന്നാൾ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു . എം.ജി.ഒ.സി.എം മുൻ ജനറൽ സെക്രട്ടറി ഫാ.ജീസൺ.പി .വിൽസൺ പെരുന്നാൾ ചടങ്ങുകൾക്ക് മൂഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സഹ കാർമ്മികനായിരുന്നു. പോരാളിയായ ക്രിസ്തുവിന്റെ കാലടിപ്പാടുകൾ പിന്തുടർന്ന് ,വിശുദ്ധിയുടെ പടവുകൾ കയറിയ ,പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ സ്‌നേഹിയായിരുന്നു എന്ന് ഫാ.ജീസൺ.പി.വിൽസൺ കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി.

ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും,സുവിശേഷപ്രസംഗവും നടത്തി . ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന,പ്രസംഗം,മധ്യസ്ഥപ്രാർത്ഥന,റാസ, ആശിർവാദം,നേർച്ച വിളമ്പ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .തുടർന്ന്,ജീവകാരുണ്യ പ്രവർത്തനങ്ങളെ ലക്ഷ്യമാക്കി കൊണ്ട് ,മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി.ഇടവക ട്രസ്റ്റി ഡെനിൻ തോമസ്,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജോബി തോമസ്
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെൻറ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ നവംബർ 17ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണൽ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ജോസ് കുന്നുംപുറമാണ്. സെൻറ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ മുഖ്യ കാർമ്മികനായി വിശുദ്ധ കുർബ്ബാനയർപ്പിച്ച് വചന സന്ദേശവും നൽകും. രാത്രി 9 മുതൽ 12.30 വരെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്റർ ആണ് നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ചയാണ് നൈറ്റ് വിജില്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്.
നവംബർ മാസത്തിൽ നടത്തുന്ന ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ജപമാല, ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർത്ഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time:
17th November 2023, 9PM-12.30AM
കൂടുതൽ വിവരങ്ങൾക്ക്:
ജോബി തോമസ്: 07809209406.
ഷജില രാജു : 07990076887 .

ലണ്ടൻ : വലിയ തോതിൽ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ ഉള്ള ഒരു കാലഘട്ടവും പശ്ചാത്തലവും ഇന്ന് നില നിൽക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രഫഷണൽ മികവുകൾ കേരളത്തിൻറെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പ്രസ്‌താവിച്ചു.

യു.കെ യിലെ കവെൻട്രിയിൽ നടന്ന പ്രവാസി കേരളകോൺഗ്രസ് [യു.കെ ] നേതൃ സംഗമവും കേരളാ കോൺഗ്രസ് അറുപതാം ജന്മദിനാഘോഷങ്ങളും വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമെന്യ കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ. സർക്കാരുകൾ മാറി മാറി വരുമ്പോഴും, സമഗ്ര വികസനം ദ്രുതഗതിയിൽ തുടർ പ്രക്രിയയായി മുൻപോട്ടു പോകണമെങ്കിൽ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.

ചടങ്ങിൽ കേരളകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. മണ്മറഞ്ഞു പോയ പാർട്ടിയുടെ സ്ഥാപക നേതാക്കളുടെ ഓർമ്മകൾക്ക് മുന്നിൽ യോഗം ആദരം അർപ്പിച്ചു. കേരളാ കോൺഗ്രെസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം ൽ എ, ഡെപ്യൂട്ടി ചെയർമാൻ മാരായ അഡ്വ: കെ ഫ്രാൻസിസ് ജോർജ് എക്സ് എം പി , അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എം എൽ എ ,പ്രൊഫെഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ ജോസഫ് , കേരളാ കോൺഗ്രെസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ തുടങ്ങിയവർ വീഡിയോ കോൺഫ്രൻസിലൂടെ യോഗത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു.
പ്രവാസി കേരളകോൺഗ്രസ് യു.കെ നേതാക്കളായ ബിനോയി പൊന്നാട്ട് , ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിജു ഇളംതുരുത്തിൽ , ജോസ് പരപ്പനാട്ട് , ബിറ്റാജ് അഗസ്റ്റിൻ,ലാലു സ്കറിയ, തോമസ് ജോണി , സിബി കാവുകാട്ട് , ജെറി ഉഴുന്നാലിൽ , ബേബി ജോൺ, ജിസ് കാനാട്ട് , ഡേവിസ് എടശ്ശേരി , സനീഷ് സൈമൺ, ലിട്ടു ടോമി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.